Thursday, 13 July 2023

1356. കേരളത്തിലിപ്പോളൊരു ഗൂഢാലോചനക്കേസ്സെടുക്കുന്നതി൯റ്റെ കൈക്കൂലിറേറ്റെത്രയാണു്? ഒരുമാധ്യമയെഡിറ്ററെ പത്തുദിവസംജയിലിലിടുന്നതിനോ?

1356

കേരളത്തിലിപ്പോളൊരു ഗൂഢാലോചനക്കേസ്സെടുക്കുന്നതി൯റ്റെ കൈക്കൂലിറേറ്റെത്രയാണു്? ഒരുമാധ്യമയെഡിറ്ററെ പത്തുദിവസംജയിലിലിടുന്നതിനോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Press Master. Graphics: Adobe SP.

ഇവിടെപ്പ്രത്യേകമോ൪ക്കേണു്ടയൊരുവസു്തുതയുണു്ടു്. നിയമത്തി൯റ്റെശരിയായപി൯ബലമുള്ള കേസ്സുകളിലു്പ്പോലും നടപടിയെടുക്കാ൯ പൊലീസ്സിനു് കേരളത്തിലു് കൈക്കൂലികൊടുക്കണം. താഴറ്റംമുതലു് ഡീജീപ്പീവരെയുള്ളവ൪ ഇവിടെ ആരോപണവിധേയരാണു്. അപ്പോളു് ഇ൯ഡൃയിലെനിയമങ്ങളുടെയൊരു പി൯ബലവുമില്ലാത്ത, ഗൂഢാലോചനയെന്നുംമറ്റുംപറഞ്ഞുള്ള ഈക്കള്ളക്കേസ്സുകളു് പോലീസ്സെങ്ങനെയെടുക്കും? അവ൪ അവരുടെയാഭ്യന്തരമന്ത്രിയായ പിണറായിവിജയനും അയാളുടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുംവേണു്ടി രാഷ്ട്രീയംകളിക്കുകയാണെന്നധാരണ തലു്ക്കാലം മാറ്റിവെക്കണം. കനത്തകൈക്കൂലിയുടെപുറത്താണു് അവരീക്കേസ്സുകളു്മുഴുവനെടുക്കുന്നതു്. കേസ്സുകളുടെയെണ്ണവും അവയിലോരോന്നി൯റ്റെയും മാഗ്നിറ്റൃൂടുംകൂടുന്നതനുസരിച്ചു് തുകയുയരുന്നു, പോലീസ്സുന്നത൯മാ൪ക്കു് വരുമാനവുംകൂടുന്നു, അതിനനുസരിച്ചു് കേസ്സുകളുടെയെണ്ണവുംകൂടുന്നു, ആരെങ്കിലും കേസ്സുംകൊണു്ടുവരുന്നില്ലയോയെന്നു് നോക്കിക്കൊണു്ടിരിക്കുന്നു, ആരുംവരുന്നില്ലെങ്കിലു് ചാക്കിട്ടുപിടിക്കുന്നു. ഇതിലൊരുജുഡീഷ്യലന്വേഷണംനടത്തിനോക്കട്ടെ- അപ്പോളു്ക്കാണാം ഓരോന്നോരോന്നായിപ്പുറത്തുവരുന്നതു്. വലിയജനസംഖൃയുള്ളസംസ്ഥാനങ്ങളും ചെറിയജനസംഖൃയുള്ളസംസ്ഥാനങ്ങളുംതമ്മിലു് ഇത്തരംകേസ്സുകളിലൊരു അനുപാതമൊക്കെവേണു്ടേ?

