Monday, 10 July 2023

1352. മുസ്ലിംലീഗിനെവളച്ചെടുത്തു് ഗവണു്മെ൯റ്റുണു്ടാക്കണമെന്നുപറഞ്ഞതിനല്ലേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി എം. വി. രാഘവനെപ്പുറത്താക്കിയതു്? ഇപ്പോളതുചെയ്യാ൯നടക്കുന്ന എം. വി. ഗോവിന്ദനെപ്പുറത്താക്കാത്തതെന്തു്? ജീ൯ പോളു് സാ൪ത്രി൯റ്റെ രക്തംപുരണു്ടകൈകളെന്ന നാടകംപോലെയായോ?

1352

മുസ്ലിംലീഗിനെവളച്ചെടുത്തു് ഗവണു്മെ൯റ്റുണു്ടാക്കണമെന്നുപറഞ്ഞതിനല്ലേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി എം. വി. രാഘവനെപ്പുറത്താക്കിയതു്? ഇപ്പോളതുചെയ്യാ൯നടക്കുന്ന എം. വി. ഗോവിന്ദനെപ്പുറത്താക്കാത്തതെന്തു്? ജീ൯ പോളു് സാ൪ത്രി൯റ്റെ രക്തംപുരണു്ടകൈകളെന്ന നാടകംപോലെയായോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Nuruddean. Graphics: Adobe SP.

മുസ്ലിംലീഗിനെവളച്ചെടുത്തു് ഗവണു്മെ൯റ്റുണു്ടാക്കണമെന്നുപറഞ്ഞതിനല്ലേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി എം. വി. രാഘവനെപ്പുറത്താക്കിയതു്? ഇപ്പോളതുചെയ്യാ൯നടക്കുന്ന എം. വി. ഗോവിന്ദനെപ്പുറത്താക്കാത്തതെന്തു്? ജീ൯ പോളു് സാ൪ത്രി൯റ്റെ രക്തംപുരണു്ടകൈകളെന്ന നാടകംപോലെയായോ? ഇപ്പോളു് സകലയഴിമതികളുടെയുമന്വേഷണങ്ങളുടെയും പ്രഹരമേറ്റവശതയായപ്പോളു് വ൪ഗീയകക്ഷികളെത്തൊടാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പിണറായിവിജയ൯-എംവീഗോവിന്ദ൯വിഭാഗനേതൃത്വത്തിനു് പഴയപോലെലജ്ജയൊന്നുമില്ലേ? അപകടാവസ്ഥയിലു് ആളെണ്ണംകൂട്ടാ൯ ആരെക്കിട്ടിയാലുംമതിയോ?

ആ വ൪ഗ്ഗസഹകരണസിദ്ധാന്തവും ബദലു്രേഖയുമായിവന്ന എം. വി. രാഘവനും എ൯. സി. ശേഖറും സി. പി. മൂസ്സാ൯കുട്ടിയും സി. കെ. ചക്രപാണിയും ചാത്തുണ്ണിമാസ്സു്റ്ററും പ്രൊഫസ്സ൪ എം. ആ൪. ചന്ദ്രശേഖരനും പാടൃം രാജനുമൊക്കെ ആസ്സിദ്ധാന്തവുംനടപ്പാക്കിക്കൊണു്ടു് ഇപ്പോഴുംപാ൪ട്ടിയിലുണു്ടായിരുന്നുവെങ്കിലു്, അവരതിനൊത്തൊരടുത്തതലമുറയെപ്പാ൪ട്ടിയിലു് വള൪ത്തിയെടുത്തിരുന്നുവെങ്കിലു്, പിണറായിവിജയനെന്നും എം. വി. ഗോവിന്ദനെന്നുമൊക്കെയുള്ളപലപേരുകളു് പാ൪ട്ടിയിലോ നിയമസഭയിലോ മന്ത്രിസഭയിലോ ആരെങ്കിലുംകേളു്ക്കുമായിരുന്നോ? ഇതേമുസ്ലിംവിഭാഗങ്ങളുമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികൂട്ടുകൂടി ഗവണു്മെ൯റ്റുണു്ടാക്കണമെന്നുപറഞ്ഞതിനല്ലേ അവരെപ്പുറത്താക്കിയതും പാ൪ട്ടിയുടെനേതൃത്വത്തിലു് ഒരിക്കലുംനികത്താ൯കഴിഞ്ഞിട്ടില്ലാത്ത ഒരുമഹാശൂന്യതസൃഷ്ടിച്ചതും അവിടേയു്ക്കിതുപോലുള്ള കൂറകളു്കയറിവന്നതും?

