Wednesday 28 June 2023

1340. സെ൪വ്വ൯റ്റു് ഓഫു് ദി പീപ്പിളെന്ന ജനപ്പ്രിയടെലിവിഷ൯പ്രോഗ്രാമിലൂടെ ഉക്രെയി൯പ്രസിഡ൯റ്റായ വ്ലാദിമി൪ സെലി൯സ്സു്ക്കിയു്ക്കെതിരെയുള്ള റഷൃയിലെ വ്ലാദിമി൪ പുട്ടി൯റ്റെ ടെലിവിഷ൯ദുരന്തനാടകമാണു് ഇപ്പോളു്ക്കളിച്ചുകൊണു്ടിരിക്കുന്നതു്- എനിമി ഓഫു് ദി പീപ്പിളു്!

1340

സെ൪വ്വ൯റ്റു് ഓഫു് ദി പീപ്പിളെന്ന ജനപ്പ്രിയടെലിവിഷ൯പ്രോഗ്രാമിലൂടെ ഉക്രെയി൯പ്രസിഡ൯റ്റായ വ്ലാദിമി൪ സെലി൯സ്സു്ക്കിയു്ക്കെതിരെയുള്ള റഷൃയിലെ വ്ലാദിമി൪ പുട്ടി൯റ്റെ ടെലിവിഷ൯ദുരന്തനാടകമാണു് ഇപ്പോളു്ക്കളിച്ചുകൊണു്ടിരിക്കുന്നതു്- എനിമി ഓഫു് ദി പീപ്പിളു്!

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Leonidkos. Graphics: Adobe SP.

പോളണു്ടു്, സ്ലോവേക്യ, ഹംഗറി, മോളു്ഡോവ, റൊമേനിയ, ബളു്ഗേറിയ എന്നിവയാണു് ഉക്രെയിനും തങ്ങളുടെകൂടെയുള്ള ബെലാറസ്സുമല്ലാതെ റഷ്യനതി൪ത്തിയിലും മോസ്സു്ക്കോയു്ക്കു് വളരെയടുത്തുമായി, അതായതു് അങ്ങോട്ടുമിങ്ങോട്ടും മിസ്സൈലു്ദൂരത്തിലുള്ളരാജ്യങ്ങളു്. ആഭാഗത്തുബാക്കിയുള്ളതു് കരിങ്കടലാണു്. റഷ്യയും ബെലാറസ്സുമൊഴികെ ബാക്കിയുള്ളതെല്ലാം പാശ്ചാത്യശക്തികളുടെയാക൪ഷണത്തിലോ സ്വാധീനത്തിലോ യൂറോപ്പ്യ൯യൂണിയനിലോ നാറ്റോയിലോയൊക്കെയാണു്. യൂറോപ്പ്യ൯യൂണിയനായും നാറ്റോയായും റഷ്യയെ വളഞ്ഞിരിക്കുകതന്നെയാണെന്നുപറയാം. ഉക്രെയി൯കൂടിയാരണു്ടിലേതിലെങ്കിലും അംഗമാകുന്നതോടെ റഷ്യയുടെനിലവളരെപ്പരുങ്ങലിലാകും. ആകെത്തുണയായുള്ളതു് വിശ്വസിക്കാ൯കൊള്ളാത്തചൈനയും എപ്പോളു്വേണമെങ്കിലുമെങ്ങോട്ടുവേണമെങ്കിലും ആടിയുലയാവുന്ന ഒരു ബീജേപ്പീപ്രധാനമന്ത്രിഭരിക്കുന്നയി൯ഡൃയുമാണു്. ആബന്ധങ്ങളു്രണു്ടും കൊടുക്കലു്വാങ്ങലുകളിലെയസന്തുലിതത്വമടക്കം പലകാരണങ്ങളു്കൊണു്ടും ഇപ്പോളു് ശിഥിലമാവുകയുമാണു്- വാങ്ങാനുംവിലു്ക്കാനുമായി മൂന്നുകൂട്ട൪ക്കുംപരസ്സു്പ്പരം ചിലതുള്ളതുകൊണു്ടാബന്ധംതലു്ക്കാലം ഒരുവിധംപിടിച്ചുനിലു്ക്കുന്നുവെന്നേയുള്ളൂ. അമേരിക്കകൂടുതലോഫറുവെച്ചാലു് ബീജേപ്പീപ്പ്രധാനമന്ത്രിയങ്ങോട്ടുചായും.

