Saturday, 10 June 2023

1321. ശബരിമലസമരത്തെയും വിഴിഞ്ഞംതുറമുഖവിരുദ്ധസമരത്തെയും സമാനരീതിയിലു്ച്ചിത്രീകരിക്കാനുള്ളശ്രമങ്ങളു് വിഴിഞ്ഞത്തും തിരുവനന്തപുരത്തും ഹിന്ദുപ്പ്രക്ഷോഭകരിലു്നിന്നും പിണറായിവിജയ൯വിഭാഗ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും ബീജേപ്പീയുടെവിവിധസംഘടനകളിലു്നിന്നും മാധ്യമങ്ങളിലു്നിന്നുമുണു്ടായി

1321

ശബരിമലസമരത്തെയും വിഴിഞ്ഞംതുറമുഖവിരുദ്ധസമരത്തെയും സമാനരീതിയിലു്ച്ചിത്രീകരിക്കാനുള്ളശ്രമങ്ങളു് വിഴിഞ്ഞത്തും തിരുവനന്തപുരത്തും ഹിന്ദുപ്പ്രക്ഷോഭകരിലു്നിന്നും പിണറായിവിജയ൯വിഭാഗ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും ബീജേപ്പീയുടെവിവിധസംഘടനകളിലു്നിന്നും മാധ്യങ്ങളിലു്നിന്നുമുണു്ടായി

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Pasi Mämmelä. Graphics: Adobe SP.


ശബരിമലസമരത്തെയും വിഴിഞ്ഞംതുറമുഖവിരുദ്ധസമരത്തെയും സമാനരീതിയിലു് ചിത്രീകരിക്കാനുള്ളശ്രമങ്ങളു് കുറേക്കാലമായി വിഴിഞ്ഞത്തും തിരുവനന്തപുരത്തും ഇതിനായിക്കേന്ദ്രീകരിച്ച ഹിന്ദുപ്പ്രക്ഷോഭകരിലു്നിന്നും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പിണറായിവിജയ൯ഭരണവിഭാഗംവിളിച്ചുവരുത്തി ഈസ്സമരത്തിലിപ്പോളു്ച്ചെന്നിടപെട്ടിരിക്കുന്ന ബീജേപ്പീയുടെവിവിധസംഘടനകളിലു്നിന്നും അവ൪രണു്ടുപേരുടെയും മു൯നിരയുച്ചഭാഷിണികളായ കേരളത്തിലെപ്പ്രമുഖമാധ്യ
ങ്ങളിലു്നിന്നും ഉണു്ടായി. ഈ രണു്ടുസമരങ്ങളുംതമ്മിലുള്ള മൗലികവ്യത്യാസംകണക്കിലെടുക്കാനോ അംഗീകരിക്കാനോ അവ൪തയാറല്ല, കാരണം അതുകണക്കിലെടുക്കുകയും അംഗീകരിക്കുകയുംചെയു്തുകഴിഞ്ഞാലു്പ്പിന്നെ അദാനിയു്ക്കവിടെ തുറമുഖമുണു്ടാക്കാ൯കഴിയില്ല, അവരുടെതാരതമ്യത്തിനുപിന്നെപ്പ്രസക്തിയില്ല.

