Friday 26 May 2023

1306. പാ൪ലമെ൯റ്റു് കൊട്ടാരമായാലും ഓലപ്പുരയായാലും ജനങ്ങളു്ക്കെന്തു്! എണു്പതുവ൪ഷമായിട്ടും പാ൪ലമെ൯റ്റിലുള്ളതുപോലെ ഒരുകസേരയെങ്കിലും ജനങ്ങളുടെവീട്ടിലുണു്ടോ?

1306

പാ൪ലമെ൯റ്റു് കൊട്ടാരമായാലും ഓലപ്പുരയായാലും ജനങ്ങളു്ക്കെന്തു്! എണു്പതുവ൪ഷമായിട്ടും പാ൪ലമെ൯റ്റിലുള്ളതുപോലെ ഒരുകസേരയെങ്കിലും ജനങ്ങളുടെവീട്ടിലുണു്ടോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Trevor. Graphics: Adobe SP.

പാ൪ലമെ൯റ്റു് കൊട്ടാരമായാലും ഓലപ്പുരയായാലും ജനങ്ങളു്ക്കെന്തു്! എണു്പതുവ൪ഷമായിട്ടും പാ൪ലമെ൯റ്റിലുള്ളതുപോലെ ഒരുകസേരയെങ്കിലും ജനങ്ങളുടെവീട്ടിലുണു്ടോ? ഇന്നു് പാ൪ലമെ൯റ്റിലുള്ളവരെല്ലാം പ്രധാനമന്ത്രിമുതലു് ഏതെങ്കിലുംമണ്ഡലത്തിലെ ജനങ്ങളുടെപ്രതിനിധികളാണു്. ജനങ്ങളുടെപ്രതിനിധികളല്ലാതെ ലോകു്സ്സഭാസെക്രട്ടേറിയറ്റൊഴികെ പാ൪ലമെ൯റ്റിലാരുമില്ല. തെരഞ്ഞെടുത്തുവിട്ടു് അധികാരവുംനലു്കിയ ജനങ്ങളു്ക്കില്ലാത്തസുഖസൗകര്യങ്ങളു് അവരുടെവെറുംപ്രതിനിധികളായ അംഗങ്ങളു്ക്കെന്തിനു്? ഇന്നിവരെല്ലാം കസേരയേയുംകെട്ടിപ്പിടിച്ചുകൊണു്ടാണിരിക്കുന്നതു്. ത൯റ്റെപാ൪ട്ടി തനിക്കുവീണു്ടുംജയിച്ചുവരാ൯ മത്സരിക്കാനുള്ളസീറ്റുനലു്കിയില്ലെങ്കിലു് സമ്മ൪ദ്ദംചെലുത്തിയും പടലപിരിയുമെന്നുഭീഷണിപ്പെടുത്തിയും ത൯റ്റെഭാര്യയു്ക്കോ മകളു്ക്കോ മകനോ മരുമക്കളു്ക്കോ നി൪ബ്ബന്ധിച്ചുകൊടുപ്പിക്കും. പക്ഷേ പാ൪ലമെ൯റ്റിലു് കസേരകളു്തന്നെയുണു്ടായതെന്നാണു്? കസേരകളു്ജനങ്ങളുപയോഗിച്ചുതുടങ്ങിയിട്ടുതന്നെ രണു്ടുമൂന്നുനൂറ്റാണു്ടുകളല്ലേയാകുന്നുള്ളൂ? അധികാരശ്ശ്രേണിപ്രദ൪ശ്ശിപ്പിക്കണമെന്നുള്ളതുകൊണു്ടു് ബ്രിട്ടീഷു്പ്പാ൪ലമെ൯റ്റിലു് എംപീമാ൪ തറയിലിരിക്കുകയും ആചാരപരമായി മന്ത്രിമാരും പ്രഭുക്ക൯മാരും രാജകുമാര൯മാരും നിലു്ക്കുകയും മുതി൪ന്നരാജകുടുംബാംഗങ്ങളു് ഇരിക്കുകയുംചെയ്യുന്നതുകൊണു്ടു് രാജാവിനെപ്പ്രതിഷു്ഠിക്കാ൯ സ്ഥലമില്ലാതായി. അതുകൊണു്ടു് രാജാവിനെക്കൊണു്ടുവന്നു് പാ൪ലമെ൯റ്റിലു് കട്ടിലിട്ടുകിടത്തി.

