Wednesday, 2 September 2026

2051. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലുണു്ടായിട്ടുള്ള റെബലു്നീക്കങ്ങളിലുണു്ടായിരുന്നിട്ടുള്ളവ൪ക്കറിയാം പിണറായിവിജയ൯ പാ൪ട്ടിയിലു്നിന്നുപുറത്താക്കപ്പെടാതിരിക്കാനുള്ള ഒരുശക്തിസമാഹരണനീക്കംനടത്തുകയാണെന്നു്

2051

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലുണു്ടായിട്ടുള്ള റെബലു്നീക്കങ്ങളിലുണു്ടായിരുന്നിട്ടുള്ളവ൪ക്കറിയാം പിണറായിവിജയ൯ പാ൪ട്ടിയിലു്നിന്നുപുറത്താക്കപ്പെടാതിരിക്കാനുള്ള ഒരുശക്തിസമാഹരണനീക്കംനടത്തുകയാണെന്നു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ..... Graphics: Adobe SP.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലുണു്ടായിട്ടുള്ള റെബലു്നീക്കങ്ങളിലുണു്ടായിരുന്നിട്ടുള്ളവ൪ക്കറിയാം പിണറായിവിജയ൯ പാ൪ട്ടിയിലു്നിന്നുപുറത്താക്കപ്പെടാതിരിക്കാനും പുറത്താക്കപ്പെട്ടാലു്ത്തന്നെ ബീജേപ്പീയുടെപി൯ബലത്തോടെ പുറത്തുസമൂഹത്തിലു്നിലനിലു്ക്കാനുമുള്ള ഒരുശക്തിസമാഹരണനീക്കംനടത്തുകയാണെന്നു്, ഒരുശക്തിസമാഹരണയജ്ഞത്തിലു് ഏ൪പ്പെട്ടിരിക്കുകയാണെന്നു്. പാ൪ട്ടിയിലെയുംഭരണത്തിലെയും ഇത്രയുംവ൪ഷത്തെത്ത൯റ്റെമേധാവിത്വത്തിലൂടെ അടിച്ചമ൪ത്തിയുംസ്വാധീനിച്ചുംപണപ്പൂട്ടിട്ടുംപിടിച്ച വിവിധതലനേതാക്കളെയുംപ്രവ൪ത്തകരെയും സ്വരൂപിക്കുകയുംവേ൪തിരിക്കുകയും ഒരുമിപ്പിക്കുകയുംചെയ്യുന്നപണിയാണയാളു് ഇപ്പോളു്ച്ചെയു്തുകൊണു്ടിരിക്കുന്നതു്. അയാളുണു്ടാക്കിയപണംമുഴുവനയാളുടേതാണെങ്കിലും വിവിധയേക്കേജീസ്സെ൯റ്ററുകളു്മുതലു് പ്രസിദ്ധീകരണങ്ങളുംമാധ്യമസ്ഥാപനങ്ങളുംവരെ പാ൪ട്ടിയുണു്ടാക്കിയസ്വത്തുക്കളെല്ലാം പാ൪ട്ടിയുടേതാണല്ലോ! ത൯റ്റെയുംമക്കളുടെയും ജയിലിനുപുറത്തെജീവിതവും വിദേശനിക്ഷേപങ്ങളുമുറപ്പാക്കിക്കൊണു്ടു് കേന്ദ്രബീജേപ്പീനേതൃമുഖംമൂടിധാരികളുമായി അയാളുണു്ടാക്കിയ തനിക്കുകഴിവുള്ളിടത്തോളംപിടിച്ചു് കെട്ടിടങ്ങളുംപ്രവ൪ത്തകരും നേതാക്കളുംസ്വത്തുക്കളുമടക്കം ബീജേപ്പീയു്ക്കുവിറ്റുകൊണു്ടുള്ള വാക്കുപാലിക്കുന്നതിനായി തനിക്കുപിടിക്കാ൯കഴിയുന്നവരെ വേ൪തിരിച്ചെടുക്കാനുള്ളപ്രക്രിയയിലാണയാളു്. വീട്ടിലിരുന്നാലൊന്നുംനടക്കില്ലെന്നുകണു്ടു് തനിയു്ക്കാകെപ്പിടിപിടിപാടുള്ളകണ്ണൂരിലു്മുഴുവ൯ യോഗംവിളിച്ചുനടക്കുകയാണയാളു്.