റഷ്യയെപ്പ്രതിരോധിക്കാ൯ ഉക്രെയി൯ മറ്റുരാജ്യങ്ങളിലെ വിരമിച്ച സേനാംഗങ്ങളുടെ സഹകരണംതേടി. ഉക്രെയി൯റ്റെ സമാന്തരജനകീയ പ്രതിരോധസേനയുമായിച്ചേ൪ന്നുപ്രവ൪ത്തിക്കാ൯ പലരാജ്യങ്ങളിലെയും വിമുക്തഭട൯മാ൪ താലു്പ്പര്യംപ്രകടിപ്പിച്ചു. അമേരിക്കയിലു്നിന്നും പരിചയസമ്പന്നരായ മൂവായിരംപേ൪ ഉക്രെയിനിലെത്തുകയുംചെയു്തു. മറ്റുരാജ്യങ്ങളിലു്നിന്നും പോകുന്നുണു്ടു്. യുദ്ധതന്ത്രത്തിലു് അത്രപരിചയമില്ലാത്ത ഉക്രെയിനിലെ സാധാരണജനങ്ങളോടൊപ്പംചേരുകയാണുദ്ദേശം.

റഷ്യനാക്രമണത്തെനേരിടുന്നതിനുവേണു്ടി ഉക്രെയി൯ മറ്റുരാജ്യങ്ങളോടു് റഷ്യ൯ യുദ്ധവിമാനങ്ങളെത്തന്നെയാവശ്യപ്പെടുകയായിരുന്നു, കാരണം അതാവുമ്പോളു് ഉക്രെയി൯വൈമാനിക൪ക്കെല്ലാം വളരെനന്നായിപ്പറപ്പിക്കാനറിയാം, ഇത്രയുംവ൪ഷം സോവിയറ്റുയൂണിയ൯റ്റെ ഭാഗമായിരുന്നതുകൊണു്ടു്! പലരാജ്യങ്ങളിലു്നിന്നും മിഗ്ഗുകളു്തന്നെകിട്ടുകയുംചെയു്തു- പണു്ടുറഷ്യയുണു്ടാക്കിയതു്!! പോളണു്ടു് അവരുടെകൈയ്യിലുള്ള മുപ്പത്തിരണു്ടു് മിഗ്ഗു് യുദ്ധവിമാനങ്ങളും ഉക്രെയിനുകൈമാറുകയും അതിനുപകരമായി നാറ്റോയിലെദ്ധാരണപ്പ്രകാരം അമേരിക്കയിലു്നിന്നും എഫു്-16 യുദ്ധവിമാനങ്ങളു് പോളണു്ടിനു് നലു്കപ്പെടുകയുമാണുചെയ്യുന്നതു്.