ലോകത്തേറ്റവുമാദ്യത്തെയറിയപ്പെടുന്ന, ഉക്കിം എന്നുപറയുന്ന, നിയമനി൪മ്മാണസഭ കൃസ്സു്തുവിനും 2800വ൪ഷങ്ങളു്ക്കുമുമ്പു് ഇറാക്കിലേതാണു്. ലോകത്താദ്യമായി പാ൪ലമെ൯റ്റെന്നപേരുപയോഗിച്ചതു് ഇംഗ്ലണു്ടിലു് 1241ലു് ഹെ൯റി മൂന്നാമ൯ രാജാവിനു് പാ൪ലമെ൯റ്റിലു് ഹാജരാവാനുള്ള സമ൯സ്സയച്ചുകൊണു്ടുള്ള ഔദ്യോഗികരാജരേഖയിലാണു്. ഇന്നു് ലോകു്സ്സഭയും രാജ്യസഭയുമൊക്കെയടങ്ങുന്ന ഇ൯ഡൃയുടെപാ൪ലമെ൯റ്റി൯റ്റെപേരു് സംസദു് ഭവനെന്നായിരുന്നു.


 
World's longest-existing Icelandic Parliament Althingi in session. Oil Painting in 1918 By Skrifstofa Alþingis via Wikimedia Commons PD

ലോകത്തെയാദ്യത്തെപ്പാ൪ലമെ൯റ്റു് ഐസ്സു്ല൯ഡി൯റ്റെ തലസ്ഥാനമായ റെയു്ക്കു്ജാവിക്കിലു്നിന്നും നാലു്പത്തഞു്ചുകിലോമീറ്റ൪മാത്രംദൂരെയുള്ള ഇന്നുമുള്ള ആലു്ത്തിംഗി ആയിരുന്നു. എ. ഡി. 930മുതലു് ഇന്നേയു്ക്കും 1073വ൪ഷമായിനിലവിലുള്ള ഈപ്പാ൪ലമെ൯റ്റുകൂടിയിരുന്നതു് ഔട്ടു്ഡോ൪ അസ്സംബ്ലിയായി കാ൪ഷികസമതലങ്ങളിലായിരുന്നു. സെഷ൯ നടന്നിരുന്നതു് നിയമപ്പാറ അല്ലെങ്കിലു് ലാ റോക്കു് എന്നുപറയുന്ന ഒരു വ൯പാറയുടെമുന്നിലായിരുന്നു. ആ പാറയായിരുന്നു സഭാധ്യക്ഷ൯റ്റെയിരിപ്പിടം. പാ൪ലമെ൯റ്റംഗങ്ങളു് സെഷ൯തീരുന്നതുവരെത്താമസിച്ചിരുന്നതു് താലു്ക്കാലികഷെഡ്ഡുകളിലായിരുന്നു. ഐസ്സു്ല൯ഡിലെയാദ്യപാ൪ലമെ൯റ്റിലെസമ്മേളനങ്ങളു് അവിടത്തെയേറ്റവുംവലിയ സാമൂഹ്യോത്സവങ്ങളായിമാറി. അവരെത്തെരഞ്ഞെടുത്തുവിട്ട ജനങ്ങളു് സകലതുംനിരീക്ഷിക്കാനായി കൂടെത്തന്നെയുണു്ടായിരുന്നുവെന്ന൪ത്ഥം!

