Tuesday, 6 August 2013

008. ഒഴുകുംപുഴയുടെ മാറിലു്നിന്നും

008

ഗാനം ഏഴു്

ഒഴുകുംപുഴയുടെ മാറിലു്നിന്നും

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Sasin Tipchai. Graphics: Adobe SP.
 
മീ൯മുട്ടിമലയുടെകീഴിലൊഴുകുംപുഴയുടെ മാറിലു്നിന്നും
കണു്ടെത്തീ ഞാനീക്കവിതകളെല്ലാം,
ഒഴുകീടും, മലയുടെമടിയിലെ ഗുഹഗഹ്വരമതിലു്നിന്നുകടന്നു
വന്നെത്തും നദിയുടെഗാനമിതെന്നും.

ഒഴുകല്ലേ വ൯മലതഴുകിവന്നെത്തും തെക്ക൯കാറ്റേ, നീയെ൯
സംഗീതപ്പൂഞു്ചിറകി൯മേലു്പ്പോരൂ,
ഒഴുകല്ലേ കൊച്ചോളങ്ങളെ, നിങ്ങടെമാറിലെച്ചൂടുംകൊണു്ടെ൯
സംഗീതവിരുന്നുകഴിഞ്ഞൊഴുകീടാം.

വന്നെത്തും മീനുകളെല്ലാം, നിലു്ക്കും,നൃത്തംചെയു്തിടുമവിടെ
ഞാനെ൯റ്റെഗാനമൊഴുക്കിടുമെങ്കിലു്;
നിഴലിക്കും നീലജലത്തിലു് നീലിമയാ൪ന്നാ മലയുംമുകിലും
നിലതെറ്റിവീണാലു്വെള്ളച്ചാട്ടം.

കാലത്തെഴുന്നേറ്റവിടെപ്പോകും കന്നാലിക്കൂട്ടങ്ങളു്
മേയുന്നമരതകവ൯മലയോരം,
വൈഡൂര്യം മരതകമണികളു്നിറഞ്ഞുകിടക്കുമപ്പുഴയുടെ നടുവിലു്
മുങ്ങിപ്പൊങ്ങുന്നൂ പൊ൯മാ൯കൂട്ടം.

വൈഡൂര്യം രതു്നം പുഷ്യം രാഗം നീലിമ ഇന്ദ്രം നീലം
നിഴലിക്കുംനീലിമയാ൪ന്നതടാകം,
അവിടത്തെപ്പുഴവെള്ളത്തിലു്ത്തോണിതുഴഞ്ഞത നീങ്ങീടുന്നൂ,
തൂവെള്ളത്താമരയരയന്നങ്ങളു്.......

ആരെല്ലാമാരെല്ലാമെന്നെന്നുംചെന്നുകുളിച്ചുംതൊഴുതും
പ്രാ൪ത്ഥിക്കുമൊരമ്പലമവിടുണു്ടല്ലോ,
അവിടത്തെമീനുകളെല്ലാം വരിവരിയായിനിലു്ക്കുംനേരം
മരനിഴലിലു് ഒരുതിരിയവളുതെളിക്കും.


Video Link: https://www.youtube.com/watch?v=q_uJ2yTCPY0

From the book:
 

From Jalaja Padma Raaji.

If you wish, you can purchase the book Jalaja Padma Raaji here:
https://www.amazon.com/dp/B07CKTQDC3

Kindle eBook
Published on April 23, 2018
ASIN: B07CKTQDC3
Pages: 46
Kindle Price (US$): $1.12
Kindle Price (INR): Rs. 79.00

NOTE: It would be interesting to read the article: 083. ഈ കവിതകളുടെ ഉറവിടത്തിനെന്തു സംഭവിച്ചു? 
https://sahyadrimalayalam.blogspot.com/2018/06/083.html







No comments:

Post a Comment