Monday, 26 June 2023

1335. ലോകത്തു് പിണറായിവിജയനെപ്പോലൊരു മുഖ്യമന്ത്രിയാവാ൯ വളരെയെളുപ്പമാണു്- മുതലാളിവ൪ഗ്ഗത്തിനങ്ങുനിന്നുകൊടുത്താലു്മതി; ഏക്കേജീയെപ്പോലൊരു വിപ്ലവകാരിയാകുന്നതു് വലിയപണിയാണു്- പലതുമുപേക്ഷിക്കേണു്ടിവരും!

1335

ലോകത്തു് പിണറായിവിജയനെപ്പോലൊരു മുഖ്യമന്ത്രിയാവാ൯ വളരെയെളുപ്പമാണു്- മുതലാളിവ൪ഗ്ഗത്തിനങ്ങുനിന്നുകൊടുത്താലു്മതി; ഏക്കേജീയെപ്പോലൊരു വിപ്ലവകാരിയാകുന്നതു് വലിയപണിയാണു്- പലതുമുപേക്ഷിക്കേണു്ടിവരും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Sitthiphong. Graphics: Adobe SP.


ലോകത്തു് പിണറായിവിജയനെപ്പോലൊരു മുഖ്യമന്ത്രിയാവാ൯ വളരെയെളുപ്പമാണു്- മുതലാളിവ൪ഗ്ഗത്തിനങ്ങുസ്വയംനിന്നുകൊടുത്താലു്മതി; ഏക്കേജീയെപ്പോലൊരു വിപ്ലവകാരിയാകുന്നതു് വലിയപണിയാണു്- ജീവിതത്തിലു് നൈമിഷികവും ചിരസ്ഥായിയുമായ സുഖംനലു്കുന്ന പലതുമുപേക്ഷിക്കേണു്ടിവരും! ജീവിതത്തിലെ ഭൗതികസുഖങ്ങളു്പലപ്പോഴും പൂ൪ണ്ണമായുപേക്ഷിക്കേണു്ടിവരും. ഒരുസ്വതന്ത്രമനുഷ്യനായിപ്പിന്നെ ഭൂമിയിലൂടെനടക്കുന്നതു് പലപ്പോഴും അസാദ്ധ്യമായിത്തീരും, സ്വാതന്ത്ര്യം ഒരു സ്വപു്നംമാത്രമായിമാറും. നിലവിലുള്ള സാമൂഹ്യരാഷ്ട്രീയസാമ്പത്തികസാഹചര്യങ്ങളെ മാറ്റാ൯ശ്രമിക്കുന്നതിനാലു് ആമൂന്നുമിന്നുനിയന്ത്രിക്കുന്നവരുടെ പ്രതിരോധത്തി൯റ്റെഭാഗമായി തടവു് അല്ലെങ്കിലു് ബന്ധനം, ജീവിതതി൯റ്റെയൊരുഭാഗമായിമാറും. അതുകൊണു്ടാണു് പിണറായിവിജയ൯റ്റെജീവിതത്തിലു് ആഭാഗമില്ലാത്തതും ഏക്കേജീയുടെജീവിതത്തിലു് മുഴുവ൯കാലവും അതുണു്ടായിരുന്നതും. അദ്ദേഹത്തി൯റ്റെ അന്ത്യകാലവും തടവിലായിരുന്നു- താനെന്നുംകേളു്ക്കാനാഗ്രഹിച്ചിരുന്ന ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പിലു്പ്പരാജയപ്പെട്ടെന്ന, അധികാരംനഷ്ടപ്പെട്ടെന്ന, വാ൪ത്തകേട്ടതിനുശേഷമാണു് അദ്ദേഹം അന്തരിച്ചതെങ്കിലും.

പിണറായിവിജയനുള്ള ഒരുവ്യത്യസു്തത അയാളു് ത൯റ്റെയഴിമതികളു് പുറത്തുവരാതിരിക്കാനും അവ ജനങ്ങളു് ച൪ച്ചചെയ്യാതിരിക്കാനും രാഷ്ട്രീയക്കാരും മാധ്യമപ്പ്രവ൪ത്തകരുമായ അനേകംപേ൪ക്കു് തടവു് സമ്മാനിച്ചുവെന്നുള്ളതാണു്. ഏക്കേജീയെപ്പോലുള്ളവരെപ്പോലെ തടവു് അനുഭവിക്കാനുള്ള സഹനശേഷിയില്ലാത്തയയാളു് വളരെലഘുവായി ജീവിതത്തിലനേകംപേ൪ക്കു് തടവു് സമ്മാനിച്ചു. സാമൂഹ്യലക്ഷൃങ്ങളു്നേടുന്നതിനുവേണു്ടി ദീ൪ഘകാലതടവിലൂടെനഷ്ടപ്പെടുന്ന ജീവിതസുഖങ്ങളുപേക്ഷിക്കാ൯ സഖാവു് ഏ. കേ. ഗോപാലനെപോലെകഴിയാത്തതുകൊണു്ടയാളു് ഒരുനിമിഷത്തെത്തടവിലൂടെനഷ്ടപ്പെടുന്ന സുഖങ്ങളെപ്പോലും മുറുകെപ്പുണ൪ന്നു, സിദ്ധാന്തവും തത്വദീക്ഷയും ദ൪ശ്ശനവുമെല്ലാം അതിനുവേണു്ടിയുപേക്ഷിച്ചു- അങ്ങനെയെന്തെങ്കിലും ഉണു്ടായിരുന്നെങ്കിലു്. സാമൂഹ്യവിമ൪ശ്ശക൪ക്കും വിമ൪ശ്ശകരായ മാധ്യമപ്പ്രവ൪ത്തക൪ക്കും രാഷ്ട്രീയയെതിരാളികളു്ക്കും തടവു് സമ്മാനിച്ചു എന്നുള്ളയൊറ്റവസു്തുതകൊണു്ടുതന്നെ അയാളു്ക്കു് ഒരു വിപ്ലവകാരിയെന്നസ്ഥാനം ജീവിതാവസാനംവരെ ഒരിക്കലുംകിട്ടാത്തയൊരുപദവിയായി അകലെയായി.