ശബരിമലസമരം ആ ക്ഷേത്രത്തിലു് സു്ത്രീകളു്പ്രവേശിക്കാ൯പാടില്ല എന്ന അനാചാരംനിലനി൪ത്താ൯വേണു്ടിയുള്ള സമരമായിരുന്നു. അവിടെ സു്ത്രീപ്രവേശിച്ചാലും അതുകൊണു്ടാരുംചാകാ൯പോകുന്നില്ല, ആരുടെയുംജീവിതമതുകൊണു്ടു് തകരാ൯പോകുന്നില്ല, ഭൗതികമായി ഒരുകെടുതിയുമൊരിടത്തും അതുകൊണു്ടു് ഉണു്ടാകാ൯പോകുന്നില്ല. ഏതുകെടുതിയുണു്ടെന്നുസങ്കലു്പ്പിച്ചാലുമവയും സാങ്കലു്പ്പികംമാത്രമാണു്, ആത്മീയംമാത്രമാണു്; അവയൊന്നുപോലും ഭൗതികമല്ല. വിഴിഞ്ഞംതുറമുഖവിരുദ്ധസമരം കടലു്ത്തീരത്തുജോലിചെയു്തുജീവിക്കുന്നവരുടെ ഭൗതികമായ അതിജീവനത്തിനും നിലനിലു്പ്പിനുംവേണു്ടിയുള്ള സമരമാണു്- പതിനായിരക്കണക്കിനാളുകളു്ക്കു് ആത്തുറമുഖനി൪മ്മാണംവഴിയുള്ള പരിസ്ഥിതിനാശവും കടലാക്രമണവും തീരത്തക൪ച്ചയുംനേരിട്ടു് വീടുംകുടിയുംനഷ്ടപ്പെട്ടു് ഉപജീവനംമുട്ടി ഇതിനകംതന്നെ ജീവിതംവഴിമുട്ടിക്കഴിഞ്ഞു. അമ്പതിനായിരത്തോളം വീടുകളെയും കുട്ടികളെയും അവിടെത്താമസിക്കുന്ന രണു്ടുലക്ഷത്തോളംജനങ്ങളെയുമാണതു് നേരിട്ടുബാധിക്കുന്നതു്, ഉപജീവനവും ജീവിതവും പൊറുതിയും തക൪ക്കുന്നതു്. നേരിട്ടല്ലാതെബാധിക്കുന്ന പത്തുലക്ഷത്തോളമാളുകളു്വേറെയും! ഈത്തുറമുഖമുയരുന്നതിനനുസരിച്ചതിനിയും വ൪ദ്ധിക്കാനേപോകുന്നുള്ളൂ. മരണമാണു് അവരുടെമുന്നിലിനിയുള്ളതു്. ഇതുരണു്ടുംതമ്മിലു് തുല്യപ്പെടുത്തിത്താരതമ്യംചെയ്യാ൯ തലയു്ക്കുവെളിവുള്ളവ൪ക്കും കൈക്കൂലിവാങ്ങാത്തവ൪ക്കുംപറ്റില്ല.

സുപ്രീംകോടതി സു്ത്രീകളു്ക്കുശബരിമലയിലു്പ്പ്രവേശനമനുവദിച്ച വിധിയു്ക്കെതിരെയായിരുന്നു ഹിന്ദുവിശ്വാസികളുടേതെന്നുപറഞ്ഞുനടത്തിയ ശബരിമലസമരം. ഭക്തിയിലു്പ്പോലുമിത്രയും വൈരുദ്ധ്യങ്ങളുള്ളതിനുനടുവിലു് അവ൪ക്കെന്തിലാണുവിശ്വാസമെന്നൊരിക്കലുമാരും വ്യക്തമാക്കിയിട്ടില്ല. വിഴിഞ്ഞംതുറമുഖവിരുദ്ധസമരത്തിനു് വിരുദ്ധമായിവന്നതു് ഒരു ഹൈക്കോടതിയുടെവിധിമാത്രമല്ലേയുള്ളൂ? ശബരിമലസമരം അമ്പതിനായിരത്തിലേറെ പോലീസ്സിനെയുപയോഗിച്ചു് അടിച്ചമ൪ത്തിയതുപോലെ (എവിടെയടിച്ചമ൪ത്തി- പിണറായിവിജയ൯റ്റെ കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുതന്നെ വിശ്വാസികളാവുകയല്ലേയുണു്ടായതു്? സുപ്രീംകോടതി ഭരണഘടനവ്യാഖ്യാനിച്ചു് തുല്യാവകാശംപറഞ്ഞു് പ്രവേശനമനുവദിച്ച ശബരിമലയിലു് സു്ത്രീകളിപ്പോളെവിടെ? ആവിധിയിപ്പോഴും സുപ്രീംകോടതിക്കുപോലുംവേണു്ടാതെ ഒരുത്തനുംനടപ്പിലാക്കാതെനിലവിലില്ലേ?) എന്തുകൊണു്ടു് പോലീസ്സിനെയുപയോഗിച്ചു് ക്രിസ്സു്ത്യ൯ മത്സ്യത്തൊഴിലാളികളു്നടത്തുന്നയീസമരം അടിച്ചമ൪ത്തുന്നില്ലായെന്നാണു് മാ൪കു്സ്സിസ്സു്റ്റുതീവ്രവാദിഭരണവിഭാഗങ്ങളും അവരുടെ ഹിന്ദുത്തീവ്രവാദിസഖ്യവിഭാഗങ്ങളും വളരെവികാരഭരിതമായിച്ചോദിക്കുന്നതു്.

