Friday, 9 August 2013

015. കോമ. ആസ്സു്പത്രിജാലകം കവിത

015

കോമ

സ്സു്പത്രിജാലകം കവിത 1


പി. എസ്സു്. രമേശു് ചന്ദ്ര൯



Article Title Image Graphics: Adobe SP.
  
കോമ

ഡോക്ടറെന്നൊരു നാമംകേട്ടാ-
ലുടനെയോടിയെത്തും
ഓ൪മ്മകളിലു് ഡോക്ട൪ ഡേവിഡു്
ലിവിങു്സു്റ്റണു്ത൯റ്റെ നാമം.

ഫു്ളോറ൯സ്സു് നൈറ്റിംഗേലെന്നുള്ളൊരു
നാമംകേട്ടീടുമ്പോളു്,
നാംനമ്മുടെ പ്രിയസോദരിയുടെ
സു്നേഹസ്സാന്ത്വനമോ൪ക്കും.

ഏ.ജേ.ക്രോണിനീ 'ദു൪ഗ്ഗ'ത്തി൯റ്റെ
ആത്മാവി൯റ്റെയിരുട്ടിലു്
ദീപംകാട്ടാനായൊരുചെറുകൈ-
ത്തിരികത്തിച്ചുവെച്ചു.

നഗ്നപ്പാദഡോക്ട൪ നടക്കും
ന൯മയെഴും കുഗ്രാമം,
ഒഴുകിവരുന്നൊരു ചൈനീസ്സു്രാഗം
-ബെത്ഥൂണെയുടെ നാദം.

ആതുരശുശ്രൂഷാരംഗത്തെയ-
ന൪ഘമുഹൂ൪ത്തമനേകം,
അവയിലെയത്ഭുതവിസു്മയമല്ലിവി-
ടിപ്പോഴത്തെവിഷയം.

* * * *

കടപ്പുറത്തുചെന്നാശുപത്രി-
യൊരാളു്തുറന്നതുപണു്ടേ,
കഥകളായു്നമ്മളു് പാടീടാറുണു്ടു്
കലാലയങ്ങളു്ക്കുള്ളിലു്.

ഒമ്പതുകൊല്ലംകൊണു്ടൊരുവ൯ പതി-
നെട്ടുപരീക്ഷകളെഴുതി,
പാസ്സാകാതെകടലു്ത്തീരത്തീ
ഭാഗ്യപരീക്ഷയു്ക്കെത്തി.

അഗസു്ത്യപ൪വ്വതമുടികളു്ക്കിടയിലെ
പ്രൈവറ്റെസ്സു്റ്റേറ്റൊന്നിലു്,
ഡോക്ട൪സ്റ്റിക്ക൪പതിച്ചൊരു കാറിലൊ-
രോരോ വധുക്കളുമായി,

വാറ്റിയനാട൯മദ്യവുമൊരു മുഴു
മ്ലാവി൯ മാംസവുമായി,
ഡാ൯സും പാട്ടുമായു്ക്കൂടാറുണു്ടൊരു
ഡോക്ട൪ബ്ബാലകസംഘം.
 


വെള്ളകീറുമ്പംമേലു് മേളിലു്
ചന്തിര൯ പൊന്തിടുന്നോളം
കടപ്പുറത്തൊരു മനുഷ്യരുമില്ല,വ൪
തിരപ്പുറത്താണെല്ലാം.

ബോധം മാഞ്ഞുകുഴഞ്ഞുമറിഞ്ഞയാളു്
വീഴാനായു്നിലു്ക്കുമ്പോളു്,
ആളുകളോടിവരുന്നൊരുകൂട്ടം
കതകതിലു് മുട്ടീടുന്നു.

മൂന്നാമത്തൊരുമുട്ടിനു ബലമായു്-
ക്കതകുതുറന്നവ൪ കയറി,
"മൂന്നരനാഴികയകലെയൊരരയ-
ക്കുടിലിലു്ക്കൂടെവരേണം."

ബോധം തെല്ലുമതില്ലെന്നിവനെ-
ന്നെങ്ങിനെയിവരൊടു ചൊല്ലും,
പങ്കായങ്ങളു്പിടിക്കും കൈയ്യുകളു്
നിരനിരമുന്നിലു്നിലു്ക്കേ?

