1355
മറുനാട൯മലയാളിയുടെഭാഷയും പ്രവ൪ത്തനരീതിയും ജനലക്ഷങ്ങളു്ക്കിഷ്ടമാണെങ്കിലു് വിരലിലെണ്ണാവുന്ന പിന്തിരിപ്പ൯മാ൪ക്കുവേണു്ടിയതു് മാറ്റുന്നതെന്തിനു്? പ്രഗത്ഭമാധ്യമയെഡിറ്റ൪മാരങ്ങനെ മാറ്റിയിട്ടുണു്ടോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Sutipond Stock. Graphics: Adobe SP.
മറുനാട൯മലയാളിയുടെഭാഷയും പ്രവ൪ത്തനരീതിയും ജനലക്ഷങ്ങളു്ക്കിഷ്ടമാണെങ്കിലു് വിരലിലെണ്ണാവുന്ന പിന്തിരിപ്പ൯മാ൪ക്കുവേണു്ടിയതു് മാറ്റുന്നതെന്തിനു്? ഇ൯ഡൃയിലെയോ ലോകത്തിലെയോ ഏതെങ്കിലും പ്രഗത്ഭമാധ്യമയെഡിറ്റ൪മാരങ്ങനെ മാറ്റിയിട്ടുണു്ടോ? ലോ൪ഡു് ഹാലിഫാകു്സ്സാണുപറഞ്ഞതു്, സകലതിനെയും അതാതി൯റ്റെശരിയായപേരിലു്വിളിക്കുന്നൊരാളു് ഒരുപൊതുശത്രുവെന്നനിലയിലു് ആരാലെങ്കിലും എറിഞ്ഞിടപ്പെടാതെ ഒരുതെരുവുപോലുംമുറിച്ചുകടക്കുകയില്ലെന്നു്. (A person who calls everything in its right name will never cross the street without being knocked down as a common enemy). 1926-31ലു് ഇ൯ഡൃയുടെ വൈസ്രോയിയായിരിക്കുകയും 1940ലു് ബ്രിട്ടീഷു് പ്രധാനമന്ത്രിപദം നിരസിക്കുകയും പകരം വി൯സ്സു്റ്റണു് ച൪ച്ചിലിനു് വഴിയൊരുക്കുകയുംചെയു്തയാളാണു് എഡ്വേ൪ഡു് ഫ്രെഡറിക്കു് ലി൯ഡ്ലേ വുഡ്ഡു് ഹാലിഫാകു്സ്സു് പ്രഭു.
ഒരു തെമ്മാടിയെ തെമ്മാടിയെന്നല്ലാതെ എന്താണുവിളിക്കേണു്ടതു്- അദ്ദേഹമെന്നോ, സാറെന്നോ? കാരണമയാളൊരു തെമ്മാടിയല്ലേ? അയാളെമറ്റുപേരുകളു്വിളിക്കുന്നതു് വ്യാജമല്ലേ? റോഗു്, ക്രിമിനലു് എന്നീപ്പദപ്പ്രയോഗങ്ങളു് ലോകമുണു്ടാക്കിവെച്ചിരിക്കുന്നതു് ചിലരെവിളിക്കാ൯തന്നെയാണു്. ഹിറ്റു്ലറെയാരെങ്കിലും അദ്ദേഹമെന്നോ സാറെന്നോ വിളിക്കുമോ? ലോകസാഹിത്യംമുഴുവ൯തെരഞ്ഞിട്ടും ഹിറ്റു്ല൪സ്സാറെന്നൊരുപ്രയോഗം കണു്ടിട്ടില്ല. പേപ്പട്ടിയെന്നാണയാളെലോകംവിളിക്കുന്നതു്. കേരളത്തിലങ്ങനെയെത്രയോപേരെ വിളിക്കാ൯കിടക്കുന്നു! ഒരലു്പ്പംനേരത്തേകേറിവിളിച്ചുവെന്നല്ലാതെ എന്തുതെറ്റാണു് മറുനാട൯മലയാളിയുടെയെഡിറ്റ൪ ഷാജ൯ സു്ക്കറിയചെയു്തതു്? ഓരോരുത്തരെ ജനങ്ങളു്വിളിക്കുന്നഭാഷയാണു് സമൂഹത്തി൯റ്റെ ഹൃദയസ്സു്പ്പന്ദനമറിഞ്ഞു് അയാളു്വിളിച്ചിട്ടുള്ളതു്. ഇയാളു്ക്കെതിരെ പ്രതികാരനടപടിപരമ്പരകളു് കോമണു്സെ൯സ്സുള്ള ആരെയുംകിട്ടാത്തതുകൊണു്ടു് പോലീസ്സിനെവെച്ചുനടത്തിച്ചുക്കൊണു്ടിരിക്കുന്ന കേരളാമുഖ്യമന്ത്രി പിണറായിവിജയനെ പിണറായിവിജയ൯സാറെന്നും വിജയനദ്ദേഹമെന്നും ജനങ്ങളു്വിളിക്കുന്നുവെന്നാണോകരുതുന്നതു്? അങ്ങനെകരുതുന്നവരുണു്ടെങ്കിലു് അവ൪ തലകൊണു്ടുപോയിട്ടെസ്സു്റ്റുചെയ്യേണു്ട സമയമായി.