ഇ൯ഡൃയിലു് കമ്മ്യൂണിസമവസാനിപ്പിക്കുകയും കോ൪പ്പറേറ്റിസം നടപ്പിലാക്കുകയുമെന്ന അമേരിക്ക൯സീയ്യൈയ്യേയേലു്പ്പിച്ചദൗത്യം പൂ൪ത്തീകരിക്കുന്നതിനുവേണു്ടി കേരളത്തിലും ഇ൯ഡൃയിലും കമ്മ്യൂണിസമവസാനിപ്പിക്കുന്നതിനും ഭരണവുമായും ജനജീവിതവുമായുംബന്ധപ്പെട്ടുള്ള സമസു്തമേഖലകളിലും അവരുടെ കോ൪പ്പറേറ്റുവ്യവസ്ഥയേ൪പ്പെടുത്തുന്നതിനുമായുള്ള, കമ്മ്യൂണിസവും സാമ്രാജ്യത്വവിരുദ്ധതയുംവിട്ടു് ഗവണു്മെ൯റ്റു് ഓരോമാസവും നൂറുകണക്കിനു് വിദേശകോ൪പ്പറേറ്റുകളുമായി ഉടമ്പടികളൊപ്പിടുകയും സെക്രട്ടേറിയറ്റിനകത്തുതന്നെ അവ൪ക്കു് ഓഫീസ്സുതുറക്കാനുള്ള സ്ഥലംവിട്ടുനലു്കുകയുമടക്കമുള്ള, നടപടികളുമായിമുന്നോട്ടുപോകുന്ന ത൯റ്റെപ്രയാണത്തിലു് പിണറായിവിജയ൯ ഇതാണുനടക്കുന്നതെന്നുള്ള മുന്നറിയിപ്പുകളു്നലു്കിക്കൊണു്ടു് നി൪ഭയമായിവാ൪ത്തകളു്നലു്കുന്നവരും നി൪ഭയമായും നിരന്തരമായും രാഷ്ട്രീയവിമ൪ശ്ശനംനടത്തുന്നവരുമായ ഏഷ്യാനെറ്റി൯റ്റെച൪ച്ചാവതാരക൯ വിനു വി. ജോണു്, മറുനാട൯മലയാളിയുടെയെഡിറ്റ൪ ഷാജ൯ സു്ക്കറിയ, കോണു്ഗ്രസ്സെംപീയും സംസ്ഥാനയദ്ധ്യക്ഷനുമായ കെ. സുധാകര൯, എന്നിങ്ങനെയെത്രയോപേരെ ഇയാളുടെയഴിമതിവിഷവാതമേറ്റു് സ്വയംകൃമിനലുകളായിമാറിയ കുറേപ്പോലീസ്സുദ്യോഗസ്ഥരിലൂടെ അപഹാസ്യമായകള്ളക്കേസ്സുകളെടുത്തുതടവിലാക്കി, തടവിലാക്കാ൯ശ്രമിച്ചു, ഇപ്പോഴുംശ്രമിച്ചുകൊണു്ടിരിക്കുന്നു! ഈയറസ്സു്റ്റുകളും കേസ്സുകളും സമ൯സ്സുകളും അന്വേഷണങ്ങളും ബഹളങ്ങളും വാ൪ത്തകളുമെല്ലാംകണു്ടാലു്ത്തോന്നും പിണറായിവിജയനല്ല ഇവരാണു് ഈസംസ്ഥാനത്തെയഴിമതിക്കൈക്കൂലിപ്പണം മുഖ്യമന്ത്രിയുടെവസതിയിലു്നിന്നും യൂയ്യേയ്യീയെംബസ്സിവഴിയും കോണു്സ്സുലേറ്റുകളു്വഴിയും ചാക്കുകണക്കിനുചുമന്നുകൊണു്ടുപോയി വിദേശത്തെത്തിച്ചു് അവിടെനിന്നുംസ്വ൪ണ്ണംവാങ്ങി അതേചാനലുകളിലൂടെകള്ളക്കടത്തുനടത്തി തിരിച്ചുവീണു്ടുംകേരളത്തിലെത്തിച്ചു് രാജ്യവിരുദ്ധയട്ടിമറിക്കാ൪ക്കും തീവ്രവാദശക്തികളു്ക്കുംവിറ്റു് പണമാക്കിമാറ്റിയതെന്നു്!! ഈത്തൊട്ടിക്കുഴിയിലിയാളോടൊപ്പംവീണു് മുങ്ങിത്താണുകൊണു്ടിരിക്കുന്നപോലീസ്സി൯റ്റെയും ക്രൈംബ്രാഞു്ചി൯റ്റെയും വിജില൯സ്സി൯റ്റെയും കരയിലു്നിലു്ക്കുന്നയിവരെക്കൂടി ആക്കുഴിയിലേയു്ക്കുപിടിച്ചുവീഴു്ത്തിത്താഴു്ത്താനുള്ള ശ്രമമാണിതെന്നു് ആ൪ക്കാണറിഞ്ഞുകൂടാത്തതു്!!!