കുറേപ്പേരുടെ ഭൗതികമല്ലാതെയാത്മീയംമാത്രമായ മതയനാചാരവിശ്വാസങ്ങളാണോ ജീവിക്കാനുള്ള ഭൗതികസാഹചര്യങ്ങളു് കോ൪പ്പറേറ്റിടപെടലിലൂടെ പെട്ടെന്നുനഷ്ടപ്പെട്ട ഒരുജനതയുടെയതിജീവനമാണോ സമൂഹത്തിനുപ്രധാനം? ഹൈക്കോടതിയും സുപ്രീംകോടതിയുമൊന്നും എന്തുകൊണു്ടാണവരുടെ ഉപജീവനത്തിനുള്ള ഭൗതികസാഹചര്യങ്ങളു് ഒരുക്കിക്കൊടുക്കാത്തതു്? അവരെ എവിടെയെങ്കിലുംകൊണു്ടുപോയി പാ൪പ്പിക്കുന്നതുമാത്രമാണടിയന്തിരവും പ്രധാനവുമെന്നമട്ടിലു്പ്പെരുമാറുന്നതു്? കടലു് തിരിച്ചുപിടിക്കുക- റിസ്സു്റ്റോറേഷ൯/റിക്ലമേഷ൯ ഓഫു് സീലാ൯ഡു്- എന്നതൊരു ലോകത്തുനടന്നുകൊണു്ടിരിക്കുന്ന പ്രക്രിയയാണെന്നു് അറിയാത്തവരാണോ കോടതികളു്? അവ൪ക്കുനഷ്ടപ്പെട്ട ജീവിക്കാനുള്ള ആ ഭൗതികസാഹചര്യങ്ങളു് പുനഃസൃഷ്ടിക്കാതെ കേവലനിയമപുസു്തകവ്യാഖ്യാനങ്ങളുംകൊണു്ടു് ഒരുജനതയുടെയുപജീവനത്തെ ഞങ്ങളു്ക്കതറിയേണു്ടതില്ലെന്നുപറഞ്ഞു് തിരസ്സു്ക്കരിച്ചതു്? ജുഡീഷ്യറിയു്ക്കും ഗവണു്മെ൯റ്റിനും ഇതി൯റ്റെയെല്ലാംപിന്നിലുള്ള ആ കോ൪പ്പറേഷനും അതറിയേണു്ടതില്ലെങ്കിലും സമൂഹത്തിനതറിയേണു്ടതുണു്ടു്, അവരുടെയുപജീവനം പുനഃസ്ഥാപിച്ചുനലു്കേണു്ടതുണു്ടു്, അതിന്നുകഴിയുന്നില്ലെങ്കിലു് ആത്തുറമുഖനി൪മ്മാണം നി൪ത്തിവെയു്പ്പിക്കേണു്ടതുണു്ടു്.

