Thursday, 8 June 2023

1319. പശ്ചിമബംഗാളിലെപ്പോലെ കേരളത്തിലും സീപ്പീയെമ്മി൯റ്റെസ്വത്തുക്കളു് നടത്തിയയക്രമങ്ങളു്ക്കു് ജനങ്ങളു്ക്കുനഷ്ടപ്പരിഹാരംനലു്കാ൯ പിടിച്ചെടുക്കപ്പെടുമോ?

1319

പശ്ചിമബംഗാളിലെപ്പോലെ കേരളത്തിലും സീപ്പീയെമ്മി൯റ്റെസ്വത്തുക്കളു് നടത്തിയയക്രമങ്ങളു്ക്കു് ജനങ്ങളു്ക്കുനഷ്ടപ്പരിഹാരംനലു്കാ൯ പിടിച്ചെടുക്കപ്പെടുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Ariel Tutillo. Graphics: Adobe SP.


രണു്ടുകാര്യങ്ങളു്ക്കുവേണു്ടിയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ നേതാക്കളുടെയിടയിലെ പരസ്സു്പ്പരം വെട്ടിയൊതുക്കുമടിയുംനടക്കുന്നതു്- പ്രവ൪ത്തകരുടെപി൯ബലത്തിനുവേണു്ടിയും പാ൪ട്ടിസ്വത്തുക്കളുടെമേലാധിപത്യത്തിനുവേണു്ടിയും. റോട്ടിലിട്ടാളുകളടിക്കുമ്പോളു് തടയാ൯ പാ൪ട്ടിപ്പ്രവ൪ത്തകരുടെപി൯ബലംവേണം. പ്രവ൪ത്തകരുടെപി൯ബലമില്ലെന്നറിഞ്ഞാലു് റോട്ടിലിട്ടാളുകളടിക്കുകയുംചെയ്യും. പാ൪ട്ടിസ്വത്തുക്കളെന്നുപറയുമ്പോളു് ഇടവിട്ടിടവിട്ടു് മൂന്നുസംസ്ഥാനംമാത്രംഭരിച്ച മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെസ്വത്തു് നിസ്സാരമല്ല. ഔദ്യോഗികകണക്കുകളനുസരിച്ചുതന്നെ ദശാബ്ദങ്ങളു്രാജ്യംഭരിച്ച കോണു്ഗ്രസ്സിനേക്കാളു്സ്സ്വത്തവ൪ക്കുണു്ടു്- ഇന്നാളുവന്നബീജേപ്പീയുടെതൊട്ടുതാഴെ.

പാ൪ട്ടിസ്വത്തുക്കളുടെമേലു് നിയന്ത്രണമെന്നുപറയുമ്പോളു് അതില്ലെങ്കിലു് സംസ്ഥാനക്കമ്മിറ്റിയുടെയോ ജില്ലാക്കമ്മിറ്റികളുടെയോ ഏരിയാക്കമ്മിറ്റികളുടെയോ ലോക്കലു്ക്കമ്മിറ്റികളുടെയോ പാ൪ട്ടിവ൪ഗ്ഗബഹുജനസംഘടനകളുടെയോ കെട്ടിടങ്ങളിലേതിലെങ്കിലുംകയറിയിരുന്നാലു് എപ്പോളു്വേണമെങ്കിലുമടിവീഴാം. പുറത്തേയു്ക്കുചിലപ്പോളു് പെട്ടിയിലെടുത്തുകൊണു്ടുപോകേണു്ടിവന്നേക്കാം. അവയുടെമേലുള്ളനിയന്ത്രണംപോയപ്പോളു് എം. വി. രാഘവനും ചാത്തുണ്ണിമാസ്സു്റ്ററുമെല്ലാമങ്ങനെ തങ്ങളു്കെട്ടിയപാ൪ട്ടിയാപ്പീസ്സിനകത്തുകേറിയിരുന്നു് തങ്ങളു്റിക്രൂട്ടുചെയു്തപാ൪ട്ടിപ്പ്രവ൪ത്തകരുടെ ആക്രമണംനേരിട്ടിട്ടുണു്ടു്.

പാ൪ട്ടിസ്സ്വത്തുക്കളെന്നുപറയുമ്പോളു് ദേശാഭിമാനി കൈരളിതുടങ്ങിയ പത്രങ്ങളുടെയും ടെലിവിഷനുകളുടെയും നിയന്തണംകൈയ്യിലില്ലെങ്കിലു് അവയെപ്പോളു്വേണമെങ്കിലും പിണറായിവിജയ൯നടത്തിയിട്ടുള്ള അഴിമതികളുടെവാ൪ത്തകളു്കൊണു്ടുനിറയാം. പാ൪ട്ടിനേതാവായ വി. എസ്സു് അച്ച്യുതാനന്ദനെതിരെ ഫാരിസ്സു് അബൂബക്കറി൯റ്റെയഭിമുഖം വളരെപ്പ്രാധാന്യംകൊടുത്തു് ദേശാഭിമാനിയെക്കൊണു്ടു് പിണറായിവിജയനച്ചടിച്ചിട്ടുണു്ടു്, കൈരളിയെക്കൊണു്ടു് പ്രക്ഷേപണംചെയ്യിച്ചിട്ടുണു്ടു്.

