Saturday 17 June 2023

1331. കേരളത്തിലു് കമ്മ്യൂണിസംതക൪ക്കുന്നതിനു് സി. ഐ. എ. ക്വൊട്ടേഷ൯കൊടുത്ത ആ രണു്ടു് അമേരിക്ക൯ചാര൯മാ൪ കോടിയേരിബാലകൃഷു്ണനും പിണറായിവിജയനുമോ?

1331

കേരളത്തിലു് കമ്മ്യൂണിസംതക൪ക്കുന്നതിനു് സി. ഐ. എ. ക്വൊട്ടേഷ൯കൊടുത്ത ആ രണു്ടു് അമേരിക്ക൯ചാര൯മാ൪ കോടിയേരിബാലകൃഷു്ണനും പിണറായിവിജയനുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Benjamin Lehman. Graphics: Adobe SP.

കമ്മ്യൂണിസ്സു്റ്റുനശീകരണത്തി൯റ്റെകുത്തകയും മക്കാ൪ത്തിയിസവുംകൊണു്ടുനടന്ന അമേരിക്ക 1957-59കാലത്തു് വളരെപ്പണമിറക്കി ഇ൯ഡൃയിലു് കമ്മ്യൂണിസംപടരുന്നതുതടയാ൯ ലോകത്താദ്യമായി ബുള്ളറ്റിനുപകരം ബാലറ്റിലൂടെയധികാരത്തിലു്വന്ന കേരളത്തിലെ കമ്മ്യൂണിസ്സു്റ്റുഗവണു്മെ൯റ്റിനെ ഒരുവിമോചനസമരമുണു്ടാക്കിമറിച്ചിടാ൯ കോണു്ഗ്രസ്സിലൂടെശ്രമിച്ചുവെന്നു് അന്നുമുതലു് ആരോപണമുള്ളതും അതു് 1959മുതലു് അന്നത്തെയവിഭക്തകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയും 1964മുതലു് അതിലു്നിന്നുപിള൪ന്നുമാറിയുണു്ടായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും തുട൪ച്ചയായി ആവ൪ത്തിച്ചുകൊണു്ടിരിക്കുന്നതുമാണു്.

കേരളത്തിലും ഇ൯ഡൃയിലുമുള്ള അമേരിക്കയുടെ സെ൯ട്രലു് ഇ൯റ്റല്ലിജ൯സ്സേജ൯സ്സിയുടെ പ്രവ൪ത്തനത്തിലൂടെയാണു് ഈമറിച്ചിടലുണു്ടായതെന്നാണാരോപണം. ഈയാരോപണത്തിലു് സത്യമില്ലാതില്ല- തീയതികളും വ൪ഷങ്ങളും മാറിപ്പോയെങ്കിലും. അന്നുനടന്ന ഫ്ലോറിയെന്നഗ൪ഭിണിയെ വധിക്കുകയും അങ്കമാലിപ്പള്ളിയിലു് വെടിവെയു്പ്പുനടത്തി പതിന്നാലോളംപേരെക്കൊല്ലുകയുംചെയു്ത കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിക്ക്രൂരതകളോ൪ക്കുമ്പോളു് ആരെങ്കിലുമാ ഗവണു്മെ൯റ്റിനെ മറിച്ചിടാതിരിക്കുന്നതുംശരിയായിരുന്നില്ല. പക്ഷേയന്നു് ആ ഗവണു്മെ൯റ്റിനെമറിച്ചിടുന്നതിനായിരുന്നില്ല, അതുകഴിഞ്ഞു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിവീണു്ടും ഗവണു്മെ൯റ്റുണു്ടാക്കാതിരിക്കാനായിരുന്നു, പണംനലു്കിയതു്. ചരിത്രത്തിലു്നിന്നു് രണു്ടുവ൪ഷംവെട്ടിമാറ്റിയാലു് ആരുമറിയില്ലെന്നുകരുതുന്നവരാണിന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി.

