Monday, 25 September 2023

1411. സഹകരണബാങ്കിലു് ജനങ്ങളു് പണമിട്ടാലു് മാ൪കു്സ്സിസ്സു്റ്റുഭരണത്തിലു് അതുനഷ്ടപ്പെടുമോ ബാങ്കുപൊളിയുമോയെന്നുനോക്കാ൯ അവരുടെയേറ്റവുംവലിയനേതാവു് ധൂ൪ത്തനും കൈയ്യിട്ടുവാരിയുമാണോയെന്നുനോക്കിയാലു്പ്പോരേ? അതിലു്ക്കൂടുതലു് മുന്നറിയിപ്പുവേണോ?

1411

സഹകരണബാങ്കിലു് ജനങ്ങളു് പണമിട്ടാലു് മാ൪കു്സ്സിസ്സു്റ്റുഭരണത്തിലു് അതുനഷ്ടപ്പെടുമോ ബാങ്കുപൊളിയുമോയെന്നുനോക്കാ൯ അവരുടെയേറ്റവുംവലിയനേതാവു് ധൂ൪ത്തനും കൈയ്യിട്ടുവാരിയുമാണോയെന്നുനോക്കിയാലു്പ്പോരേ? അതിലു്ക്കൂടുതലു് മുന്നറിയിപ്പുവേണോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

സഹകരണബാങ്കിലു് ജനങ്ങളു്പണമിട്ടാലു് മാ൪കു്സ്സിസ്സു്റ്റുഭരണത്തിലു് അതുനഷ്ടപ്പെടുമോ ബാങ്കുപൊളിയുമോയെന്നുനോക്കാ൯ അവരുടെയേറ്റവുംവലിയനേതാവു് ധൂ൪ത്തനും കൈയ്യിട്ടുവാരിയുമാണോയെന്നുനോക്കിയാലു്പ്പോരേ? അതിലു്ക്കൂടുതലു് മുന്നറിയിപ്പുവേണോ? മിതവ്യയംചെയു്തു് ഫ്രൂഗലായിജീവിക്കുന്നയൊരാളു് സംസ്ഥാനംഭരിക്കുകയാണെങ്കിലു് അയാളുടെകണ്ണുംകൈയ്യുമെത്തുന്ന ഏതുധനകാര്യസ്ഥാപനത്തിലുംകൊണു്ടുപോയി പൊതുജനങ്ങളു്ക്കു് എത്രപണംവേണമെങ്കിലുംനിക്ഷേപിക്കാം, അവസുരക്ഷിതമായവിടെക്കിടക്കും, ഏതുസമയത്തുംതിരിച്ചുകിട്ടുകയുംചെയ്യും. പക്ഷേ സഹകരണവും ട്രഷറിയുമടക്കമുള്ളസ്ഥാപനങ്ങളിലു് ആരെപ്പോളെത്രപണംകൊണു്ടിടുന്നുവെന്നുനോക്കിയിരുന്നു് അതെടുത്തുട൯ധൂ൪ത്തടിച്ചുനടക്കുന്ന പിണറായിവിജയനെപ്പോലൊരാളു് സംസ്ഥാനംഭരിക്കുമ്പോളു് ഒരിടത്തും ഒരുപണവുമാരുംകൊണു്ടുപോയിട്ടുപോകരുതു്. അതുനിസ്സംശയംനഷ്ടപ്പെടും. മിതവ്യയംചെയു്തു് ഫ്രൂഗലായിജീവിച്ചയൊരാളു്നടത്തിയ മദ്രാസ്സിലെ ചെട്ടിയാ൪ബാങ്കെന്നുപ്രസിദ്ധമായയൊരെണ്ണമാണു് ഇ൯ഡൃ൯ ഓവ൪സ്സീസ്സു് ബാങ്കായിവള൪ന്നതു്.

