Thursday 29 June 2023

1342. രാജ്യത്തെല്ലായിടത്തും ഒരേനിയമംനടപ്പാക്കുന്നതിലു് മണിപ്പൂരിലു്പ്പരാജയപ്പെട്ടമോദി രാജ്യത്തെല്ലാമതത്തിലും ഒരേനിയമംനടപ്പാക്കാനിറങ്ങി! മണിപ്പൂ൪ക്കലാപം കൃത്യംഗുജറാത്തുകലാപംപോലെ അവ൪തന്നെതുടങ്ങിവിട്ടതല്ലേ?

1342

രാജ്യത്തെല്ലായിടത്തും ഒരേനിയമംനടപ്പാക്കുന്നതിലു് മണിപ്പൂരിലു്പ്പരാജയപ്പെട്ടമോദി രാജ്യത്തെല്ലാമതത്തിലും ഒരേനിയമംനടപ്പാക്കാനിറങ്ങി! മണിപ്പൂ൪ക്കലാപം കൃത്യംഗുജറാത്തുകലാപംപോലെ അവ൪തന്നെതുടങ്ങിവിട്ടതല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Denis Chubchenko. Graphics: Adobe SP.

രാജ്യത്തെല്ലായിടത്തും ഒരേനിയമംനടപ്പാക്കുന്നതിലു് മണിപ്പൂരിലു്പ്പരാജയപ്പെട്ടമോദി രാജ്യത്തെല്ലാമതത്തിലും ഒരേനിയമംനടപ്പാക്കാനിറങ്ങി! മണിപ്പൂ൪ക്കലാപം കൃത്യംഗുജറാത്തുകലാപംപോലെ അവ൪തന്നെതുടങ്ങിവിട്ടതല്ലേ? ഒരുരാജ്യത്തുപലനിയമങ്ങളു്വേണു്ടെന്നു് മോദിയുംബീജേപ്പീയുംപറയുമ്പോളു് ഒരേസമയംപലനിയമങ്ങളു് ഒരേജനതയുടെമേലു്നിലനിലു്ക്കുന്ന, നടപ്പാക്കപ്പെട്ടുകൊണു്ടിരിക്കുന്ന, സ്വന്തംബീജേപ്പീഭരിക്കുന്ന, മണിപ്പൂരിലു്പ്പോയല്ലേയതു് ആദ്യംതന്നെനടപ്പാക്കേണു്ടതു്? മണിപ്പൂരല്ല രാജ്യമാണുപ്രധാനമെന്നാണുപറയുന്നതെങ്കിലു് മണിപ്പൂ൪പോലെപലതില്ലാതെ പിന്നെങ്ങനെയെവിടെയാണുരാജ്യം?

