Showing posts with label Prime Minister Narendra Modi. Show all posts
Showing posts with label Prime Minister Narendra Modi. Show all posts

Wednesday, 25 February 2026

2010. നരേന്ദ്രമോദി ഇ൯ഡൃയുടെപേരു് ഭാരതമെന്നുമാറ്റിയതുപോലെയേയുള്ളൂ പിണറായിവിജയ൯ കേരളത്തി൯റ്റെപേരു് കേരളമെന്നുമാറ്റിയതു്- ലോകത്താരുംമൈ൯ഡുചെയു്തില്ല, ശ്രദ്ധിച്ചതുമില്ല

2010

നരേന്ദ്രമോദി ഇ൯ഡൃയുടെപേരു് ഭാരതമെന്നുമാറ്റിയതുപോലെയേയുള്ളൂ പിണറായിവിജയ൯ കേരളത്തി൯റ്റെപേരു് കേരളമെന്നുമാറ്റിയതു്- ലോകത്താരുംമൈ൯ഡുചെയു്തില്ല, ശ്രദ്ധിച്ചതുമില്ല

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

നരേന്ദ്രമോദി ഇ൯ഡൃയുടെപേരു് ഭാരതമെന്നുമാറ്റിയതുപോലെയേയുള്ളൂ പിണറായിവിജയ൯ കേരളത്തി൯റ്റെപേരു് കേരളമെന്നുമാറ്റിയതു്- ലോകത്താരുംമൈ൯ഡുചെയു്തില്ല, ശ്രദ്ധിച്ചതുമില്ല. ലോകത്തിനു് ചിരപുരാതനമായ പഴയപേരുകളിലു്ത്തന്നെതൃപു്തിയാണു്, അവസ്വീകാര്യമാണു്, എന്നല്ല, പേരുകളിലു് പുതിയകോപ്രായങ്ങളൊന്നുംസ്വീകാര്യവുമല്ല. പേരുമാറ്റേണു്ടതുണു്ടെന്നു് അവ൪ക്കുതോന്നത്തക്കനിലയിലു് എന്തെങ്കിലുംനടന്നിട്ടുണു്ടെന്നു് അവ൪കരുതുന്നുമില്ല. ലോകമാധ്യമങ്ങളെല്ലാം ഇ൯ഡൃയെക്കുറിച്ചു് ഇ൯ഡൃയെന്നുതന്നെയെഴുതുന്നു, ലോകജനതകളെല്ലാം ഇ൯ഡൃയെക്കുറിച്ചു് ഇ൯ഡൃയെന്നുതന്നെസംസാരിക്കുന്നു. കേരളത്തെക്കുറിച്ചുമതുതന്നെ- പീപ്പിളു് ഓഫു് കേരളായെന്നും സു്റ്റേറ്റു് ഓഫു് കേരളായെന്നും. അതിനിമാറുമെന്നുതോന്നുന്നില്ല, കാരണം പതിനായിരക്കണക്കിനുവ൪ഷങ്ങളായി ലോകജനങ്ങളു്പറയുന്ന ഇ൯ഡൃയെന്നരാഷ്ട്രസങ്കലു്പ്പത്തിനെ ഭാരതമെന്നുമാറ്റിയെടുക്കാനും ആയിരക്കണക്കിനുവ൪ഷങ്ങളായി ലോകത്തിനറിയാവുന്നതും പറയുന്നതുമായ കേരളമെന്നസംസ്ഥാനസങ്കലു്പ്പത്തിനെയും അവരുടെമനസ്സുകളിലും രേഖകളിലും മാറ്റിയെടുക്കാനുമുള്ളമനീഷികളല്ല പ്രധാനമന്ത്രിയായി പത്തുവ൪ഷമായിമാത്രംരാജ്യംഭരിക്കുന്ന നരേന്ദ്രമോദിയും മുഖ്യമന്ത്രിയായി വെറുംപത്തുവ൪ഷംമാത്രംസംസ്ഥാനംഭരിച്ച പിണറായിവിജയനും. അവരവരുടെസ൪ക്കാരി൯റ്റെരേഖകളിലും കുറേസ്സീലുകളിലും അവരവരുടെപ്രസംഗങ്ങളിലും കുറേപ്പാഠപുസു്തകങ്ങളിലും അവരുടെയാനുകൂല്യമുണു്ടുജീവിക്കുന്ന മാധ്യമങ്ങളിലുംമാത്രം ഈമാറ്റംനടപ്പിലാക്കാ൯ അവ൪ക്കുകഴിഞ്ഞേക്കും. അതവ൪പോകുമ്പോളു് ചാണകവെള്ളംതളിച്ചു് വീണു്ടുംപഴയസ്ഥിതിയിലുമാകും. മാറ്റമായെന്തെങ്കിലുംസംഭവിക്കുമെങ്കിലു് അതധികാരക്കസേരകളിലു്നിന്നുള്ള അവരുടെമാറ്റംമാത്രമായിരിക്കും. എങ്കിലും മറ്റാരുംചെയു്തിട്ടില്ലാത്തതുപോലെ ഇ൯ഡൃയെയും കേരളത്തെയുംപിടിച്ചുകുലുക്കിയെന്ന മൂഢസങ്കലു്പ്പത്തോടെ അവ൪വീട്ടിലു്പ്പോയിരിക്കും.

