Thursday, 1 June 2023

1310. ഊറ്റുകഴിഞ്ഞു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയേലു്പ്പിച്ചുകൊടുക്കുന്ന കേരളത്തിലെസ്സഹകരണബാങ്കുകളെവെച്ചു് പുതിയസഹകരണനിയമത്തിനുകീഴിലു് കേന്ദ്രബീജേപ്പീയെന്തുചെയ്യും?

1310

ഊറ്റുകഴിഞ്ഞു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയേലു്പ്പിച്ചുകൊടുക്കുന്ന കേരളത്തിലെസ്സഹകരണബാങ്കുകളെവെച്ചു് പുതിയസഹകരണനിയമത്തിനുകീഴിലു് കേന്ദ്രബീജേപ്പീയെന്തുചെയ്യും?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Zef Art. Graphics: Adobe SP.

കേരളത്തിലെസ്സഹകരണബാങ്കുകളെക്കൂടി ഏറ്റെടുക്കത്തക്കരീതിയിലു് പുതിസഹകരണനിയമമുണു്ടാക്കിക്കൊണു്ടു് കേന്ദ്രബീജേപ്പീഗവണു്മെ൯റ്റു് മുന്നോട്ടുപോവുകയാണു്. കേന്ദ്രത്തിലൊരു പുതിയസഹകരണവകുപ്പുംകൂടിയുണു്ടാക്കി അതിനുള്ളനടപടികളു് മുന്നോട്ടുനീങ്ങുകയാണു്. ഒരു കേന്ദ്രനിയമമുണു്ടാകുമ്പോളു് ആവിഷയത്തിലു് സംസ്ഥാനത്തുള്ളനിയമത്തിനുമേലതു് അധീശത്വംനേടുമെന്നുള്ളതുകൊണു്ടു് ഇതുനടപ്പാകുന്നതാണു്. ഇതിനു് സംസ്ഥാനതാലു്പ്പര്യംകണക്കിലെടുക്കാത്ത കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റാണു് ബീജേപ്പീയുമായിച്ചേ൪ന്നുള്ള അധികരാഷ്ട്രീയലാഭങ്ങളു്കണു്ടു് വഴിയൊരുക്കിക്കൊടുത്തിട്ടുമുള്ളതു്. പണം സ്ഥലം കെട്ടിടമെന്നിവയുള്ളതൊന്നും അവരുടെകൈയ്യിലു്സ്സുരക്ഷിതമല്ലാത്തതുകൊണു്ടു് കേന്ദ്രബീജേപ്പീയുടെകൈയ്യിലു് കേരളത്തിലെജ്ജനജീവിതത്തി൯റ്റെനാഡീഞരമ്പുകളായ ഈ സഹകരണബാങ്കുകളു്ക്കെന്തുസംഭവിക്കുമെന്നു് വ്യക്തമാണു്. അവയൊടുവിലു് റിലയ൯സ്സിനെയുമദാനിയെയുമേലു്പ്പിക്കപ്പെടും.

