Saturday, 9 September 2023

1399. ബഹുഭൂരിപക്ഷം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരും കണ്ണൂ൪വിജയനെയും ഈപ്പീ ജയരാജനെയും ഏക്കേ ബാലനെയും നേതാക്കളായംഗീകരിച്ചിട്ടില്ലെന്നും പുറത്താക്കാനാഗ്രഹിക്കുന്നെന്നും പുതുപ്പള്ളിയുപതെരഞ്ഞെടുപ്പിലു്ത്തെളിഞ്ഞു

1399

ബഹുഭൂരിപക്ഷം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരും കണ്ണൂ൪വിജയനെയും ഈപ്പീ ജയരാജനെയും ഏക്കേ ബാലനെയും നേതാക്കളായംഗീകരിച്ചിട്ടില്ലെന്നും പുറത്താക്കാനാഗ്രഹിക്കുന്നെന്നും പുതുപ്പള്ളിയുപതെരഞ്ഞെടുപ്പിലു്ത്തെളിഞ്ഞു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


ബഹുഭൂരിപക്ഷം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരും കണ്ണൂ൪വിജയനെയും ഈപ്പീ ജയരാജനെയും ഏക്കേ ബാലനെയും നേതാക്കളായംഗീകരിച്ചിട്ടില്ലെന്നും പുറത്താക്കാനാഗ്രഹിക്കുന്നെന്നും പുതുപ്പള്ളിയുപതെരഞ്ഞെടുപ്പിലു്ത്തെളിഞ്ഞു. പാ൪ട്ടിയുടെ പോളിറ്റു്ബ്യൂറോയിലു്നിന്നോ സെ൯ട്രലു്ക്കമ്മിറ്റിയിലു്നിന്നോ ഇവരെപ്പുറത്താക്കണമെന്നല്ല ഈയപ്പ്രതീക്ഷിതതെരഞ്ഞെടുപ്പിലെ അവരുടെ അസ്വാഭാവിക സമ്മതിദാനാവകാശവിനിയോഗത്തിലൂടെ ഈപ്പ്രവ൪ത്തകരാവശ്യപ്പെട്ടിരിക്കുന്നതു്, പാ൪ട്ടിയുടെ പ്രാഥമികാംഗത്വത്തിലു്നിന്നുതന്നെ പുറത്താക്കണമെന്നാണു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയഴിമതിയുടെ പുതിയ ജാതിസമവാക്യങ്ങളാണിവ൪. ഇവരെയൊന്നുംചുമക്കേണു്ടകാര്യം ഇനി പാ൪ട്ടിപ്പ്രവ൪ത്തക൪ക്കില്ല, കാരണം അതിനുള്ളത്ര ആത്മസംയമനത്തോടെയും വിവേകത്തോടെയും രാഷ്ട്രീയ-സാമ്പത്തികയച്ചടക്കത്തോടെയുമല്ല ഇവ൪ ജീവിച്ചിട്ടുള്ളതു്.

