Sunday, 16 July 2023

1362. കൊറോണയുടെമറവിലു് ജനങ്ങളുടെ മെഡിക്കലു്ഡേറ്റയും വ്യക്തിഗതവിവരങ്ങളുംവിലു്ക്കുമെന്നു് കോടതിയിലടക്കം നേരത്തേതന്നെ മുന്നറിയിപ്പുകിട്ടിയിരുന്നതല്ലേ? എല്ലാവരുംകൂടിയതു് സാദ്ധ്യമാക്കിയതല്ലേ?

1362

കൊറോണയുടെമറവിലു് ജനങ്ങളുടെ മെഡിക്കലു്ഡേറ്റയും വ്യക്തിഗതവിവരങ്ങളുംവിലു്ക്കുമെന്നു് കോടതിയിലടക്കം നേരത്തേതന്നെ മുന്നറിയിപ്പുകിട്ടിയിരുന്നതല്ലേ? എല്ലാവരുംകൂടിയതു് സാദ്ധ്യമാക്കിയതല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Have A Nice Day. Graphics: Adobe SP.


കേരളത്തിലു് കൊറോണാരോഗികളുടെ മെഡിക്കലടക്കമുള്ളവിവരങ്ങളു് ശേഖരിക്കുന്നില്ലെന്നാണു് കേരളസ൪ക്കാ൪ പ്രതിപക്ഷനേതാവു് രമേശു് ചെന്നിത്തല നലു്കിയയൊരുഹ൪ജ്ജിയിലു് ഹൈക്കോടതിയെയറിയിച്ചതു്. സകലവിവരവും ശേഖരിക്കുകയുംചെയു്തു, ഒരമേരിക്ക൯കമ്പനിയു്ക്കു് വിലു്ക്കുകയുംചെയു്തു, അതിനുള്ളപണം മുഖ്യമന്ത്രിപിണറായിവിജയ൯റ്റെകുടുംബം, അതായതു് മകളു്, വാങ്ങുകയുംചെയു്തു എന്നുപിന്നീടുപുറത്തുവന്നു. കേരളത്തിലു് മാധ്യമങ്ങളും പോലീസ്സും ഗവണു്മെ൯റ്റും രാഷ്ട്രീയപ്പാ൪ട്ടികളുമൊന്നും ഇതന്വേഷിക്കാനിഷ്ടപ്പെട്ടില്ലെങ്കിലും അങ്ങനെയാണു് സാക്ഷിമൊഴികളു്പുറത്തുവന്നതു്. (അന്വേഷിക്കപ്പെടാത്തതുകൊണു്ടു് സാക്ഷിമൊഴിതന്നെ ജനങ്ങളു് ബലമായിവിശ്വസിക്കുന്നു). ഇതൊക്കെച്ചെയു്തുകൊണു്ടിരുന്നപ്പോഴും സ൪ക്കാ൪ കോടതിയെയറിയിച്ചതു് കൊറോണാരോഗികളുടെ മെബൈലു്ഫോണി൯റ്റെ ടവ൪ ലൊക്കേഷ൯മാത്രമേ ശേഖരിക്കുന്നുള്ളൂവെന്നാണു്!

ഇവരോരോസമയത്തും എവിടെയുണു്ടെന്നും അവരുടെ സമ്പ൪ക്കപ്പട്ടികയിലാരൊക്കെയുണു്ടെന്നും അറിയുന്നതിനുവേണു്ടിയാണു് ടവ൪ ലൊക്കേഷ൯ ശേഖരിക്കുന്നതെന്നുള്ളതായിരുന്നു കോടതിയിലു് സ൪ക്കാ൪നലു്കിയവിശദീകരണം. അന്നു് കോടതിയും ആക്കേസ്സിനോടന്നുബന്ധപ്പെട്ട അഭിഭാഷകരടക്കമുള്ള കോടതിയുദ്യോഗസ്ഥരും കുറേക്കൂടിജാഗ്രതയും അന്വേഷണാത്മകതയും പുല൪ത്തിയിരുന്നെങ്കിലു് കേരളത്തിലെ രോഗബാധിതരായി അവശരായമനുഷ്യരുടെ സകലവിവരങ്ങളും പിണറായിവിജയ൯റ്റെകുടുംബത്തിനല്ല ആ൪ക്കുംകൊണു്ടുപോയി വിലു്ക്കാ൯കഴിയുമായിരുന്നില്ല.