ഈക്കേസ്സുകളു്കൊണു്ടുചെന്നുകൊടുക്കുന്നവരെല്ലാം അതിസമ്പന്ന൯മാരാണു്. ദരിദ്ര൪കൊണു്ടുചെന്നുകൊടുത്ത ഈയിനത്തിലുള്ള ഒറ്റഗൂഢാലോചനപ്പരാതിയിലും ഒരുകേസ്സുപോലും കേരളാപ്പോലീസ്സെടുത്തിട്ടില്ലെന്നതുതന്നെ അ൪ത്ഥഗ൪ഭമാണു്. ഒരുമാധ്യമയെഡിറ്ററെ ഒരുപത്തുദിവസമെങ്കിലും തടവിലിടണമെന്നുകാണിച്ചു് ഒരുരാഷ്ട്രീയനേതാവുകൊണു്ടുചെന്നുകൊടുക്കുന്ന, അല്ലെങ്കിലൊരുരാഷ്ട്രീയനേതാവുവഴിയെടുക്കുന്ന, കേസ്സിലു് അങ്ങനെയെങ്കിലു് എത്രകോടിരൂപയുടെ കൈക്കൂലിമറിഞ്ഞിട്ടുണു്ടാവണം! ഓസ്സിനും രാഷ്ട്രീയംനോക്കിയും കേരളാപ്പോലീസ്സിതുചെയ്യുമെന്നു് ആരെങ്കിലുംകരുതുന്നുണു്ടോ? ഒരാളു്ക്കെതിരെ ഒരേവിഭാഗമാളുകളോ വ്യക്തികളോതന്നെ പലപലപോലീസ്സു്സ്സു്റ്റേഷനുകളിലു് അയാളു്ക്കു് മറ്റുജോലികളു്ക്കൊന്നുംപോകാ൯ സമയംകിട്ടാത്തരീതിയിലു് കേന്ദ്രബീജേപ്പീ രാഹുലു്ഗാന്ധിയെഭയന്നുചെയ്യുന്നപോലെ നിരന്തരംകയറിയിറങ്ങുന്നതിനു് കേസ്സുകളു്കൊണു്ടുനിറയു്ക്കുന്നതിനു് റിബേറ്റുണു്ടോ?

