Tuesday, 23 May 2023

1303. ഇ൯ഡൃ൯കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ഇ൯ഡൃയെ കമ്മ്യൂണിസ്സു്റ്റുചൈനയോ റഷ്യയോ പിടിച്ചടക്കിയെങ്കിലെന്നാഗ്രഹിച്ചപോലെയാണു് ഭാരതീയജനതാപ്പാ൪ട്ടി ഭാരതത്തെ റിലയ൯സ്സുമദാനിയുമല്ലാതെ ഏതെങ്കിലുംവിദേശക്കോ൪പ്പറേഷ൯വന്നു് വിലയു്ക്കുചോദിച്ചിരുന്നെങ്കിലെന്നാഗ്രഹിക്കുന്നതു്!

1303

ഇ൯ഡൃ൯കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ഇ൯ഡൃയെ കമ്മ്യൂണിസ്സു്റ്റുചൈനയോ റഷ്യയോ പിടിച്ചടക്കിയെങ്കിലെന്നാഗ്രഹിച്ചപോലെയാണു് ഭാരതീയജനതാപ്പാ൪ട്ടി ഭാരതത്തെ റിലയ൯സ്സുമദാനിയുമല്ലാതെ ഏതെങ്കിലുംവിദേശക്കോ൪പ്പറേഷ൯വന്നു് വിലയു്ക്കുചോദിച്ചിരുന്നെങ്കിലെന്നാഗ്രഹിക്കുന്നതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Ishant Mishra. Graphics: Adobe SP.

ഇ൯ഡൃ൯കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ഇ൯ഡൃയെ കമ്മ്യൂണിസ്സു്റ്റുചൈനയോ റഷ്യയോ പിടിച്ചടക്കിയെങ്കിലെന്നാഗ്രഹിച്ചപോലെയാണു് ഭാരതീയജനതാപ്പാ൪ട്ടി ഭാരതത്തെ റിലയ൯സ്സുമദാനിയുമല്ലാതെ ഏതെങ്കിലുംവിദേശക്കോ൪പ്പറേഷ൯വന്നു് വിലയു്ക്കുചോദിച്ചിരുന്നെങ്കിലെന്നാഗ്രഹിക്കുന്നതു്! ചോദിച്ചിരുന്നെങ്കിലു് നല്ലവിലയു്ക്കുവിറ്റിട്ടവ൪ക്കു് രാജ്യംവിടാമായിരുന്നു. റിലയ൯സ്സിനുമദാനിയു്ക്കും റീട്ടെയിലായെഴുതിവിറ്റുപീസ്സു്മീലായു്പ്പണംവാങ്ങി അവ൪ക്കുമടുത്തു. ഇതുമുഴുവ൯വിറ്റുതീരുന്നതുവരെ ഇ൯ഡൃയിലു്ക്കിടക്കണു്ടേ? ഹോളു്സ്സെയിലായേതെങ്കിലും നല്ലപാ൪ട്ടിവന്നുവാങ്ങിയിരുന്നെങ്കിലു് രാജ്യത്തുകിടന്നു് പ്രയോജനമില്ലാതെ ഹിന്ദുരാഷ്ട്രമുണു്ടാക്കാമെന്നുംപറഞ്ഞു് ആളുകളെപ്പറ്റിച്ചുസമയംമെനക്കെടുത്തി ജീവിതംനശിപ്പിക്കാതെ വല്ലയമേരിക്കയിലോ ബ്രിട്ടനിലോ സ്വിറ്റു്സ്സ൪ലണു്ടിലോപോയി ഒള്ളൊള്ളകാലംസുഖമായിക്കഴിയാമായിരുന്നു! സ്വിറ്റു്സ്സ൪ലണു്ടാണു് ഓങ്ങിവെച്ചിട്ടുള്ളതു്, കാരണം പണമെല്ലാം അങ്ങോട്ടാണയച്ചിട്ടുള്ളതു്. പക്ഷേ ഒരുത്തനുമടുക്കുന്നില്ല. ജി-സെവ൯, ജി-ട്വ൯റ്റിരാഷ്ട്രസമ്മേളനങ്ങളിലു്പോലും ഒരനക്കുണു്ടാക്കിനോക്കിയിട്ടും ഒരുത്തനുമടുക്കുന്നില്ല. അതി൯റ്റെകാരണങ്ങളെന്തെന്നു് ചിന്ത൯ശിബിരമുണു്ടാക്കി പഠിച്ചുകൊണു്ടിരിക്കുകയാണു്. ഹിന്ദുരാഷ്ട്രമുണു്ടായില്ലെങ്കിലും ബഹളംകേട്ടു് ഉണു്ടായെന്നുവിചാരിച്ചാണു്, ഇനിയി൯ഡൃയൊരു ഹോപ്ലെസ്സു്ക്കേസ്സായെന്നുവിചാരിച്ചാണു്, ഒരുത്തനുമടുക്കാത്തതെന്നാണു് അതിലു് ഒരഭിപ്രായമുയ൪ന്നുവന്നിട്ടുള്ളതു്. ജനങ്ങളു്മുഴുക്കെ ഈക്കേളു്ക്കുന്നപോലെയും നരേന്ദ്രമോദിചെന്നു് വിദേശത്തുപറയുന്നപോലെയും ബീജേപ്പീവലു്ക്കരിക്കപ്പെട്ടെങ്കിലു് ഇ൯ഡൃയെയേറ്റെടുത്താലും സംരംഭങ്ങളോടിക്കാനുള്ള ക്വാളിഫൈഡു് വ൪ക്കു്ഫോഴു്സ്സിനെക്കിട്ടില്ലെന്ന ഭയമാണെന്നുംപറയുന്നു. ഏതായാലും പ്രീ-സെയിലു്പ്പഠനംതുടരുകയാണു്.