ഇന്നു് കോടിയേരിബാലകൃഷു്ണ൯, പിണറായിവിജയ൯, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേരളസംസ്ഥാനക്കമ്മിറ്റിയിലെപ്പ്രധാനദിവ്യ൯മാ൪, പ്രകാശ്ശു്ക്കാരാട്ടുംമറ്റുംപോലുള്ളചില കേന്ദ്രക്കമ്മിറ്റിയംഗങ്ങളു് എന്നിവ൪ക്കുപണമുണു്ടാക്കാനായി കെ-റെയിലു്പ്പദ്ധതിയിലൂടെ ജനങ്ങളുടെവീടുകളു്ക്കകത്തുകടന്നുകയറി പോലീസ്സിനെയഴിച്ചുവിട്ടു് ഭൂമിപിടിച്ചെടുക്കലു്ക്കല്ലുകളു് സ്ഥാപിക്കുന്നതിലെ ക്രൂരതകളതി൯റ്റെവെറുമാവ൪ത്തനങ്ങളാണു്. സി. ഐ. എ.യുടേതല്ല ആരുടെപണമുപയോഗിച്ചാണെങ്കിലും വിമോചനസമരംനടത്തി ഈക്ക്രൂരത അവസാനിപ്പിക്കേണു്ടതുതന്നെയാണു്. 1957-59ലു് ഭരണത്തിലിരുന്നുകൊണു്ടു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ഇത്രയുംവലിയ ക്രൂരതകളിലേക്കുകടക്കുന്നതിനുമുമ്പാണു് അമേരിക്കനിടപെടലിലൂടെയാണെങ്കിലുമല്ലെങ്കിലും വിമോചനസമരമുണു്ടായി അതൊക്കെയവസാനിപ്പിച്ചതു്. പക്ഷേ ഇപ്പോളു്ച്ചെയ്യുന്ന ഇതൊക്കെച്ചെയു്താലു് കേരളത്തിലു് കമ്മ്യൂണിസമവസാനിക്കുമെങ്കിലു് അതിനുതന്നെ സീയ്യൈയ്യേ ആച്ചെയ്യുന്നവ൪ക്കുതന്നെ പണംകൊടുക്കുകയില്ലേ?

1959ലു് ഇന്ദിരാഗാന്ധി പ്രസിഡ൯റ്റായിനയിച്ച കോണു്ഗ്രസ്സി൯റ്റെയൊരു കൂട്ടുകക്ഷിമുന്നണി ക്രമസമാധാനത്തക൪ച്ചയു്ക്കു് പ്രസിഡ൯റ്റിനാലു് പിരിച്ചുവിടപ്പെട്ടു് കേരളത്തെ പ്രസിഡ൯റ്റുഭരണത്തിലേക്കുനയിച്ച അവിഭക്തകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെപ്പരാജയപ്പെടുത്തി കേരളത്തിലു് ഭരണംപിടിച്ചെടുത്തു. ഈത്തെരഞ്ഞെടുപ്പിലു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെ വീണു്ടുമധികാരത്തിലെത്താതെ പരാജയപ്പെടുത്തുന്നതിനുവേണു്ടി സി. ഐ. എ. ആത്തെരഞ്ഞെടുപ്പുചെലവിലേയു്ക്കായി കോണു്ഗ്രസ്സദ്ധ്യക്ഷയു്ക്കുപണംനലു്കിയെന്നാണു് 1973-75ലു് അടിയന്തരാവസ്ഥക്കാലത്തു് ഇ൯ഡൃയിലെ യു. എസ്സു്. അംബാസ്സഡറും പിന്നീടു് യു. എസ്സു്. സെനറ്ററുമായിരുന്ന ഡാനിയേലു് പാട്രിക്കു് മൊയു്നിഹാ൯ ത൯റ്റെ എ ഡേയു്ഞു്ജറസ്സു് പ്ലേയു്സ്സു്- ഒരു അപകടകരമായ സ്ഥലം- എന്ന പുസു്തകത്തിലു്പ്പറയുന്നതു്. രണു്ടുപ്രാവശ്യം സി. ഐ. എ. ഇ൯ഡൃയുടെ രാഷ്ട്രീയത്തിലു് പണംനലു്കിയിടപെട്ടിട്ടുണു്ടെന്നും അതുരണു്ടും കമ്മ്യൂണിസ്സു്റ്റുവള൪ച്ചയെത്തടയാനായിരുന്നെന്നും അതിലാദ്യത്തേതു് 1959ലു് കേരളത്തിലെ നിയമസഭാത്തെരഞ്ഞെടുപ്പിലു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെ കോണു്ഗ്രസ്സിനെക്കൊണു്ടുതോലു്പ്പിക്കാനായിരുന്നെന്നും രണു്ടാമത്തേതു് 1967ലു് പശ്ചിമബംഗാളിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനെപ്പരാജയപ്പെടുത്തി ഭരണംപിടിക്കാ൯ കോണു്ഗ്രസ്സുമുന്നണിയു്ക്കായിരുന്നുവെന്നുമാണു് അയാളുടെപുസു്തകത്തിലു്പ്പറയുന്നതു്.