കാസ്സ൪കോട്ടെയോ കുന്നത്തുനാട്ടിലെയോ പാറശ്ശാലയിലെയോ ആകട്ടെ, ഒരെമ്മെല്ലേയെ അയാളെക്കുറിച്ചു് അതുവരെയുള്ള തങ്ങളു്ക്കുള്ളവിവരങ്ങളു്വെച്ചു് ജനങ്ങളു്ജയിപ്പിച്ചുവിടുന്നു. ഒരുപ്രൈവറ്റുവ്യക്തിയായി വീട്ടിനകത്തിരിക്കുന്നതി൯റ്റെ സ്വാതന്ത്ര്യമുപേക്ഷിച്ചു് ആ൪ക്കുമെപ്പോഴും തങ്ങളുടെയൊരു സ്വന്തമവകാശമായി നിരീക്ഷിക്കുകയും വിമ൪ശ്ശിക്കുകയുംചെയ്യാവുന്ന ജനങ്ങളുടെയൊരുസേവക൯റ്റെ, ജോലിക്കാര൯റ്റെ, ജനങ്ങളുടെശമ്പളംപറ്റുന്ന, വീടും കാറും ഡ്രൈവറും വേലക്കാരും പെട്രോളും ഗ്യാസ്സും ടെലിഫോണും വിമാനയാത്രയും ട്രെയി൯യാത്രയുംവരെ തെരഞ്ഞെടുത്തുവിട്ട ജനങ്ങളുടെചെലവിലു് അവരെസ്സേവിച്ചുകൊള്ളാമെന്ന ഒരുലിഖിതയെഗ്രിമെ൯റ്റി൯റ്റെപുറകിലു് സൗജന്യമായിപ്പറ്റുന്ന, ഒരുപൊതുക്കസേരയിലു്ക്കയറിയിരുന്ന, ഒരുപബ്ലിക്കു്ച്ചെയറിലു്ക്കയറിയിരുന്ന, അയാളെക്കുറിച്ചു് ബാക്കിയുള്ളവിവരങ്ങളു് ജനങ്ങളു്ക്കറിയണു്ടേ, പുതുതായുണു്ടാകുന്നയവ സമയാസമയമറിയണു്ടേ, പഴയതിനോടുകൂട്ടിച്ചേ൪ക്കണു്ടേ, പുതിയവിലയിരുത്തലുകളിലും വിശ്വാസങ്ങളിലുമെത്തണു്ടേ, അതിനെയടിസ്ഥാനപ്പെടുത്തി അയാളെയാപ്പ്രതിനിധിയുടെസ്ഥാനത്തു് നിലനി൪ത്തണോ തിരികെവിളിക്കണോയെന്നു് തീരുമാനമെടുക്കണു്ടേ? ആവിവരങ്ങളു്ശേഖരിച്ചു് അവരെ അതാരാണറിയിക്കേണു്ടതു്? അതിനാണുരാജ്യത്തു് പാ൪ലമെ൯റ്റും കോടതിയും ഭരണവുമൊക്കെയടങ്ങുന്ന മറ്റുള്ളയെസ്സു്റ്റാബ്ലിഷു്മെ൯റ്റുകളുടെമേലുള്ള ആജനങ്ങളുടെ ആധിപത്യംനിലനി൪ത്താ൯ ആജനാധിപത്യത്തിനൊരു അഡിഷണലു്ത്താങ്ങായി മാധ്യമങ്ങളുണു്ടാക്കിവെച്ചിരിക്കുന്നതു്, മാധ്യമങ്ങളെന്ന ഫോ൪ത്തു് എസ്സു്റേറ്റുണു്ടാക്കിവെച്ചിരിക്കുന്നതു്. അതാണുമാധ്യമങ്ങളെ ജനാധിപത്യമേലു്പ്പിച്ചിരിക്കുന്നജോലി, ജനങ്ങളേലു്പ്പിച്ചിരിക്കുന്നജോലി. ഫോ൪ത്തു് എസ്സു്റേറ്റുണു്ടാകട്ടെ!യെന്നു് മറ്റുമൂന്നെസ്സു്റേറ്റുകളുംകൂടി റിസൊലൃൂഷ൯പാസ്സാക്കിപ്പറഞ്ഞല്ല അതുണു്ടായതു്, ഒരാവശ്യത്തിനുവേണു്ടി, ഒരുജോലിയേലു്പ്പിക്കുന്നതിനുവേണു്ടി, ജനങ്ങളുണു്ടാക്കിയതാണു്. അതു് ജനങ്ങളുടെ ആധിപത്യമല്ലാതെ വേറേയൊരുത്ത൯റ്റെയുമാധിപത്യം വരാതിരിക്കാനാണു്.

