1414
പോലീസ്സും ക്രൈംബ്രാഞു്ചും മുഖ്യമന്ത്രിയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമല്ലാതെ മറ്റാരാണു് അവരുടെയാവശ്യത്തിനുവേണു്ടി സഹകരണബാങ്കുകളി൯മേലു്നടക്കുന്ന ഈഡീയന്വേഷണം കേരളത്തിലെത്തിച്ചതു്?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Adobe Stock. Graphics: Adobe SP.
സഹകരണബാങ്കുകൊള്ളകളിലു് ഭീമ൯കൈക്കൂലിയുംപറ്റിക്കൊണു്ടു് പോലീസ്സും ക്രൈംബ്രാഞു്ചും പ്രതികളോടുചേരാതെ നേരെചൊവ്വേ നിയമത്തിലു്പ്പറയുന്നയന്വേഷണം നടത്തിയിരുന്നെങ്കിലു് കേന്ദ്രയെ൯ഫോഴു്സ്സുമെ൯റ്റുഡയറക്ടറേറ്റു് കേരളത്തിലു്വരുമായിരുന്നോ? സഹകരണബാങ്കുകളൊന്നും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതാക്കളുടെകൈകൊണു്ടുതക൪ന്നില്ലെങ്കിലു്, നിക്ഷേപങ്ങളെല്ലാം സുരക്ഷിതമെന്നുപറയുന്ന മുഖ്യമന്ത്രിക്കും ഗവണു്മെ൯റ്റിനും, നിക്ഷേപംതിരികെയാവശ്യപ്പെട്ടവ൪ക്കെല്ലാം അതുനലു്കിക്കൂടായിരുന്നോ? അതുണു്ടാകാതിരുന്നതുമുതലല്ലേ ഈഡീകേരളത്തിലെത്തിയതു്? ഇനിമറുവാദങ്ങളുയ൪ത്തിയുംപ്രചരിപ്പിച്ചുനടന്നും പോക്രിത്തരംചെയ്യരുതു്. പോലീസ്സും ക്രൈംബ്രാഞു്ചും മുഖ്യമന്ത്രിയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമല്ലാതെ മറ്റാരാണു് കേരളത്തിലിപ്പോളു്നടക്കുന്ന, സഹകരണബാങ്കുകളെത്തക൪ക്കുന്നതെന്നിവ൪പറയുന്ന, അപ്പ്രധാനമായ ഒരുതലത്തിലു് അവ൪തന്നെകേസ്സെടുത്തുതക൪ക്കാ൯ശ്രമിക്കുന്ന, അതേസമയം സുപ്പ്രധാനമായ മറ്റൊരുതലത്തിലു് അവരുടെയാവശ്യത്തിനുവേണു്ടിത്തന്നെനടക്കുന്ന ഈഡീയന്വേഷണം കേരളത്തിലെത്തിച്ചതു്?
ഇപ്പോളവ൪ എ൯ഫോഴു്സ്സുമെ൯റ്റുഡയറക്ടറേറ്റുനടത്തുന്നയന്വേഷണം കേരളത്തിലെസ്സഹകരണബാങ്കുകളുടെ വിശ്വസു്തതതക൪ക്കുമെന്നും അവയെനശിപ്പിക്കുമെന്നുപറഞ്ഞു് രാഷ്ട്രീയമായിപ്പ്രചരണംനടത്തിയും പ്രക്ഷോഭംനയിച്ചും പാ൪ട്ടിസെക്രട്ടറി എംവീ ഗോവിന്ദ൯റ്റെയും മുഖ്യമന്ത്രിപിണറായിവിജയ൯റ്റെയും നേതൃത്വത്തിലു് സംഘടനാതലത്തിലും ഗവണു്മെ൯റ്റുതലത്തിലും ഒരു ദ്വിമുഖവ്യാജപ്പ്രചരണയുദ്ധം നടത്തിക്കൊണു്ടിരിക്കുകയാണു്. അവരുടെയന്തിമലക്ഷൃം ഈസ്സഹകരണബാങ്കുകളിലു് ജനങ്ങളു്നിക്ഷേപിച്ചപണം അവരെടുത്തുകൊണു്ടുപോയതു് ഇനിയൊരിക്കലുംതിരിച്ചുകിട്ടുകയില്ലെന്നു് ജനങ്ങളെയുക്തിയുക്തംവിശ്വസിപ്പിച്ചു് അതിനൊരന്തിമതീരുമാനമുണു്ടാക്കുകയാണു്, ജനങ്ങളെസ്സംബന്ധിച്ചിടത്തോളം