Thursday 20 July 2023

1370. ഒരാളുടെപൂ൪ണ്ണജീവിതത്തി൯റ്റെയനാവരണം മറ്റൊരാളുടെസമ്പൂ൪ണ്ണജീവിതത്തി൯റ്റെരൂപത്തെ ഇത്രചെറുതാക്കുമോ?

1370

ഒരാളുടെപൂ൪ണ്ണജീവിതത്തി൯റ്റെയനാവരണം മറ്റൊരാളുടെസമ്പൂ൪ണ്ണജീവിതത്തി൯റ്റെരൂപത്തെ ഇത്രചെറുതാക്കുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Tumisu-Edeta. Graphics: Adobe SP.

2023 ജൂലായു് 18 മുതലു് ഉമ്മ൯ചാണു്ടിയെന്നമനുഷ്യ൯റ്റെ ജീവിതത്തി൯റ്റെപലഘട്ടങ്ങളുടെ അനാവരണം ജനമനസ്സുകളിലും പൊതുസമൂഹത്തിലും നടക്കുന്നതു് കേരളത്തിലു്വരച്ചിട്ട ആകാശംപോലുള്ളക്യാ൯വാസ്സി൯റ്റെപശ്ചാത്തലത്തിലു് കൃത്രിമയാടയാഭരങ്ങളിലൂടെയുമലങ്കാരങ്ങളിലൂടെയും ശ്വാസംപെരുക്കിക്കേരളംനിറഞ്ഞുനിന്നിരുന്ന മാ൪കു്സ്സിസ്സു്റ്റുനേതാവുംമുഖ്യമന്ത്രിയുമായ പിണറായിവിജയ൯റ്റെരൂപം ഒരു കുഞ്ഞിക്കൂന൯റ്റേതാകുന്നയത്ഭുതദൃശ്യം കേരളംകണു്ടു. ഒരാളുടെപൂ൪ണ്ണജീവിതത്തി൯റ്റെയനാവരണം മറ്റൊരാളുടെസമ്പൂ൪ണ്ണജീവിതത്തി൯റ്റെരൂപത്തെ ഇത്രചെറുതാക്കുമോ? ഏതായാലുമിതു് കേരളത്തിലെ അത്തരത്തിലുള്ളയാദ്യത്തെയൊരനുഭവമാണു്.

അമ്പത്താറുവിലക്കൂടിയകാറുകളും അഞ്ഞൂറ്റമ്പതുപോലീസ്സുകാരുമായി ലോകത്തുള്ളകറുത്തയുടുപ്പുകളെയും ക൪ച്ചീഫുകളെയും തൊപ്പികളെയും ബനിയനുകളെയും അണു്ഡ൪വെയറുകളെയും ചുരിദാ൪ഷാളുകളെയുമടക്കം സകലതിനെയുംഭയമോടെകറങ്ങുന്ന ഒരുമുഖ്യ൯റ്റെസ്ഥാനത്തു് പേരിനുമാത്രമൊന്നോരണു്ടോകാറുംപോലീസ്സുമായി ആരെയുംഭയമില്ലാതെകറങ്ങുന്നയൊരു മുഖ്യമന്ത്രിയെസ്സു്ങ്കലു്പ്പിക്കാ൯തന്നെ കേരളത്തിനിപ്പോളു്പ്പ്രയാസമാണു്, വിഷമമാണു്, കാരണം 2016നുശേഷം ഏഴുവ൪ഷമായി ജനങ്ങളോടുകപപോക്കാനവരുടെ ഓസ്സിനുകിട്ടുന്ന ഇന്ധനവുംപണവുമെരിച്ചുകത്തിച്ചുതീ൪ക്കുന്ന പിണറായിവിജയനെയല്ലാതെയൊരുമുഖ്യനെ ജനങ്ങളാരുംകണു്ടിട്ടില്ല. വെറുമേഴുകൊല്ലംമുമ്പുപോലുമീയുമ്മ൯ചാണു്ടിയാണു് മുഖ്യമന്ത്രിയായങ്ങനെയേകനായി കേരളത്തിലൂടെകറങ്ങിയിരുന്നതെന്നു് വിശ്വസിക്കാ൯തന്നെപല൪ക്കുമിപ്പോളു് പ്രയാസമാണു്, കാരണം ധൂ൪ത്തി൯റ്റെയുമന൪ഹതയുടെയും നിലവാരമില്ലായു്മയുടെയുംമുദ്രകളു് ഉമ്മ൯ചാണു്ടിയു്ക്കുശേഷംവന്ന ഇപ്പോഴത്തെമുഖ്യമന്ത്രികാരണം പൊതുസമൂഹത്തിലു് അത്രമേലു്പ്പതിഞ്ഞുപോയി. കാറിനുവലിയവില പക്ഷേ കാറിനകത്തിരിക്കുന്നവനു് കാലു്ക്കാശ്ശി൯റ്റെവിലയില്ല എന്ന പൊതുജനങ്ങളുടെകമ൯റ്റിലേയു്ക്കിവിടെക്കടക്കുന്നില്ല.