ഇപ്പോളു് ഗവണു്മെ൯റ്റും ജുഡീഷ്യറിയുംപറഞ്ഞെടുത്തിരിക്കുന്ന അമൂ൪ത്തമായപരിഹാരങ്ങളിവിടെവേണു്ട, മൂ൪ത്തമായപരിഹാരങ്ങളു്മതി. മത്സ്യത്തൊഴിലാളികളുടെയുപജീവനവും കടലി൯റ്റെയുംകരയുടെയും പരിസ്ഥിതിസുരക്ഷയുമുറപ്പാക്കാതെ തുറമുഖനി൪മ്മാണംതുട൪ന്നേപറ്റൂവെന്ന നിലപാടും വിധികളും ഗവണു്മെ൯റ്റി൯റ്റെയും ജുഡീഷ്യറിയുടെയുംഭാഗത്തുനിന്നുണു്ടാകുമ്പോളു് ആ അമൂ൪ത്തനിലപാടുകളെയും തീരുമാനങ്ങളെയും നിരാകരിച്ചു് മൂ൪ത്തമായപരിഹാരങ്ങളിലേക്കുപോകണമെന്ന മത്സ്യത്തൊഴിലാളികളുടെനിലപാടാണുശരി. കേരളസമൂഹത്തി൯റ്റെനിലപാടുമതാണു്. മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും ജീവിതവും സമുദ്രബന്ധയാവാസവ്യവസ്ഥയും തക൪ത്തുകൊണു്ടു് ഒരുതുറമുഖംനി൪മ്മിക്കണമെന്നു് ജനങ്ങളു്ക്കൊരുബാദ്ധ്യതയുമില്ല, ഇ൯ഡൃ൯ഭരണഘടനയിലൊരിടത്തുമങ്ങനെനി൪ബ്ബന്ധിച്ചുകൊണു്ടു് ഒരുവരിപോലുമെഴുതിവെച്ചിട്ടില്ല, ആനിലയു്ക്കുള്ള ഭരണഘടനയുടെയും നിലവിലുള്ളനിയമങ്ങളുടെയും വ്യാഖ്യാനംമാത്രമാണു് ജുഡീഷ്യറിയിലു്നിന്നും ഗവണു്മെ൯റ്റിലു്നിന്നുമുണു്ടായിട്ടുള്ളതു്, അതുപൂ൪ണ്ണമായുംതെറ്റുമാണു്, കോ൪പ്പറേറ്റുകളു്ക്കുവേണു്ടിയുമാണു്. അതുസ്വീകരിക്കാ൯ മത്സ്യത്തൊഴിലാളികളു്ക്കോ ജനങ്ങളു്ക്കോ ബാദ്ധ്യതയൊന്നുമില്ല. ഭരണഘടനയു്ക്കുമാറ്റമൊന്നുമുണു്ടാവുകയില്ലെങ്കിലും ജനശക്തിയുംചെറുത്തുനിലു്പ്പുംകാരണം ഇവിടെ മത്സ്യത്തൊഴിലാളികളുടെയും അവരെനയിക്കുന്ന ക്രിസ്സു്ത്യ൯സഭകളുടെയുംമേലെടുത്തുപ്രയോഗിച്ച നിയമങ്ങളു്ക്കു് എപ്പോളു്വേണമെങ്കിലും മാറ്റംസംഭവിക്കാമെന്നുംകൂടിയോ൪ക്കുക!

ശബരിമലസമരത്തിലു് ലക്ഷക്കണക്കിനാളുകളു് ഉപരിപ്ലവമായവ൪ക്കുണു്ടെന്നുപറയുന്ന മതവുംവിശ്വാസവും സംരക്ഷിക്കാനിറങ്ങിയപ്പോളു് അവരെയടിച്ചമ൪ത്തിയതിനേക്കാളെത്രയോയെളുപ്പത്തിലു് വളരെക്കുറച്ചാളുകളു് ഉപജീവനംസംരക്ഷിക്കാനിറങ്ങുന്നതിനെ അടിച്ചമ൪ത്താമല്ലോയെന്നുള്ളൊരുചിന്താഗതി വിഴിഞ്ഞംതുറമുഖവിരുദ്ധസമരവുമായി ബന്ധപ്പെടുത്തി നരേന്ദ്രമോദിയിലൂടെ ദേശീയസ്വത്തുക്കളടിച്ചുമാറ്റിവള൪ന്ന അദാനിയെന്നഹിന്ദുക്കോ൪പ്പറേറ്റും അയാളുടെകേവലനൊരടിമമാത്രമായ പിണറായിവിജയനെന്നമുഖ്യമന്ത്രിയും ബീജേപ്പീയെന്ന ഹിന്ദുത്തിയോക്കോ൪പ്പറേറ്റുപാ൪ട്ടിയുംകൂടി കൈക്കൊണു്ടതും പ്രമുഖമാധ്യമങ്ങളതിനുപ്രചാരംകൊടുത്തതും ആനന്ദിക്കാനുമാഘോഷിക്കാനും പണംനലു്കുന്നയദാനിക്കുനഷ്ടമുണു്ടാവുമെന്ന ഭയത്തിലു്നിന്നുണു്ടായഭ്രാന്താണു്. ഒരുസമൂഹത്തി൯റ്റെ ഉപജീവനത്തേക്കാളു്പ്പ്രസക്തമാണു് മറ്റൊരുസമൂഹത്തി൯റ്റെ മതവുമനാചാരവിശ്വാസവുമെന്നു് ചിന്തിക്കുന്നതുംപ്രചരിപ്പിക്കുന്നതുംതന്നെയാണു് ആ ഭ്രാന്തു്.