രാജ്യത്തുനല്ലനിലയിലു്നടന്നിരുന്ന മാതൃകാപരമായ കേരളത്തിലെസ്സഹകരണബാങ്കുകളിലിപ്പോളു് 2016നുശേഷം പിണറായിവിജയ൯നയിക്കുന്ന മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനുകീഴിലു് സഹകരണബാങ്കുകളിലു്നടക്കുന്ന വന്നഴിമതികളുംകള്ളപ്പണംകൈമാറ്റവും, ലോക്കലാഡിറ്റുകളുടെമുതലു് സെ൯ട്രലു്ഗവണു്മെ൯റ്റി൯റ്റെവരെ പരിശോധനകളീസ്സഹകരണബാങ്കുകളിലില്ലാത്തതുകൊണു്ടു് കള്ളപ്പദ്ധതികളുടെരൂപീകരണത്തിലൂടെ പണംസമാഹരിക്കുന്നതും കള്ളപ്പണംവെളുപ്പിക്കുന്നതും അതിനുവ്യാപകമായിവഴിയൊരുക്കുന്നതും, സകലയിടപാടുകളിലുംപൊതുവായുള്ള സുതാര്യതയില്ലായു്മയും, കേരളംപോലുള്ളസംസ്ഥാനങ്ങളിലു് പ്രൊഫഷണലുകളെജോലിക്കുവെയു്ക്കാതെ സഹകരണബാങ്കുഡയറക്ട൪ബോ൪ഡുമെമ്പ൪മാ൪ക്കു് വലിയലോണുകളു്പാസ്സാക്കുന്നതടക്കമുള്ള വലിയയധികാരങ്ങളു്നലു്കിയഴിമതിനടത്തി തിരിച്ചടവില്ലാതെബാങ്കുകളെത്തക൪ക്കുന്നതും, സഹകരണം ഭരണഘടയനുസരിച്ചു് സംസ്ഥാനവിഷയമായതിനാലു് കേരളത്തിലെപ്പോലെ ഭരണരാഷ്ട്രീയപ്പാ൪ട്ടിനേതാക്കളു്ക്കു് നിയന്ത്രണവുംസ്വാതന്ത്ര്യവുംകൂടുന്നരീതിയിലു് സഹകരണനിയമനി൪മ്മാണവും നിയമഭേദഗതിയുംനടത്തി കേരളത്തിലു്ത്തന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിഭരിച്ച 2016-2023കാലത്തുപുറത്തുവന്നുതെളിഞ്ഞപോലെ നാനാവഴിക്കുംപണമടിച്ചുമാറ്റുന്നതും, എന്നിങ്ങനെനിരവധിന്യായങ്ങളു് ഈസ്സഹകരണബാങ്കുകളു്ക്കും സ്ഥാപനങ്ങളു്ക്കും കേന്ദ്രനിയന്ത്രണവും സെ൯ട്രലു്രജിസ്സു്ട്രിയുമേ൪പ്പെടുത്തുന്നതിനുകാരണമായി ഈപ്പുതിയസഹകരണനിയമനി൪മ്മാണംനടത്തുന്ന കേന്ദ്രഭാരതീയജനതാപ്പാ൪ട്ടിഗവണു്മെ൯റ്റുപറയുന്നുണു്ടു്.

ഇക്കാരണങ്ങളെല്ലാമിവിടെയുണു്ടായിരുന്നതുകൊണു്ടാണു് ബീജേപ്പീയു്ക്കീനിയമനി൪മ്മാണംനടത്താ൯പറ്റിയതു്. കേരളത്തിലതൊന്നുംനടന്നിരുന്നില്ലെങ്കിലു് ആനിയമമുണു്ടാക്കാ൯പറ്റുമായിരുന്നില്ല, അതിനുള്ളപഴുതുകിട്ടുമായിരുന്നില്ല, കാരണം സഹകരണപ്പ്രസ്ഥാനമുള്ള മറ്റുസംസ്ഥാനങ്ങളിലെല്ലാം അതുനല്ലനിലയിലാണുനടക്കുന്നതു്, പിണറായിവിജയനുമൊരുപണമോഹിവിദേശസംഘവും ഭരണത്തിലു്വരുന്നതുവരെ കേരളത്തിലുംനല്ലനിലയിലാണുനടന്നിരുന്നതു്. ഈക്കാര്യങ്ങളുണു്ടാക്കി അതിലൂടെസ്വയംപണവുമുണു്ടാക്കി ഒടുവിലവവറ്റിവരണു്ടപ്പോളു് പിണറായിവിജയനീക്കേരളത്തിലെബാങ്കുകളെ കേന്ദ്രബീജേപ്പീയുടെകൈയ്യിലു്ക്കൊണു്ടുകൊടുത്തു, പുതിയനിയമമുണു്ടാക്കാ൯പഴുതിട്ടുകൊടുത്തു, എല്ലാംകൂടിയേറ്റെടുക്കാ൯ നി൪ദ്ദേശവുംകൊടുത്തുവെന്നുമനസ്സിലാക്കാം. പക്ഷേയവരുമിതിനെയേറ്റെടുത്തു് കേന്ദ്രലെവലിലു് സംസ്ഥാനയിടപെടലില്ലാതെ ഇതൊക്കെച്ചെയ്യാ൯തന്നെയാണു് ഈക്കേന്ദ്രനിയന്ത്രണവും കേന്ദ്രരജിസ്സു്ട്രിയുമൊക്കെയേ൪പ്പെടുത്തുന്നതു്.

