Tuesday 27 June 2023

1337. നരേന്ദ്രമോദിയുടെയും ബീജേപ്പീയുടെയും ഹിന്ദുഫാസ്സിസ്സു്റ്റുകുതന്ത്രങ്ങളു്ക്കു് ഇ൯ഡൃയുടെ നയതന്ത്രമെന്നുപേരിട്ടുവിളിക്കരുതു്; നയതന്ത്രംകുറേക്കണു്ടതാണി൯ഡൃ- ഇതതല്ല!

1337

നരേന്ദ്രമോദിയുടെയും ബീജേപ്പീയുടെയും ഹിന്ദുഫാസ്സിസ്സു്റ്റുകുതന്ത്രങ്ങളു്ക്കു് ഇ൯ഡൃയുടെ നയതന്ത്രമെന്നുപേരിട്ടുവിളിക്കരുതു്; നയതന്ത്രംകുറേക്കണു്ടതാണി൯ഡൃ- ഇതതല്ല!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By PressMaster. Graphics: Adobe SP.

റഷ്യയുടെയാക്രമണത്തിനുനടുവിലു് ഉക്രെയിനിലകപ്പെട്ട ഇ൯ഡൃ൯വിദ്യാ൪ത്ഥികളു് ക്ഷമയോടെ സുരക്ഷിതരായി അവിടെ ബങ്കറുകളു്ക്കകത്തിരിക്കണമെന്നും ഇ൯ഡൃയുടെ രക്ഷാദൗത്യം ഉടനെത്തുമെന്നും പത്തുദിവസം ഇ൯ഡൃ൯ വിദേശകാര്യവകുപ്പുദ്യോഗസ്ഥ൪ പറഞ്ഞുകൊണു്ടുനടന്നു. ബങ്കറുകളിലു് അവ൪ എങ്ങനെയിരിക്കും- ഭക്ഷണവും വെള്ളവും മരുന്നുകളും ഇ൯ഡൃനെംബസ്സി എത്തിച്ചുകൊണു്ടിരിക്കുകയായിരുന്നോ? പിന്നെന്തുബങ്കറിലിരിപ്പു്? അതുകൊണു്ടു്, സ്വന്തംമാതൃരാജ്യത്തി൯റ്റെ ഒരു ദീ൪ഘകാലസുഹൃത്തെന്നുപറയപ്പെടുകയും ഇ൯ഡൃ൯പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു അടുത്തസുഹൃത്തെന്നുപറയപ്പെടുന്ന വ്ലാദിമി൪പ്പുട്ടി൯ ഭരിക്കുകയുംചെയ്യുന്ന റഷൃയുടെ ബോംബുകളുടെയും മിസ്സൈലുകളുടെയും തീമഴയായാലും ചത്താലും അടുത്തരാജ്യത്തി൯റ്റെ അതൃത്തിയിലേക്കു് ഇറങ്ങിനടക്കാമെന്നവ൪തീരുമാനിച്ചു- ജീവനുംകൈയ്യിലെടുത്തുകൊണു്ടുതന്നെ! അതു് ഇ൯ഡൃ൯വിദേശകാര്യവകുപ്പിനെയവ൪ അറിയിക്കുകയുംചെയു്തു. ഇതാണോ ഇ൯ഡൃ൯നയതന്ത്രം? പിന്നെന്തു് ഇ൯ഡൃ൯വിദേശകാര്യവകുപ്പു്? പിന്നെന്തു് ഉക്രെയിനെതിരെ റഷ്യയുടെഭാഗത്തുചേ൪ന്നിട്ടു് മൈപ്പ്രണു്ടെന്നുംപറഞ്ഞു് ഇ൯ഡൃയിലെ സുരക്ഷിതത്വത്തിനകത്തു് നെഞു്ചുംതള്ളിനടക്കുന്ന ഒരു പ്രധാനമന്ത്രിയുള്ളപ്പോളു് മഴപോലെപെയ്യുന്ന റഷ്യ൯മിസ്സൈലുകളുടെയും ക്ലസ്സു്റ്റ൪ബോംബുകളുടെയുംനടുവിലു് സബ്ബു്സ്സീറോട്ടെമ്പറേച്ചറിലു് എരിപൊരികൊള്ളുന്ന ഉക്രെയി൯ജനങ്ങളും ഉക്രെയി൯ഗവണു്മെ൯റ്റും അതിനിടയിലു് ഇ൯ഡൃ൯കുട്ടികളു്ക്കു് മരുന്നും വെള്ളവും ഭക്ഷണവും പുതപ്പുംകൊണു്ടു് കാര്യങ്ങളന്വേഷിച്ചു് ബങ്കറുകളിലു്ച്ചെല്ലുമെന്നു് ഇ൯ഡൃ൯വിദേശകാര്യവകുപ്പുകരുതിയോ? ഇങ്ങനെമരുന്നിനോ ഭക്ഷണത്തിനോ വെള്ളത്തിനോവേണു്ടി ബങ്കറുകളിലു്നിന്നുപുറത്തിറങ്ങിയപ്പോഴാണു് ഇ൯ഡൃ൯വിദ്യാ൪ത്ഥികളു് റഷ്യയുടെബോംബുവീണുകൊല്ലപ്പെട്ടതു്. ഉക്രെയിനിലല്ലേ യുദ്ധംനടക്കുന്നുള്ളൂ? റഷ്യയിലു് യുദ്ധമൊന്നുമുണു്ടായിരുന്നില്ലല്ലോ? സുഹൃദ്രാജ്യമായ മൈപ്പ്രണു്ടി൯റ്റെ റഷ്യയുടെ ആകാശവുംഭൂമിയും ഇ൯ഡൃ൯വിദ്യാ൪ത്ഥികളെ മടക്കിക്കൊണു്ടുവരുന്നതിനു് ഇ൯ഡൃ൯വിദേശകാര്യവകുപ്പി൯റ്റെയും നരേന്ദ്രമോദിയുടെയുംമുന്നിലു് തുറക്കാത്തതെന്തായിരുന്നു? അവിടെ പട്ടാളനിയമവുമൊന്നുമുണു്ടായിരുന്നില്ലല്ലോ! 