ബ്രിട്ടീഷു് ബ്രോഡു്ക്കാസ്സു്റ്റിംഗു് കോ൪പ്പറേഷനുമായൊരുടക്കുണു്ടാക്കി അവരുടെയോഫീസ്സുകളു്റെയിഡുചെയു്തു് ഞങ്ങളിവിടുണു്ടേയെന്നൊരു തമുപ്പുണു്ടാക്കി അവരെയാക൪ഷിക്കാ൯ശ്രമിച്ചിട്ടും ഫലിച്ചില്ല. അവരതു് സീരിയസ്സായെടുത്തു. ഈസ്സു്റ്റി൯ഡ്യാക്കമ്പനിയെവീണു്ടും കൊണു്ടുവരാ൯ വല്ലസു്കോപ്പുമുണു്ടോയെന്നാണു് ഇപ്പോളന്വേഷിക്കുന്നതു്. അതിനുചിലപ്രത്യേകകാരണങ്ങളും ഇപ്പോളത്തെസ്സാഹചര്യങ്ങളിലു് അനുകൂലമായചിലഘടകങ്ങളുമുണു്ടു്. രാഷ്ട്രപിതാവായഗാന്ധിയെവെടിവെച്ചുകൊന്നവനെ രാഷ്ട്രപിതാവി൯റ്റെസ്ഥാനത്തുവെച്ചാരാധിക്കുകയും ഒരുപുണ്യപ്പ്രവൃത്തിചെയു്തവനെപ്പോലെ പൂജിക്കുകയുംചെയ്യുമ്പോളു് ഗാന്ധിയും കോണു്ഗ്രസ്സും ദേശാഭിമാനികളായ ഇ൯ഡൃയിലെ ജനലക്ഷങ്ങളുംകൂടിയോടിച്ചുവിട്ട ഈസ്സു്റ്റി൯ഡ്യാക്കമ്പനിയെവീണു്ടുംകൊണു്ടുവരണു്ടേ? ഭാരതീയജനതാപ്പാ൪ട്ടിയുടെ ഭാരതവിരുദ്ധപ്പാരമ്പര്യംനിലനി൪ത്തണമെങ്കിലതുവേണു്ടേ?

