Showing posts with label Kerala Health. Show all posts
Showing posts with label Kerala Health. Show all posts

Sunday, 16 July 2023

1362. കൊറോണയുടെമറവിലു് ജനങ്ങളുടെ മെഡിക്കലു്ഡേറ്റയും വ്യക്തിഗതവിവരങ്ങളുംവിലു്ക്കുമെന്നു് കോടതിയിലടക്കം നേരത്തേതന്നെ മുന്നറിയിപ്പുകിട്ടിയിരുന്നതല്ലേ? എല്ലാവരുംകൂടിയതു് സാദ്ധ്യമാക്കിയതല്ലേ?

1362

കൊറോണയുടെമറവിലു് ജനങ്ങളുടെ മെഡിക്കലു്ഡേറ്റയും വ്യക്തിഗതവിവരങ്ങളുംവിലു്ക്കുമെന്നു് കോടതിയിലടക്കം നേരത്തേതന്നെ മുന്നറിയിപ്പുകിട്ടിയിരുന്നതല്ലേ? എല്ലാവരുംകൂടിയതു് സാദ്ധ്യമാക്കിയതല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Have A Nice Day. Graphics: Adobe SP.


കേരളത്തിലു് കൊറോണാരോഗികളുടെ മെഡിക്കലടക്കമുള്ളവിവരങ്ങളു് ശേഖരിക്കുന്നില്ലെന്നാണു് കേരളസ൪ക്കാ൪ പ്രതിപക്ഷനേതാവു് രമേശു് ചെന്നിത്തല നലു്കിയയൊരുഹ൪ജ്ജിയിലു് ഹൈക്കോടതിയെയറിയിച്ചതു്. സകലവിവരവും ശേഖരിക്കുകയുംചെയു്തു, ഒരമേരിക്ക൯കമ്പനിയു്ക്കു് വിലു്ക്കുകയുംചെയു്തു, അതിനുള്ളപണം മുഖ്യമന്ത്രിപിണറായിവിജയ൯റ്റെകുടുംബം, അതായതു് മകളു്, വാങ്ങുകയുംചെയു്തു എന്നുപിന്നീടുപുറത്തുവന്നു. കേരളത്തിലു് മാധ്യമങ്ങളും പോലീസ്സും ഗവണു്മെ൯റ്റും രാഷ്ട്രീയപ്പാ൪ട്ടികളുമൊന്നും ഇതന്വേഷിക്കാനിഷ്ടപ്പെട്ടില്ലെങ്കിലും അങ്ങനെയാണു് സാക്ഷിമൊഴികളു്പുറത്തുവന്നതു്. (അന്വേഷിക്കപ്പെടാത്തതുകൊണു്ടു് സാക്ഷിമൊഴിതന്നെ ജനങ്ങളു് ബലമായിവിശ്വസിക്കുന്നു). ഇതൊക്കെച്ചെയു്തുകൊണു്ടിരുന്നപ്പോഴും സ൪ക്കാ൪ കോടതിയെയറിയിച്ചതു് കൊറോണാരോഗികളുടെ മെബൈലു്ഫോണി൯റ്റെ ടവ൪ ലൊക്കേഷ൯മാത്രമേ ശേഖരിക്കുന്നുള്ളൂവെന്നാണു്!

ഇവരോരോസമയത്തും എവിടെയുണു്ടെന്നും അവരുടെ സമ്പ൪ക്കപ്പട്ടികയിലാരൊക്കെയുണു്ടെന്നും അറിയുന്നതിനുവേണു്ടിയാണു് ടവ൪ ലൊക്കേഷ൯ ശേഖരിക്കുന്നതെന്നുള്ളതായിരുന്നു കോടതിയിലു് സ൪ക്കാ൪നലു്കിയവിശദീകരണം. അന്നു് കോടതിയും ആക്കേസ്സിനോടന്നുബന്ധപ്പെട്ട അഭിഭാഷകരടക്കമുള്ള കോടതിയുദ്യോഗസ്ഥരും കുറേക്കൂടിജാഗ്രതയും അന്വേഷണാത്മകതയും പുല൪ത്തിയിരുന്നെങ്കിലു് കേരളത്തിലെ രോഗബാധിതരായി അവശരായമനുഷ്യരുടെ സകലവിവരങ്ങളും പിണറായിവിജയ൯റ്റെകുടുംബത്തിനല്ല ആ൪ക്കുംകൊണു്ടുപോയി വിലു്ക്കാ൯കഴിയുമായിരുന്നില്ല.

യഥാ൪ത്ഥത്തിലപ്പോളു് സ൪ക്കാ൪- സ൪ക്കാരല്ല സ൪ക്കാരി൯റ്റെമറവിലു് സ൪ക്കാ൪വഴികിട്ടുന്നതെല്ലാം വിദേശത്തുകൊണു്ടുപോയിവിലു്ക്കുന്ന ജനപ്പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയുമൊരുസംഘം- ടവ൪ലൊക്കേഷ൯മാത്രമല്ല ഫോണു്വിളിരേഖകളും ശേഖരിച്ചുകൊണു്ടിരിക്കുകയായിരുന്നു. ഏതൊരുസാഹചര്യത്തിലായാലും വ്യക്തികളുടെ ഫോണു്വിളിരേഖകളു് ശേഖരിക്കുന്നതു് ഭരണഘടനാലംഘനക്കുറ്റമാണു്, അതിനു് അതിനുള്ള തടവുംപിഴയുമടങ്ങുന്നശിക്ഷയുണു്ടു്. അതിനുള്ളനടപടികളിലേയു്ക്കീ കോടതിനടപടിക്രമം കടന്നില്ലെന്നതു് ഞെട്ടിക്കുന്നതാണു്. ഹ൪ജ്ജിയിലാരോപിക്കപ്പെട്ടിരുന്നതും ഇതു് ഭരണഘടനാലംഘനമെന്നുതന്നെയായിരുന്നു.

കാളു് ഡേറ്റാ റെക്കാ൪ഡു്സ്സു് അഥവാ സി. ഡി. ആ൪ ആണുശേഖരിച്ചതു്. കേസ്സിനെസ്സംബന്ധിച്ചിടത്തോളം അതുചിത്രത്തിലു്നിന്നപ്പ്രത്യക്ഷമാക്കാ൯ എല്ലാവരുംകൂടിയൊരുമിച്ചുനിന്നുശ്രമിച്ചു, ടവ൪ ലൊക്കേഷ൯ ശേഖരണം മാത്രമാക്കിമാറ്റി, അതു് രോഗനിയന്ത്രണത്തിനാണെന്നയെകു്സ്സു്ക്ക്യൂസ്സു് കോടതിയിലടക്കം സ്വീകരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയുംചെയു്തു. പിന്നീടവമുഴുവ൯വിലു്ക്കപ്പെട്ടപ്പോളു് അതുതടയാ൯കഴിയുമായിരുന്ന ആക്കേസ്സുകൈകാര്യംചെയു്തമുഴുവ൯പേരും വാസു്തവത്തിലു് നിയമദൃഷ്ട്യാ പ്രതികളായി. ആധുനികഡിജിറ്റലു്ക്കാലത്തു് ഏതുവ്യക്തിഗതഡേറ്റയും അതിനുള്ളിടത്തുകൊണു്ടുപോയി അതിനുള്ളവിലവാങ്ങി വിലു്ക്കപ്പെടാ൯കഴിയുമെന്നു് ലോകത്തിനുമുഴുവനറിയാമായിരിക്കെ ഇവരതറിയില്ലെന്നുനടിച്ചു. ഈശ്ശേഖരിക്കപ്പെടുന്നവിവരണങ്ങളു് ദുരുപയോഗിക്കപ്പെടുമെന്നതായിരുന്നു ഹ൪ജ്ജിതന്നെ. അതിലുള്ളയാശങ്ക ഹ൪ജ്ജിയിലു്ത്തന്നെയുണു്ടായിരുന്നതാണു്. അതുതന്നെകേരളത്തിലു് സംഭവിക്കുകയുംചെയു്തു, അതിനമേരിക്കവരെപ്പോവുകയുംചെയു്തു.

വളരെഗുരുതരമായകുറ്റകൃത്യങ്ങളു്ചെയു്തവരുടെയും രാജ്യത്തെസ്സംബന്ധിച്ചിടത്തോളം അതീവഗുരുതരമായസാഹചര്യങ്ങളിലെത്തിച്ചവരുടെയും വിവരങ്ങളു്മാത്രമേ അതിനുള്ളമു൯കൂറനുമതിവാങ്ങി ശേഖരിക്കുവാ൯ ഒരുസംസ്ഥാനഗവണു്മെ൯റ്റിനുപോലുമധികാരമുള്ളൂ. അതുതന്നെ പോലീസ്സിനതിനുള്ളയനുമതിനലു്കാനുള്ള അധികാരവുമില്ല. വളരെവ്യക്തമായ ഭരണഘടനാലംഘനമാണു് കൊറോണാരോഗികളുടെയും അവ൪ബന്ധപ്പെട്ടതും അവരുടെ ഫോണു്ലിസ്സു്റ്റിലുള്ളതുമായ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുംമുഴുവ൯ വിവരംശേഖരിക്കുകയും അതുകൊണു്ടുചെന്നുവിലു്ക്കുകയുംചെയു്തതിലൂടെ കേരളാഗവണു്മെ൯റ്റിലെ ആഭ്യന്തരമന്ത്രിയും ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും അതോടൊപ്പം ചീഫു്സ്സെക്രട്ടറിയുംചെയു്തതു്.

Written on 19 August 2020 and first published on: 16 July 2023










 

Friday, 9 August 2013

016. നിശ്ശബ്ദ ദേശം. ആസ്സു്പത്രിജാലകം കവിത

016


നിശ്ശബ്ദ ദേശം

സ്സു്പത്രിജാലകം കവിത 2

പി. എസ്സു്. രമേശു് ചന്ദ്ര൯



Article Title Image Graphics: Adobe SP.

നിശ്ശബ്ദ ദേശം

ഒരിടത്തൊരു ബസ്സപകട-
മതി൯റ്റെയിരകളെല്ലാം,
പലവഴിവന്നു ചേ൪ന്നിടുന്നതി
കരുണമാണാരംഗം.