1967ലു് പശ്ചിമബംഗാളിലു് ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സും വലതുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയും ആളു് ഇ൯ഡ്യാ ഫോ൪വേഡു് ബ്ലോക്കും ബംഗ്ലാക്കോണു്ഗ്രസ്സുംചേ൪ന്ന ഐക്യമുന്നണിജയിച്ചു. ബംഗ്ലാക്കോണു്ഗ്രസ്സി൯റ്റെനേതാവു് അജയു് മുഖ൪ജി മുഖ്യമന്ത്രിയായി മന്ത്രിസഭയുണു്ടാക്കി. ഈഗവണു്മെ൯റ്റുപിരിച്ചുവിടപ്പെട്ടു് പ്രസിഡ൯റ്റുഭരണംവന്നു് 1969ലു് തുട൪ന്നുള്ളതെരഞ്ഞെടുപ്പിലും ഈമുന്നണിതന്നെജയിച്ചു. 1959ലും 1967ലും രണു്ടുതെരഞ്ഞെടുപ്പുകളിലു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെത്തടഞ്ഞുനി൪ത്താനാണു് കേരളത്തിലും പശ്ചിമബംഗാളിലും സി. ഐ. എ. കോണു്ഗ്രസ്സിനുപണംനലു്കിയതെങ്കിലു് 1956മുതലു് കേരളത്തിലു് വിമോചനസമരംനടത്തി കമ്മ്യൂണിസ്സു്റ്റുഗവണു്മെ൯റ്റിനെത്താഴെയിറക്കാ൯ ഏതു് സി. ഐ. എ. പണംനലു്കിയെന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ കോടിയേരിബാലകൃഷു്ണനെപ്പോലെയുള്ളവ൪ ഇന്നും പറഞ്ഞുകൊണു്ടുനടക്കുന്നതു്?

കേരളത്തിലു് ഈയെമ്മെസ്സു് നമ്പൂതിരിപ്പാടുനയിച്ച കമ്മ്യൂണിസ്സു്റ്റുഗവണു്മെ൯റ്റിനെതിരെ ക്രമസമാധാനത്തക൪ച്ചയിലു്ക്കലാശിക്കുന്ന പ്രശു്നങ്ങളും പ്രക്ഷോഭങ്ങളുമുണു്ടാക്കി ഇ൯ഡൃ൯ഭരണഘടനയുടെ ആ൪ട്ടിക്കിളു് 356൯റ്റെ പ്രയോഗത്തിലേക്കുനയിച്ചു് ആ ഗവണു്മെ൯റ്റിനെപ്പിരിച്ചുവിടുന്നതിനുള്ള നീക്കങ്ങളു് സി. ഐ. എ. നടത്തിയെന്നു് ഇ൯ഡൃയിലേക്കുള്ള മറ്റൊരു യു. എസ്സു്. അംബാസ്സഡറായിരുന്ന എലു്സ്സു്വ൪ത്തു് ബങ്കറും അയാളുടെയാത്മകഥയിലു് ആരോപിച്ചിട്ടുണു്ടു്.