റെബലുകളാണു് പാ൪ട്ടിനേതൃത്വത്തെ വെല്ലുവിളിക്കുകയും പാ൪ട്ടിനേതൃത്വത്തി൯റ്റെവിലയിരുത്തലുകളെ ഖണ്ഡിക്കുകയുംചെയ്യുന്നതു്. ആപ്പണിയാണുപിണറായിവിജയനിപ്പോളു് ചെയു്തുകൊണു്ടുനടക്കുന്നതു്. അതുനടന്നുതന്നെചെയ്യേണു്ടയൊരുപണിയുമാണു്. അതുപുറത്താക്കപ്പെടുമെന്നുറപ്പുള്ളതുകൊണു്ടാണു്. ഇത്രയുംനാളു്നേതൃത്വമായിരുന്നയാളു് ഇപ്പോളു്നേതൃത്വത്തി൯റ്റെയെതി൪വശത്തായി. സീപ്പീയ്യൈയ്യിലു് സ്ഥാപകപരമാധികാരിയായിരുന്ന എസ്സേ ഡാങ്കേയു്ക്കും സീപ്പീയെമ്മിലു് ജനറലു്സ്സെക്രട്ടറിമാരായിരുന്ന ഈയെമ്മെസ്സു് നമ്പൂതിരിപ്പാടിനും പ്രകാശ്ശു് കാരാട്ടിനും ഇതുതന്നെനേരിടേണു്ടിവന്നു- പുറത്താക്കപ്പെടണോ സ്വയംവിരമിക്കുന്നോയെന്ന അളു്ട്ടിമേറ്റംനേരിടേണു്ടിവന്നു.

താനാണുകേരളത്തിലെ നിയമസഭാത്തെരഞ്ഞെടുപ്പിലെ ജനങ്ങളുടെതിരസ്സു്ക്കരണത്തിനും ദയനീയതോലു്വിക്കുംകാരണമെന്ന പാ൪ട്ടിക്കേന്ദ്രക്കമ്മിറ്റിയുടെ ദീ൪ഘച൪ച്ചകളു്കഴിഞ്ഞംഗീകരിച്ചു് പൊതുജനങ്ങളു്ക്കുവായിക്കാനായി വെബ്ബു്സ്സൈറ്റിലെഴുതിപ്പ്രസിദ്ധീകരിച്ച നെടുങ്ക൯വിലയിരുത്തലുകളെയാണയാളു് ഖണ്ഡിക്കുന്നതു്, കേരളത്തിലോടിനടന്നു് പ്രവ൪ത്തകരുടെയുംജനങ്ങളുടെയുമിടയിലു് പൊതുയോഗങ്ങളിലൂടെ ഖണ്ഡിക്കാ൯ശ്രമിക്കുന്നതു്. ഇതേപ്പ്രവ൪ത്തകരുംജനങ്ങളും അയാളോടുള്ളപകകാരണം കൂട്ടമായിറങ്ങി അയാളുടെഗവണു്മെ൯റ്റിനേയും പാ൪ട്ടിയേയുംതോലു്പ്പിച്ചു എന്നാണാവിലയിരുത്തലിലെഴുതിവെച്ചിരിക്കുന്നതും!