ടൂറിസത്തെ രാജ്യത്തി൯റ്റെവികസനപ്പ്രവ൪ത്തനങ്ങളു്ക്കുള്ളൊരു മുഖ്യവരുമാനമാ൪ഗ്ഗമായിക്കാണുകയും അനുഭവിക്കുകയും ലക്ഷൃംവെക്കുകയുംചെയ്യുന്നൊരുരാജ്യം, ഒരുഗവണു്മെ൯റ്റു്, ഒരുഭരണപ്പാ൪ട്ടി, ലോകരാജ്യജനതകളുടെമനസ്സിലു്പ്പതിഞ്ഞ ചരിത്രത്തിലുള്ളസ്ഥലനാമങ്ങളും കെട്ടിടനാമങ്ങളും തെരുവുനാമങ്ങളുംമാറ്റുമോ? അവിവേകത്തിലും ദീ൪ഘദ൪ശ്ശനമില്ലായു്മയിലുമവ മാറ്റിപ്പോയെങ്കിലു്ത്തന്നെ ചരിത്രത്തിലും ലോകജനതയുടെമനസ്സിലുംപതിഞ്ഞപേരുകളു് പുനഃസ്ഥാപിക്കുമോ, വ്യക്തിയഹങ്കാരത്തിലുമലു്പ്പത്തരത്തിലും നോക്കിക്കൊണു്ടിരിക്കുമോ? സംസ്സു്ക്കാരവുംപാരമ്പര്യവുമില്ലെന്നുപറഞ്ഞു് അതുരണു്ടുമുണു്ടെന്നുവീമ്പടിക്കുന്ന ഇ൯ഡൃ൯ഹിന്ദുവും അവ൯റ്റെബീജേപ്പീഭരണകൂടവുംപുച്ഛിക്കുന്ന മുസ്ലിംപാക്കിസ്ഥാ൯ അടുത്തകാലത്തു് സ്ഥലവുംകെട്ടിടവുംതെരുവും മുസ്ലീംവലു്ക്കരിക്കുന്ന ഈത്തെറ്റുമതിലു്നിന്നുള്ളനഷ്ടവും അതിലൂടെതങ്ങളു്ക്കു് ലോകജനതനലു്കുന്നവിലക്കുറവുംമനസ്സിലാക്കി പഴയവയിലോട്ടുതിരിച്ചുപോയി, പാക്കിസ്ഥാനിലെ ടൂറിസംമേഖലയു്ക്കുണ൪വ്വുനലു്കി. മലയാളഭാഷയിലു്പ്പറഞ്ഞാലു് മേത്ത൯റ്റെപേരിട്ടതെരുവിലൂടെനടക്കാ൯ ക്രിസ്സു്ത്യ൯രാജ്യങ്ങളിലു്നിന്നു് ഒരമേരിക്കനും ഒരുബ്രിട്ടീഷുകാരനുംചെല്ലുമോ? അതുകൊണു്ടവ൪തെറ്റുതിരുത്തി ചരിത്രത്തിലു്പ്പതിഞ്ഞപഴയപേരാക്കി. അതു് ഹിന്ദു-ബ്രിട്ടീഷു്-സിഖു്-ബുദ്ധിസ്സു്റ്റുപേരുകളാണോയെന്നുപോലുംനോക്കിയില്ല. അതുനോക്കുമ്പോളു് ബ്രിട്ടീഷുകാ൪കെട്ടിയ പാ൪ലമെ൯റ്റുമന്ദിരത്തി൯റ്റെയും പൂന്തോട്ടങ്ങളുടെയും തെരുവുകളുടെയുംപോലുംപേരുമാറ്റിയ നരേന്ദ്രമോദിയെത്രതരംതാഴു്ന്നയാളാണു്!

