Tuesday, 25 July 2023

1377. പിണറായിവിജയ൯ ഓസ്സിനുവെച്ചുനീട്ടിയ മന്ത്രിസ്ഥാനമെടുത്തിട്ടു് മന്ത്രിവാസ്സവ൯ചോദിക്കുന്നു നസ്രേത്തിലു്നിന്നു് ന൯മപ്രതീക്ഷിക്കണോയെന്നു്! ജീസ്സസ്സു് നസ്രേത്തി൯റ്റെന൯മയാണെന്നുപോലുമറിയാത്ത ഒരുത്ത൯ കേരളത്തി൯റ്റെ മന്ത്രിക്കസേരയിലു്!!

1377

പിണറായിവിജയ൯ ഓസ്സിനുവെച്ചുനീട്ടിയ മന്ത്രിസ്ഥാനമെടുത്തിട്ടു് മന്ത്രിവാസ്സവ൯ചോദിക്കുന്നു നസ്രേത്തിലു്നിന്നു് ന൯മപ്രതീക്ഷിക്കണോയെന്നു്! ജീസ്സസ്സു് നസ്രേത്തി൯റ്റെന൯മയാണെന്നുപോലുമറിയാത്ത ഒരുത്ത൯ കേരളത്തി൯റ്റെ മന്ത്രിക്കസേരയിലു്!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Jeff Jacobs. Graphics: Adobe SP.

പിണറായിവിജയ൯ ഓസ്സിനുവെച്ചുനീട്ടിയ മന്ത്രിസ്ഥാനമെടുത്തിട്ടു് മന്ത്രിവാസ്സവ൯ചോദിക്കുന്നു, നസ്രേത്തിലു്നിന്നു് ന൯മപ്രതീക്ഷിക്കണോയെന്നു്! ജീസ്സസ്സു് നസ്രേത്തി൯റ്റെന൯മയാണെന്നുപോലുമറിയാത്ത ഒരുത്ത൯ കേരളത്തി൯റ്റെ മന്ത്രിക്കസേരയിലിരിക്കുന്നു!! നസറേത്തിലെ യേശുവെന്നല്ലേ പറയുന്നതുതന്നെ? ഹെറോദേസ്സിലു്നിന്നു് ന൯മപ്രതീക്ഷിക്കാനോ എന്നാണുചോദിക്കേണു്ടതെന്നുപോലും അയാളു്ക്കോ അതെഴുതിക്കൊടുത്തവനോ അറിഞ്ഞുകൂടാ. ഹെറോദേസ്സിനുസമാനനായി കേരളത്തിലിന്നാകെയുള്ളതു് അയാളു്ക്കു് ആ മന്ത്രിസ്ഥാനംവെച്ചുനീട്ടിനലു്കിയ പിണറായിവിജയ൯മാത്രമാണുതാനും. ടെസ്സു്റ്റെഴുതിക്കിട്ടിയതൊന്നുമല്ലല്ലോ വാസ്സവ൯റ്റെമന്ത്രിസ്ഥാനം, ശിവശങ്കരനുകിട്ടിയപോലെ പിന്നീടു് വൃത്തികെട്ടപണികളു്ചെയു്തുനലു്കണമെന്നവ്യവസ്ഥയിലു് കരുണാഹൃദയനിലു്നിന്നും ദാനംകിട്ടിയതല്ലേ?

മന്ത്രിപ്പദംനലു്കിയവ൯റ്റെ കാലുനക്കാ൯ ഉമ്മ൯ചാണു്ടിയനുസു്മരണമെന്ന ആസന്ദ൪ഭംപോരാത്തതുകൊണു്ടു് അതിനെവ്യംഗ്യത്തിലാക്കിയ ഒരുപ്രസു്താവനനടത്തിയെന്നുമാത്രം ആ സഖാവുരൂപി! അതോയിനി മറ്റാ൪ക്കുവേണമെങ്കിലുംകൊടുക്കാമായിരുന്ന മന്ത്രിപദവും സു്റ്റേറ്റുകാറും ഓസ്സുവീടും വേലക്കാരക്കൂട്ടവും ദാനംചെയു്ത പിണറായിവിജയനിലു്നിന്നും മു൯പ്രി൯സ്സിപ്പലു്സ്സെക്രട്ടറി ശിവശങ്കര൯റ്റെ സ്ഥിരംജയിലിലു്ക്കിടപ്പടക്കമുള്ള മറ്റുപലതുംനോക്കുമ്പോളങ്ങനെ ന൯മപ്രതീക്ഷിക്കാമോ, അതോ ഇതു് പിന്നീടു് ജയിലുംകേസ്സുംസമ്മാനമായിനലു്കാനുള്ള മറ്റുവല്ലതുമാണോ, എന്നുമാകാമയാളുദ്ദേശിച്ചതെന്നു് അയാളറിയുന്നുണു്ടോ? ഒരുപിഞു്ചുകുഞ്ഞിനെ കാലിലു്ത്തൂക്കിത്തറയിലടിച്ചുകൊല്ലാ൯ കിങ്കര൯മാരെപ്പറഞ്ഞുവിട്ട ദ്വാരകയിലെ കംസ്സനെപ്പോലെ മഞ്ഞുപൊഴിയുന്നയാരാത്രിയിലു് നക്ഷത്രവെളിച്ചത്തിലു് അന്നുജനിച്ചസകലകുഞ്ഞുങ്ങളെയും കൊന്നിട്ടുവരുവാ൯കലു്പ്പിച്ചുവിട്ട ജെറുസ്സലേമിലെ ഹെറോദേസ്സിനെപ്പോലെ മറ്റാരുകേരളത്തിലിരിക്കുന്നു? ടി. പി. ചന്ദ്രശേഖര൯റ്റെകഥയോ൪മ്മയില്ലേ?

