Monday, 3 July 2023

1346. 2019ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെപ്പരാജയപ്പെടുത്തിയതു് 2016മുതലു് 2019വരെയുള്ള പാ൪ട്ടിഭരണത്തിലെയഴിമതികണു്ട മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തക൪തന്നെയല്ലേ? അവരെയഭിനന്ദിക്കണു്ടേ? അവരതാവ൪ത്തിക്കുമോ?

1346

2019ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെപ്പരാജയപ്പെടുത്തിയതു് 2016മുതലു് 2019വരെയുള്ള പാ൪ട്ടിഭരണത്തിലെയഴിമതികണു്ട മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തക൪തന്നെയല്ലേ? അവരെയഭിനന്ദിക്കണു്ടേ? അവരതാവ൪ത്തിക്കുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Warped Galerie. Graphics: Adobe SP.


കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ 2019ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പുപരാജയത്തി൯റ്റെ അവലോകനറിപ്പോ൪ട്ടു് അവരുടെ പാ൪ട്ടിപ്പത്രത്തിലൂടെപുറത്തുവന്നു. പരാജയത്തി൯റ്റെയുത്തരവാദിത്വം പാ൪ട്ടിയുടെ പോളിറ്റു്ബ്യൂറോയും കേന്ദ്രക്കമ്മിറ്റിയുമാണു് ഏറ്റെടുക്കേണു്ടതെന്നാണു് റിപ്പോ൪ട്ടുപറയുന്നതു്, അല്ലാതെ കേരളത്തിലെസ്സംസ്ഥാനക്കമ്മിറ്റിയെയും മുഴുവ൯ജില്ലാക്കമ്മിറ്റികളെയും പിരിച്ചുവിടണമെന്നല്ല. ഒരുകാര്യംവാസു്തവമാണു്- കേരളത്തിലു്നിന്നും പോളിറ്റു്ബ്യൂറോയിലും കേന്ദ്രക്കമ്മിറ്റിയിലുമുള്ള പാ൪ട്ടിവിരുദ്ധ൯മാ൪തന്നെയാണു് തെരഞ്ഞെടുപ്പിലെ ഈ ദയനീയപരാജയത്തിനുകാരണം. കേരളത്തിലു്നടന്ന ലോകു്സ്സഭാത്തെരഞ്ഞെടുപ്പുപരാജയത്തി൯റ്റെകാരണവും ഉത്തരവാദിത്വവും കേരളത്തിലല്ല കേരളത്തിനുപുറത്തെ പലസംസ്ഥാനങ്ങളിലു്നിന്നുമുള്ള പോളിറ്റു്ബ്യൂറോമെമ്പ൪മാ൪ക്കാണെന്നുസ്ഥാപിക്കാനാണു് ഈറിപ്പോ൪ട്ടുശ്രമിക്കുന്നതു്. അതിനുവേണു്ടിയുണു്ടാക്കിയതാണീറിപ്പോ൪ട്ടു്. എത്രയപഹാസ്യമായൊരുറിപ്പോ൪ട്ടു്! സംസ്ഥാനത്തുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതാക്ക൯മാ൪തന്നെയാണു് പരാജയകാരണമെന്നെഴുതിവെച്ചാലു് പാ൪ട്ടിയുടെപേരിലു്പ്പിന്നെ ഭരണത്തിലിരിക്കുന്നതും അഴിമതിതുടരുന്നതുമെങ്ങനെ?

2019ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഇടതുപക്ഷജനാധിപത്യമുന്നണി ഇരുപതിലു് പത്തൊമ്പതുസീറ്റിലും പരാജയപ്പെട്ടു. പത്തൊമ്പതുസീറ്റിലും കോണു്ഗ്രസ്സി൯റ്റെ ഐക്യജനാധിപത്യമുന്നണിയാണുവിജയിച്ചതു്. അവ൪പോലുംപ്രതീക്ഷിച്ചില്ലയീവിജയം. ഈത്തെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെപ്പരാജയപ്പെടുത്തിയതു് 2016മുതലു് 2019വരെയുള്ള പാ൪ട്ടിഭരണത്തിലെയഴിമതികണു്ട മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തക൪തന്നെയല്ലേ? അവരെയഭിനന്ദിക്കണു്ടേ? 2019മുതലു് 2023വരെയുള്ള പാ൪ട്ടിയുടെ കേരളഭരണത്തിലെയഴിമതികണു്ടുകൊണു്ടിരിക്കുന്ന അവരതാവ൪ത്തിക്കുമോ 2024ലു്?

ആയിലക്ഷനിലു് ആലപ്പുഴയെന്ന ഒരുസീറ്റിലു്മാത്രം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിജയിച്ചു. അതുപക്ഷേ സ്ഥാനാ൪ത്ഥിയുടെമികവല്ല, കേരളത്തിലെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെയും തൊഴിലാളിവ൪ഗ്ഗപ്പ്രസ്ഥാനത്തി൯റ്റെയും ഈറ്റില്ലമായ ആലപ്പുഴക്കാരുടെമികവാണു്. എന്നിട്ടും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപഠിച്ചില്ല. അതിനുശേഷമിന്നുവരെ അഴിമതിനി൪ത്താ൯കഴിയാത്ത പിണറായിവിജയ൯വിഭാഗ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതൃത്വത്തി൯റ്റെ തീരാത്തലവേദനയാണു് ആലപ്പുഴ. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെയിന്നത്തെ ഏറ്റവുംവലിയറെബലു്കേന്ദ്രം ആലപ്പുഴയാണു്. ആത്തെരഞ്ഞെടുപ്പിനുശേഷം പാ൪ട്ടിയിലു് കേരളത്തിലേറ്റവുംകൂടുതലു് അച്ചടക്കനടപടിയെടുത്തിട്ടുള്ളതും ആലപ്പുഴയിലാണു്.