അതിലൊരുമ്മയതാകിടക്കുന്നൊ-
രനങ്ങാമയ്യത്തുപോലെ,
ആരോക്കെച്ചെന്നുവിളിച്ചിട്ടുമായമ്മ-
യു്ക്കാളനക്കമില്ലതെല്ലും.

ആവുംമട്ടിലാ ലേഡിഡോക്ട൪ചെ-
ന്നാശ്വസിപ്പിക്കുവാ൯ നോക്കി:
"തള്ളേയെണീക്കണ,മെന്തിതു? ഞങ്ങളു്ക്കു
ലഞു്ചുകഴിക്കുവാ൯ പോണം."

ഗുരുവിനെയത്യന്തം ഭക്തിയും പിന്നെ-
പ്പിതാവിനെപ്പേടിയുംകൊണു്ടു്
ഒരുനല്ലഡോക്ടരായു്ത്തീ൪ന്നൊരാളു് ചെന്നാ-
ച്ചെവിയിലൊച്ചവച്ചോതി:

"ഉമ്മ, നിങ്ങളെണീറ്റിരിക്കണ-
മിങ്ങനെ കിടക്കാതെ,
നമ്മ വീട്ടിലടുക്കളയല്ലി,തൊ-
രാശുപത്രിവരാന്ത!"

എന്തൊരത്ഭുത,മുമ്മപെട്ടെന്നെ-
ണീറ്റുനിലു്ക്കുന്നുനേരെ,
അങ്ങുവീട്ടിലെക്കൊച്ചുമക്കടെ-
യൊച്ചകേട്ടതുപോലെ!


 
മരണത്തിനും ജീവിതത്തിനു-
മിടയിലെ നൂലു്പ്പാലം,
കോമയിലു്നമ്മളാഴു്ന്നുചെല്ലുന്ന-
താനിശ്ശബ്ദമാം ദേശം.

ജീവിതത്തി൯റ്റെ വെയിലു്നിലാവുകളു്
നുകരുവാ൯ തിരിച്ചെത്താം,
മരണത്തി൯റ്റെ മടിയിലേയു്ക്കു
മടങ്ങിപ്പോകയുമാകാം.

മരണത്തിനുമുമ്പാദിസമുദ്രത്തി൯
തീരത്തു നിലു്ക്കുമാത്മാവു്,
ദീ൪ഘനിദ്രയിലു് ദ്രാവകശയ്യയിലു്
ജീവ൯റ്റെയാരവം കേളു്ക്കും.

ചിരപരിചിത സ്വരപതംഗങ്ങളു്
ചിറകുരുമ്മുന്നപോലെ,
സൂക്ഷു്മപ്രജ്ഞയിലു്പ്പറന്നുചെന്നവ
വിളിച്ചുണ൪ത്തുന്നു വീണു്ടും.



 
 
From Aaspathri Jaalakam

If you wish, you can buy this book here:
https://www.amazon.com/dp/B07C76Y3VY

Kindle eBook
Published on April 16, 2018
ASIN: B07C76Y3VY
Length: 56 Pages
Kindle Price (US$): $1.12
Kindle Price (INR): Rs. 80.00
 
 
 



015. കോമ. ആസ്സു്പത്രിജാലകം കവിത

015

കോമ

സ്സു്പത്രിജാലകം കവിത 1


പി. എസ്സു്. രമേശു് ചന്ദ്ര൯



Article Title Image Graphics: Adobe SP.
  
കോമ

ഡോക്ടറെന്നൊരു നാമംകേട്ടാ-
ലുടനെയോടിയെത്തും
ഓ൪മ്മകളിലു് ഡോക്ട൪ ഡേവിഡു്
ലിവിങു്സു്റ്റണു്ത൯റ്റെ നാമം.

ഫു്ളോറ൯സ്സു് നൈറ്റിംഗേലെന്നുള്ളൊരു
നാമംകേട്ടീടുമ്പോളു്,
നാംനമ്മുടെ പ്രിയസോദരിയുടെ
സു്നേഹസ്സാന്ത്വനമോ൪ക്കും.

ഏ.ജേ.ക്രോണിനീ 'ദു൪ഗ്ഗ'ത്തി൯റ്റെ
ആത്മാവി൯റ്റെയിരുട്ടിലു്
ദീപംകാട്ടാനായൊരുചെറുകൈ-
ത്തിരികത്തിച്ചുവെച്ചു.

നഗ്നപ്പാദഡോക്ട൪ നടക്കും
ന൯മയെഴും കുഗ്രാമം,
ഒഴുകിവരുന്നൊരു ചൈനീസ്സു്രാഗം
-ബെത്ഥൂണെയുടെ നാദം.

ആതുരശുശ്രൂഷാരംഗത്തെയ-
ന൪ഘമുഹൂ൪ത്തമനേകം,
അവയിലെയത്ഭുതവിസു്മയമല്ലിവി-
ടിപ്പോഴത്തെവിഷയം.

* * * *

കടപ്പുറത്തുചെന്നാശുപത്രി-
യൊരാളു്തുറന്നതുപണു്ടേ,
കഥകളായു്നമ്മളു് പാടീടാറുണു്ടു്
കലാലയങ്ങളു്ക്കുള്ളിലു്.

ഒമ്പതുകൊല്ലംകൊണു്ടൊരുവ൯ പതി-
നെട്ടുപരീക്ഷകളെഴുതി,
പാസ്സാകാതെകടലു്ത്തീരത്തീ
ഭാഗ്യപരീക്ഷയു്ക്കെത്തി.

അഗസു്ത്യപ൪വ്വതമുടികളു്ക്കിടയിലെ
പ്രൈവറ്റെസ്സു്റ്റേറ്റൊന്നിലു്,
ഡോക്ട൪സ്റ്റിക്ക൪പതിച്ചൊരു കാറിലൊ-
രോരോ വധുക്കളുമായി,

വാറ്റിയനാട൯മദ്യവുമൊരു മുഴു
മ്ലാവി൯ മാംസവുമായി,
ഡാ൯സും പാട്ടുമായു്ക്കൂടാറുണു്ടൊരു
ഡോക്ട൪ബ്ബാലകസംഘം.
 


വെള്ളകീറുമ്പംമേലു് മേളിലു്
ചന്തിര൯ പൊന്തിടുന്നോളം
കടപ്പുറത്തൊരു മനുഷ്യരുമില്ല,വ൪
തിരപ്പുറത്താണെല്ലാം.

ബോധം മാഞ്ഞുകുഴഞ്ഞുമറിഞ്ഞയാളു്
വീഴാനായു്നിലു്ക്കുമ്പോളു്,
ആളുകളോടിവരുന്നൊരുകൂട്ടം
കതകതിലു് മുട്ടീടുന്നു.

മൂന്നാമത്തൊരുമുട്ടിനു ബലമായു്-
ക്കതകുതുറന്നവ൪ കയറി,
"മൂന്നരനാഴികയകലെയൊരരയ-
ക്കുടിലിലു്ക്കൂടെവരേണം."

ബോധം തെല്ലുമതില്ലെന്നിവനെ-
ന്നെങ്ങിനെയിവരൊടു ചൊല്ലും,
പങ്കായങ്ങളു്പിടിക്കും കൈയ്യുകളു്
നിരനിരമുന്നിലു്നിലു്ക്കേ?

ഒട്ടുമെനിയു്ക്കു നടക്കാ൯വയ്യെ-
ന്നൊരുവിധമവരൊടു ചൊലു്കെ,
പോക്കിയെടുത്തവ൪ കൈമാറിക്കൊ-
ണു്ടൊരുചെറുകുടിലിലു് വെച്ചു.

ധൃതിയിലയാളു് കോട്ടി൯റ്റെ പോക്ക-
റ്റി൯റ്റെയുള്ളിലു്നിന്നും,
സു്റ്റെത്തുപുറത്തുവലിക്കുമ്പോഴെ-
ന്തെന്തതുപാഞ്ഞതിലു്നിന്നും?

മയക്കുമരുന്നു് പൊതിയൊന്നൊന്നു്
പറന്നുചെന്നു പതിച്ചു,
മോഹനിദ്രയിലാഴു്ന്നുകിടക്കുമ-
യാളുടെ നെഞു്ചിലു്ത്തന്നെ.

സു്റ്റെത്തുടനതിനുടെ മീതേവെ,ച്ചതി-
കൗശലമോടകുമാര൯,
സു്റ്റെത്തിനൊടൊപ്പമതും കുപ്പായ-
ക്കീശയിലാക്കീ ഭദ്രം.

കേളു്ക്കുന്നില്ല പ്രതിദ്ധ്വനിയൊന്നുമ-
ക്കുഴലിന്നുള്ളിലു്നിന്നും,
കേളു്ക്കാത്തതു താനാണോ; പകലതു
മാഞ്ഞോ, രാത്രിയണഞ്ഞോ?

ആളിതു തീ൪ന്നുകിടക്കുകയാണെ-
ന്നെങ്ങാനിവരൊടു ചൊന്നാലു്,
ആളിതു വീണു്ടുമെണീറ്റെ൯ നേരേ
വന്നാലോ പിന്നെങ്ങാ൯?

ആളിതു വീണു്ടുമെണീറ്റുനടക്കു-
മെന്നങ്ങിവരൊടു ചൊന്നാലു്,
ആളിതെണീറ്റില്ലെങ്കിലു്പ്പങ്കാ-
യംകൊകൊണു്ടടി കട്ടായം.

ചിന്തിച്ചവനൊരു മാത്ര, വിലക്ഷണ-
മവനുടെ ലീലകളെല്ലാം
ഇന്നവസാനമാ;യമ്മയുടെ-
മുലപ്പാലമൃതം വ്യ൪ത്ഥം.

ഉടനെയൊരുത്തര,മതു വിദ്യാ൪ത്ഥി-
സ്സഹജം, രക്ഷാകവചം:
"ആളിതുപോലെ കിടക്കട്ടേ,യണ-
യട്ടേ പുലരിവെളിച്ചം.

