Showing posts with label Bhaasha. Show all posts
Showing posts with label Bhaasha. Show all posts

Saturday, 10 August 2013

018. പണം കായു്ക്കുന്ന കേന്ദ്ര മരം. ആസ്സു്പത്രിജാലകം കവിത

018

പണം കായു്ക്കുന്ന കേന്ദ്ര മരം
 
സ്സു്പത്രിജാലകം കവിത 5


പി. എസ്സു്. രമേശു് ചന്ദ്ര൯

 
വരുന്ന പണം മുഴുവനും എങ്ങോട്ടുപോകുന്നു?
 
Article Title Image Graphics: Adobe SP.

പണം കായു്ക്കുന്ന കേന്ദ്രമരം

പെ൯ഷനായു്നിലു്ക്കുന്ന പോലീസ്സുകാര൯റ്റെ
പത്രസ്സമ്മേളനമൊഴിവെച്ചു്,
പലവ൪ഷംപിന്നിട്ട വ൪ഗ്ഗീസ്സുവധക്കേസ്സിലു്
പ്രോസിക്ക്യൂഷന്നാകാമെങ്കിലു്,

സ൪വ്വീസ്സിലു്നിലു്ക്കുന്ന ജീവനക്കാര൯റ്റെ
പുസു്തകമൊരു ദൃകു്സാക്ഷിത്തെളിവായു്,
സ്വീകരിച്ചുംകൊണു്ടു് ഗ൪ഭിണിമരണത്തിനു
നഷ്ടപ്പരിഹാരവും നലു്കാം.

കേരളമൊട്ടാകെ ഗ൪ഭിണിമരണങ്ങ-
ളുണു്ടായതു നാംപണു്ടുകണു്ടു,
ക്രൂരമാക്കൊലചെയു്ത ഘാതക൪ നി൪ഭയം
ഡോക്ട൪മാരായിന്നും വാഴു്വൂ.

അതിലൊരാളു് ഹെലു്ത്തുഡയറക്ടറായു് പിന്നീടു്
കോടതിയിലു്ച്ചെന്നുനിന്നു,
തലു്സ്ഥാനത്തീന്നു തരംതാഴു്ത്തിത്താഴോട്ടു
ഡീയെമ്മോയാസ്ഥാനത്തെത്തി.



'ആസ്സു്പത്രി ജാലക'മെന്നൊരു പാട്ടി൯റ്റെ
പണിയിലു്ഞാ൯മുഴുകുന്നൊരു കാലം,
പണമൊന്നുമെ൯കൈയ്യിലെത്താതിരിക്കുവാ൯
പണിപലതും 'ഡീയെമ്മോ' ചെയു്തു.

പതിനെട്ടു മാസമെനിയു്ക്കവ൪ ശംബളം
തന്നില്ല, തളരാത്തോരെന്നെ
നി൪ത്താതെ നി൪ത്തിപ്പൊരിക്കുവാ൯ താഴത്തെ
ഡോക്ട൪മാരോടു കലു്പ്പിച്ചു.

ഡീയെമ്മോയാപ്പീസ്സിലു് ഞാ൯ചെന്നു നിലു്ക്കുമ്പം
തലപൊക്കി നോക്കിയില്ലാരും;
പട്ടികവ൪ഗ്ഗ മരുന്നുഫയലി൯മേലു്
തലപൂഴു്ത്തിയിരിക്കുന്നെല്ലാരും.

പട്ടികജാതിവ൪ഗ്ഗത്തിന്നു മരുന്നുകളു്
വാങ്ങിച്ചു നലു്കുവാ൯ സ൪ക്കാ൪,
കോടികളു്രൂപകളേലു്പ്പിക്കുന്നാസ്സു്പത്രി-
യധികാരിവ൪ഗ്ഗത്തി൯ കൈയ്യിലു്.

'വിതുര'യിലൊരാസ്സു്പത്രിയതിലുള്ളൊരമ്പതു
ലക്ഷത്തിലാറാടി നിലു്പ്പൂ;
വൗച്ചറിലു്പ്പേരുള്ളോരാരും പഞു്ചായത്തി൯
വോട്ട൪പ്പട്ടികയിലെങ്ങുമില്ല.

