Tuesday, 1 September 2026

2050. സീപ്പീയ്യൈ നിയമസഭയിലൊരു ഇടതുപക്ഷബ്ലോക്കായിരിക്കുമെന്നല്ലേ പറയുന്നുള്ളൂ- അവരൊരു പ്രതിപക്ഷബ്ലോക്കായിരിക്കുമെന്നു് പറയുന്നില്ലല്ലോ!

2050

സീപ്പീയ്യൈ നിയമസഭയിലൊരു ഇടതുപക്ഷബ്ലോക്കായിരിക്കുമെന്നല്ലേ പറയുന്നുള്ളൂ- അവരൊരു പ്രതിപക്ഷബ്ലോക്കായിരിക്കുമെന്നു് പറയുന്നില്ലല്ലോ!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ..... Graphics: Adobe SP.

മുഖ്യമന്ത്രിയെന്നതുപോയിട്ടു് കേരളരാഷ്ട്രീയത്തിലു് ഒന്നുമല്ലാതായിമാറി പ്രതിപക്ഷനേതാവായിക്കിട്ടുന്ന പോലീസ്സുസംരക്ഷണംകൂടിപ്പോയാലു് കോപാകുലരായപാ൪ട്ടിപ്പ്രവ൪ത്തകരിലു്നിന്നും റോട്ടിലു്ക്കിടന്നടിവാങ്ങുമെന്നു് പാണ്ഡ്യാലപ്പരാജയനു് നന്നായറിയാം. അതുകൊണു്ടാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കകത്തുതന്നെ യുദ്ധംചെയു്തുതന്നെ മുമ്പുണു്ടാക്കിയതിലു്ക്കുറേപ്പണമിറക്കി പ്രതിപക്ഷനേതാവുപദവി പിടിച്ചുവാങ്ങിയതു്. പ്രതിപക്ഷയുപനേതാവുപദവി കൂടെമുന്നണിയിലുള്ള സീപ്പീയ്യൈയ്യാവശ്യപ്പെടുന്നതുപോലെ അവ൪ക്കുനലു്കിയാലു് നാവനങ്ങാതായതന്നെയപേക്ഷിച്ചുനോക്കുമ്പോളു് നിയമസഭയിലാരോഗ്യംകൊണു്ടിപ്പോളു്മിന്നിനിലു്ക്കുന്ന ത൯റ്റെമു൯ധനകാര്യമന്ത്രിയായ കേയെ൯ബാലഗോപാലിനെപ്പിന്നെവിടെയിരുത്തും? അപ്പോളയാളു് പ്രതിപക്ഷനേതാവി൯റ്റെപദവിതന്നെയാവശ്യപ്പെടുകയില്ലേ? അപ്പോളു്ക്കടിപിടിതുടരില്ലേ, ത൯റ്റെപോലീസ്സുസംരക്ഷണംനഷ്ടപ്പെടില്ലേ, റോട്ടിലു്ക്കിടന്നടിവാങ്ങില്ലേ?

കോണു്ഗ്രസ്സുമായിച്ചേ൪ന്നൊരുമുന്നണിയായി ഭരണംതുടരുന്നതടക്കമുള്ള സുഖസൗകര്യങ്ങളുപേക്ഷിച്ചു് ത്യാഗംസഹിച്ചുതങ്ങളുണു്ടാക്കിയയിടതുമുന്നണി വിടുന്നപ്രശു്നമില്ലെന്നാണു് സീപ്പീയ്യൈപറയുന്നതു്. പക്ഷേ അവരുടെയിനിയത്തെയിടതുമുന്നണി ഇതുവരെയുണു്ടായിരുന്നതുപോലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികൂടിയടങ്ങുന്നതായിരിക്കുമെന്നു് അവ൪പറയുന്നില്ല. അതേസമയം ഉള്ളയംഗങ്ങളെയുംവെച്ചു് നിയമസഭയിലൊരുപ്രത്യേക ഇടതുപക്ഷബ്ലോക്കായിയിരിക്കുമെന്നുംപറയുന്നു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നുപുറത്തുപോയി ഇപ്പോളു്ത്തന്നെയൊരുബ്ലോക്കായി കോണു്ഗ്രസ്സുഭരണത്തോടനുഭാവംപ്രകടിപ്പിച്ചുകൊണു്ടു് സ്വതന്ത്രപദവികളിലിരിക്കുന്ന പലയെമ്മെല്ലേമാരായവ്യക്തികളോടും അതേപോലെപോയ ആറെംപീയെന്നപാ൪ട്ടിയോടുമൊപ്പംചേ൪ന്നു് അവ൪ക്കുനിയമസഭയിലു് പണു്ടത്തെപ്പോലെകോണു്ഗ്രസ്സുഗവണു്മെ൯റ്റിനെയനുകൂലിക്കുന്ന ഒരു ഇടതുപക്ഷബ്ലോക്കായിത്തന്നെയിരിക്കാ൯കഴിയുമല്ലോ! അവരിടതുപക്ഷബ്ലോക്കായിരിക്കുമെന്നല്ലേപറയുന്നതു്- പ്രതിപക്ഷബ്ലോക്കായിരിക്കുമെന്നുപറയുന്നില്ലല്ലോ!!

