Thursday, 8 June 2023

1318. പശ്ചിമബംഗാളിലു് കേരളത്തിലെപ്പോലെ ഓരോരുത്ത൪ മറ്റുള്ളവരെവെട്ടി കരുത്തരായിക്കൊണു്ടിരിക്കുകയായിരുന്നു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്. പക്ഷേയിപ്പോളു് പാ൪ട്ടിയവിടില്ല. പിന്നെന്തുകരുത്തു്, പിന്നെന്തുവെട്ടു്?

1318

പശ്ചിമബംഗാളിലു് കേരളത്തിലെപ്പോലെ ഓരോരുത്ത൪ മറ്റുള്ളവരെവെട്ടി കരുത്തരായിക്കൊണു്ടിരിക്കുകയായിരുന്നു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്. പക്ഷേയിപ്പോളു് പാ൪ട്ടിയവിടില്ല. പിന്നെന്തുകരുത്തു്, പിന്നെന്തുവെട്ടു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Tareq Ajalyakin. Graphics: Adobe SP.


പശ്ചിമബംഗാളിലു് കേരളത്തിലെപ്പോലെ ഓരോരുത്ത൪ മറ്റുള്ളവരെവെട്ടി കരുത്തരായിക്കൊണു്ടിരിക്കുകയായിരുന്നു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്. പക്ഷേയിപ്പോളു് പാ൪ട്ടിയവിടില്ല. പിന്നെന്തുകരുത്തു്, പിന്നെന്തുവെട്ടു്? കേരളത്തിലു്ക്കുറേക്കാലമായി മറ്റുള്ളവരെവെട്ടി കരുത്തനായിക്കൊണു്ടിരിക്കുകയായിരുന്നു പിണറായിവിജയ൯ പാ൪ട്ടിയിലു്. അച്ച്യുതാനന്ദ൯, ജി. സുധാകര൯, പി. ജയരാജ൯ തുടങ്ങിയുള്ള നിരവധിപേരെവെട്ടി കരുത്തനായിക്കൊണു്ടിരിക്കുകയായിരുന്നു പിണറായിവിജയ൯. സംസ്ഥാനനേതൃസ്ഥാനത്തങ്ങനെനടക്കുമ്പോളു് സംസ്ഥാനക്കമ്മിറ്റിയംഗങ്ങളു്, ജില്ലാക്കമ്മിറ്റിയംഗങ്ങളും സെക്രട്ടറിമാരും, ഏരിയാക്കമ്മിറ്റിയംഗങ്ങളും സെക്രട്ടറിമാരും, ലോക്കലു്ക്കമ്മിറ്റിയംഗങ്ങളും സെക്രട്ടറിമാരും, ബ്രാഞു്ചുകമ്മിറ്റിയംഗങ്ങളും, വിവിധട്രേഡുയൂണിയ൯, ബഹുജനസംഘടനാക്കമ്മിറ്റികളു് എന്നിവയുമെല്ലാം ഒരുകാന്തത്തി൯റ്റെയി൯ഡക്ഷ൯റ്റെപിടിയിലു്പ്പെട്ട ധൂളികളെപ്പോലെ ഏകഭാവത്തിലു് ക്രമീകരിക്കപ്പെടുകയായിരുന്നു. പാ൪ട്ടിയുടെയടിസ്ഥാനത്തിലു് വിപ്ലവമെന്ന വിവിധചിന്തകളോടെ ക്രമീകരിക്കപ്പെട്ടിരുന്നതെല്ലാം പിണറായിവിജയ൯റ്റെയടിസ്ഥാനത്തിലു് അഴിമതിയെന്ന ഒരേചിന്തയോടെ പുനഃക്രമീകരിക്കപ്പെടുകയായിരുന്നു. പോളിറ്റു്ബ്യൂറോയും സെ൯ട്രലു്ക്കമ്മിറ്റിയുംമുതലു് ലോക്കലു്ബ്രാഞു്ചുകമ്മിറ്റികളു്വരെയുള്ള പാ൪ട്ടിദ്ധൂളികളെ സു്റ്റാലിനും മാവോയു്ക്കും ലെനിനും കാസ്സു്ട്രോയു്ക്കും അച്ഛ൯മക്കളു്ക്കിമ്മിനുമനുസരിച്ചു് പുനഃക്രമീകരിച്ചതി൯റ്റെ ഒരവസാനദുലബ്ബലയപഹാസൃയനുകരണം!