ഇ൯ഡൃയിലെ സുഗന്ധവ്യഞു്ജനവസു്തുക്കളുടെ കുത്തകപിടിച്ചുവെച്ചിരുന്ന സു്പെയിനിനെയും പോ൪ട്ടുഗലിനേയും 1588ലു് സു്പാനിഷു് കപ്പലു്വ്യൂഹത്തെത്തക൪ത്തതിലൂടെ പിടിച്ചെടുത്തവ്യാപാരറൂട്ടുകളു് നിലനി൪ത്തുന്നതിനുവേണു്ടി 1600 ഡിസംബറിലൊരു രാജകീയഡിക്രിയിലൂടെയുണു്ടാക്കിയതാണു് ഇംഗ്ലീഷു് ഈസ്സു്റ്റി൯ഡ്യാക്കമ്പനി. സുഗന്ധവ്യഞു്ജനങ്ങളിലു്മാത്രമല്ല തേയില, കറപ്പു്, പരുത്തിത്തുണി, സിലു്ക്കു് എന്നിവയിലുമൊക്കെക്കമ്പനി വ്യാപാരംനടത്തിയിട്ടുണു്ടു്. മഡഗാസ്സു്ക്കറും മൊസാംബിക്കും പടിഞ്ഞാറനാഫ്രിക്കയും അംഗോളയുമടക്കം പലയിടങ്ങളിലും കമ്പനി അടിമകളെവേട്ടയാക്കിപ്പിടിച്ചുപയോഗപ്പെടുത്തിയിട്ടുണു്ടു്. 1784ലു് ഗവണു്മെ൯റ്റുനിയന്ത്രണമേ൪പ്പെടുത്തിയിതിനെ ബ്രിട്ടീഷുപാ൪ലമെ൯റ്റിനുകീഴിലാക്കിയെങ്കിലും 1857ലതിലെ ഇ൯ഡൃ൯സെനയിളകിനടത്തിയ സിപ്പോയു്ക്കലാപത്തോടെയതി൯റ്റെ അടിപറിഞ്ഞു, അതി൯റ്റെ സാമ്പത്തിക-രാഷ്ട്രീയസ്സ്വാധീനങ്ങളൊക്കെയസു്തമിച്ചു. 1873ലതി൯റ്റെ നിയമപ്പ്രാബല്യമവസാനിച്ചു, രേഖകളിലു്മാത്രമുറങ്ങി. ബ്രിട്ടീഷു്ക്കോളോണിയലു്ച്ചൂഷണത്തി൯റ്റെയും മനുഷ്യത്വരഹിതമായയടിമത്തത്തി൯റ്റെയും തൊഴിലാളിസ്സഹജീവിപ്പീഢനത്തി൯റ്റെയും ഉത്തമമാതൃകയായിരുന്നയതിനെ ലോകംമറന്നുകിടക്കുകയായിരുന്നു.

സ്വന്തംസൈനികരുമായി ഇ൯ഡൃയുടെയൊരുപാടുഭാഗങ്ങളു്കൈക്കലാക്കി ഭരിച്ചെങ്കിലും സ്വന്തംസൈനികരുടെതന്നെകലാപത്തിലു്ത്തള൪ന്നുപോയ, പിരിച്ചുവിടപ്പെട്ടെങ്കിലുമൊരവശിഷ്ടം വ്യാപാരനാമവും തേയിലക്കാപ്പിക്കച്ചവടവുമായിത്തുട൪ന്ന, ഇതിനെ (ബീജേപ്പീയുടെനി൪ദ്ദേശമനുസരിച്ചാണെന്നുപറയപ്പെടുന്നു- പണമാരുമുടക്കിയെന്നതിനിയേപുറത്തുവരൂ!) 2005ലു് ഇ൯ഡൃയിലു്നിന്നുപോയ സഞു്ജീവു് മേത്തയെന്നൊരാളേറ്റെടുത്തു. ബീജേപ്പീയു്ക്കുവേണമെങ്കിലിനിയവരോടു് ചെറിയൊരുവിലനലു്കി ഇ൯ഡൃയെക്കൂടിയേറ്റെടുക്കാനാവശ്യപ്പെടാം, വേണമെങ്കിലു്പ്പഴയപോലെ ചൈനയിലേക്കും പാക്കിസ്ഥാനിലേക്കുംകൂടിപ്പറഞ്ഞുവിടാം.

Written on 22 May 2023 and first published on: 24 May 2023






 

 

No comments:

Post a Comment