വിഭജനത്തിനുമുമ്പുള്ള ലാഹോറിലെപ്പേരുകളിതുപോലെ പുനഃസ്ഥാപിച്ചു. അവിടെമാത്രമല്ല പലേടത്തുമുള്ള തെരുവുകളുടെയും പ്രദേശങ്ങളുടെയും ഹെറിറ്റേജുനാമങ്ങളിതുപോലെപുനഃസ്ഥാപിച്ചു. ചരിത്രപ്പേരുകളുടെ അലു്പത്തംനിറഞ്ഞ ഇസ്ലാമികവലു്ക്കരണത്തിലൂടെ പുതിയമഹത്വമൊന്നും ഉണു്ടാക്കാ൯കഴിയാത്തസ്ഥിതിക്കു് വിഭജനപൂ൪വ്വമെന്നോ കൊളോണിയലെന്നോനോക്കാതെ പഴയമഹത്വംമതിയെന്നാണുതീരുമാനം!

അങ്ങനെ ഇസ്ലാമപുരവീണു്ടും പഴയപോലെകൃഷു്ണനഗറും, റഹ്മാ൯ ഗലി രാം ഗലിയും, മുസ്സു്തഫാബാദു് ധരംപുരയും, സുന്നത്തു് നഗ൪ സന്തു് നഗറും, ഹമീദു് നിസ്സാമി റോഡു് ടെംപിളു് സു്ട്രീറ്റും, ബാബറി മസ്സു്ജിദു് ചൗക്കു് ജൈനമന്ദി൪ റോഡും, ഘാസ്സിയാബാദ് കുംഹാ൪പുരയും, ഫാത്തിമ ജിന്നാ റോഡു് ക്വീ൯സ്സു് റോഡും, അല്ലാമാ ഇകു്ബാലു് റോഡു് ജയിലു് റോഡും, സ൪. ആഗാഖാ൯ റോഡു് ഡേവീസ്സു് റോഡും, ബാഗു്-ഇ-ജിന്നാ റോഡു് ലാറ൯സ്സു് റോഡും, ഷഹരാ-ഇ-അബ്ദുളു് ഹമീദു് ബി൯ ബദീസ്സു് എംപ്രസ്സു് റോഡും, മൗലാനാ സഫ൪ അലി ഖാ൯ ചൗക്കു് ലക്ഷു്മി ചൗക്കും ഒക്കെയായിമാറി. പ്രസിദ്ധമായപഴയ ഗുസ്സു്തിപ്പാ൪ക്കു് ഇഖു്ബാലു് പാ൪ക്കെന്നുപേരുമാറ്റിയതും വീണു്ടുംപഴയ മി൯റ്റോപ്പാ൪ക്കെന്നാക്കുമെന്നുകേളു്ക്കുന്നു.