ഇന്നീവിഭാഗപ്പാ൪ട്ടിനേതൃത്വം പാ൪ട്ടിയുടെതാലു്ക്കാലികസെക്രട്ടറിയായ എം. വി. ഗോവിന്ദനെമുന്നിലു്നടത്തി മു൯സെക്രട്ടറിയും നിലവിലു്മുഖ്യമന്ത്രിയുമായ പിണറായിവിജയനുംകുടുംബത്തിനുംവേണു്ടി മുസ്ലിംലീഗിനെക്കൂടിയവരുടെമുന്നണിയിലെടുക്കാ൯ അത്രയുംനാണംകെട്ടയഭ്യ൪ത്ഥനകളും വിലാപനങ്ങളും നടത്തിക്കൊണു്ടുനടക്കുകയല്ലേ, അതുപരാജയപ്പെട്ടപ്പോളു് അതു് ഐക്യജനാധിപത്യമുന്നണിയെത്തക൪ക്കാനും മുസ്ലിംലീഗിലു്വിഭജനമുണു്ടാക്കാനുമുള്ള പാ൪ട്ടിയുടെയടവായിരുന്നുവെന്നു് പാ൪ട്ടിയണികളുടെമുന്നിലു്ച്ചെന്നുനിന്നു് വിശദീകരിക്കുകയല്ലേ? അപ്പോഴും പിണറായിവിജയ൯റ്റെമന്ത്രിസഭയിലും മുന്നണിയിലും പാ൪ട്ടിയിലും ഇപ്പോളു്ത്തന്നെ മുസ്ലിംമതവിഭാഗക്കഷണങ്ങളു് ഘടകകക്ഷികളായി കൂടെയിരിക്കുകയല്ലേ?

പുതിയൊരുപാ൪ട്ടിയെക്കൂടി മുന്നണിയിലെടുക്കത്തക്കവണ്ണം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെവക ഇടതുപക്ഷജനാധിപത്യമുന്നണിയിലു്നിന്നും പാ൪ട്ടികളൊന്നുംപിരിഞ്ഞുപോകാ൯ ഇതുവരെയുംതയാറല്ലാതിരിക്കേ അടുത്തതെരഞ്ഞെടുപ്പിലോ അതിനുമുമ്പോ ജനങ്ങളു് ദയനീയമായിപ്പരാജയപ്പെടുത്താ൯പോകുന്നുവെന്നു് തിരിച്ചറിവില്ലെങ്കിലു്പ്പിന്നെ പുതിയൊരുപാ൪ട്ടിയെയെന്തിനെടുക്കുന്നു? 2021ലെത്തെരഞ്ഞെടുപ്പിലു് ഹിന്ദുരാഷ്ട്രത്തിലു്ച്ചേ൪ന്നതിനു് ബീജേപ്പീയുടെകനിവിലു്ക്കിട്ടിയ വോട്ടിംഗു്യന്ത്രങ്ങളും നെറ്റുവ൪ക്കുകളുമുപയോഗിച്ചല്ല ജനങ്ങളു്വോട്ടുചെയു്താണു് നൂറ്റിനാലു്പ്പതിലു് നൂറുസീറ്റിലും ജയിച്ചതെങ്കിലു് അതിനുശേഷമുള്ളയിവരുടെഗവണു്മെ൯റ്റി൯റ്റെ അതിഭീമ൯വികസനമഹാസംഭവങ്ങളു്നോക്കുമ്പോളു് ഇനിവരുന്നയിലക്ഷനിലു് ജനങ്ങളു്വോട്ടുചെയു്തു് അതിലു് ഒന്നൊഴിയാതെ നൂറ്റിനാലു്പ്പതുസീറ്റുംകിട്ടേണു്ടതല്ലേ? പിന്നെന്തിനുപുതിയപാ൪ട്ടി മുന്നണിയിലു്വരണമെന്നുനിലവിളിക്കുന്നു?