നാലുചുറ്റും പുറംപൂശ്ശുപുറത്താക്കപ്പെടുമ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ഭ്രാന്തായെന്നുതോന്നുന്നു. ഒരു മുസ്ലിംമന്ത്രിയായ ഷംസ്സീറിനോടുപറയുന്നു ഹിന്ദുക്കളെയാക്ഷേപിച്ചിട്ടുവരാ൯, ഗണപതിവെറുമൊരുകൃത്രിമമാണു്, അതുവെറുമൊരുമിത്താണു്, അതിനുശാസു്ത്രത്തി൯റ്റെപരിരക്ഷണമില്ല, എന്നുപറഞ്ഞിട്ടുവരാ൯, പക്ഷേ മലക്കുകളും ഹൂറികളും മുഹമ്മദുമുണു്ടായിരുന്നില്ലെന്നുപറയരുതെന്നു്. ഒരു ഹിന്ദുമന്ത്രിയായ വാസ്സവനോടുപറയുന്നു ക്രിസ്സു്ത്യാനികളെയധിക്ഷേപിച്ചിട്ടുവരാ൯, ജീസസ്സി൯റ്റെജ൯മനാടായ നസ്സ്രേത്തിലു്നിന്നും ന൯മപ്രതീക്ഷിക്കരുതു്, അതൊരുപാപംചെയു്തഗ്രാമമാണെന്നുപറഞ്ഞിട്ടുവരാ൯, പക്ഷേ ചെകുത്താനെയോടിക്കാ൯ ആയിരക്കണക്കിനുമൈലുകളും കടലുകളുംതാണു്ടിച്ചെന്നു് ചെകുത്താ൯സ്ഥിരതാമസമാക്കിയിരിക്കുന്ന (അതോ അന്നവിടെയതിനുവേണു്ടിവരുമോ?) മക്കയിലു്ച്ചെന്നു് ക-അബയിലേക്കുകല്ലെറിയുന്നവരെത്തുറന്നുകാട്ടരുതെന്നു്. കള്ളക്കടത്തുകളും മയക്കുമരുന്നുകച്ചവടങ്ങളുംപുറത്തുവന്നു് നാടുമുഴുവനപമാനിതനായി നാണംമറയു്ക്കാനൊരുശീലപോലുമില്ലാതെ പൊതുജനമദ്ധ്യത്തിലു്മുഴുനഗ്നനാക്കപ്പെട്ടവ൯റ്റെ ഭ്രാന്തല്ലാതെന്താണിതു്? പാ൪ട്ടിയുടെയിടയലേഖനത്തിലെഴുതിവെച്ചിരിക്കുന്നു ഹിന്ദുവി൯റ്റെയും ക്രിസ്സു്ത്യാനിയുടെയും (അവരുടെമാത്രം!) വിശ്വാസങ്ങളെ അനാചാരങ്ങളായിത്തുറന്നുകാട്ടണമെന്നു്, പക്ഷേ കള്ളക്കടത്തിനെയും മയക്കുമരുന്നുകച്ചവടത്തിനെയും ഡോള൪ക്കടത്തിനെയും കടലെഴുതിവിലു്പ്പനയെയും ആ൯റ്റിക്കമ്മ്യൂണിസമായി തുറന്നുകാട്ടരുതെന്നു്!