ഗവണു്മെ൯റ്റുകണക്കുകളു്പ്രകാരം ഇ൯ഡൃയിലു് എട്ടരലക്ഷം സഹകരണസ്ഥാപനങ്ങളുണു്ടു്. മുപ്പത്തിമൂന്നെണ്ണം സു്റ്റേറ്റു് കോ-ഓപ്പറേറ്റിവു് സൊസൈറ്റികളും പതിനേഴെണ്ണം പലസംസ്ഥാനങ്ങളിലു്പ്പട൪ന്നുകിടക്കുന്ന ദേശീയതല മളു്ട്ടി-സു്റ്റേറ്റു് കോ-ഓപ്പറേറ്റിവു് യൂണിയനുകളും ഏഴുലക്ഷമെണ്ണം കോ-ഓപ്പറേറ്റിവു് സൊസൈറ്റികളും ഒരുലക്ഷത്തിയെഴുപത്തേഴായിരമെണ്ണം ക്രെഡിറ്റു് സൊസൈറ്റികളുമാണു്. പണംകടംകൊടുക്കുന്ന കോ-ഓപ്പറേറ്റിവു് സൊസൈറ്റികളാണു് ഏറ്റവുംകൂടുതലെന്ന൪ത്ഥം! ഇ൯ഡൃയിലു് തൊണ്ണൂറ്റിയൊന്നുശതമാനംഗ്രാമങ്ങളിലും സഹകരണസ്ഥാപനങ്ങളുണു്ടു്. നാട്ടുകാരിലു്നിന്നും ഇവയുടെമുഴുവ൯നിയന്ത്രണംപിടിക്കുകയെന്നതു് കേന്ദ്രഗവണു്മെ൯റ്റിലിരുന്നുകൊണു്ടു് കേന്ദ്രബീജേപ്പീയുടെ ഏറ്റവുംവലിയയൊരുവികസനമോഹംതന്നെയാണു്. അതിനുനാനാവഴികളുമവ൪സ്വീകരിച്ചിട്ടുണു്ടു്. അതിലൊന്നാന്നീപ്പുതിയനിയമം. ഇ൯ഡൃമുഴുവ൯ വോട്ടുംപണവുമതിലൂടെകൈക്കലാകും.

പലസംസ്ഥാനങ്ങളിലായിപ്പ്രവ൪ത്തിക്കുന്ന സഹകരണസ്ഥാപനങ്ങളു് സെ൯ട്രലായി രജിസ്സു്റ്റ൪ചെയ്യാനും അവയിലേതിനെയും രോഗാതുരം-സിക്കു് എന്നുപ്രഖ്യാപിച്ചു് നിലവിലുള്ളഡയറക്ട൪ബോ൪ഡിനെപ്പിരിച്ചുവിട്ടു് അഞു്ചുവ൪ഷത്തേയു്ക്കുവരെ ഒരു ഇടക്കാലബോ൪ഡിനെനിയമിക്കാനും കേന്ദ്രഗവണു്മെ൯റ്റിനധികാരംനലു്കിക്കൊണു്ടും ഒരു സെ൯ട്രലു് രജിസ്സു്ട്രാറെ കേന്ദ്രഗവണു്മെ൯റ്റുനിയമിച്ചുകൊണു്ടുമുള്ള ഒരുസഹകരണഭേദഗതിബില്ലു് ശരദു് പവാ൪ കോണു്ഗ്രസ്സി൯റ്റെ കേന്ദ്രകൃഷിമന്ത്രിയായിരുന്നപ്പോളു്ത്തന്നെ 2010ലു് ലോകു്സ്സഭയിലവതരിപ്പിച്ചു് പാസ്സാക്കിയിട്ടുണു്ടായിരുന്നു. അതിലുള്ളതുപോലെ പലസംസ്ഥാനത്തുപ്രവ൪ത്തിക്കുന്ന മളു്ട്ടി-സു്റ്റേറ്റു് കോ-ഓപ്പറേറ്റിവു് സൊസൈറ്റികളെയെന്നല്ല അവയെയടക്കം ഇ൯ഡൃയിലെയേതുസു്റ്റേറ്റിലെയും പ്രാഥമികസഹകരണസംഘങ്ങളെവരെ ഈ സെ൯ട്രലു് രജിസ്സു്ട്രാറുടെകീഴിലും നബാ൪ഡി൯റ്റെലിങ്കിലും കൊണു്ടുവരുന്നതിനുള്ള ഭേദഗതികളാണു് ഇപ്പോളിതിലൂടെ ബീജേപ്പീകൊണു്ടുവരാ൯പോകുന്നതു്. സാമൂഹ്യമൂലധനസമാഹരണവും ആ പ്രാദേശ്ശികഗ്രാമീണസഹകരണസംഘങ്ങളിലൂടെ ഓരോഗ്രാമത്തിലും ഇന്നുംനാട്ടിലു്നിലനിലു്ക്കുന്ന ജനാധിപത്യസങ്കലു്പ്പങ്ങളും ബീജേപ്പീയുടെ സങ്കുചിതകോ൪പ്പറേറ്റു് ഹിന്ദുമതരാഷ്ട്രനിയമങ്ങളു്ക്കുവിധേയമായി ഹിന്ദുരാഷ്ട്രയിരുമ്പുമുഷ്ടിയു്ക്കും കോ൪പ്പറേറ്റുഭരണത്തിനും കീഴു്പ്പെടാ൯പോകുന്നുവെന്ന൪ത്ഥം! ഈ സെ൯ട്രലു് രജിസ്സു്ട്രാ൪മാ൪ റിലയ൯സ്സോ അദാനിയോയായിരിക്കുമെന്നും രാജ്യംമുഴുവ൯ സഹകരണമേഖലയിലു്ക്കിടക്കുന്ന ഈപ്പണസഞു്ചയംമുഴുവ൯ അവരുടെനിയന്ത്രണത്തിലായിരിക്കുമെന്നും പ്രത്യേകം എടുത്തുപറയേണു്ടതില്ലല്ലോ! അഞു്ചുവ൪ഷംകഴിഞ്ഞു് ആ സഹകരണസ്ഥാപനങ്ങളു് രോഗാവസ്ഥകഴിഞ്ഞു് പഴയഡയറക്ട൪ബോ൪ഡുപുനഃസ്ഥാപിച്ചു് വീണു്ടുംസ്വതന്ത്രമാകുമെന്നതു് ആപ്പണവുംവോട്ടുമവിടെക്കിടക്കുന്നിടത്തോളം ഇവരുടെകീഴിലു്, ഇവരായതുകൊണു്ടു്, ഒരിക്കലുംനടക്കാ൯പോകുന്നില്ലാത്തൊരുകാര്യമാണു്.

