ഭരത൯ ഭരിച്ചിരുന്ന ശ്രീലങ്കമുതലു് തായു്ലണു്ടുവരെനീളുന്ന ഭാരതമുണു്ടാക്കാ൯ കെലു്പ്പില്ലാത്തതുകൊണു്ടു് ഒന്നരരൂപയുടെകടലാസ്സിലു് ഇ൯ഡൃയു്ക്കു് ഭാരതമെന്നു് പേരുമാറ്റുന്നു!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Clker Free Vector Images. Graphics: Adobe SP.
ഭരത൯ ഭരിച്ചിരുന്ന ശ്രീലങ്കമുതലു് തായു്ലണു്ടുവരെനീളുന്ന ഭാരതമുണു്ടാക്കാ൯ കെലു്പ്പില്ലാത്തതുകൊണു്ടു് ഒന്നരരൂപയുടെകടലാസ്സിലു് ഇ൯ഡൃയു്ക്കു് ഭാരതമെന്നു് പേരുമാറ്റുന്നു! ചരിത്രമെന്നു് കേട്ടിട്ടുപോലുമില്ലാത്ത പോത്തുകളായ കാലണയുടെയനുയായികളു് ആഹ്ലാദവുമഭിമാനവുംകൊണു്ടു് ലോകംകേളു്ക്കെ മുക്രയിടുന്നു!! ഭാരതം ഇ൯ഡൃയെപ്പോലെ ഒരു രാജ്യമായിരുന്നില്ല, ഭൂഖണ്ഡങ്ങളു്കടന്നുചെന്ന ഒരു സാമ്രാജ്യമായിരുന്നു. ശ്രീലങ്ക, പാക്കിസ്ഥാനും ബംഗ്ലാദേശ്ശും ഹിന്ദുസ്ഥാനെന്ന ഇ൯ഡൃയുംചേ൪ന്നയി൯ഡൃ, നേപ്പാളു്, അഫു്ഘാനിസ്ഥാ൯, ബ൪മ്മ, പിന്നീടു് തായു്ലണു്ടെന്നുപേരുമാറ്റിയ സയാം എന്നിവയാണു് അതിവിസു്തൃതവും സുസംഘടിതവുമായ ആ സാമ്രാജ്യത്തിലുണു്ടായിരുന്നതു്. വിയറ്റു്നാമി൯റ്റെയും കമ്പോഡിയയുടെയും ചിലഭാഗങ്ങളുമുണു്ടായിരുന്നെന്നുപറയുന്നു. അതായിരുന്നുഭാരതം. അതുമാത്രമാണുഭാരതം. ഇത്രയുംവലിയയൊരു സാമ്രാജ്യത്തി൯റ്റെ സ്വാധീനത്തിലു്പ്പെട്ടാണു് ഇന്നു് ലോകത്തേറ്റവുംകൂടുതലു് മുസ്ലിമുകളു് തിങ്ങിപ്പാ൪ക്കുന്ന ഇ൯ഡൊനേഷ്യ ഇന്നും ഓരോഗ്രാമത്തിലും പത്തുംപന്ത്രണു്ടും ക്ഷേത്രങ്ങളും നോട്ടിലു് ഗണപതിയെയും സൈന്യത്തി൯റ്റെകൊടിയിലു് ഹനുമാനെയുംപേറുന്നതും യൂണിവേഴു്സ്സിറ്റികളുടെമുന്നിലു് സരസ്വതിയുടെവിഗ്രഹങ്ങളു് വെച്ചിരിക്കുന്നതും.
അന്നു് ശ്രീലങ്കയുടെപേരു് രതു്നദ്ദ്വീപമെന്നായിരുന്നു. അഫു്ഘാനിസ്ഥാ൯റ്റെപേരു് അപഘനസ്ഥാനമെന്നായിരുന്നു. നേപ്പാളു് നേപ്പാളമായിരുന്നു. ബ൪മ്മയുടെപേരു് ബ്രഹ്മദേശമെന്നായിരുന്നു. സയാമി൯റ്റെപേരു് ശ്യാമരാജ്യമെന്നായിരുന്നു. കേന്ദ്രരാജ്യം സൈന്ധവം അല്ലെങ്കിലു് ഇ൯ഡൃതന്നെ. ഇനിയിതുപോലെയൊരു സാമ്രാജ്യമോ രാജ്യസമുച്ചയമോ ഉണു്ടാക്കാ൯കഴിയുമോ? കഴിയുമെന്നാണു് ആധുനികലോകചരിത്രത്തി൯റ്റെഭാഗങ്ങളായ യൂറോപ്പ്യ൯ യൂണിയ൯, എണ്ണകയറ്റുമതിരാജ്യങ്ങളുടെ യൂണിയനായ ഒപ്പെക്കു്, ജവഹ൪ലാലു് നെഹ്രുവും ഇന്ദിരാഗാന്ധിയും കാസ്സു്ട്രോയുംനയിച്ച ചേരിചേരാരാജ്യപ്പ്രസ്ഥാനം എന്നിവതെളിയിക്കുന്നതു്. പക്ഷേയതിനു് ലോകനേതാക്കളുടെകാലിബറിലുള്ള നേതാക്കളു്വേണം, പാ൪ട്ടികളു്വേണം, രാഷ്ട്രമുന്നണികളു്വേണം. ഇ൯ഡൃയുടെയിന്നത്തെപ്പ്രധാനമന്ത്രി നരേന്ദ്രമോദിയതല്ല, ഇ൯ഡൃയു്ക്കു് ഭാരതമെന്നുപേരുമാറ്റാ൯തീരുമാനിച്ച ബീജേപ്പീയെന്ന കേന്ദ്രംഭരിക്കുന്ന റിലയ൯സ്സുനിയന്ത്രിത മതതിയോക്ക്രാറ്റുരാഷ്ട്രീയപ്പാ൪ട്ടിയുമതല്ല.
Written on 03 September 2023 and first published on: 06 September 2023
No comments:
Post a Comment