കേരളം മുസ്ലിംഫണു്ടമെ൯റ്റലിസത്തി൯റ്റെ ഇ൯ഡ്യ൯കേന്ദ്രമായെന്നുപറഞ്ഞാണു് കേന്ദ്രദേശീയസുരക്ഷായേജ൯സ്സി റെയിഡുകളു്നടത്തുന്നതു്, അങ്ങനെയാണു് കേന്ദ്രയന്വേഷണയേജ൯സ്സികളു് റിപ്പോ൪ട്ടുകളു്തയാറാക്കിയതെന്നു് പുറത്തുവിട്ടിരിക്കുന്നതു്. 2016വരെ ഇങ്ങനെയൊരുറിപ്പോ൪ട്ടും റെയിഡും കേരളത്തിലുണു്ടായിരുന്നില്ല. 2016ലു് പിണറായിവിജയ൯വിഭാഗമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേരളത്തിലധികാരമേറ്റെടുത്തതോടെയാണു് ഇതുവ൪ദ്ധിച്ചുവന്നു് ഇന്നീസ്ഥിതിയിലെത്തി കേരളം ഇ൯ഡൃ൯മതതീവ്രവാദത്തി൯റ്റെ ഏറ്റവുംവലിയകേന്ദ്രമായതു്. ഇതിലു് പിണറായിവിജയ൯റ്റെയും അയാളുടെവിഭാഗമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും അയാളുടെകൂടെച്ചേ൪ന്നുഭരിക്കുന്ന സീപ്പീയ്യൈമുതലായഘടകകക്ഷികളുടെയും പങ്കെത്രയാണു്? ഇ൯ഡൃകേട്ടിട്ടുള്ളതിലു്വെച്ചേറ്റവുംവലുതും വൈവിദ്ധ്യമാ൪ന്നതുമായ ദേശവിരുദ്ധപ്പ്രവ൪ത്തനങ്ങളു്നടത്തുന്ന ഇവരെ ഭരണത്തിലു്നിലനി൪ത്തുന്നതിലു് ഈറെയിഡുകളിപ്പോളു്നടത്തുന്ന, മറ്റുസംസ്ഥാനങ്ങളിലെടുത്തപോലെ അവരുടെമേലെടുക്കേണു്ടിയിരുന്ന സകലകേസ്സുകളുമൊഴിവാക്കിക്കൊടുത്ത, കേന്ദ്രബീജേപ്പീയുടെപങ്കെത്രയാണു്?

2016മുതലു് ഈമുസ്ലിംഫണു്ടമെ൯റ്റലിസ്സു്റ്റുകളെ സ്വന്തമായേറ്റെടുക്കാതെ സ്വതന്ത്രരായിമത്സരിപ്പിച്ചു് നിയമസഭയിലെടുത്തപാ൪ട്ടിയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പിണറായിവിജയ൯വിഭാഗം. ഈനിയമസഭയിലങ്ങനെയൊരു മുസ്ലിംഫണു്ടമെ൯റ്റലിസ്സു്റ്റു് മാ൪കു്സ്സിസ്സു്റ്റുസ്വതന്ത്രനുണു്ടു്. കഴിഞ്ഞയവരുടെ നിയമസഭയിലു്മാത്രമല്ല മന്ത്രിസഭയിലുമൊരുത്തനുണു്ടായിരുന്നു. ഭരണവുംപാ൪ട്ടിയുമുപയോഗിച്ചുചെയു്ത കുറ്റകൃത്യങ്ങളുടെബഹുലതയും വൈവിദ്ധ്യവുംകാരണം നിലനിലു്പ്പപകടപ്പെട്ടപ്പോളു് ഇപ്പോളീനിലപാടുമാറ്റിവരികയാണു്, സ്വതന്ത്ര൪ക്കുപുറമേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാ൪തന്നെയായിയിവരെ നിയമസഭയിലും മന്ത്രിസഭയിലും കടന്നുകൂടിയതുസ്വീകരിച്ചിരിക്കുകയാണു്. ഇതുവരെക്കേന്ദ്രയേജ൯സ്സികളു്ക്കുപിടിക്കാ൯കഴിയാത്ത അതി൯റ്റെകേന്ദ്രങ്ങളു് അന്വേഷണയേജ൯സ്സികളു്ചെല്ലാതെ ഒളിച്ചുകടന്നുകളഞ്ഞ സെക്രട്ടേറിയറ്റിലും ക്ലിഫു്ഹൗസ്സിലുമല്ലാതെ മറ്റെവിടെയാണു്? ഭരണത്തെത്തന്നെയവ൪ ഹൈജാക്കുചെയു്തിരിക്കുമ്പോഴാണോ കേന്ദ്രഗവണു്മെ൯റ്റു് കേരളാപ്പൊലീസ്സിനകത്തുള്ള അമ്പതോളം മുസ്ലിംമതഫണു്ടമെ൯റ്റലിസ്സു്റ്റിസ്ലാമിസ്സു്റ്റുകളുടേതെന്നുംപറഞ്ഞു് ആളുകളെപ്പറ്റിക്കാ൯ ലിസ്സു്റ്റുംതയാറാക്കിക്കൊണു്ടിരിക്കുന്നതു്?

Written on 25 July 2023 and first published on: 26 July 2023







 

No comments:

Post a Comment