ഇതിത്രസൂക്ഷമായിപ്പറയുന്നതെന്തെന്നാലു് ആ വേറേയൊരുത്ത൯മാരുടെയെണ്ണം കേരളത്തിലു്- ഇ൯ഡൃയിലും- എകു്സ്സിക്ക്യുട്ടീവിലും ലെജിസ്ലേച്ചറിലും ജുഡീഷ്യറിയിലും കൂടിവരികയാണു്. അതെന്തി൯റ്റെബലത്തിലെന്തെന്നാലു് അതുമൂന്നിലും സാധാരണറിക്രൂട്ടുമെ൯റ്റുപ്രോസീജ്ജ്യുവറുകളനുസരിച്ചു് ജനങ്ങളു്ക്കുകടന്നുകയറാനും അവ൪ക്കും അവരുടെജനാധിപത്യത്തിനുമെതിരായ തീരുമാനങ്ങളുണു്ടാകുന്നുണു്ടോയെന്നു് അപ്പപ്പോളറിയുവാനും ഇടപെടാനുംപറ്റില്ല എന്നതുകൊണു്ടാണു്, ഭരണഘടനനലു്കുന്ന അങ്ങനെയുണു്ടാകില്ലെന്ന ആയുറപ്പി൯റ്റെബലത്തിലാണു്. പക്ഷേ നേരത്തേപറഞ്ഞതിലാദ്യത്തെയെമ്മെല്ലേ, അതായതുകുന്നത്തുനാടെമ്മെല്ലേ, തന്നെജാതിപറഞ്ഞധിക്ഷേപിച്ചെന്നു് ഒരുമാധ്യമസ്ഥാപനത്തിനെതിരെയൊരു കള്ളക്കേസ്സുകൊടുക്കുന്നു, പോലീസ്സുകുതിച്ചുപായുന്നു, അയാളുടെപത്രത്തിലും സ്ഥാപനത്തിലുംറെയിഡുനടത്തി അവിടെയുള്ളസകലതുമെടുത്തുകൊണു്ടുപോകുന്നു, ജീവനക്കാരികളുടെവീടുകളിലു് രാത്രികടന്നുചെന്നു് പോലീസ്സു്സ്സു്റ്റേഷനുകളിലേക്കു് പിടിച്ചുകൊണു്ടുപോകുന്നു. അതുകഴിഞ്ഞുചിലമാധ്യമങ്ങളു്വഴി ജനങ്ങളറിയുന്നു, അയാളുടെയമ്മാവ൯, അതായതുഭാര്യയുടെയച്ഛ൯, ഒരുസുപ്രീംകോടതിജഡു്ജിയായിരുന്നെന്നും ഇവരെരണു്ടുപേരെയുംകൂടിച്ചേ൪ത്തു് അഴിമതിയാരോപണങ്ങളുണു്ടെന്നും.

ഇതു് ജനമറിയേണു്ടതാണോ മാധ്യമങ്ങളു് ജനങ്ങളിലു്നിന്നൊളിച്ചുവെയു്ക്കേണു്ടതാണോ? സമയത്തിനു്, അതായതു് അവരറിയുന്നമുറയു്ക്കു് ഇതു് ജനങ്ങളെയറിയിക്കുന്നതല്ലാതെ മറ്റെന്താണുമാധ്യമങ്ങളുടെജോലി? അല്ലാതെങ്ങനെയാണു് തങ്ങളുടെസേവകനായൊരുപ്രതിനിധിയെക്കുറിച്ചു് ജനങ്ങളറിയുന്നതും അയാളെക്കുറിച്ചു് അവരുടെമനസ്സിലുള്ള ഡേറ്റാബേയു്സ്സു് അപ്പു്ഡേറ്റുചെയ്യുന്നതും? തങ്ങളുടെപ്രതിനിധിയെക്കുറിച്ചു് അപൂ൪ണ്ണമായയറിവുംവെച്ചുകൊണു്ടു് അവ൪നടക്കണമെന്നോ? അങ്ങനെനടക്കാതിരിക്കാനല്ലേ അവ൪ മീഡിയാകളെയുണു്ടാക്കിവെച്ചിരിക്കുന്നതുതന്നെ? അതോ അവ൪പോയി മറ്റേമൂന്നെണ്ണത്തി൯റ്റെയും അന്നന്നത്തെദിവകളുടെസേവപിടിക്കണോ? അങ്ങനെചെയ്യണമെന്നാണു് മറുനാട൯ മലയാളിയുടെയെഡിറ്റ൪ക്കു് ആക്കേസ്സിലു് ജാമ്യംനിഷേധിച്ചുകൊണു്ടു് ഒരുസെഷ൯സ്സുകോടതിയുടെയും ഒരുഹൈക്കോടതിയുടെയും ജഡു്ജിമാ൪പറഞ്ഞതു്. അയാളുടെവാ൪ത്തയിലു് മറ്റേജഡു്ജിയെസ്സൂചിപ്പിച്ചതെന്തിനെന്നു് ചോദിക്കുകയുംചെയു്തു. ആച്ചോദ്യംതന്നെ എകു്സ്സു്ട്രേനിയസ്സല്ലേ? മാധ്യമങ്ങളുടെയും ജനങ്ങളുടെയും ഇ൯ഫ൪മേഷ൯ഹൈവേയു്ക്കിടയിലു്വരാ൯ ഈജഡു്ജിമാ൪ക്കു് എന്തധികാരമാണുള്ളതു്?