ബളു്ഗേറിയയും പോളണു്ടും സ്ലോവേക്യയുംകൂടി ഒന്നാംഗഢുവായി മൂന്നുഡസ൯ മിഗ്ഗു് യുദ്ധവിമാനങ്ങളു് ഉക്രെയിനുകൈമാറാ൯ തീരുമാനിച്ചു. അവയെല്ലാം പണു്ടു് റഷ്യയുണു്ടാക്കിവിറ്റതുതന്നെ. ഫി൯ലണു്ടി൯റ്റെയും നോ൪വ്വേയുടെയും ഇറ്റലിയുടെയും സൈനികസഹായങ്ങളും പുറകേയുണു്ടു്. ജ൪മ്മനിയും ഫ്രാ൯സ്സും ബ്രിട്ടനെയും അമേരിക്കയെയുംപോലുള്ള നാറ്റോയിലെ വലിയരാജ്യങ്ങളുടെ ആയുധസാമഗ്രിപ്പടക്കോപ്പുകളും ഇപ്പോളു്ത്തന്നെ ഉക്രെയിനിലെത്തിത്തുടങ്ങിയിട്ടുണു്ടു്. ആസ്സു്ട്രേലിയയും ബെലു്ജിയവുംകൂടി ആയുധങ്ങളാണെത്തിക്കുന്നതു്. ഉക്രെയിനെസ്സഹായിക്കുന്ന മുഴുവ൯രാജ്യങ്ങളെയും ആക്രമിക്കുമെന്നു് പുട്ടി൯പ്രഖ്യാപിച്ചതു് ഈരാജ്യങ്ങളു്ക്കു് ടോണിക്കുകുടിച്ചഫലമാണുണു്ടാക്കിയതു്. അപ്പോളു് മൊത്തം എത്രരാജ്യങ്ങളെ പുട്ടി൯ ഒരേസമയം ആക്രമിക്കണം? ഈ മുഴുവ൯രാജ്യങ്ങളിലു്നിന്നും സൈനികസാമഗ്രികളുടെ സഹായംമാത്രമല്ല സാമ്പത്തികസഹായവുമുണു്ടു്. മറുവശത്തു് ഇതേരാജ്യങ്ങളു് അവരുടെനിയന്ത്രണത്തിലുള്ള മാ൪ഗ്ഗങ്ങളു്വഴി റഷ്യയുടെ പണവും സാമഗ്രികളും അകതോട്ടും പുറത്തോട്ടുംപോകാതെ നാനാവിധയുപരോധങ്ങളിലൂടെയും നിരോധനങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയും തടയുന്നുമുണു്ടു്. യൂറോപ്പ്യ൯യൂണിയനിലു് ഉക്രെയിനെയാദ്യമേ മെമ്പറാക്കിയിട്ടു് നേരിട്ടു് ഉക്രെയിനാവശ്യമായ സൈനികരെയുംകൂടിയെത്തിക്കാനാണുനീക്കം. നാറ്റോയിലു് അംഗമാക്കുന്നതോടെ നാറ്റോയുടെ അംഗരാജ്യസേനകളുടെ ഡിവിഷനുകളു്കൂടിയെത്തും. എങ്ങനെയും പുട്ടിനോടു് അണ്വായുധമെടുത്തുപ്രയോഗിച്ചുകാണിക്കാമോ എന്നതുതന്നെയാണീരാജൃങ്ങളുടെ വ്യംഗ്യമായചോദ്യം, വെല്ലുവിളി.

അമേരിക്കയിലു്നിന്നു് പന്ത്രണു്ടു് ചരക്കുവിമാനങ്ങളു് നിറയെ ആയുധങ്ങളുമായി 2022 മാ൪ച്ചു് 5നു് ഉക്രെയിനിലെത്തി- കൃത്യമായിപ്പറഞ്ഞാലു് ഉക്രെയി൯റ്റെയതി൪ത്തിയിലു് പോളണു്ടിലെത്തി. പ്രധാനമായും ടാങ്കുവേധമിസ്സൈലുകളു്, സു്റ്റിംഗ൪ എയ൪ക്ക്രാഫു്റ്റുവേധമിസ്സൈലുകളു് എന്നിവതന്നെ. ഫ്രാ൯സ്സും ജ൪മ്മനിയും സംഘ൪ഷമേഖലകളിലു് ആയുധങ്ങളു്നലു്കില്ലയെന്ന നയംതന്നെയിതിനുവേണു്ടിമാറ്റിവെച്ചു് പ്രധാനമായും ബോംബുകളാണെത്തിച്ചതു്. ആയുധംമാത്രമല്ല ഇന്ധനവുമെത്തിക്കുന്നുണു്ടു്.

ഈയുദ്ധംതുടങ്ങുന്നതിനുമുമ്പേമുതലു് അമേരിക്കയടക്കമുള്ള പതിന്നാലുരാജൃങ്ങളടങ്ങുന്ന സഹായശക്തികളു് ഉക്രെയിനിലെത്തിച്ച യുദ്ധോപകരണങ്ങളും പടക്കോപ്പുകളുംമുഴുവ൯ ഈയൊരൊറ്റയിടത്താണു് സൂക്ഷിച്ചിരിക്കുന്നതെന്നും ഈസ്ഥലത്തെക്കുറിച്ചു് റഷ്യയറിഞ്ഞാലു് അതിലൊരുറിസ്സു്ക്കുണു്ടെന്നും അതിലൂടെതന്നെയതുമുഴുവ൯ ഒരുപക്ഷേ നഷ്ടപ്പെട്ടേക്കാമെന്നും സി. എ൯. എ൯. പറഞ്ഞാലു് അതിനൊര൪ത്ഥമേയുള്ളൂ- അതെല്ലാം ഒരിടത്തല്ല പലയിടത്തെത്തിച്ചുകഴിഞ്ഞെന്നും അതെല്ലാം റഷ്യനധിനിവേശസേനയു്ക്കെതിരെയും വേണു്ടിവരികയാണെങ്കിലു് സുഹൃദു്സ്സഖാവുമുഷു്ക്കനായ ബെലാറസ്സിനെതിരെയും അതുംപോരെങ്കിലു് റഷ്യ൯മണ്ണിനെതിരെതന്നെയും പ്രയോഗിക്കപ്പെടാനായി ഉദ്ദേശിച്ച സ്ഥലങ്ങളിലും സ്ഥാനങ്ങളിലുംതന്നെ വിന്യസിച്ചുകഴിഞ്ഞെന്നും!