കുഞ്ഞാലിക്കുട്ടിയെങ്ങനെയെങ്കിലുമൊന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്പ്പോയെങ്കിലു് ആനാണക്കേടി൯റ്റെയദ്ധ്യായമടഞ്ഞു് കേരളത്തിലു് കോണു്ഗ്രസ്സിനു് സുവ൪ണ്ണകാലംവന്നേനേ! അതോടെമുസ്ലിംലീഗുംമാലിന്യമൊഴിഞ്ഞു് കുറേക്കൂടിനല്ലകാലംവന്നേനേ, ഭിന്നിപ്പൊഴിഞ്ഞേനേ, പഴയപോലെമോണോലിത്തിക്കായേനേ!! അങ്ങനെയാണുകേരളത്തിലെജനങ്ങളും മുസ്ലിംലീഗിലെ ഭൂരിപക്ഷമാളു്ക്കാരും ചിന്തിക്കുന്നതു്. ഈയനിശ്ചിതത്വത്തിനെയുംവെച്ചുകൊണു്ടു് കോണു്ഗ്രസ്സിനിങ്ങനെ അധികകാലംമുന്നോട്ടുപോകാനാവില്ല. കുഞ്ഞാലിക്കുട്ടിപോട്ടെ, മറ്റുള്ളവരവിടെനിലു്ക്കട്ടെ!

ഇ൯ഡൃമുഴുവനുമുള്ള ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സി൯റ്റെകൂടെനിലു്ക്കുന്ന ഇ൯ഡൃ൯ യൂണിയ൯ മുസ്ലിംലീഗു് ഇ൯ഡൃയിലിപ്പോളൊരിടത്തുമില്ലാത്ത മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെകൂടെനിലു്ക്കുന്നതെന്തിനു്? എന്തുനേടാ൯? ഒന്നുമില്ലെങ്കിലവ൪ ഇ൯ഡൃപിള൪ന്നപ്പോളു് പാക്കിസ്ഥാനോടൊപ്പംനിലു്ക്കാതെ ഇ൯ഡൃ൯ യൂണിയ൯റ്റെകൂടെനിന്നില്ലേ? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോ? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ചൈനയുടെകൂടെയല്ലേ അന്നും ഇന്നും നിലു്ക്കുന്നതു്? അങ്ങനെയല്ലേ കണ്ണൂരു് അഖിലേ൯ഡ്യാസമ്മേളനത്തിലു് ഇന്നാളും പ്രമേയംപാസ്സാക്കിയതു്? അതുമല്ല ഇ൯ഡൃയിലു്മുഴുവ൯ മുസ്ലിംലീഗിനുള്ള അംഗങ്ങളുടെയുമനുഭാവികളുടെയും എണ്ണംനോക്കുമ്പോളു് അതിലൊക്കെവളരെശ്ശുഷു്ക്കമായി കേരളത്തിലു്മാത്രമടുത്തതെരഞ്ഞെടുപ്പുവരെ എങ്ങനെയുംപിടിച്ചുനിലു്ക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായവ൪ എന്തിനുചേരണം? ലീഗി൯റ്റെഭാഗത്തുനിന്നുള്ള ഇത്തരംവാദങ്ങളും കാഴു്ച്ചപ്പാടുകളും വിലയിരുത്തലുകളുമൊന്നും മനസ്സിലാക്കാനുള്ളയെ൯ജിനില്ലാത്ത എം. വി. ഗോവിന്ദനെപ്പോലുള്ളയൊരാളു് പിണറായിവിജയ൯റ്റെയുറച്ച വാലാണെന്നറിയാമെങ്കിലും എങ്ങനെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയായി? എന്തിനാക്കി?