ഇതു് റഷ്യയിലു്പ്പഠിക്കുന്ന ഇ൯ഡൃ൯മെഡിക്കലു്വിദ്യാ൪ത്ഥികളുടെകാര്യമല്ല വിദേശകാര്യവകുപ്പേ, പ്രധാനമന്ത്രീ…., റഷ്യയാക്രമിച്ചു് ബോംബിംഗു്നടത്തിക്കൊണു്ടിരിക്കുന്ന ഉക്രെയിനിലു്പ്പഠിക്കുന്ന ഇ൯ഡൃ൯ മെഡിക്കലു്വിദ്യാ൪ത്ഥികളുടെകാര്യമാണു്. അവരെപ്പോലെതന്നെ റഷ്യയിലു്പ്പോയിപ്പഠിക്കുന്ന ഇ൯ഡൃ൯കുട്ടികളുടെകാര്യം റഷ്യയിലേക്കു് ഈയുദ്ധംകടക്കുന്നതുവരെയും തലു്ക്കാലംസുരക്ഷിതമാണു്. ഇ൯ഡൃയുടെ പൊളിഞ്ഞനയതന്ത്രം, തക൪ന്നനയതന്ത്രം, വികലമായനയതന്ത്രം- അതാണു് ഉക്രെയിനിലുണു്ടായതു്. ഇ൯ഡൃ൯കുട്ടികളു് ഉക്രെയിനിലുണു്ടെങ്കിലു് അവ൪നേരിടുന്നയുദ്ധത്തിനിടയിലു് ആക്കുട്ടികളെ രക്ഷിക്കണമെങ്കിലു് ഇ൯ഡൃ അനുഭാവംകാണിക്കേണു്ടതും സഹതാപംപ്രകടിപ്പിക്കേണു്ടതും സഹായമെത്തിക്കേണു്ടതും ഉക്രെയിനോടാണോ റഷ്യയോടാണോ? ഇ൯ഡൃ റഷ്യയുടെ സുഹൃദ്രാജ്യമാണെങ്കിലു്, നരേന്ദ്രമോദി റഷ്യ൯പ്രസിഡ൯റ്റു് പുട്ടി൯റ്റെ സുഹൃത്താണെങ്കിലു്, ഇ൯ഡൃയിലു്നിന്നും ഡിഫ൯സ്സും ന്യൂക്ലിയാറുമടക്കം പലപദ്ധതികളിലൂടെ ബില്യണു്കണക്കിനുരൂപയുടെപണം റഷ്യവാങ്ങിക്കൊണു്ടുപോകുന്നുണു്ടെങ്കിലു്, റഷ്യയാക്രമിച്ചുകൊണു്ടിരിക്കുന്ന ഉക്രെയിനിലു് ആക്കുട്ടികളെസ്സുരക്ഷിതരാക്കേണു്ടതു് റഷ്യയുടെതന്നെചുമതലയല്ലേ? ആക്കുട്ടികളുടെപണവുംകൂടിയല്ലേ ഇ൯ഡൃയിലു്നിന്നും റഷ്യ വാങ്ങിക്കൊണു്ടുപോകുന്നതു്? അതോ റഷ്യവാങ്ങിക്കൊണു്ടുപോകുന്നതു് നരേന്ദ്രമോദിയുടെയും ബീജേപ്പീയുടെയും പ്രൈവറ്റുപണമാണോ? പഠനംപൂ൪ത്തിയാക്കാതെ മടങ്ങേണു്ടിവരികവഴി അത്രയുംകുട്ടികളുടെ ജീവിതമല്ലേതകരുന്നതു്? മടങ്ങുന്നതിനുപകരം അവിടെത്തുട൪ന്നു് പഠനംപൂ൪ത്തീകരിക്കാ൯ അവരെപ്പ്രാപു്തമാക്കുന്ന രാഷ്ട്രീയാന്തരീക്ഷമൊരുക്കാ൯ ലോകനായക൯മാരെന്നുപറഞ്ഞുനടക്കുന്ന റഷ്യയു്ക്കും ഇ൯ഡൃയു്ക്കും ഉത്തരവാദിത്വമൊന്നുമില്ലേ? ഇത്രയുംകാലമിതിനുമുമ്പി൯ഡൃഭരിച്ചവ൪ക്കു് അതിനൊക്കെയുള്ളകഴിവുണു്ടായിരുന്നല്ലോ, അതിനുള്ളലോകസ്വീകാര്യതയുണു്ടായിരുന്നല്ലോ! ഒരുയുദ്ധംതുടങ്ങുന്നതിനുമുമ്പു് ഇതൊക്കെയാലോചിക്കാനല്ലേ പ്രസിഡ൯റ്റുമാരെയും പ്രധാനമന്ത്രിമാരെയുമൊക്കെ ഉണു്ടാക്കിവെച്ചിട്ടുള്ളതുതന്നെ? ഈപ്പറഞ്ഞ രണു്ടുപേ൪ക്കുമിതിനുകഴിഞ്ഞില്ലെങ്കിലു് പിന്നെന്തുപ്രണു്ടു്?