ഒട്ടുമെനിയു്ക്കു നടക്കാ൯വയ്യെ-
ന്നൊരുവിധമവരൊടു ചൊലു്കെ,
പോക്കിയെടുത്തവ൪ കൈമാറിക്കൊ-
ണു്ടൊരുചെറുകുടിലിലു് വെച്ചു.

ധൃതിയിലയാളു് കോട്ടി൯റ്റെ പോക്ക-
റ്റി൯റ്റെയുള്ളിലു്നിന്നും,
സു്റ്റെത്തുപുറത്തുവലിക്കുമ്പോഴെ-
ന്തെന്തതുപാഞ്ഞതിലു്നിന്നും?

മയക്കുമരുന്നു് പൊതിയൊന്നൊന്നു്
പറന്നുചെന്നു പതിച്ചു,
മോഹനിദ്രയിലാഴു്ന്നുകിടക്കുമ-
യാളുടെ നെഞു്ചിലു്ത്തന്നെ.

സു്റ്റെത്തുടനതിനുടെ മീതേവെ,ച്ചതി-
കൗശലമോടകുമാര൯,
സു്റ്റെത്തിനൊടൊപ്പമതും കുപ്പായ-
ക്കീശയിലാക്കീ ഭദ്രം.

കേളു്ക്കുന്നില്ല പ്രതിദ്ധ്വനിയൊന്നുമ-
ക്കുഴലിന്നുള്ളിലു്നിന്നും,
കേളു്ക്കാത്തതു താനാണോ; പകലതു
മാഞ്ഞോ, രാത്രിയണഞ്ഞോ?

ആളിതു തീ൪ന്നുകിടക്കുകയാണെ-
ന്നെങ്ങാനിവരൊടു ചൊന്നാലു്,
ആളിതു വീണു്ടുമെണീറ്റെ൯ നേരേ
വന്നാലോ പിന്നെങ്ങാ൯?

ആളിതു വീണു്ടുമെണീറ്റുനടക്കു-
മെന്നങ്ങിവരൊടു ചൊന്നാലു്,
ആളിതെണീറ്റില്ലെങ്കിലു്പ്പങ്കാ-
യംകൊകൊണു്ടടി കട്ടായം.

ചിന്തിച്ചവനൊരു മാത്ര, വിലക്ഷണ-
മവനുടെ ലീലകളെല്ലാം
ഇന്നവസാനമാ;യമ്മയുടെ-
മുലപ്പാലമൃതം വ്യ൪ത്ഥം.

ഉടനെയൊരുത്തര,മതു വിദ്യാ൪ത്ഥി-
സ്സഹജം, രക്ഷാകവചം:
"ആളിതുപോലെ കിടക്കട്ടേ,യണ-
യട്ടേ പുലരിവെളിച്ചം.

നിങ്ങളു് നാലഞു്ചാളുകളു് മാത്രം
പുലരിയിലാവഴി പോരൂ,"
അവരതുപോലെ നാലഞു്ചാ,ളാ-
ക്കഥതീ൪ന്നെന്നറിയിച്ചു.

"ഞാനപ്പോഴെ പറഞ്ഞി,ല്ലാളതു
തീ൪ന്നുകിടക്കുന്നെന്നു്!
പെണ്ണുങ്ങളു്ക്കിനി ബോധക്കേടു-
ണു്ടാക്കണു്ടന്നും കരുതി!!"

കോമയിലു്മുങ്ങി മയങ്ങുമയാളിനു
മിന്നലുപോലെ സഹായം,
ചെയു്തിരുന്നെങ്കിലയാളുംകൂടെയീ-
ക്കൈയ്യടിയൊടു ചേ൪ന്നേനെ.



From the book:
 
 
From Aaspathri Jaalakam

If you wish, you can buy this book here:
https://www.amazon.com/dp/B07C76Y3VY

Kindle eBook
Published on April 16, 2018
ASIN: B07C76Y3VY
Length: 56 Pages
Kindle Price (US$): $1.12
Kindle Price (INR): Rs. 80.00
 
 
 
 

No comments:

Post a Comment