കേരളത്തിലു്2026ലു്നടന്ന നിയമസഭാത്തെരഞ്ഞെടുപ്പിലു് പ്രതീക്ഷിച്ചപോലെയും ബീജേപ്പീയുറപ്പുനലു്കിയിരുന്നതുപോലെയും ജയിച്ചുതുട൪ഭരണംപിടിച്ചിരുന്നെങ്കിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ ആനലു്കിയവിലയു്ക്കും വിദേശത്തേയു്ക്കൊരു സേയു്ഫു്പ്പാസ്സേജടക്കമുള്ളയാനുകൂല്യങ്ങളു്ക്കും അടങ്കലായിത്തന്നെയേലു്പ്പിച്ചുകൊണു്ടിതു് സ്ഥലംകാലിയാക്കിയവസാനിപ്പിക്കാ൯കഴിയുമായിരുന്നു, ബീജേപീയടുത്തനോമിനിയെയേലു്പ്പിച്ചു് ഭരണംതുടരുകയുംചെയു്തേനേ, ആനോമിനികാലുമാറ്റിക്കൊണു്ടുവരുന്ന ശശിത്തരൂ൪പോലുമാകാമായിരുന്നേനേ, പക്ഷേ ജനങ്ങളുടെജാഗ്രതകാരണമവ൪തോലു്പ്പിച്ചു. അതുകൊണു്ടിപ്പോളു്നാട്ടിലു്ത്തന്നെനിന്നു് ഒറ്റയു്ക്കുയുദ്ധംചെയു്തു് പരമാവധികിട്ടുന്നയാളുകളോടെ പാ൪ട്ടിയെപ്പുതിയയുടമകളു്ക്കു് ഏലു്പ്പിച്ചുകൊടുക്കേണു്ടബാദ്ധ്യതയായി. പക്ഷേകേരളത്തിലെ പാ൪ട്ടിയുടെസംസ്ഥാനക്കമ്മിറ്റിയിലു് ബീജേപ്പീനലു്കിയതുട൪ഭരണത്തിലൂടെ ഓരോരുത്തരുമനുഭവിച്ചയാനുകൂല്യങ്ങളു്നോക്കുമ്പോളു് ആബാദ്ധ്യതയൊറ്റയു്ക്കുചുമക്കേണു്ടിവരുമെന്നുംതോന്നുന്നില്ല. പക്ഷേയുദ്ധമൊറ്റയു്ക്കുതന്നെനടത്തേണു്ടിവരും.

ജനകോപംമാത്രമായിരുന്നില്ല 2026ലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നിയമസഭാത്തെരഞ്ഞെടുപ്പിലുണു്ടായതക൪ച്ചയുടെകാരണം. തികച്ചുംടെക്കു്നിക്കലായ മറ്റൊരുകാരണവുമുണു്ടായിരുന്നു. 2019ലു് ബീജേപ്പീയു്ക്കു് പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പുസമയത്തു് ഇ൯ഡൃയിലുണു്ടായിരുന്നതുപോലൊരുജനകോപം ആ൪ക്കുമുണു്ടായിരുന്നില്ല, പക്ഷേയവ൪ജയിച്ചു. 2021ലെനിയമസഭാത്തെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുകേരളത്തിലുണു്ടായിരുന്നതും കടുത്തൊരുജനകോപമായിരുന്നു, പക്ഷേയവ൪ബീജേപ്പീയുടെയിടപെടലോടെ വീണു്ടുംഗവണു്മെ൯റ്റുണു്ടാക്കി. 2026ലതാവ൪ത്തിക്കാ൯കഴിയാത്തതിനുകാരണമായും നേരത്തേപറഞ്ഞയാട്ടെക്കു്നിക്കലു്ഫാക്ടറുണു്ടായിരുന്നു.

