Friday, 9 August 2013

016. നിശ്ശബ്ദ ദേശം. ആസ്സു്പത്രിജാലകം കവിത

016


നിശ്ശബ്ദ ദേശം

സ്സു്പത്രിജാലകം കവിത 2

പി. എസ്സു്. രമേശു് ചന്ദ്ര൯



Article Title Image Graphics: Adobe SP.

നിശ്ശബ്ദ ദേശം

ഒരിടത്തൊരു ബസ്സപകട-
മതി൯റ്റെയിരകളെല്ലാം,
പലവഴിവന്നു ചേ൪ന്നിടുന്നതി
കരുണമാണാരംഗം.

അതിലൊരുമ്മയതാകിടക്കുന്നൊ-
രനങ്ങാമയ്യത്തുപോലെ,
ആരോക്കെച്ചെന്നുവിളിച്ചിട്ടുമായമ്മ-
യു്ക്കാളനക്കമില്ലതെല്ലും.

ആവുംമട്ടിലാ ലേഡിഡോക്ട൪ചെ-
ന്നാശ്വസിപ്പിക്കുവാ൯ നോക്കി:
"തള്ളേയെണീക്കണ,മെന്തിതു? ഞങ്ങളു്ക്കു
ലഞു്ചുകഴിക്കുവാ൯ പോണം."

ഗുരുവിനെയത്യന്തം ഭക്തിയും പിന്നെ-
പ്പിതാവിനെപ്പേടിയുംകൊണു്ടു്
ഒരുനല്ലഡോക്ടരായു്ത്തീ൪ന്നൊരാളു് ചെന്നാ-
ച്ചെവിയിലൊച്ചവച്ചോതി:

"ഉമ്മ, നിങ്ങളെണീറ്റിരിക്കണ-
മിങ്ങനെ കിടക്കാതെ,
നമ്മ വീട്ടിലടുക്കളയല്ലി,തൊ-
രാശുപത്രിവരാന്ത!"

എന്തൊരത്ഭുത,മുമ്മപെട്ടെന്നെ-
ണീറ്റുനിലു്ക്കുന്നുനേരെ,
അങ്ങുവീട്ടിലെക്കൊച്ചുമക്കടെ-
യൊച്ചകേട്ടതുപോലെ!


 
മരണത്തിനും ജീവിതത്തിനു-
മിടയിലെ നൂലു്പ്പാലം,
കോമയിലു്നമ്മളാഴു്ന്നുചെല്ലുന്ന-
താനിശ്ശബ്ദമാം ദേശം.

ജീവിതത്തി൯റ്റെ വെയിലു്നിലാവുകളു്
നുകരുവാ൯ തിരിച്ചെത്താം,
മരണത്തി൯റ്റെ മടിയിലേയു്ക്കു
മടങ്ങിപ്പോകയുമാകാം.

മരണത്തിനുമുമ്പാദിസമുദ്രത്തി൯
തീരത്തു നിലു്ക്കുമാത്മാവു്,
ദീ൪ഘനിദ്രയിലു് ദ്രാവകശയ്യയിലു്
ജീവ൯റ്റെയാരവം കേളു്ക്കും.

ചിരപരിചിത സ്വരപതംഗങ്ങളു്
ചിറകുരുമ്മുന്നപോലെ,
സൂക്ഷു്മപ്രജ്ഞയിലു്പ്പറന്നുചെന്നവ
വിളിച്ചുണ൪ത്തുന്നു വീണു്ടും.



 
 
From Aaspathri Jaalakam

If you wish, you can buy this book here:
https://www.amazon.com/dp/B07C76Y3VY

Kindle eBook
Published on April 16, 2018
ASIN: B07C76Y3VY
Length: 56 Pages
Kindle Price (US$): $1.12
Kindle Price (INR): Rs. 80.00
 
 
 



No comments:

Post a Comment