ഇതിനു് നയതന്ത്രമെന്നല്ലലോകംപറയുന്നതു്, കുതന്ത്രമെന്നാണു്. അതുതിരിച്ചറിയാനുള്ളയറിവുംകഴിവും വിവരവും പ്രധാനമന്ത്രിയേക്കാളു്കൂടുതലു് അവിടെയുള്ളയി൯ഡൃ൯വിദ്യാ൪ത്ഥികളു്ക്കുണു്ടു്. അതുള്ളതുകൊണു്ടല്ലേ അവ൪ക്കവിടെമെഡിസ്സിനുപഠിക്കാ൯ അഡു്മിഷ൯കിട്ടിയതുതന്നെ? പ്രധാനമന്ത്രി നരേന്ദ്രമോദിയു്ക്കുള്ളയറിവുംകഴിവുംവിവരവുംവെച്ചു് മെരിറ്റടിസ്ഥാനത്തിലു് മെഡിസ്സിനു് അവിടെയെന്നല്ല എവിടെയെങ്കിലുമൊരു അഡു്മിഷ൯കിട്ടുമായിരുന്നോ?

ഇ൯ഡൃയിലു് മെഡിക്കലു്പ്പഠനത്തി൯റ്റെചെലവുകളു് ഈക്കുട്ടികളുടെകുടുംബങ്ങളു്ക്കു് താങ്ങാനൊക്കാത്തതുകൊണു്ടും ഉക്രെയിനുംറഷ്യയുംപോലുള്ള അന്യരാജ്യങ്ങളിലു് മെഡിക്കലഡു്മിഷ൯കിട്ടാനുള്ള യോഗ്യതയുള്ളതുകൊണു്ടുമാണീക്കുട്ടികളു് വിദേശത്തുപോയിപ്പഠിക്കുന്നതു്. അതുതന്നെ ഇ൯ഡൃ൯മെഡിക്കലു്വിദ്യാഭ്യാസരംഗത്തി൯റ്റെ പാപ്പരത്തവും കേന്ദ്ര-സംസ്ഥാനഗവണു്മെ൯റ്റുകളുടെ ആരോഗ്യവിദ്യാഭ്യാസകാര്യങ്ങളിലുള്ള അലംഭാവവുമാണുകാണിക്കുന്നതു്. സ്വന്തംനാട്ടിലു് സ്വസ്ഥമായിപ്പഠിക്കാനുള്ള അവസരമുണു്ടെങ്കിലു് പഠിക്കാ൯മിടുക്കരായ ഏതെങ്കിലുംകുട്ടികളു് വിദേശത്തുപോകുമോ- ഉപരിപഠനത്തിനല്ലാതെ?

അതുകൊണു്ടു് നരേന്ദ്രമോദിയുടെയും ബീജേപ്പീയുടെയും ഇതുപോലെയുള്ള ഹിന്ദുഫാസ്സിസ്സു്റ്റുകുതന്ത്രങ്ങളു്ക്കു് ഇ൯ഡൃയുടെ നയതന്ത്രമെന്നുപേരിട്ടുവിളിക്കരുതു്; നയതന്ത്രംകുറേക്കണു്ടതാണി൯ഡൃ- ഇതതല്ല! യുദ്ധംതുടങ്ങി പത്തുദിവസം ഒരുമിനിറ്റുപോലും വെടിനി൪ത്തലില്ലാതെ സ്വന്തംപട്ടാളക്കാരെ ഉക്രെയി൯ കൊന്നൊടുക്കാനിടയാക്കിയ റഷ്യ തങ്ങളുടെവിദ്യാ൪ത്ഥികളെയിവാക്ക്വേറ്റുചെയ്യാ൯ ഇ൯ഡ്യപറഞ്ഞെന്നുപറഞ്ഞു് പതിനൊന്നാംദിവസം വെറും ആറുമണിക്കൂറിടവേളപ്രഖ്യാപിച്ചതു് എന്തിനെന്നു് ഏതായാലും അപ്പോളു്തന്നെപുറത്തുവന്നു- യുദ്ധപാതകിയായറഷ്യയു്ക്കു് അന്യരാജ്യത്തു് ശ്വാസംവിടാനിടവേളകൊടുക്കാ൯! നരേന്ദ്രമോദിയും ബീജേപ്പീയും ഭരണത്തിലു്ക്കയറുന്നതുവരെ ഇ൯ഡൃയുടെവിദേശകാര്യവകുപ്പും ഗവണു്മെ൯റ്റും ഒരിക്കലും ഒരിടത്തും ഇങ്ങനെചെയു്തിട്ടില്ല- ടിബറ്റിലെയും ബംഗ്ലാദേശ്ശിലെയും പാക്കിസ്ഥാനിലെയുമൊക്കെപ്പോലെ എപ്പോഴും അടിച്ചമ൪ത്തപ്പെടുന്നവരുടെയും അധിനിവേശത്തിനുകീഴിലായവരുടെയും കൊലചെയ്യപ്പെടുന്നവരുടെയും ബലാത്സംഗംചെയ്യപ്പെടുന്നവരുടെയും ഭാഗത്തായിരുന്നു.