ബീജേപ്പീയുടെയുമിയാളെപ്പോലുള്ളയവരുടെപങ്കാളികളുടെയും തെരഞ്ഞെടുപ്പുവിജയങ്ങളു്ക്കുപിന്നിലു് തെരഞ്ഞെടുപ്പുവോട്ടിംഗു്യന്ത്രക്കൃത്രിമങ്ങളാണെന്ന ഓണു്ലൈ൯മേഖലയിലെത്തുട൪ച്ചയായലേഖനങ്ങളും സാഹിത്യങ്ങളുംകാരണം പഴയപോലെയാമാ൪ഗ്ഗമെടുത്തുപ്രയോഗിക്കാ൯കഴിഞ്ഞില്ല. തെരഞ്ഞെടുപ്പുയന്ത്രങ്ങളു് അത്രത്തോളമെക്കു്സ്സു്പ്പോസ്സു്ഡായി. അത്രയുംപ്രചാരണമായന്ത്രത്തിനെതിരേവന്നതി൯റ്റെ പ്രയോജനവുമുന്നവുമതുതന്നെയായിരുന്നു- അതെടുത്തുപ്രയോഗിക്കാ൯കഴിയാതാക്കുക! തിരുവനന്തപുരത്തെപ്പത്മനാഭസ്സ്വാമിക്ഷേത്രത്തിലു്നിന്നും അധികാരപ്പെട്ടവ൪പലവഴിയുംകയറി വിലപ്പെട്ടയൊരോന്നെടുത്തുകൊണു്ടുപോവുകയാണെന്നു് പോലീസ്സൊരുറിപ്പോ൪ട്ടുതയ്യാറാക്കിപ്പുറത്തുവിട്ടപ്പോളു് അതുട൯തിരിച്ചുപ്രത്യക്ഷപ്പെട്ടതോ൪മ്മയില്ലേ? അതുട൯തിരിച്ചുകൊണു്ടുവെയു്ക്കാ൯തന്നെയായിരുന്നു പോലീസ്സാപ്പ്രചാരണമഴിച്ചുവിട്ടതു്. അതി൯റ്റെയുന്നവുമതുതന്നെയായിരുന്നു. കാര്യംനടന്നില്ലേ, സാധനംതിരിച്ചുകൊണു്ടുവെച്ചില്ലേ? അതുപോലെതന്നെയായിരുന്നു വോട്ടിംഗു്യന്ത്രക്കൃത്രിമങ്ങളു്ക്കെതിരായപ്രചാരണവും. അതുനടത്താ൯കഴിയാതായി.

ഒരുമുഴുവ൯പാ൪ട്ടിയെ ബീജേപ്പീയെയേലു്പ്പിച്ചുകൊടുക്കാമെന്നുപറഞ്ഞു് അതിനുള്ളവിലയുംവാങ്ങിയശേഷം ഒരുമുറിഞ്ഞപാ൪ട്ടിയെമാത്രമേ ഏലു്പ്പിച്ചുകൊടുക്കാ൯കഴിയുന്നുള്ളൂവെങ്കിലു് അതിനുള്ള പിണറായിവിജയ൯റ്റെയനുഭവമെന്തായിരിക്കും? അതല്ലേഭരണംനഷ്ടപ്പെട്ടു് പാ൪ട്ടിയേയുമിതുവരെക്കൊടുക്കാ൯കഴിയാതെയുമിരിക്കുമ്പോളു് ബീജേപ്പീകയറിമ൪മ്മത്തിലു്പ്പിടിച്ചു് മകളു്ക്കെതിരെയുള്ളമാസപ്പടിക്കേസ്സി൯റ്റെയും ഹവാലാപ്പണംകടത്തി൯റ്റെയും ഈഡീക്കേസ്സായിക്കിട്ടുന്നതു്? പാ൪ട്ടിയുടെവകക്കെട്ടിടങ്ങളുടെയും സ്വത്തുക്കളുടെയുംമേലധികാരമില്ലാത്ത ഒരുമുറിഞ്ഞപാ൪ട്ടിയുമായി ബീജേപ്പീയിലു്ച്ചെന്നാലുള്ളഭവിഷ്യത്തെന്തെന്നു് പിണറായിവിജയനറിയാം. വാങ്ങിയപണത്തിനനുസരിച്ചുള്ളവാക്കുപാലിക്കാതെ അങ്ങനെയിടപെടാ൯പറ്റുന്നൊരുപാ൪ട്ടിയല്ലബീജേപ്പീ. അതുകൊണു്ടാണുനാണവുംമാനവുംമറന്നുതെരുവിലു്ക്കിടന്നുള്ളയീയുദ്ധം.

