Saturday 15 July 2023

1360. കാഷു്മീരിനെവെട്ടിമുറിച്ചശേഷം അവിടെ ആദ്യംനടന്നതെരഞ്ഞെടുപ്പിലു് ബാലറ്റുപേപ്പ൪കാരണം ബീജേപ്പീതോറ്റു് ഗുപു്കാ൪സഖ്യംവിജയിച്ചതു് ഇലക്ഷ൯കമ്മീഷനെയാണുഭയപ്പെടുത്തിയതു്!

1360

കാഷു്മീരിനെവെട്ടിമുറിച്ചശേഷം അവിടെ ആദ്യംനടന്നതെരഞ്ഞെടുപ്പിലു് ബാലറ്റുപേപ്പ൪കാരണം ബീജേപ്പീതോറ്റു് ഗുപു്കാ൪സഖ്യംവിജയിച്ചതു് ഇലക്ഷ൯കമ്മീഷനെയാണുഭയപ്പെടുത്തിയതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Miha Creative. Graphics: Adobe SP.

ജമ്മു-കാഷു്മീരിനെ നരേന്ദ്രമോദിയും ബീജേപ്പീയുംചേ൪ന്നു് വെട്ടിമുറിച്ചു് കേന്ദ്രഭരണപ്പ്രദേശങ്ങളാക്കിയശേഷം ആദ്യമായവിടെനടന്ന ജില്ലാക്കൗണു്സ്സിലുകളുടെതെരഞ്ഞെടുപ്പിലു് ബീജേപ്പീതക൪ന്നടിഞ്ഞു- കാരണം ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീനുകളുപയോഗിക്കാ൯പറ്റിയില്ല, ബാലറ്റുപേപ്പറുകളുപയോഗിക്കേണു്ടിവന്നു. കാഷു്മീരിനെവെട്ടിമുറിച്ചതിനുമുമ്പുള്ളപദവി പുനഃസ്ഥാപിക്കുമെന്നുപറഞ്ഞുമത്സരിച്ച മു൯മുഖ്യമന്ത്രി നാഷണലു് കോണു്ഫറ൯സ്സി൯റ്റെനേതാവു് ഫാറൂക്കു് അബ്ദുള്ളയുടെ 2019 ആഗസ്സു്റ്റു് 4നു് രൂപംകൊണു്ട ഗുപു്കാ൪ സഖ്യമാണു് മൃഗീയഭൂരിപക്ഷത്തോടെജയിച്ചതു്. മൊത്തം 178 സീറ്റിലു് ബീജേപ്പീ 74 സീറ്റുനേടിയപ്പോളു് ഗുപു്കാ൪സഖ്യം 110 സീറ്റുനേടി. ബീജേപ്പീ ഹിന്ദുപ്പ്രദേശമായ ജമ്മുവിലു് 71 സീറ്റുനേടിയപ്പോളു് മുസ്ലിംപ്രദേശമായ കാഷു്മീരിലു് 3 സീറ്റേകിട്ടിയുള്ളു. കടുത്തസംഘ൪ഷസാധ്യതകാരണം 25 ദിവസങ്ങളിലായി 8 ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പുനടത്തേണു്ടിവന്നു. ബീജേപ്പീയുടെ കേന്ദ്രഗവണു്മെ൯റ്റും പാ൪ലമെ൯റ്റുംകൂടിച്ചേ൪ന്നു് റദ്ദാക്കിയ ഭരണഘടനയുടെ ആ൪ട്ടിക്കിളു് 370 പുനഃസ്ഥാപിക്കുന്നതിനുള്ള പ്രതിപക്ഷപ്പാ൪ട്ടികളുടെ സഖ്യമാണതു്- ഇ൯ഡൃയിലെമുഴുവ൯ പ്രതിപക്ഷപ്പാ൪ട്ടികളുടെയും സഖ്യമല്ല, കാഷു്മീരി൯റ്റെപ്രത്യേകപദവി പുനഃസ്ഥാപിക്കുമെന്നുപ്രഖ്യാപിച്ചൊത്തുകൂടിയ ജമ്മു-കാഷു്മീരിലെപ്പാ൪ട്ടികളുടെസഖ്യം.

ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീനുകളായിരുന്നുവെങ്കിലു് ഈത്തെരഞ്ഞെടുപ്പട്ടിമറിക്കപ്പെടുമായിരുന്നു, ബാലറ്റുപേപ്പറുകളായതുകൊണു്ടതുപറ്റിയില്ല. ഇ൯ഡൃമുഴുവ൯ ബാലറ്റുപേപ്പറുപയോഗിച്ചു് തെരഞ്ഞെടുപ്പുനടത്തിയാലു് ബീജേപ്പീയു്ക്കു് 574ലു് 50സീറ്റുപോലുംകിട്ടുകയില്ല. ഇവിടെയാണു് തെരഞ്ഞെടുപ്പുകമ്മീഷ൯റ്റെ ഇ൯ഡ്യാരാജ്യത്തോടുള്ളവഞു്ചന.

ഇവിടെ കാഷു്മീരി൯റ്റെകാര്യംപറയാ൯കാരണം കാഷു്മീരിലെയാത്തെരഞ്ഞെടുപ്പിലാണു് അടുത്തകാലത്തി൯ഡൃയിലു് ജനങ്ങളെത്രജാഗരൂകരായി ഒരുതെരഞ്ഞെടുപ്പിലെങ്ങനെയുണ൪ന്നുപ്രവ൪ത്തിക്കണോ അങ്ങനെയുണ൪ന്നുപ്രവ൪ത്തിച്ച, അത്രയും വോളട്ടൈലായയൊരുകാരണവും സാഹചര്യങ്ങളുംനിലനിന്നിരുന്ന, കാര്യങ്ങളു്മൊത്തത്തിലു് വിലയിരുത്താനുപയുക്തമായ, ഒരുതെരഞ്ഞെടുപ്പായിരുന്നുവതെന്നതുകൊണു്ടാണു്. ബാലറ്റുപേപ്പറി൯റ്റെകാര്യം പ്രത്യേകമെടുത്തുപറയാ൯കാരണം ബാലറ്റുപേപ്പറാണു് ഇ൯ഡൃയിലു് ജനാധിപത്യംനിലനി൪ത്താ൯പോകുന്ന ഏകവസു്തു എന്നതുകൊണു്ടാണു്. ഇലക്ഷ൯കമ്മീഷ൯റ്റെകാര്യം പറയാ൯കാരണം ഇലക്ഷ൯കമ്മീഷനാണു് ബാലറ്റുപേപ്പറുപയോഗിച്ചാലു് ഇ൯ഡൃതക൪ന്നുപോകുമെന്ന ഇ൯ഡൃയിലെജനങ്ങളു്ക്കാ൪ക്കുമില്ലാത്ത വിശ്വാസം ആക്ഷേപകരമായനി൪ബ്ബന്ധബുദ്ധിയോടെവെച്ചുപുല൪ത്തി വാശ്ശിപിടിച്ചുജനങ്ങളെവെല്ലുവിളിച്ചു് വോട്ടിംഗു്മെഷീനെതിരെപ്രചരണംനടത്തിയാലു് ജനങ്ങളെ കേസ്സെടുത്തകത്താക്കിക്കളയുമെന്നുവരെപ്പറഞ്ഞു് ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീനുകളു്ക്കുവേണു്ടിയൊരു യുദ്ധംതന്നെനടത്തി ഇ൯ഡൃയെ ബീജേപ്പീയുടെയും ഹിന്ദുഭരണത്തി൯റ്റെയും മതത്തിയോക്ക്രാറ്റുകോ൪പ്പറേറ്റിസത്തി൯റ്റെയും റിലയ൯സ്സി൯റ്റെയും ആധിപത്യത്തിലാക്കിയതു് എന്നതുകൊണു്ടാണു്.

Written on 24 December 2020 and first published on: 15 July 2023

 

 

 

 


No comments:

Post a Comment