മുഖ്യധാരാമാധ്യമങ്ങളുടെ മൂലക്കല്ലുപിടിച്ചു് മറുനാട൯മലയാളിയെ നോക്കുന്നതുകൊണു്ടാണു് മറുനാട൯മലയാളി കുഴപ്പമാണെന്നു് ദന്തഗോപുരവാസ്സികളായചില അഴിമതിരാജയാരാധക൯മാ൪ക്കുതോന്നുന്നതു്. മറുനാട൯മലയാളിയുടെ മൂലക്കല്ലുപിടിച്ചു് മുഖ്യധാരാമാധ്യമങ്ങളെനോക്കിയാലു് കേരളത്തിലെ മുഴുവ൯മുഖ്യധാരാമാധ്യമങ്ങളും കുഴപ്പമാണെന്നുകാണാം, കാരണം അഴിമതിക്കാരനെസ്സംരക്ഷിക്കാനും അവനുമുറിവേലു്ക്കാതിരിക്കാനുമായി അവ൪ ഭാഷമാറ്റുന്നു, മൃദുപ്പെടുത്തുന്നു, മയപ്പെടുത്തുന്നു. സാമൂഹ്യസംഗരരംഗങ്ങളിലു് ഭാഷയു്ക്കുമൃദുത്വമൊന്നുമില്ല, അവിടെയാഥാ൪ത്ഥ്യമേയുള്ളൂ, പകലു്വെളിച്ചമേയുള്ളൂ, ചുടലപ്പറമ്പിലെ തീയേയുള്ളൂ. വാസു്തവത്തിലു് ജനങ്ങളെസ്സംബന്ധിച്ചിടത്തോളം മറുനാട൯മലയാളിയൊരു മുഖ്യധാരാമാധ്യമമായിമാറിയിരിക്കുകയാണു്. അവരുടെയോണു്ലൈ൯പത്രവും യൂട്യൂബുചാനലും ഇ൯ഡൃയിലുംവിദേശത്തും വളരെപ്പോപ്പുലറാണു്.
ഒരുസീനിയറെഡിറ്ററുടെ ഒരുവാ൪ത്തയുടെപേരിലുള്ള അറസ്സു്റ്റിലു്നിന്നുള്ള മു൯കൂ൪ജാമ്യഹ൪ജ്ജിയാണു് പരിഗണിക്കുന്നതെന്നുപറഞ്ഞു് അയാളുടെയറസ്സു്റ്റുതടഞ്ഞസുപ്രീംകോടതിയും മറുനാട൯മലയാളിയുടെ ഭാഷമാറ്റണമെന്നുപറയുകയുണു്ടായി. ജന ആധിപത്യത്തി൯റ്റെ സ്രോതസ്സായ ജനങ്ങളുടെഭാഷമാറ്റുന്നതെന്തിനു്? പിന്നെയാരുടെഭാഷയാണു് മാധ്യമങ്ങളു്ക്കുവേണു്ടതു്? കേരളത്തിലു് ഈഹ൪ജ്ജിയു്ക്കാധാരമായ കേസ്സുകൊടുത്തവ്യക്തി മൂന്നോമൂന്നരയോകോടിരൂപയുടെ സാമ്പത്തികയിടപാടുകളിലു് ഇ൯ഡ്യാഗവണു്മെ൯റ്റിനെവഞു്ചിച്ചതിനു് ഈഹ൪ജ്ജി സുപ്രീംകോടതിയിലു്നടക്കുമ്പോളു്ത്തന്നെ എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റി൯റ്റെ അന്വേഷണവും ചോദ്യംചെയ്യലും നേരിടുകയാണു്. ഈഹ൪ജ്ജിയിലേക്കുനയിച്ചകേസ്സെടുത്ത കേരളത്തിലെപ്പോലീസ്സി൯റ്റെനായക൯ ആഭ്യന്തരമന്ത്രിപിണറായിവിജയ൯ ഇതേസുപ്രീംകോടതിയിലു് മുന്നൂറ്റെഴുപത്തിനാലുകോടിരൂപയുടെ അഴിമതിക്കേസ്സുപറയുകയാണു്. അയാളുടെയീക്കേസ്സു് അയാളെമുഖ്യമന്ത്രിക്കസേരയിലിരുത്താ൯വേണു്ടി മുപ്പത്തിനാലുതവണയാണു് ഇതേസുപ്രീംകോടതിയിലു്മാറ്റിവെയു്പ്പിച്ചതു്. ഇവിടെയെന്തൊക്കെയാണുനടക്കുന്നതു്? ഇതി൯റ്റിടയിലു് മാധ്യമയെഡിറ്റ൪മാരുടെഭാഷയു്ക്കു് എന്തുപ്രസക്തിയാണിരിക്കുന്നതു്?
Written and first published on: 12 June 2023
No comments:
Post a Comment