മണിപ്പൂരിലൊരുപാടുവ൪ഷം കോണു്ഗ്രസ്സുഭരിച്ചിരുന്നപ്പോളു് സംഘ൪ഷമുണു്ടായിരുന്നെങ്കിലും ജനങ്ങളു്തമ്മിലു് തുറന്നയുദ്ധമുണു്ടായിരുന്നില്ല. ബീജേപ്പീഭരിച്ചപ്പോഴാണതാരംഭിച്ചതു്. ജനങ്ങളിലൊരുവിഭാഗത്തെ ബീജേപ്പീയെവിടെയുംചെയ്യുന്നപോലെ ഭിന്നിപ്പുണു്ടാക്കാനായി ബീജേപ്പീയുടെഭരണത്തിലു്ക്കൈയ്യിലെടുത്തു് പ്രീണിപ്പിച്ചപ്പോഴാണതാരംഭിച്ചതു്. ഇന്നുഗുജറാത്തിലെപ്പോലെ വംശീയയുദ്ധമാക്കിയതുവള൪ത്താ൯ ഭരണത്തിലിരുന്നുകൊണു്ടു് ബീജേപ്പീകിണഞ്ഞുശ്രമിക്കുന്നു. കലാപംശമിപ്പിക്കാ൯ ബാദ്ധ്യതപ്പെട്ടകേന്ദ്രഗവണു്മെ൯റ്റു് കലാപംനടത്തിക്കുന്നബീജേപ്പീയവസ്ഥ! മെയു്ത്തികളെയാണോ കുക്കികളെയാണോ കൈയ്യിലെടുത്തതെന്നതിവിടെയിനിപ്പ്രസക്തമല്ല, കാരണം കൈയ്യിലെടുത്തോയെന്നതുമാത്രമാണുപ്രസക്തം. കൈയ്യിലെടുത്തുവെന്നതാണുസത്യം. അവരുടെഭരണമിരിക്കുമ്പോളു് അതിലൊരുവിഭാഗത്തിനു് പോലീസ്സു്ക്ക്യാമ്പുകളും സു്റ്റേഷനുകളുമാക്രമിച്ചു് തോക്കുകളും തിരകളുമടക്കമുള്ള ആയുധങ്ങളെടുത്തുകൊണു്ടുപോകാനവ൪ അവസരംനലു്കി, അതിനവസരമുണു്ടാക്കാനവ൪ ഭരണതലത്തിലു് ചരടുവലികളു്നടത്തി, കാണേണു്ടകാര്യങ്ങളു് കണു്ടില്ലെന്നുനടിച്ചു, ഭരണംനടത്തുന്നവരൊരിക്കലുംചെയ്യാ൯പാടില്ലാത്ത ദേശവിരുദ്ധക്ക്രിമിനലു്ക്കുറ്റകൃത്യങ്ങളു്ചെയു്തു, പോലീസ്സുകാരിലു്നിന്നതിനോടുള്ളപ്രതികരണവും പ്രതിരോധവുമവസാനിപ്പിച്ചുകൊടുത്തു.

ഇന്നാരെങ്കിലും മണിപ്പൂരിലു് സമാധാനമുണു്ടാക്കാ൯ചെല്ലുന്നതു് ബീജേപ്പീയു്ക്കിഷ്ടമല്ല, അതവ൪ക്കുഭയമാണു്. വളരെനാളുകളു്കൊണു്ടവരുണു്ടാക്കിയെടുത്തൊരു സിറ്റുവേഷ൯ ഈച്ചെല്ലുന്നവ൪ അണു്വൈ൯ഡുചെയ്യുമെന്നഭയമാണവ൪ക്കു്. എത്രയാളുകളു്ചേ൪ന്നു് എത്രതീവ്രമായി എത്രനാളു്ക്കലാപംനടത്തിയാലും അതിലു്ത്തൊണ്ണൂറുശതമാനത്തിനും ഇതിലൊന്നുമൊരുപങ്കുമില്ലാത്ത ബാക്കിസാധാരണജനങ്ങളു്ക്കും മടുക്കുമെന്നതൊരുവസു്തുതയാണു്. ശ്വാസമെക്കാലവും പെരുക്കിനിലു്ക്കാനാവുമോ? അതുവിടണു്ടേ, നോ൪മ്മലാകണു്ടേ? എത്രപെട്ടെന്നതുണു്ടാകുമോ അത്രയുംനന്നെന്നേയേവരുമാഗ്രഹിക്കൂ. അതുതന്നെയാണുമണിപ്പൂരിലെജനങ്ങളും തീവ്രവാദികളിലു്ത്തൊണ്ണൂറുശതമാനമാളുകളും ആഗ്രഹിക്കുന്നതു്. അതിനവരുറ്റുനോക്കുന്നതു് ഒരുവിഭാഗത്തെയായുധമണിയിച്ചു് കലാപംതുടങ്ങിവിട്ടബീജേപ്പീയെയല്ല, എഴുപതുവ൪ഷം അവ൪ക്കുംകൂടി ഹിതകരമായരീതിയിലു് രാജ്യംഭരിച്ചു് അവരുടെസംസ്ഥാനവുംഭരിച്ച ദേശീയജനാധിപത്യപ്പാ൪ട്ടിയായ കോണു്ഗ്രസ്സിനെയാണു്. കോണു്ഗ്രസ്സതുമനസ്സിലാക്കി ആച്ചുമതലയേറ്റെടുക്കുകയുംചെയു്തു. മണിപ്പൂരിലു്ക്കലാപമവസാനിപ്പിക്കാനും ജനങ്ങളുടെയിടയിലു്സ്സമാധാനമുണു്ടാക്കാനും കലാപവിഭാഗങ്ങളെ പറഞ്ഞൊത്തുതീ൪ത്തുയോജിപ്പിക്കാനും ഒരുവലിയസംഘമായി അവിടെച്ചെന്നു് ക്യാമ്പുചെയു്തുപ്രവ൪ത്തിച്ചിരുന്ന ഇ൯ഡൃ൯നാഷണലു്ക്കോണു്ഗ്രസ്സി൯റ്റെ അടുത്തമൂ൪ത്തനടപടിയായി അവരുടെദേശീയനേതാവു് രാഹുലു്ഗാന്ധിയെയവിടെയെത്തിച്ചു് സമാധാനശ്ശ്രമങ്ങളു്ക്കും ഐക്യശ്ശ്രമങ്ങളു്ക്കും ഫലപ്പ്രാപു്തികൊടുക്കാനുള്ള 2023 ജൂണു് 28ലെ അവരുടെനടപടികളു്ക്കുപക്ഷേ ബീജേപ്പീചെറുപ്പിട്ടു.

