Friday, 9 August 2013

013. റാഗിംഗു്. ആസ്സു്പത്രിജാലകം കവിത

013

റാഗിംഗു്

സ്സു്പത്രിജാലകം കവിത 4

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image Graphics: Adobe SP.
  
റാഗിംഗു്

ഒന്നു്

 
മെഡിക്കലു്ക്കോളേജു് ഹോസ്സു്റ്റലി൯റ്റെ
പടികടന്നുചെന്നാലു്,
നിരത്തിവെച്ച പാദുകങ്ങളു്
തുടച്ചുതുടച്ചുപോണം.

ഇരുമ്പുതൊട്ടി തലയിലു്ക്കമഴു്ത്തി-
യോട്ടമോടിടേണം,
അതിനകത്താ മുഖക്കണ്ണാടി-
യുടഞ്ഞുചിതറുന്നോളം.

വിമ൯സ്സുഹോസ്റ്റലു് നടയിലു്നിങ്ങ-
ളന്തിചെന്നുനിന്നാലു്,
മുകളിലു്ബ്ഭീമ൯ ഗിബ്ബണു്കുരങ്ങു്
കൂകുന്നതുകേളു്ക്കാം.

ഏതുപെണ്ണിതേതുപെണ്ണാ-
ഫ്രിക്കമണ്ണിലു്നിന്നും,
തിരുവനന്തപുരത്തു വൈദ്യ
പഠനത്തിനുവന്നു?

ഊളനും കുടുംബവുമു-
ണു്ടോണു്ടിരുന്നനേരം,
പൂ൪ണ്ണചന്ദ്രശോഭയൊന്നു
പൊങ്ങിവന്നിടുന്നു.

എങ്ങനെയവരെങ്ങനെസ്സ-
ഹിക്കുമാസ്സുരംഗം?
വാലി൯മേലെണീറ്റുനിന്നവ൪
നീട്ടിക്കൂവിപ്പോയി!

പാതിരാത്രി പന്നഗങ്ങ-
ളിണകളെത്തിരഞ്ഞു,
മാക്രിസംഗീതത്തിലു്മുങ്ങി
കുമാരപുരത്തേല.




പലനിലയൊരു മന്ദിരത്തി൯
ജനലിലൂടെനീളെ,
പലപലപല പെണു്കൊടിയുടെ
നിലവിളികളു് കേളു്ക്കാം.

അവിടെയാദ്യവ൪ഷ വിദ്യാ൪-
ത്ഥിനികളു്തന്നുടെനേരേ
അമിതമായാഭാസവൃത്തി
കാട്ടിടുന്നൊരുകൂട്ട൪.

വയലു്വരമ്പിലു് തത്തയൊത്തു
പത്തുമടവചാടി,
പ്രസരിപ്പാ൪ന്നപെണ്ണു പങ്കയിലു്
തൂങ്ങിനിന്നീടുന്നു!

റാഗിംഗിപ്പോളു് ഞരമ്പുരോഗികളു്
നടത്തുമക്രമംമാത്രം,
റാഗിംഗി൯റ്റെ പഴയകാല
മാതൃകയുലു്ക്കൃഷ്ടം.

രണു്ടു്

പോസ്സു്റ്റുമോ൪ട്ടം മുറിയിലു്ക്കിടക്കു-
മൊരുശവശ്ശരീരം,
അതി൯റ്റെ ചുണു്ടിലെരിയും സിഗറ-
റ്റെടുത്തു വന്നിടേണം.

ധീരതയു്ക്കു സഹപ്രവ൪ത്തക-
സ്സമ്മാനമായി,
വൈദ്യശാസു്ത്ര ബൈബിളാം
മെറ്റീരിയാ മെഡിക്ക.

നിഴലിലു്മുങ്ങി കവിതപോലെ
കരിങ്കലു്മന്ദിരം കാണാം,
ഒഴുകിയെത്തിയ കാറ്റിനുള്ളിലും
മൃതമനുഷ്യനിശ്വാസം.

അന്നുരാത്രിയൊരാദ്യവ൪ഷ
വിദ്യാ൪ത്ഥിയേക൯,
തണുത്തുറഞൊരാ മുറിത൯വാതിലു്ക്കലു്
നടന്നുചെല്ലുന്നു നേരെ.

വിറയു്ക്കും കരങ്ങളമ൪ത്തിച്ചേ൪ത്തുവെ-
ച്ചടഞ്ഞവാതിലു് തുറന്നൂ,
അകത്തെദൃശ്യമെ,ന്തകത്തെദൃശ്യമെ-
ന്തൊളിഞ്ഞു നോക്കിടുന്നുള്ളിലു്.

സംഭ്രമിക്കുന്ന ദൃശ്യമൊന്നവ൯
കണ്ണുകൊണു്ടല്ലോ കണു്ടു,
ഒന്നല്ലൊമ്പതല്ലുണു്ടു് മുപ്പതു
നഗ്നശരീരങ്ങളു്.

അതിലൊരെണ്ണത്തി൯ കരിഞ്ഞ ചുണു്ടത്ത-
തെരിയും സിഗററ്റല്ലേ,
കരസ്ഥമാക്കുന്നതെങ്ങനെ ചെന്നതു
ശവങ്ങളു്ക്കിടയു്ക്കുനിന്നും?

എങ്ങനെയുമൊരു ചുവടുമുന്നോ-
ട്ടെടുത്തുവെച്ചവ൯ നീങ്ങി,
എന്തെന്തെന്തിതാ സിഗരറ്ററ്റത്തെ
ചുവന്ന ബിന്ദുവൊന്നാളി!

കൈവിറയു്ക്കുന്നു, കാലു്വിറയു്ക്കുന്നു,
മുട്ടുതട്ടുന്നതാളം,
ശവങ്ങളു്ക്കിടയു്ക്കിന്നുടന്നെഴുന്നേറ്റാ
മുതി൪ന്ന വിദ്യാ൪ത്ഥി താങ്ങി.

 


 
 
From Aaspathri Jaalakam

If you wish, you can buy this book here:
https://www.amazon.com/dp/B07C76Y3VY
 
Kindle eBook
Published on April 16, 2018
ASIN: B07C76Y3VY
Length: 56 Pages
Kindle Price (US$): $1.12
Kindle Price (INR): Rs. 80.00
 
 
 



No comments:

Post a Comment