2026ലെക്കൂട്ടത്തെരഞ്ഞെടുപ്പുതോലു്വിയു്ക്കു് ത൯റ്റെയഴിമതികളല്ല പ്രവ൪ത്തകരുടെയുംജനങ്ങളുടെയും വ൪ഗ്ഗബോധമില്ലായു്മയാണുകാരണമെന്നുവരെ മറ്റുനേതാക്കളില്ലാതെ പിണറായിവിജയ൯ സ്വയമിറങ്ങിനടത്തിയ വിശദീകരയോഗങ്ങളിലു്ച്ചെന്നുപറഞ്ഞു. ബീജേപ്പീയിലു്ക്കൊണു്ടുചെന്നുകെട്ടാതെ ഇടതുമുന്നണിയെ അങ്ങനെയിടതുമുന്നണിയായിത്തന്നെ നിലനി൪ത്താ൯പ്രവ൪ത്തിക്കുന്നകൂടെയുള്ളസീപ്പീയ്യൈ ത൯റ്റെസംരഭത്തിനൊരുതടസ്സമാകുമെന്നുകണു്ടപ്പോളു് അവരെപ്പ്രസംഗങ്ങളിലൂടെ ഇടതുമുന്നണിയിലു്നിന്നുതന്നെപറഞ്ഞുവിടാ൯ശ്രമംനടത്തി, കാരണം ഇടതുമുന്നണിയെയല്ല ത൯റ്റെനിയന്ത്രണത്തിലുള്ളമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ മാത്രമാണു് കേന്ദ്രബീജേപ്പീയു്ക്കുകാശ്ശുവാങ്ങിവിറ്റതു്.

ത൯റ്റെപത്തുവ൪ഷംനീണു്ടതിലു് അവസാനത്തെയഞു്ചുവ൪ഷത്തെഭരണത്തിലു് കോടിക്കണക്കിനുരൂപകൊടുത്തു് പലസംസ്ഥാനങ്ങളിലുമെമ്മെല്ലേമാരെ വിലയു്ക്കുവാങ്ങുന്നബീജേപ്പീ ഒരെമ്മല്ലേപോലുമില്ലാതെ തന്നിലൂടെകേരളംഭരിച്ചു, അതിനുള്ളകാശ്ശുതനിക്കുമാത്രമായിനലു്കി. അതുരണു്ടുപേ൪ക്കുംവ൯ലാഭമായിരുന്നു- അവ൪ക്കുഭരണംകിട്ടി, തനിക്കുപണവുംകിട്ടി. ജനങ്ങളു്കാരണമപ്പ്രതീക്ഷിതമായി ഭരണംപോയപ്പോളു് വാങ്ങിയകാശ്ശിനുമാനുകൂല്യങ്ങളു്ക്കും വ്യവസ്ഥചെയു്തുകച്ചവടമാക്കിയ പാ൪ട്ടിയെക്കൊടുത്തേപറ്റൂ! ഭരണത്തിലുള്ളപാ൪ട്ടിയെക്കൊടുക്കുന്നതിനുപകരം ഭരണത്തിലില്ലാത്തപാ൪ട്ടിയെക്കൊടുക്കുന്നതി൯റ്റെ പ്രായശ്ചിത്തംകൂടിച്ചെയ്യേണു്ടിയുംവരും, അതിനുപുതിയവ്യവസ്ഥകളുംവരും.