ആരെങ്കിലുംചെന്നു് എങ്ങനെയെങ്കിലും ജനങ്ങളു്ക്കിടയിലെക്കലാപമൊതുക്കട്ടെ എന്നനിലപാടല്ല ബീജേപ്പീയെടുത്തതു്. വ൪ഗ്ഗീയകലാപക്കാര൯റ്റെ സ്വഭാവവുമതാണു്. ഇംഫാലു് വിമാനത്താവളത്തിലു്നിന്നും ഇരുപത്തെട്ടുമൈലുകളു്ക്കകലെ അവ൪ ബീജേപ്പീയുടെ സംസ്ഥാനപ്പോലീസ്സിനെയുപയോഗിച്ചു് രാഹുലു്ഗാന്ധിയുടെ കലാപബാധിത- പ്രശു്നസമ്പൂരിതപ്പ്രദേശങ്ങളിലേയു്ക്കുള്ള യാത്രതടഞ്ഞു. സകലയിടത്തും ജനങ്ങളായുധവുമേന്തി അക്രമാസക്തരായിനിലു്ക്കുന്നുവെന്നതാണു് കാരണംപറഞ്ഞതു്. രാജ്യംഭരിക്കുന്നബീജേപ്പീയു്ക്കിതുപറയാ൯ നാണമില്ലേ? സകലയിടത്തുംജനങ്ങളായുധവുമേന്തി അക്രമാസക്തരായിനിലു്ക്കുന്നു, അതുകൊണു്ടങ്ങോട്ടുപോകരുതെന്നു്! അയാളു്പോകാ൯തയാറാണെങ്കിലോ, അയാളു്ചെന്നാലു് ആജനവിഭാഗങ്ങളായുധങ്ങളു്പിന്നിലേക്കുനീക്കി ച൪ച്ചയു്ക്കുവരുമെന്നയാളു്ക്കുറപ്പുണു്ടെങ്കിലോ? അയാളുടെയെംപീസ്ഥാനമടിച്ചുതെറിപ്പിച്ചു് സുരക്ഷയില്ലാത്തയരക്ഷിതത്വത്തിലേക്കു് തെരുവിലേക്കു് വീട്ടിലു്നിന്നുമിറക്കിവിട്ടബീജേപ്പീയു്ക്കു് രാജ്യത്തെയേറ്റവുംസംരക്ഷിതപൗരനായയയാളുടെ ജീവനിലു് ഉലു്ക്കണു്ഠയുണു്ടാവേണു്ടകാര്യമെന്തു്?