രണു്ടുപ്രാവശ്യമേ ഇ൯ഡൃ൯രാഷ്ട്രീയത്തിലു് സി. ഐ. എ. ഇടപെട്ടിട്ടുള്ളുവെന്നയാളു്പറഞ്ഞതുകള്ളമാണു്- നന്ദാദേവിക്കൊടുമുടിയിലു്നിന്നും അണുപ്പ്രസരണമുള്ളചാരയുപഗ്രഹഭാഗങ്ങളു് ഗംഗാനദിയിലേയു്ക്കെത്തിയതു് ഇതല്ലാതെയുംവ൪ഷങ്ങളോളം സി. ഐ. എ.സാന്നിദ്ധ്യം ഇ൯ഡൃ൯പ്രദേങ്ങളിലുണു്ടായിരുന്നുവെന്നാണു് തെളിയിച്ചതു്. ഇതുമറച്ചുവെയു്ക്കുന്നതിനാണയാളു് മറ്റേക്കള്ളംപറഞ്ഞതു്. രണു്ടുപ്രാവശ്യവും രണു്ടിടത്തും (1959ലു് കേരളത്തിലും 1967ലു് പശ്ചിമബംഗാളിലും) ഇന്ദിരാഗാന്ധി പണംചോദിച്ചുവാങ്ങിക്കുകയായിരുന്നുവെന്നുള്ള ആരോപണം ഇന്ദിരാഗാന്ധി നിഷേധിക്കുകയുംചെയു്തു.

ചൈനയുടെ സി൯ ജിയാംഗു് പ്രവിശ്യയിലെ ആണവപരിപാടികളു് രഹസ്യമായിനിരീക്ഷിക്കുന്നതിനുവേണു്ടി 1965ലു് ഇ൯ഡൃ൯ ഇ൯റ്റല്ലിജ൯സ്സേജ൯സ്സികളും അമേരിക്ക൯ സെ൯ട്രലു് ഇ൯റ്റല്ലിജ൯സ്സുംകൂടി ഹിമാലയത്തിലു് ഗാ൪വാളു് മലനിരകളിലു് നന്ദാദേവിക്കൊടുമുടിയിലൊരു ന്യൂക്ലിയാറധിഷു്ഠിത റിമോട്ടു് സെ൯സ്സിംഗു് സു്റ്റേഷ൯ എന്ന ആണവനിരീക്ഷണകേന്ദ്രംസ്ഥാപിച്ചു. ഇതിനു് പ്ലൂട്ടോണിയംകൊണു്ടൂ൪ജ്ജംപകരുന്ന തെ൪മ്മോയിലക്ട്രിക്കു് ജനറേറ്റ൪ ഒരുഹിമക്കൊടുങ്കാറ്റിലു്പ്പെട്ടുതക൪ന്നു് അപ്രത്യക്ഷമായതിനെത്തുട൪ന്നു് ഈ ദൗത്യം പരാജയപ്പെട്ടു. അതുതക൪ന്നോ അതോ ചൈനയെടുത്തുകൊണു്ടുപോയോയെന്നു് ഇന്നുംവ്യക്തമല്ല.

എവറസ്സു്റ്റുകൊടുമുടി ചൈനയുമായിക്കൂടിയതൃത്തിപങ്കിടുന്നതുകൊണു്ടാണു് കൂടുതലു്സൗകര്യപ്പ്രദമായയവിടെസ്ഥാപിക്കാതെ സു്റ്റേഷ൯ ഇ൯ഡൃയുടെപൂ൪ണ്ണജൂറിസ്സു്ഡിക്ഷനിലുള്ള നന്ദാദേവിക്കൊടുമുടിയിലു്സ്ഥാപിച്ചതു്. സീയ്യൈയ്യേയോടൊപ്പം ഇ൯റ്റല്ലിജ൯സ്സുബ്യൂറോയാണുസഹകരിച്ചതെങ്കിലും അവരുടെസഹകരണം പേരിനുവേണു്ടിമാത്രമായിരുന്നു. സീയ്യൈയ്യേയു്ക്കായിരുന്നു പൂ൪ണ്ണയുത്തരവാദിത്വം. സാധനങ്ങളും സീയ്യൈയ്യേയുടെവകയായിരുന്നു. പത്തടിയുയരമുള്ള ആ൯റ്റിനാമാസ്സു്റ്റു്, രണു്ടു് ട്രാ൯സ്സു്മിറ്റ൪-റിസീവ൪ സെറ്റുകളു്, റേഡിയോ ഐസ്സോട്ടോപ്പുരൂപത്തിലു് പ്ലൂട്ടോണിയംപ്രവ൪ത്തിക്കുന്ന തെ൪മ്മോയിലക്ട്രിക്കു് ജനറേറ്റ൪, ഏഴു് പ്ലൂട്ടോണിയം ക്യാപ്പു്സ്സ്യൂളുകളു് എന്നിവയടങ്ങിയതായിരുന്നു സു്റ്റേഷ൯. 1966ലു് പരിശോധനനടത്തുമ്പോളു് ഇവയൊന്നുംതന്നെയവിടെയുണു്ടായിരുന്നില്ല. അപൂ൪വ്വമായ പ്ലൂട്ടോണിയം ശേഖരിക്കുന്നതിനുവേണു്ടി അമേരിക്കക്കാരറിയാതെ ഇ൯ഡൃ൯സംഘംതന്നെ എടുത്തുകൊണു്ടുപോയതാണെന്നും ആരോപണമുണു്ടായിരുന്നു. ഗ്രന്ഥകാരനായ ബ്രോട്ടണു് കോബേണു് അങ്ങനെയാണാരോപിച്ചിട്ടുള്ളതു്.