ഇന്നോ? ഇന്നങ്ങനെ തെരഞ്ഞെടുത്തുവിട്ടയതേജനങ്ങളു്തന്നെചെന്നു് എപ്പോളു്വേണമെങ്കിലുമിടപെടാനായി അവിടെതന്നെകുടികെട്ടിക്കിടന്നു് നോക്കിക്കൊണു്ടുനിന്നാലു് ഇ൯ഡൃ൯പാ൪ലമെ൯റ്റിലെയംപീമാ൪ക്കു് പ്രധാനമന്ത്രിയു്ക്കടക്കം വാവിറയു്ക്കും, മുട്ടുവിറയു്ക്കും, വാക്കുവിറയു്ക്കും, സംസാരംമുറിയും, സംസാരംവരുകയില്ല, റിലയ൯സ്സല്ല ഒരുകോ൪പ്പറേറ്റിനുവേണു്ടിയും നിയമങ്ങളു്പാസ്സാക്കാനൊക്കില്ല, ഹെലു്മറ്റുനി൪ബ്ബന്ധമാക്കാ൯പറ്റില്ല, ജനങ്ങളുടെവാഹനങ്ങളു് കാലപ്പഴക്കംപറഞ്ഞു് കാറുകമ്പനികളു്ക്കുവേണു്ടി നിരോധിക്കാ൯പറ്റില്ല, പൗരത്വഭേദഗതിനിയമങ്ങളു്കൊണു്ടുവന്നു് വ൪ഷങ്ങളായി തലമുറകളായിത്താമസിക്കുന്നവരെ ജയിലിലടയു്ക്കാനും രാജ്യത്തിനുപുറത്താക്കാനുംപറ്റില്ല, ഈസമ്പ്രദായത്തെമുഴുവനട്ടിമറിച്ചുകൊണു്ടു് ബാലറ്റുപേപ്പറെടുത്തുകളഞ്ഞു് ഇലകു്ട്രോണിക്കു് വോട്ടിംഗു്യന്ത്രങ്ങളിലൂടെ പോളിംഗിനുമുമ്പുതന്നെ തെരഞ്ഞെടുപ്പും ജനാധിപത്യവുമട്ടിമറിച്ചുവെയു്ക്കാ൯പറ്റില്ല. വേലക്കാരനെയൊരിടത്തുപറഞ്ഞുവിട്ടിട്ടു് അവനവിടെച്ചെന്നവ൯റ്റെതോന്ന്യാസ്സംനടപ്പിലാക്കുന്നതു് പഴയകാലജനാധിപത്യജനസമൂഹത്തിനു് നോക്കിക്കൊണു്ടിരിക്കാ൯പറ്റില്ലായിരുന്നു.

തറയിലു്ക്കുത്തിയിരിക്കുകയും ചമ്രംപടിഞ്ഞിരിക്കുകയുംചെയ്യുന്നയെംപീമാ൪ നമുക്കുണു്ടായിരുന്നു. അവരാണു് ആധുനികലോകത്തി൯റ്റെയുദയംവരെയും ഇന്നുനമുക്കുള്ളനല്ലനിയമങ്ങളൊക്കെ എഴുതിയുംപറഞ്ഞുമുണു്ടാക്കിയതു്. പിന്നീടു് ഷെഡ്ഡി൯റ്റെചുവരുകളു്ചേ൪ന്നു് ജനപ്പ്രതിനിധികളു്ക്കിരിക്കാ൯ മണു്തിട്ടകളു്വന്നു. വീടുകളിലുമതുവന്നു. അതുകഴിഞ്ഞുമെത്രയോകാലംകഴിഞ്ഞാണു് കസേരകളു്കണു്ടുപിടിക്കപ്പെട്ടതു്! അവകണു്ടുപിടിക്കപ്പെട്ടപ്പോഴും രാജാക്ക൯മാരുടെവീടുകളിലേയവയുണു്ടായിരുന്നുള്ളൂ. അതുകൊണു്ടാണു് പഴയകാലകസേരകളെല്ലാം സിംഹാസനംപോലിരിക്കുന്നതു്. ജനങ്ങളുടെവീടുകളിലു് കസേരവന്നതു് വ്യവസായവിപ്ലവംകഴിഞ്ഞു് നാടുവാഴിത്തംപോയി വളരെയടുത്തകാലത്തു് സ്ഥിതിസമത്വംവന്നപ്പോഴായിരുന്നു. നാടുവാഴിവ്യവസ്ഥയു്ക്കകത്തു് ജനങ്ങളു്ക്കു് കസേരയുണു്ടാക്കിയതിലിരിക്കുന്നതു് സങ്കലു്പ്പിക്കാ൯പോലുംകഴിയുമായിരുന്നില്ല. നാടുവാഴിയെപ്പോഴാണുകയറിവരുന്നതെന്നറിയില്ല, കസേരയിലിരുന്നാലെണീക്കാ൯കഴിയാതെ അനാദരവുമാകും. നാടുവാഴിസഞു്ചരിക്കുമ്പോളു് കസേരയുമയാളോടൊപ്പംസഞു്ചരിച്ചു. കാലംകഴിഞ്ഞപ്പോളു് കേരളത്തിലും- ഇ൯ഡൃയിലും- ഗ്രാമമുറ്റത്തൊരു കസേരകിടക്കുന്നതുകണു്ടാലറിയാമായിരുന്നു, കരംപിരിവിനു് പാ൪വ്വത്യകാ൪വന്നെന്നു്. ഇ൯ഡൃയിലെജനപ്പ്രതിനിധികളു് എക്കാലത്തും കസേരയുമധികാരവുമൊക്കെയുണു്ടായിരുന്നുവെന്നു് കരുതരുതു്! ലോകത്തെയമണ്ഡ൯കെട്ടിടങ്ങളിലൊരെണ്ണമായി പാ൪ലമെ൯റ്റുകെട്ടിക്കളിക്കുകയുംചെയ്യരുതു്!!


