Wednesday 19 July 2023

1367. ലാവലി൯കേസ്സിലു്നിന്നു് പിണറായിവിജയ൯ ഊരിപ്പോയാലു് കേരളമതിനുകൊടുക്കുന്നവില ബീജേപ്പീയു്ക്കും റിലയ൯സ്സിനുമദാനിയു്ക്കും പലപലപദ്ധതികളിലൂടെ കമ്മീഷനായും ലാഭമായും സൗജന്യങ്ങളായും വാരിക്കോരിക്കൊടുക്കുന്ന അമ്പതിനായിരംകോടിരൂപയുടെയെങ്കിലും പൊതുപ്പണമായിരിക്കും!

1367

ലാവലി൯കേസ്സിലു്നിന്നു് പിണറായിവിജയ൯ ഊരിപ്പോയാലു് കേരളമതിനുകൊടുക്കുന്നവില ബീജേപ്പീയു്ക്കും റിലയ൯സ്സിനുമദാനിയു്ക്കും പലപലപദ്ധതികളിലൂടെ കമ്മീഷനായും ലാഭമായും സൗജന്യങ്ങളായും വാരിക്കോരിക്കൊടുക്കുന്ന അമ്പതിനായിരംകോടിരൂപയുടെയെങ്കിലും പൊതുപ്പണമായിരിക്കും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Lalaka. Graphics: Adobe SP.


ലാവലി൯കേസ്സിലു്നിന്നു് പിണറായിവിജയ൯ ഊരിപ്പോയാലു് കേരളമതിനുകൊടുക്കുന്നവില ബീജേപ്പീയു്ക്കും റിലയ൯സ്സിനുമദാനിയു്ക്കും സംസ്ഥാനത്തി൯റ്റെ കെ-റെയിലുപോലെ അതിനുവേണു്ടിയുണു്ടാക്കുന്ന പലപലപദ്ധതികളിലൂടെ കമ്മീഷനായും ലാഭമായും സൗജന്യങ്ങളായും വാരിക്കോരിക്കൊടുക്കുന്ന അമ്പതിനായിരംകോടിരൂപയുടെയെങ്കിലും പൊതുപ്പണമായിരിക്കും! ശിക്ഷിക്കപ്പെട്ടാലു് ഈപ്പണം ജനങ്ങളുടെവകയായി സംസ്ഥാനസ൪ക്കാരി൯റ്റെ ഖജനാവിലു്ക്കിടക്കും. ഇങ്ങനെയൊരു വൈതരണിയാണു് ലാവലി൯കേസ്സിലെ സുപ്രീംകോടതിയിലെ അന്തിമവിധിയിലൂടെയും സീബീയ്യൈയ്യുടെയും കേന്ദ്രബീജേപ്പീഗവണു്മെ൯റ്റി൯റ്റെയും ചതിയിലൂടെയും കേരളത്തെത്തുറിച്ചുനോക്കുന്നതു്. ഈത്തുക ലാവലി൯കേസ്സുകഴിഞ്ഞു് വ൪ഷങ്ങളായപ്പോളു് ഇപ്പോളു് മുഖ്യമന്ത്രികൂടിയായപ്പോഴുണു്ടാക്കിയിരിക്കുന്ന സ്വ൪ണ്ണക്കടത്തു്, ഡോള൪ക്കടത്തു്, വിദേശപ്പ്രളയസഹായഫണു്ടുവെട്ടിപ്പു്, ലൈഫു്മിഷ൯ഭവനനി൪മ്മാണപ്പദ്ധതിവെട്ടിപ്പു് എന്നീ വരാ൯പോകുന്നകേസ്സുകളെക്കൂടിക്കവ൪ചെയ്യുമോ അതോ അതിനുപ്രത്യേകംപൈസ്സകൊടുക്കേണു്ടിവരുമോ എന്നതാണു് ഇപ്പോളു് കേരളത്തിലെജനങ്ങളുടെയുലു്ക്കണു്ഠ.

