Tuesday 6 June 2023

1316. വ൯ദേശവിരുദ്ധസാമ്പത്തികക്കുറ്റകൃത്യങ്ങളു്ചെയു്ത പിണറായിവിജയനെ കേന്ദ്രബീജേപ്പീപ്പ്രധാനമന്ത്രിനരേന്ദ്രമോദി സംരക്ഷിക്കുകയും കേന്ദ്രധനകാര്യമന്ത്രിയായിരുന്ന പി ചിദംബരത്തെ വേട്ടയാടുകയുംചെയ്യുന്നതിനു് മതിയായകാരണങ്ങളുണു്ടു്

1316

വ൯ദേശവിരുദ്ധസാമ്പത്തികക്കുറ്റകൃത്യങ്ങളു്ചെയു്ത പിണറായിവിജയനെ കേന്ദ്രബീജേപ്പീപ്പ്രധാനമന്ത്രിനരേന്ദ്രമോദി സംരക്ഷിക്കുകയും കേന്ദ്രധനകാര്യമന്ത്രിയായിരുന്ന പി ചിദംബരത്തെ വേട്ടയാടുകയുംചെയ്യുന്നതിനു് മതിയായകാരണങ്ങളുണു്ടു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Oleg. Graphics: Adobe SP.


ഇപ്പോഴുമഴിമതികളും കണ്ണൂ൪കേന്ദ്രമാക്കിപ്പഴയപോലെ വിമാനത്താവളങ്ങളു്വഴി തുട൪ച്ചയായിക്കള്ളക്കടത്തും ഇപ്പോളൊരുപ്രാദേശ്ശികപ്പാ൪ട്ടിയായിച്ചുരുങ്ങിയ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയണികളിലൂടെ ഉഗ്രമായമയക്കുമരുന്നുകച്ചവടവുംതുടരുന്ന പിണറായിവിജയനെ ഒരുകേസ്സുപോലുമില്ലാതെ കേന്ദ്രബീജേപ്പീപ്പ്രധാനമന്ത്രിയായ നരേന്ദ്രമോദി സംരക്ഷിക്കുകയും പ്രാദേശ്ശികപ്പാ൪ട്ടികളായ പശ്ചിമബംഗാളിലെ തൃണമൂലു്ക്കോണു്ഗ്രസ്സിനോടും ഡലു്ഹിയിലെ ആം ആദു്മിപ്പാ൪ട്ടിയോടും തമിഴു്നാട്ടിലെ ദ്രാവിഡമുന്നേറ്റകഴകത്തോടുമൊപ്പം ദേശീയപ്പാ൪ട്ടിയായ കോണു്ഗ്രസ്സി൯റ്റെയും അഖിലേന്ത്യാനേതാവും നാലുപ്രാവശ്യംകേന്ദ്രധനകാര്യമന്ത്രിയും കേന്ദ്രയാഭ്യന്തരമന്ത്രിയും ഇപ്പോഴുംരാജ്യസഭയിലു് പാ൪ലമെ൯റ്റംഗവുമായ പളനിയപ്പ൯ ചിദംബരത്തെ കേസ്സെടുത്തും കേസ്സുഭീഷണിപ്പെടുത്തിയും അറസ്സു്റ്റുചെയു്തുജയിലിലടച്ചും അറസ്സു്റ്റുചെയ്യാതെയും കേന്ദ്രയന്വേഷണയേജ൯സ്സികളിലൂടെ ഭാരതീയജനതാപ്പാ൪ട്ടിയധികാരത്തിലു്വന്നതുമുതലു് വേട്ടയാടുന്നതും ഇ൯ഡൃയിലെജനങ്ങളു് കണു്ടുകൊണു്ടിരിക്കുകയാണു്.

ഇവിടെനമ്മളെയാശയക്കുഴപ്പത്തിലാക്കുന്നൊരുകാര്യം കള്ളക്കടത്തും വിദേശധനസഹായമപ്പ്രത്യക്ഷമാക്കലുമടക്കമുള്ള പലദേശവിരുദ്ധക്കൊടുംകുറ്റകൃത്യങ്ങളിലു് കേന്ദ്രബീജേപ്പീസംരക്ഷിക്കുന്ന പിണറായിവിജയനും സാമ്പത്തികക്കുറ്റകൃത്യങ്ങളുണു്ടെന്നുപറഞ്ഞു് അധികാരത്തിലു്വന്നതുമുതലു് കേന്ദ്രബീജേപ്പീ തുട൪ച്ചയായിവേട്ടയാടുന്ന പി. ചിദംബരവുംതമ്മിലുള്ള ആരെയുംഞെട്ടിക്കുന്നചിലയന്തരങ്ങളാണു്. സുപ്രീംകോടതിയിലൊരു സീനിയറഭിഭാഷകനും ഉന്നതവിദ്യാഭാസമുള്ളയാളും കേന്ദ്രധനകാര്യയാഭ്യന്തരമന്ത്രിമാരുടേതടക്കം പാ൪ലമെ൯റ്റംഗമെന്നനിലയിലു് പലപദവികളുംവഹിച്ചിട്ടുള്ളയാളുമാണു് ചിദംബരം. ഒരുനിയമസഭാംഗവും സംസ്ഥാനമന്ത്രിയുംമാത്രമായി ഒന്നിലുംപ്രതിഭതെളിയിച്ചിട്ടില്ലാത്ത, ഒരുതൊഴിലുപോലും ജീവിതത്തിലൊരിക്കലുംചെയു്തിട്ടില്ലാത്ത, പിണറായിവിജയനൊന്നുമല്ല. അതാണാസംരക്ഷണത്തിനു് ഒരുകാരണം.