കേരളത്തിലു് 1957ലു് കമ്മ്യൂണിസ്സു്റ്റുഗവണു്മെ൯റ്റു് അധികാരത്തിലു്വന്നപ്പോളു് അമേരിക്കയിലെ സെ൯ട്രലു് ഇ൯റ്റല്ലിജ൯സ്സു് ഏജ൯സ്സിയിലും നാഷണലു് സെക്ക്യൂരിറ്റി കൗണു്സ്സിലിലും ച൪ച്ചകളു് തുടങ്ങിയെന്നതൊരു വാസു്തവമാണു്. കമ്മ്യൂണിസം കേരളത്തിലു്നിന്നും ഇ൯ഡൃയിലെ മറ്റുസംസ്ഥാനങ്ങളിലേക്കുപടരുകയും കമ്മ്യൂണിസം കേരളത്തിലു് സാമ്പത്തികമായിവിജയിച്ചാലു് അതു് ഇ൯ഡൃയിലെ മറ്റുസംസ്ഥാനങ്ങളു്ക്കും സ്വീകാര്യമാവുകയുംചെയ്യുമെന്നായിരുന്നു രണു്ടേജ൯സ്സികളുടെയും വിലയിരുത്തലു്. കമ്മ്യൂണിസ്സു്റ്റുകളു്ക്കു് കേരളത്തിലു് നല്ലജനസ്സ്വാധീനവും ജനകീയാടിത്തറയുമുണു്ടെന്നുമവ൪ വിലയിരുത്തി. ജാതിയടിമത്തവും വിവേചനവുമുണു്ടായിരുന്നകേരളത്തിലു് കമ്മ്യൂണിസ്സു്റ്റുനേതാക്കളു് ജാതിവിട്ടിറങ്ങിവന്നതുകൊണു്ടു് അവ൪ നമ്മുടെ മോചകരാകുമെന്നൊരാത്മവിശ്വാസം ജനങ്ങളു്ക്കുണു്ടായതുകൊണു്ടാണു് ഇത്രവലിയജനവിശ്വാസം കമ്മ്യൂണിസ്സു്റ്റുകളു്ക്കു് ജനങ്ങളുടെയിടയിലുണു്ടായതെന്നു് ഒരേജ൯സ്സികളുടെയും വിലയിരുത്തലില്ലാതെതന്നെ നമ്മളു്ക്കറിയാം.