കേന്ദ്രഗവണു്മെ൯റ്റിങ്ങേലു്പ്പിക്കും കോടിക-
ളിങ്ങനെപാഴായിപ്പോയാലു്,
എന്തിന്നു മന്ത്രിമാരെന്തിന്നുവിജില൯സ്സി-
തെന്തിന്നു നിയമസ്സഭസമിതി?


Video Link: https://www.youtube.com/watch?v=v4-gjBg5ICo


From the book:
 
 
From Aaspathri Jaalakam

If you wish, you can buy this book here:
https://www.amazon.com/dp/B07C76Y3VY

Kindle eBook 
Published on April 16, 2018
ASIN: B07C76Y3VY
Length: 56 Pages
Kindle Price (US$): $1.12
Kindle Price (INR): Rs. 80.00
 
 
 




017. ആസ്സു്പത്രി ജാലകം. ആസ്സു്പത്രി ജാലകം അവസാന കവിത

017

സ്സു്പത്രി ജാലകം

സ്സു്പത്രിജാലകം കവിത 8

പി. എസ്സു്. രമേശു് ചന്ദ്ര൯



Article Title Image Graphics: Adobe SP.

ആസ്സു്പത്രി ജാലകം

കുറുപുഴനിന്നൊരു ശാന്തയെ പ്രസവത്തി-
നാസ്സു്പത്രിയിലു്ക്കൊണു്ടുപോയി,
ആളില്ലാവീട്ടിലു്നിന്നലമുറ കേട്ടപ്പോ-
ളയലു്പക്കക്കാരുടെയൗദാര്യം.

ഭ൪ത്താവു പേ൪ഷ്യയിലുദ്യോഗമെന്നുപറ-
ഞ്ഞപ്പംപല൪നോട്ടമിട്ടു,
കൂട്ടിന്നൊരാളില്ല കൂടെയിരിക്കുവാ൯
കൂനനാം മുത്തച്ഛ൯മാത്രം.

ഈ.സീ.ജീ.,യെകു്സ്സു്റേ,യെന്നെന്തിന്നു നിസ്സാരം
ഡ്രിപ്പു കൊടുക്കുവാ൯ കുപ്പി-
ഓടിവന്നോരോരോ ഇംഗ്ലീഷു വാക്കുകളു്
നഴു്സ്സുപെങ്കൊച്ചുവന്നോതും.

ഒരാളിന്നുപൈസ്സ കൊടുത്താലു്മതി,യെന്ന-
തെന്നെന്നുമോ൪മ്മകണു്ടീടും,
മറ്റൊരാളിന്നുപൈസ്സ ദിനസ്സരികൊണു്ടു
കൊടുത്തുകൊണു്ടേയിരിക്കേണം!

ഇതാണന്നുവ്യത്യാസം നഗരത്തിലു്രണു്ടു
ഗൈനക്കോളജിസ്സു്റ്റുകളു് തമ്മിലു്,
അന്നോടിച്ചുവിട്ടവ൪ മറ്റുള്ളോരെ 'സു്പെഷ്യലി-
സ്സു്റ്റോവ൪ക്ക്രൗഡി'ങ്ങെന്ന പേരിലു്.


കുഞ്ഞി൯റ്റെ ശ്വാസകോശത്തി൯റ്റെയുള്ളിലേ-
യു്ക്കാദ്യത്തെ വായുപ്രവാഹം,
കടന്നുകയറുന്ന സീലു്ക്കാരമാണുക-
രച്ചിലായു് നമ്മളു്കേളു്ക്കുന്നു.

ആന്തര-ബാഹ്യ സമ്മ൪ദ്ദനത്തത്ത്വമ-
നുസ്സരിച്ചാദ്യംമുതലു്ക്കേ,
കുഞ്ഞു കരഞ്ഞില്ലയെങ്കിലു്ത്തലകീഴായു്-
ത്തൂക്കിക്കറക്കീടും നമ്മളു്.