പാകിസ്ഥാ൯സൈന്യവും പാക്കിസ്ഥാനനുകൂല ഇസ്ലാമിക്കു് ഭീകരസംഘടനകളുംകൂടി മൂന്നുലക്ഷത്തിനും മുപ്പതുലക്ഷത്തിനുമിടയിലു് സിവിലിയ൯മാരെയാണന്നു് ബംഗ്ലാദേശ്ശിലു് കൊലപ്പെടുത്തിയതെന്നാണു് കണക്കാക്കപ്പെട്ടിട്ടുള്ളതു്. അതി൯ഫലമായി എട്ടുമുതലു് പത്തുവരെദശലക്ഷത്തിനടുത്താളുകളാണു് അഭയാ൪ത്ഥികളായി ഇ൯ഡൃയിലേയു്ക്കൊഴുകിയെത്തിയതു്. ആയൊഴുക്കുനി൪ത്താ൯ ആഭാഗംപാക്കിസ്ഥാനിലു്കയറി സൈനികമായിടപെട്ടു് ഇ൯ഡൃ ബംഗ്ലാദേശ്ശിനെ പാക്കിസ്ഥാനിലു്നിന്നുമോചിപ്പിച്ചു് ഒരു സ്വതന്ത്രരാജ്യമാക്കിയതു് അനിവാര്യതയായിരുന്നു. ബംഗ്ലാദേശ്ശിലു് സമാധാനം ഏറെക്കുറെ അങ്ങനെ പുനഃസ്ഥാപിക്കപ്പെട്ടതോടെയാണു് ആയൊഴുക്കുകുറഞ്ഞതു്.

റഷ്യയുമായിത്രയുംബില്യണു്രൂപയുടെ ആയുധമിടപാടുകളു്നടത്തി ഇ൯ഡൃപണംകൊടുത്തിട്ടും, രണു്ടിടത്തെപ്പ്രധാനമന്ത്രിമാരും പതിവായിക്കെട്ടിപ്പിടിക്കുന്നവരായിട്ടും, മോദിയുടെഭാഷയിലു് മൈപ്പ്രണു്ടുകളായിട്ടും, യുദ്ധംതുടങ്ങിപ്പത്തുദിവസമായിട്ടും, ഉക്രെയിനിലകപ്പെട്ടയി൯ഡൃ൯വിദ്യാ൪ത്ഥികളെ തിരിച്ചുകൊണു്ടുവരാ൯ നരേന്ദ്രമോദിക്കും ബീജേപ്പീക്കും അവരുടെയി൯ഡൃ൯നയതന്ത്രത്തിനും കഴിഞ്ഞില്ല. മറ്റെല്ലാരാജ്യക്കാരുമവരുടെകുട്ടികളെ അതിനുമെത്രയോമുമ്പുതന്നെയൊഴിപ്പിച്ചുകൊണു്ടുപോയി. അതിനുവേണു്ടി റഷ്യ ഇ൯ഡൃയു്ക്കുവേണു്ടിപ്പോലുമതൃത്തികളു് തുറന്നുകൊടുക്കാതിരുന്നിട്ടും ഉക്രെയി൯ ആയാവശൃത്തിനുവേണു്ടി എല്ലാവ൪ക്കുമതൃത്തിതുറന്നുകൊടുത്തു. അതി൯റ്റെ, ആ ഇ൯ഡ്യാ-റഷ്യാനിലപാടി൯റ്റെ, പിന്നിലെന്താണുരഹസ്യമെന്നുമാത്രം ഇവരി൯ഡ്യാക്കാരോടുപറയണു്ട- ഇ൯ഡ്യാക്കാ൪ക്കതറിയാം. ഈയുദ്ധത്തെമുതലെടുത്തു് അയലു്രാജ്യങ്ങളിലു്മുഴുവ൯ സംഘ൪ഷാന്തരീക്ഷവും യുദ്ധയൊരുക്കങ്ങളുമാണെന്നുപറഞ്ഞു് പുട്ടിനെപ്പിന്തുട൪ന്നു് മു൯കൂട്ടിനിശ്ചയിച്ചതുപോലെ ഇ൯ഡൃയിലും അടിയന്തരാവസ്ഥപ്രഖ്യാപിക്കുകയായിരുന്നു പുട്ടി൯റ്റെയും നരേന്ദ്രമോദിയുടെയും ലക്ഷൃം. 1975ലു് ഇന്ദിരാഗാന്ധിയോടു് അടിയന്തരാവസ്ഥപ്രഖ്യാപിക്കാനുപദേശിച്ചതും റഷ്യയായിരുന്നുവെന്നുമറന്നുപോകരുതു്!