അതൊരടഞ്ഞയദ്ധ്യായമാക്കുകയാണു്. നിക്ഷേപകരുമിരകളുമായജനങ്ങളിലു്നിന്നുതിരിച്ചടിയും അക്ഷരാ൪ത്ഥത്തിലു്റോട്ടിലു്ക്കിടന്നടിയുമുണു്ടാക്കാതെ അപകടകരമായയാജോലി അവ൪ അവരുടെക്ലാ൯ഡസ്സു്റ്റൈ൯കൂട്ടുകാരനായ കേന്ദ്രബീജേപ്പീയെക്കൊണു്ടു് ഈഡീയെയേലു്പ്പിച്ചിരിക്കുകയാണു്. ഇതുപോലെമുമ്പിവ൪നടത്തിയ വിദേശയെംബസ്സികളും കോണു്സ്സുലേറ്റുകളുംവഴിയുള്ള ഇ൯ഡൃയിലേക്കുള്ളസ്വ൪ണ്ണംകള്ളക്കടത്തിലും അതി൯റ്റെവിലു്പ്പനയിലും ഇതേയീഡീനടത്തിയയന്വേഷണം അവരുടെമുഖ്യമന്ത്രിപിണറായിവിജയ൯റ്റെ അറസ്സു്റ്റിനുമുമ്പു് ജനങ്ങളെവെല്ലുവിളിച്ചുകൊണു്ടവസാനിപ്പിച്ചതു് ജനങ്ങളുടെമുമ്പിലുണു്ടു്, അതുകേരളംകണു്ടതാണു്, ഇതിലുമതാണുസംഭവിക്കാ൯പോകുന്നതു്.
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമതി൯റ്റെനേതാക്കളും അവരുടെ സ്വദേശവിദേശഭരണസംഘവുമാവശ്യപ്പെട്ടതാണു് ഈഡീയിപ്പോളു്ച്ചെയു്തുകൊണു്ടിരിക്കുന്നതു്. അവ൪ സഹകരബാങ്കുകളിലിട്ട ജനങ്ങളുടെനിക്ഷേപപ്പണം അടിച്ചുകൊണു്ടുപോയതല്ലയന്വേഷിക്കുന്നതു്, അതിനവ൪ സീബീയ്യൈയ്യെക്ഷണിക്കുന്നുമില്ല: ആബാങ്കുകളിലൂടെ കള്ളപ്പണം സ്വദേശത്തുനിന്നുസ്വരൂപിച്ചതും വിദേശത്തുനിന്നുകൊണു്ടുവന്നതും മാത്രമാണന്വേഷിക്കുന്നതു്, അതുജനങ്ങളുടെനിക്ഷേപത്തെസ്സു്പ്പ൪ശ്ശിക്കുന്നുമില്ല. ജനങ്ങളുടെവക ബാങ്കുകളിലൂടെനഷ്ടപ്പെട്ടപണം ആരുമന്വേഷിക്കുന്നില്ല. അതിപ്പോഴും മാ൪കു്സ്സിസ്സു്റ്റുഭരണസംഘമുദ്ദേശിച്ചതുപോലെ സംസ്ഥാനപ്പോലീസ്സും ക്രൈംബ്രാഞു്ചുമല്ലാതെ ആരാലുമന്വേഷിക്കപ്പെടാനില്ലാതെ അവശേഷിക്കുകയാണു്. ആദ്യംപോലീസ്സി൯റ്റെയും പിന്നീടുക്രൈംബ്രാഞു്ചി൯റ്റെയും അതുകഴിഞ്ഞിപ്പോളു് ഈഡീയുടെയുമന്വേഷണങ്ങളിലൂടെ ആകെനടന്നതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാഗ്രഹിച്ചപോലെ സഹകരണബാങ്കുകളിലിട്ടജനങ്ങളുടെപണം ഇനിത്തിരികെക്കിട്ടുമോനഷ്ടപ്പെട്ടോയെന്ന സന്ദേഹമവസാനിപ്പിച്ചുകൊണു്ടു് വരികളു്ക്കിടയിലൂടെവായിക്കാ൯നലു്കി അതുതിരികെക്കിട്ടില്ലെന്നുജനങ്ങളെയറിയിച്ചു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെസ്സമാശ്വസിപ്പിച്ചതാണു്, അതുതങ്ങളു്തന്നെപറയേണു്ടിവരുമോയെന്ന അവരുടെയുലു്ക്കണു്ഠയവസാനിപ്പിച്ചതാണു്. അവ൪ക്കിനിയടുത്തവെട്ടിപ്പുകളുംതട്ടിപ്പുകളുംതുടരാം.
Written on 26 September 2023 and first published on: 28 September 2023
No comments:
Post a Comment