1376
കേരളത്തിലു് കോണു്ഗ്രസ്സിലു് പഴയ ആ൯റ്റണിക്കോണു്ഗ്രസ്സാണുകുഴപ്പം- മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെകൂടെ പണു്ടു് ഭരണത്തിലിരുന്നിട്ടുള്ളതുകൊണു്ടു് ഇപ്പോളു് കൂടെച്ചെന്നുകിടക്കാനുംമടിയില്ല
പി. എസ്സു്. രമേശു് ചന്ദ്ര൯
കേരളത്തിലു് കോണു്ഗ്രസ്സിലു് പഴയ ആ൯റ്റണിക്കോണു്ഗ്രസ്സാണുകുഴപ്പം- മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെകൂടെ പണു്ടു് ഭരണത്തിലിരുന്നിട്ടുള്ളതുകൊണു്ടു് ഇപ്പോളു് കൂടെച്ചെന്നുകിടക്കാനുംമടിയില്ല. നിലവിലുള്ള കോണു്ഗ്രസ്സിലെ അവരൊഴിച്ചുള്ള ഏതുനേതാക്കളെയുമവ൪ അന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുവേണു്ടി വിമ൪ശ്ശിച്ചിട്ടുണു്ടു്, അതികഠിനമായി എതി൪ത്തിട്ടുമുണു്ടു്. ഇന്നുമതുതുടരാനവ൪ക്കൊരുമടിയുമില്ല, അഭിമാനക്കുറവുമില്ല, അതവരൊളിഞ്ഞുംതെളിഞ്ഞും പിണറായിവിജയനുവേണു്ടി ചെയ്യുന്നുമുണു്ടു്. ഈപ്പഴയവിഭാഗംകോണു്ഗ്രസ്സിനെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നിശാകാമുകിയെന്നുപറയാം- പകലവരുടെബന്ധംകാണാ൯പറ്റില്ല. ഇതിനിടയിലൊരപവാദവും വിരോധാഭാസവുമായുള്ളതു് ഉമ്മ൯ചാണു്ടിമാത്രമാണു്. ആ൯റ്റണിപോലുമതിലു്വരുന്നില്ല. അതുനോക്കുമ്പോളു് കോണു്ഗ്രസ്സു്-ഐയു്ക്കു് പിണറായിവിജയ൯ഭരണത്തിനെതിരെ കോണു്ഗ്രസ്സിനെ മുന്നോട്ടുകൊണു്ടുപോകാ൯കഴിയാത്തതു് പഴയ കോണു്ഗ്രസ്സു്-ഏ കാരണമാണു്. ആരൊക്കെയാണതിലുണു്ടായിരുന്നതിലു് ഇപ്പോഴുമിതിലുള്ളതെന്നുനോക്കിയാലു്മാത്രംമതി- വീഡീ സതീശ൯, രമേശ്ശു് ചെന്നിത്തല, എമ്മെം ഹസ്സ൯, വീയെം സുധീര൯- പോരേ....? നിങ്ങളു് ഇപ്പോളു് നേരെയിങ്ങോട്ടുവരണു്ട, അതിനകത്തുനിന്നുകളിച്ചാലു്മതി, എന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും പിണറായിവിജയനും പറഞ്ഞപോലുണു്ടു്!
പിണറായിവിജയ൯റ്റെഭരണത്തിനെതിരെയുള്ള കോണു്ഗ്രസ്സി൯റ്റെ ഏതുസമരത്തിനെയുമിവ൪ കുത്തിമല൪ത്തും. സമരം തെരുവിലെത്തുന്നതിനും വിജയിക്കുന്നതിനുംമുമ്പു് പിണറായിവിജയ൯റ്റെഹിതമനുസരിച്ചിവ൪ കുത്തിമല൪ത്തും. ഒന്നുകിലു് കുത്തിമല൪ത്തും, അല്ലെങ്കിലു് അതിനെച്ചിതറിച്ചു് പുതിയതാരംഭിക്കും. പ്രസു്താവനായുദ്ധങ്ങളു്മാത്രമാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിഭരണം, പ്രത്യേകിച്ചും ഇവരുടെസവിശേഷ ഫോ൪മലു് ഫ്രണു്ടായ പിണറായിവിജയ൯ഭരണം, വന്നശേഷം ഇവ൪നടത്തിയിട്ടുള്ളതു്. അതുകൊണു്ടു് പിണറായിവിജയനെന്തുകേടു്- അന്തരീക്ഷത്തിലു്ലയിച്ചുപോകുന്ന കുറേവാക്കുകളു്മാത്രമല്ലേ? ഒരുതെരുവുസമരത്തിലു് നല്ലൊരെറിയെങ്കിലുംവന്നാലല്ലേപേടിക്കേണു്ടൂ? പ്രത്യക്ഷസമരമാരംഭിച്ചു് തെരുവിലെത്തിക്കുന്നതിനുള്ള കോണു്ഗ്രസ്സു്പ്പ്രവ൪ത്തകരുടെ ഏതുനീക്കത്തെയുമിവ൪പൊളിക്കും. ഇവ൪ പൊളിക്കാതിരുന്നിട്ടുള്ള കോണു്ഗ്രസ്സി൯റ്റെ ഏതെങ്കിലുമൊരുസമരത്തെക്കുറിച്ചുപറയാമോ?
Written on 25 July 2023 and first published on: 26 July 2023
No comments:
Post a Comment