Saturday, 27 May 2023

1307. കേരളം കടമെടുക്കുന്നതെന്തിനു്- ഉള്ളകാശ്ശുവെച്ചു് ചെലവുചുരുക്കി മര്യാദയു്ക്കുകഴിഞ്ഞുകൂടേ?

1307

കേരളം കടമെടുക്കുന്നതെന്തിനു്- ഉള്ളകാശ്ശുവെച്ചു് ചെലവുചുരുക്കി മര്യാദയു്ക്കുകഴിഞ്ഞുകൂടേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Andranik 123. Graphics: Adobe SP.

കേരളം കടമെടുക്കുന്നതെന്തിനു്- ഉള്ളകാശ്ശുവെച്ചു് ചെലവുചുരുക്കി മര്യാദയു്ക്കുകഴിഞ്ഞുകൂടേ? കേരളത്തിനു് പുറത്തുനിന്നുംകടമെടുക്കാനുള്ളയവകാശത്തി൯റ്റെ പരിധി കേന്ദ്രം എണ്ണായിരംകോടിരൂപയായിച്ചുരുക്കി. 2023 മേയു്മാസം ഇരുപത്തിരണു്ടിനടുത്താണു് ഇങ്ങനെയൊരുനിയന്ത്രണം കേരളത്തിനുമേലു് കേന്ദ്രമേ൪പ്പെടുത്തിയതു്. വിദേശത്തുനിന്നടക്കം കൈയ്യുംകണക്കുംനിയന്ത്രണവുമില്ലാതെ കടമെടുത്തുധൂ൪ത്തടിച്ചിട്ടു് ആക്കടമെടുത്തതു് സംസ്ഥാനത്തി൯റ്റെകണക്കിലല്ല സംസ്ഥാനട്ട്രഷറിയുടെയരൂപയവതാരങ്ങളായ കിഫു്ബിയുടെയുംമറ്റുംപേരിലാണെന്നു് കള്ളക്കണക്കെഴുതിയുണു്ടാക്കി മുഴുക്കള്ളംജനങ്ങളോടുപറയുന്ന ബാലഗോപാല൯റ്റെതിരുടത്തരത്തിനേറ്റ ഒരുകനത്തയടിയായിപ്പോയിയീത്തീരുമാനം. ജനങ്ങളോടുപറയുന്നപോഴത്തരം കേന്ദ്രത്തോടുപറയണു്ടയെന്നതാണു് കേന്ദ്രംനലു്കിയസന്ദേശം.

ഇതു് കേരളത്തിലെജനങ്ങളോടുള്ള കേന്ദ്രത്തി൯റ്റെ വെല്ലുവിളിയാണെന്നു് ധനമന്ത്രി ബാലഗോപാല൯ പറഞ്ഞിരിക്കുന്നതായിക്കണു്ടു. എന്തുവെല്ലുവിളി? ഇതെങ്ങനെയാണു് കേരളത്തിലെജനങ്ങളോടുള്ള വെല്ലുവിളിയാകുന്നതു്? പാ൪ട്ടിയുടെ തൊഴിലാളിയൂണിയനുകളുടെയും യുവജനസംഘടനയുടെയുമാധിപത്യത്തിലും പണംപിടിച്ചുപറിയിലും വ്യവസായങ്ങളു്മുതലു് കാ൪ഷികമേഖലവരെത്തക൪ന്നു് ഉലു്പ്പാദനവും അതിലൂടെയുള്ളവരുമാനവുമെല്ലാംനിലച്ചു് തിരിച്ചുകൊടുക്കാനുള്ളകഴിവില്ലാതെയിരിക്കുമ്പോളു് കൂടുതലു്കടംവാങ്ങി നശിക്കരുതെന്നു്, കുത്തുപാളയെടുക്കരുതെന്നു്, മുന്നറിയിപ്പുനലു്കുന്നതെങ്ങനെയാണു് വെല്ലുവിളിയാകുന്നതു്? വെല്ലുവിളിയാണെങ്കിലതു് കേരളത്തിലെജനങ്ങളോടുള്ളവെല്ലുവിളിയല്ല, കടംവാങ്ങി പിണറായിവിജയ൯റ്റെകുടുംബത്തോടുചേ൪ന്നു് ബാലഗോപാല൯ ധൂ൪ത്തടിക്കാനുദ്ദേശിച്ചതിനുനേരേയുള്ള വെല്ലുവിളിയാണു്. ഇതു് ധനമന്ത്രിബാലഗോപാലനോടും മുഖ്യമന്ത്രിപിണറായിവിജയനോടുമുള്ള കേന്ദ്രധനമന്ത്രിനി൪മ്മലാസീതാരാമ൯റ്റെയും പ്രധാനമന്ത്രിനരേന്ദ്രമോദിയുടെയും വെല്ലുവിളിയല്ലേ? അതിനുകേരളത്തെയെന്തിനിട്ടുപിടിക്കുന്നു?

ഈ നി൪മ്മലാസീതാരാമനും നരേന്ദ്രമോദിയുമാകട്ടേ ബാലഗോപാല൯റ്റെയും പിണറായിവിജയ൯റ്റെയും ഗവണു്മെ൯റ്റിനെ ഇ൯ഡൃയുടെ സമ്പദു്സ്ഥിതിയെത്തക൪ക്കുന്ന ഡോള൪ക്കടത്തിനറസ്സു്റ്റുചെയ്യാതെ സംരക്ഷിച്ചുനി൪ത്തിയിരിക്കുന്നവരുമാണു്. അപ്പോളിതവരുടെ കുടുംബപ്പ്രശു്നമാണു്, ആഭ്യന്തരയടിയാണു്. അതവ൪സ്വയംപറഞ്ഞുതീ൪ക്കേണു്ടതാണു്. നാട്ടുകാരിടപെടേണു്ടതല്ല. അതിനു് ജനങ്ങളെയെടുത്തിട്ടുപിടിക്കേണു്ടതില്ല.

