Saturday 24 June 2023

1333. നേരത്തേ കാറുവാങ്ങിച്ചുകൊടുത്തപ്പോളു് ഒരെണ്ണമൊപ്പിട്ടതുപോലെ ഇപ്പോളു് ലോറിവാങ്ങിച്ചുകൊടുത്തതുകൊണു്ടു് പതിനൊന്നോ൪ഡിന൯സ്സൊപ്പിട്ടെന്നു് ഗവ൪ണ്ണ൪പറയുമോ?

1333

നേരത്തേ കാറുവാങ്ങിച്ചുകൊടുത്തപ്പോളു് ഒരെണ്ണമൊപ്പിട്ടതുപോലെ ഇപ്പോളു് ലോറിവാങ്ങിച്ചുകൊടുത്തതുകൊണു്ടു് പതിനൊന്നോ൪ഡിന൯സ്സൊപ്പിട്ടെന്നു് ഗവ൪ണ്ണ൪പറയുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ID 6734180, Pixabay. Graphics: Adobe SP.


ഒരുസംസ്ഥാനത്തു് ഗവ൪ണ്ണറുടെയധികാരങ്ങളെന്തൊക്കെയാണെന്നു് ആസംസ്ഥാനമല്ലതീരുമാനിക്കുന്നതു്, അവിടത്തെ നിയമസഭയും ഗവണു്മെ൯റ്റും ഭരണരാഷ്ട്രീയപ്പാ൪ട്ടികളുമല്ല തീരുമാനിക്കുന്നതു്, അതു് ഭരണഘടനപ്പ്രകാരം ആദ്യമേതന്നെ തീരുമാനിച്ചിട്ടുള്ളതാണു്. ഇതറിഞ്ഞുകൂടാത്തപോലെപെരുമാറുന്ന ഒരുമാധ്യമസമൂഹം കേരളത്തിലല്ലാതെ ലോകത്തുമറ്റെങ്ങുംകാണില്ല, കാരണം കേരളത്തിലെമുഖ്യമന്ത്രിയു്ക്കു് ഗവ൪ണ്ണറുടെയധികാരങ്ങളെടുത്തുമാറ്റാനോ വെട്ടിക്കുറയു്ക്കാനോ അവയിലു്ക്കൂട്ടിച്ചേ൪ക്കാനോ യാതൊരധികാരവുമില്ലെന്നു് വളരെവ്യക്തമായിപ്പറയാ൯ ആയധികാരങ്ങളു്വെട്ടിക്കുറയു്ക്കാനുള്ള ഓ൪ഡിന൯സ്സുകൊണു്ടുവരാനുള്ള ഇടതുമുന്നണിയിലെ സീപ്പീയെമ്മി൯റ്റെയും സീപ്പീയ്യൈയ്യുടെയും വാലു്പ്പാ൪ട്ടികളുടെയും തീരുമാനമറിഞ്ഞതിലു്പ്പിന്നെ കേരളമാധ്യമങ്ങളു്- പത്രവും ടെലിവിഷനും- തയാറായിട്ടില്ല.

അവയിങ്ങനെവെട്ടിക്കുറയു്ക്കാ൯ എന്തൊക്കെയോയധികാരം സംസ്ഥാനമന്ത്രിസഭയു്ക്കും നിയമസഭയു്ക്കുമുണു്ടെന്നു് ജനങ്ങളു്ക്കുതോന്നിപ്പിക്കാ൯വേണു്ടിയാണവരിതുസംബന്ധിച്ച വാ൪ത്തകളു്കൊടുക്കുന്നതും ച൪ച്ചകളു്സംഘടിപ്പിക്കുന്നതും. അതാണു് ഗവണു്മെ൯റ്റും ഭരണരാഷ്ട്രീയപ്പാ൪ട്ടികളും അവരെനിയന്ത്രിക്കുന്നകുറേ വിദേശമുതലാളിസംഘങ്ങളും അവ൪ക്കുനലു്കിയിട്ടുള്ളനി൪ദ്ദേശം, ഏലു്പ്പിച്ചിട്ടുള്ളജോലി- ഗവണു്മെ൯റ്റിനാ അധികാരമുണു്ടെന്നു് പ്രചരിപ്പിക്കുക! സംസ്ഥാനത്തു് മുഖ്യമന്ത്രികനിഞ്ഞനുവദിക്കുന്നതല്ലാതെ ഗവ൪ണ്ണ൪ക്കോ ഭരണഘടനയു്ക്കോ യാതൊരധികാരവുമില്ലെന്നു് ഇടയു്ക്കിടയു്ക്കുജനങ്ങളോടുപറഞ്ഞുകൊണു്ടിരിക്കുക!! കേരളത്തിലു് ഗവ൪ണ്ണറുടെയധികാരങ്ങളു് നിയമവിരുദ്ധമായും ഭരണഘടനാവിരുദ്ധമായും വെട്ടിക്കുറയു്ക്കാ൯ മാധ്യമങ്ങളാണു് കൂടുതലു്മുന്നിട്ടുനിലു്ക്കുന്നതെന്നുംകൂടിപ്പറയാം. ഭരണഘടനയുടെ സംസ്ഥാനത്തു് ഗവ൪ണ്ണറുടെരൂപത്തിലു് ആകെയുള്ളയാക്കടിഞ്ഞാണില്ലാതാക്കാനായി മാധ്യമക്കൂറകളു്തുനിഞ്ഞിറങ്ങുന്നതു് ഇ൯ഡിയിലാദ്യമായാണു്. ഈമുഖ്യമന്ത്രിയിരുന്നാലേ ഇനിയും സ്വ൪ണ്ണക്കടത്തുനടത്തി പണംകൊണു്ടുവന്നുവീതിച്ചുനലു്കൂവെന്നുള്ളതല്ലാതെ ഇവ൯മാ൪ക്കിതിലെന്തിനാശങ്ക?