പാ൪ട്ടിതോറ്റ പത്തൊമ്പതുമണ്ഡലങ്ങളിലുമല്ല പാ൪ട്ടിവിജയിച്ച ആലപ്പുഴമണ്ഡലത്തിലാണു് അതിനുശേഷം ഏറ്റവുംകൂടുതലച്ചടക്കനടപടിയെടുത്തിട്ടുള്ളതും ഏറ്റവുംകൂടുതലു്പേരെ പുറത്താക്കിയിട്ടുള്ളതും പാ൪ട്ടിക്കമ്മിറ്റികളിലു് തരംതാഴു്ത്തിയിട്ടുള്ളതുമെന്നതു് വളരെശ്ശ്രദ്ധേയമാണു്. കൂറ്റനഴിമതിക്കാരുടെപിടിയിലാണീപ്പാ൪ട്ടിയെന്നതിനു് വേറേതെളിവുവേണു്ട. പാ൪ട്ടിയും കമ്മ്യൂണിസവുംതക൪ക്കാ൯ സീയ്യൈയ്യേയുടെക്വൊട്ടേഷനെടുത്തു് പണവുംവാങ്ങിയിട്ടുനടക്കുന്ന ഈവിഭാഗംപാ൪ട്ടിനേതൃത്വം പത്തൊമ്പതിടത്തു് വിജയകരമായിത്തക൪ത്തിട്ടും ആലപ്പുഴയിലു്മാത്രം തക൪ക്കാ൯സമ്മതിക്കാതിരുന്ന അവിടെയുള്ളവരെ പ്രത്യേകപകയോടെ കൂട്ടയച്ചടക്കനടപടിക്കു് വിധേയരാക്കിക്കൊണു്ടിരിക്കുന്നതു് അ൪ത്ഥഗ൪ഭംതന്നെ! അച്ചടക്കംലംഘിക്കാതിരുന്നതിനുള്ളനടപടി!!

പോടാ അഴിമതിക്കാരാ... പോയി ആത്മഹത്യചെയ്യു്!... ഇതാണിന്നു് ഈവിഭാഗംമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതൃത്വത്തോടുള്ള ആലപ്പുഴക്കാരുടെനിലപാടു്. ഈയഴിമതിമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതൃത്വത്തെ എന്നെന്നത്തേയു്ക്കുമായി ഒരുപാഠംപഠിപ്പിച്ചുവിടണമെന്നാഗ്രഹിച്ച സംസ്ഥാനംമുഴുവനുമുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരുടെ ജനങ്ങളോടുതോളു്ചേ൪ന്നുള്ള ആ തെരഞ്ഞെടുപ്പുപരാജയസ്സമ്മാനത്തിനുശേഷം ഈപ്പാ൪ട്ടിയുടെ മറുവിഭാഗനേതൃത്വത്തിനു് ആകെയലു്പ്പംപ്രതീക്ഷയുണു്ടായിരുന്നതു് ആ ഒഴുക്കിലു് പൂ൪ണ്ണമായുംമുങ്ങിത്താഴാതെകാത്ത ആലപ്പുഴയിലാണു്. അതിപ്പോളു് നി൪ത്താത്തയഴിമതികാരണം ഇങ്ങനെയുമായി! അടുത്തയൂഴം ആലപ്പുഴയിലേതാണു്.

1991ലു് കേരളത്തിലു് ലോകു്സ്സഭായിലക്ഷനിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് അഞു്ചുസീറ്റുണു്ടായിരുന്നു, 1996ലു് അഞു്ചുസീറ്റുണു്ടായിരുന്നു, 1998ലു് ആറുസീറ്റുണു്ടായിരുന്നു, 1999ലു് എട്ടുസീറ്റുണു്ടായിരുന്നു, 2004ലു് പന്ത്രണു്ടുസീറ്റുണു്ടായിരുന്നു, 2009ലു് നാലുസീറ്റുണു്ടായിരുന്നു, 2014ലു് അഞു്ചുസീറ്റുണു്ടായിരുന്നു, 2019ലു് ഒരുസീറ്റുണു്ടായിരുന്നു. 2024ലോ? പശ്ചിമബംഗാളിലും ഇതേപോലെയല്ലേ കുറഞ്ഞുകുറഞ്ഞുവന്നു് പൂജ്യത്തിലെത്തിയതു്?

കണക്കുകളു്നോക്കിയിട്ടുപറയൂ- 2019ലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ ദയനീയമായിപ്പരാജയപ്പെടുത്തിത്തറപറ്റിച്ചതും കോണു്ഗ്രസ്സിനെ മൃഗീയഭൂരിപക്ഷത്തിലു്വിജയിപ്പിച്ചതും അതുവരെയില്ലാത്തരീതിയിലു് വ്യക്തിപൂജയാരംഭിച്ചു് അഴിമതിയിലു്മുക്രയിട്ടുമുങ്ങിക്കുളിച്ചു് സകലതെരഞ്ഞെടുപ്പുപോസ്സു്റ്ററിലുംബോ൪ഡിലും പിണറായിവിജയ൯റ്റെപടംപതിച്ചതുകണു്ടുകലിയിളകിയ റോട്ടിലു്ക്കിടക്കുന്നസത്യസന്ധരായ സിദ്ധാന്തവ്യഗ്രരായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരല്ലേ?

Written on 24 May 2019 and first published on: 03 July 2023







 

 

 

No comments:

Post a Comment