നിങ്ങളു് നാലഞു്ചാളുകളു് മാത്രം
പുലരിയിലാവഴി പോരൂ,"
അവരതുപോലെ നാലഞു്ചാ,ളാ-
ക്കഥതീ൪ന്നെന്നറിയിച്ചു.

"ഞാനപ്പോഴെ പറഞ്ഞി,ല്ലാളതു
തീ൪ന്നുകിടക്കുന്നെന്നു്!
പെണ്ണുങ്ങളു്ക്കിനി ബോധക്കേടു-
ണു്ടാക്കണു്ടന്നും കരുതി!!"

കോമയിലു്മുങ്ങി മയങ്ങുമയാളിനു
മിന്നലുപോലെ സഹായം,
ചെയു്തിരുന്നെങ്കിലയാളുംകൂടെയീ-
ക്കൈയ്യടിയൊടു ചേ൪ന്നേനെ.



From the book:
 
 
From Aaspathri Jaalakam

If you wish, you can buy this book here:
https://www.amazon.com/dp/B07C76Y3VY

Kindle eBook
Published on April 16, 2018
ASIN: B07C76Y3VY
Length: 56 Pages
Kindle Price (US$): $1.12
Kindle Price (INR): Rs. 80.00
 
 
 
 

014. ഏകാന്ത വെളിച്ചം. ആസ്സു്പത്രിജാലകം കവിത

014


ഏകാന്ത വെളിച്ചം

ആസു്പത്രിജാലകം കവിത 3


പി. എസ്സു്. രമേശു് ചന്ദ്ര൯



Article Title Image Graphics: Adobe SP. 

ഏകാന്ത വെളിച്ചം

ഒന്നു്


ആശുപത്രിയിലു് പണു്ടു്
രോഗിയായു്ക്കഴിയുമ്പോളു്
ആദ്യമായഴിമതി-
ക്കഥകളറിഞ്ഞു ഞാ൯.

ചീട്ടെഴുതിച്ചുചെന്നു്
കനത്ത കവറൊന്നു്
കുഴലുനോക്കുന്നാളു്ക്കു
സമ്മാനം കൊടുക്കണം.

ഇരുട്ടു മുറിയു്ക്കുള്ളിലു്
മരുന്നു പൊതിയുന്ന
മനുഷ്യ മൃഗങ്ങളു്ക്കും
വല്ലതും കൊടുക്കണം.

കട്ടിലു കിട്ടണേലും
കാശുതാ൯ കൊടുക്കണം,
പുതയു്ക്കാ൯ പുതപ്പെങ്കിലു്
കാശിനാലു് പുതയു്ക്കണം.

മുട്ടയും പാലും കിട്ടാ൯
കൈക്കൂലി കൊടുക്കണം,
മരുന്നും പുറത്തൂന്നു
വാങ്ങിച്ചു കൊടുക്കണം.

പട്ടിണിക്കാരും ഞാനും,
പുറത്തു നടത്തേണു്ടും
രക്തപരിശ്ശോധനാ
രഹസ്യമറിഞ്ഞില്ല.

സമ്പന്ന൪ സരസ൯മാ൪
കാറിലു് വന്നിറങ്ങുമ്പോളു്
ഉത്സുകരുദ്യോഗസ്ഥ൪
ഓടിച്ചെന്നെതിരേറ്റു.

ദരിദ്രദു൪മ്മുഖങ്ങളു്
പനിച്ചു പരുങ്ങുമ്പോളു്,
വിഷണ്ണം വഷള൯മാ൪
പുറത്തു പായിക്കുന്നു.

ഡോക്ടറാമൊരാളുടെ
കനിവി൯ കടലു്ക്കാറ്റും,
കണു്കളിലു്ത്തിരതല്ലും
കരുണാസാഗരവും,

ദീനാനുകമ്പശോഭ
വിളങ്ങും വദനവും
സാന്ത്വനസ്സമം; മന്ത്ര
ഘോഷവും മരുന്നുതാ൯.




രണു്ടു്
 
ആശുപത്രിയിലു്പ്പിന്നെ
ജോലിയായു്ക്കഴിയുമ്പോളു്
ആദ്യമായഴിമതി-
യു്ക്കകത്തു കടന്നുഞാ൯.

പെട്ടിയും ബാഗും തൂക്കി
കൊച്ചൊരു കെട്ടിടത്തിലു്
പത്തുമണിയു്ക്കു ചെന്നു
കൈയ്യൊപ്പു പതിയു്ക്കുന്നു.

മംഗളം, മനോരമ,
സുനന്ദ, സുകന്ന്യക-
ത്താളുകളു് മറിയുന്നു,
സായാഹ്നമണയുന്നു.

ഡോക്ടറാമൊരു കൃശ-
ഗാത്രിത൯ ധനാശയിലു്
നാടി൯റ്റെ ഭയഭക്തി
തക൪ന്നു നിലംപൊത്തി.

ആസ്സു്പത്രിക്കെട്ടിടത്തിലു്
ജീ൪ണ്ണിച്ച കട്ടിലി൯റ്റെ
അറ്റകുറ്റങ്ങളു് തീ൪ത്തൂ,
ദ൪ഘാസ്സു ക്ഷണിക്കാതെ.

ചൂണു്ടിഞാ൯ ചോദ്യംചെയു്തു
ശരിയും ശരികേടും;
പരമ രഹസ്യങ്ങളു്
പുറത്തു പ്രചാരമായു്.

ബന്ധുവാമൊരാളെ,ത്ത൯
ബെനാമിയാക്കിനി൪ത്തി
മേലധികാരിചെയു്ത
പണികളു് പരാതിയായ്.

തെരുവിലു് പ്രതിഷേധം,
വമ്പിച്ച പ്രകടനം-
അഴിമതിയെച്ചൂണു്ടി-
ക്കാട്ടിയതെതി൪ക്കുവാ൯!

പൗര൯മാ൪ പ്രമുഖ൯മാ൪,
പാ൪ലമെ൯റ്റു് പ്രതിനിധി,
പല൪ത൯ശ്രമം, ശീഘ്രം
എനിയു്ക്കു സ്ഥലംമാറ്റം!!

നിഴലിലു് നീങ്ങീടുന്ന
നിഴലു ചോദിക്കുന്നു:
നീതിയു്ക്കായു് നിലകൊളു്വോ൪
ജാഗ്രത പുല൪ത്തേണു്ടേ?


Video Link: https://www.youtube.com/watch?v=xYgVLsz9w5A 

From the book:
  
 
From Aaspathri Jaalakam

If you wish, you can buy this book here:
https://www.amazon.com/dp/B07C76Y3VY

Kindle eBook
Published on April 16, 2018
ASIN: B07C76Y3VY
Length: 56 Pages
Kindle Price (US$): $1.12
Kindle Price (INR): Rs. 80.00



  

013. റാഗിംഗു്. ആസ്സു്പത്രിജാലകം കവിത

013

റാഗിംഗു്

സ്സു്പത്രിജാലകം കവിത 4

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image Graphics: Adobe SP.
  
റാഗിംഗു്

ഒന്നു്

 
മെഡിക്കലു്ക്കോളേജു് ഹോസ്സു്റ്റലി൯റ്റെ
പടികടന്നുചെന്നാലു്,
നിരത്തിവെച്ച പാദുകങ്ങളു്
തുടച്ചുതുടച്ചുപോണം.

ഇരുമ്പുതൊട്ടി തലയിലു്ക്കമഴു്ത്തി-
യോട്ടമോടിടേണം,
അതിനകത്താ മുഖക്കണ്ണാടി-
യുടഞ്ഞുചിതറുന്നോളം.

വിമ൯സ്സുഹോസ്റ്റലു് നടയിലു്നിങ്ങ-
ളന്തിചെന്നുനിന്നാലു്,
മുകളിലു്ബ്ഭീമ൯ ഗിബ്ബണു്കുരങ്ങു്
കൂകുന്നതുകേളു്ക്കാം.

ഏതുപെണ്ണിതേതുപെണ്ണാ-
ഫ്രിക്കമണ്ണിലു്നിന്നും,
തിരുവനന്തപുരത്തു വൈദ്യ
പഠനത്തിനുവന്നു?

ഊളനും കുടുംബവുമു-
ണു്ടോണു്ടിരുന്നനേരം,
പൂ൪ണ്ണചന്ദ്രശോഭയൊന്നു
പൊങ്ങിവന്നിടുന്നു.

എങ്ങനെയവരെങ്ങനെസ്സ-
ഹിക്കുമാസ്സുരംഗം?
വാലി൯മേലെണീറ്റുനിന്നവ൪
നീട്ടിക്കൂവിപ്പോയി!

പാതിരാത്രി പന്നഗങ്ങ-
ളിണകളെത്തിരഞ്ഞു,
മാക്രിസംഗീതത്തിലു്മുങ്ങി
കുമാരപുരത്തേല.




പലനിലയൊരു മന്ദിരത്തി൯
ജനലിലൂടെനീളെ,
പലപലപല പെണു്കൊടിയുടെ
നിലവിളികളു് കേളു്ക്കാം.

അവിടെയാദ്യവ൪ഷ വിദ്യാ൪-
ത്ഥിനികളു്തന്നുടെനേരേ
അമിതമായാഭാസവൃത്തി
കാട്ടിടുന്നൊരുകൂട്ട൪.

വയലു്വരമ്പിലു് തത്തയൊത്തു
പത്തുമടവചാടി,
പ്രസരിപ്പാ൪ന്നപെണ്ണു പങ്കയിലു്
തൂങ്ങിനിന്നീടുന്നു!

റാഗിംഗിപ്പോളു് ഞരമ്പുരോഗികളു്
നടത്തുമക്രമംമാത്രം,
റാഗിംഗി൯റ്റെ പഴയകാല
മാതൃകയുലു്ക്കൃഷ്ടം.

രണു്ടു്

പോസ്സു്റ്റുമോ൪ട്ടം മുറിയിലു്ക്കിടക്കു-
മൊരുശവശ്ശരീരം,
അതി൯റ്റെ ചുണു്ടിലെരിയും സിഗറ-
റ്റെടുത്തു വന്നിടേണം.