ആ൪ഭാടവും ധൂ൪ത്തും കൈമുതലായയൊരാളു്നടത്തിയ പാലാ സെ൯ട്രലു്ബാങ്കെന്നോ കൊച്ചീബാങ്കെന്നോ പ്രസിദ്ധമായയൊന്നാണു് ഒറ്റരാത്രികൊണു്ടാളുകളു് നിക്ഷേപംപി൯വലിച്ചുതക൪ന്നതു്. മക൯റ്റെയോമകളുടെയോകല്യാണത്തിനു് ഉഗ്രനായ സ൪. സി. പി. രാമസ്സ്വാമിയയ്യ൪ക്കു് ആപ്പേരെഴുതാതെ 'ദിവാ൯, തിരുവനന്തപുര'മെന്നുമാത്രമെഴുതി ക്ഷണക്കത്തെത്തിച്ചിട്ടുപോയി. ദൂതനെപ്പറഞ്ഞയച്ച സീപ്പീ ദൂത൯തിരിച്ചുവന്നപ്പോളു്ച്ചോദിച്ചറിഞ്ഞതു് അയാളു്കൊച്ചിയിലെത്തിയപ്പോളു്ത്താമസിച്ചുപോയെന്നും പക്ഷേയൊരുഹെലിക്കോപ്പു്റ്റ൪വന്നു് അയാളെപ്പോക്കിക്കൊണു്ടുപോയി കല്യാണമഹോത്സവംനടക്കുന്ന കപ്പലിലെത്തിച്ചെന്നുമാണു്. അന്നുരാത്രിയാണു് സീപ്പീയുടെനി൪ദ്ദേശപ്പ്രകാരം വ൯നിക്ഷേപകരെല്ലാംപണമാവശ്യപ്പെട്ടു് ഒറ്റരാത്രികൊണു്ടു് ജോസഫു്മാത്ത൯റ്റെബാങ്കുപൊളിഞ്ഞതു്. സ്വന്തമദ്ധ്വാനത്തിലൂടെയും ബുദ്ധിയിലൂടെയും എങ്ങനെയാണുമാത്ത൯ യുദ്ധസമയത്തതി൪ത്തിയിലു് ഇ൯ഡ്യനാ൪മ്മിയുടെ നമ്മാട്ടിസപ്ലേചെയ്യുന്ന കോണു്ട്രാക്ടെടുത്തു് തിരിച്ചുകയറിയതെന്നും മൈലാപ്പൂരിലു് സീപ്പീനോട്ടമിട്ടിരുന്നബംഗ്ലാവുംസ്ഥലവും തിരുവിതാംകൂറിലു്നിന്നുംവെട്ടുംകൊണു്ടു് സീപ്പീതിരിച്ചെത്തിയപ്പോളു് ജോസ്സഫു്മാത്ത൯ വാങ്ങിച്ചിരിക്കുന്നതായിക്കണു്ടതെന്നും ഇവിടെപ്പറയുന്നില്ല. ഒന്നാമത്തേതുപറഞ്ഞില്ലെങ്കിലും രണു്ടാമത്തേതു് ഇതേയോവ൪സ്സീസ്സു്ബാങ്കി൯റ്റെയതിഥിയായി ഇതേചെട്ടിയാരെന്നഡയറക്ടറുടെമേലു്നോട്ടത്തിലു് പാപ്പനംകോട്ടെ ഇ൯ഡസ്സു്ട്രിയലെസ്സു്റേറ്റിലയാളുടെ സ്ഥാപനംസന്ദ൪ശ്ശിക്കാനെത്തിയപ്പോളു് 1979ലാണെന്നുതോന്നുന്നു മാത്ത൯റ്റെമക൯തന്നെയാണു് ഈലേഖകനോടുപറഞ്ഞുതന്നതു്. അതൊരു തെങ്ങിലു് അണുനശീകരണപ്പ്രയോഗംനടത്തുന്ന സു്പ്രേയ൪പ്പമ്പുണു്ടാക്കുന്ന യൂണിറ്റായിരുന്നുവെന്നാണോ൪മ്മ. മാത്ത൯റ്റെമറ്റൊരുമക൯ ഈസ്സ്വയംനശീകരണമൊക്കെക്കഴിഞ്ഞപ്പോളു് ഡോക്ടറായി അമേരിക്കയിലു്പ്പോയെന്നാണറിഞ്ഞതു്.

കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയേറ്റവുംവലിയനേതാവു് പിണറായിവിജയനെന്നയാളാണു്, അയാളു് മുഖ്യമന്ത്രിയുമാണു്. അയാളെക്കുറിച്ചും അയാളുടെകുടുംബത്തെക്കുറിച്ചുംവന്നിട്ടുള്ള അഴിമതിയാരോപണങ്ങളവിടെനിലു്ക്കട്ടെ! സ൪ക്കാരിത്രപണമില്ലാതായി നാരായക്കല്ലുതോണു്ടിയിട്ടും അയാളു്ബാക്കിയുള്ളപണവുമെടുത്തുകൊണു്ടു് അമ്പതുംനൂറുമുദ്യോഗസ്ഥപ്പടകളുമായി പണു്ടുനരേന്ദ്രമോദിചെയു്തിരുന്നപോലെ തുട൪ച്ചയായി വിദേശട്ടൂറുകളു്പോകുന്നതുകണു്ടില്ലേ? വീട്ടിലിട്ടിട്ടുപോകേണു്ട ഭാര്യാപുത്രപുത്രീച്ചെറുകുട്ടികളെയുംകൂടി ഇതി൯റ്റിടയിലു്സ്സ൪ക്കാ൪ച്ചെലവിലു് വാരിയെടുത്തുകൊണു്ടല്ലാതെയയാളു് എവിടെയെങ്കിലുംപോകാറുണു്ടോ? രണു്ടുകാറുംകൊണു്ടും ഒരുകാറുമില്ലാതെയും മുഖ്യമന്ത്രിമാ൪സഞു്ചരിച്ചിരുന്നയീനാട്ടിലു് ഇത്രയുമഴിമതിയാരോപണവിധേയനായയിയാളു് അമ്പതുകാറുകളുടെയെങ്കിലുമകമ്പടിയോടെയല്ലാതെ സഞു്ചരിക്കുന്നതുകണു്ടിട്ടുണു്ടോ? ഇത്രയുംധൂ൪ത്തനായയിയാളു്നയിക്കുന്നൊരു പാ൪ട്ടിയുടെകീഴിലു് സഹകരണബാങ്കുകളു്പൊളിയാതിരിക്കുന്നതെങ്ങനെ, ജനങ്ങളുടെനിക്ഷേപപ്പണം നഷ്ടപ്പെടാതിരിക്കുന്നതെങ്ങനെ? നാക്കെടുത്താലു്നുണയേപറയൂ ആ ജലീലിനെപ്പോലെ. പൈസ്സയുടെകാര്യത്തിലെങ്ങനെവിശ്വസിക്കും? സ്വന്തംനിക്ഷേപപ്പണമെവിടെനിക്ഷേപിക്കണമെന്നു് ജനങ്ങളു്ക്കുതീരുമാനിക്കാ൯ ഇതിലു്ക്കൂടുതലു്തെളിവുവേണമോ മുന്നറിയിപ്പുവേണോ?

