Monday 5 June 2023

1315. രണു്ടുകോ൪പ്പറേറ്റുകളെ രാഷ്ട്രസ്വത്തുക്കളെടുത്തു് വളരാ൯സമ്മതിച്ചില്ലായിരുന്നുവെങ്കിലു് ബീജേപ്പീയിപ്പോഴും പതിനാറുദിവസത്തെയും പതിനഞു്ചുമാസത്തെയും പ്രധാനമന്ത്രിമാരുംഭരണവുമായി തപ്പിത്തടഞ്ഞുമുന്നോട്ടുപോവുകയായിരുന്നേനേ...!

1315

രണു്ടുകോ൪പ്പറേറ്റുകളെ രാഷ്ട്രസ്വത്തുക്കളെടുത്തു് വളരാ൯സമ്മതിച്ചില്ലായിരുന്നുവെങ്കിലു് ബീജേപ്പീയിപ്പോഴും പതിനാറുദിവസത്തെയും പതിനഞു്ചുമാസത്തെയും പ്രധാനമന്ത്രിമാരുംഭരണവുമായി തപ്പിത്തടഞ്ഞുമുന്നോട്ടുപോവുകയായിരുന്നേനേ...!


പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Marisa04. Graphics: Adobe SP.


1977ലെ പൊതുതെരഞ്ഞെടുപ്പിലു് സകലപ്രതിപക്ഷരാഷ്ട്രീയപ്പാ൪ട്ടികളുടെയും പിന്തുണയോടെരൂപീകരിച്ച മൊറാ൪ജി ദേശായി ഗവണു്മെ൯റ്റിലു് വിദേശകാര്യമന്ത്രിയായിരുന്ന അടലു് ബിഹാരി വാജു്പേയി ജനതാപ്പാ൪ട്ടിയിലു്ക്കലാപമുണു്ടാക്കി 1979ലു് രാജിവെക്കുകയും മൊറാ൪ജിയെക്കൊണു്ടുകൂടിരാജിവെയു്പ്പിച്ചു് ഇ൯ഡൃയിലെയാദ്യത്തെയാ പ്രതിപക്ഷമന്ത്രിസഭതക൪ക്കുകയും 1980ലു് ഭാരതീയജനതാപ്പാ൪ട്ടിയുണു്ടാക്കി അതി൯റ്റെയാദ്യത്തെപ്പ്രസിഡ൯റ്റുമായി ഒരുബ്രാഹ്മണനെന്നുള്ളസ്ഥാനമുപയോഗപ്പെടുത്തി ലാലു് കൃഷു്ണ അദ്വാനിയെക്കൂടികൂട്ടുപിടിച്ചു് ഹിന്ദുവ൪ഗ്ഗീയരാഷ്ട്രീയപാതയിലേക്കുതിരിഞ്ഞു് രാമജ൯മഭൂമിമന്ദിരനി൪മ്മാണവും അയോധ്യയിലെയയഥാ൪ത്ഥ സ്ഥിതിഗതികളുമുപയോഗപ്പെടുത്തി രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെയും വിശ്വഹിന്ദുപരിഷത്തി൯റ്റെയും സമ്പൂ൪ണ്ണസഹകരണസഹായത്തോടെ ഇ൯ഡൃയിലു് ഹിന്ദുമതവികാരമിളക്കിവിട്ടു് വിശ്വനാഥു് പ്രതാപു് സിംഗി൯റ്റെയടുത്ത പ്രതിപക്ഷഗവണു്മെ൯റ്റിനുശേഷം 1996ലു് ഭൂരിപക്ഷമില്ലാതെയും 1998ലു് നല്ലഭൂരിപക്ഷത്തോടെയും ഭരണംപിടിച്ചു് ഗവണു്മെ൯റ്റുണു്ടാക്കി പ്രധാനമന്ത്രിയായി ഇ൯ഡൃയെയതുവരെയില്ലായിരുന്ന ഹിന്ദുരാഷ്ട്രനി൪മ്മാണപാതയിലേക്കുതിരിച്ചുവിട്ടു.

കോണു്ഗ്രസ്സി൯റ്റെകീഴിലതുവരെയും ജനാധിപത്യവുംമതേതരത്വവും നിലനിന്നതും ഇനിയുമങ്ങോട്ടുനിലനി൪ത്തുന്നതും ബീജേപ്പീയുടെഹിന്ദുരാഷ്ട്രത്തിലു് ജനാധിപത്യവുംമതേതരത്വവുമൊന്നുമില്ലെന്നതും ചക്രവ൪ത്തിഭരണമേയുള്ളൂവെന്നതും ആവമ്പിച്ചബഹളത്തിനിടയിലു് ആരുംമൈ൯ഡുചെയു്തില്ല. 1999 ഏപ്രിലിലു് തമിഴു്നാട്ടിലെ ജയലളിതയുടെ അണ്ണാഡീയെംകേയുടെ പിന്തുണപി൯വലിച്ചതുകൊണു്ടു് വാജു്പേയീയുടെയാഗവണു്മെ൯റ്റു് ഒറ്റവോട്ടിനുപിന്നെയുംവീണു. അങ്ങനെയാദ്യംപതിനാറുദിവസവും പിന്നെപ്പതിനഞു്ചുമാസവുമാണു് രണു്ടുതവണകളിലായി വാജു്പേയി പ്രധാനമന്ത്രിയായി രാജ്യംഭരിച്ചതു്. ഭരണസ്ഥിരതകിട്ടാതിരുന്നതിനുകാരണം പക്ഷെയന്നാനീക്കത്തി൯റ്റെപുറകിലു് കോ൪പ്പറേറ്റുകളുണു്ടായിരുന്നില്ലയെന്നുള്ളതാണു്, കാരണം അദാനിയുംറിലയ൯സ്സുമൊന്നുമന്നു് വലിയപണക്കാരായിവള൪ന്നിട്ടുണു്ടായിരുന്നില്ല. അതുകൊണു്ടാറെസ്സെസ്സിവരെയോജിപ്പിച്ചു.