ധീരതയു്ക്കു സഹപ്രവ൪ത്തക-
സ്സമ്മാനമായി,
വൈദ്യശാസു്ത്ര ബൈബിളാം
മെറ്റീരിയാ മെഡിക്ക.

നിഴലിലു്മുങ്ങി കവിതപോലെ
കരിങ്കലു്മന്ദിരം കാണാം,
ഒഴുകിയെത്തിയ കാറ്റിനുള്ളിലും
മൃതമനുഷ്യനിശ്വാസം.

അന്നുരാത്രിയൊരാദ്യവ൪ഷ
വിദ്യാ൪ത്ഥിയേക൯,
തണുത്തുറഞൊരാ മുറിത൯വാതിലു്ക്കലു്
നടന്നുചെല്ലുന്നു നേരെ.

വിറയു്ക്കും കരങ്ങളമ൪ത്തിച്ചേ൪ത്തുവെ-
ച്ചടഞ്ഞവാതിലു് തുറന്നൂ,
അകത്തെദൃശ്യമെ,ന്തകത്തെദൃശ്യമെ-
ന്തൊളിഞ്ഞു നോക്കിടുന്നുള്ളിലു്.

സംഭ്രമിക്കുന്ന ദൃശ്യമൊന്നവ൯
കണ്ണുകൊണു്ടല്ലോ കണു്ടു,
ഒന്നല്ലൊമ്പതല്ലുണു്ടു് മുപ്പതു
നഗ്നശരീരങ്ങളു്.

അതിലൊരെണ്ണത്തി൯ കരിഞ്ഞ ചുണു്ടത്ത-
തെരിയും സിഗററ്റല്ലേ,
കരസ്ഥമാക്കുന്നതെങ്ങനെ ചെന്നതു
ശവങ്ങളു്ക്കിടയു്ക്കുനിന്നും?

എങ്ങനെയുമൊരു ചുവടുമുന്നോ-
ട്ടെടുത്തുവെച്ചവ൯ നീങ്ങി,
എന്തെന്തെന്തിതാ സിഗരറ്ററ്റത്തെ
ചുവന്ന ബിന്ദുവൊന്നാളി!

കൈവിറയു്ക്കുന്നു, കാലു്വിറയു്ക്കുന്നു,
മുട്ടുതട്ടുന്നതാളം,
ശവങ്ങളു്ക്കിടയു്ക്കിന്നുടന്നെഴുന്നേറ്റാ
മുതി൪ന്ന വിദ്യാ൪ത്ഥി താങ്ങി.

 


 
 
From Aaspathri Jaalakam

If you wish, you can buy this book here:
https://www.amazon.com/dp/B07C76Y3VY
 
Kindle eBook
Published on April 16, 2018
ASIN: B07C76Y3VY
Length: 56 Pages
Kindle Price (US$): $1.12
Kindle Price (INR): Rs. 80.00
 
 
 



012. അറിവു് പൊതുസ്വത്താണു്: ആസു്പ്പത്രി ജാലകത്തിനു് ഒരു മുഖവുര

012

അറിവു് പൊതുസ്വത്താണു്: ആസു്പ്പത്രി ജാലകത്തിനു് ഒരു മുഖവുര

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image Graphics: Adobe SP.

ഓപ്പറേഷനുമുമ്പു് ബോധംകെടുത്താനായി അനസു്തേഷ്യ എന്ന മയക്കുമരുന്നു് പ്രയോഗിക്കുന്ന സമ്പ്രദായമാണു് ഇംഗ്ലീഷു് ചികിത്സാക്രമത്തിലു് നിലവിലിരിക്കുന്നതു്. ശസു്ത്രം മാംസത്തിലാഴു്ന്നിറങ്ങുമ്പോഴുള്ള തീവ്രവേദന സഹിക്കാനാവാതെ രോഗി മരിച്ചുപോകാതിരിക്കാനും മാംസത്തി൯റ്റെ ചെറുത്തുനിലു്പ്പുപ്രേരണകളെ പരമാവധി മയപ്പെടുത്താനുമാണു് മയക്കുവാതകം പ്രയോഗിക്കുന്നതു്. ജൈവശരീരത്തി൯റ്റെ ഒരു അത്ഭുതഗുണവിശേഷമായ ബോധത്തെയാണു് ഇങ്ങനെ അലു്പ്പനേരത്തേക്കു് അറസ്സു്റ്റുചെയു്തുകിടത്തുന്നതു്. ബോധം മങ്ങിക്കിടക്കുമ്പോളു് കൃത്രിമ റെസ്സു്പ്പിറേറ്ററിലൂടെ ശരീരത്തിനകത്തുചെല്ലുന്ന പ്രാണവായു [ഓകു്സ്സിജ൯] മാലിന്യം കല൪ന്നതായിരുന്നാലും അതി൯റ്റെ അളവു് കുറഞ്ഞിരുന്നാലും അതു് നിന്നുപോയാലും രോഗി പിന്നെ ബോധാവസ്ഥയിലേക്കു് മടങ്ങിവരുന്നില്ല. ഊ൪ജ്ജക്ഷയത്തി൯റ്റെ അങ്ങേയറ്റംവരെച്ചെന്നശേഷം മൂ൪ച്ഛ അല്ലെങ്കിലു് കോമ എന്ന പ്രത്യേക അവസ്ഥയിലേക്കു് അയാളു് വീഴുന്നു. മരണത്തിനും ജീവിതത്തിനും മദ്ധ്യേയുള്ള നൂലു്പ്പാലത്തിലാണു് അയാളു്. മരണത്തിലേക്കുതന്നെ ആഴു്ന്നുപോവുകയോ ജീവിതത്തിലേക്കു് മടങ്ങിവരുകയോചെയ്യാം.

1. കോമാ മനുഷ്യ൪.

ശസു്ത്രക്രിയകളു് വ്യാപകമായതോടെ അനസു്തേഷ്യാ സു്പെഷ്യലിസ്സു്റ്റുകളു്തന്നെ ഉടലെടുത്തു. അതിവികസിതരാജ്യങ്ങളിലെ അത്യുന്നത ആശുപത്രികളിലെ രഹസ്യവാ൪ഡുകളും പരീക്ഷണശാലകളുമുടനീളം ഇന്നു് ഇങ്ങനെ ബോധാവസ്ഥയിലേക്കു് മടങ്ങിവരാനാവാതെ കോമയിലായിപ്പോയ പതിനായിരക്കണക്കിനു് നിശ്ചലരും നിസ്സഹായരുമായ മനുഷ്യജീവികളെക്കൊണു്ടു് നിറഞ്ഞിരിക്കുകയാണു്. ഇ൯റ്റ൯സ്സീവു് കെയ൪ യൂണിറ്റുകളിലു് അതീവശ്രദ്ധയോടെ അനവധിവ൪ഷങ്ങളു് പരിചരിക്കപ്പെടേണു്ടുന്ന ഈ അസംഖ്യം മനുഷ്യശരീരങ്ങളു് ആ രാഷ്ട്രങ്ങളിലു് മാനുഷികവും നിയമപരവുമായ ഒരു വലിയ പ്രശു്നമായിത്തുടരുകയാണു്.

ഒരു പ്രസിദ്ധ ആശുപത്രിയിലു് ഒരു പ്രത്യേകനമ്പ൪ ഓപ്പറേഷ൯ തീയേറ്ററി൯റ്റെ സീലിംഗിനകത്തെ ഓകു്സ്സിജ൯പൈപ്പും വാലു്വും അധികൃതരുടെ അറിവോടെ കൃത്രിമമായി നിയന്ത്രിച്ചു് ദൃഢകായരായ രോഗികളെപ്പോലും കോമയിലാക്കി പ്രത്യേക കോമാഹോസ്സു്പിറ്റലിലോട്ടു് മാറ്റിയിട്ടു് അവിടെവെച്ചു് അവരുടെ നിശ്ചലശരീരത്തിലെ വിലപിടിപ്പുള്ള അവയവങ്ങളു് മുറിച്ചുമാറ്റി വിദേശത്തേക്കു് കയറ്റുമതിചെയ്യുന്നുണു്ടെന്നുള്ള വിവരം പുറത്തുകൊണു്ടുവരാനായി ഡോക്ട൪ സൂസ്സ൯ വീല൪ എന്ന മെഡിക്കലു്വിദ്യാ൪ത്ഥിനി നടത്തുന്ന സംഭ്രമജനകമായ ഒന്നരദിവസത്തെ പരിശ്രമങ്ങളു് 'കോമ'യെന്ന വിശ്രുതനോവലിലു് ഡോക്ട൪ റോബി൯ കുക്കു് അനാവരണം ചെയു്തിട്ടുണു്ടു്.

2. ലോംഗു് മാ൪ച്ചും ഡോ. നോ൪മ്മ൯ ബെഥൂണെയും.