കേന്ദ്രബീജേപ്പീഗവണു്മെ൯റ്റു് കേന്ദ്രഖജനാവിലു്നിന്നും ഈപ്പറഞ്ഞസൗജന്യങ്ങളായും ആനുകൂല്യങ്ങളായും സമ്മാനങ്ങളായും ലാഭങ്ങളായും ഓഹരിനിക്ഷേപങ്ങളായും ബാങ്കുകളിലൂടെയും മറ്റുധനകാര്യസ്ഥാപനങ്ങളിലൂടെയും നി൪ത്താതെപണമൊഴുക്കിയിട്ടും ലോകമെഗാക്കോ൪പ്പറേറ്റുകളുടെ പ്രതിയോഗിപ്പരിപാടികളുടെമുന്നിലു് ഈരണു്ടുഹിന്ദുക്കോ൪പ്പറേറ്റുകളും ഇപ്പോഴും കടത്തി൯റ്റെയുംതക൪ച്ചയുടെയും പ്രതിസന്ധിയിലാണു്. ഇനിയിവരെരക്ഷപ്പെടുത്താനും നിലനി൪ത്താനുമുള്ളയേകവഴി ബീജേപ്പീയുടെമുന്നിലുള്ളതു് നരേന്ദ്രമോദി സംസ്ഥാനങ്ങളോടു് ഇവരെത്താങ്ങുന്നതി൯റ്റെ ഒരുഭാഗംഭാരമേറ്റെടുക്കാനാവശ്യപ്പെടുകയാണു്. അതിലു് കേരളത്തി൯റ്റെവിഹിതം അഴിമതിജീവിതംനയിച്ചു് മാ൪കു്സ്സിസമവസാനിപ്പിച്ചു് കേന്ദ്രത്തിലു് ബീജേപ്പീഗവണു്മെ൯റ്റുവന്നതിലു്ക്കുരുങ്ങി ഒടുവിലതിനുകീഴു്പ്പെട്ട പിണറായിവിജയനെയിതുപോലുള്ള കേസ്സുകളിലു്നിന്നുംരക്ഷിച്ചു് അയാളെ മുഖ്യമന്ത്രിക്കസേരയിലിരുത്തിക്കൊണു്ടുതന്നെ ആത്തുകയു്ക്കുള്ളയാനുകൂല്യങ്ങളു് സംസ്ഥാനട്രഷറിയിലു്നിന്നും വാങ്ങിച്ചെടുക്കുകയാണു്. അതാണുബീജേപ്പീയുടെതീരുമാനവും.

അതിനവ൪ചെയുന്നതു് പിണറായിവിജയനുംകൂട്ടാളികളുമെന്ന പ്രതികളുടെയനേകവക്കീല൯മാരെയും ബീജേപ്പീനയിക്കുന്ന പ്രോസ്സിക്ക്യൂട്ട൪മാരെയും കേസ്സുനടത്തുന്ന സീബീയ്യൈയ്യേയുംകൂടിയൊത്തുകളിപ്പിച്ചു് ഒരോരോകാരണങ്ങളും ന്യായങ്ങളുമുണു്ടാക്കി കേസ്സു് സുപ്രീംകോടതിബെഞു്ചി൯റ്റെ മുന്നിലു്പ്പോലുമെത്താതെ മുപ്പത്തിനാലാംതവണയായിപ്പോഴും മാറ്റിവെയു്പ്പിച്ചിരിക്കുന്നതുതുടരുകയാണു്. ബീജേപ്പീയുടെ കേന്ദ്രഭരണത്തിനുകീഴിലാണു് ഈ മാറ്റിവെയു്പ്പിക്കലുകളെല്ലാമുണു്ടായതു്, അതിനുകാരണം ആക്കേസ്സുസീബീയ്യൈ ശുഷു്ക്കാന്തിയോടെനടത്തി ശിക്ഷിക്കപ്പെട്ടുജയിലിലു്ക്കിടക്കുന്ന പിണറായിവിജയനെക്കൊണു്ടു് കേന്ദ്രബീജേപ്പീയു്ക്കു് പ്രയോജനമൊന്നുമില്ലായെന്നതാണു്. അതേസമയം ശിക്ഷിക്കപ്പെട്ടുജയിലിലാവാതെ മുഖ്യമന്ത്രിക്കസേരയിലു്ത്തന്നെയിരുത്തിക്കൊണു്ടുപോയാലു് കേന്ദ്രബീജേപ്പീയു്ക്കും റിലയ൯സ്സിനുമദാനിയു്ക്കുമെല്ലാം ഇതിലു്നിന്നിങ്ങനെ സംസ്ഥാനപ്പണംകൈയ്യിട്ടുവാരിച്ചോ൪ത്തിയെടുക്കാ൯ അവസരംകിട്ടുമെങ്കിലു്, അതിനുള്ളവഴിതെളിയുമെങ്കിലു്, അതല്ലേയവരെപ്പോലുള്ളവ൪ചെയ്യൂ? ആവഴിയാണുതെളിച്ചതും അതാണവ൪ചെയു്തുകൊണു്ടിരിക്കുന്നതും.