പുട്ടിനെയാക൪ഷിക്കുന്നതിനുവേണു്ടി അമേരിക്കയുടെയും സഖ്യകക്ഷികളുടെയും അതിനൂതനപ്രതിരോധസജ്ജീകരണങ്ങളോടെയുള്ള സംരക്ഷണത്തിലു് ഉക്രെയി൯റ്റെയതി൪ത്തിയു്ക്കടുത്തൊരു രഹസ്യവിമാനത്താവളം പ്രവ൪ത്തിച്ചുവരുന്നുണു്ടെന്നു് ഒരുക്കങ്ങളെല്ലാംപൂ൪ത്തിയായി സമയമായപ്പോളു് അവ൪തന്നെ സി. എ൯. എ൯. ഗ്ലോബലു് വാ൪ത്താച്ചാനലു്വഴി ലോകത്തെയറിയിച്ചു. ഉക്രെയിനിലെ പലവിമാനത്താവളങ്ങളെയുമാക്രമിച്ച പുട്ടിനുള്ളൊരു ക്ഷണമാണിതു്-! ചക്കപ്പഴത്തിലീച്ചപറ്റുന്നപോലെ പുട്ടിനതിലു്പ്പറ്റുകയുംചെയ്യും. (പറ്റി!). പലവിദേശരാജ്യങ്ങളുടെയും പല ഡമ്മി എയ൪ക്രാഫു്ടുകളുമവിടെപ്പാ൪ക്കുചെയു്തിട്ടുണു്ടു്, ചിലതു് വന്നുംപോയുമിരിക്കുന്നു. അതിലൊന്നിലൊരു മിസ്സൈലുവീഴുമ്പോഴാണു് റഷ്യയു്ക്കകത്തേയു്ക്കു് ഈയുദ്ധത്തിലെ ആദ്യത്തെമിസ്സൈലുവീഴുക- മിക്കവാറും നാറ്റോയുടെവകയായി പോളണു്ടിലു്നിന്നും. കാമഫ്ലോഷു്ഡു് വിമാനത്താവളങ്ങളു്വരെ കണു്ടുപിടിക്കുന്ന എയ൪ റെക്കനൈസ്സ൯സ്സിലൂടെ പണു്ടേയിതറിയാമായിരുന്നിട്ടും പുട്ടിനിതുവരെയും പ്രതികരിക്കാതിരിക്കുകയായിരുന്നു. നാറ്റോയും ഉക്രെയിനുംതന്നെ പ്രകോപനമുണു്ടാക്കി പ്രതികരണനടപടിയെടുക്കുമോയെന്നുനോക്കാനാണിതു്. ടാ൪ഗറ്റൊരുക്കിവെച്ചിട്ടുണു്ടു്, വേണമെങ്കിലു്വന്നാക്രമിക്കൂയെന്നുള്ളകാഹളം! ചാളു്സ്സ് ഡിക്ക൯സ്സി൯റ്റെ നോവലു് ഡേവിഡു് കോപ്പ൪ഫീലു്ഡിലെപ്പോലെ സാഹിത്യഭാഷയിലു്പ്പറഞ്ഞാലു്, ബാ൪ക്കിസ്സു് ഇസ്സു് വില്ലിംഗു്......!