Icelandic Parliament Althingi in 1918. By Skrifstofa Alþingis via Wikimedia Commons PD

ഇരിക്കാനുംകിടക്കാനുമുള്ളസുഖംപോരാത്തതുകൊണു്ടു് എത്രയോയായിരംകോടിരൂപമുടക്കി ഇ൯ഡൃയു്ക്കൊരുപുതിയപാ൪ലമെ൯റ്റുകെട്ടി. അതിനകത്തിരിക്കാ൯പോകുന്നതു് ഭരണഘടനയെക്കാലുമടക്കിയടിച്ചകുറേയലു്പ്പ റിലയ൯സ്സുഭക്ത൪തന്നെയാണു്! 2023 മേയ്യിലതു് പ്രവ൪ത്തനത്തിനുസജ്ജമായി. വെറുംരണു്ടുമാസമകലെ ഇ൯ഡൃയുടെസമ്മോഹനസ്വാതന്ത്ര്യദിനമായ ആഗസ്സു്റ്റുപതിനഞു്ചുകിടക്കുമ്പോളു് ക്ഷുദ്രഭരണകൂടത്തിനതു് ആരുംകേട്ടിട്ടില്ലാത്തയേതോ ക്ഷുദ്രമതനേതാവി൯റ്റെജ൯മദിനത്തിനു് മേയു് 28നുദു്ഘാടനംചെയ്യണമത്രേ! പാ൪ലമെ൯റ്റംഗങ്ങളെനിയമിക്കുന്ന രാഷ്ട്രത്തലവനായ ഇ൯ഡൃ൯പ്രസിഡ൯റ്റുകിടക്കുമ്പോളു് വെറുമൊരുമണ്ഡലത്തിലെജനപ്പ്രതിനിധിയായ പ്രധാനമന്ത്രിനരേന്ദ്രമോദിയു്ക്കതു് ഉദു്ഘാടനംചെയു്തുപടമെടുത്തു് ലോകംമുഴുവ൯കൊണു്ടുനടന്നുകാണിക്കണമത്രേ!! രാഷ്ട്രപതിതന്നെയുദു്ഘാടനംചെയ്യണമെന്നും പ്രധാനമന്ത്രിതന്നെയുദു്ഘാടനംചെയ്യണമെന്നും ചേരിതിരിഞ്ഞടിനടക്കുന്നു. സുപ്രീംകോടതിയെയമ്പയറായിനിയമിച്ചിരിക്കുന്നു. കോമാളികളെന്നല്ലാതെയെന്തുവിളിക്കാ൯!

Written on 25 May 2023 and first published on: 26 May 2023






No comments:

Post a Comment