ആനിലു്ക്കുന്നജനങ്ങളു് പിച്ചാത്തിയുംകുറുവടിയുംവടിവാളുമായല്ലനിലു്ക്കുന്നതു്- എ. കെ. 47 റൈഫിളുകളുമായാണു്. നാലായിരം ആധുനികറൈഫിളുകളും അഞു്ചുലക്ഷംതിരകളുമാണു് മണിപ്പൂരിലെയും കേന്ദ്രത്തിലെയും ബീജേപ്പീയുടെയാഭ്യന്തരവകുപ്പുതിരിഞ്ഞുനിന്നതുകൊണു്ടു് അവരുടെയരുമമെയു്ത്തിവിഭാഗങ്ങളു്മാത്രം പോലീസ്സു്സ്സു്റ്റേഷനുകളിലു്നിന്നും പോലീസ്സായുധപ്പുരകളിലു്നിന്നും എടുത്തുകൊണു്ടുപോയതു്.

ഇന്നുമണിപ്പൂരിലു് സമാധാനംപുനഃസ്ഥാപിക്കാ൯കഴിയുന്ന ഏകനേതാവു് രാഹുലു്ഗാന്ധിയാണു്. അതുകൊണു്ടു് രാഹുലു്ഗാന്ധിമാത്രം ഒരിക്കലുമവിടെപ്പ്രവേശിക്കാ൯പാടില്ലെന്നതാണു് ബീജേപ്പീനിലപാടു്. നരേന്ദ്രമോദിയേയും അമിതു്ഷായേയുമെല്ലാം ജനങ്ങളെയോജിപ്പിക്കാ൯കഴിയുന്നനേതാക്കളായല്ല, അങ്ങനെയൊരുസ്വഭാവവുംചരിത്രവുമുള്ള നേതാക്കളായല്ല, വംശീയപ്പകയുടെയും വിദ്വേഷത്തി൯റ്റെയും വെറുപ്പി൯റ്റെയും തമ്മിലടിപ്പിപ്പി൯റ്റെയും ഉഗ്രമൂ൪ത്തികളായാണു് രാജ്യമിന്നെന്നല്ല എക്കാലവുംകണു്ടിട്ടുള്ളതു്, കാരണമവരുടെചരിത്രവുംപശ്ചാത്തലവുമതാണു്. അതല്ലാതെ മറ്റൊരുചരിത്രവുംപശ്ചാത്തലവുമവ൪ക്കില്ല.

ഏകീകൃതസിവിലു്ക്കോഡെന്നുപറയുമ്പോളു് കേളു്ക്കാ൯കൊള്ളാം, ഒരുമധുരശബ്ദമാണു്, പക്ഷേ ബീജേപ്പീയിലു്നിന്നുവരുന്നതുകൊണു്ടു് അതി൯റ്റെയുള്ളിലു്മുഴുവ൯വിഷമാണു്. ഹീന൯മാരിലു്നിന്നും നല്ലതെന്തെങ്കിലുമുണു്ടാവുമോ? വ൪ഗ്ഗീയകലാപംനടത്തിയിട്ടുള്ളവരിലു്നിന്നു് വംശസൗഹൃദവുംസാഹോദര്യവുമുണു്ടാകുമോ? അവ൪നന്നാവുമോ?

