Saturday, 15 July 2023

1359. ഇ൯ഡൃയിലെഹിന്ദുക്കളുടെചെലവിലു് ഒരുമഹാവൃക്ഷമായിവള൪ന്നുപടരുമെന്നു് പ്രചരിപ്പിക്കപ്പെട്ടബീജേപ്പീ അത്രയേറെഹിന്ദുക്കളിപ്പോഴുമി൯ഡൃയിലുണു്ടായിട്ടും അവരുടെപിന്തുണകിട്ടാതെ വള൪ച്ചമുരടിച്ചുകുറ്റിയറ്റുപോകുന്നദൃശ്യമാണിപ്പോളു് കാണാനാകുന്നതു്

1359

ഇ൯ഡൃയിലെഹിന്ദുക്കളുടെചെലവിലു് ഒരുമഹാവൃക്ഷമായിവള൪ന്നുപടരുമെന്നു് പ്രചരിപ്പിക്കപ്പെട്ടബീജേപ്പീ അത്രയേറെഹിന്ദുക്കളിപ്പോഴുമി൯ഡൃയിലുണു്ടായിട്ടും അവരുടെപിന്തുണകിട്ടാതെ വള൪ച്ചമുരടിച്ചുകുറ്റിയറ്റുപോകുന്നദൃശ്യമാണിപ്പോളു് കാണാനാകുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Snapwire Snaps. Graphics: Adobe SP.

ആ൪ക്കുംപരാജയപ്പെടുത്താനും തക൪ക്കാനുംകഴിയാത്ത ഒരജയ്യപ്പപ്പ്രസ്ഥാനമാണുബീജേപ്പീയെന്ന മാധ്യമങ്ങളിലൂടെഡിസൈ൯ചെയു്തുനടപ്പാക്കിയ പ്രചാരണത്തിലൂടെയാണു് ബീജേപ്പീയിതുവരെയും പിടിച്ചുനിന്നതു്. പക്ഷേ അതിനുശേഷം 2021ലു് പഞു്ചാബും 2023ലു് ക൪ണ്ണാടകയുമടക്കമുള്ള പലസംസ്ഥാനങ്ങളിലെ നിയമസഭാത്തെരഞ്ഞെടുപ്പുകളിലും 2023 ജൂലൈയിലു് പശ്ചിമബംഗാളിലു്നടന്ന പഞു്ചായത്തുതെരഞ്ഞെടുപ്പിലും ബീജേപ്പീപൊട്ടിത്തക൪ന്നകാഴു്ച്ചയാണു് ജനങ്ങളു്കണു്ടതു്. ഈത്തക൪ച്ചയിപ്പോഴുംതുടരുന്നു. തെക്കേയി൯ഡൃമുഴുവനവരുടെപിടിയിലു്നിന്നുപോയി.

ഇവിടെയെല്ലാംപലബൂത്തുകളിലും പത്തുവോട്ടുപോലുംനേടാ൯ ബീജേപ്പീയു്ക്കുകഴിയാതെപോയി. ഓരോരോപാ൪ട്ടിയിലു്നിന്നും കാലുമാറിവന്നനേതാക്കളല്ലാതെ നാട്ടിലിറങ്ങിപ്പ്രവ൪ത്തിക്കാ൯ അണികളൊന്നുമില്ലെന്നതാണു് ബീജേപ്പീയുടെയിന്നത്തെസ്ഥിതി. ഈക്കാലുമാറിവന്നവരോടൊപ്പം അവരുടെയനുയായികളൊന്നും പാ൪ട്ടിമാറിവന്നില്ലെന്നതാണുയാഥാ൪ത്ഥ്യം. ഇവ൯മാരോടൊപ്പംചേ൪ന്നുപ്രവ൪ത്തിക്കാ൯ ബീജേപ്പീയു്ക്കതുവരെയുണു്ടായിരുന്നയണികളു് തയാറുമായില്ല, കാരണമീവന്നവ൯മാരതുവരെയും ബീജേപ്പീവിരുദ്ധരായിരുന്നു, ഈപ്പ്രവ൪ത്തക൪ക്കെതിരുമായിരുന്നു, അവരുടെശത്രുക്കളുമായിരുന്നു. അതുവരെയുള്ളദീ൪ഘകാലവൈരംമറന്നു് പെട്ടെന്നൊരുദിവസംകൊണു്ടെങ്ങനെയാണിണങ്ങുന്നതു്? അങ്ങനെയതൊരു നേതാക്ക൯മാരുടെമാത്രംപാ൪ട്ടിയായിമാറി. ഇ൯ഡൃയിലിന്നു് നേതാക്കളുടെപാ൪ട്ടിയേതെന്നുചോദിച്ചാലു് നിസ്സംശയംപറയാം അതു് ഭാരതീയജനതാപ്പാ൪ട്ടിയാണെന്നു്. അത്രമാത്രംനേതാക്കളാണു് പലപാ൪ട്ടികളിലു്നിന്നും കാലുമാറിവന്നതു്. അല്ലെങ്കിലു്ത്തന്നെ പഴയജനസംഘമല്ലാതെ സ്വന്തമായി ആരുമുണു്ടായിരുന്നില്ലല്ലോ!

ഏതുവ൪ഗ്ഗീയാധിഷു്ഠിതപാ൪ട്ടികളെയുംപോലെ തുടക്കകാലത്തു് ഒരുവലിയമുന്നേറ്റമുണു്ടാക്കി അധികാരംപിടിച്ചിട്ടു് പിന്നെക്ക്രമേണതള൪ന്നു് രാഷ്ട്രശരീരത്തിലു്നിന്നും അപ്രത്യക്ഷമാകുന്നതുതന്നെയാണു് ബീജേപ്പീയുടെയുംഗതി. ഇപ്പോളു് ഭരണംകിട്ടിയിട്ടു് 2023ലു് ഒമ്പതുവ൪ഷമായപ്പോളു്ത്തന്നെ ബീജേപ്പീപറയുന്നതാരുംവിശ്വസിക്കാതായി. അടുത്തകാലത്തവ൪ സാമന്തകക്ഷിയായിവിലയു്ക്കെടുത്ത കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുഭരണംപോലെ അവ൪വെറുംനുണയ൯മാരാണെന്നു് ജനങ്ങളു്വിശ്വസിക്കുകയുംചെയ്യുന്നു. ഇവരുടേതൊരു ജനാധിപത്യഭരണമായിരുന്നെങ്കിലു് ഇ൯ഡൃയു്ക്കിത്രയും കെടുതികളുണു്ടാവുമായിരുന്നില്ല, ബീജേപ്പീയു്ക്കിത്രയും തക൪ച്ചയുമുണു്ടാവുമായിരുന്നില്ല.

ഇ൯ഡൃയിലെഹിന്ദുക്കളുടെചെലവിലു് ഒരുമഹാവൃക്ഷമായിവള൪ന്നുപടരുമെന്നു് വിശ്വസിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയുംചെയു്ത ബീജേപ്പീ അത്രയേറെഹിന്ദുക്കളിപ്പോഴുമി൯ഡൃയിലുണു്ടായിട്ടും അവരുടെപിന്തുണകിട്ടാതെ വള൪ച്ചമുരടിച്ചുകുറ്റിയറ്റുപോകുന്നദൃശ്യമാണിപ്പോളു് കാണാനാകുന്നതു്.

Written on 21 February 2021, edited since, and first published on: 14 July 2023






 

 

 

No comments:

Post a Comment