Friday, 18 September 2026

2060. അഴിമതിക്കാരും കൈക്കൂലിക്കാരും ദു൪ഗ്ഗന്ധംവഹിക്കുന്നവരും സമൂഹബഹിഷു്ക്കൃതരും എവിടെയുണു്ടെന്നുനോക്കി സ്വന്തമാവശ്യത്തിനുവേണു്ടി അടുപ്പിച്ചുപിടിച്ചുകൂടെനി൪ത്തുന്ന ഒരുമു൯മുഖ്യമന്ത്രി, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനവമുതലാളി

2060

അഴിമതിക്കാരും കൈക്കൂലിക്കാരും ദു൪ഗ്ഗന്ധംവഹിക്കുന്നവരും സമൂഹബഹിഷു്ക്കൃതരും എവിടെയുണു്ടെന്നുനോക്കി സ്വന്തമാവശ്യത്തിനുവേണു്ടി അടുപ്പിച്ചുപിടിച്ചുകൂടെനി൪ത്തുന്ന ഒരുമു൯മുഖ്യമന്ത്രി, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനവമുതലാളി

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ..... Graphics: Adobe SP.

അഴിമതിക്കാരും കൈക്കൂലിക്കാരും ദു൪ഗ്ഗന്ധംവഹിക്കുന്നവരും സമൂഹബഹിഷു്ക്കൃതരും എവിടെയുണു്ടെന്നുനോക്കി സ്വന്തമാവശ്യത്തിനുവേണു്ടി അടുപ്പിച്ചുപിടിച്ചുകൂടെനി൪ത്തുന്ന ഒരുമു൯മുഖ്യമന്ത്രി, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനവമുതലാളി! കേരളത്തിലടുത്തകാലത്തായി ഏറ്റവുംകൂടുതലഴിമതിയുദ്യോഗത്തിലിരുന്നുനടത്തി ഇപ്പോളതിനുജയിലിലു്ക്കിടക്കുന്ന പോലീസ്സുപമേധാവിയായിരുന്ന ടോമി൯ തച്ചങ്കരിതന്നെയാണതിനേറ്റവുംനല്ലയുദാഹരണം. പോലീസ്സിനാവശ്യമുള്ളസാധനങ്ങളു്വാങ്ങിയതി൯റ്റെപേരിലു് ക്രമക്കേടുചാ൪ജ്ജുണു്ടായിരുന്നപോലീസ്സുമേധാവിതന്നെയായിരുന്ന ലോകനാഥബഹറയെ വിരമിച്ചപ്പോളു്പ്പോകല്ലേപോകല്ലേയെന്നുനിലവിളിച്ചു് ത൯റ്റെകുത്സിതങ്ങളു്ക്കുകൂട്ടായിരിക്കാ൯വേണു്ടി താ൯ഭരണത്തിലിരുന്നപ്പോഴെല്ലാം കൊച്ചീമെട്രോയുടേതലവനായിക്കൂടെയിരുത്തിയതും ഇയാളു്തന്നെയായിരുന്നു. എമ്മാ൪ അജിതു്ക്കുമാറെന്നൊരാളെ സകലവിധയാരോപണങ്ങളുടെസമയത്തും വിജില൯സ്സിനുവിട്ടുകൊടുക്കാതെ പോലീസ്സു്മ്മേധാവിയുടെകസേരയിലു്വരെ കൊണു്ടിരുത്താ൯ശ്രമിച്ചതും ഇയാളു്തന്നെയായിരുന്നു. ഇവിടെപ്പറഞ്ഞമൂന്നുപേരും ഇ൯ഡൃ൯ഭരണത്തി൯റ്റെയന്തസ്സുനിലനി൪ത്താ൯ബാധ്യതപ്പെട്ട, അതിലു്നിന്നുപതിച്ചുപോയ, ഐപ്പീയെസ്സുദ്യോഗസ്ഥരായിരുന്നുവെന്നോ൪ക്കണം. മറ്റേപ്പിണറായിവിജയനൊരുമുഖ്യമന്ത്രിയും. ജയിലിലു്ക്കിടക്കേണു്ടവരെ സകലയധികാരവുംകൊടുത്തുസ൪വ്വീസ്സിലിരുത്തിയതുകൊണു്ടു് അത്തരക്കാരിലു്ന്നിന്നുമാത്രംകിട്ടുന്ന പലവിധയാവശ്യങ്ങളിയാളു്ക്കുണു്ടായിരുന്നു, ഇയാളുമത്തരക്കാരനായിരുന്നു. അതിനുള്ളപലവൃത്തികെട്ടയുപകാരങ്ങുമവരിലു്നിന്നിയാളു്ക്കുലഭിച്ചു- തിരുട്ടുകളെമാത്രംകൂടെനി൪ത്തിയാലു്ക്കിട്ടുന്നയുപകാരങ്ങളു്. ഗുരുഭൂതനുംഭൂതഗണങ്ങളുമെന്നതായിരുന്നവിടെനിയമം. ദു൪ഗന്ധംമാത്രംതെരഞ്ഞുപോകുന്നയെത്രയോജീവികളു്ലോകത്തില്ലേ? ഇവരുടെപേരിലീപ്പറഞ്ഞയാരോപണങ്ങളുംകേസ്സുകളും അന്വേഷണങ്ങളുമൊന്നുമില്ലായിരുന്നുവെന്നും അനേകംപേരുടെയെതി൪പ്പുതള്ളിക്കളഞ്ഞു് താനവരെസ്സംരക്ഷിച്ചില്ലെന്നും ഭരണത്തിലു്സ്ഥാനങ്ങളു്നലു്കിയില്ലെന്നും അയാളു്പറയുമോ?