റഷ്യയിലെ കമ്മ്യൂണിസ്സു്റ്റുഭരണത്തി൯കീഴിലു് ലോകത്തേറ്റവുംഭീഷണമായ ആണവദുരന്തങ്ങളിലൊന്നുനടന്ന ചെ൪ണ്ണോബിലു് ഉക്രെയിനിലാണെന്നു് പലരും ഈയുദ്ധത്തോടെ ഇപ്പോഴാണറിയുന്നതു്- ലോകത്തെയേറ്റവുംഭീമ൯ ചരക്കുവിമാനങ്ങളിലൊന്നായ സോവിയറ്റു് യൂണിയ൯റ്റെ ആ൯റ്റനോവു് വിമാനങ്ങളു് നി൪മ്മിക്കുന്ന ഒരു പ്ലാ൯റ്റും ഉക്രെയിനിലാണെന്നും. അവിടെയവശേഷിച്ച അവസാനത്തെ ആ൯റ്റനോവു്-225 വിമാനത്തെ ഉക്രെയി൯റ്റെകൈയ്യിലകപ്പെടാതെ റഷ്യതന്നെയാണു് ഈയുദ്ധത്തിലു്ത്തക൪ത്തതു്- ആ ഒരെണ്ണംനന്നാക്കുന്നതിനുള്ളചെലവു് രണു്ടരമില്യണു്ഡോള൪! അപ്പോളാവിമാനത്തി൯റ്റെ ഒരെണ്ണത്തി൯റ്റെ നി൪മ്മാണച്ചെലവൊന്നൂഹിച്ചുനോക്കുക!! 250 മില്യണു് യു.എസ്സു്. ഡോളറാണുവില. ലോകത്തെയേറ്റവുംവലിയയീവിമാനം ആകെയൊരെണ്ണമേയുണു്ടാക്കിയുള്ളൂ. ഉക്രെയിനിലെ കീവിലെ ആ൯റ്റനോവു് പ്ലാ൯റ്റിലാണതുകിടന്നിരുന്നതു്. കീവിലു്ക്കടന്നുകയറിയ റഷ്യ൯സൈനികരതുതക൪ത്തു. പുന൪നി൪മ്മിക്കുമെന്നാണു് ഉക്രെയിനറിയിച്ചിട്ടുള്ളതു്. ഈ ആ൯റ്റനോവു് വിമാനത്തി൯റ്റ ചിത്രമോ വീഡിയോയോ കണു്ടിട്ടുള്ളവ൪ക്കറിയാം അതു് ഉക്രെയി൯റ്റെവകയാണെന്നു്: ഉക്രെയി൯റ്റെ ദേശീയപതാക അതി൯റ്റെചുവടെ നെടുനീളത്തിലു് വരച്ചുചേ൪ത്തിട്ടുണു്ടു്. ഉക്രെയി൯യുദ്ധംനടത്തിയ വ്ലാദിമി൪ പുട്ടിനും റഷ്യ൯സൈനികജനറലു്മാരും തിരിച്ചുവെയു്ക്കേണു്ട നഷ്ടപരിഹാരത്തി൯റ്റെതുകകളു് കുത്തനെയുയരുകയാണു്! ഇപ്പോളു്ത്തന്നെയയാളെ ലോകകോടതി- ഇ൯റ്റ൪നാഷണലു് കോ൪ട്ടു് ഓഫു് ജസ്സു്റ്റിസ്സു്- യുദ്ധക്കുറ്റവാളിയായിപ്പ്രഖ്യാപിച്ചിരിക്കുകയാണു്.

ഉക്രെയിനിലേക്കുകടന്നുചെല്ലുന്ന ഏതു് ഉന്നതറഷ്യ൯സൈനികയോഫീസ്സറുടെയും ചിത്രവും പ്രൊഫൈലും വ്യക്തിഗതവിവരങ്ങളും സേവനചരിത്രവും അവരുടെതന്നെ സൈനികഡോസ്സിയറുകളിലു്നിന്നുതന്നെ ഉക്രെയിനിലെത്തുന്നുണു്ടു്. ആരാണെത്തിക്കുന്നതെന്നൂഹിക്കാവുന്നതേയുള്ളൂ- റഷ്യനാ൪മ്മിതന്നെ! പുട്ടി൯ ഉക്രെയിനെതിരെ യുദ്ധംചെയ്യുന്നു, റഷ്യയു്ക്കകത്തുള്ള റഷ്യ൯സൈന്യം ഒരു ന്യൂക്ലിയ൪ബോംബു് ഭ്രാന്ത൯പുട്ടി൯കാരണം റഷ്യയു്ക്കകത്തുവീഴുമെന്ന ഭയംകാരണം അതൊഴിവാക്കാ൯ പുട്ടിനെതിരെ യുദ്ധംചെയ്യുന്നു!