കേരളത്തിലു്മാത്രംപരിമിതമായുള്ള, അതല്ലാതെയാകെയുണു്ടായിരുന്ന പശ്ചിമബംഗാളിലും ത്രിപുരയിലുംതന്നെ കേരളത്തിലെപ്പോലെ അവരുടെഗവണു്മെ൯റ്റി൯റ്റെയഴിമതികളു്ക്കും അക്രമങ്ങളു്ക്കുമെതിരെയുള്ള ജനപ്പ്രതിരോധത്തിലു് പാ൪ട്ടിയാപ്പീസ്സുകളുടെ ബോ൪ഡുകളു്തന്നെയഴിച്ചുമാറ്റിക്കൊണു്ടിരിക്കുന്ന, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ബീജേപ്പീയുടെ ഏകീകൃതസിവിലു്ക്കോഡിനെതിരെ അഖിലേന്ത്യാവ്യാപകമായി ഇ൯ഡൃയെവിറപ്പിക്കുന്ന പ്രക്ഷോഭംനടത്താ൯പോവുകയാണു്, അതുകൊണു്ടു് ആക്കോഡിനു് സകലരുടെയുംപിന്തുണയു്ക്കായിപ്പാഞ്ഞുനടക്കുന്ന ബീജേപ്പീപേടിക്കണം, വിറയു്ക്കണം, അല്ലെങ്കിലു് സ്വ൪ണ്ണക്കടത്തുകേസ്സിലും ഡോള൪ക്കടത്തുകേസ്സിലും പിണറായിവിജയ൯റ്റെവീട്ടിലു്ക്കയറി അന്വേഷിക്കാനുംതെളിവെടുക്കാനുംചെല്ലാതെ എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റിനെ കേന്ദ്രം കേരളത്തിലു്നിന്നു് തിരികെപ്പറഞ്ഞുവിട്ടുകൊള്ളണം! ഇതല്ലാതെപിന്നെന്തോന്നാണു് പിണറായിവിജയ൯റ്റെയും എം. വി. ഗോവിന്ദ൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഏകീകൃതസിവിലു്ക്കോഡുവിരുദ്ധപ്പ്രക്ഷോഭവും മുസ്ലിംലീഗിനെക്ഷണിച്ചുള്ളസെമിനാറും!!

രണു്ടാംലോകമഹായുദ്ധാവസാനകാലത്തു് നാസ്സിജ൪മ്മനിയുടെ സഖ്യകക്ഷിയും ഗ്രീസ്സും മാസ്സിഡോണിയയും സെ൪ബിയയും കൊസോവോയും അലു്ബേനിയയുമൊക്കെയടങ്ങിയതുമായ ഇലീറിയയെന്നരാജ്യം കിഴക്ക൯ഖണ്ഡത്തിലു്ച്ചേ൪ക്കപ്പെടാ൯പോവുകയാണു്. നാസ്സിജ൪മ്മനിതോറ്റശേഷം കമ്മ്യൂണിസ്സു്റ്റുറഷ്യയിറങ്ങി അലു്ബേനിയയും പൂ൪വ്വജ൪മ്മനിയും പോളണു്ടും ചെക്കോസ്ലോവേക്യയും ബളു്ഗേറിയയും ഹംഗറിയുമൊക്കെച്ചേ൪ത്തു് യൂറോപ്പ്യ൯ കമ്മ്യൂണിസ്സു്റ്റുബ്ലോക്കുണു്ടാക്കിയതുപോലെയായിരുന്നു നാസ്സി അച്ചുതണു്ടുശക്തികളുടെ കിഴക്ക൯ഖണ്ഡം- ഈസ്സു്റ്റേണു് ബ്ലോക്കു്.

ഈപ്പശ്ചാത്തലത്തിലാണു് രണു്ടാംലോകമഹായുദ്ധത്തിനുശേഷം എന്തുചെയ്യണം എങ്ങോട്ടുപോകണമെന്നറിയാതെ തള൪ന്നുനിന്ന ലോകയുവജനതയോടു് ‘രാവിലേമുതലു് വൈകുന്നേരംവരെ നിങ്ങളു്ചെയ്യുന്ന പ്രവൃത്തികളുടെ ആകെത്തുകയാണു് നിങ്ങളുടെജീവിതം, അതുകൊണു്ടു് പ്രവ൪ത്തിക്കൂ’ എന്നുപറഞ്ഞ, സാഹിത്യത്തിനുള്ള നോബലു്സ്സമ്മാനംനിരസിച്ച, അദമ്യമായസ്വാതന്ത്ര്യദാഹത്തി൯റ്റെ ലോകയുദാഹരണമായിരുന്ന, ഫ്രഞു്ചുദാ൪ശ്ശനിക൯ ജീ൯ പോളു് സാ൪ത്രു് ലോകമഹായുദ്ധംകഴിഞ്ഞു് വിജയികളു് ലോകരാഷ്ട്രങ്ങളെപ്പങ്കിട്ടെടുത്തുകൊണു്ടിരുന്ന 1948ലു് ത൯റ്റെ ഡേ൪ട്ടി ഹാ൯ഡു്സ്സു് അല്ലെങ്കിലു് രക്തംപുരണു്ടകൈകളു് എന്നനാടകമെഴുതിയതു്.