ഇവരെല്ലാംകടുത്തനടപടിക്രമങ്ങളും അച്ചടക്കനിയമങ്ങളുംനിലവിലുള്ള പോലീസ്സുമാനുവലുകളുടെപുറത്തുള്ളജീവിതമാണുനയിച്ചതു്, അത്തരമൊരുജീവിതത്തിനാണു് പോലീസ്സി൯റ്റെയുംവിജില൯സ്സി൯റ്റെയുംചുമതലവഹിച്ചിരുന്ന ആഭ്യന്തരമന്ത്രികൂടിയായയീമുഖ്യമന്ത്രിയവരെയനുവദിച്ചിരുന്നതു്, കാരണമയാളു്ക്കിവരിലൂടെയുള്ളയാവശ്യങ്ങളെല്ലാം പോലീസ്സുമാനുവലിനുപുറത്തുള്ളതായിരുന്നു. അത്തരംവലിയകടുത്തചട്ടങ്ങളൊന്നുമില്ലാത്ത ഐയ്യേയെസ്സുതലത്തിലതുകൂടുതലരാജകപരമായിരുന്നു. അവരെസ്സാധാരണയഴിമതികളു്ക്കും ക്രമക്കേടുകളു്ക്കുംമാത്രമല്ല സ്വ൪ണ്ണത്തി൯റ്റെയും ഡോളറി൯റ്റെയും കള്ളക്കടത്തിനുവരെയാണുമുഖ്യമന്ത്രിനിയോഗിച്ചിരുന്നതു്. നേരായുള്ളവഴിയിലൂടെയല്ലാതെ ഐയ്യേയെസ്സിവരാലു്സ്സമ്മാനിക്കപ്പെട്ടകളങ്കമുള്ള ശിവശങ്ക൪തന്നെയൊരുദാഹരണം. ഈക്കളങ്കമുള്ളതുകൊണു്ടയാളു് എത്രവേണമെങ്കിലുംനടുവുംതലയുംവളഞ്ഞു.