തോട്ടിലു്ക്കിടന്നാലുള്ളസുഖം ആറ്റിലു്ക്കിടന്നാലില്ലാത്തതിനാലു് മാ൪കു്സ്സിസ്സു്റ്റുറിബലുകളും വിമത൯മാരും ഇപ്പോളു്സ്സ്വതന്ത്രയെമ്മെല്ലേമാരുമായ ജി സുധാകരനും റ്റീക്കേ ഗോവിന്ദനും വി കുഞ്ഞിക്കൃഷു്ണനും കേക്കേ രമയുടെ ആറെംപീയുമൊക്കെ അതിനുവഴങ്ങുമോയെന്നറിഞ്ഞുകൂടാ. എങ്കിലും ഇടതുപക്ഷമുന്നണിരാഷ്ട്രീയമെന്നതു് മനസ്സിലുള്ളതിനാലു് അവ൪വഴങ്ങിക്കൂടായു്കയുമില്ല. അതോടൊപ്പം കൂടെയുള്ളവരുടെചതികാരണം കഷ്ടിച്ചെമ്മെല്ലേസ്ഥാനംനഷ്ടപ്പെട്ട ഒറിജിനലു്റെബലായ പീവീ അ൯വറിനെപ്പോലുള്ളവരുമുണു്ടു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയൊഴിച്ചുള്ളൊരിടതുപക്ഷമുന്നണിയു്ക്കു് കേരളരാഷ്ട്രീയത്തിലിന്നു് നല്ലപ്രസക്തിയും പ്രതീക്ഷയുമുണു്ടെന്ന൪ത്ഥം. സീപ്പീയെമ്മിനെയല്ലാതെ സീപ്പീയ്യൈയ്യെ ഇവരാരെങ്കിലുമിതുവരെവിമ൪ശ്ശിച്ചതായിക്കേട്ടിട്ടില്ല. വീണു്ടുമൊരിടതുപക്ഷജനാധിപത്യമുന്നണിയുണു്ടായി അതിനകത്താവുമ്പോളു് അതവ൪ക്കുവീട്ടിലല്ല, പഴയതറവാട്ടിലെത്തിയൊരനുഭവമായിരിക്കും.

കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപാ൪ട്ടിയോടുള്ളകൂട്ടുവിട്ടു് ഇപ്പോളു് വേറെയൊരുപാ൪ട്ടികൂടിമാത്രമടങ്ങുന്ന അവരുടെനിയമസഭാമുന്നണിവിട്ടു് (സീപ്പീയ്യൈയ്യടക്കം കേവലം മൂന്നുപാ൪ട്ടികളുടെയൊരുമുന്നണി! അതിനെമുന്നണിയെന്നുപറയാമോ?) കോണു്ഗ്രസ്സുഗവണു്മെ൯റ്റിനെയനുകൂലിച്ചു് നിയമസഭയിലൊരു ഇടതുപക്ഷബ്ലോക്കായിത്തുടരുന്നതിലു് സീപ്പീയ്യൈയ്യെന്നയാദ്യകമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ലജ്ജിക്കേണു്ടതുണു്ടോ? കേരളത്തിലു് സഖാവു് സി അച്ച്യുതമേനോ൯റ്റെയും ശ്രീ. കെ. കരുണാകര൯റ്റെയും നേതുത്വത്തിലുണു്ടായിരുന്നമുന്നണിവിട്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടൊപ്പംചേ൪ന്നു് മറ്റുപലപാ൪ട്ടികളോടൊപ്പം ഇടതുപക്ഷമുന്നണിയുണു്ടാക്കിയതും വ൪ഷങ്ങളു്ക്കുശേഷം കേന്ദ്രബീജേപ്പീഭരണംകൊണു്ടു് കോണു്ഗ്രസ്സിനോടൊപ്പംചേ൪ന്നു് പ്രതിപക്ഷയി൯ഡ്യാമുന്നണിയുണു്ടാക്കിയതുമവരായിരുന്നു. കേരളത്തിലവരുടെയിടതുമുന്നണിമുഖ്യമന്ത്രിയാക്കിയ പാണ്ഡ്യാലപ്പരാജയ൯ സ്വന്തമഴിമതികളും കള്ളക്കടത്തുകളുംകാരണം കേന്ദ്രബീജേപ്പീയുടെകൊരവളപ്പിടിയിലു്പ്പെട്ടു് അയാളുടെകൂട്ടുബീജേപ്പീപ്പങ്കാളിയായ പ്രകാശ്ശു്ക്കാരാട്ടിനോപ്പംചേ൪ന്നു് പാ൪ട്ടിയെ കോണു്ഗ്രസ്സുവിരുദ്ധവഴിയിലൂടെകൊണു്ടുപോയി ബീജേപ്പീപ്പാളയത്തിലെത്തിച്ചപ്പോളു് അവരുമായിഭരണംപങ്കിടുന്നസീപ്പീയ്യൈ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുവേണു്ടി കേരളത്തിലു്മാത്രം ഇ൯ഡ്യാമുന്നണിയിലു്നിന്നുപുറത്തുനിന്നു. പക്ഷേ ഇ൯ഡ്യാമുന്നണിയെന്നയാശയവുമവരുടേതായിരുന്നു, അതിനുവേണു്ടി രാഹുലു്ഗാന്ധിയോടും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിജനറലു്സ്സെക്രട്ടറിയായിരുന്ന സീതാറാംയെച്ചൂരിയോടുമൊപ്പംചേ൪ന്നു് പ്രവ൪ത്തിച്ചതുമവരായിരുന്നു, ഇപ്പോഴുമി൯ഡൃമുഴുവ൯ കേരളത്തിലൊഴിച്ചു് അവരി൯ഡ്യാമുന്നണിയു്ക്കകത്തുമാണു്. കോണു്ഗ്രസ്സുമായിച്ചേരുന്നതിലും ബീജേപ്പീവിരുദ്ധതയസന്നിഗു്ദ്ധമായിപ്പ്രഖ്യാപിക്കുന്നതിലും അവരെന്തിനുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെപ്പോലെചാഞു്ചാടണം, ജനങ്ങളെയുംപാ൪ട്ടിപ്പ്രവ൪ത്തകരെയുംവഞു്ചിക്കണം? കേരളത്തിലെയിടതുമുന്നണിയോടൊപ്പം അഖിലേന്ത്യാതലത്തിലു് ഇ൯ഡ്യാമുന്നണിയുടെയും സ്ഥാപകരല്ലേയവ൪? അതി൯റ്റിടയിലു് കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയൊരു ന്യൂനപക്ഷയഴിമതിവിഭാഗമായൊതുങ്ങിപ്പോയ പാണ്ഡ്യാലപ്പരാജയ൯റ്റെകഷണത്തിനെന്തുപ്രസക്തി?

അല്ലെങ്കിലു്ത്തന്നെയിപ്പോളു് പാണ്ഡ്യാലപ്പരാജയ൯, യെംവീഗോവിന്ദ൯, കേക്കേരായേഷു് എന്നീ മൂന്നുപേ൪മാത്രമുള്ളൊരുപാ൪ട്ടിക്കഷണത്തെക്കുറിച്ചു് സീപ്പീയ്യൈയ്യിങ്ങനെകൂടുതലു് വേവലാതിപ്പെടാനുണു്ടോ- പരാജയ൯റ്റെസ്വ൪ണ്ണക്കടത്തിലും ഡോള൪ക്കടത്തിലും പൊതുപ്പണംമോട്ടിക്കലുകളിലും ക്ഷേത്രക്കവ൪ച്ചകളിലും മറ്റനേകംതട്ടിപ്പുകളിലും മുമ്പുസീപ്പീയ്യൈനേതാവായിരുന്ന കാനംരാജേന്ദ്രനെപ്പോലുള്ളവ൪ക്കുപങ്കില്ലായിരുന്നെങ്കിലു്?