ജ൪മ്മ൯ നാസ്സികളെയെതി൪ക്കുന്നതിനുള്ള ശക്തിപോരാത്ത കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിക്കുവേണു്ടി സോഷ്യലിസ്സു്റ്റുപാ൪ട്ടികളുടെ അണു്ട൪ഗ്രൗണു്ടു് പ്രതിരോധഗ്രൂപ്പുകളെക്കൂടിക്കൂട്ടുപിടിച്ചു് യുദ്ധാനന്തരം മുന്നണിയുണു്ടാക്കിയധികാരംപിടിക്കാ൯ പാ൪ട്ടിനേതാവു് ഒദേറ൪ ശ്രമിക്കുന്നുവെന്നുമനസ്സിലാക്കിയ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിനേതൃത്വത്തിലു്ച്ചില൪ ഇതു് ആദ൪ശ്ശപരിശുദ്ധിയിലു് വെള്ളംചേ൪ക്കുന്നതാണെന്നുപറഞ്ഞു് ഒദേററെക്കൊല്ലാ൯തീരുമാനമെടുക്കുന്നു. സിദ്ധാന്തത്തിലുമതി൯റ്റെപ്രയോഗത്തിലും മനസ്സുറച്ചുവേണു്ടത്രപരിചയമില്ലാത്ത ഹൃൂഗോയെന്നൊരുയുവാവിനെയവ൪ ആച്ചുമതലയേലു്പ്പിക്കുന്നു, അതുസാദ്ധ്യമാക്കാ൯വേണു്ടിയവരയാളെ പാ൪ട്ടിയിലു്നിന്നും ഒദേററുടെസെക്രട്ടറിയായിക്കയറ്റിവിടുന്നു. അയാളെന്തിനാണുവന്നിരിക്കുന്നതെന്നു് ഒദേറ൪ക്കാദ്യമേയറിയാം. ഒദേററതിനുള്ളപലയവസരങ്ങളയാളു്ക്കുകൊടുക്കുന്നു. പക്ഷേയയാളു്ക്കുധൈര്യമില്ല. അതിനുപുറമേ അയാളൊദേററുടെ വ്യക്തിത്വത്തി൯റ്റെയും സിദ്ധാന്തത്തി൯റ്റെയും പ്രഭാവലയത്തിലു്പ്പെടുന്നു.

കാര്യംനടക്കുകയില്ലെന്നുമനസ്സിലാക്കിയ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ഓളു്ഗയെന്നയൊരുവളിലൂടെ ഒദേററുടെവീട്ടിലു്ബോംബെറിയുന്നു. ത൯റ്റെകഥയുടെയും ജീവിതത്തി൯റ്റെയും വിപ്ലവപ്പ്രവ൪ത്തനത്തി൯റ്റെയും ക്ലൈമാകു്സ്സെത്തിയെന്നുമനസ്സിലാക്കുന്ന ഒദേറ൪ ഹൃൂഗോയു്ക്കു് ഒരവസരംകൂടിനലു്കുന്നു, ഒടുവിലൊദേററവസാനശ്ശ്രമമായി അടഞ്ഞമുറിയു്ക്കുള്ളിലയാളുടെഭാര്യയെക്കയറിപ്പിടിക്കുന്നു. വാതിലു്തുറന്നയാളതുകണു്ടുകൊണു്ടുവരുന്നു, കാര്യംമനസ്സിലാക്കി ഇതുസീരിയസ്സുതന്നെയെന്നറിഞ്ഞയാ പാ൪ട്ടിക്കൊലയാളിഹ്യൂഗോ ഒദേററെവെടിവെച്ചുകൊല്ലുന്നു, ജയിലിലു്പ്പോകുന്നു. പക്ഷേയയാളെയാദ൪ശ്ശംകാരണമാണോതാ൯കൊന്നതു് അതോ അസൂയകാരണമാണോയെന്നചിന്ത ജയിലിലയാളെയലട്ടുന്നു. ജയിലിലു്ക്കഴിഞ്ഞകാലമത്രയുമീച്ചിന്തയയാളെ വേട്ടയാടുന്നു, കുഴയു്ക്കുന്നു. ജയിലിലയാളു്ക്കുപാ൪ട്ടി വിഷംപുരട്ടിയചോക്കളേറ്റുകളാണു് പ്രസ൯റ്റായയച്ചുകൊടുത്തതു്- അയാളെന്നസാക്ഷിയെനശിപ്പിക്കാ൯.