പ്രസംഗങ്ങളു് വല്ലവ൯മാരുമിരുന്നെഴുതിക്കൊടുക്കുന്നതു് കുനിഞ്ഞിരുന്നുനോക്കിവായിക്കുന്നതല്ലാതെ നാലു്പ്പതുവ൪ഷത്തെപ്പൊതുജീവിതത്തിനിടയിലു് സ്വന്തമായയൊരുലേഖനംപോലും എഴുതിയിട്ടില്ലാത്തയൊരാളാണു് പിണറായിവിജയ൯. ചിദംബരം ഇ൯ഡൃയിലുംവിദേശത്തുമംഗീകാരമുള്ള ഫീയ൪ലെസ്സു് ഇ൯ ഓപ്പോസ്സിഷ൯, സു്റ്റാ൯ഡിംഗു് ഗാ൪ഡു്, സു്പ്പീക്കിംഗു് ട്രൂത്തു് ടു പവ൪, അണു്ഡാണു്ടഡു്, എ വ്യൂ ഫ്രം ദി ഔട്ടു്സ്സൈഡു് എന്നീ മികച്ചഗ്രന്ഥങ്ങളുടെരചയിതാവാണു്. പിണറായിവിജയനോ അച്ഛനമ്മമാരോ ഭാര്യയോ മകനോ മകളോ രാജ്യത്തെ ഇ൯റ്റല്ലകു്ച്ച്വലു്വൃത്തങ്ങളിലെന്തെങ്കിലും മുദ്രപതിപ്പിച്ചതായോ ചലനമുണു്ടാക്കിയതായോ രാജ്യത്തെസ്സാമ്പത്തികവള൪ച്ചയു്ക്കു് നേരിട്ടെന്തെങ്കിലും സംഭാവനനലു്കിയതായോകേട്ടിട്ടില്ല. കേട്ടിട്ടില്ലെന്നല്ല നലു്കിയിട്ടില്ല.

ചിദംബരത്തി൯റ്റെ മാതൃപിതാവു് ബാങ്കറായിരുന്ന സ൪. അണ്ണാമലച്ചെട്ടിയാരാണു് അണ്ണാമലൈ യൂണിവേഴു്സ്സിറ്റിയും യുണൈറ്റഡു് ഇ൯ഡ്യാ ഇ൯ഷുറ൯സ്സു് കമ്പനിയും തുടങ്ങിയതു്. അദ്ദേഹത്തി൯റ്റെ സഹോദര൯ രാമസ്സ്വാമിച്ചെട്ടിയാരാണു് മദ്രാസ്സിലു് അടുത്തകാലംവരെയും ചെട്ടിയാ൪ബാങ്കെന്നറിയപ്പെട്ടിരുന്ന ഇ൯ഡൃ൯ ഓവ൪സ്സീസ്സു് ബാങ്കും ഇ൯ഡൃ൯ ബാങ്കുമൊക്കെത്തുടങ്ങിയതു്. എം. ആ൪. എഫു്. എന്നറിയപ്പെടുന്ന മദ്രാസ്സു് റബ്ബ൪ ഫാക്ടറിയിലെ തൊഴിലാളിയൂണിയ൯നേതാവായിരുന്നു ചിദംബരം. ഇടതുപക്ഷചിന്താഗതിക്കാരനായിമാറി ദി ഹിന്ദുവി൯റ്റെ പത്രാധിപരായിരുന്ന എ൯. റാമിനോടൊപ്പംചേ൪ന്നു് 1969ലു് റാഡിക്കലു് റിവ്യൂ എന്ന പ്രസിദ്ധീകരണംനടത്തിയിട്ടുണു്ടു്. 1968ലു് ഹാ൪വാ൪ഡിലു്നിന്നാണു് എം. ബി. എ. എടുത്തതു്. രാജീവു്ഗാന്ധി, നരസിംഹറാവു, മ൯മോഹ൯സിംഗു് എന്നീ മൂന്നുപ്രധാനമന്ത്രിമാരുടെകീഴിലു് ധനകാര്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമൊക്കെയായി ജോലിചെയു്തിട്ടുണു്ടു്.

ഇ൯ഡൃയിലെയേറ്റവുംനല്ലബഡു്ജറ്റായിരുന്ന 1997ലെബഡു്ജറ്റു് ചിദംബരമാണെഴുതിത്തയാറാക്കിയവതരിപ്പിച്ചതു്. അദ്ദേഹത്തി൯റ്റെഭാര്യ നളിനി ചിദംബരവും ഒരുസുപ്രീംകോ൪ട്ടുജസ്സു്റ്റിസ്സി൯റ്റെയും തമിഴുകവയിത്രിയും ഗ്രന്ഥകാരിയുമായ സൗന്ദര കൈലാസത്തി൯റ്റെയും മകളും, അവരും ഒരു സുപ്രീംകോ൪ട്ടഭിഭാഷകയുമാണു്. എമ്മേയെടുത്തപ്പോളു് ബീയേമുതലുള്ളസ൪ട്ടിഫിക്കറ്റുകളു് വ്യാജമാണെന്നാരോപണംനേരിടുന്ന, അതും ബീജേപ്പീനേതാക്കളായ സുബ്രഹ്മണ്യംസ്വാമിയും അമിതു്ഷായുംതന്നെയതി൯റ്റെ രേഖകളു്പുറത്തുവിട്ട, നരേന്ദ്രമോദിയു്ക്കു് പിണറായിവിജയനെസ്സംരക്ഷിക്കാനും ചിദംബരത്തെവേട്ടയാടാനും ഇതുപോലെമതിയായയൊരുപാടുകാരണങ്ങളുണു്ടു്.

Written on 15 May 2023 and first published on: 06 June 2023







 

 

 

 

No comments:

Post a Comment