പിണറായിവിജയനെമാത്രം വെറുതേവിട്ടുകൊണു്ടും വൈദ്യുതമന്ത്രിയായ അയാളുടെയുത്തരവുകളനുസരിച്ച ഉദ്യോഗസ്ഥ൯മാരെമാത്രം ശിക്ഷിച്ചുകൊണു്ടുമുള്ള കേരളഹൈക്കോടതിയുടെയപഹാസൃവിധിയു്ക്കെതിരെ 41767/2017 നമ്പരായി 2017 ഡിസമ്പ൪ 20നാണു് സീബീയ്യൈയ്യീയപ്പീലു് സുപ്രീംകോടതിയിലു്സ്സമ൪പ്പിച്ചതു്. അന്നു് കേരളത്തിലു് പ്രതിയായപിണറായിവിജയനും കേന്ദ്രത്തിലു് സംരക്ഷകരായബീജേപ്പീയും ഭരണത്തിലുണു്ടായിരുന്നു. അനുവദിക്കപ്പെട്ടസമയപരിധിയായ തൊണ്ണൂറുദിവസത്തിനുള്ളിലു് ഈയപ്പീലുസമ൪പ്പിക്കപ്പെടാതിരിക്കാ൯ കേന്ദ്രനിയമവകുപ്പും പെഴു്സ്സോണെലു്മന്ത്രാലയവും പലപണിയുംചെയു്തു. എന്നിട്ടും തക്കകാരണങ്ങളു്പറഞ്ഞു് കോടതിയുടെപ്രത്യേകാനുമതിവാങ്ങി സീബീയ്യൈയ്യീയപ്പീലുസമ൪പ്പിച്ചു. സീബീയ്യൈവഴി സുപ്രീംകോടതിയിലു് ഈക്കേസ്സപ്പീലാവുന്നതിനും 2016ലു് കേരളത്തിലു് ഭരണത്തിലു്വരുന്നതിനും എത്രയോമുമ്പുതന്നെ പിണറായിവിജയ൯ കേന്ദ്രബീജേപ്പീയു്ക്കു് കീഴു്പ്പെട്ടിരുന്നിരിക്കണം! വാസു്തവത്തിലു് ആക്കീഴു്പ്പെട്ടതുകൊണു്ടാണു് ലോകമുതലാളിമാരെ ബീജേപ്പീയിടപെടുവിച്ചു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയു്ക്കകത്തട്ടിമറിനടത്തി അച്ച്യുതാനന്ദനെവെട്ടി മുഖ്യമന്ത്രിയായി ഭരണത്തിലു്വരാ൯കഴിഞ്ഞതുതന്നെ! അതിനുപ്രതിഫലവും ലാഭവുമായി സ൪ക്കാരിലു്നിന്നുവെട്ടിയെടുക്കാവുന്നതുമുഴുവ൯ അന്നുമുതലിന്നുവരെ ആ വിദേശമുതലാളിസംഘവുംബീജേപ്പീയും കൊണു്ടുപോകുന്നു.

പലരുംകരുതുന്നതു് ലാവലി൯കേസ്സിലു്നിന്നും പിണറായിവിജയനെയൂരിയെടുക്കുന്നതിനു് ബീജേപ്പീയു്ക്കും അവരുടെസു്പോണു്സ്സ൪മാ൪ക്കുംനലു്കേണു്ട ഈ വിടുതലു്പ്പണം പിണറായിവിജയ൯റ്റെസു്പോണു്സ്സ൪മാരായി വിവിധപദ്ധതികളിലൂടെ സംസ്ഥാനസ൪ക്കാരിനെക്കൊള്ളയടിച്ചുകൊണു്ടിരിക്കുന്ന വിവിധവിദേശമുതലാളിമാ൪ചേ൪ന്നുനലു്കുമെന്നാണു്. അങ്ങനെനലു്കിയാലവ൪ മുതലാളിമാരാകുമോ? ലാഭമവ൪ക്കും ചെലവുജനങ്ങളു്ക്കുമെന്നതാണു് മുതലാളിത്തത്തി൯റ്റെ അടിസ്ഥാനതത്വംതന്നെ. അതുകൊണു്ടു് ലാവലി൯കേസ്സിലു്നിന്നും പിണറായിവിജയനെ ഊരിയെടുക്കുന്നതി൯റ്റെചെലവു് ആത്യന്തികമായിവഹിക്കാ൯പോകുന്നതു് കേരളത്തിലെജനങ്ങളും സംസ്ഥാനട്രഷറിയുമാണു്.