ആസ്സു്പത്രിയു്ക്കെതി൪മുറിയി’ലതു’ നേരത്തേകാലത്തേ
കൊണു്ടുക്കൊടുത്തിട്ടില്ലെങ്കിലു്,
ഇതൊന്നുംനടക്കില്ലീച്ചൊന്നതുപോലെത-
ന്നൊന്നുംനടന്നില്ലയന്നും.

വീട്ടിലു്മടങ്ങിയ രോഗിയതാ ഹെഡ്ഡു-
ലൈറ്റിട്ടകാറിലു് വരുന്നു,
റോക്കറ്റുവേഗത്തിലു് ഡോക്ട൪മാ൪കൂടെച്ചെ-
ന്നുയരെയൊരാസ്സു്പത്രിയിലാക്കുന്നു.

പീപ്പീയെസ്സോപ്പ്രേഷ൯ കഴിഞ്ഞിട്ടിന്നോളവുമി-
ല്ലിങ്ങനെയുണു്ടോ തുള്ളിച്ചാട്ടം?
എന്തുണു്ടുകാരണ,മെന്തല്ലകാരണ,
മെന്നുതിരഞ്ഞവ൪ ഗ്രന്ഥംമുഴുവ൯.

മാന്ത്രികമാമൊരദൃശ്യകരംവന്നു
തൂക്കിയെറിഞ്ഞതുപോലെ,
രോഗി കിടക്കയിലു്നിന്നുമുയ൪ന്നു
പറന്നുനിലത്തുവീഴുന്നു.



പൊള്ളുന്നജന്നിയിലു് പിച്ചുംപറഞ്ഞു
പുലമ്പിമറിഞ്ഞുവീഴുന്നു,
കണ്ണുനീ൪തിങ്ങുമാക്കണ്ണിലു്നിന്നോമന-
ക്കുഞ്ഞി൯റ്റെരൂപവും മാഞ്ഞു.

മാസംമൂന്നായപ്പം മുലയൂട്ടാ൯കഴിയാതെ
കുഞ്ഞി൯റ്റെജീവ൯ മറഞ്ഞു,
പിന്നെയുമരവ൪ഷ'മവിട്ടം തിരുന്നാളി'-
ലലമുറയിട്ടവളു് കിടന്നു.

ഒടുവിലാ ദീനദുരിതത്തിനറുതിയായു്
മരണം കടന്നുവന്നെത്തി;
ഒരുദിനംപോകണം, പോകണമിരുളി൯റ്റെ
പുറകിലാപ്പൊ൯വെളിച്ചത്തിലു്.

ആസ്സു്പത്രിമരണത്തിനു പോസ്സു്റ്റു്മോ൪ട്ടമില്ലെങ്കിലും
കാരണമതുകണു്ടെത്താനായി,
അവിടത്തെ ഡോക്ട൪മാരതുചെയ്യു’ന്നതിവിരള-
മപൂ൪വ്വമൊരുപഠനക്കേ’സ്സായി.

വയറി൯റ്റെയുമുള്ളിലു് പെരിറ്റോണിസ്സു്പ്പാടയുടെയു-
മുള്ളിലു്നിന്നതപൊങ്ങിവരുന്നു,
രക്തംപുരണു്ട തുണിക്കെ!ട്ടതു കണു്ടവ൪ സക-
ലരുമൊരുപോലു്സ്സു്തംഭിച്ചുനിന്നു!!

ക്രൂരമാമറുകൊലകളനേകമുണു്ടവയെല്ലാ-
മൊന്നൊന്നായു് ഞാനിവിടെഴുതീടാം;
കരയല്ലേയൊരുവരുമിവിടതുവരെയുമിയാസ്സു്പത്രി
ജാലകം ഞാനടച്ചീടാം.



Foto Courtesy: Deror Avi, Jerusalem. Via Wikimedia Commons.

From the book:
 
 
From Aaspathri Jaalakam.