അവ൪ക്കതിനുള്ളയാതൊരധികാരവുമില്ലെന്നും അവ൪ ഭരണവ൪ഗ്ഗത്തി൯റ്റെയാജ്ഞയനുസരിച്ചു് ഉത്തരവിടുന്നവരാണെന്നുമാണു് യാതൊരുനിയമസാധുതയുമവരുടെവിധികളു്ക്കില്ലെന്നു് കടുത്തഭാഷയിലു്ത്തള്ളിക്കൊണു്ടും ആയെഡിറ്റ൪ക്കുജാമ്യമനുവദിച്ചുകൊണു്ടുമുള്ള സുപ്രീംകോടതി ചീഫു്ജസ്സു്റ്റിസ്സി൯റ്റെവിധിയിലുള്ളതു്. ഇവ൪ജനങ്ങളെവെല്ലുവിളിച്ചു് നിയമമില്ലാത്തിടത്തു് പോലീസ്സിനുംവേണു്ടപ്പെട്ടവ൪ക്കും സംസ്ഥാനഭരണംനടത്തുന്നപാ൪ട്ടിക്കുംവേണു്ടി ഉത്തരവിടാനിരിക്കുകയായിരുന്നു എന്നാണാ അപ്പകു്സ്സു്ക്കോ൪ട്ടി൯റ്റെവിധിയിലു്നിന്നു് വ്യക്തമായിരിക്കുന്നതു്! അവരുടെയുത്തരവുകളു്ക്കു് അവ൪പറഞ്ഞ ഒരുനിയമത്തി൯റ്റെയുംപി൯ബലമില്ലെന്നു് സുപ്രീംകോടതിപറഞ്ഞാലു് അവരവിടെയിരുന്നുപിന്നെ എന്താണുചെയു്തുകൊണു്ടിരുന്നതു്? ജനാധിപത്യത്തെയാണോ താന്തോന്നിത്തരത്തെയാണോ അവ൪സേവിച്ചുകൊണു്ടിരിക്കുന്നതു്?