നിക്ഷേപം പോസ്സു്റ്റാപ്പീസ്സിലടക്കം എവിടെയുംനടത്താം, പലിശയിലു്വലിയവ്യത്യാസവുമില്ല. പോസ്സു്റ്റാപ്പീസ്സുകളും പൊതുജനങ്ങളുടെവകതന്നെയാണുസഹോദര൯മാരേ! മാത്രമല്ല, കമ്മീഷനുംകൈക്കൂലിയുംവാങ്ങാ൯ അവിടെ ഡയറക്ട൪ബോ൪ഡുമെമ്പ൪മാരെന്ന ഇടനിലക്കാരില്ലെന്നവ്യത്യാസവുമുണു്ടു്. പക്ഷേ സഹകരണബാങ്കുകളിലു്നിന്നെന്നപോലെ അവിടെനിന്നും പലയാവശ്യത്തിനുമുള്ളവായു്പ്പകിട്ടുകയില്ല. നിക്ഷേപംനടത്തിയില്ലെങ്കിലു് വായു്പ്പതരില്ലെങ്കിലു് അവരെങ്ങനെപിന്നെപ്പലിശയിലൂടെ പണമുണു്ടാക്കും, ജീവനക്കാ൪ക്കുശമ്പളംകൊടുക്കും? പക്ഷേയതല്ല, ഒരാളുടെകൈയ്യിലു് നിക്ഷേപിക്കാനുള്ളപണമുണു്ടെങ്കിലു്പ്പിന്നെ, ബ്ലെയു്ഡിനുപുറത്തുപലിശക്കുകൊടുക്കാനല്ലെങ്കിലു്പ്പിന്നെ, അയാളു്ക്കുവായു്പ്പയെന്തിനു്? സ്വ൪ണ്ണപ്പണയംവേണമെങ്കിലു് സ്വ൪ണ്ണമീടുവെച്ചിട്ടല്ലേപണമെടുക്കുന്നതു്? അതിനുനിക്ഷേപമെന്തിനു്? നിക്ഷേപമെവിടെനടത്തണമെന്നുതീരുമാനിക്കുന്നതിലു് നാട്ടിലെസ്സഹകരണബാങ്കുകളു്ക്കു് ജനങ്ങളു്കൊടുത്തിരുന്ന പ്രിഫറ൯സ്സു് ജനങ്ങളവസാനിപ്പിച്ചിരിക്കുകയാണു്. അതിലു്ഭയന്നപിണറായിവിജയനാണിപ്പോളു് സഹകരണബാങ്കുനിക്ഷേപങ്ങളു് സുരക്ഷിതമാണെന്നുപറഞ്ഞുപ്രചരിപ്പിച്ചുകൊണു്ടു് നൂറ്റിനാലു്പ്പതുനിയോജകമണ്ഡലങ്ങളിലും മന്ത്രിമാരെയുംകൂട്ടിയോടിനടക്കുന്നതു്. സഹകരണബാങ്കുകളിലു് ജനങ്ങളു്നിക്ഷേപിച്ചില്ലെങ്കിലു് ഇനിയെവിടെനിന്നുമോഷ്ടിക്കും? ട്രഷറിയടിയിലെത്താറായി, എത്തി.

കേരളത്തിലെയേറ്റവുംവലിയസഹകാരിയെന്നുപറഞ്ഞു് ഇവരവതരിപ്പിച്ചതു് ഏസ്സീ മൊയു്തീനെന്നുപറയുന്നൊരാളെയാണു്. ഏറ്റവുംനല്ലസഹകാരിയെന്നുമാത്രമല്ല കേരളത്തിലുമവരുടെപാ൪ട്ടിയിലും ഏറ്റവുംസംശുദ്ധമായജീവിതംനയിക്കുന്ന അഴിമതിസ്സു്പ്പ൪ശ്ശമേറ്റിട്ടില്ലാത്ത നേതാവുമാണെന്നാണവ൪ വ൪ഷങ്ങളായിപ്പറഞ്ഞുപരത്തിയതു്, ഇപ്പോഴുംപരത്തുന്നതു്. അയാളെയവ൪ ഈയുദ്ദേശത്തിനുവേണു്ടി സഹകരണമന്ത്രിയാക്കി. അയാളവിടെയിരുന്നു് അവരുടെപാ൪ട്ടിയിലെയും ഗവണു്മെ൯റ്റിലെയും വലിയവലിയമന്ത്രിമാരുംനേതാക്ക൯മാരും വിദേശത്തെയവരുടെ തീവ്രവാദബന്ധസംഘടനാമുതലാളിമാരും മാസപ്പടിയുംകോഴയും കമ്മീഷനുംകൈക്കൂലിയുംമുതലു് കള്ളനോട്ടുംമയക്കുമരുന്നുകച്ചവടവും കള്ളക്കടത്തുംവരെനടത്തി സകലവഴിയുമുണു്ടാക്കിയകള്ളപ്പണം അതിനുപയോഗിച്ചപലവഴികളിലൊന്നായി മന്ത്രിമാരെയും നേതാക്ക൯മാരെയും കെട്ടിപ്പിടിച്ചുകിടന്നുറങ്ങുന്ന കൊടുംക്രിമിനലുകളിലൂടെയും സാമ്പത്തികച്ചതിയും വഞു്ചനയും പറഞ്ഞുപറ്റിപ്പും കുലത്തൊഴിലാക്കിയതട്ടിപ്പുകാരിലൂടെയും വെളുപ്പിച്ചുകൊണു്ടിരിക്കുകയായിരുന്നുവെന്നാണു് കേരളത്തിലെപ്പലസഹകരണബാങ്കുകളിലും 2022മുതലു് കള്ളപ്പണയിടപാടുകളെപ്പറ്റിയും വിദേശത്തുനിന്നുള്ളപണംവരവിനെപ്പറ്റിയും കേന്ദ്രസാമ്പത്തികക്കുറ്റാന്വേഷണയേജ൯സ്സിയായ എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റുനടത്തിയയന്വേഷണങ്ങളിലു് തെളിഞ്ഞതു്. അന്വേഷണമിപ്പോഴുംനടക്കുന്നു, അതിലു്പ്പലയിടത്തുംപ്രതിയായ പോലീസ്സുംക്രൈംബ്രാഞു്ചുമെല്ലാമതു് കേസ്സെടുത്തുതടസ്സപ്പെടുത്താനുംനടക്കുന്നു. അയാളു്ക്കുതുട൪ച്ചയായി ഹാജരാകാ൯നലു്കിയസമ൯സ്സുകളു്തള്ളിമാറ്റി നിയമസഭാംഗമായയയാളിപ്പോഴും പലപലയൊഴിവുകളു്പറഞ്ഞും ഒരൊഴിവുംപറയാതെയും 2023 സെപു്റ്റംബ൪മുതലൊളിവിലു്നടക്കുന്നു. അപ്പോളു് അത്രത്തോളംസംശുദ്ധനെന്നിവ൪പറയുന്ന അയാളിങ്ങനെയാണെങ്കിലു് ഈപ്പാ൪ട്ടിയുടെയും ഇടതുമുന്നണിയെന്ന അവരുടെകൂട്ടുഭരണമുന്നണിയുടെയും നൂറുകണക്കിനുള്ള മറ്റുള്ളനേതാക്കളുംമന്ത്രിമാരുമോ?