പുറത്തിറങ്ങിയയയാളു് ആദ്യമേനി൪ദ്ദേശിക്കപ്പെട്ടിരുന്നപോലെ പാ൪ട്ടിനേതാക്കളെച്ചെന്നുകാണാതെ ഒളിച്ചുനടന്നു. പുതിയയൈഡ൯റ്റിറ്റിയും പുതിയപേരും പുതിയയഡ്ഡ്രസ്സും പുതിയവീടും പുതിയനാടും പുതിയകാ൪ഡും പുതിയജോലിയുമാണയാളു്ക്കുപഴയവാഗു്ദാനം. പക്ഷേയിപ്പോളു് സഖാവു് എല്ലാംമറക്കണം, അല്ലെങ്കിലു് പാ൪ട്ടിയുടെ കൊലയാളിസ്സു്ക്ക്വാഡിനുകീഴടങ്ങണം, എന്നസ്ഥിതിയായി. പാ൪ട്ടിയിപ്പോളു് ഇലീറിയയിലു് സോഷൃലിസ്സു്റ്റുകളുമായി മുന്നണിയുണു്ടാക്കിയാണുഭരിക്കുന്നതെന്നയാളറിയുന്നു. അയാളു് ജയിലിലായിരുന്നവ൪ഷങ്ങളിലു് പാ൪ട്ടിയൊദേറ൪പറഞ്ഞസഖ്യമുണു്ടാക്കിയെന്നു്, പാ൪ട്ടി പോളിസിമാറ്റിയെന്നു്, ഒദേറ൪ക്കു് പ്രതിമനി൪മ്മിക്കാ൯പോകുന്നുവെന്നു്!

ഇതുതന്നെയല്ലേയന്നൊദേറ൪പറഞ്ഞതെന്നയാളു് സ്വയംചോദിക്കുന്നു, നേതാവിനെക്കൊന്നു് കുറേക്കൂറയനുയായികളു് ആ സ്ഥാനത്തുവന്നു് നേതാവുപറഞ്ഞയതേലൈ൯തന്നെപിന്നെ പിന്തുടരുന്നതിനേക്കാളു്നല്ലതു് ആലൈനാദ്യമേപറഞ്ഞ സമ൪ത്ഥനായ ആ ഒറിജിനലു്നേതാവി൯റ്റെകീഴിലു്ത്തന്നെയതു് പിന്തുടരുന്നതായിരുന്നില്ലേ എന്നചിന്തയയാളെപ്പിന്തുടരുന്നു. പക്ഷേ പാ൪ട്ടിയുടെപുതിയ വാടകക്കൊലയാളികളാണയാളെക്കാത്തിരിക്കുന്നതു്. അവരാക്കൃത്യംനി൪വ്വഹിക്കുന്നു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയടുത്തകാലത്തു് കേരളത്തിലു്നടത്തിയതും ഇപ്പോഴുംനടത്തിക്കൊണു്ടിരിക്കുന്നതുമായപല രക്തമുറയിക്കുന്നഗ൪ഹണീയസംഭവങ്ങളുമായി ഇതിനെന്തുവ്യത്യാസമാണുള്ളതു്?

Written on 09 July 2023 and first published on: 10 July 2023









No comments:

Post a Comment