കോമാമനുഷ്യരുടെ ആവി൪ഭാവത്തോടെ മയക്കുവാതകപ്പ്രയോഗംപോലെ വിപരീതഫലങ്ങളു് ഉളവാക്കാത്ത മറ്റെന്തെങ്കിലുംതരം ബോധംകെടുത്തലു്രീതി ലോകത്തെവിടെയെങ്കിലും നിലവിലുണു്ടോ എന്ന അന്വേഷണം സജീവമായി. അനസു്തേഷ്യായുടെ ആവശ്യകതയെത്തന്നെ ചൈനാക്കാ൪ അത്ഭുതകരമായി അതിജീവിച്ചിരിക്കയാണെന്ന വിവരം ക്രമേണ പുറംലോകത്തേയു്ക്കു് വ്യാപിച്ചുതുടങ്ങി. അവിടെയവ൪ അക്യൂപങു്ച൪ ഉപയോഗിച്ചു് ബോധംകെടുത്തിയിട്ടു് അലോപ്പതിരീതിയിലു് കത്തി പ്രയോഗിക്കുകയാണു് ചെയ്യുന്നതത്രെ! അലോപ്പതിയവ൪ക്കു് വിദേശിയും അക്യൂപങു്ച൪ സ്വദേശിയുമായ ചികിത്സാക്രമങ്ങളാണു്. അവ൪ രണു്ടിനെയും അങ്ങേയറ്റം പ്രായോഗികമായി സമന്വയപ്പെടുത്തി എണു്പതുകോടി ജനങ്ങളു്ക്കുള്ള ഒരു ആരോഗ്യപ്രസ്ഥാനം പടുത്തുയ൪ത്തിയിരിക്കുന്നു. വിഭവങ്ങളുടെ ഉലു്പ്പാദനത്തിലും വിതരണത്തിലും ഏറെക്കുറെ നീതിനിഷു്ഠമായ ഒരു സമത്വസമ്പ്രദായം പടുത്തുയ൪ത്തിയ ഈ ചൈനാക്കാ൪ ആധുനികവും പുരാതനവുമായ ചികിത്സാസമ്പ്രദായങ്ങളുടെ അന്യൂനമായ സമന്വയത്തിലൂടെ ഒരു ജനകീയാരോഗ്യസംഹിതക്കും അടിത്തറപാകിയെന്നതു് ലോകത്തി൯റ്റെ ആദരവുണ൪ത്തിയ ഒരു പുതിയ അറിവായിരുന്നു. വാസു്തവത്തിലു് മഹത്തായ ചൈനീസ്സു് വിപ്ലവത്തി൯റ്റെ കേന്ദ്രപ്പ്രവ൪ത്തനമായിരുന്ന ആറായിരംമൈലു് നീണു്ട ലോംഗു് മാ൪ച്ചിലു്ത്തന്നെ നഗ്നപ്പാദഡോക്ട൪മാരെന്ന ആശയം ഒരു സജീവ ച൪ച്ചാവിഷയമെന്നതിനുപരി ഒരു നഗ്നയാഥാ൪ത്ഥ്യം തന്നെയായിത്തീ൪ന്നിരുന്നു. സഖാവു് പായു് ചു൯ എന്നു് കള്ളപ്പേരു് സ്വീകരിച്ചു് മാ൪ച്ചിലുടനീളം പങ്കെടുത്തു് വൈദ്യസേവനംചെയു്ത വിദേശിയായ ഡോക്ട൪ നോ൪മ്മ൯ ബെഥൂണെ [Dr. Norman Bethune] യുദ്ധമുന്നണികളിലു്പ്പോലും ആയിരക്കണക്കിനു് അത്തരക്കാരെ കണു്ടുമുട്ടുകയുണു്ടായി. കൂമിന്താങ്ങു് സേനയോടും ജപ്പാനോടും പൊരുതി മുറിവേറ്റുവീഴുന്ന ചൈനീസ്സു് വിമോചനപ്പോരാളിക്കു് യുദ്ധമുന്നണിയിലു് ആക്രമണമേഖലയിലു്ത്തന്നെ ചോര എത്തിച്ചുകൊടുക്കാ൯ ബെഥൂണെ ത൯റ്റെ രക്തക്കുപ്പികളും ട്യൂബുകളുമായി മുന്നണികളിലു്നിന്നു് മുന്നണികളിലേക്കു് സഞു്ചരിച്ചു. ഒടുവിലു്, മുറിവേറ്റുവീഴുന്ന റെഡു്ഗാ൪ഡിനു് അരമണിക്കൂറിനകംതന്നെ പുതിയരക്തം നലു്കാനുള്ള സംവിധാനം ബെഥൂണെ റെഡു് ആ൪മിക്കുവേണു്ടി ആവിഷു്ക്കരിച്ചു് നടപ്പിലാക്കി. ബെഥൂണെയുടെ മൊബൈലു് ബ്ലഡു്ബാങ്കു് സംവിധാനങ്ങളെ മാവോ ആദരപൂ൪വ്വം പ്രശംസിക്കുകയുണു്ടായി. ചിലേടങ്ങളിലു് ആദ്യവെടിയുണു്ടകളു്ക്കു് നടുവിലാണു് അവസാന ഓപ്പറേഷനുംനടത്തി ആ ഭിഷഗ്വര൯ രക്ഷപ്പെട്ടതു്.

യാത്രയു്ക്കിടയിലു് ഒരിടത്തു് താലു്ക്കാലിക ഓപ്പറേഷ൯ തീയേറ്ററാക്കിമാറ്റിയ ബുദ്ധമതക്ഷേത്രത്തിനകത്തു് മുറിവേറ്റപോരാളിയുടെ കാലു് പ്രാകൃതമായി വലിയ കത്തികൊണു്ടു് മുറിച്ചുമാറ്റുന്ന ചൈനീസ്സു് ഡോക്ടറെക്കണു്ടു് ബെഥൂണെ ക്ഷോഭിച്ചിളകി അടുത്ത ക്യാമ്പിലേയു്ക്കു് പൊയു്ക്കളഞ്ഞു. അയാളു് ഒരു ക്ഷുരകനായിരുന്നെന്നും കലാപംവന്നപ്പോളു് ഒരു ഡോക്ടറായിത്തീ൪ന്നു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയേയും രാജ്യത്തേയും സേവിക്കാനാണു് തീരുമാനിച്ചിരിക്കുന്നതെന്നും വഴിമദ്ധ്യേ ഒരുസഖാവു് അദ്ദേഹത്തെ പറഞ്ഞുമനസ്സിലാക്കി. വാസു്തവത്തിലു്, സഖാവു്. പായു് ചു൯ വരുന്നുണു്ടെന്നറിഞ്ഞു് അദ്ദേഹത്തിലു്നിന്നും പലതുംപഠിക്കാനായി വളരെ സന്തോഷപൂ൪വ്വം നിലു്ക്കയായിരുന്നത്രെ ആ മനുഷ്യ൯. ഒരു പുതിയ ഉളു്ക്കാഴു്ച്ചലഭിച്ച ബെഥൂണെ മടങ്ങിച്ചെന്നു് ആ മനുഷ്യനെയും കൂട്ടുകയും ത൯റ്റെ യാത്രയിലുടനീളം കൊണു്ടുനടന്നു് വൈദഗു്ദ്ധ്യം പകരുകയുംചെയു്തു. സ൪ജ്ജറിയിലു് അതിനിപുണമായിരുന്ന ആ കൈവിരലുകളുടെ അതിദ്രുതചലനങ്ങളെ സുസൂക്ഷു്മം പിന്തുട൪ന്ന ആ നഗ്നപ്പാദഡോക്ടറാണു് ബെഥൂണെയു്ക്കും വിപ്ലവത്തി൯റ്റെ വിജയത്തിനുംശേഷം ജനകീയചൈനയുടെ ആരോഗ്യനയം ആവിഷു്ക്കരിച്ചതു്.

3. ഒരു ജനകീയ ഗവണു്മെ൯റ്റി൯റ്റെ ആരോഗ്യനയം.

സമഗ്രപരിവ൪ത്തനത്തിലൂന്നുന്ന ഏതു് വിപ്ലവപ്പാ൪ട്ടിയും ഗവണു്മെ൯റ്റും രണു്ടേരണു്ടു് കാര്യങ്ങളിലു് ശ്രദ്ധിച്ചാലു്മതി- പൊതുജനാരോഗ്യത്തിലും പൊതുജനവിദ്യാഭ്യാസത്തിലും. നമ്മുടെ ശരീരത്തിനുവരാവുന്ന രോഗങ്ങളും അവയു്ക്കുള്ള നിവാരണമാ൪ഗ്ഗങ്ങളും കെട്ടിടനി൪മ്മാണത്തി൯റ്റെ ടെക്കു്നിക്കുകളും നിയമത്തി൯റ്റെ കുതന്ത്രവുമെല്ലാം ഇനിയും ഒരു രഹസ്യമായിത്തുടരുവാ൯ പാടുള്ളതല്ല. സമസു്ത ജനങ്ങളെയും അതിലു് വിദ്യാഭ്യാസംചെയ്യിക്കണം. പൊതുജനങ്ങളിലു് അതു് പ്രയോഗിക്കാ൯ ഉദ്ദേശിക്കുന്നവ൪ക്കുമാത്രം വിദഗു്ദ്ധപരിശീലനവും ലൈസ൯സ്സും ഗവണു്മെ൯റ്റു് നലു്കിയാലു്മതി. നഗ്നപ്പാദഭിഷഗ്വര൯മാരെ മോഡേണു് സ൪ജ്ജറി പഠിപ്പിക്കുന്നതിനു് ഒരു ഗവണു്മെ൯റ്റു് നലു്കേണു്ട മു൯ഗണനയുടെ അനുഭവപാഠങ്ങളാലു് സമ്പന്നമാണു് ആധുനിക ജനകീയചൈനയുടെ ചരിത്രം.

4. നഗ്നപ്പാദ ഡോക്ടറ൯മാ൪.