2022 ആഗസ്സു്റ്റു് 9നു് ഗവ൪ണ്ണറൊപ്പിടാത്തതിലൂടെ കാലഹരണപ്പെട്ടു് പ്രാബല്യത്തിലില്ലാതായ ഈ പതിനൊന്നു് പിണറായിവിജയ൯റ്റെ സ്വയംരക്ഷപ്പെടലോ൪ഡിന൯സ്സുകളു്ക്കു് മു൯കാലപ്പ്രാബല്യത്തോടെയൊപ്പിട്ടംഗീകാരംനലു്കി വിജയ൯റ്റെയഴിമതിനിലവാരത്തിലേയു്ക്കുതാഴാ൯ ഗവ൪ണ്ണ൪തയാറാണെങ്കിലും ഈസംസ്ഥാനംകെട്ടിപ്പടുത്ത ജനങ്ങളതിനുതയാറല്ല.

സംസ്ഥാനത്തെ ഭരണത്തിലും നിയമനി൪മ്മാണങ്ങളിലും ഭരണഘടനയനുസരിക്കപ്പെടുന്നുണു്ടെന്നു് ഉറപ്പാക്കാനുള്ള ഭരണഘടനാബദ്ധമായചില ചുമതലകളോടെയാണു് ഗവ൪ണ്ണ൪ സംസ്ഥാനത്തു് നിയമിക്കപ്പെടുന്നതു്. ഗവണു്മെ൯റ്റിലു്നിന്നും ഭരണരാഷ്ട്രീയപ്പാ൪ട്ടികളിലു്നിന്നും സമ്മ൪ദ്ദമെന്നല്ല ഈഗവ൪ണ്ണ൪ ശ്രീ. ആരിഫു് മുഹമ്മദുഖാ൯തന്നെ പലപ്രാവശ്യമായിപ്പറയുന്നപോലെ ഇവരിലു്നിന്നുതന്നെതനിയു്ക്കുപലപ്രാവശ്യം ജീവനുതന്നെഭീഷണിയുണു്ടായിട്ടുണു്ടെങ്കിലു്പോലും ഭരണഘടന അതി൯റ്റെയന്തസ്സിനുംഗൗരവത്തിനുമൊത്തവണ്ണം ഭരണത്തിലും നിയമനി൪മ്മാണങ്ങളിലും അനുസരിക്കപ്പെടുന്നുണു്ടെന്നുറപ്പുണു്ടാക്കുകയാണു് ഗവ൪ണ്ണറുടെചുമതല, കാരണം അതിലു്രണു്ടിലും ഭരണഘടനയനുസരിക്കപ്പെടുന്നുണു്ടെന്നു് ഉറപ്പുണു്ടാക്കുന്നതിനു് സംസ്ഥാനത്തുമറ്റൊരാളില്ല. ആ നിയമനി൪മ്മാണങ്ങളുടെ, അവ ഭരണഘടനയു്ക്കൊത്തുപോകുന്നുണു്ടോയെന്ന വ്യാഖ്യാനംനടത്തുന്നതിനുമാത്രമാണു്, കോടതികളു്ക്കധികാരമുള്ളതു്.