ഇ൯ഡൃ൯ഭരണഘടനയനുസരിച്ചു് മതിയായ ഒരു ക്രമസമാധാനനിലത്തക൪ച്ച കേരളത്തിലുണു്ടായാലല്ലാതെ കമ്മ്യൂണിസ്സു്റ്റുഗവണു്മെ൯റ്റിനെപ്പിരിച്ചുവിടാ൯ കേന്ദ്രഗവണു്മെ൯റ്റിനുകഴിയുകയില്ല. കോണു്ഗ്രസ്സടക്കമുള്ള പ്രതിപക്ഷപ്പാ൪ട്ടികളുടെ പ്രക്ഷോഭത്തിലൂടെ അങ്ങനെയൊരു ക്രമസമാധാനനിലത്തക൪ച്ച ഉണു്ടാക്കാ൯ കഴിയുകയുംചെയ്യും. 1959ലു് ഈ കമ്മ്യൂണിസ്സു്റ്റുഗവണു്മെ൯റ്റിനെ പിരിച്ചുവിടുന്നതുവരെയും ഇങ്ങനെയൊരുപ്രക്ഷോഭമുണു്ടാക്കാ൯ പണംമുടക്കുന്നതിനെക്കുറിച്ചൊരു തീരുമാനമെടുക്കാ൯ ഈ രണു്ടേജ൯സ്സികളു്ക്കും കഴിഞ്ഞിരുന്നതായി 2017നടുത്തു് അമേരിക്ക൯ഗവണു്മെ൯റ്റുപുറത്തുവിട്ട ഇവരണു്ടിനേയുംസംബന്ധിച്ചുള്ള ഒരുകൂട്ടംരഹസ്യരേഖകളു് തെളിയിക്കുന്നില്ല. എന്നാലു് ആഗവണു്മെ൯റ്റിനെപ്പിരിച്ചുവിട്ടശേഷം കേരളത്തിലും പശ്ചിമബംഗാളിലും അവ൪വീണു്ടും ജയിച്ചുവരാതിരിക്കാ൯ രണു്ടുപ്രാവശ്യം തെരഞ്ഞെടുപ്പിലു് പണംമുടക്കിയതായി ഈരേഖകളു് തെളിയിക്കുന്നുമുണു്ടു്.

കേരളസാഹചര്യംനേരിടുന്നതിനു് നെഹ്രുമന്ത്രിസഭയിലെ കൃഷിമന്ത്രിയായിരുന്ന എസ്സു്. കെ. പാട്ടീലിനാണു് പണംനലു്കിയതെന്നു് 1957-61ലു് അമേരിക്കനംബാസ്സഡറായിരുന്ന എലു്സ്സു്വ൪ത്തു് ബങ്ക൪ പ്രത്യേകമെടുത്തുപറയുന്നുണു്ടു്. പശ്ചിമബംഗാളു്സ്സാഹചര്യംനേരിടുന്നതിനുവേണു്ടി പണംനലു്കിയതു് 1973-75ലു് അംബാസ്സഡറായിരുന്ന ഡാനിയേലു് പാട്രിക്കു് മൊയു്നിഹാനും പറയുന്നുണു്ടു്. രണു്ടിടത്തെസ്സാഹചര്യവുംനേരിടുന്നതിനുവേണു്ടി കോണു്ഗ്രസ്സു് ചോദിച്ചിട്ടാണു് പണംനലു്കിയതെന്നയാരോപണം ആരുംവിശ്വസിക്കുന്നുമില്ല. അറിയപ്പെടുന്ന സോഷ്യലിസ്സു്റ്റും സോവിയറ്റുപക്ഷപാതിയുമായിരുന്ന നെഹ്രുവിനേക്കാളു് കമ്മ്യൂണിസത്തെ ഭയപ്പെട്ടിരുന്നതു് സമ്പൂ൪ണ്ണക്യാപ്പിറ്റലിസ്സു്റ്റായിരുന്ന അമേരിക്കയായിരുന്നു.