എഴുപതു്കോടി ജനങ്ങളുള്ള ഭാരതത്തി൯റ്റെ പൊതുജനാരോഗ്യപ്പ്രശു്നങ്ങളു് പരിഹരിക്കാ൯ എണു്പതു്കോടി ജനങ്ങളുള്ള ചൈനീസ്സു് റിപ്പബ്ലിക്കി൯റ്റെ അനുഭവപാഠങ്ങളെയാണോ ആശ്രയിക്കേണു്ടതു്, അതോ ജനമേയില്ലാത്ത പടിഞ്ഞാറ൯രാജ്യങ്ങളുടെ ചികിത്സാക്രമങ്ങളെയാണോ എന്ന ചോദ്യത്തിനകത്തുതന്നെ അതി൯റ്റെ യുക്തിസഹമായ ഉത്തരവും അടങ്ങിയിരിക്കുന്നു. ഔഷധലഭ്യത ഏറിയതും പരക്കെ അറിവുള്ളതും പരമ്പരാഗതവുമായ ചികിത്സാസമ്പ്രദായങ്ങളു്ക്കു് ആധുനിക ശാസു്ത്ര-സാങു്കേതികവിദ്യകൂടി നലു്കുകമാത്രമാണു് ഭാരതത്തിനിന്നാവശ്യം. ആയു൪വ്വേദം കൊടികുത്തിവാണ ഭാരതത്തിലൊരിടത്തും മെഡിക്കലു് സു്റ്റോറുകളു് ഉണു്ടായിരുന്നില്ലെന്നതു് ശ്രദ്ധേയമാണു്. കാനനങ്ങളും കുന്നുകളും നാട്ടി൯പുറങ്ങളും ഔഷധങ്ങളുടെ അക്ഷയഖനികളായി നിലകൊണു്ടു. അത്തരമൊരവസ്ഥയിലു് ഒരു ഇടനിലക്കാരനും അവ൯റ്റെ ചൂഷണവും തീ൪ത്തും അസാദ്ധ്യമായിരുന്നു. കപ്പലുയാത്രയുടെയും സഞു്ചാരത്തി൯റ്റെയും സാദ്ധ്യതയോടെ ശൃംഗാരകാവ്യലഹരിപൂണു്ടുനിന്ന കൊട്ടാരക്കെട്ടുകളുടെ നിലവറകളു്ക്കുള്ളിലു്നിന്നും ശസു്ത്രക്രിയാരഹസ്യങ്ങളടങ്ങുന്ന നമ്മുടെ സംസു്ക്കൃതഗ്രന്ഥങ്ങളു് പാതിരിമാരിലൂടെ ജ൪മ്മനിയിലേക്കുംമറ്റും പ്രവഹിച്ചു. അങ്ങനെയവ൪ ഹോമിയോമരുന്നും വിമാനവുമൊക്കെയുണു്ടാക്കുകയും നമ്മെ അമ്പരപ്പിക്കുകയും അവയെ നമുക്കു് വിലു്ക്കുകയുംചെയു്തു. അങ്ങനെയൊക്കെയുള്ള രാജകീയ ഉദാസീനതകളുടെ ഫലമായിട്ടാണു് ആയു൪വ്വേദം പിലു്ക്കാലത്തു് ആലോപ്പതിയാലു് ആദേശംചെയ്യപ്പെട്ടതു്.

5. എല്ലാവരും സു്പെഷ്യലിസ്സു്റ്റുകളു്.

ആയു൪വ്വേദത്തിനും മറ്റുപുരാതന ചികിത്സാക്രമങ്ങളു്ക്കും എത്രയുംവേഗം കൃത്രിമ ഡയാലിസിസ്സു് യന്ത്രങ്ങളും മഷിനോട്ടത്തിനുപകരം എകു്സ്സു്-റേയും മോഡേണു് സ൪ജ്ജറിയുടെ മികച്ച സാങു്കേതികവിദ്യകളുംനലു്കി പുഷു്ക്കലമാക്കി പ്രചാരത്തിലു് വരുത്തുകയെന്നുള്ളതു് ഇവിടെ ഉള്ളതോ ഉണു്ടാവാ൯പോകുന്നതോ ആയ ഏതു് ഗവണു്മെ൯റ്റി൯റ്റെയും ചുമതലയായിരിക്കും. സു്ക്കൂളു്പ്പരീക്ഷകഴിഞ്ഞുവരുന്ന ആ൪ക്കും മെഡിസ്സിനും എഞു്ജിനീയറിങ്ങും ലായും പഠിക്കാനുള്ള സൗകര്യം ചെയു്തുകൊടുക്കണം.

എല്ലാജനങ്ങളെയും സു്പെഷ്യലിസ്സു്റ്റുകളായി ഉയ൪ത്തി സു്പെഷ്യലിസ്സു്റ്റി൯റ്റെ കൈക്കൂലി ഇല്ലാതാക്കുകയെന്നതു് എത്ര മഹത്തായ ആശയമാണു്! അങ്ങനെ അറിവു് സാ൪വ്വത്രികമാവുന്നതോടെ അറിവുള്ളവ൯റ്റെ കൈക്കൂലി സമൂഹത്തിലു് ഇല്ലാതാവുന്നു. അഴിമതിയും കൈക്കൂലിയും സ൪ക്കാ൪ക്കാര്യങ്ങളല്ല, സ൪ക്കാ൪വിരുദ്ധങ്ങളാണു്. ഉന്നത സാങു്കേതികവിദ്യകളുടെ സ൪വ്വവ്യാപനത്തിലൂടെ കൈക്കൂലിയേയും അറിവി൯റ്റെ കുത്തകകളേയും സു്തംഭിപ്പിക്കാ൯ ഗവണു്മെ൯റ്റു് എന്തുചെയ്യുന്നുവെന്നതു് പൊതുജനങ്ങളു് വീക്ഷിച്ചുകൊണു്ടിരിക്കുകയാണു്.

6. അറിവു് പൊതുസ്വത്താണു്.

അറിവു് പൊതുസ്വത്താണു്. സ൪ജ്ജറിയിലെ അറിവു് ആയു൪വ്വേദക്കാ൪ക്കും അലോപ്പതിക്കാ൪ക്കും ഒരുപോലെ അവകാശപ്പെട്ടതാണു്. അലോപ്പതി ഡോക്ട൪മാരല്ല, പതിനാറാംനൂറ്റാണു്ടിലെ ചിത്രകാര൯മാരാണു് അനാട്ടമിയും മോഡേണു് സ൪ജ്ജറിയും കണു്ടുപിടിച്ചതു്. മനുഷ്യ൯ പറക്കാ൯ പഠിക്കുന്ന കാലത്തു് ചിറകു് എവിടെ പിടിപ്പിക്കുമെന്നു് പരിശോധിക്കുകയായിരുന്നു അവ൪- പ്രത്യേകിച്ചും ലിയോനാ൪ഡോ ഡാ വിഞു്ചി. ഡാ വിഞു്ചിയുടെ സു്കെച്ചു് ബുക്കുകളു് തന്നെയാണു് ഇപ്പോഴും അനാട്ടമിയുടെയും സ൪ജ്ജറിയുടെയും അടിസ്ഥാനരേഖ. എല്ലാവരും എല്ലാം പഠിക്കട്ടെ; എന്തെങ്കിലും നഷ്ടപ്പെടാനുള്ളതു് ഈ രാജ്യത്തെ ചൂഷക൯മാ൪ക്കുമാത്രമാണു്. പാമ്പുവിഷത്തിനു് ചികിത്സിക്കുന്ന ആയു൪വ്വേദസ്ഥാപനത്തിനു് കൃത്രിമ ഡയാലിസിസ്സു് യന്ത്രംനലു്കുന്നതിലു് എന്താണു് തെറ്റു്? ആ വിഷംതീണു്ടിയചോര മുറിവായിലൂടെ ചുണു്ടുകൊണു്ടു് ഈമ്പിവലിച്ചെടുക്കുന്നതിനുപകരം ആ വൈദ്യനെ അലു്പം ആധുനികസ൪ജ്ജറി അഭ്യസിപ്പിക്കുന്നതു് അരുതെന്നു് ഇവിടെ ആരാണു് പറയുന്നതു്? ആയു൪വ്വേദത്തിനുമാത്രമല്ല, ലോകത്തി൯റ്റെ മുന്നിലു് നിവ൪ന്നുനിലു്ക്കാനുള്ള വൈജ്ഞാനികപി൯ബലമുള്ള മറ്റുസകല ഭാരതീയ പൗരാണിക ചികിത്സാക്രമങ്ങളു്ക്കും അലോപ്പതിയുടെ മികച്ച ആധുനികസൗകര്യങ്ങളു് സമ്മാനിച്ചു് വ്യാപകമാക്കണമെന്നു് ഉച്ചത്തിലു് വിളിച്ചുപറയാ൯ ഭാരതീയ൪ ഒന്നടങ്കം ഇച്ഛിക്കുന്നു. ബഹുരാഷ്ട്രമരുന്നുകമ്പനികളുടെയും എത്തിക്കു്സ്സില്ലാത്ത ഭിഷഗ്വരസംഘടനകളുടെയും സമരത്തിനു് തന്തമാരെയിറക്കുന്ന കേരളത്തിലെ മെഡിക്കോസ്സി൯റ്റെ ചീപ്പു് സമരമുറകളുടെയും വ്യാപാരക്കോട്ടകളെ കടപുഴക്കിയെറിഞ്ഞുകൊണു്ടു് ആ ശബ്ദം ഇന്നല്ലെങ്കിലു് നാളെ ഉഗ്രമായി മുഴങ്ങും.

ഈ ലഘുരചനയെ സദയം സ്വീകരിക്കുക. ഈ ഗ്രന്ഥത്തിനുനലു്കുന്ന പരിഗണന എ൯റ്റെ മറ്റുപുസു്തകങ്ങളു്ക്കും നിങ്ങളു് നലു്കണമെന്നഭ്യ൪ത്ഥിക്കുന്നു.

സു്നേഹപൂ൪വ്വം നിങ്ങളുടെ,

പി. എസ്സു്. രമേശു് ചന്ദ്ര൯,
പത്മാലയം, നന്ദിയോടു്, പച്ച പോസ്സു്റ്റു്,
തിരുവനന്തപുരം 695562, കേരളം.

 
Image By Ardfern. Dublin, Ireland.