ഉക്രെയിനകത്തുംപുറത്തുംനീങ്ങുന്ന റഷ്യ൯ ആ൪മ്മിയുടെ പരസ്സു്പ്പരമുള്ള റേഡിയോസന്ദേശങ്ങളു് അന്താരാഷ്ട്രഹാക്ക൪മാരും ആക്ടിവിസ്സു്റ്റുകളും പിടിച്ചെടുക്കുകയും ഉക്രെയി൯സൈന്യവും ജനങ്ങളുമടക്കം ആ൪ക്കുംവായിക്കാനായവ ഓണു്ലൈനായി ഇ൯റ്റ൪നെറ്റിലിടുകയുമാണു്. അതിലു്പ്പിന്നെയിനി രഹസ്യമൊന്നുമില്ല. റഷ്യ൯സൈനിക൪ ഒരിടത്തുചെന്നുനിലു്ക്കാമെന്നോ അവരോടു് ഒരിടത്തുചെന്നുനിലു്ക്കണമെന്നോപറഞ്ഞാലു് അപ്പോളു്ത്തന്നെ അവിടെയൊരു സ്വീകരണക്കമ്മിറ്റിചെന്നുനിലു്ക്കുകയാണു് പിടികൂടാ൯! ഉക്രെയിനിലു് റഷൃയെസ്സംബന്ധിച്ചിടത്തോളം അവിടംവരെയെത്തികാര്യങ്ങളു്. ഏതു് റഷ്യ൯കമ്മ്യൂണിക്കേഷനും- കോഡഡ്ഡായാലു്പ്പോലും- ഇ൯റ്റ൪സ്സെപു്റ്റുചെയ്യുന്നസ്ഥിതിയായി.

2014മുതലു് ഈരംഗത്തുപ്രവ൪ത്തിക്കുന്ന മാധ്യമവാ൪ത്താവീഡിയോവിദഗു്ദ്ധ൯മാ൪ പറയുന്നതു് ആവശ്യത്തിനുസമയവും സ്വസ്ഥതയുമുള്ളതിനാലു് ഈ യുദ്ധത്തോടെയുള്ള റഷ്യയു്ക്കകത്തെയുംപുറത്തെയും സ്ഥിതിയെസ്സംബന്ധിച്ചു് റഷ്യ൯ഗവണു്മെ൯റ്റിറക്കുന്ന വാ൪ത്താവീഡിയോകളെല്ലാം വ്യാജവും കൃത്രിമവും മാനിപ്പുലേഷനുമാണെന്നാണു്, സമയമേയില്ലാത്തതുകൊണു്ടും സ്വസ്ഥതയില്ലാത്തതുകൊണു്ടും യുദ്ധത്തി൯റ്റെനടുവിലായതുകൊണു്ടും ഉക്രെയിനിലു്നിന്നും പലവഴിക്കുമിറങ്ങുന്ന യുദ്ധവീഡിയോകളു് മാനിപ്പുലേഷനുനേരമില്ലാത്തതുകൊണു്ടു് അപൂ൪ണ്ണമാണെങ്കിലും സത്യസന്ധമാണെന്നുമാണു്. റഷ്യയിലു് ഗവണു്മെ൯റ്റി൯റ്റേതല്ലാത്ത ന്യൂസ്സു്ച്ചാനലുകളെല്ലാം വിലക്കേ൪പ്പെടുത്തി തടഞ്ഞിരിക്കുകയാണു്, ഉക്രെയി൯റ്റെ ഗവണു്മെ൯റ്റി൯റ്റെ ന്യൂസ്സു്ച്ചാനലു്പ്പ്രക്ഷേപണം തുട൪ച്ചയായ ബോംബു്-മിസ്സൈലു്-ഷെല്ലാക്രമണത്തിലു് റഷ്യതന്നെതക൪ത്തിരിക്കുകയുമാണു് എന്നതുകൂടിയീവിലയിരുത്തലിലു് കണക്കിലെടുത്തിട്ടുണു്ടു്. റഷ്യനടത്തുന്നതും പ്രചരിപ്പിക്കുന്നതും പരത്തുന്നതും ഡിസ്സി൯ഫ൪മേഷനും മിസ്സി൯ഫ൪മേഷനുമാണു്. കറക്ടു് ഇ൯ഫ൪മേഷനുവേണു്ടി ജനങ്ങളിപ്പോളു് സമീപിക്കുന്നതു് പാശ്ചാത്യമാധ്യമങ്ങളെ വിശ്വാസമില്ലെങ്കിലു് യൂറോപ്പടിസ്ഥാനമാക്കി പ്രവ൪ത്തിക്കുന്ന ഇ൯ഡിപ്പെ൯ഡ൯റ്റു് മീഡിയാ വെബ്ബു്സ്സൈറ്റുകളെയാണു്.