ഈക്കള്ളപ്പണംവെളുപ്പിക്കലു്മാത്രമാണു് ഈബ്ബ്രിഗേഡു് ഈസ്സഹകരണബാങ്കുകളിലു്നടത്തിയതെങ്കിലു് അതു് അവ൯മാരുടെതന്നെകള്ളപ്പണവും ഇവരുടെകൂട്ടുഗൂഢാലോചനക്കാരായ ബീജേപ്പീയുടെ കേന്ദ്രഗവണു്മെ൯റ്റിനുമാത്രംനികുതിനഷ്ടവും സാധാരണക്കാ൪ക്കു് ഈപ്പണത്തി൯റ്റെപെരുവെള്ളപ്പാച്ചിലിലൂടെയുണു്ടാകുന്ന വിലക്കയറ്റവുംമാത്രമാണെന്നുപറഞ്ഞു് ജനങ്ങളതു് എന്നിട്ടുപോലും തള്ളിക്കളഞ്ഞേനേ, നിസ്സാരവലു്ക്കരിച്ചേനേ! പക്ഷേ അതിനുപുറമെ ആ ബാങ്കുകളിലു്ക്കിടക്കുന്ന പൊതുജനങ്ങളുടെനിക്ഷേപപ്പണവുംകൂടിയിവ൪ നി൪ല്ലജ്ജം നിസ്സങ്കോചം മോഷ്ടിച്ചുകൊണു്ടുപോയി. തൃശ്ശൂരിലു് കരുവന്നൂരിലെ ഒരുസഹകരണബാങ്കിലു്നിന്നുമാത്രം മുന്നൂറുകോടിരൂപയാണു് ഈയധമ൯റ്റെബ്രിഗേഡു് പൊതുജനങ്ങളുടെനിക്ഷേപത്തി൯റ്റെപണമിങ്ങനെ മോഷ്ടിച്ചുകൊണു്ടുപോയതു്. ആബാങ്കുപൊളിഞ്ഞു് നിക്ഷേപക൪ക്കിപ്പോളു് പണംതിരികെക്കൊടുക്കാ൯പണമില്ല. പലരുമാത്മഹത്യചെയു്തു- ഡയറക്ട൪മാരല്ല നിക്ഷേപക൪- മറിച്ചായിരുന്നുവെങ്കിലെന്നു് ജനങ്ങളാഗ്രഹിച്ചെങ്കിലും! ഇനിയൂറ്റുനടക്കില്ലെന്നുഭയന്നു് പത്രസമ്മേളനങ്ങളു്വിളിച്ചുകൂട്ടിയും പൊതുയോഗങ്ങളു്നടത്തിയും മുഖ്യമോഷ്ടാവുപറഞ്ഞുനടക്കുന്നതു് ജനങ്ങളു്ഭയപ്പെടേണു്ട, സഹകരണബാങ്കുകളിലു്നിക്ഷേപിച്ചിട്ടുള്ള ഓരോപണത്തിനും സ൪ക്കാരി൯റ്റെഗ്യാര൯റ്റിയുണു്ടെന്നാണു്!! അതിനുസ൪ക്കാരിനുതന്നെയെന്തുഗ്യാര൯റ്റിയിരിക്കുന്നു? ഇവരുടെകൈയ്യിലായസ൪ക്കാരിനെവിടെപ്പണമിരിക്കുന്നു?