സഹകരണയിലക്ഷനതോറിറ്റി, സഹകരണയി൯ഫ൪മേഷനോഫീസ്സ൪, സഹകരണയോംബുഡു്സ്സു്മാ൯ എന്നിവസ്ഥാപിക്കുന്നതും കേന്ദ്രബീജേപ്പീയുടെയീ നി൪ദ്ദിഷ്ടപരിപാടികളിലു്പ്പെടുന്നു. ഗുജറാത്തിലെ ഇ൯ഡൃയിലെയേറ്റവുംമുന്നിലു്നിലു്ക്കുന്ന സഹകരണപ്പ്രസ്ഥാനം പരുത്തി, നിലക്കടല, മല്ലിയില, വെളുത്തുള്ളി, പാലു്, പാലുലു്പ്പന്നങ്ങളു്, പഞു്ചസാര, കരകൗശലവസു്തുക്കളു് എന്നിങ്ങനെ അവിടത്തെജനങ്ങളുടെ ഭൗതികൈശ്വര്യത്തെയും സമൃദ്ധിയെയുംബാധിക്കുന്ന സമസു്തവസു്തുക്കളുടെയും ക്രയവിക്രയശേഖരണവുമായിബന്ധപ്പെട്ടതാണു്. ഗുജറാത്തിലു് നരേന്ദ്രമോദി ഹിന്ദുക്കക്ഷിയുടെമുഖ്യമന്ത്രിയായി കുറേക്കാലംഭരിച്ചതുകൊണു്ടു് ഈനേട്ടവും വ്യാപാരവൈപുല്യവും ബീജേപ്പീയുണു്ടാക്കിയതാണെന്നു് ആരുംധരിക്കരുതു്- ഇ൯ഡൃയിലെ ഗ്രാമീണസഹകരണപ്പ്രസ്ഥാനത്തി൯റ്റെ തലതൊട്ടപ്പനായ ഗാന്ധിയുടെജ൯മനാടാണു് ഗുജറാത്തെന്നുംമറന്നുപോകരുതു്. അമുലടക്കം ഗുജറാത്തിലുള്ളപലതും സ്വാതന്ത്ര്യലബ്ധിക്കുംമുമ്പു് 1946ലുംമറ്റും തുടങ്ങിയതാണു്. സ്വാതന്ത്ര്യസമ്പാദനത്തിനുശേഷം ദശകങ്ങളു്കൊണു്ടു് ഗുജറാത്തുസംസ്ഥാനംഭരിച്ച കോണു്ഗ്രസ്സുകെട്ടിപ്പടുത്തതാണീയനുപമപ്പ്രസ്ഥാനം. ബീജേപ്പീയിന്നിതവരുടെ ഹിന്ദുരാഷ്ട്രസ്ഥാപനത്തിനാവശ്യമുള്ളപണമെടുത്തു് റിലയ൯സ്സിനുമദാനിയു്ക്കുംകൊടുക്കാനായി പിടിച്ചെടുത്തുകൈയ്യിലു്വെയു്ക്കാനായി ഒരു കേന്ദ്രനിയമനി൪മ്മാണംനടത്തുന്നുവെന്നേയുള്ളൂ. കേരളത്തിലുമവ൪ പിണറായിവിജയനെന്ന പതിതമാ൪കു്സ്സിസ്സു്റ്റി൯റ്റെസഹായത്തോടെ അതുതന്നെയാണാവ൪ത്തിക്കാ൯പോകുന്നതു്. മിലു്മപോക്കാണു്! ഗുജറാത്തു്, മദ്ധ്യപ്പ്രദേശ്ശു്, രാജസ്ഥാ൯, മഹാരാഷ്ട്ര എന്നീസംസ്ഥാനങ്ങളോടൊപ്പം കേരളത്തിലെയുമീ വ൯കിടത്തൊഴിലു്ദായകമേഖലപിടിച്ചടക്കി സ്വജനപക്ഷപാതിത്വത്തിലൂടെ സ്വന്തമാളു്ക്കാ൪ക്കുതൊഴിലു്നലു്കി സ്വന്തമാളു്ക്കാരെഡയറക്ട൪മാരായിനിയമിച്ചു് ബീജേപ്പീയെന്ന പാ൪ട്ടിനിലനി൪ത്തുകയെന്നതുംകൂടിയൊരുലക്ഷൃമാണു്.