രാഹുലു്ഗാന്ധി ഇംഫാലിലു് വിമാനമിറങ്ങിയതുമുതലു് കാണാനും സ്വീകരിക്കാനും വിഷമങ്ങളുംദുരിതങ്ങളുംപറയാനുമായി സകലതുംനഷ്ടപ്പെട്ടതിനിടയിലും ഒരലു്പ്പമാശ്വാസത്തിനുവേണു്ടി വലിയപ്രതീക്ഷയോടെ പതിനായിരക്കണക്കിനുസു്ത്രീകളടക്കമാളുകളു് രാഹുലു്ഗാന്ധി സന്ദ൪ശിക്കാനുദ്ദേശിച്ചിരുന്ന പ്രശു്നബാധിതപ്പ്രദേശങ്ങളിലെ അഭയാ൪ത്ഥിക്ക്യാമ്പുകളു്വരെയുള്ള നാലു്പ്പതോളംകിലോമീറ്റ൪ദൂരം വഴിയരികിലു് കാത്തുനിലു്ക്കുകയായിരുന്നു. ഈയാത്ര മണിപ്പൂരിലെബീജേപ്പീഗവണു്മെ൯റ്റുതടയുകയും ആസ്സു്ത്രീകളെയടക്കം ലാത്തിച്ചാ൪ജ്ജുചെയ്യുകയും വെടിവെയു്ക്കുകയും ഒരാളുമരിക്കുകയുംചെയു്തു. എന്തിനു്? മണിപ്പൂരിലെപ്പ്രശു്നങ്ങളു് പരിഹരിക്കാ൯പ്രാപു്തിയുള്ളൊരു ദേശീയനേതാവു് രാഹുലു്ഗാന്ധിയാണു്. പക്ഷേ മണിപ്പൂരിലെപ്പ്രശു്നങ്ങളങ്ങനെപരിഹരിക്കപ്പെടാ൯ ബീജേപ്പീയിഷ്ടപ്പെടുന്നില്ല, കാരണം അവരാണതുതുടങ്ങിയതും തുട൪ന്നുകൊണു്ടുപോകുന്നതും. അതുതുട൪ന്നുകൊണു്ടുപോകേണു്ടതവരുടെ നിലനിലു്പ്പിനാവശ്യമാണു്, അവരുടെ രാഷ്ട്രീയാവശ്യമാണു്. അതിനുതടസ്സംനിലു്ക്കുന്നയൊരാളെയും സജീവരാഷ്ട്രീയത്തിലവ൪ക്കുതടസ്സമായി നിലനി൪ത്താനവരുദ്ദേശിക്കുന്നില്ല. അതിനാണു് ഗുജറാത്തിലെനിയമരഹിതക്കോടതികളിലൂടെ രാഹുലു്ഗാന്ധിയെ ജയിലിലടയു്ക്കാ൯ശ്രമിക്കുന്നതും കുറഞ്ഞതുരണു്ടുവ൪ഷത്തേയു്ക്കെങ്കിലും തെരഞ്ഞെടുപ്പിലു്മത്സരിക്കുന്നതിലു്നിന്നും വിലക്കേ൪പ്പെടുത്തി അവരുടെപാതയിലു് വിഘു്നങ്ങളില്ലാതാക്കാ൯ശ്രമിക്കുന്നതും.

ഹീനമായഹിന്ദുമതവികാരമിളക്കിവിട്ടു് ഭൂരിപക്ഷത്തെക്കൈയ്യിലെടുത്തു് തെരഞ്ഞെടുപ്പിലൂടെയോ എമ്മെല്ലേമാരെക്കാലുമാറ്റിച്ചുവിലയു്ക്കെടുത്തോ ഈഡീമുതലായ കേന്ദ്രസാമ്പത്തികക്കുറ്റാന്വേഷണയേജ൯സ്സികളിലൂടെ കേസ്സെടുക്കുമെന്നുഭീഷണിപ്പെടുത്തിയോ എവിടെ ബീജേപ്പീഭരണംപിടിക്കുമോ അവിടെ തൊട്ടുപുറകേയൊരു വ൪ഗ്ഗീയകലാപവുമുണു്ടാക്കുന്നതാണുചരിത്രം. ഒരുനിയമനി൪മ്മാണത്തിലൂടെയോ ഒരുഗവണു്മെ൯റ്റുനടപടിയിലൂടെയോ അതിനുള്ളവഴിമരുന്നു് ബീജേപ്പീയുണു്ടാക്കിയിട്ടുകൊടുക്കുമെന്നുള്ളതുമൊരു ചരിത്രമാണു്. ഈവ൪ഗ്ഗീയകലാപത്തിലു്പ്പങ്കെടുത്തു് അന്യമതസ്ഥരുടെയും അന്യസമുദായങ്ങളുടെയുംമേലു് ബലാത്സംഗം, സ്വത്തുപിടിച്ചെടുക്കലു്, കൊള്ളയടിച്ചുമുതലുകളു്സ്വന്തമാക്കലു്, രക്തദാഹംതീ൪ക്കലു് എന്നീ വ൪ഗ്ഗീയലഹളയുടെസുഖങ്ങളനുഭവിക്കുന്നവരെല്ലാം ആയുഷു്ക്കാലമവരുടെകൂടെനിലു്ക്കുമെന്നതുറപ്പാണു്. ഗുജറാത്തുമുതലതാണുസ്ഥിതി. മണിപ്പൂരിലു്പ്പക്ഷേ ഹിന്ദുക്കളില്ല ക്രിസ്സു്ത്യാനികളായതുകൊണു്ടു് ഒരു അന്യസമൂഹമൊത്തംതക൪ക്കുന്നതി൯റ്റെ ഇരട്ടിസ്സുഖത്തോടെയതുചെയ്യുന്നു.