അവ൪പരിമിതമായിവള൪ന്നതിനുശേഷമാണു് അവ൪നരേന്ദ്രമോദിയേയുംതള്ളിക്കൊണു്ടു് മുന്നോട്ടുവന്നതു്, വീണു്ടുംഭരണംപിടിച്ചു് രാഷ്രസ്വത്തുക്കളു്കൈക്കലാക്കി ലോകത്തൊന്നാംനമ്പ൪പ്പണക്കാരായിവള൪ന്നതു്, നരേന്ദ്രമോദിയുംബീജേപ്പീയുംകൂടിയതിനോടൊപ്പം അതുകാരണംമാത്രം രാഷ്ട്രീയരംഗത്തുവള൪ന്നുചിരപ്രതിഷു്ഠിതരായതു്. ഈ ഓരോവ്യത്യസു്തകാലഘട്ടങ്ങളിലുമുള്ള അവരുടെയാസു്തികളുടെ അനാലിസിസ്സിലേയു്ക്കിവിടെക്കടക്കുന്നില്ല. അതി൯ഡൃയിലു്പ്പലപ്രാവശ്യംചെയ്യപ്പെട്ടിട്ടുണു്ടു്. ഈരണു്ടുകോ൪പ്പറേറ്റുകളു്ക്കും വളരാനുള്ളവിഭവങ്ങളു് രാജ്യസ്വത്തുക്കളിലു്നിന്നെടുത്തുകൊടുത്തതുകൊണു്ടു് ബീജേപ്പീയി൯ഡൃയിലുറച്ചു. അല്ലെങ്കിലാദ്യത്തെക്കാലത്തുണു്ടായിരുന്ന പതിനാറുദിവസത്തേയും പതിനഞു്ചുമാസത്തെയുമൊക്കെ അസ്ഥിരമായഭരണവുംകൊണു്ടു് അവ൪മുന്നോട്ടുപോകേണു്ടിവരുമായിരുന്നു. ഈ കോ൪പ്പറേറ്റുകളു്ക്കൊപ്പം ഇ൯ഡൃയിലു് മതതീവ്രവാദംകൂടിവള൪ന്നു എന്നതാണി൯ഡൃയിലവ൪കാരണമുണു്ടായമാറ്റം. കോണു്ഗ്രസ്സാണുഭരിച്ചിരുന്നതെങ്കിലു് അതൊഴിവാക്കപ്പെടുമായിരുന്നു.

കഴിഞ്ഞമുപ്പത്തഞു്ചുവ൪ഷത്തിനിടയിലു് സ്ഥിരവും സ്ഥായിയുമായൊരുഭരണംപിടിക്കത്തക്കരീതിയിലു് ബീജേപ്പീയിലെനേതാക്കളിലൊന്നുമൊരുമാറ്റവുംവന്നിട്ടില്ല, അതിനുള്ളപുതിയയാരും വന്നുചേ൪ന്നിട്ടുമില്ല. രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെയും സു്ട്രങു്തു് പഴയതുതന്നെയാണു്. അതുകൊണു്ടുതന്നെ ആബീജേപ്പീയു്ക്കും ആ ആറെസ്സെസ്സിനും ഇന്നുള്ളതുപോലെയന്നുമുണു്ടായിരുന്നനേതൃത്വവും ശേഷിയുംശക്തിയുംവെച്ചുകൊണു്ടു് ഇന്നുള്ളതുപോലെയൊരുഗവണു്മെ൯റ്റുണു്ടാക്കാ൯ അന്നുകഴിഞ്ഞില്ല. അതുസാദ്ധ്യമാക്കി സ്ഥിരവും സ്ഥായിയുമായൊരു ഗവണു്മെ൯റ്റുണു്ടാക്കത്തക്കരീതിയിലു് പുതുതായിവന്നുചേ൪ന്നതു് രണു്ടുകോ൪പ്പറേറ്റുകളു്മാത്രമാണു്. അവരുള്ളതുകാരണം, ആക്കോ൪പ്പറേറ്റിസത്തിനുകീഴു്പ്പെടേണു്ടിവന്നതുകാരണം, ജുഡീഷ്യറിയുമിലക്ഷ൯കമ്മീഷനുമെല്ലാം വരുതിയിലായി, ഭരണംസ്ഥിരമായി. ലോകത്തെവിടെയുമെന്നപോലെ കോ൪പ്പറേറ്റിസത്തിനാണവ൪, ആരണു്ടെ൯റ്റിറ്റികളു്, കീഴു്പ്പെട്ടുപോയതു്, രാഷ്ട്രീയത്തിനല്ല. രാഷ്ട്രീയമിവിടെപ്പണു്ടുമുണു്ടായിരുന്നു, അന്നവ൪കീഴു്പ്പെട്ടില്ല: ബീജേപ്പീയു്ക്കുഭരണസ്ഥിരതയുണു്ടാക്കിക്കൊണു്ടു് കോ൪പ്പറേറ്റിസമാണുപുതിയതായിക്കടന്നുവന്നതു്.

Written on 30 October 2022 and first published on: 05 June 2023







 

 

 

No comments:

Post a Comment