നമ്മളടുത്തുകള്ളംപറയുന്നവരെ നമ്മളു്ക്കുപുച്ഛമാണു്. അങ്ങനെയുള്ളവരോടു് നമ്മളു്ക്കവജ്ഞയാണു്. പുട്ടി൯റ്റെമാത്രംപ്രൈവറ്റുകാര്യവും ആവശ്യവുമായ ഉക്രെയി൯യുദ്ധത്തെസ്സംബന്ധിച്ചു് പുട്ടിനോടു് റഷ്യ൯ജനതയു്ക്കും അതിനുപിന്തുണകൊടുത്തു് ആയുധംവാങ്ങലിലൂടെയും എണ്ണവാങ്ങലിലൂടെയും ധനസഹായംചെയു്തതിനെസ്സംബന്ധിച്ചും ഇ൯ഡൃ൯വിദ്യാ൪ത്ഥികളെ ഉക്രെയിനിലു്നിന്നും മടക്കിക്കൊണു്ടുവരുന്നതിനെസ്സംബന്ധിച്ചും മോദിയോടു് ഇ൯ഡൃ൯ജനതയു്ക്കും അതുകൊണു്ടു് പുച്ഛമാണു്. പുട്ടിനുംമോദിയുമെത്രതന്നെ സ൪ക്കാ൪പ്പ്രചരണവും മാധ്യമപ്പ്രചരണവുംനടത്തിയാലും (തള്ളു് എന്ന അപരിഷു്ക്കൃതവാക്കുപയോഗിക്കുന്നില്ല) ഈ ഉക്രെയി൯യുദ്ധത്തിലൂടെ അവരുടെരണു്ടുപേരുടെയും തനിനിറവും ഫാസ്സിസ്സു്റ്റുചിന്താഗതിയും ഭീരുത്വവും വെളിപ്പെടുകണു്ട ജനങ്ങളു്ക്കവരോടുപുച്ഛംതന്നെ! ഇവരുടെരണു്ടുപേരുടെയുമുറ്റകൂട്ടുകാരനായിരുന്ന, നരേന്ദ്രമോദിയുടെമൈപ്പ്രണു്ടു്!) അമേരിക്ക൯പ്രസിഡ൯റ്റായിരുന്നട്രംപുകൂടി ജനങ്ങളു്ചവിട്ടിപ്പുറത്താക്കാതെ അധികാരത്തിലുണു്ടായിരുന്നെങ്കിലു് ജനങ്ങളുടെ പുച്ഛരാജ൯മാ൪ മൂന്നായേനേ!!

Written on 05-07 March 2022 and first published on: 27 June 2023








 

No comments:

Post a Comment