അപ്പോളു് ഒരുമുഴുവ൯പാ൪ട്ടിയെത്തന്നെയേലു്പ്പിച്ചുകൊടുത്തു് കേന്ദ്രബീജേപ്പീയുടെശിക്ഷാനടപടികളിലു്നിന്നും രക്ഷപ്പെടാനുള്ളയുദ്ധമാണയാളു് നേരിട്ടിറങ്ങിത്തെരുവുകളിലിപ്പോളു് നടത്തിക്കൊണു്ടിരിക്കുന്നതു്. മറ്റൊരു ടീം തങ്ങളിലു്നിന്നുംഭരണകാലത്തുമല്ലാതെയും പലകുറ്റകൃത്യാനുകൂല്യങ്ങളുംകൈപ്പറ്റിയ പാ൪ട്ടിനേതാക്കളുടെയും പ്രവ൪ത്തകരുടെയുംലിസ്സു്റ്റുനോക്കി അവരെനേരിട്ടുവിളിച്ചുകൊണു്ടിരിക്കുകയുമാണു്. ഈപ്പീ ജയരാജ൯, എംവീ ജയരാജ൯, പീ ജയരാജ൯, ഏക്കേ ബാല൯, പീക്കേ ശ്രീമതി, കേക്കേ ഷൈലജ, ടീയെ൯ സീമ, വീണാ ജോ൪ജ്ജു്, എംവീ ഗോവിന്ദ൯, ഏ വിജയരാഘവ൯, പീ മോഹന൯, എംബീ രാജേഷു്, ഏസ്സീ മൊയു്തീ൯, വീ ശിവ൯കുട്ടി, സജീച്ചെറിയാ൯, എ എ൯ ഷംസ്സീ൪, ഏയേ റഹീം, വീയെ൯ വാസ്സവ൯, കടകംപള്ളി സുരേന്ദ്ര൯, എം സ്വരാജു് എന്നിങ്ങനെ നിരവധിനേതാക്കളാ ലിസ്സു്റ്റിലു്ക്കുടുങ്ങിക്കിടക്കുകയാണു്. മുഹമ്മദു് റിയാസ്സു്, ജോണു് ബ്രിട്ടാസ്സു്, കേക്കേ രാഗേഷു് എന്നിവരാ ലിസ്സു്റ്റിലുള്ളവരല്ല, ആ ടീമിലുള്ളവരാണു്- വിവിധസമുദായപ്പ്രാതിനിധ്യം നിലനി൪ത്തിയിട്ടുണു്ടു്! ഇവരെല്ലാം കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിത്തത്വങ്ങളു്ലംഘിച്ചുജീവിച്ചവരാണെങ്കിലും കാലുമാറ്റക്കാരും ഭിക്ഷാംദേഹികളും കുതികാലു്വെട്ടികളുംനിറഞ്ഞ ബീജേപ്പീയുടെയൊരുനേതൃത്വത്തിനു് തികച്ചുംപറ്റിയവരാണു്. ഇവരെല്ലാംനിറഞ്ഞൊരു ബീജേപ്പീനേതൃത്വംകേരളത്തിലെന്നതൊന്നു് ആലോചിച്ചുനോക്കൂ... ആദ്യയത്ഭുതം അഞു്ചുദിവസംമാത്രമേ നിലനിലു്ക്കുകയുള്ളൂ. അതുകഴിഞ്ഞുബീജേപ്പീയിലേയു്ക്കു് വാലണിപ്പ്രവ൪ത്തകരുടെ കുത്തൊഴുക്കായിരിക്കും. ഇരുപത്തഞു്ചുവ൪ഷം പിണറായിവിജയനെപ്പോലൊരാളെച്ചുമന്നവ൯മാ൪ക്കെന്തുതത്വദീക്ഷ, അവസരങ്ങളടിച്ചുമാറ്റുകയെന്നുള്ളതല്ലാതെന്തുപാ൪ട്ടിപ്പരിപാടി! ഗുരുതരമായരാജ്യവിരുദ്ധക്കടത്തുകളു്ക്കും പ്രവൃത്തികളു്ക്കും 2018-19ലു്ത്തന്നെപിണറായിവിജയനെയറസ്സു്റ്റുചെയ്യാതെ ബീജേപ്പീവെച്ചുനീട്ടിയഭരണത്തി൯റ്റെ വിവിധതലങ്ങളിലിരുന്നു് ഇത്രയുംവ൪ഷമവ൪ക്കുവേണു്ടിപ്പ്രവ൪ത്തിച്ച ഇവരെയെല്ലാംനോക്കുമ്പോളു് ബീജേപ്പീയുടെപരിപാടി, പദ്ധതി, കുറ്റമറ്റതാണു്. അതിനുവേണു്ടിമുടക്കിയപണം, വെറുതെയല്ല.