ഇതൊരുബാങ്കിലു്മാത്രംനടന്നതാണു്. അപ്പോളു് കേരളത്തിലു്മുഴുവനുമുള്ള ഇവരുടെഭരണത്തിനുകീഴിലുള്ള സകലസഹകരണബാങ്കുകളുടെയും ഇന്നത്തെസ്ഥിതിയെന്തായിരിക്കും? അത്യാഗ്രഹത്തിനുംമോഷണത്തിനും കണ്ണൂരെന്നോ കോഴിക്കോടെന്നോ തൃശ്ശൂരെന്നോ തിരുവനന്തപുരമെന്നോയുണു്ടോ? ഒരുദാഹരണംപറയാം. ഇതുവരെച്ചിത്രത്തിലു്ക്കടന്നുവരാത്ത തിരുവനന്തപുരംജില്ലയിലെ വിദൂരപ്പ്രദേശമായ നന്ദിയോടെന്നുപറയുന്നയൊരിടത്തു് അമ്പതിലേറെവ൪ഷമായി ഒരുവലിയസഹകരണബാങ്കുപ്രവ൪ത്തിക്കുന്നുണു്ടു്. ഇവ൪ഭരണമേറ്റശേഷമതി൯റ്റെകീഴിലു് അതിനുവേണു്ടിമാത്രമൊരുപുതിയകെട്ടിടമുണു്ടാക്കി സാമാന്യംവലിയയൊരു എണ്ണയാട്ടലു്-കുപ്പിയിലാക്കലു്-വിലു്പ്പനനടത്തലു്ക്കേന്ദ്രവും പ്രവ൪ത്തിക്കുന്നു. ബാങ്കും ആട്ടുകേന്ദ്രവുംമുഴുവനീടുവെച്ചു് അതി൯റ്റെമു൯പ്രസിഡ൯റ്റുംഭരണസമിതിയും ഇതിനുള്ളപണംവായു്പ്പയെടുത്തു, കമ്മീഷനുമെടുത്തു. എത്രയെടുത്തെന്നോ? പന്ത്രണു്ടുകോടി! ഇ൯റ്റ൪നെറ്റിലു്ത്തിരഞ്ഞുനോക്കൂ- വ൯സൗകര്യങ്ങളുള്ളയൊരു കോക്കനട്ടു് ഓയിലു് എകു്സ്സു്ട്രാകു്ടിംഗു് ആ൯ഡു് ബോട്ടിലിംഗു് പ്ലാ൯റ്റിനുവില പരമാവധി ഒന്നരക്കോടിമുതലു് രണു്ടുകോടിവരെരൂപാമാത്രം! എങ്ങനെയാബാങ്കുപൊളിയാതിരിക്കും? എങ്ങനെ ആരെവിശ്വസിച്ചു് ജനങ്ങളവിടെക്കൊണു്ടുപോയിപ്പണമിടും?

സംസ്ഥാനത്തി൯റ്റെപലഭാഗത്തുനിന്നുമിങ്ങനെ ഇതുപോലെയൂറ്റുന്നതെല്ലാമൊരിടത്തുവരുത്തി ഇവ൯മാ൪കിട്ടിയതുംകൊണു്ടു് ന്യൂയോ൪ക്കിലും ദുബായിയിലും പോവുകയുംചെയ്യും, കൊണു്ടുചെന്നുനിക്ഷേപിക്കുകയുംചെയ്യും, കേരളത്തിലെഗ്ഗ്രാമീണജീവിതത്തി൯റ്റെനട്ടെല്ലായി അതിനെനിലനി൪ത്തുന്നയീസ്സാമ്പത്തികമേഖല അപ്രത്യക്ഷമാവുകയുംചെയ്യും. ഉള്ളപണമുടനെടുത്തു് അടുപ്പി൯റ്റടിയിലു്കൊണു്ടുപോയിക്കുഴിച്ചിട്ടോ!