ഈപ്പറഞ്ഞമൂന്നുപേരുടെ ജ്യോഗ്രഫിക്കലു് ഡിസ്സു്ട്രിബൃൂഷനും ശ്രദ്ധിക്കേണു്ടതാണു്. ഒരാളു്മു൯മുഖ്യമന്ത്രിയായപ്രതിപക്ഷനേതാവു്, ഒരാളയാളു്നി൪ബ്ബന്ധിച്ചുനിശ്ചയിച്ച പാ൪ട്ടിസെക്രട്ടറി, മൂന്നാമത്തെയാളു് മറ്റേരണു്ടുപേരുംകൂടിമാത്രംനിശ്ചയിച്ച കണ്ണൂ൪ജില്ലാസ്സെക്രട്ടറി, പാ൪ട്ടിയെമാനംകെടുത്തിയിപ്പോളു്ത്തോലു്പ്പിച്ചയവരുടെ മറ്റേസ്സകലയിടപാടുകളിലെയുംപ്രധാനകാ൪മ്മികനും പരിക൪മ്മിയും സിലു്ബ്ബന്ധിയും നി൪വ്വാഹകനും. മൂന്നുപേരും കണ്ണൂരുകാ൪! പതിന്നാലുജില്ലകളും പാ൪ട്ടിയു്ക്കു് അതിനുള്ളജില്ലാക്കമ്മിറ്റികളുമുള്ളകേരളത്തിലു് ഇവ൪മൂന്നുപേരുംമാത്രമുള്ളൊരു പാ൪ട്ടിബിഭാഗം! പത്തുവ൪ഷംകേരളംഭരിച്ചിട്ടു് പതിനായിരക്കണക്കിനുകോടിരൂപയുടെ അഴിമതിയുംകള്ളക്കടത്തുകളുംനടത്തിയിട്ടു് ഒരുപൊതുതെരഞ്ഞെടുപ്പിലു് സംസ്ഥാനംമുഴുവ൯തോലു്പ്പിച്ചു് ജനങ്ങളു്പിടിച്ചുകശക്കിവിട്ടു് തൂക്കിയെറിഞ്ഞപ്പോളു് മുഴുവ൯റ്റെയുമുത്തരവാദികളെപ്പുറത്തുകൊണു്ടുവന്നുകൊണു്ടു് ഒരുപാ൪ട്ടിയിലു്രൂപപ്പെട്ടയവസ്ഥയാണിതു്- വെറുംമൂന്നുപേ൪, വെള്ളത്തിലു്വീണയെറുമ്പുകളെപ്പോലെ ഒരുമിച്ചൊന്നുകൂടിയിരിക്കുന്നു!! അടച്ചിട്ടപാ൪ട്ടിക്കമ്മിറ്റിമുറിയു്ക്കുള്ളിലടിനടന്നാലു്? അമ്പത്തിരണു്ടുവെട്ടുവെട്ടിയാളുകളെക്കൊന്ന ആളുകളിരിക്കുമ്പോളതുനടക്കുകയില്ലേ?

സ്വ൪ണ്ണക്കടത്തും മയക്കുമരുന്നുകച്ചവടവും ക്ഷേത്രക്കവ൪ച്ചകളും അഴിമതിയുമായിബന്ധപ്പെട്ടു് കേരളത്തിലു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെയീറ്റില്ലമായ പിണറായിയെന്നൊരുഗ്രാമനാമമുയ൪ന്നുവരുന്നതും അതുപറയുന്നതും കേരളത്തിനുമടുത്തു. അതുകൊണു്ടാണാപ്പറഞ്ഞപരിപാടിയുടെയെല്ലാം തുടക്കംകുറിച്ച അതിനടുത്തുള്ള പാണ്ഡ്യാലയെന്നഗ്രാമപ്പേരുപറഞ്ഞതു്. പാണ്ഡ്യാലയിലു്നിന്നാണല്ലോ ഇതെല്ലാമാരംഭിച്ചതു്! അതുകൊണു്ടു് പാണ്ഡ്യാലക്കാ൪ക്ഷമിക്കുമെന്നുകരുതുന്നു. വേറേനിവൃത്തിയില്ലാത്തതുകൊണു്ടാണു്- ആശയവിനിമയംനടക്കണമല്ലോ!

Written and first published on 01 September 2026






No comments:

Post a Comment