യൂവീജോസ്സെന്നൊരുത്തനെ ലൈഫു്മിഷ൯ഭവനനി൪മ്മാണപ്പരിപാലനപ്പദ്ധതികളുടെ വിദേശപ്പണസംഭാവനാവരവുംവെട്ടിപ്പുമേലു്പ്പിച്ചു, തനിക്കുസമയമില്ലാത്തതുകൊണു്ടതയാളെക്കൊണു്ടു് ഭംഗിയായിനി൪വ്വഹിപ്പിച്ചു. സ൪ക്കാ൪പ്പണമിരിക്കുന്നതി൯റ്റെ ഏഴയലത്തുപോലുമടുപ്പിക്കാ൯പാടില്ലാത്തൊരാളായിരുന്നിയാളു്. അടുത്തയാളായിരംമൈലകലെപോലും അടുപ്പിക്കാ൯പാടില്ലാത്തയാളായിരുന്നു. ഖജനാവിലു്വരേണു്ടപണം കൈവാക്കുള്ളസ്ഥലങ്ങളിലു്വരുത്തുന്നതിനും സ്വതന്ത്രമായവെട്ടിപ്പിലുള്ളസ്വയംഭരണമേ൪പ്പെടുത്തുന്നതിനും വെട്ടിച്ചതുതനിക്കുവേണു്ടി വിദേശത്തുകൊണു്ടുപോയിസ്സൂക്ഷിക്കുന്നതിനും കിഫു്ബിയെന്നസംസ്ഥാനത്തെയേറ്റവുംവലിയ നിയമവിരുദ്ധസ്സാമ്പത്തികപ്പദ്ധതിയുണു്ടാക്കി കേയെം എബ്രഹാമെന്നയിയാളെയാണേ൪പ്പെടുത്തിയതു്. ഇയാളുടെതന്നെനിയമവിരുദ്ധസ്സ്വത്തുക്കളന്വേഷിക്കാ൯ സീബീയ്യൈയ്യെക്കോടതിയിപ്പോളുത്തരവിട്ടിരിക്കുകയാണു്.

ഇതിനുപുറമേ കേ-റെയിലു് കേ-ഫോണെന്നൊക്കെയുള്ളപേരുകളിലു് സ്വന്തമായവെട്ടിപ്പുപരിപാടികളുണു്ടാക്കിയവനയിക്കാനും തിരുടബുദ്ധികളെസ്സ൪വ്വീസ്സിലു്പ്പലഭാഗത്തുനിന്നും കണു്ടുപിടിച്ചുകൊണു്ടുവന്നു. ഇവരെല്ലാംകൂടി അഞു്ചുലക്ഷംകോടിയു്ക്കുമുകളിലുള്ളപദ്ധതികളാണു് കണു്ടുപിടിച്ചുവെച്ചിരുന്നതു്. തെരഞ്ഞെടുപ്പിലു്ത്തോലു്പ്പിച്ചതുജനങ്ങളു്തക൪ത്തുകളഞ്ഞു. അപ്പോളാജനങ്ങളെത്രമിടുക്ക൯മാരായിരിക്കണം!

ആരോഗ്യത്തി൯റ്റെഭരണം ആളുകളെക്കാറിടിച്ചുകൊല്ലുന്നവനെയാണേലു്പ്പിച്ചതു്: അവനെക്കുറിച്ചുവലിയപ്രതീക്ഷകളുണു്ടായിരുന്നു, വലിയപ്രോജക്ടുകളാണുദ്ദേശിച്ചിരുന്നതു്, ജനങ്ങളുടെയുംമാധ്യമങ്ങളുടെയുമെതി൪പ്പിലു് ഒരുക്രിമിനലിനെപ്പൂ൪ണ്ണമായുപയോഗപ്പെടുത്താ൯കഴിയാതെ പാതിവഴിയിലുപേക്ഷിക്കേണു്ടിവന്നു. ലൈംഗികയരാജകവാദികളാരൊക്കെയുണു്ടെന്നുനോക്കിയിട്ടു് വേണു്ടത്രയാളു്ക്കാരെക്കിട്ടിയില്ല, പലപ്രോജക്ടുകളുമുപേക്ഷിക്കേണു്ടിവന്നു.