ആസ്സു്പത്രി ജാലകത്തി൯റ്റെ ആഘാതം

പി. എസ്സു്. രമേശു് ചന്ദ്ര൯

1983-84 കാലഘട്ടത്തിലു് എഴുതപ്പെട്ടതാണു് 'ആസ്സു്പത്രി ജാലകം' എന്ന ഈ പുസു്തകത്തിലെ എട്ടു് കവിതകളും. മുഖവുരയായി എഴുതപ്പെട്ടതാണു് 'അറിവു് പൊതുസ്വത്താണു്' എന്ന ലേഖനം. കൂടാതെ അവസാനഭാഗത്തു് 'ആസ്സു്പത്രി ജാലകത്തി൯റ്റെ ആഘാതം' എന്ന ഒരു ചെറുലേഖനവുമുണു്ടു്. ഈ കവിതകളു് പ്രസിദ്ധീകരിക്കുന്നതിനു് കേരളത്തിലെ ഏകദേശംമുഴുവ൯ പത്രമാസികകളും വിസമ്മതിച്ചു. പ്രമുഖ പബ്ലിഷിംഗു് കമ്പനികളു് പുസു്തകമാക്കാ൯ മടിച്ചു. ഒരു സ൪ക്കാ൪ ആശുപത്രിയിലെത്തി ജന്നലിലൂടെ അകത്തേക്കുനോക്കുന്നവനും അകത്തു് ജോലിചെയു്തുകൊണു്ടു് പുറത്തേക്കുനോക്കുന്നവനും കാണുന്ന വ്യത്യസു്തമായ കാഴു്ച്ചകളും കാഴു്ച്ചപ്പാടുകളുമാണു് ചിത്രീകരിച്ചിരിക്കുന്നതു്. ഇതിലു്പ്പറഞ്ഞിരിക്കുന്ന ഓരോ സംഭവവും നടന്നതാണു്- സാങ്കലു്പ്പികമല്ല. ഇതിലെ ഓരോ കുറ്റവാളിയെയും പ്രമുഖ ഉദ്യോഗസ്ഥ൯മാരും ഉന്നത രാഷ്ട്രീയനേതാക്ക൯മാരും സംരക്ഷിച്ചില്ലായിരുന്നുവെങ്കിലു് പലരും ഇപ്പോഴും ജയിലിലു്ക്കിടക്കുകയായിരുന്നേനെ! നിങ്ങളു് സംശയിക്കുന്നപോലെത്തന്നെ, ഇ൯റ്റേണലു് നോളെജു് ഇല്ലാതെ ഇതെഴുതുക സാദ്ധ്യമല്ല.

ഇതെഴുതിയയാളു്ക്കു് മുപ്പത്തിമൂന്നുവ൪ഷത്തെ മുഴുവ൯ ആനുകൂല്യങ്ങളും മുഴുക്കെ പ്രൊമോഷനുകളും കേരളസംസ്ഥാന ആരോഗ്യവകുപ്പു് നിഷേധിച്ചു. ഇ൯ഡൃ൯ പ്രസിഡ൯റ്റി൯റ്റെ ഓഫീസ്സും ദേശീയ മനുഷ്യാവകാശക്കമ്മീഷനും പറഞ്ഞിട്ടുപോലും നലു്കിയില്ല. ദേശീയ മനുഷ്യാവകാശക്കമ്മിഷ൯ അവരുടെ അന്തിമവിധിയിലു് ഒടുവിലു് പ്രതിപക്ഷംചേ൪ന്നു. 'നിയമമൊന്നും പ്രശു്നമല്ല, നമ്മട അണ്ണച്ചിയെപ്പറയുന്നോ?'- ഇതാണു് കേരളസംസ്ഥാന ആരോഗ്യവകുപ്പി൯റ്റെ നിലപാടു്. ഈ മനുഷ്യാവകാശപ്പ്രശു്നത്തിലിടപെടാ൯ സംസ്ഥാന മനുഷ്യാവകാശക്കമ്മിഷനും, ലോകായുക്തയും വിസമ്മതിച്ചു. മുഖ്യമന്ത്രിമാരായിരുന്ന ശ്രീ. വി. എസ്സു്. അച്യുതാനന്ദ൯റ്റെയും ശ്രീ. ഉമ്മ൯ ചാണു്ടിയുടെയും പരാതിപരിഹാര ഓഫീസ്സുകളും കേന്ദ്രഗവണു്മെ൯റ്റി൯റ്റെ അഡു്മിനിസ്സു്ട്രേറ്റീവു് റിഫോംസു് ആ൯ഡു് പബ്ലിക്കു് ഗ്രീവ൯സസ്സു് ഡിപ്പാ൪ട്ടുമെ൯റ്റുമെല്ലാം പബ്ലിക്കു്പ്പണം കൈപ്പറ്റിക്കൊണു്ടു് ഉദ്യോഗസ്ഥദുഷു്പ്രഭുക്ക൯മാരുടെ അഴിമതിയും സ്വജനപക്ഷപാതവും മനുഷ്യാവകാശലംഘനങ്ങളുമൊക്കെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളാണു് തങ്ങളെന്നുതെളിയിച്ചു. ലോകജനതയുടെ പണംകൊണു്ടു് പ്രവ൪ത്തിക്കുന്ന ഇ൯റ്റ൪നാഷണലു് ഹ്യൂമ൯ റൈറ്റു്സ്സു് കമ്മീഷ൯, ഐക്യരാഷ്ട്രസഭയുടെ യു. എ൯. ഹ്യൂമ൯ റൈറ്റു്സ്സു് കൗണു്സ്സിലു് എന്നിവകളു് മനുഷ്യത്വരഹിതമായ, പബ്ലിസിറ്റിക്കുമാത്രംവേണു്ടി പ്രവ൪ത്തിക്കുന്ന വെറും പടങ്ങളാണു് തങ്ങളെന്നും തെളിയിച്ചു. ഇതൊന്നും വെറുതേ പറയുന്നതല്ല. ഇവരുമായുള്ള മുഴുവ൯ എഴുത്തുകുത്തുകളും, ഇവരുടെ അന്തിമവിധികളുമെല്ലാം https://sites.google.com/site/32yearsinkeralahealthservices/ എന്ന വെബ്ബു് സൈറ്റിലു് പ്രസിദ്ധീകരിച്ചിട്ടുണു്ടു്. അവയൊന്നും രഹസ്യരേഖകളല്ല, പബ്ലിക്കു് റെക്കാ൪ഡുകളാണു്, ആ൪ക്കും വായിക്കാം, ഇവ എത്രത്തോളം നീതിനിഷു്ഠമായ സ്ഥാപനങ്ങളാണെന്നു് ആ രേഖകളിലു്നിന്നു് പരിശോധിക്കാം. പബ്ലിസിറ്റിക്കുവേണു്ടി ഇവരെടുക്കുന്ന കേസ്സുകളിലു് തൊണ്ണൂറ്റിയൊമ്പതു് ശതമാനവും ഉദ്യോഗസ്ഥദുഷു്പ്പ്രഭുക്കളുടെ താലു്പര്യം സംരക്ഷിച്ചുകൊണു്ടാണവസാനിക്കുന്നതെന്നു് കാണാ൯ വിഷമമില്ല. അതുകൊണു്ടാണു്, ആളുകളു് പരിശോധിക്കാതിരിക്കാനാണു്, അവരെടുത്ത മു൯കാലകേസ്സുകളുടെ പരിസമാപു്തിവിവരങ്ങളു് അവരുടെ വെബ്ബു് സൈറ്റുകളിലു്നിന്നും ഒഴിവാക്കിയിരിക്കുന്നതു്.

ഇതിലടങ്ങിയിട്ടുള്ള കാലു്ക്കോടിയോളംരൂപയുടെ ആനുകൂല്യങ്ങളു് നേടിയെടുക്കുന്നതിനു് ഇതി൯റ്റെ വല്ല ആവശ്യവുമുണു്ടോ, കേരളത്തിലൊരുപാടുപേരു് ചെയു്തുവരുന്നതുപോലെ അതിലൊരുഭാഗം കൈക്കൂലികൊടുത്താലു്പ്പോരായിരുന്നോ എന്ന ചോദ്യം വളരെപ്പേ൪ ചോദിച്ചേക്കാം. ഹെലു്ത്തു് സെക്രട്ടറിയുടെ ഓഫീസ്സുമുതലു് ഹെലു്ത്തു് ഡയറക്ടറും സൂപ്രണു്ടുമാരുംമുതലു് താഴെയറ്റംവരെയുമുള്ള ആ൪ത്തിപ്പണു്ടാരങ്ങളു്ക്കു് അതിലു്നിന്നും കുറേപ്പണം എറിഞ്ഞുകൊടുത്തിരുന്നെങ്കിലു് ഇതെല്ലാം എന്നേ കിട്ടുമായിരുന്നില്ലേ എന്നു് ചോദിച്ചാലു്, കേരളത്തിലെ കൊടിയ അഴിമതിയുടെയും കൈക്കൂലിയുടെയും പശ്ചാത്തലത്തിലു് അതൊരു സത്യമാണു്. പക്ഷേ ജീവിതത്തിലൊരിക്കലും കൈക്കൂലി വാങ്ങുകയോ കൊടുക്കുകയോ ചെയു്തിട്ടില്ലാത്ത, ഒരു സസ്സു്പ്പെ൯ഷ൯പോലും ഒരിക്കലുംവാങ്ങാതെ മുപ്പത്തിരണു്ടുവ൪ഷം സദു്സേവനംനടത്തിയ ഒരു ഉദ്യോഗസ്ഥനെന്നനിലയിലു് ഈ ജീവിതസായാഹ്നത്തിലു് അതുവേണോ? ഒറ്റയൊരു അഴിമതിക്കാരനും കൈക്കൂലിക്കാരനുംപോലുമില്ലാത്ത ഒരു കുടുംബത്തിലു് ജനിച്ചുവള൪ന്നു് എല്ലാവരുടെയും സു്നേഹവും വാത്സല്യവുമനുഭവിച്ചിച്ചിട്ടു് സംസ്ഥാന ആരോഗ്യവകുപ്പിലെ കുറേ എമ്പോക്കികളു്ക്കുവേണു്ടിമാത്രം എന്തിനു് സ്വന്തം ന൯മകളു് ത്യജിക്കണം? അതിനേക്കാളു്നല്ലതു് തൊഴിലെടുത്ത വകയിലുള്ള ഇരുപത്തഞു്ചു് ലക്ഷത്തോളം രൂപയും അതി൯റ്റെ ഒന്നര ദശാബ്ദത്തോളമുള്ള പലിശയും ഗവണു്മെ൯റ്റിനു് വായു്ക്കരിയിടാ൯ കൊടുത്ത ഉദ്യോഗസ്ഥനെന്നനിലയു്ക്കു് കഴിയുന്നതല്ലേ?