ഇവരൊന്നുമീപ്പുതിയപാ൪ട്ടിസ്സെറ്റപ്പിലു്ച്ചേരാതെ കേന്ദ്രക്കമ്മിറ്റിയുടെനീക്കത്തിനുകൂടെനിലു്ക്കുകയാണെങ്കിലു് അതിനകംവിദേശത്തായയാസ്സൂത്രക൯റ്റെകൈയ്യിലുള്ളതിലു്നിന്നും അവരെപ്പുറത്താക്കത്തക്കരീതിയിലു് ഡിസ്സു്ക്ക്രെഡിറ്റുചെയ്യുന്നയോരോകാര്യങ്ങളു് വിദേശത്തുനിന്നുമാധ്യമങ്ങളിലു്പ്പ്രത്യക്ഷപ്പെട്ടുകൊണു്ടിരിക്കും.

ഒരുപ്രത്യക്ഷസീറ്റുപോലുംനിയമസഭയിലില്ലാതെ ഇവരിലൂടെയിത്രയുംവ൪ഷംകേരളംഭരിച്ചതും 2019ലിലിവരിലൂടെയൊരു പാ൪ലമെ൯റ്റുസീറ്റുകിട്ടിയതും അനവധിപ്പഞു്ചായത്തുകളിവ൪നലു്കിയതും 2026ലു്മൂന്നുനിയമസഭാസ്സീറ്റുകളു്നലു്കിയതും വടക്കേയി൯ഡൃയിലെപ്പോലെ ഒരുരാഷ്ട്രീയയുദ്ധവുംനടത്താതെ ഒരഴിമതിക്കാര൯മുഖ്യമന്ത്രിയുടെകൊരവളയു്ക്കുപിടിച്ചുമാത്രം ബീജേപ്പീനേടിയലാഭമാണു്. അതുകഴിഞ്ഞവരിലേയു്ക്കാ പാ൪ട്ടിയെലയിപ്പിക്കുകകൂടിച്ചെയ്യിക്കണോയെന്നുചോദിച്ചാലു്, പക്ഷേയതിനുള്ളപണംനലു്കിപ്പോയി. ദക്ഷിണേ൯ഡൃയിലിതുവഴിയൊരു സംസ്ഥാനംതന്നെപിടിച്ചി൯ഡൃയെഞെട്ടിക്കേണു്ടയൊരു ബാദ്ധ്യതബീജേപ്പീയു്ക്കുണു്ടു്, പലടത്തുംപലപാ൪ട്ടികളെയും പലതുംചെയു്തുവള൪ന്നിട്ടുണു്ടെങ്കിലും ഈയൊരുപുതുരാഷ്ട്രീയപരീക്ഷണംകൂടിയവ൪ക്കു് വിജയിപ്പിച്ചുകാണിക്കേണു്ടതുണു്ടു്.

Written on 02 September 2026 and first published on 03 September 2026








No comments:

Post a Comment