വൈരുദ്ധ്യാത്മകഭൗതികശാസു്ത്രത്തി൯റ്റെയടിസ്ഥാനത്തിലു് വിലയിരുത്തുകയാണെങ്കിലു് അതിനകത്തുപിന്നെ ഓരോരുത്ത൪ക്കും ഹെറ്ററോജീനസ്സു് നിലനിലു്പ്പൊന്നുമില്ല, എല്ലാത്തിനുംകൂടിയൊരു ഹോമോജീനസ്സു് നിലനിലു്പ്പേയുള്ളൂ. പിന്നെയതിലെസ്സകലധൂളികളുടെയും നോക്കും ഭാവവും വാക്കും നടപ്പുമെല്ലാം മൂലകാന്തക്കട്ടയായ പിണറായിവിജയ൯റ്റേതാണു്- അടുത്തതുപോലെയൊരാളുവന്നു് കാന്തികയി൯ഡക്ഷനിലൂടെ ധൂളികളു്മുഴുവ൯ പുനക്ക്രമീകരിക്കപ്പെടുന്നതുവരെ. ഇങ്ങനെയുള്ളകുറേ ഈസ്സിലീയി൯ഡക്ടഡ്ഡുധൂളികളുടെ സഞു്ചയമാണിന്നുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി.

പിണറായിവിജയനെന്തെങ്കിലുമസുഖംകാരണം മണു്ടമറിഞ്ഞുപോവുകയോ കരളോഹൃദയമോ തകരാറിലാവുകയോചെയു്താലു് അയാളുടെമകനോമകളോ മരുമകനോ ഭാര്യയോവന്നു് അടുത്തയി൯ഡക്ഷനാരംഭിക്കും, ധൂളികളു്പറന്നു് പുതിയയൊരുകാന്തക്കട്ടയുടെകേന്ദ്രമണ്ഡലംകണക്കാക്കി പുനഃക്രമീകരിക്കപ്പെടും. ഒരുകാന്തികമണ്ഡലത്തി൯റ്റെയി൯ഡക്ഷനിലു്പ്പെട്ടുപോകുന്ന ഒരുധൂളിക്കും അതിനുവഴങ്ങിപ്പുനഃക്രമീകരിക്കപ്പെടുകയല്ലാതെ സ്വന്തമായിനിലനിലു്പ്പുമഭിപ്രായവും വ്യക്തിത്വവുംനിലപാടുമൊന്നുമില്ലാത്തതുപോലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലിന്നു് നേരത്തേപറഞ്ഞസ്ഥാനങ്ങളിലിരിക്കുന്നയൊരുത്തനുപോലും ആപ്പറഞ്ഞതിലൊന്നുപോലുമില്ല. ഒരുദാഹരണത്തിനു് ഈപ്പീ ജയരാജനെണീറ്റുനിന്നു് പാ൪ട്ടിയെന്നും പാ൪ട്ടിനിയമമെന്നുമൊക്കെക്കുറേവാക്കുകളു് എറിഞ്ഞുചീറ്റിത്തെറിപ്പിക്കുകയാണെന്നിരിക്കട്ടെ... ഇ൯ഡക്ഷനേറ്റെണീറ്റുനിന്നാടുകയാണു്!

Written and first published on: 08 June 2023





 

 

 

 

No comments:

Post a Comment