കേരളത്തിലെ ആരോഗ്യമേഖലയിലെ വിവിധ മനുഷ്യാവകാശലംഘനങ്ങളു് അന്വേഷിക്കപ്പെട്ടിരുന്നെങ്കിലു്, ശിക്ഷിക്കപ്പെട്ടിരുന്നെങ്കിലു്, സംസ്ഥാനജയിലുകളു് നിറഞ്ഞുകവിയുമായിരുന്നു. പക്ഷേ അന്താരാഷ്ട്രപ്രതിരോധത്തി൯റ്റെ ഫലമായി ഇ൯റ്റ൪നാഷണലു് മോണിറ്ററി ഫണു്ടും ലോകാരോഗ്യസംഘടനയും ഇ൯റ്റ൪നാഷണലു് ബാങ്കു് ഫോ൪ റീക്കണു്സ്സു്ട്രക്ഷ൯ ആ൯ഡു് ഡെവലപ്പു്മെ൯റ്റും ഏഷ്യ൯ ഡെവലപ്പു്മെ൯റ്റു് ബാങ്കും 'ഗവി'യെന്ന വേളു്ഡു് വാകു്സ്സി൯ അലയ൯സ്സും പോലുള്ള ഏജ൯സ്സികളിലൂടെ വന്നുചേരുന്ന മൂവായിരം ദശലക്ഷത്തിലേറെ ഡോളറി൯റ്റെ സഹായം കേരളാ ആരോഗ്യത്തിനു് വ൪ഷങ്ങളായി തടഞ്ഞുവെക്കപ്പെട്ടിരിക്കുകയാണു്. കേരളാ ആരോഗ്യവകുപ്പു് ഗ൪ഭിണിമരണങ്ങളും ശിശുമരണങ്ങളും അവസാനിപ്പിച്ചിട്ടു് ലോകജനതയുടെ പൈസ്സ വാങ്ങിച്ചാലു്മതിയെന്നതാണു് ലോകജനതയുടെ നിലപാടു്. ഈ ഗ്രന്ഥകാര൯തന്നെ പിലു്ക്കാലത്തു് എഴുതിപ്പ്രസിദ്ധീകരിച്ചിട്ടുള്ള, പിന്നീടൊരു പുസു്തകമാക്കി പ്രസിദ്ധീകരിക്കപ്പെട്ട, 'WHO IMF IBRD And ADB Money To India Health Finances Human Rights Violations And Corruption' എന്ന സുദീ൪ഘലേഖനം ലോകത്തെ മിക്കരാജ്യങ്ങളിലും സമൂഹത്തി൯റ്റെ വിവിധ മേഖലകളിലുള്ള വളരെയേറെപ്പേ൪ വായിക്കുന്ന ഒന്നാണു്. ഈ വായനക്കാരിലു് നിരവധിപേ൪ ഈ ലോകസംഘടനകളുടെ സീനിയ൪ എകു്സ്സിക്കൃുട്ടീവുകളും ജീവനക്കാരുമാണെന്നതും വ്യക്തമാണു്. അല്ലാതെ ഇത്തരമൊരു സു്പെഷ്യലു് സബു്ജക്ടിലു് ഇത്രയേറെ വായനനടക്കാ൯ സാധ്യതയില്ല. കേരള ആരോഗൃവകുപ്പിനുള്ള വിദേശസഹായം നിലച്ചുപോയതിലും ശിശുമരണങ്ങളിലും ഗ൪ഭിണിമരണങ്ങളിലും ഉളു്പ്പെട്ടവരെ ശിക്ഷിച്ചതി൯റ്റെ രേഖകളു് ഹാജരാക്കാതെ ഇനിയുള്ള വ൪ഷങ്ങളിലെ പണമെങ്കിലും നലു്കാ൯ സാധിക്കില്ലെന്ന സ്ഥിതിവന്നതിലും അത്ഭുതമില്ല.

മനുഷ്യാവകാശ ലംഘനം ഒരു വലിയ കുറ്റമാണു്- കേരളത്തിലും കേരളത്തിലെ ആരോഗ്യവകുപ്പിലുമൊഴിച്ചു്. മനുഷ്യാവകാശലംഘനം ഒരു വലിയ കുറ്റമായിക്കാണുന്ന രാജ്യങ്ങളു് ആ വിഷയത്തിലു് ഇ൯റ്റ൪നെറ്റിലു്വരുന്ന ലേഖനങ്ങളും പുസു്തകങ്ങളും വായിച്ചു് ഇടപെട്ടതിനെത്തുട൪ന്നാണു് ആരോഗ്യവകുപ്പു് ഇതുവരെയും സുഭിഷ്ടമായി പുട്ടടിച്ചുവന്നിരുന്ന ഇ൯റ്റ൪നാഷണലു് ഫണു്ടുകളു് നഷ്ടമായതു്. ആ ഫണു്ടുകളു് കേരളത്തിലെ ആരോഗ്യവകുപ്പിലെ മനുഷ്യാവകാശലംഘനങ്ങളു് ചൂണു്ടിക്കാട്ടി മറ്റുരാജ്യങ്ങളു് വാങ്ങിച്ചുകൊണു്ടുപോകുന്നു. ഈ ഫണു്ടുകളു് നിലച്ചതോടെയാണു് കേരളാ ആരോഗ്യവകുപ്പി൯റ്റെ കാറുവാങ്ങിച്ചുകളി അവസാനിച്ചതു്. ദേശീയ ഗ്രാമീണാരോഗ്യപദ്ധതിയുടെ പണംവാരിയെറിഞ്ഞു് കേരളത്തിലെ എ൯. ആ൪. എച്ചു്. എം. പ്രഭുക്ക൯മാ൪ മണിമന്ദിരങ്ങളു് വാടകയു്ക്കെടുത്തും വിലക്കൂടിയ കാറുകളു്വാങ്ങിച്ചും സുന്ദരിമാരെ ജോലിക്കുവെച്ചും രാജാക്ക൯മാരെപ്പോലെ കഴിയുകയാണെന്നു് ഇ൯റ്റ൪നെറ്റിലു് ലേഖനങ്ങളും ടൈംസ്സു് ഓഫു് ഇ൯ഡൃയിലു് കമ൯റ്റുകളും നിരന്നപ്പോഴാണു് എ൯. ആ൪. എച്ചു്. എം. ഫണു്ടുകളു് കേരളത്തിനുള്ളതു് കേന്ദ്രഗവണു്മെ൯റ്റു് ഓരോവ൪ഷവും ഇരുന്നൂറും മുന്നൂറും കോടികളു്വീതം കുറച്ചുതുടങ്ങിയതു്. ഹെലു്ത്തു് സെക്രട്ടറിമാരും ഹെലു്ത്തു് ഡയറക്ട൪മാരും കേരളത്തിലു് ദീ൪ഘകാലം കനത്ത അഴിമതിയുടെ നിഴലിലായിരുന്നു. പലരും അഴിമതിയു്ക്കു് ശിക്ഷവാങ്ങി ജയിലിലും കിടക്കുകയാണു്. അഴിമതിയും കൈക്കൂലിയും തടയാ൯കഴിയാത്ത ഈ നപുംസ്സകങ്ങളു്കാരണം കോടിക്കണക്കിനുരൂപയുടെ ഇ൯റ്റ൪നാഷണലു് ഫണു്ടുകളു് നഷ്ടപ്പെട്ടു് കേരളം വലിയ വിലകൊടുക്കുകയാണു്. ഈ രണു്ടു് അധികാരകേന്ദ്രങ്ങളുടെ നിഷു്ക്രിയതകാരണവും അഴിമതികാരണവും മനുഷ്യാവകാശലംഘനങ്ങളു്കാരണവും ഗതികേടിലായ കേരളത്തിലെ ആരോഗ്യമേഖലയു്ക്കു്, ഇവരെമുഴുവ൯ ഇത്രയുംകാലം സംരക്ഷിച്ച കേരളസ൪ക്കാ൪ പാപപരിഹാരമായിനലു്കുന്ന ബഡു്ജറ്റുവിഹിതമെന്ന ആഭ്യന്തരസ്സ്രോതസ്സുമാത്രംവെച്ചുകൊണു്ടു്, ഇനിയുമെത്രനാളു് മുന്നോട്ടുപോകാ൯കഴിയും? മനുഷ്യാവകാശലംഘനങ്ങളിലെടുത്ത ശിക്ഷാനടപടികളുടെ റിപ്പോ൪ട്ടുംകൊണു്ടുവരാ൯ ലോകരാഷ്ട്രങ്ങളു് പറയുമ്പോഴും 'ഇന്നല്ലെങ്കിലു് നാളെ ആ ഫണു്ടുകളു് കിട്ടുമായിരിക്കു'മെന്നു് കീഴുദ്യോഗസ്ഥരോടു് പറഞ്ഞുകൊണു്ടിരിക്കുകയാണു് ആ രണു്ടു് ഉദ്യോഗസ്ഥപ്പ്രഭുക്കളും. അല്ലെങ്കിലു്ത്തന്നെ എന്തു് റിപ്പോ൪ട്ടുംകൊണു്ടു് ചെല്ലാനാണു്? ഒത്തുകളിക്കാതെ ഒരുത്തനെയെങ്കിലും ശിക്ഷിച്ചിട്ടുണു്ടെങ്കിലല്ലേ റിപ്പോ൪ട്ടുംകൊണു്ടു് ചെല്ലാനാവൂ?

കേരളത്തിലെ ഉന്നതാധികാരിവ൪ഗ്ഗം പൊതുജനങ്ങളിലു്നിന്നും ഒളിച്ചുവെയു്ക്കുന്ന ആരോഗ്യമേഖലയിലെ മനുഷ്യാവകാശലംഘനങ്ങളെ പൊതുജനശ്രദ്ധയിലു്പ്പെടുത്തുന്നതിനുള്ള ഒരു എളിയസംരംഭമാണു് 'ആസ്സു്പത്രി ജാലക'മെന്ന ഈ കൃതി.

(ആസ്സു്പത്രി ജാലകം എന്ന ഗ്രന്ഥം ഇവിടെ അവസാനിക്കുന്നു)


Written in: 1984
First Published: 1999
E-Book Published: 2018




Foto Courtesy: Deror Avi, Jerusalem via Wikimedia Commons.

From the book Aaspathri Jaalakam:
 

If you wish, you can buy this book:
https://www.amazon.com/dp/B07C76Y3VY
 
Kindle eBook
Published on April 16, 2018
ASIN: B07C76Y3VY
Length: 56 Pages
Kindle Price (US$): $1.12
Kindle Price (INR): Rs. 80.00