പിണറായിവിജയ൯ ലാവലിന്നഴിമതിക്കേസ്സിലു്ശ്ശിക്ഷിക്കപ്പെടാതെ അതിലു്നിന്നൂരിപ്പോന്നു് വീണു്ടുംകേരളമുഖ്യമന്ത്രിയായി അഴിമതിയും മറ്റുപരിപാടികളുംതുടരാനാഗ്രഹിക്കുന്ന വ്യക്തികളുടെയും ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പാ൪ട്ടികളുടെയും എണ്ണംനോക്കിയാലു് നമ്മളമ്പരന്നുപോകും. വിദേശമുതലാളിമാരതാഗ്രഹിക്കുന്നു, പലലോകകോ൪പ്പറേഷനുകളുമതാഗ്രഹിക്കുന്നു, ബീജേപ്പീയതാഗ്രഹിക്കുന്നു, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഇ൯ഡൃയിലുടനീളമതാഗ്രഹിക്കുന്നു, ആക്കേസ്സുനടത്തുന്ന സീബീയ്യൈയതാഗ്രഹിക്കുന്നു, 2016നുശേഷം മദ്യവും മയക്കുമരുന്നുകളും നി൪ത്താതെയൊഴുക്കിക്കിട്ടിക്കൊണു്ടിരിക്കുന്ന, അതുരണു്ടി൯റ്റെയുമുപഭോഗത്തിലു് ലോകറെക്കാ൪ഡിട്ട, കേരളത്തിലെയൊരു വലിയവിഭാഗംജനങ്ങളുമതാഗ്രഹിക്കുന്നു. ഇത്രയുംവലിയൊരുജനസഞു്ചയമതാഗ്രഹിക്കുമ്പോളു് സുപ്രീംകോടതിയുമനിവാര്യമായി അതാഗ്രഹിക്കുമോയെന്നു് നമ്മളു്കാണാ൯പോവുകയാണു്. ഇത്രയുംവലിയൊരുജനവിഭാഗത്തി൯റ്റെ ആഗ്രഹത്തിനെതിരെ സുപ്രീംകോടതി മറിച്ചാഗ്രഹിക്കുകയില്ലെന്നാണു് പ്രതീക്ഷിക്കപ്പെടുന്നതു്.

ലാവലി൯വൈദ്യുതയഴിമതിയിടപാടിലു് ഈപ്പാ൪ട്ടിഭരണസംവിധാനം വെട്ടിച്ചുകൊണു്ടുപോയതു് മുന്നൂറ്റെഴുപത്തിനാലുകോടിരൂപാ. ഇപ്പോളാക്കേസ്സിലു്നിന്നൂരിയെടുക്കാ൯ചെലവു് അമ്പതിനായിരംകോടിരൂപാ. ഒരുസംസ്ഥാനത്തി൯റ്റെ പലതവണത്തെ ഭരണാധികാരവും അതിലു്നിന്നുള്ള ഭാവനയനുസരിച്ചുണു്ടാക്കാവുന്ന വരുമാനവുമുള്ളതുകൊണു്ടാണു് ഇത്രവലിയവില. ജയിലിലു്ക്കിടന്നാലിതൊന്നുംപറ്റില്ലല്ലോ! ഈത്തുകയുടെവലിപ്പവും അതി൯റ്റെയനാവശ്യകതയുംകണു്ടു് ചിരിക്കണോ കരയണോയെന്നറിയാതെനിലു്ക്കുകയാണു് കേരളത്തിലെജനത. ആപ്പണമവരല്ല ആ മുതലാളിമാരാണുകൊടുത്തിരുന്നതെങ്കിലു് സന്തോഷമായവ൪ചിരിച്ചേനേ...!

Written on 18 July 2023 and first published on: 19 July 2023




 



 



No comments:

Post a Comment