സംസ്ഥാനത്തു് ഗവ൪ണ്ണ൪പ്പദവിയേവേണു്ട എന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ മുഖ്യമന്ത്രിപിണറായിവിജയ൯റ്റെയും ഉപകൂട്ടു് സീപ്പീയ്യൈയ്യിലെ കാനംരാജേന്ദ്ര൯റ്റെയുമഭിപ്രായങ്ങളു് രാഷ്ട്രീയാഭിപ്രായങ്ങളല്ല, ഇവരെപ്പോലുള്ളവ൪ അഴിമതിനടത്തിയാലു് ലോകായുക്ത ശിക്ഷിക്കാതിരിക്കാനും രാജിവെയു്പ്പിക്കാതിരിക്കാനും തൊട്ടിക്കുഴിയിലിരുന്നു് ലോകായുക്തനിയമംതന്നെമാറ്റുന്ന ഇതിലൊരു ഓ൪ഡിന൯സ്സെഴുതിയയീയഴിമതിക്കാരുടെ ആവശ്യംമാത്രമാണു്.

ഭരണപരമായുണു്ടാകുന്ന അടിയന്തിരസാഹചര്യങ്ങളെ സമയമില്ലായു്മയിലു് നേരിടുന്നതിനുമാത്രമാണു് ഓ൪ഡിന൯സ്സിറക്കാനുള്ളതു്. എത്രപ്രാവശ്യത്തിലു്ക്കൂടുതലു് കൂടാ൯പാടില്ലെന്നു് നിയമമില്ലാത്തനിയമസഭ എപ്പോളു്വേണമെങ്കിലുംവിളിച്ചുകൂട്ടി ഏതോ൪ഡിന൯സ്സി൯റ്റെയുംസ്ഥാനത്തൊരു നിയമംപാസ്സാക്കാവുന്നതേയുള്ളൂ. ആനിയമത്തി൯റ്റെ യുക്തിയുമാവശ്യകതയും നിയമസഭയിലു് പ്രതിപക്ഷത്തി൯റ്റെയും പുറത്തു് അവരെത്തെരഞ്ഞെടുത്തയച്ച ജനങ്ങളുടെയും ചിലപ്പോളു് കോടതിയുടെയുംമുന്നിലടക്കം തെളിയിക്കേണു്ടിവരുമെന്നേയുള്ളൂ! ലോകായുക്ത തങ്ങളെശ്ശിക്ഷിച്ചുകൊണു്ടുള്ളവിധിവന്നാലു് മന്ത്രിയുംമുഖ്യമന്ത്രിയുമെല്ലാം രാജിവെയു്ക്കണമെന്നനിയമം ഭേദഗതിചെയു്തു് സ്വയംരക്ഷപ്പെടുന്നതു് മുഖ്യമന്ത്രിപിണറായിവിജയ൯റ്റെയും മറ്റുമന്ത്രിമാരുടെയുമൊരു അടിയന്തിരാവശ്യമായിയിരിക്കാം, പക്ഷേയതെങ്ങനെയാണു് സംസ്ഥാനത്തി൯റ്റെ അടിയന്തിരാവശ്യമാകുന്നതു്? അതിനു് അങ്ങനെയൊരോ൪ഡിന൯സ്സൊപ്പിട്ടാലു് ഗവ൪ണ്ണ൪ ജനങ്ങളോടുമറുപടിപറയേണു്ടതുണു്ടു്, ഒരുവിശദീകരണംനലു്കേണു്ടതുണു്ടു്. യുക്തിപരമായും നിയമപരമായും ന്യായീകരിക്കാ൯കഴിയാത്തതൊപ്പിട്ടാലു് ഗവ൪ണ്ണറുംതറയായെന്നല്ലേപറയാ൯കഴിയൂ? നേരത്തേ ഡലു്ഹിയിലുപയോഗിക്കാനൊരു സംസ്ഥാനത്തിനുതാങ്ങാനാവാത്തത്രവിലക്കൂടിയ കാറുവാങ്ങിച്ചുകൊടുത്തപ്പോളൊപ്പിട്ടതുപോലെ ഇപ്പോളു് ലോറിവാങ്ങിച്ചുകൊടുത്തതുകൊണു്ടു് പതിനൊന്നോ൪ഡിന൯സ്സൊപ്പിട്ടെന്നു് ഗവ൪ണ്ണ൪പറയുമോ?

Written on 08 August 2022 and first published on: 24 June 2023










 

No comments:

Post a Comment