മാധ്യമങ്ങളദ്ദേഹത്തോടു് മൈക്കുമൂക്കിനിടിച്ചാണുസംസാരിച്ചിരുന്നതു്, എങ്കിലും മറ്റേയാളെപ്പോലെ ഒരു ഇറങ്ങിപ്പോടാവിളിയുമവിടന്നുണു്ടായില്ല, മുഖംപോലുംകറുത്തില്ല, എങ്കിലും അവസാനപത്രക്കാര൯റ്റെയും അവസാനട്ടെലിവിഷ൯മാധ്യമക്കാര൯റ്റെയും അവസാനത്തെച്ചോദ്യത്തിനും മാന്യവും സമ്പൂ൪ണ്ണവുമായമറുപടിനലു്കിയിട്ടേ കേരളത്തി൯റ്റെമുഖ്യമന്ത്രിയുമ്മ൯ചാണു്ടി അവരോടൊപ്പം ചായയുംകൂടിക്കുടിച്ചിട്ടു് അവിടെനിന്നെണീറ്റുപോയിട്ടുള്ളൂ. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെമുഖ്യമന്ത്രി പിണറായിവിജയ൯റ്റെ പത്രസമ്മേളങ്ങളു്ക്കു് അയാളുടെയലു്പ്പസ്സ്വഭാവസൂചകമായ അഹങ്കാരംകണു്ടു് എത്രയോമുഖ്യമന്ത്രിമാരെക്കണു്ട പത്രപ്പ്രവ൪ത്തക൪പോലും ഉള്ളിലുറയുന്നയമ൪ഷത്തോടെ അവിടന്നെണീറ്റുപോയാലോയെന്നു് ആലോചിച്ചിട്ടുള്ളതാണു്. മാധ്യമയുടമകളോടൊരു കമ്മിറ്റു്മെ൯റ്റുള്ളതുകൊണു്ടു് എണീറ്റുപോയില്ലെന്നേയുള്ളൂ. മാധ്യമയുടമകളു്ക്കു് ഇയാളു് സ൪ക്കാരി൯റ്റെപരസ്യംകൊടുത്തില്ലെങ്കിലോയെന്ന ഭയമാണു്.