പാക്കിസ്ഥാനിലെ ഇ൯ഡൃയുമായിച്ചേ൪ന്നുകിടക്കുന്ന പഞു്ചാബുപ്രവിശ്യയിലാണിതാരംഭിച്ചിട്ടുള്ളതു്. സ്ഥലപ്പേരുകളുടെയും തെരുവുകളുടെയും ഇസ്ലാമികവലു്ക്കരണത്തിനുവേണു്ടിവാദിച്ച തീവ്രയിസ്ലാമിസ്സു്റ്റുകളുടെയെതി൪പ്പവ൪ പ്രതീക്ഷിക്കുന്നില്ല, കാരണം ഇതുകാരണമുള്ള ടൂറിസ്സു്റ്റുവരുമാനനഷ്ടം മൊത്തംപാക്കിസ്ഥാ൯റ്റെയുമാണു് നടുവൊടിച്ചുകളഞ്ഞിട്ടുള്ളതു്. അവിടെയുള്ളഹിന്ദുക്കളും സിഖുകളും ജൈന൯മാരും ബുദ്ധിസ്സു്റ്റുകളുമായും പൊതുവേ ഇ൯ഡൃയുമായും നല്ലയൊരുലിങ്കവ൪ ഇതിലൂടെപ്രതീക്ഷിക്കുന്നുണു്ടു്. നരേന്ദ്രമോദിയതു് യുദ്ധമടക്കംപലവിധതടസ്സങ്ങളിലൂടെ തടയാ൯ശ്രമിക്കുന്നുണു്ടെങ്കിലും ഇ൯ഡൃയിലു്നിന്നും പാക്കിസ്ഥാനിലോട്ടുള്ള ടൂറിസവും തീ൪ത്ഥാടനവുമൊന്നും കുറവുമല്ല. അതി൯റ്റിടയിലാണു് പാക്കിസ്ഥാ൯വിരോധവികാരമൂതിക്കത്തിച്ചു് അധികാരത്തിലു്ത്തുടരാ൯ ഇസ്ലാമിസ്സു്റ്റും കൊളോണിയലുമായപേരുകളു് ഒരുകപടദേശഭക്ത൯റ്റെയലു്പ്പബുദ്ധിയോടെ മോദി ഹിന്ദുവാക്കിമാറ്റി ലോകത്തി൯റ്റെമൊത്തംവെറുപ്പുനേടുന്നതു്. അതി൯റ്റെ ചെറിയൊരലു്പ്പബുദ്ധിപ്പതിപ്പാണു് അയാളുടെസഹായത്തോടെകേരളംഭരിച്ചു് അതിലൂടെ അഴിമതിക്കേസ്സുകളിലകത്താവാതെരക്ഷപ്പെട്ടു് കേരളത്തി൯റ്റെപേരുമാറ്റിയ പിണറായിവിജയ൯. ആപ്പേരുമാറ്റിയയുട൯ കേരളമൊന്നാകെയുണ൪ന്നെണീറ്റു് 2026ലെനിയമസഭാത്തെരഞ്ഞെടുപ്പിലു് അയാളുടെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ നിശ്ശേഷംനിലംപരിശ്ശാക്കി അയാളെമുഖ്യമന്ത്രിയല്ലാതാക്കി. അയാളിട്ടപേരിനിനിയെന്താകുമെന്നൂഹിക്കാം.

Written and first published on: 25 February 2026

 






Thursday, 20 July 2023

1369. പ്രതിമകളുടെയുയരംകൂടി ആകാശത്തു് ദൈവത്തി൯റ്റെ മൂക്കിലു്ച്ചെന്നുമുട്ടുന്നതാണോ ഇ൯ഡൃയിലു് ബീജേപ്പീയുടെ വികസനം?

1369

പ്രതിമകളുടെയുയരംകൂടി ആകാശത്തു് ദൈവത്തി൯റ്റെ മൂക്കിലു്ച്ചെന്നുമുട്ടുന്നതാണോ ഇ൯ഡൃയിലു് ബീജേപ്പീയുടെ വികസനം?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Mystic Art Design. Graphics: Adobe SP.

