1401
മുഖ്യമന്ത്രിയെയോ മുഖ്യമന്ത്രിയുടെ ഭാര്യയെയോ മുഖ്യമന്ത്രിയുടെ മകനെയോപറഞ്ഞാലിളകാത്ത മാ൪കു്സ്സിസ്സു്റ്റെമ്മെല്ലേമാരാണു് നിയമസഭയിലു് മുഖ്യമന്ത്രിയുടെ മകളെപ്പറഞ്ഞാലിളകി കാറിക്കൂവുന്നതു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Mohamed Hassan. Graphics: Adobe SP.
മുഖ്യമന്ത്രിയെയോ മുഖ്യമന്ത്രിയുടെ ഭാര്യയെയോ മുഖ്യമന്ത്രിയുടെ മകനെയോപറഞ്ഞാലിളകാത്ത മാ൪കു്സ്സിസ്സു്റ്റെമ്മെല്ലേമാരാണു് നിയമസഭയിലു് മുഖ്യമന്ത്രിയുടെ മകളെപ്പറഞ്ഞാലിളകുന്നതു്, കാറിക്കൂവിയാ൪ക്കുന്നതു്! ഇതു് സിഗ്മണു്ഡു് ഫ്രോയിഡുപറഞ്ഞ ആ മനോരോഗമോ ഇവരുടെകൂടെനടന്നു് സകലതുമറിഞ്ഞ സ്വപു്നപറഞ്ഞ ആ കുഴപ്പമോ ആണു്. ചെറുപ്പക്കാരികളും അടുപ്പക്കാരികളുമായ പെണ്ണുങ്ങളെപ്പറയുമ്പോളല്ലേ ഇവ൯മാ൪ക്കീക്കുഴപ്പമുള്ളൂ, ഇളക്കമുള്ളൂ? അത്തരമാരോപണങ്ങളു് സഭയിലു്വരുമ്പോളു് ഡെസ്സു്ക്കിലടിച്ചും കൂവിവിളിച്ചും കാമുകമനസ്സുപ്രകടിപ്പിക്കാനുള്ള പ്രായമാണോയിവ൪? അതിനുള്ളവേദിയാണോ സഭ? അതിനാണോയിവരെ ഏകദേശമൊന്നരലക്ഷത്തോളംജനങ്ങളു് വോട്ടുചെയ്യുന്നതെരഞ്ഞെടുപ്പുകളിലു് ഭൂരിപക്ഷവോട്ടുനോക്കി അവരുടെപ്രതിനിധികളായി അവ൪പറയുന്നതുപറയാ൯ നിയമസഭയിലോട്ടയച്ചതു്? അവരുടെമണ്ഡലങ്ങളിലെ ജനങ്ങളുടേതല്ലാത്തയഭിപ്രായങ്ങളു് സ്വന്തമായിക്കൈയ്യിലു്നിന്നിട്ടുപറയാ൯ വെറുംപ്രതിനിധികളായിരിക്കുന്നിടത്തോളംകാലം അവ൪ക്കെന്തധികാരമാണുള്ളതു്? ദൂതസങ്കലു്പ്പങ്ങളിലു് അതിനുകനത്തശിക്ഷയല്ലേയുള്ളതു്?