നമ്മളു്സ്വന്തമെന്നുകരുതിയഗവണു്മെ൯റ്റും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയും അവസാനയഭയമായിരുന്ന ലോകായുക്തയും മനുഷ്യാവകാശക്കമ്മീഷനുംപോലുള്ളസ്ഥാപനങ്ങളുമൊന്നും ഇന്നുനമ്മുടേതല്ല, അവയിവരുടെയും ഇവരിലൂടെയന്യദേശമുതലാളിമാരുടെയും കോ൪പ്പറേഷനുകളുടെയും ക്രൈം-മണി സി൯ഡിക്കേറ്റുകളുടെയുമാണു്. ഈ-മെയിലുവഴി ഗൂഗിളും മൈക്രോസോഫു്റ്റും യാഹൂവുമടക്കമുള്ള ലോകഭീമ൯കോ൪പ്പറേറ്റുകളു്ക്കടിമപ്പെടാതെ നിങ്ങളു്ക്കിവരുമായെന്തെങ്കിലും ഇടപാടുകളു്നടത്താനാവുമോ? അതുപോലെതന്നെയാണു് നിങ്ങളു്നിങ്ങളുടെസ്വന്തമെന്നുകരുതിയ സഹകരണബാങ്കുകളുടെകാരൃവും. പിണറായിവിജയനെന്നവ്യക്തിയുടെ ലോകമുതലാളിമാരിലൂടെയുള്ള കേരളരാഷ്ട്രീയത്തിലെയുയ൪ച്ചയോടെ എല്ലാമവരുടേതായി. അതുകൊണു്ടു് സ്വയംവിപ്ലവകാരികളാകാ൯കഴിയാത്തിടത്തോളം സ്വന്തംസഹകരണബാങ്കുകളെന്നസങ്കലു്പ്പത്തി൯റ്റെ ഗൃഹാതുതരത്വത്തിനിനിപ്പ്രസക്തിയില്ല. നിങ്ങളു്ക്കുമെനിക്കും വിവേകവുംവിവരവുമുണരണം!

കേരളത്തിലെസ്സഹകരണബാങ്കുമേഖലയിലു്നിന്നും മൊത്തമെത്രപണംനഷ്ടപ്പെട്ടിട്ടുണു്ടോ അതുമുഴുവ൯ അതുകൊണു്ടുപോയ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും നേതാക്കളുടെയും പരസ്യരഹസ്യസമ്പത്തിലു്നിന്നും സ്വദേശവിദേശനിക്ഷേപങ്ങളിലു്നിന്നും തിരിച്ചുപിടിച്ചു് ജനങ്ങളു്ക്കുകൊടുക്കാ൯ (അതിനുള്ളപണവുംസമ്പത്തും നിക്ഷേപങ്ങളുമവ൪ക്കുണു്ടു്- ഇ൯ഡൃയിലു്രണു്ടാംസ്ഥാനം!) കൂട്ടുപ്രതികളായി കേന്ദ്രംഭരിക്കുന്ന സത്യസന്ധതയില്ലാത്ത ഭാരതീയജനതാപ്പാ൪ട്ടിക്കു് കഴിയാത്തതുകൊണു്ടും, ഇതിനുള്ള രാജ്യംകിടുങ്ങുന്നജനകീയപ്പ്രക്ഷോഭങ്ങളു്നടത്താ൯ കേരളത്തിലെക്കോണു്ഗ്രസ്സി൯റ്റെ പ്രതിപക്ഷനേതാവു് വീഡീസ്സതീശ്ശനൊരുനേതാവോ പ്രതിപക്ഷമോ മനുഷ്യനോ അല്ലാത്തതുകൊണു്ടും, സഹകരണമേഖലയിനിപ്പഴയപോലെ ജനങ്ങളെസ്സംബന്ധിച്ചിടത്തോളം വിശ്വസു്തമാവുകയില്ല.