അവിടെമെയു്ത്തികളെക്കൈയ്യിലെടുത്തു് പോലീസ്സി൯റ്റെകൈയ്യിലുള്ളയാധുനികത്തോക്കുകളുംതിരകളും കൊള്ളയടിക്കാ൯നലു്കിയും ചൈനയിലു്നിന്നുമതൃത്തിയിലൂടെ അവ൪ക്കുവരുന്നയായുധങ്ങളു്കണു്ടില്ലെന്നുനടിച്ചും അവരെയായുധമണിയിച്ചു് കുക്കികളെക്കശാപ്പുചെയ്യുന്നു. കുക്കികളു്ക്കുവേണു്ടിയെന്നുപറഞ്ഞൊരു പുതിയഗോത്രവ൪ഗ്ഗനിയമംകൊണു്ടുവന്നു് ഗവണു്മെ൯റ്റതിനുവഴിമരുന്നിട്ടുകൊടുത്തു, തുടക്കംകുറിച്ചു. എന്നിട്ടുമാറിക്കൈയ്യുംകെട്ടിനോക്കിനിലു്ക്കുന്നു. രാഹുലു്ഗാന്ധിച്ചെന്നതു് ശമിപ്പിക്കാ൯നോക്കിയപ്പോളു് അതിദ്രുതംചാടിവീണു് ഇടപെടുന്നു. ഒടുവിലു് മെയു്ത്തികളുടെയാധിപത്യംമാത്രമാകുമ്പോളു് അടുത്തമെയു്ത്തിവിഭജനമുണു്ടാക്കി അവരെയുംതക൪ത്തു് അതി൯റ്റെയലകളെത്തുന്ന, മെയു്ത്തികളു്ചെന്നുതാമസിക്കുന്ന, അയലതൃത്തിസ്സംസ്ഥാനങ്ങളായ നാഗാലാ‌൯ഡും മിസ്സോറാമും ആസ്സാമുംപിടിക്കും. ഡ്രാക്കുളയു്ക്കുജീവിക്കണമെങ്കിലു് രക്തംകിട്ടിയേപറ്റൂ! ഗോവപോലെ ഇ൯ഡൃയിലേറ്റവുംകൂടുതലാളുകളു് ഇംഗ്ലീഷു് മാതൃഭാഷയായിസ്സംസാരിക്കുന്ന ക്രിസ്സു്ത്യാനികളു്നിറഞ്ഞയീ വടക്കുകിഴക്കനതൃത്തിസ്സംസ്ഥാനമേഖലപിടിച്ചു് ഹിന്ദുമത-റിലയ൯സ്സുതിയോക്കോ൪പ്പറേറ്റുഭരണത്തി൯റ്റെ സമ്പൂ൪ണ്ണാധിപത്യത്തിനുകീഴിലാക്കുകയാണു് ബീജേപ്പീയുടെയന്തിമലക്ഷൃം.

Written and first published on: 29 June 2029







No comments:

Post a Comment