ഈ മാധ്യമയെഡിറ്റ൪ക്കെതിരേപരാതികൊടുത്തു് പോലീസ്സുകുതിച്ചുപാഞ്ഞ മറ്റൊരെമ്മെല്ലേ, അതായതു് നിലമ്പൂ൪ എമ്മെല്ലേ, നിയമസഭയിലു്പ്പോയി ജനങ്ങളേലു്പ്പിച്ചചുമതലകളു്നി൪വ്വഹിക്കാതെ ആഫ്രിക്കയിലു്പ്പോയി സ്വ൪ണ്ണഖനനത്തിനു് അനേകംകടമ്പകളും കുത്തകകളുടെവെല്ലുവിളികളുംകടന്നു് ബിസിനസ്സിലു്പ്രവേശിക്കേണു്ടസ്ഥലത്തു് കേരളത്തിലു്നിന്നുചെന്നു് നേരേസുഗമമായിബിസിനസ്സിലു്പ്പ്രവേശിച്ചെന്നു് അയാളുടെപാ൪ട്ടിവാ൪ത്തപരത്തുന്നു, കുറേപ്പടങ്ങളുണു്ടാക്കിപ്പ്രദ൪ശ്ശിപ്പിക്കുന്നു. ഇയാളു്ക്കുയഥാ൪ത്ഥത്തിലു് സ്വ൪ണ്ണ(ഖനന)വുമായിവല്ലബന്ധവുമുണു്ടോ അതോ ആഫ്രിക്കയിലു്നിന്നും സുലഭമായി ഇ൯ഡൃയിലെത്തുന്ന മയക്കുമരുന്നുംവൈരവുമടക്കമുള്ള മറ്റുവസു്തുക്കളു്കടത്തുകയാണോയെന്നു് ജനങ്ങളു്ക്കറിയണു്ടേ? അതന്വേഷിക്കേണു്ടതും ജനങ്ങളെയറിയിക്കേണു്ടതും മാധ്യമങ്ങളല്ലാതെമറ്റാരാണു്? സുഖമില്ലെങ്കിലല്ലാതെ ജനങ്ങളു്തെരഞ്ഞെടുത്തയച്ചജോലിയു്ക്കുപോകാതെ ആഫ്രിക്കയിലു്പ്പോയിജീവിക്കാ൯ സ൪ക്കാരുദ്യോഗസ്ഥ൯മാ൪ ലീവെടുത്തുപോകുന്നതുപോലെ ഒരെമ്മെല്ലേയു്ക്കുപോകാ൯വല്ലനിയമവുമുണു്ടോ? ഒരുജനപ്പ്രതിനിധിയുടെജോലികളു്ചെയ്യാതെ മണ്ഡലംവിട്ടുപോകാ൯തന്നെ അയാളു്ക്കെന്തവകാശമാണുണു്ടായിരുന്നതു്? അയാളുടെമണ്ഡലത്തിലപ്പോഴും ആയിരക്കണക്കിനാളുകളടങ്ങുന്ന ആദിവാസിക്കുടുംബങ്ങളു് കേന്ദ്രനിയമമനുസരിച്ചു് പാ൪ക്കാ൯ഭൂമികിട്ടാതെ കുഞ്ഞുകുട്ടിക്കുടുംബങ്ങളടക്കം മാസങ്ങളായി റോട്ടിലു് നിരാഹാരസമരംകിടക്കുകയാണു്. അതുപരിഹരിക്കാനയാളു്ക്കുസമയമില്ല- രണു്ടുഭാര്യയു്ക്കുചെലവിനുകൊടുത്തുനടക്കുകയാണു്. അതിനടക്കം ഉള്ളസമയമെടുത്തുപരിഹാരംകാണാനല്ലേ ഇയാളു്ക്കുജനങ്ങളു്ശമ്പളവും കാറും ആനുകൂല്യങ്ങളുംനലു്കുന്നതു്? അതോമുങ്ങി ആഫ്രിക്കയിലു്പ്പോയി സ്വ൪ണ്ണംകുഴിക്കാനോ? ഇയാളവിടെസ്സ്വ൪ണ്ണംകുഴിച്ചതായോ നിയമപ്പ്രകാരം അവിടത്തെഗവണു്മെ൯റ്റിനുതന്നെവിറ്റതായോ ഔദ്യോഗികമായി ഒരുരേഖയുമില്ല.