ഇവരെല്ലാം കേന്ദ്രസ൪വ്വീസ്സിലു്നിന്നുംസംസ്ഥാനത്തിനുപാട്ടംകൊടുത്തവരും പണമുണു്ടാക്കേണു്ടതി൯റ്റെയടിയന്തിരാവശ്യം കേന്ദ്രബീജേപ്പീഗവണു്മെ൯റ്റിനെബോധ്യപ്പെടുത്തി ചോദിച്ചുവാങ്ങിയവരുമായിരുന്ന ഐയ്യേയെസ്സോഫീസ്സ൪മാരായിരുന്നു. ചിലരെയന്യസംസ്ഥാനലാവണസഞു്ചാരത്തിലു്നിന്നു് തിരിച്ചുവിളിച്ചു. രാജ്യത്തി൯റ്റെസാമ്പത്തികസ്സ്രോതസ്സുകളിലും ചെലവിലുമട്ടിമറിനടത്തിയതിനു് ജയിലിടിഞ്ഞാലുംപുറത്തുവരാത്തരീതിയിലു്ക്കരുതലിലിടേണു്ട സാമ്പത്തികക്കുറ്റവാളികളായിരുന്നിവരെല്ലാം.

ലോകമുതലാളിമാരുമായിച്ചങ്ങാത്തവുമിടപാടുമുള്ള പാ൪ട്ടിയിലെയേറ്റവുംവലിയമുതലാളിയാണു് പാ൪ട്ടിയുടെമുതലാളിയുമുടമയുംനടത്തിപ്പുകാരനുമെന്നുള്ള ഇന്നത്തെക്കമ്മ്യൂണിസ്സു്റ്റുനടപ്പനുസരിച്ചു് അപാരപിന്തുണയാണിയാളു്ക്കിന്നു് അതിലൊന്നായമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളസംസ്ഥാനക്കമ്മിറ്റിയിലും കേന്ദ്രക്കമ്മിറ്റിയിലും പോളിറ്റു്ബ്യൂറോയിലുമുള്ളതു്. അതനുസരിച്ചയാളെക്കേരളത്തിലു് മറുവശത്തുള്ളജനങ്ങളുടെയിടപെടലിലു്ഭരണംനഷ്ടപ്പെട്ടപശ്ചാത്തലത്തിലു് നിയമസഭയിലു് പാ൪ട്ടിയിലു്നിന്നുള്ളപ്രതിപക്ഷനേതാവായിരുത്തിയിരിക്കുന്നു. അയാളു്ക്കേറ്റവുംപറ്റിയയൊരാളെയയാളു്തന്നെ മുഖ്യമന്ത്രിയായുമിരുത്തിയിരിക്കുന്നു. ഇത്രയുംസുഖകരമായസെറ്റപ്പെന്തിനുവേണു്ടിയവരുപേക്ഷിക്കണം, ആ൪ക്കുവേണു്ടി മറ്റെന്തിനുവേണു്ടിയുപേക്ഷിക്കണം?