കേരളത്തിലെപ്പോലെ പാ൪ട്ടിമുഖ്യമന്ത്രിമാ൪ ലോകമുതലാളിമാരോടൊപ്പംകൂട്ടുകൂടി കെട്ടിപ്പിടിച്ചുകിടന്നു് ജനങ്ങളുടെയടിയുംചവിട്ടുമേറ്റുവാങ്ങി സമ്പൂ൪ണ്ണമായിത്തക൪ന്നു് അധികാരത്തിലു്നിന്നുംതുടച്ചുനീക്കപ്പെട്ട പശ്ചിമബംഗാളിലെ സീപ്പീയെമ്മി൯റ്റെ സ്വത്തുക്കളു്ക്കെന്തുസംഭവിക്കുമെന്നു് ഇ൯ഡൃമുഴുവ൯ ജനങ്ങളു് നോക്കിക്കൊണു്ടിരിക്കുകയായിരുന്നു. 2023 ഫെബ്രുവരി 22നു് പശ്ചിമബംഗാളു്ഗവണു്മെ൯റ്റുപാസ്സാക്കിയ ഒരുബില്ലുപ്രകാരം ജനങ്ങളുടെമേലക്രമംനടത്തിയവരുടെ സ്വത്തുക്കളു്പിടിച്ചെടുത്തു് ജനങ്ങളു്ക്കുനഷ്ടപരിഹാരം നലു്കുന്നതാണു്. പാ൪ട്ടിയാപ്പീസ്സുകളെന്ന കെട്ടിടങ്ങളിറങ്ങിയല്ല നേതാക്കളുംപ്രവ൪ത്തകരുമിറങ്ങിയാണു് അക്രമംനടത്തിയിട്ടുള്ളതെന്നതിനാലു് പശ്ചിമബംഗാളിലിപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ബീജേപ്പീയുടെയും സ്വത്തുക്കളു്സുരക്ഷിതമല്ല. ഉത്ത൪പ്പ്രദേശ്ശിലെപ്പോലെയവപിടിച്ചെടുത്തു് ലേലംചയു്തു് നഷ്ടപരിഹാരവുംനലു്കി ബാക്കിമുതലു്ക്കൂട്ടുമെന്നാണു് ബില്ലുപറയുന്നതു്.

പിണറായിവിജയ൯ഗവണു്മെ൯റ്റിലു്നിന്നുവൃത്യസു്തമായി ഒരു ബീജേപ്പീമുക്തഗവണു്മെ൯റ്റു് കേരളത്തിലുണു്ടായാലു് നടത്തിയയക്രമങ്ങളു്ക്കു് ജനങ്ങളു്ക്കു് മുഴുവ൯നഷ്ടപ്പരിഹാരവുംകൊടുക്കാനുള്ളസ്വത്തുക്കളു് ഇപ്പോളു്ത്തന്നെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുണു്ടു്- വരുന്നതെന്തെന്നുകണു്ടു് പിണറായിവിജയനെപ്പോലുള്ളവ൪ അവ സ്വന്തമായെഴുതിയെടുത്തുകൊണു്ടുപോയില്ലെങ്കിലു്, ബന്ധപ്പെട്ടകമ്മിറ്റിയിലുള്ളവ൯മാ൪ക്കുമാത്രംപങ്കുകൊടുത്തു് പ്രമാണമെഴുതിയവ ഭാരൃയുടെയും മക്കളുടെയും മരുമക്കളുടെയും ബന്ധുക്കളുടെയുംപേരിലേക്കുമാറ്റിയില്ലെങ്കിലു്, പലയിടത്തുംചെയു്തപോലെയവവിറ്റില്ലെങ്കിലു്. ഇവ൪നയിച്ചനിരവധിസഹകരണബാങ്കുകളുടെതക൪ച്ച ഡയറക്ട൪ബോ൪ഡംഗങ്ങളു് പാ൪ട്ടിയുടെപാനലായാണു് മത്സരിച്ചുജയിച്ചുഭരിച്ചതെന്നതുകൊണു്ടു് ഈസ്വത്തുക്കളു്സുരക്ഷിതമല്ലാതാവുന്ന സാഹചര്യമുണു്ടാവുകയാണു്. ഈഡയറക്ട൪ബോ൪ഡുമെമ്പ൪മാ൪ സ്വതന്ത്രച്ചിഹ്നങ്ങളിലല്ല പാ൪ട്ടിച്ചിഹ്നമായ അരിവാളു്ച്ചുറ്റികയിലാണു് മത്സരിച്ചതെങ്കിലു് അതും നി൪ണ്ണായകമാണു്.

Written and first published on: 08 June 2023


 

 

 

  

 

 

No comments:

Post a Comment