ഇനിയിതൊടുവിലെങ്ങനെയായിരിക്കും, ഇവരൊടുവിലെവിടെയായിരിക്കും? ഇംഗ്ലണു്ടിലേതെങ്കിലുമൊരുബാങ്കിലു്ക്കൊണു്ടുചെന്നു് ഇരുപതുലക്ഷംഡോളറിട്ടാലു് അവിടെയവ൪സിറ്റിസ്സണു്ഷിപ്പുനലു്കും. പാക്കിസ്ഥാ൯റ്റെപ്രസിഡ൯റ്റായിരിക്കുമ്പോളു് നൂറുകോടിരൂപയുമടിച്ചുകൊണു്ടുപോയ അയൂബു്ഖാനൊടുവിലങ്ങനെയാണുരക്ഷപ്പെട്ടതു്. ഇ൯ഡൃയിലെയൊരുസംസ്ഥാനത്തി൯റ്റെവലിപ്പംപോലുമില്ലാത്ത പലമൂന്നാംലോകരാജ്യങ്ങളുടെയുംഭരണത്തലവ൯മാ൪ അങ്ങനെയാണുരക്ഷപ്പെടുന്നതു്. ഇംഗ്ലണു്ടിലു്വെച്ചുപെട്ടെന്നുസുഖമില്ലാതായി അവശനിലയിലായെന്നും ഇനിയാത്രചെയ്യാ൯കഴിയില്ലെന്നുമൊക്കെയുള്ള വാ൪ത്തകളാണു് കേരളത്തെക്കാത്തിരിക്കുന്നതെന്നുതോന്നുന്നു! കിറ്റുനക്കിത്തിന്നിട്ടുവോട്ടുചെയ്യുന്നയാളുകളു് അതുംവിശ്വസിക്കും.

വാഗു്ദാനംചെയ്യപ്പെട്ട അഷു്ടൈശ്ശ്വര്യസ്സമൃദ്ധമായരാഷ്ട്രത്തിനുപകരം പ്രതിമകളാണുനിങ്ങളു്ക്കുനലു്കുന്നതുനാട്ടുകാരേ...! പതിനാറാംനൂറ്റാണു്ടിലു് റിനൈസ്സ൯സ്സുകാലത്തു് ഇറ്റലിയിലെ ഫ്ലോറ൯സ്സുനഗരത്തിലു് ഡുവോമോയുടെമാ൪ബ്ബിളു്പ്പടവുകളിലു് സന്ധ്യാനേരത്തു് ഭരണാധിപ൯റ്റെക്രൂരതകളെക്കുറിച്ചുപ്രസംഗിച്ച സാവോനരോളയെന്നഡോമിനിക്ക൯ഫ്രെയറിനെ തൂണിലു്പ്പിടിച്ചുകെട്ടിനാലുചുറ്റും ഉണക്കപ്പുല്ലുകൊണു്ടിട്ടുകത്തിച്ച ഭരണാധിപ൯മാരായ സ൪. ലോറ൯സ്സോമാരുടെ കാലമാണുവരുന്നതുസഹോദര൯മാരേ...!! ആമതപ്പുരോഹിത൯റ്റെ ആപ്പ്രസംഗംകേട്ടുമനമിളകി കണ്ണീരൊഴുക്കിയുമട്ടഹസിച്ചുംവിലപിച്ചും നെഞു്ചത്തടിച്ചുംതെരുവുകളിലൂടെമടങ്ങിപ്പോയ പതിനായിരക്കണക്കിനാളുകളുടെസ്ഥാനത്തു് അവരുടെതന്നെപണമെടുത്തുനലു്കിയ കിറ്റുംവാങ്ങിനക്കിത്തിന്നു് അതുനലു്കിയവ൪ക്കുവോട്ടുംചെയു്തു് നി൪വ്വികാരരായിമടങ്ങിപ്പോകുന്ന സ്വാ൪ത്ഥരുടെസമൂഹമാണിന്നുപ്രിയനാട്ടുകാരേ...!!!

Written on 21 September 2023 and first published on: 25 September 2023

 




 

 

No comments:

Post a Comment