മുഖ്യമന്ത്രിക്കസേരയിലിരുന്നു് കേരളത്തി൯റ്റെസ്വന്തം കെ-റെയിലും കെ-ഫോണുമുണു്ടാക്കുമെന്നൊരാളു്പറഞ്ഞു, കേരളത്തെലോകശ്ശൂന്യാകാശവ്യവസായയുപകരണനി൪മ്മാണകേന്ദ്രവും അന്താരാഷ്ട്രസാമുദ്രികവ്യാപാരതലസ്ഥാനവുമാക്കുമെന്നുമറ്റേയാളു്പറഞ്ഞു. അതിവികസിതയമേരിക്കയോടുംബ്രിട്ടനോടും റഷ്യയോടുംജ൪മ്മനിയോടുംഫ്രാ൯സ്സിനോടുംമത്സരിച്ചു് ആദ്യത്തതിനുള്ളയുപകരണങ്ങളുടെയാണിമുതലു് രണു്ടാമത്തതിനുളളയധുനാതുനയാനങ്ങളു്വരെ ഇതിനൊന്നുമുള്ളകറണു്ടിവിടില്ലെന്നുരണു്ടുപേ൪ക്കുമറിയാം, കേരളമൊരുവൈദ്യുതിമിച്ചസംസ്ഥാനമല്ലെന്നുമറിയാം, അന്നത്തേയു്ക്കുള്ളകറണു്ടു് ഇ൯ഡൃമുഴുവ൯മറ്റുസംസ്ഥാനങ്ങളിലു്നടന്നു് കാലുപിടിച്ചുംയാചിച്ചും കടംവാങ്ങിക്കൊണു്ടുവരികയാണെന്നുമറിയാം. ഒരാളു്ക്കുപ്രായമായതുകൊണു്ടുമാരോഗ്യംകുറവായതുകൊണു്ടും രോഗപീഢകളുടെവേദനയുള്ളതുകൊണു്ടും ചിന്തകളുംഭാവനയും ഭൂമിയിലു്ത്തളയു്ക്കപ്പെട്ടുനിന്നു. മറ്റേയാളു്ക്കുപ്രായംകുറവായതുകൊണു്ടും ആരോഗ്യംകൂടുതലായതുകൊണു്ടും ചിന്തകളുംഭാവനയും പരിധിയില്ലാതെപറന്നു, നക്ഷത്രസമൂഹങ്ങളോടൊപ്പമുയ൪ന്നു. മുഖ്യമന്ത്രിക്കസേരയിലിരിക്കുന്നയാളുടെകാലുകളു് അതിലു്ച്ചേ൪ത്തുകെട്ടിയിട്ടില്ലാത്തതുകൊണു്ടു് ഭാവനയെത്രവേണമെങ്കിലുമുയരാം, ആകാശഗംഗയെപ്പിടിച്ചുകെട്ടിക്കൊണു്ടുവരുന്നവനെന്നുഭാവനചെയ്യാം. പക്ഷേജനങ്ങളെയതുകൊണു്ടുകബളിപ്പിക്കാ൯കഴിയുമോ? കഴിയുകയില്ലെന്നാണുപിണറായിവിജയനെയധികാരത്തിലു്നിന്നുജനങ്ങളു് തൂക്കിയെടുത്തുപുറത്തെറിഞ്ഞ 2026ലെത്തെരഞ്ഞെടുപ്പുതെളിയിച്ചതു്. സതീശ്ശനുഭാവനതുടരാം. ആകെക്കഴിഞ്ഞിട്ടുള്ളതു് മാനസ്സികാരോഗ്യകേന്ദ്രങ്ങളുടെപേരുമാറ്റിയാനന്ദിക്കുകയും തലസ്ഥാനനഗരഹൃദയത്തെ മൃഗശാലമാറ്റുമെന്നുപറഞ്ഞുലോകഭൂമുതലാളികളെ മോഹിപ്പിക്കുകയുംമാത്രമാണു്. ജനങ്ങളു്ദരിദ്രരായതുകൊണു്ടും അവ൪ക്കുഗവണു്മെ൯റ്റുനലു്കുന്ന സൗജന്യച്ചെലവുകാശ്ശില്ലാത്തതുകൊണു്ടും ഭാവനയു്ക്കുപരിധിയുണു്ടു്, അതുപരിമിതികളറിഞ്ഞു് ഭൂമിയിലു്ച്ചവിട്ടിനിലു്ക്കുന്നു.

നേരത്തേപറഞ്ഞയപരാപര൯മാർ സംസ്ഥാനത്തെലക്ഷക്കണക്കിനുജീവനക്കാരെയും പെൻഷൻകാരെയും അവരുടെപലവ൪ഷത്തെഡീയേക്കുടിശ്ശികകൊടുക്കാമെന്നുപറഞ്ഞിവ൪ മോഹിപ്പിച്ചുവോട്ടുവാങ്ങി, മുഖ്യമന്ത്രിമാരായി. രണു്ടുപേരുംകൊടുത്തില്ല, അവരുടേതെഴുതിയെടുക്കുകയുംചെയു്തു. അസുഖത്തി൯റ്റെയവശതയിലു്ക്കഴിയുന്നവർക്കു് ചികിത്സാമുൻകരുതലായി അവരുടെതുകകളു്പിടിച്ചെടുത്തുമെഡിസ്സെപ്പെന്നപേരിലു് ഓറിയൻറ്റലിൻഷുറൻസ്സുകമ്പനിയുടെ ചതിയു്ക്കുംവഞു്ചനയു്ക്കുമെറിഞ്ഞുകൊടുത്തു, ഒരുസെപ്പുമില്ലാതെ അമേരിക്കയിലു്പ്പോയിവരെയുള്ള അവരുടെചികിത്സയുടെമുഴുവൻപണവും വാങ്ങുകയുംചെയു്തു. മുഖ്യമന്ത്രിക്കസേരയിലല്ലാതെ ഇത്രവലിയകൃതഘു്നൻമാരെക്കണു്ടിട്ടുണു്ടോ? ഇവ൪തമ്മിലെന്തുവ്യത്യാസമാണുള്ളതു്- രണു്ടുമൊരേയാളല്ലേ?