ജീവിതത്തിലെ ഏറ്റവുംവലിയയാഗ്രഹമേതെന്നുചോദിക്കുന്നവരോടു് ഡോക്ടറാകണമെന്നും സയ൯റ്റിസ്സു്റ്റാകണമെന്നും ഇ൯വെ൯റ്ററാകണമെന്നുംമുതലു് മുഖ്യമന്ത്രിയാകണമെന്നും പ്രധാനമന്ത്രിയാകണമെന്നുംവരെ മറുപടിപറയുന്ന എത്രയോപേരുണു്ടു്! പക്ഷേ ഒറ്റയൊരുത്തനെങ്കിലും തനിക്കു് ഒരുവിപ്ലവകാരിയാകണമെന്നു് എവിടെയെങ്കിലും മറുപടിപറഞ്ഞിട്ടുള്ളതായിക്കേട്ടിട്ടുണു്ടോ? ഇവിടെയോ൪ക്കേണു്ടയൊരുസത്യം ഒരുവിപ്ലവകാരിയാകാ൯പോകുന്നവ൯ അതൊരിക്കലും പറയാറില്ലെന്നതാണു്. പറഞ്ഞാലു് തല്ലിക്കൊല്ലും. വളരെനിശബ്ദവും ഉദാത്തവുമായ ഒരുപ്രക്രിയയാണതു്- മറ്റേപ്പറഞ്ഞയെല്ലാത്തിനേയും അന്നുനിലവിലുള്ളതും അവ൪ക്കിഷ്ടപ്പെട്ടതുമായ അവ൪തന്നെനി൪മ്മിച്ചയവസ്ഥയിലു്നിന്നും മാറ്റിമറിക്കുന്നതും അവയു്ക്കുമുഴുവ൯ പഴയനിലതുടരാ൯പറ്റാതാക്കുന്നതും.

താ൯ എവിടെത്തന്നെയായിരുന്നാലും അവിടെ തനിക്കുചുറ്റുമുള്ള സമൂഹത്തിലു് മാറ്റങ്ങളുണു്ടാക്കാനുള്ള കഴിവാണു് ഒരു വിപ്ലവകാരിയെ മറ്റുള്ളവരിലു്നിന്നും വ്യത്യസു്തനാക്കുന്നതു്. ഒരു വിപ്ലവകാരിയെ തിരിച്ചറിയാനുള്ള അടയാളവും അതുതന്നെയാണു്. കാര്യമായ സാമൂഹ്യമാറ്റങ്ങളു് എവിടെയെങ്കിലും സംഭവിക്കുന്നുണു്ടോയെന്നുനോക്കൂ- ഉണു്ടെങ്കിലു് അവയുടെ മദ്ധൃഭാഗത്തു് അതു് തുടങ്ങിവിട്ടുകൊണു്ടിരിക്കുന്ന ഒരാളെക്കാണാം! അയാളാണു് വിപ്ലവകാരി. അതയാളുടെ ജ൯മസ്സ്വഭാവമാണു്- തനിക്കുചുറ്റും മാറ്റങ്ങളു് സൃഷ്ടിച്ചുകൊണു്ടിരിക്കുക എന്നുള്ളതു്, കാരണം മാറേണു്ട ഒരുപാടു് കാര്യങ്ങളു് തനിക്കുചുറ്റും അയാളു് കാണുന്നുണു്ടു്, അതിലിടപെടാനുള്ള ഇച്ഛാശക്തിയും അയാളു്ക്കുണു്ടു്. അങ്ങനെയൊരു സാമൂഹ്യമാറ്റവും അവിടെ ഉണു്ടാകുന്നില്ലെങ്കിലു് അവിടെ ഒരു വിപ്ലവകാരിയുമില്ല.

Written on 27 June 2020, edited on 26 January 2023 and first published on: 26 June 2023










 

No comments:

Post a Comment