കേരളസ൪ക്കാരിലെ അഴിമതികളെസ്സംബന്ധിച്ചിടത്തോളം പിണറായിവിജയനും കാനംരാജേന്ദ്രനുംതമ്മിലു് ആകെരണു്ടുവ്യത്യാസങ്ങളേയുള്ളൂ- കാനത്തി൯റ്റെ നരച്ചമുടിയും മീശയും. മുഖത്തിലു്പ്പോലുമെന്തുസാമ്യം!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Adobe Stock. Graphics: Adobe SP.
കേരളസ൪ക്കാരിലെ അഴിമതികളെസ്സംബന്ധിച്ചിടത്തോളം പിണറായിവിജയനും കാനംരാജേന്ദ്രനുംതമ്മിലു് ആകെരണു്ടുവ്യത്യാസങ്ങളേയുള്ളൂ- കാനത്തി൯റ്റെ നരച്ചമുടിയും മീശയും. മുഖത്തിലു്പ്പോലുമെന്തുസാമ്യം! ഒരേയഴിമതിനടത്തി രണു്ടുമങ്ങനെയായതാണു്. സ്വ൪ണ്ണക്കടത്തും ഡോള൪ക്കടത്തും മയക്കുമരുന്നുകച്ചവടവും സഹകരണബാങ്കുകൊള്ളയുമെല്ലാം ഒരേമുന്നണിയിലിരുന്നുകൊണു്ടു് ഒരാളു്ചെയ്യുമ്പോളു് അതു് രണു്ടുപേരുംകൂടിച്ചേ൪ന്നുചെയു്തതല്ലേ? രണു്ടുപേരുംകൂടിയാലല്ലേ അതുചെയ്യാനുള്ള ഭരണവും അധികാരവും പോലീസ്സു്ക്കണു്ട്രോളും ക്രൈംബ്രാഞു്ചുകണു്ട്രോളുമാകുന്നുള്ളൂ? കൂട്ടുമുന്നണിയുടെ അതൊന്നുമില്ലായിരുന്നുവെങ്കിലു് ഇതൊന്നുപോലും ചെയ്യാനുമാകുമായിരുന്നില്ലല്ലോ! മറ്റവനെന്തുചെയ്യുന്നുവെന്നു് ജന്നലിലൂടെയും താക്കോലു്ദ്ദ്വാരത്തിലൂടെയും പുരപ്പുറംവഴിയും ഒളിഞ്ഞുനോക്കാത്തവരാണോ രണു്ടുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളായയിവ൯മാ൪?
ഒരേപോലുള്ളയിടപാടുകളു്നടത്തിയും ഒരേയിടപാടി൯റ്റെരണു്ടറ്റത്തുപങ്കുചേ൪ന്നും ഒരേകാര്യത്തിനുസ്ഥിരമായുംപതിവായും ഒരുമിച്ചിരുന്നുഗൂഢാലോചനടത്തിയും ഇവരിങ്ങനെയൊരേപോലായിപ്പോയതാണു്. പണു്ടിങ്ങനെയായിരുന്നില്ല. ഇപ്പോളു് മുഖംപോലുമൊന്നാണു്, ഉയിരുമൊന്നാണു്, ആത്മാവുമൊന്നാണു്, ഇടപാടുകളുമൊന്നാണു്, കമ്മ്യൂണിസത്തെസ്സംബന്ധിച്ചിടത്തോളം കാഴു്ച്ചപ്പാടുംവീക്ഷണവുമൊന്നാണു്- ഗ്രീ൯കടലാസ്സു്, ബെ൯ജമി൯ ഫ്രാങ്ക്ലി൯! ഇനിക്കുറേക്കൂടിക്കഴിയുമ്പോളു് ഒരാളുടെനാക്കുനീട്ടിയീച്ചപിടിക്കലു് മറ്റെയാളൂറ്റിയെടുക്കും. എമ്മെ൯സു്മാരകത്തിലിരിക്കുന്നവ൪പറയുന്നതു് അതിപ്പോഴേതുടങ്ങിയെന്നാണു്!
കാനത്തിനെത്തന്നെ സീപ്പീയ്യൈയ്യുടെസെക്രട്ടറിയാക്കാ൯ പിണറായിവിജയനുമയാളുടെ വിദേശമുതലാളിസംഘവുമെത്രശ്രമിച്ചിട്ടുണു്ടാകണം! മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയിലവരട്ടിമറിനടത്തി ബാക്കിയുള്ളവരെമുഴുവ൯വെട്ടി പിണറായിവിജയനെനേതാവും നിയമസഭാനേതാവും മുഖ്യമന്ത്രിയുമാക്കിയപോലെ സീപ്പീയ്യൈയ്യുടെസംസ്ഥാനക്കമ്മിറ്റിയിലുമവ൪ അട്ടിമറിനടത്തിയല്ലേ അവരുടെയൊട്ടുമിക്കതിനും സസ്സെപ്പു്റ്റീവായ കാനത്തെത്തന്നെനേതാവും സെക്രട്ടറിയുമാക്കിയതു്? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെമന്ത്രിമാരെ സെലക്ടുചെയു്തുനോമിനേറ്റുചെയു്തപോലെ സീപ്പീയ്യൈയ്യുടെമന്തിമാരെയും അവരല്ലേസെലക്ടുചെയു്തതും നോമിനേറ്റുചെയു്തതും? ഭ൪ത്താവായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പിണറായിവിജയനിലൂടെയുമയാളുടെകുടുംബത്തിലൂടെയും ഈവിദേശമുതലാളിമാരിലൂടെയും ചെളിയിലു്വീണുകിടക്കുമ്പോളു് സീപ്പീയ്യൈമാത്രമങ്ങനെ പതിവ്രതയായി ശുഭ്രസാരിയുടുത്തുപോകുന്നതുശരിയാണോ? കാനമല്ലേയാച്ചെളി? കാലപ്പഴക്കംചെന്നു് കറുത്തിരുണു്ടുപോയതുകൊണു്ടല്ലേയാച്ചെളി നീക്കംചെയ്യാ൯ സീപ്പീയ്യൈയു്ക്കാകാത്തതു്?
Written on 26 September 2023 and first published on: 29 September 2023
No comments:
Post a Comment