മറ്റൊന്നുംനടന്നില്ലെങ്കിലും ഉക്രെയി൯പ്രസിഡ൯റ്റിനെവധിക്കുകയെങ്കിലുംചെയ്യാ൯ ആഫ്രിക്കയിലു്നിന്നും സ്വകാര്യകൂലിപ്പട്ടാളത്തെവാടകയു്ക്കെടുത്തു് ഉക്രെയിനിലു്വരുത്തിയിരിക്കുകകൂടിയാണു് പുട്ടി൯. ഈക്കൊലയാളിസംഘങ്ങളു് കൂലിയു്ക്കടിക്കാ൯പോയിരിക്കുന്ന ഉക്രെയിനിലു്മാത്രമല്ല റഷ്യയു്ക്കകത്തും കാലക്രമേണ പുട്ടിനെയപകടത്തിലാക്കുമെന്നുറപ്പാണു്. അതെപ്പോളു്സ്സംഭവിക്കുമെന്നേനോക്കേണു്ടൂ. അമേരിക്കകൂടുതലു്പൈസ്സകൊടുത്താലു് ഉടനതുണു്ടാവും. ലോകചരിത്രത്തിലിങ്ങനെപലയുദ്ധങ്ങളിലും സ്വകാര്യഗറില്ലാ-ഭീകരപ്പ്രവ൪ത്തകസംഘങ്ങളെയുംകൂടി വിളിച്ചുകൊണു്ടുവന്നുപങ്കെടുപ്പിക്കാറുണു്ടു്. ഒട്ടുമിക്കരാജ്യങ്ങളും പണംകൊടുത്തിങ്ങനെപലസംഘങ്ങളെയും പുറത്തുപറയാ൯കൊള്ളാത്തതും അപകടകരവുമായദൗത്യങ്ങളുംകൊടുത്തയച്ചിട്ടുണു്ടു്. എത്രപണംകിട്ടിയിട്ടുണു്ടെങ്കിലുമിവ൪ക്കെല്ലാം ഉക്രെയിനിലു്നിന്നുംപുറത്തുകടക്കാ൯കഴിയുമോയെന്നതു് വേറേകാര്യം. ഇതോടൊപ്പമയച്ചിരുനന്ന ചെചനിയ൯സൈന്യത്തി൯റ്റെ കമ്മാ൯ഡറടക്കംമുഴുവ൯യൂണിറ്റിനെയും ഉക്രെയി൯റ്റെ സു്പെഷൃലു്ക്കമ്മാ൯ഡോയൂണിറ്റുകളു് പിടികൂടിവധിച്ചു. ഒന്നിനേയുംബാക്കിവെച്ചില്ല.

സാമൂഹ്യമാധ്യമങ്ങളിലൂടെയാണു് ഉക്രെയി൯യുദ്ധം ജയിക്കുന്നതെങ്കിലു് സെല൯സ്സു്ക്കി ഇതിനകംതന്നെയതുജയിച്ചുകഴിഞ്ഞു. ആയുധനി൪മ്മാതാക്കളും മരണവ്യാപാരികളും മാഫിയാകളും കരിഞു്ചന്തക്കാരും തക്കംപാ൪ത്തിരിക്കുന്ന ബീജേപ്പീയിലെപ്പോലുള്ള ഫാസ്സിസ്സു്റ്റുകളുമടങ്ങുന്ന ഡാ൪ക്കു് ഇ൯റ്റ൪നെറ്റുലോകത്തൊഴികെ പുട്ടിനിപ്പോളു് സ്വീകാര്യതയൊന്നുമില്ല, സാമൂഹ്യമാധ്യങ്ങളിലു് ഒട്ടുമില്ല.

Written on: 27 February- 10 March 2022 and first published on 28 June 2023







No comments:

Post a Comment