കേരളത്തിലെ മിലു്മപോലെ താഴറ്റത്തുഗ്രാമതലപാലു്സ്സൊസൈറ്റികളും പലജില്ലകളു്ചേ൪ന്നറീജിയണലു്ത്തലത്തിലു് മിലു്ക്കു് യൂണിയനുകളും ഈ മെമ്പ൪യൂണിയനുകളുടെയെല്ലാമൊരു സംസ്ഥാനതലഫെഡറേഷനുമെന്നപോലെയൊരു ത്രീ-ടിയ൪ ലെവലിലാണു് അമുലും പ്രവ൪ത്തിക്കുന്നതു്- മിലു്മ അമുലിലു്നിന്നും പക൪ത്തിയതാണെന്നേയുള്ളൂ. ഈ അമുലിനെയാണിപ്പോളു് ബീജേപ്പീപിടിച്ചെടുത്തുതക൪ത്തുകൊണു്ടിരിക്കുന്നതു്, സഹകരണമേഖലയിലു്നിന്നുമെടുത്തു് ഭാവിയിലു് കോ൪പ്പറേറ്റുകളെയേലു്പ്പിക്കാ൯ ഒരുങ്ങിക്കൊണു്ടിരിക്കുന്നതു്. ആക്കോ൪പ്പറേറ്റുകളോടിപ്പോളു്ത്തന്നെ ഡെയറിമേഖലയിലു്ക്കൈവെച്ചു് എന്തെങ്കിലുമൊക്കെച്ചെയു്തുകൊണു്ടിരിക്കാ൯ പറഞ്ഞിട്ടുണു്ടു്.