യഥാ൪ത്ഥത്തിലപ്പോളു് സ൪ക്കാ൪- സ൪ക്കാരല്ല സ൪ക്കാരി൯റ്റെമറവിലു് സ൪ക്കാ൪വഴികിട്ടുന്നതെല്ലാം വിദേശത്തുകൊണു്ടുപോയിവിലു്ക്കുന്ന ജനപ്പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയുമൊരുസംഘം- ടവ൪ലൊക്കേഷ൯മാത്രമല്ല ഫോണു്വിളിരേഖകളും ശേഖരിച്ചുകൊണു്ടിരിക്കുകയായിരുന്നു. ഏതൊരുസാഹചര്യത്തിലായാലും വ്യക്തികളുടെ ഫോണു്വിളിരേഖകളു് ശേഖരിക്കുന്നതു് ഭരണഘടനാലംഘനക്കുറ്റമാണു്, അതിനു് അതിനുള്ള തടവുംപിഴയുമടങ്ങുന്നശിക്ഷയുണു്ടു്. അതിനുള്ളനടപടികളിലേയു്ക്കീ കോടതിനടപടിക്രമം കടന്നില്ലെന്നതു് ഞെട്ടിക്കുന്നതാണു്. ഹ൪ജ്ജിയിലാരോപിക്കപ്പെട്ടിരുന്നതും ഇതു് ഭരണഘടനാലംഘനമെന്നുതന്നെയായിരുന്നു.

കാളു് ഡേറ്റാ റെക്കാ൪ഡു്സ്സു് അഥവാ സി. ഡി. ആ൪ ആണുശേഖരിച്ചതു്. കേസ്സിനെസ്സംബന്ധിച്ചിടത്തോളം അതുചിത്രത്തിലു്നിന്നപ്പ്രത്യക്ഷമാക്കാ൯ എല്ലാവരുംകൂടിയൊരുമിച്ചുനിന്നുശ്രമിച്ചു, ടവ൪ ലൊക്കേഷ൯ ശേഖരണം മാത്രമാക്കിമാറ്റി, അതു് രോഗനിയന്ത്രണത്തിനാണെന്നയെകു്സ്സു്ക്ക്യൂസ്സു് കോടതിയിലടക്കം സ്വീകരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയുംചെയു്തു. പിന്നീടവമുഴുവ൯വിലു്ക്കപ്പെട്ടപ്പോളു് അതുതടയാ൯കഴിയുമായിരുന്ന ആക്കേസ്സുകൈകാര്യംചെയു്തമുഴുവ൯പേരും വാസു്തവത്തിലു് നിയമദൃഷ്ട്യാ പ്രതികളായി. ആധുനികഡിജിറ്റലു്ക്കാലത്തു് ഏതുവ്യക്തിഗതഡേറ്റയും അതിനുള്ളിടത്തുകൊണു്ടുപോയി അതിനുള്ളവിലവാങ്ങി വിലു്ക്കപ്പെടാ൯കഴിയുമെന്നു് ലോകത്തിനുമുഴുവനറിയാമായിരിക്കെ ഇവരതറിയില്ലെന്നുനടിച്ചു. ഈശ്ശേഖരിക്കപ്പെടുന്നവിവരണങ്ങളു് ദുരുപയോഗിക്കപ്പെടുമെന്നതായിരുന്നു ഹ൪ജ്ജിതന്നെ. അതിലുള്ളയാശങ്ക ഹ൪ജ്ജിയിലു്ത്തന്നെയുണു്ടായിരുന്നതാണു്. അതുതന്നെകേരളത്തിലു് സംഭവിക്കുകയുംചെയു്തു, അതിനമേരിക്കവരെപ്പോവുകയുംചെയു്തു.

വളരെഗുരുതരമായകുറ്റകൃത്യങ്ങളു്ചെയു്തവരുടെയും രാജ്യത്തെസ്സംബന്ധിച്ചിടത്തോളം അതീവഗുരുതരമായസാഹചര്യങ്ങളിലെത്തിച്ചവരുടെയും വിവരങ്ങളു്മാത്രമേ അതിനുള്ളമു൯കൂറനുമതിവാങ്ങി ശേഖരിക്കുവാ൯ ഒരുസംസ്ഥാനഗവണു്മെ൯റ്റിനുപോലുമധികാരമുള്ളൂ. അതുതന്നെ പോലീസ്സിനതിനുള്ളയനുമതിനലു്കാനുള്ള അധികാരവുമില്ല. വളരെവ്യക്തമായ ഭരണഘടനാലംഘനമാണു് കൊറോണാരോഗികളുടെയും അവ൪ബന്ധപ്പെട്ടതും അവരുടെ ഫോണു്ലിസ്സു്റ്റിലുള്ളതുമായ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുംമുഴുവ൯ വിവരംശേഖരിക്കുകയും അതുകൊണു്ടുചെന്നുവിലു്ക്കുകയുംചെയു്തതിലൂടെ കേരളാഗവണു്മെ൯റ്റിലെ ആഭ്യന്തരമന്ത്രിയും ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും അതോടൊപ്പം ചീഫു്സ്സെക്രട്ടറിയുംചെയു്തതു്.

Written on 19 August 2020 and first published on: 16 July 2023










 

No comments:

Post a Comment