ഒരാളെപ്പോലീസ്സുപിടിച്ചു അല്ലെങ്കിലു് വേറൊരാളെക്കേന്ദ്രയേജ൯സ്സിപിടിച്ചു എന്നോ വാ൪ത്തവരുമ്പോഴോ കേസ്സാകുമ്പോഴോമാത്രം നിയമസഭയിലെയോ പാ൪ലമെ൯റ്റിലെയോ അവരുടെപ്രതിനിധികളെക്കുറിച്ചു് ജനങ്ങളറിഞ്ഞാലു്മതിയോ? അയാളെ ഇനിത്തെരഞ്ഞെടുക്കണോ അതോ കാലാവധിയെത്തുന്നതിനുമുമ്പു് രാജിവെയു്ച്ചുപോരാനാവശ്യപ്പെട്ടു് പ്രക്ഷോഭംനടത്തണോ എന്നൊക്കെ ജനങ്ങളു്തീരുമാനിക്കുന്നതു് ജനാധിപത്യത്തി൯റ്റെഭാഗമാണു്, അതിനൊക്കെജനങ്ങളു്ക്കു് കാര്യങ്ങളു്മനസ്സിലാക്കാനുള്ള ഡേറ്റാവേണം. അതുനലു്കുന്നചുമതലയാണു് മാധ്യമങ്ങളു്ക്കു്. അതിനാണു് മാധ്യമങ്ങളെയുണു്ടാക്കിയിരിക്കുന്നതു്, അല്ലാതെ ഭരണവ൪ഗ്ഗത്തിനുകാര്യങ്ങളറിയാനല്ല. അതിനു് ഗവണു്മെ൯റ്റി൯റ്റെയി൯റ്റല്ലിജ൯സ്സും വാ൪ത്താശേഖരണവിഭാഗങ്ങളുമുണു്ടു്. അതുകൊണു്ടാണതിനെ ജനങ്ങളുടെ ആധിപത്യത്തെസ്സംബന്ധിച്ചിടത്തോളം ഫോ൪ത്തു് എസ്സു്റ്റേറ്റെന്നുപറയുന്നതു്. ഈപ്പ്രക്രിയയു്ക്കുതടസ്സംചെയ്യാ൯ ജുഡീഷ്യറിയു്ക്കോ എകു്സ്സിക്ക്യുട്ടീവിനോ യാതൊരധികാരവുമില്ല. പക്ഷേ പിണറായിവിജയ൯റ്റെതോളിലേറി കുറേവിദേശമുതലാളിമാ൪ 2016ലു് കേരളത്തി൯റ്റെഭരണമേറ്റെടുത്തശേഷം (അതാണീമാറ്റത്തി൯റ്റെ കട്ടോഫു് ഡേറ്റു്!) അതിനുള്ളയധികാരംതങ്ങളു്ക്കുണു്ടെന്നാണു് അവരിപ്പോളു്ക്കരുതുന്നതു്, കാരണം അവ൪ചേ൪ന്നുവെന്നവ൪ധരിച്ചുവെച്ചിരിക്കുന്ന കോ൪പ്പറേറ്റുലോകത്തതാണുരീതി. അതാണിപ്പോളു്ക്കേരളത്തിലു്ക്കാണുന്നതു്. എകു്സ്സിക്ക്യുട്ടീവിനോടൊപ്പം ജുഡീഷ്യറിയുംകൂടിച്ചേ൪ന്നു് എടാ മാധ്യമക്കാരാ... ഇങ്ങനെയാണോടാ നീപ്രവ൪ത്തിക്കേണു്ടതെന്നുചോദിക്കുകയാണു്! ആച്ചോദ്യംതിരിച്ചങ്ങോട്ടുചോദിച്ചാലോ...? ഇവരണു്ടുപേരെയുംചേ൪ത്തൊട്ടിച്ചുവെച്ചിരിക്കുന്ന പുതിയസിമ൯റ്റാണു് ആ വിദേശമുതലാളിമാ൪. ഇവ൪, അതായതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പതിതനേതാവായ പിണറായിവിജയനെമുന്നിലു്നി൪ത്തി ഈ വിദേശമുതലാളിമാ൪, ഭരണരംഗത്തുവരുന്നതുവരെ കേരളത്തിലിങ്ങനെയുണു്ടായിട്ടില്ല. ഇവ൪ഭരണരംഗത്തുനിന്നുപോയാലും പലരുംകൊതിപിടിച്ചുപോയതുകൊണു്ടു് ഇതത്രപെട്ടെന്നിനിപ്പോവുകയില്ല.

അവ൪ ആദ്യംപറഞ്ഞതിനെപ്പോലെ ജനാധിപത്യത്തി൯റ്റെ മറ്റുരണു്ടുകാലുകളു്മാത്രമാണു്. ഏതുവ്യവസ്ഥയിലും കാലുകളെല്ലാംസമമാണു്. ഒന്നുമറ്റത്തിനേക്കാളു്വലുതെന്നുതോന്നിയാലു് അതിനുമന്തെന്നതുമുതലു് മറ്റുപലതുമാണുപറയുന്നതു്. അങ്ങനെ മറ്റതിനേക്കാളു്വലുതാവാ൯ ഇതിലൊന്നുപോലുംശ്രമിച്ചുപോകരുതു്.

Written and first published on: 13 June 2023












No comments:

Post a Comment