ഇതിവരെസ്സംബന്ധിച്ചു് കുറേനാളായിജനങ്ങളു് ശ്രദ്ധിച്ചുവരുന്നതാണു്. സഭയുടെചരിത്രത്തിലു് മറ്റൊരുപെണ്ണിനെക്കുറിച്ചുമിവ൪ ഇത്രയിളകിയിട്ടില്ല എന്നതും ജനംശ്രദ്ധിച്ചിട്ടുണു്ടു്. കേരളത്തി൯റ്റെതീരംതക൪ക്കുന്ന ഒരു കരിമണലു്ക്കമ്പനിയിലു്നിന്നും മാസംതോറും അച്ഛനു് ജനങ്ങളോടുവോട്ടുയാചിച്ചു് സൗമനസ്യപൂ൪വ്വം ദയയോടെ ജനങ്ങളു്നലു്കിയയധികാരംകണു്ടുകൊണു്ടു് ലക്ഷക്കണക്കിനുരൂപാ കൈക്കൂലിവാങ്ങുന്നവ൪ ശീലാവതികളാണോ? അവ൪ക്കുവേണു്ടി നിയമസഭയിലിളകാ൯ ഈക്കൂതറകളാരാണു്? അവിടെയായിളകിയയാട്ടമാടാ൯ അവരുടെമണ്ഡലങ്ങളിലെജനങ്ങളു് അവരോടുപറഞ്ഞോ? ജനഹിതംപ്രകടിപ്പിക്കുകയാണു് ജനഹിതംപ്രതിഫലിപ്പിക്കുകയാണു് എന്നു് ഇതിനെയെങ്ങനെയാണുപറയുന്നതു്?
സഭയിലു് ഒരുപ്രതിപക്ഷമെമ്പ൪, അതായതു് മൂവാറ്റുപുഴയിലെജനങ്ങളുടെ പ്രതിനിധിയായ ശ്രീ. മാത്യു കുഴലു്നാട൯ എമ്മെല്ലേ, മുഖ്യമന്ത്രി വിജയ൯റ്റെ സഭയിലില്ലാത്ത വീണയെന്ന മകളെക്കുറിച്ചുപറയുകയാണെന്നതാണു് ഭരണപക്ഷയെമ്മെല്ലേമാരുടെയീ ബഹളമുണു്ടാക്കലിനുകാരണമായി അവ൪തന്നെപ്രചരിപ്പിക്കുന്നതു്. സഭയിലുള്ള സഭാനേതാവായ മുഖ്യമന്ത്രിവിജയ൯റ്റെ സഭനലു്കിയ മന്ത്രിയും മുഖ്യമന്ത്രിയുമെന്നയധികാരംമുതലെടുത്തു് വിജയ൯റ്റെമകളു് മാസംതോറുംകൈക്കൂലിവാങ്ങിയതുപറയുന്നതു് എങ്ങനെയാണു് സഭയിലില്ലാത്തവരെക്കുറിച്ചുപറയുന്നതാകുന്നതു്? സഭയിലുള്ളവിജയനും സഭനലു്കിയമുഖ്യമന്ത്രിയധികാരം ദു൪വ്വിനിയോഗംചെയു്തു് ഇതേകമ്പനിയിലു്നിന്നും മകളോടൊപ്പം അക്കാലമത്രയും പണംവാങ്ങിക്കൊണു്ടിരിക്കുകയായിരുന്നില്ലേ? അങ്ങനെയല്ലേ കേന്ദ്ര ഇ൯കംടാകു്സ്സു് ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ റെക്കാ൪ഡു്? സ്വന്തമായിവാങ്ങിയകൈക്കൂലിയല്ല മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുവേണു്ടി പണംവാങ്ങിയതാണെങ്കിലു് ഇ൯ഡൃയിലുടനീളം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുവേണു്ടി പണംവാങ്ങുന്നതു് മുഖ്യമന്ത്രിയല്ലല്ലോ പാ൪ട്ടിയുടെസെക്രട്ടറിയല്ലേ? ഇ൯ഡൃയിലുടനീളം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെസെക്രട്ടറിയല്ലേ പാ൪ട്ടിയുടെ ട്രഷററും? ചാ൪ട്ടേ൪ഡു് അക്കൗണു്ടുചെയ്യപ്പെട്ട കമ്പനിയുടെയീരേഖകളിലു് പിണറായിവിജയനെന്നുസൂചിപ്പിച്ചു് പീവീയെന്നെഴുതിവെച്ചിട്ടുള്ള കോടതിയിലടക്കം ഒരിടത്തും അപ്പീലു്പോകാ൯കഴിയാത്തയീറെക്കാ൪ഡു് നിയമബോധമില്ലാത്തകുറേയെമ്മെല്ലേമാ൪ക്കു് ജനങ്ങളുടെനിയമസഭയിലു് ബഹളമുണു്ടാക്കിയും കൂവിയാ൪ത്തും നെഗേറ്റുചെയ്യാ൯കഴിയുമോ?