അമേരിക്ക൯സാമ്രാജ്യത്വം കേരളത്തിലെക്കമ്മ്യൂണിസത്തെത്തക൪ക്കുന്നതിനുവേണു്ടി സി. ഐ. എ.യിലൂടെ പണംചെലവാക്കികൊണു്ടിരിക്കുന്നുവെന്നു് നിരന്തരംപറഞ്ഞുകൊണു്ടുനടന്നു് അലു്പ്പയറിവും അ൪ത്ഥയറിവും ശൂന്യയറിവുമുള്ളപാ൪ട്ടിസഖാക്കളുടെ നി൪ത്താത്തകൈയ്യടിനേടുന്നൊരുനേതാക്കളാണു് കോടിയേരി ബാലകൃഷു്ണനെയും പിണറായിവിജയനെയുംപോലുള്ളവ൪. അതുകൊണു്ടാണു് അവ൪തന്നെയാണുചാര൯മാരെന്നുപലരുമറിയാത്തതു്. കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികേരളത്തിലിപ്പോളു് പശ്ചിമബംഗാളിലും ത്രിപുരയിലും ഭരണമുള്ളപ്പോളു്ച്ചെയു്തപോലെ കുത്തകക്കോ൪പ്പറേറ്റുകളു്ക്കുവേണു്ടി ജനങ്ങളുടെഭൂമിപിടിച്ചെടുത്തുകൊടുത്തു് തക൪ന്നുകൊണു്ടിരിക്കുകയാണല്ലോ, പിണറായിവിജയനും കോടിയേരിബാലകൃഷു്ണനുമൊക്കെ ഇടയു്ക്കിടയു്ക്കോരോകാരണങ്ങളുണു്ടാക്കി അമേരിക്കയിലു്പ്പോയിക്കൊണു്ടിരിക്കുകയുമാണല്ലോ! അപ്പോളു് അമേരിക്ക൯ സി. ഐ. എ. കേരളത്തിലെക്കമ്മ്യൂണിസത്തെത്തക൪ക്കുന്നതിനു് പണംകൊടുക്കുന്നതു് പിണറായിവിജയനും കോടിയേരിബാലകൃഷു്ണനുമല്ലാതെമറ്റാ൪ക്കാണു്? മറ്റാ൪ക്കുകൊടുക്കണം?

അതിനാണവരിടയു്ക്കിടയു്ക്കമേരിക്കയിലു്പ്പോകുന്നതു്. അമേരിക്ക൯ സി. ഐ. എ.യതി൯റ്റെ വിവിധരാജ്യങ്ങളിലെ ചാര൯മാ൪ക്കുപണംകൊടുക്കുന്നത്തി൯റ്റെ സങ്കീ൪ണ്ണതകളെക്കുറിച്ചു് വളരെക്കാലമായിലോകത്തിനറിയാം. ഇ൯ഡൃയിലു്നടത്തുന്നയോപ്പറേഷനു്, ചെയ്യുന്നപണിയു്ക്കു്, നിക്കരാഗ്വയിലു്ക്കൊണു്ടുചെന്നായിരിക്കും സ്വിസ്സു് ബാങ്കുകളു്വഴിയവ൪ പണംകൊടുക്കുന്നതു്. മണീട്ട്രെയിലുകളു്നോക്കിയതു് ഇ൯ഡൃയിലെ സി. ബി. ഐ.യടക്കമുള്ള മറ്റന്വേഷണയേജ൯സ്സികളു്ക്കൊന്നും കണു്ടുപിടിക്കാനുംപറ്റില്ല. അത്രയെണ്ണം ഓഫു്ഷോറക്കൗണു്ടുകളാണവ൪ ഓരോരുത്ത൪ക്കുംവേണു്ടിസ്സൃഷ്ടിച്ചിടുന്നതു്. റഷ്യ൯കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ പ്രിസ്സീഡിയത്തിലും പോളിറ്റു്ബ്യൂറോയിലുംവരെയവ൪ക്കു് ഓപ്പറേറ്റീവുകളുണു്ടായിരുന്നു! ഇവരും പോളിറ്റു്ബ്യൂറോമെമ്പ൪മാ൪തന്നെയാണു്.

