1410
മുഖ്യമന്ത്രിയുംവേണം പാ൪ട്ടിയുംവേണം ജനങ്ങളുംവേണം എന്നുപറഞ്ഞാലു്പ്പറ്റുമോ ഗോവിന്ദാ? ഏതെങ്കിലും ഒന്നുപിടി! ഒന്നേകിട്ടൂ!!
പി. എസ്സു്. രമേശു് ചന്ദ്ര൯
മുഖ്യമന്ത്രിയുംവേണം പാ൪ട്ടിയുംവേണം ജനങ്ങളുംവേണം എന്നുപറഞ്ഞാലു്പ്പറ്റുമോ ഗോവിന്ദാ? ഏതെങ്കിലും ഒന്നുപിടി! ഒന്നേകിട്ടൂ!! ഇതിലു് ഏതുകൈയ്യിലു്നി൪ത്തിയാലും മറ്റേരണു്ടെണ്ണവുംപോകും എന്നതാണിന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയായി സമ്മേളനത്തിലു്ത്തെരഞ്ഞെടുക്കപ്പെടാതെ മുഖ്യമന്ത്രിപിണറായിവിജയനാലു് നോമിനേറ്റുചെയ്യപ്പെട്ട എം. വി. ഗോവിന്ദ൯റ്റെസ്ഥിതി. ഇതുമൂന്നുംകൂടി പരസ്സു്പ്പരപൂരകങ്ങളും പ്രചോദനങ്ങളുമായി സമരസപ്പെട്ടുപോകുന്നഭാഗ്യം ഗവണു്മെ൯റ്റിനും ജനങ്ങളു്ക്കും പാ൪ട്ടിക്കും അതിലൂടെ പാ൪ട്ടിസെക്രട്ടറിക്കും രണു്ടുദശാബ്ദംമുമ്പുവരെയുണു്ടായിരുന്നു. രണു്ടുദശാബ്ദംമുമ്പു് ആസ്ഥിതി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെസ്സംബന്ധിച്ചിടത്തോളം കേരളത്തിലു്നിന്നപ്പ്രത്യക്ഷമായി- ഒരുപാ൪ട്ടിസെക്രട്ടറിയുടെ കൈയ്യിലിരിപ്പുംപണമോഹവുംകാരണം.
പിണറായിവിജയനായിരുന്നു അന്നത്തെയാപ്പാ൪ട്ടിസെക്രട്ടറി. വി. എസ്സു്. അച്ച്യുതാനന്ദനായിരുന്നു അന്നത്തെയാമുഖ്യമന്ത്രി. അന്നു് ഭരണമുപയോഗിച്ചഴിമതിനടത്തുന്നതിനുവേണു്ടി മുഖ്യമന്ത്രിയുടെമേലു് പാ൪ട്ടിസെക്രട്ടറിവെച്ചനിയന്ത്രണംകാരണം ഈ ത്രയങ്ങളിലു് മൂന്നും മൂന്നുവഴിക്കുപോയി. അതിലെ ജനങ്ങളെന്നയായൊരെണ്ണത്തി൯റ്റെ വോട്ടുപിന്നീടൊരിക്കലുംകിട്ടില്ലെന്നുവന്നതോടെ ഭരണംപിടിക്കാ൯ വോട്ടിംഗു്യന്ത്രങ്ങളിലൂടെക്കൃത്രിമത്തിനു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേന്ദ്രംഭരിക്കുന്നബീജേപ്പീയു്ക്കു് അടിമപ്പെട്ടുതുടങ്ങിയതുമന്നുമുതലാണു്. പാ൪ട്ടിസെക്രട്ടറിയെ അന്നു് പാ൪ട്ടി നിയന്ത്രിച്ചിരുന്നുവെങ്കിലു് സിദ്ധാന്തത്തി൯റ്റെയപഭ്രംശവും പാ൪ട്ടിപ്പാതയിലു്നിന്നുള്ള അഴിമതിക്കുവേണു്ടിയുള്ളവ്യതിയാനവുമായ അതുണു്ടാകുമായിരുന്നില്ല. പിന്നീടൊരിക്കലും പാ൪ട്ടിക്കു് ഏതുസെക്രട്ടറിവന്നാലും പിണറായിവിജയ൯റ്റെനിയന്ത്രണത്തിലു്നിന്നും രക്ഷപ്പെടുവാ൯കഴിഞ്ഞില്ല, ആ നിയന്ത്രണമാകട്ടെ ചെറിയതുട്ടുകളു് മറ്റുനേതാക്ക൯മാ൪ക്കെറിഞ്ഞുകൊടുത്തു് അയാളു്ക്കുംകുടുംബത്തിനും വലിയതകകളുണു്ടാക്കാനുള്ള സൗകര്യത്തിലൂന്നിയുമായിരുന്നു. അതുകൊണു്ടുതന്നെ പിന്നീടയാളു് രണു്ടുപ്രാവശ്യം മുഖ്യമന്ത്രിയായപ്പോളു് പാ൪ട്ടിസെക്രട്ടറിക്കോ പാ൪ട്ടിക്കോ അയാളിലോ അയാളുടെഭരണത്തിലോ അയാളുടെയഴിമതിയിലോ യാതൊരുനിയന്ത്രണവുമുണു്ടായില്ല. ഇപ്പോഴുമാസ്ഥിതിതുടരുന്നു.
ഇതി൯ഫലമായി ഇപ്പോളു് മയക്കുമരുന്നുകച്ചവടവും വാടകഗുണു്ടാപ്പ്രവ൪ത്തനവും മറ്റുക്രിമിനലു്പ്പ്രവ൪ത്തനവുമായി പാ൪ട്ടിയൊരുവഴിയു്ക്കു്, ജനങ്ങളു്വേറൊരുവഴിയു്ക്കു്, മുഖ്യമന്ത്രിയയാളുടെയഴിമതിവഴിയു്ക്കു്! കഴിഞ്ഞരണു്ടുദശാബ്ദമായുള്ള ഈ സിദ്ധാന്തവിരുദ്ധ- ജനവിരുദ്ധപ്പ്രവ൪ത്തനജീവിതത്തി൯റ്റെഫലമായി ഇതിലേതെങ്കിലുമൊന്നേ ഒരുസമയംകിട്ടൂവെന്നതാണു് ഇന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഏതുസെക്രട്ടറിക്കുംവന്നിരിക്കുന്നദുര്യോഗം. പകലു്വെളിച്ചംപോലെവന്നുനിലു്ക്കുന്നയീയാഥാ൪ത്ഥ്യം ഇരുപതുവ൪ഷത്തെയഴിമതിമലയുടെയകത്തുനിലു്ക്കുന്നതിനാലു് ആപ്പാ൪ട്ടിയുടെയിന്നത്തെത്താലു്ക്കാലികസെക്രട്ടറി എം. വി. ഗോവിന്ദനുകാണാ൯കഴിയുന്നില്ല. അതുകൊണു്ടു് മറ്റെന്തൊക്കെയോവിളിച്ചുപറഞ്ഞുകൊണു്ടു് അതിനകത്തുനിലു്ക്കുന്നു, നടക്കുന്നു, കിടക്കുന്നു.
Written on 21 September 2023 and first published on: 25 September 2023
No comments:
Post a Comment