നിയമസഭയിലു് ജനങ്ങളുടെപണംകൊണു്ടുപ്രവ൪ത്തിക്കുന്നൊരു സഭാട്ടീവീയുണു്ടു്. ഇതിലു്പ്പലസഭാമെമ്പ൪മാരായജനപ്പ്രതിധികളും സംസാരിക്കുന്നതെന്തെന്നറിയാ൯ ജനങ്ങളു്ക്കുകഴിയാതെ ജനങ്ങളുടെശമ്പളംകൊണു്ടുതന്നെപ്രവ൪ത്തിക്കുന്ന മറ്റുചിലമണ്ഡലങ്ങളിലു്നിന്നുള്ള സഭാമെമ്പ൪മാ൪തന്നെ തടസ്സപ്പെടുത്തുന്നു, ഉച്ചത്തിലു്ബഹളമുണു്ടാക്കിയും കൂക്കിവിളിച്ചും ഡസ്സു്ക്കിലടിച്ചും തടസ്സമുണു്ടാക്കുന്നു. ഇതിനുള്ളപണംജനങ്ങളു്നലു്കുന്നില്ല, മറ്റുമെമ്പ൪മാ൪ സംസാരിക്കുമ്പോളു് നിശ്ശബ്ദതപാലിക്കുന്നതിനുള്ളപണമേ ജനങ്ങളു്നലു്കുന്നുള്ളൂ: അവ൪ ജനംപണംനലു്കുന്നതിനുമാത്രം ജോലിചെയു്താലു്മതി. കേരളത്തിലെ ഓരോനിയമസഭാപ്പ്രതിനിധിയും പറയുന്നതെന്തെന്നുകേളു്ക്കാ൯ അവരെത്തെരഞ്ഞെടുത്തയച്ചു് അവ൪ക്കുമവിടെയിരിക്കുന്നമറ്റുള്ളവ൪ക്കും ചെലവിനുനലു്കുന്ന ജനങ്ങളു്ക്കവകാശമുണു്ടു്, ചുമതലയുണു്ടു്. അതിനുതടസ്സമുണു്ടാക്കുന്നവരെ അവ൪ മന്ത്രിമാരായാലു്ത്തന്നെ അതുപരിഗണിക്കാതെ അപ്പോളു്ത്തന്നെപുറത്താക്കാ൯ സു്പീക്ക൪ക്കധികാരമുണു്ടു്, അതാണുസു്പീക്കറുടെചുമതല, അതുസു്പീക്ക൪ചെയ്യുന്നില്ല- രാഷ്ട്രീയാധിക്യവും പക്ഷപാതിത്വവും ജനാധിപത്യബോധമില്ലായു്മയുംകാരണം. ഇവിടെയൊരു നിയമസഭ നാണക്കേടി൯റ്റെപര്യായമായിമാറുന്നതല്ല പ്രശു്നം, ഈമെമ്പ൪മാരവിടെയിരിക്കുന്നതുകൊണു്ടു് സ്വതന്ത്രമായജനാധിപത്യപ്പ്രക്രിയ ജനങ്ങളു്ക്കു് മുന്നോട്ടുകൊണു്ടുപോകാനും മുഴുമിപ്പിക്കാനുംകഴിയുന്നില്ല എന്നതാണു്, ഇവിടെയിരിക്കുന്നവരടക്കമുള്ളവരുടെമേലുള്ള അവരുടെയാധിപത്യമായ ജനാധിപത്യത്തിനുരോഗംബാധിച്ചു് അതീവൈറസ്സുകളുടെപിടിയിലു്പ്പെടുന്നുവെന്നുള്ളതാണു്.
Written and first published on: 12 September 2023
No comments:
Post a Comment