ഉപജീവനത്തിനുവേണു്ടി സമരംചെയു്തയിവരെ അറസ്സു്റ്റുചെയു്തുകേസ്സെടുത്തു് പോലീസ്സു്സ്സു്റ്റേഷനിലു്ക്കൊണു്ടുചെന്നപ്പോളു് അവരെവിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു് മത്സ്യത്തൊഴിലാളികളു് സു്റ്റേഷനുപരോധിച്ചതു് കേരളത്തിലു് ചരിത്രത്തിലൊരിക്കലുമുണു്ടായിട്ടില്ലാത്ത സംഭവമാണെന്നും അതു് നിയമവാഴു്ച്ചയോടുള്ള വെല്ലുവിളിയാണെന്നുമാണു് ഈ മാ൪കു്സ്സിസ്സു്റ്റു-ഹിന്ദുത്തീവ്രവാദികളു് പ്രചരിപ്പിച്ചതു്. കേരളത്തിലു് കഴിഞ്ഞപത്തുവ൪ഷത്തിനിടയിലു് ക്രിമിനലു്ക്കേസ്സുകളിലു്പ്പിടികൂടി കേസ്സെടുത്തു് സു്റ്റേഷനിലു്ക്കൊണു്ടുപോയ ക്രിമിനലു്പ്പുള്ളികളെ സു്റ്റേഷനുപരോധിച്ചും ആക്രമിച്ചും ഏറ്റവുംകൂടുതലു് മോചിപ്പിച്ചുകൊണു്ടുപോയതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ബീജേപ്പീയുമാണു്.

ഒരുക്രിസ്സു്ത്യ൯സഭയുടെ ആ൪ച്ചുബിഷപ്പു് ഒരു വധാഹ്വാനക്കേസ്സിലു്പ്പ്രതിയായ ആദ്യസംഭവമാണിതു്, അത്രത്തോളമെത്തിയിരിക്കുന്നുകാര്യങ്ങളു്, എന്നതാണു് മാ൪കു്സ്സിസ്സു്റ്റുഹിന്ദുത്തീവ്രവാദികളുടെ പ്രചാരണം. പിണറായിവിജയനെന്ന അദാനിയടിമയു്ക്കുവേണു്ടി (പണമുള്ളയാരുടെയുമടിമയാണയാളു്- അങ്ങനെയല്ലാത്തയൊറ്റസംഭവംപോലുമില്ല!) വീട്ടിലിരുന്നിരുന്ന ഒരു ലാറ്റി൯കാത്തലിക്കു്സ്സഭയുടെ ആ൪ച്ചുബിഷപ്പിനെതിരേ കുറേപ്പൊലീസ്സുദ്യോഗസ്ഥ൯മാ൪ തുള്ളിച്ചാടിയോടിപ്പോയി ഒരു കള്ളക്കേസ്സെടുത്തു എന്നേ കേരളംമനസ്സിലാക്കുന്നുള്ളൂ. ഈയദാനിയടിമ ബെല്ലിഡാ൯സ്സുകാണാനും ആശ്വസിക്കാനും മാസത്തിലൊരിക്കലെങ്കിലുംസമയമുണു്ടാക്കി സ്വന്തംപണമവിടെയിട്ടു് പൊതുപ്പണമെടുത്തു് സ൪ക്കാ൪മനോരോഗികളെയുംകുടുംബത്തെയുംകൂട്ടിപോകുന്നതു് അവശേഷിക്കുന്നയേകഹിന്ദുരാജ്യമായ നേപ്പാളിലേക്കല്ല, ക്രിസ്സു്ത്യ൯രാജ്യമായയമേരിക്കയിലേക്കാണു്!

Written on 27 November 2022 and first published on: 10 June 2023











 

No comments:

Post a Comment