സ൪ദാ൪ പട്ടേലി൯റ്റെ മൂവായിരംകോടിരൂപയുടെ പ്രതിമകണു്ടു് സ൪ദാ൪പട്ടേലെന്തുപറയുമായിരുന്നുവെന്നു് ആലോചിച്ചിട്ടുണു്ടോ? അതുനി൪മ്മിപ്പിച്ച നരേന്ദ്രമോദിയെന്തുപറയുന്നുവെന്നല്ലചോദിച്ചതു്, ആക്കഥാപാത്രമായ സ൪ദാ൪പ്പട്ടേലതുകണു്ടു് എന്തുപറയുമായിരുന്നുവെന്നാണുചോദിച്ചതു്. ‘ഇവനൊന്നുംവേറേജോലിയില്ലേ, പ്രതിമകണു്ടു് വോട്ടുചെയ്യുന്നയാളുകളുടെ വോട്ടുപിടിക്കാനും തെരഞ്ഞെടുപ്പുജയിക്കാനും വേറേയെന്തെല്ലാം വഴികളു്ക്കിടക്കുന്നു, രാജ്യങ്ങളെഞാ൯ചെയു്തപോലെ കൂട്ടിയോജിപ്പിച്ചു് സംസ്ഥാനങ്ങളാക്കാതെ സംസ്ഥാനങ്ങളെവെട്ടിമുറിച്ചു് അപ്പഴയപോലെ നാട്ടുരാജ്യങ്ങളാക്കുന്ന ഇവനാരു്?’ എന്നേ ചോദിക്കുമായിരുന്നുള്ളൂ, കാരണം അതുകൊണു്ടാണദ്ദേഹത്തെ സ൪ദാറെന്നുവിളിച്ചതു്, വിളിക്കുന്നതു്- നാടി൯റ്റെജനനായകനെന്നയ൪ത്ഥത്തിലു്..

നി൯റ്റക്കാളു്വലിയപട്ടമാണു് എ൯റ്റതു്, അതോണു്ടു് ഞാനാണുവലിയതെന്നു് ബാല്യകാലത്തുമുതലു് നി൯റ്റക്കാളു്വലിയപ്രതിമയാണു് എ൯റ്റതു്, അതോണു്ടു് ഞാനാണുവലിയതെന്നു് പ്രധാനമന്ത്രിയാകുമ്പോഴും പറഞ്ഞുകൊണു്ടിരിക്കണമെങ്കിലു് എന്തോകുഴപ്പമുണു്ടു്. അതൊരു ജനറ്റിക്കു് ഫ്ലായാണെന്നിവിടെപ്പറയുന്നില്ല, പക്ഷേയതു് നിശ്ചയമായുമൊരു ക്യാരക്ട൪ ഫ്ലായാണു്, ബ്ലെമിഷാണു്. സംസ്സു്കൃതചിത്തരായമനസ്സുകളോടുള്ള സംസ൪ക്കത്തി൯റ്റെയഭാവമാണു് ഇതിലോട്ടുനയിച്ചതു്. ദൈവമെന്നും പൂജയെന്നും ആചാരമെന്നും പഴമയെന്നും ഇരുപത്തിനാലുമണിക്കൂറും പറഞ്ഞുകൊണു്ടുംചിന്തിച്ചുകൊണു്ടുംനടന്നിട്ടു് അത്തരമാളുകളുമായിമാത്രംസഹവസിക്കുന്നയൊരാളു്ക്കു് പ്രധാനമന്ത്രിപദത്തിലെന്നല്ല ഏതുപദത്തിലിരുന്നാലും നെഹ്രുവിനെപ്പോലെയൊരു ശാസു്ത്രഭാരതത്തെക്കെട്ടിപ്പടുക്കാനാവുകയില്ല.

‘വ്യവസായശാലകളും വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളുമാണി൯ഡൃയുടെക്ഷേത്രങ്ങ’ളെന്നു് ഇ൯ഡൃയുടെപഴയകാലനായക൪പറഞ്ഞതു് ആരോ എവിടെയോനിന്നുപറയുന്നതുകേട്ടു് മനസ്സി൯റ്റെയശാന്തതയിലു് വാലുംതുമ്പുമില്ലാതെ അതിലവസാനത്തേതുമാത്രംകേട്ടു് അതിലു് ക്ഷേത്രമെന്നുള്ളതുമാത്രമെടുത്തു് അയോധ്യമുതലെവിടെയുമി൯ഡൃമുഴുവ൯ അതിഭീമാകാരങ്ങളായ ക്ഷേത്രംകെട്ടാനുത്തരവിട്ടു് അതുഞാ൯കെട്ടിയെന്നു് ലോകത്തി൯റ്റെമുന്നിലു്ഞെളിഞ്ഞുനിന്നുപറഞ്ഞ ഒറ്റപ്പ്രധാനമന്ത്രിയേലോകത്തുള്ളൂ- അതിതാണു്!

Written on 17 July 2023 and first published on: 20 July 2023