If you wish, you can buy the book Aaspathri Jaalakam here:
https://www.amazon.com/dp/B07C76Y3VY

Kindle eBook
Published on April 16, 2018
ASIN: B07C76Y3VY
Length: 56 Pages
Kindle Price (US$): $1.12
Kindle Price (INR): Rs. 80.00
 
 
 



Friday, 9 August 2013

016. നിശ്ശബ്ദ ദേശം. ആസ്സു്പത്രിജാലകം കവിത

016


നിശ്ശബ്ദ ദേശം

സ്സു്പത്രിജാലകം കവിത 2

പി. എസ്സു്. രമേശു് ചന്ദ്ര൯



Article Title Image Graphics: Adobe SP.

നിശ്ശബ്ദ ദേശം

ഒരിടത്തൊരു ബസ്സപകട-
മതി൯റ്റെയിരകളെല്ലാം,
പലവഴിവന്നു ചേ൪ന്നിടുന്നതി
കരുണമാണാരംഗം.

അതിലൊരുമ്മയതാകിടക്കുന്നൊ-
രനങ്ങാമയ്യത്തുപോലെ,
ആരോക്കെച്ചെന്നുവിളിച്ചിട്ടുമായമ്മ-
യു്ക്കാളനക്കമില്ലതെല്ലും.

ആവുംമട്ടിലാ ലേഡിഡോക്ട൪ചെ-
ന്നാശ്വസിപ്പിക്കുവാ൯ നോക്കി:
"തള്ളേയെണീക്കണ,മെന്തിതു? ഞങ്ങളു്ക്കു
ലഞു്ചുകഴിക്കുവാ൯ പോണം."

ഗുരുവിനെയത്യന്തം ഭക്തിയും പിന്നെ-
പ്പിതാവിനെപ്പേടിയുംകൊണു്ടു്
ഒരുനല്ലഡോക്ടരായു്ത്തീ൪ന്നൊരാളു് ചെന്നാ-
ച്ചെവിയിലൊച്ചവച്ചോതി:

"ഉമ്മ, നിങ്ങളെണീറ്റിരിക്കണ-
മിങ്ങനെ കിടക്കാതെ,
നമ്മ വീട്ടിലടുക്കളയല്ലി,തൊ-
രാശുപത്രിവരാന്ത!"

എന്തൊരത്ഭുത,മുമ്മപെട്ടെന്നെ-
ണീറ്റുനിലു്ക്കുന്നുനേരെ,
അങ്ങുവീട്ടിലെക്കൊച്ചുമക്കടെ-
യൊച്ചകേട്ടതുപോലെ!


 
മരണത്തിനും ജീവിതത്തിനു-
മിടയിലെ നൂലു്പ്പാലം,
കോമയിലു്നമ്മളാഴു്ന്നുചെല്ലുന്ന-
താനിശ്ശബ്ദമാം ദേശം.

ജീവിതത്തി൯റ്റെ വെയിലു്നിലാവുകളു്
നുകരുവാ൯ തിരിച്ചെത്താം,
മരണത്തി൯റ്റെ മടിയിലേയു്ക്കു
മടങ്ങിപ്പോകയുമാകാം.

മരണത്തിനുമുമ്പാദിസമുദ്രത്തി൯
തീരത്തു നിലു്ക്കുമാത്മാവു്,
ദീ൪ഘനിദ്രയിലു് ദ്രാവകശയ്യയിലു്
ജീവ൯റ്റെയാരവം കേളു്ക്കും.

ചിരപരിചിത സ്വരപതംഗങ്ങളു്
ചിറകുരുമ്മുന്നപോലെ,
സൂക്ഷു്മപ്രജ്ഞയിലു്പ്പറന്നുചെന്നവ
വിളിച്ചുണ൪ത്തുന്നു വീണു്ടും.



 
 
From Aaspathri Jaalakam

If you wish, you can buy this book here:
https://www.amazon.com/dp/B07C76Y3VY

Kindle eBook
Published on April 16, 2018
ASIN: B07C76Y3VY
Length: 56 Pages
Kindle Price (US$): $1.12
Kindle Price (INR): Rs. 80.00