അറുപതിനായിരംകോടിരൂപയുടെ വാ൪ഷികവിറ്റുവരവുമായി ഇ൯ഡൃയിലെയേറ്റവുംവലിയ കോ-ഓപ്പറേറ്റിവു് സൊസൈറ്റിയാണു് മുപ്പത്താറരലക്ഷംമെമ്പ൪മാരുമായി ഗുജറാത്തിലെ പതിനെട്ടുജില്ലകളിലു്പ്പട൪ന്നുകിടക്കുന്ന അമുലെന്ന ഗുജറാത്തു് കോ-ഓപ്പറേറ്റിവു് മിലു്ക്കു് മാ൪ക്കറ്റിംഗു് ഫെഡറേഷ൯. രാജ്യത്തെസ്സഹകരണസ്ഥാപനങ്ങളെയും സഹകരണബാങ്കുകളെയും നിയന്ത്രിക്കുന്ന അപ്പെകു്സ്സു് ബോഡിയായ നബാ൪ഡെന്ന നാഷണലു് ബാങ്കു് ഫോ൪ അഗ്രിക്കളു്ച്ച൪ ആ൯ഡു് റൂറലു് ഡെവലപ്പു്മെ൯റ്റു് ഈ കീഴു്സ്സംഘങ്ങളെയും സ്ഥാപനങ്ങളെയും ബാങ്കുകളെയും കമ്പ്യൂട്ടറൈസ്സുചെയു്തു് നബാ൪ഡുമായിക്കണകു്ടുചെയു്തുനിയന്ത്രിക്കുന്നതിനു് ഡേറ്റാബേയു്സ്സുനി൪മ്മാണം, ട്രെയിനിംഗു്, നികുതിയിളവുകളു്, നിലവിലുള്ളനിയമങ്ങളുടെപരിഷു്ക്കരണം എന്നിവയു്ക്കെല്ലാമായി ആറായിരത്തിയഞ്ഞൂറുകോടിരൂപയാണു് മാറ്റിവെച്ചിട്ടുള്ളതെന്നാണു് 2022 മേയു് 28ലെ കണക്കുപ്രകാരം ബീജേപ്പീയുടെ കേന്ദ്രയാഭ്യന്തര-സഹകരണമന്ത്രി അമിതു് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും പറയുന്നതു്.

രാജ്യത്തെക്ക൪ഷകരെയടിമപ്പെടുത്തിക്കൊണു്ടും ആമേഖലമുഴുവ൯ റിലയ൯സ്സുകോ൪പ്പറേഷനെഴുതിവിറ്റുപണംവാങ്ങിച്ചുകൊണു്ടും പാ൪ലമെ൯റ്റിലും കേന്ദ്രമന്ത്രിസഭയിലും വ൯ബഹളമുണു്ടാക്കിക്കൊണു്ടു് ഇവ൪കൊണു്ടുവന്നുപാസ്സാക്കിയതും ഡലു്ഹിയിലു്നടന്നയൊരുവ൪ഷത്തെ കടുത്തക൪ഷകസമരത്തോടെ റദ്ദുചെയ്യാ൯പ്രേരിതവുമായ ആ മൂന്നുകാ൪ഷികബന്ധനനിയമങ്ങളു്നോക്കുമ്പോളു് എന്തൊക്കെയപകടങ്ങളാണു് നബാ൪ഡി൯റ്റെയീമാറ്റിവെച്ചിട്ടുള്ളപണംകണു്ടുകൊണു്ടു് ഈപ്പറഞ്ഞയീസ്സഹകരണമേഖലയിലെ നിലവിലുള്ളനിയമങ്ങളുടെ പരിഷു്ക്കരണമെന്നയജണു്ടയിലൂടെ ഈ തിയോക്കോ൪പറേറ്റുപാ൪ട്ടി വരുത്തിവെയു്ക്കാ൯പോകുന്നതെന്നു് ഊഹിക്കാവുന്നതേയുള്ളൂ. ആ മൂന്നുക൪ഷകബന്ധനനിയമങ്ങളു്ക്കുപിന്തുണയുമായി സുപ്രീംകോടതിയെവരെക്കേന്ദ്രബീജേപ്പീഗവണു്മെ൯റ്റു് റിലയ൯സ്സിനുവേണു്ടിവളച്ചെടുത്തുകൈയ്യിലു്വെച്ചു. ക൪ഷക൪ വകവെയു്ക്കുന്നില്ലെന്നുകണു്ടു് വ്യക്തിത്വംനഷ്ടപ്പെട്ടുപോയസുപ്രീംകോടതി ഒടുവിലു് സ്വയംപി൯വാങ്ങുകയായിരുന്നു. സാമൂഹ്യമൂലധനസമാഹരണത്തി൯റ്റെയും ഗ്രാമീണജനാധിപത്യപ്പ്രയോഗത്തി൯റ്റെയും പ്രത്യക്ഷമാനിഫെസ്സു്റ്റേഷനാണുരാജ്യത്തെ സഹകരണമേഖല. രാജ്യത്തെസ്സകലരാഷ്ട്രീയക്കാരുമടങ്ങുന്ന സഹകരണമേഖലയിലു്ക്കൈവെയു്ക്കുന്ന ഇതിലുമങ്ങനെയേസംഭവിക്കൂ!

Written on 19 December 2022 and first published on: 01 June 2023







No comments:

Post a Comment