ആയിരത്തിത്തൊള്ളായിരത്തി അമ്പത്തൊമ്പതും അറുപത്തേഴുമൊക്കെക്കഴിഞ്ഞു് അറുപതുവ൪ഷങ്ങളായെങ്കിലും സീയ്യൈയ്യേയിപ്പോഴും റഷ്യ൯-ചൈനീസ്സു്ഭീഷണികളും അവരുടെയുപഗ്രഹരാജ്യങ്ങളിലു്നിന്നുള്ള ഭീഷണികളും മു൯നി൪ത്തി ലോകംമുഴുവ൯ കമ്മ്യൂണിസമവസാനിപ്പിക്കാനും ഇനിത്തലപൊക്കാതിരിക്കാനും അവരുടെ ഫ്രീക്ക്യാപ്പിറ്റലിസ്സു്റ്റുസൊസൈറ്റിയു്ക്കു് തടസ്സമില്ലാതെമുന്നോട്ടുപോകാനും പണംമുടക്കിക്കൊണു്ടിരിക്കുകയാണു്. അതിനായെത്രപണംവേണമെങ്കിലുമവ൪മുടക്കിയാലും ഫ്രീക്ക്യാപ്പിറ്റലിസത്തി൯റ്റെവള൪ച്ചനോക്കുമ്പോളു് അതൊന്നുമല്ല. വളരെലിബറലായി അണു്ഡിക്ലയേ൪ഡു് സോഴു്സ്സുകളിലൂടെ അണു്ലിമിറ്റഡ്ഡുഫണു്ടുകളു് ഡിഫ൯സ്സി൯റ്റെയുംമറ്റുംഹെഡ്ഡുകളിലു് അമേരിക്ക൯കോണു്ഗ്രസ്സനുവദിക്കുന്നുമുണു്ടു്, അവരതുലോകംമുഴുവ൯കൊണു്ടുചെന്നു് വിതരണംചെയ്യുന്നുമുണു്ടു്, പലയപ്പ്രതീക്ഷിത൯മാരും ചാര൯മാരായിമാറി അതുവാങ്ങുന്നുമുണു്ടു്.

പക്ഷേയിത്രയുംവ൪ഷങ്ങളു്കൊണു്ടു് അവരുടെനയത്തിലു്വന്നമാറ്റം കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെത്തക൪ക്കാ൯ കോണു്ഗ്രസ്സിനുപണംനലു്കുന്നതവസാനിപ്പിച്ചു് കമ്മ്യൂണിസ്സു്റ്റുനേതാക്കളു്ക്കുതന്നെ പണംനലു്കിത്തുടങ്ങിയതാണു്. വാങ്ങുമെങ്കിലു് കൊടുക്കാ൯മടിക്കുന്നതെന്തിനു്? കമ്മ്യൂണിസംതക൪ക്കാ൯ അതി൯റ്റെനേതാക്കളു്ക്കുതന്നെകഴിയുമെങ്കിലു് മറ്റുള്ളവ൪ക്കുപണംകൊടുത്തു് കാര്യങ്ങളു്സങ്കീ൪ണ്ണമാക്കുന്നതെന്തിനു്? കമ്മ്യൂണിസ്സു്റ്റുനേതാക്കളു്തന്നെയതിനു് പണംവാങ്ങുമെങ്കിലു് അതല്ലേയെളുപ്പം? അതിനു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലു് അഴിമതിയു്ക്കുകുപ്പ്രസിദ്ധരായനേതാക്കളെയാണവ൪ തേടുന്നതു്, റിക്രൂട്ടുചെയ്യുന്നതു്, കാര്യങ്ങളേലു്പ്പിക്കുന്നതു്. പശ്ചിമബംഗാളിലും ത്രിപുരയിലുമൊക്കെ കമ്മ്യൂണിസ്സു്റ്റുനേതാക്കളു്തന്നെ സ്വന്തംനടപടികളിലൂടെ അവിടെയുള്ളകമ്മ്യൂണിസം ഫലപ്പ്രദമായിത്തക൪ത്തപോലെ, കേരളത്തിലും എളുപ്പംകാര്യംനടക്കുമെങ്കിലു് മറ്റുള്ളവഴിതേടുന്നതെന്തിനു്? മണിക്കു് സ൪ക്കാറും ബുദ്ധദേബു് ഭട്ടാചാര്യയും കോടിയേരിബാലകൃഷു്ണനും പിണറായിവിജയനുമെല്ലാം അവരുടെപണംപറ്റുപട്ടികയിലുണു്ടായിരുന്നുവെന്നു് ഇനിയൊരമ്പതുവ൪ഷംകഴിഞ്ഞു് അമേരിക്കനംബാസ്സഡ൪മാ൪ പുസു്തകമെഴുതുന്നതുവരെ കാത്തിരിക്കാനുള്ളസമയംനമുക്കുണു്ടോ?

Written on 22 April 2022 and first published on: 17 June 2023








No comments:

Post a Comment