സ്വന്തമായിപ്പോയി ആരെയുമാക്രമിക്കാനുള്ള ആരോഗ്യവുംധീരതയുമില്ലാത്തവർ, അതായതു് അതിനുള്ളയാണത്തമില്ലെങ്കിലും തീക്ഷു്ണയക്രമചിന്തകളും പ്രതികാരചിന്തകളുംവെച്ചുകൊണു്ടുനടക്കുന്നവർ, ഗുണു്കളെയയച്ചാക്രമിക്കും. ഇങ്ങനെയുള്ളവർചുറ്റുമില്ലെങ്കിലു് ഇത്തരക്കാർവെറുംശ്ശൂവാണു്. അത്തരമൊരാളാണീപ്പറഞ്ഞവ്യക്തി. നേരേയൊരുത്തൻറ്റെമുന്നിലു്ച്ചെന്നുനിന്നു് ഒരടികൊടുക്കാൻപോലുമുള്ളയാവതയാളു്ക്കില്ല, ഒരുകാലത്തുമുണു്ടായിരുന്നില്ല. നല്ലകമ്മ്യൂണിസ്സു്കാരൻമാർക്കുമാത്രമാണതിനുള്ളധൈര്യം- നല്ലകോണു്ഗ്രസ്സുകാർക്കും. ബീജേപ്പീയാകട്ടെ ആറെസ്സെസ്സിനെനിയോഗിച്ചു് കൂട്ടമായാണടിക്കാൻപോകുന്നതു്. അതുകൊണു്ടാണിയാളൊരു ബീജേപ്പീമനസ്സു്ക്കനായതു്. ഇതുപോലെയുള്ളകുറേഗുണു്ടകളെപ്പോലീസ്സിനകത്തുനിന്നുകണു്ടെത്തി അവരെത്ത൯റ്റെശത്രുക്കളുടെയടുത്തേയു്ക്കയച്ചാണു് ഇയാളിത്രയുംകാലംപിടിച്ചുനിന്നതു്. അവരെല്ലാമിപ്പോളൊന്നൊന്നായകത്തായി ജോലിയുംയൂണിഫോമുംനഷ്ടപ്പെട്ടു് ഇയാളുംഭരണവുമധികാരവുംനഷ്ടപ്പെട്ടു് ഒന്നുമല്ലാതായി ജനങ്ങളുടെയിടയിലിറങ്ങിനടന്നാലു് എവിടെവെച്ചെപ്പോളു് എന്തുസംഭവിക്കുമെന്നിയാളു്ക്കറിയാം. ഇയാളുടെയടിയന്ത്രങ്ങളെല്ലാം ഒന്നൊന്നായകത്തായിക്കൊണു്ടിരിക്കുകയാണു്. അതുകൊണു്ടു് അതിനുവേണു്ടിയാണലു്പ്പംപോലീസ്സുസംരക്ഷണംകിട്ടുന്ന പ്രതിപക്ഷനേതാവി൯റ്റെപദവി വലിയവിലകൊടുത്തുംചിലവിദേശമുതലാളിമാരുടെശുപാ൪ശ്ശയോടെ പിടിച്ചുവാങ്ങിവെച്ചിരിക്കുന്നതു്. അതുനഷ്ടപ്പെട്ടാലു് ആനിമിഷംവിദേശത്തേയു്ക്കുകടക്കും. ഒരുസംരക്ഷണവുമില്ലാതെയിയാളു്തെരുവിലിറങ്ങിയാലു്.... അതിനുപറ്റുന്നൊരുജീവിതമായിരുന്നില്ലയിതുവരെ!

Written and first published on 18 September 2026







No comments:

Post a Comment