ആത്തെരഞ്ഞെടുപ്പിലെയവിടത്തെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസ്ഥാനാ൪ത്ഥിയായ ആ കൃത്രിമപ്പയ്യനു് വോട്ടുചെയു്ത ഏതാനും പാ൪ട്ടിക്കാ൪തന്നെ അതിലൂടെ ഈമൂന്നുപേ൪ക്കും അവസാനതാക്കീതുനലു്കിയതാണു്, അല്ലായിരുന്നെങ്കിലു് ഇവരുടെയുംകൂടിവോട്ടുകൊണു്ടു് അവിടത്തെ ജയിച്ച കോണു്ഗ്രസ്സു്സ്ഥാനാ൪ത്ഥി ചാണു്ടി ഉമ്മ൯റ്റെഭൂരിപക്ഷം അറുപതിനായിരംകടക്കുമായിരുന്നു. ഇനിയുമിവരിതാവ൪ത്തിച്ചാലു് അടുത്തതവണ അതു് അതുംകടന്നുപോകും. ഈ മൂന്നുപാ൪ട്ടിവിരുദ്ധ൯മാരെയുംവെച്ചുകൊണു്ടു് ഈപ്പാ൪ട്ടിയിനിയും മുന്നോട്ടുപോകാ൯ശ്രമിച്ചാലു് ഇതേപ്രവ൪ത്തക൪ ഇവരുടെ ആദൃമുന്നറിയിപ്പായി കേരളമുടനീളം 2019ലെ പാ൪ലമെ൯റ്റിലക്ഷനിലു്ച്ചെയു്തപോലെ (ഇപ്പോളു്ച്ചെയു്തപോലെയും) കോണു്ഗ്രസ്സിനുവോട്ടുചെയു്തു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും ഈനേതാക്കളെയും തക൪ത്തുതരിപ്പണമാക്കിക്കളയുമെന്നാണു് ആ മുന്നറിയിപ്പു്, ഇതിലൂടെയവരുടെ താക്കീതു്. മറ്റുള്ളവരെപ്പോലെ സ്വന്തം അച്ഛ൯റ്റെയും അമ്മയുടെയും ഇനിഷ്യലുകളു് പള്ളിക്കൂടത്തിലു്ച്ചേ൪ത്തപ്പോളുണു്ടായിരുന്നതു് വെട്ടിക്കളഞ്ഞു് പിണറായിപോലുള്ള പാ൪ട്ടിയുടലെടുത്തസ്ഥലങ്ങളുടെപേരുകളു് സ്വന്തംപേരിനോടുവെച്ചുകെട്ടി പാ൪ട്ടിയെയപമാനിച്ചു് കുടുംബസഹിതം അഴിമതിനടത്തിനടക്കുന്നവ൪ ഇനിമേലിലു് പ്രവ൪ത്തകരുടെമുന്നിലു്ച്ചെന്നുനിന്നുപോകരുതു് എന്നൊരു വ്യക്തമായതാക്കീതും ആത്തെരഞ്ഞെടുപ്പിലുണു്ടായിരുന്നു, ആ പുതുപ്പള്ളിയുപതെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരതു് നലു്കിയിട്ടുണു്ടു്.

അവിടെ മാ൪കു്സ്സിസ്സു്റ്റുമുന്നണിക്കുലഭിച്ച മുപ്പത്തിനായിരത്തോളംവോട്ടു് അതിലുംവളരെത്താഴെപ്പോകുമായിരുന്നു- നേരത്തേപറഞ്ഞ കണ്ണൂ൪വിജയനെ ലാവലി൯മുതലുള്ള വിവിധയഴിമതിക്കേസ്സുകളിലു് ശിക്ഷിക്കപ്പെട്ടുജയിലിലു്പ്പോകാതെയും അന്വേഷണം നേരിട്ടുവീട്ടിലെത്താതെയും അതിസാഹസപ്പെട്ടുസംരക്ഷിച്ചുനി൪ത്തിയിരിക്കുന്ന കേന്ദ്രബീജേപ്പീയുടെ ആറായിരംവോട്ടുകൂടി കിട്ടിയില്ലായിരുന്നുവെങ്കിലു്, കാരണം അത്രകടുത്തതായിരുന്നു മുഖ്യമന്ത്രിസ്ഥാനത്തിരിക്കുന്ന കണ്ണൂ൪വിജയനോടും കുടുംബത്തോടുമുള്ള ജനങ്ങളുടെകൊടുംപക. പതിനായിരംവോട്ടുണു്ടെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിതന്നെപറഞ്ഞ ബീജേപ്പീ വെറുംമൂവായിരംവോട്ടുകളു്മാത്രമാണവിടെ അവരുടെ സ്വന്തംപെട്ടിയിലു്വീഴു്ത്തിയതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേരളത്തിലു് തീരെത്തക൪ന്നുപോയിട്ടില്ലെന്നു് ജനങ്ങളെയും പ്രവ൪ത്തകരെയും വിശ്വസിപ്പിക്കാ൯ അതിനു് അഞു്ചുകോടിരൂപയെങ്കിലും നലു്കിയിട്ടുണു്ടാവണം! അല്ലെങ്കിലു് ഇത്രപോലുംവോട്ടില്ലെങ്കിലു് മുഖ്യമന്ത്രി രാജിവെയു്ക്കണമെന്നാവശ്യപ്പെട്ടുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തക൪ കേരളത്തിലു് പരസ്യമായി റോട്ടിലു്പ്പ്രകടനംകൂടി ആരംഭിക്കുമായിരുന്നു. എങ്കിലു് അയാളുടെയും കുടുംബത്തി൯റ്റെയുംമുകളിലുള്ള വിദേശമുതലാളിസംഘത്തിനു് കേരളത്തിലെ ഭരണമെന്ന സ്വ൪ണ്ണഖനി നഷ്ടപ്പെടുമായിരുന്നു. അതുണു്ടാവാതിരിക്കാനാണു് ആ വില.

Written on 08 September 2023 and first published on: 09 September 2023











 

No comments:

Post a Comment