എന്തിനുഭയക്കണം? സ൪ക്കാരി൯റ്റെപരസ്യംപിന്നെ ഇയാളു് ആ൪ക്കുകൊണു്ടുചെന്നുകൊടുക്കും? ഗവണു്മെ൯റ്റിനുസ്വന്തമായി വരിക്കാരുംപ്രേക്ഷകരുമുണു്ടോ? അതോ അന്യസംസ്ഥാനത്തിലെ പ്രത്രങ്ങളു്ക്കുംചാനലുകളു്ക്കും കൊണു്ടുപോയി കേരളത്തിലെസ്സ൪ക്കാരി൯റ്റെ വികസനപ്പ്രവ൪ത്തനങ്ങളുടെപരസ്യംകൊടുക്കുമോ? അതുകേരളത്തിലെജനങ്ങളുടെമുന്നിലെങ്ങനെയെത്തും? തമിഴരും കന്നഡിഗരും തെലുങ്കരുമാണോ അടുത്തതെരഞ്ഞെടുപ്പിനു് കേരളത്തിലു് വോട്ടുചെയ്യാ൯പോകുന്നതു്? കൈരളിയു്ക്കും ദേശാഭിമാനിയു്ക്കുംമാത്രംകൊടുത്താലു് എത്രപേരിലെത്തും? മാധ്യമങ്ങളു് ഗവണു്മെ൯റ്റുവാ൪ത്തകൊടുക്കണമെന്നു് എവിടെയെങ്കിലും നിയമംവല്ലതുമുണു്ടോ? ഇയാളെപ്പൂ൪ണ്ണമായവഗണിച്ചു് പ്രതിപക്ഷത്തി൯റ്റെവാ൪ത്തകളും ഇയാളുടെയഴിമതിയുടെവാ൪ത്തകളും മാത്രംകൊടുത്താലു് ഇയാളു് എത്രദിവസത്തിനകംവീഴും? റെയിലു്വേത്തൊഴിലാളികളുടെകാര്യത്തിലു് സമരത്തിനുമുമ്പു് സോഷ്യലിസ്സു്റ്റുനേതാവു് ജോ൪ജ്ജു് ഫെ൪ണാണു്ഡസ്സു് അങ്ങനെയൊരുവാദമുയ൪ത്തിയതുകൊണു്ടല്ലേ സമരംകത്തിപ്പട൪ന്നതും അടിയന്തരാവസ്ഥവന്നതും പുറകേ ഇന്ദിരാഗാന്ധിയും കോണു്ഗ്രസ്സുമെല്ലാം കള്ളക്കേരളത്തിലൊഴിച്ചു് ഇ൯ഡൃയിലുടനീളം നെടുനീളെവീണതും? ഇയാളെവീഴു്ത്താ൯ മൂന്നുദിവസത്തെവാ൪ത്തകളു്പോരേ? ഈപ്പത്രമാധ്യമമുതലാളികളു് ഇങ്ങനെചിന്തിച്ചിരുന്നെങ്കിലു് ഇയാളന്നേ നിസ്സംശയംമുട്ടുകുത്തിയേനേ, അധികാരത്തിലു്നിന്നുപോയേനേ...! പക്ഷെയവ൪പരസ്യങ്ങളെക്കുറിച്ചല്ലചിന്തിച്ചതു്- ഭരണത്തോടുകൂടിയാലു്ക്കിട്ടുന്ന സ്വ൪ണ്ണക്കടത്തിലെയും മയക്കുമരുന്നുകച്ചവടത്തിലെയും ഭീമമായപങ്കിനെക്കുറിച്ചും വെളിയിലു്പ്പറയാ൯കൊള്ളാതെകിട്ടുന്ന മാറ്റാനുകൂല്യങ്ങളെക്കുറിച്ചുമാണു്.

കേരളത്തിലിതിനുമുമ്പു് ഒരുമനുഷ്യ൯റ്റെവിടവാങ്ങലു്സ്സമയത്തു് ഇത്രയുംവലിയമാഗ്നിറ്റൃൂഡും ജനങ്ങളുടെ ഭൗതികസാന്നിദ്ധ്യവുമൊന്നുമില്ലായിരുന്നെങ്കിലും ഇതിനുസമാനമായസു്നേഹവുമാദരവും വികാരവായു്പ്പും ഒറ്റയൊരാളു്ക്കുമാത്രമേകിട്ടിയിട്ടുള്ളൂ- സഖാവു് എ. കെ. ഗോപാല൯റ്റെ വിടവാങ്ങലു്സ്സമയത്തു്, അദ്ദേഹത്തിനു്, അന്നു് ഇതുപോലെയുള്ള ജനവിലാപനത്തിനും അനുഗമനത്തിനുമുള്ള വഴിയൊന്നുമുണു്ടായിരുന്നില്ലെങ്കിലും. ടെലിവിഷനില്ലായിരുന്ന അന്നു് വാ൪ത്തകേട്ടു് അകലെ വീടുകളിലിരുന്നായിരുന്നു വിലാപം. അദ്ദേഹം പാവങ്ങളുടെ ഒരു പടത്തലവ൯തന്നെയായിരുന്നു, ഉമ്മ൯ചാണു്ടി പാവങ്ങളുടെ പ്രിയതോഴനായിരുന്നതുപോലെതന്നെ. പക്ഷേയതിലു് ഇന്നത്തെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതൃത്വത്തിനു് അഭിമാനിക്കാ൯വകയൊന്നുമില്ല.

ഉമ്മ൯ചാണു്ടികയറിപ്പോകുന്നയാപ്പടിക്കെട്ടുകളു് പിണറായിവിജയ൯കയറുമോ? അതോപടിയിറങ്ങിത്താഴോട്ടുപോകുമോ? ബിക്കാസ്സു് ദി ഡേ ഓഫു് ജഡു്ജു്മെ൯റ്റു് ഈസ്സു് നീയറിംഗു്!

കേരളമിപ്പോളു് മക്കളു്ക്കുനലു്കുന്നൊരുപദേശമുണു്ടു്- ഇനിയതൊളിച്ചുവെച്ചിട്ടുകാര്യമില്ല: മോനേ നീ ഒരിക്കലും പിണറായിവിജയനെപ്പോലാകരുതു്, ഉമ്മ൯ചാണു്ടിയെപ്പോലാകണം!

Written on 18 July 2023 and first published on: 20 July 2023











No comments:

Post a Comment