കേരളത്തിനു് ചെലവുചുരുക്കിജീവിച്ചുകൂടേ എന്നതാണേറ്റവുംപ്രസക്തം. അല്ലെങ്കിലു്ത്തന്നെ ജനങ്ങളോടുചോദിച്ചിട്ടാണോ ബാലഗോപാല൯ കേരളത്തെ കടമെടുക്കേണു്ടയവസ്ഥയിലെത്തിച്ച, സംസ്ഥാനത്തി൯റ്റെട്രഷറിതക൪ത്ത, വലിയനടപടികളെല്ലാമെടുത്തതു്? കേരളത്തിലായാവശ്യത്തിനനേകം പോലീസ്സുകാരുണു്ടായിരിക്കേ ജനങ്ങളെപ്പിടികൂടിപ്പിടിച്ചുപിഴയിടാ൯ കൃത്രിമബുദ്ധിട്ട്രാഫിക്കു്ക്ക്യാമറകളു്വാങ്ങിക്കാ൯ ബാലഗോപാല൯ എത്രകോടിരൂപയാണു് പിണറായിവിജയ൯റ്റെ മക൯റ്റെയമ്മായിയപ്പനെടുത്തുകൊടുത്തതു്? കേരളത്തിലെജനങ്ങളാവശ്യപ്പെടാത്ത, സ്വന്തമഴിമതിബുദ്ധിയിലു്ക്കുരുത്ത, ഒരിക്കലുമുണു്ടാക്കാ൯കഴിയാത്ത, കെ-റെയിലുണു്ടാക്കാ൯ പ്രാരംഭപ്പദ്ധതികളു്ക്കെന്നുപറഞ്ഞു് എത്രകോടിരൂപയാണു് ബാലഗോപാല൯ പിണറായിവിജയനെടുത്തുകൊടുത്തതു്? വികസനത്തിനെന്നാണുമറുപടി! നീ വികസിപ്പിക്കണു്ടെടേ.... സമയമാകുമ്പോളു്ഞങ്ങളു് സ്വയംവികസിച്ചുകൊള്ളാം...!!

സംസ്ഥാനത്തി൯റ്റെട്രഷറിയിലു്പ്പണമില്ലെന്നുപറഞ്ഞു് സംസ്ഥാനഗവണു്മെ൯റ്റുജീവനക്കാ൪ക്കും പെ൯ഷ൯കാ൪ക്കുമുള്ള മൂന്നുവ൪ഷത്തെ കേന്ദ്രമനുവദിച്ച ക്ഷാമബത്തക്കുടിശ്ശികകളു്തടഞ്ഞുവെച്ചു് ബാലഗോപാല൯ പ്രത്യേകമുത്തരവുണു്ടാക്കി താനുംമുഖ്യമന്ത്രിയുമടക്കമുള്ളയെമ്മെല്ലെമാ൪ക്കും കുതറാ൯സാദ്ധ്യതയുള്ളയൈയ്യേയെസ്സുകാ൪ക്കും അതനുവദിച്ചുസ്വയമെഴുതിയെടുത്തു. ഇത്രനാണംകെട്ടവനും നന്ദികെട്ടവനുമായൊരുജീ൪ണ്ണരാഷ്ട്രീയവസു്തു ധനമന്ത്രിയുടെകസേരയിലിതിനുമുമ്പിരുന്നിട്ടുണു്ടോ? ഇതാണോഫൈനാ൯സ്സുകണു്സ്സ൪വ്വേഷ൯?

ചെലവുചുരുക്കുന്നില്ലെന്നതിനുപുറമേ ധൂ൪ത്തുംകൂടിയായാലോ? കുടുംബങ്ങളെയും ഉദ്യോഗസ്ഥപ്പടയെയുംകൊണു്ടു് പലപ്രാവശ്യംവിദേശത്തുചുറ്റിവരുന്നതിനു് എത്രകോടിരുപയാണു് ബാലഗോപാല൯ പിണറായിവിജയനെടുത്തുകൊടുത്തതു്? സംസ്ഥാനത്തിനുയാതൊരാവശ്യവുമില്ലാത്തയീ ഉല്ലാസയാത്രകളു് അവരുടെസ്വന്തംചെലവിലു്നടത്തിയാലു്പ്പോരായിരുന്നോ? പിണറായിവിജയനു് അമേരിക്കയിലു് ചികിത്സിക്കാ൯ പലപ്രാവശ്യംപോയതിനുതന്നെ എത്രകോടിരൂപയാണു് ധനകാര്യവകുപ്പെടുത്തുകൊടുത്തതു്? അതിനുള്ളയെന്തസുഖമാണയാളു്ക്കുണു്ടായിരുന്നതു്? ഈരോഗി ആയാത്രകളു്ക്കിടയിലും ഉല്ലാസകേന്ദ്രങ്ങളിലു്ച്ചുറ്റുകയായിരുന്നില്ലേ? യുവജനക്കമ്മീഷ൯മുതലെത്രയോത്തസ്സു്തികകളിലു് അയോഗ്യ൪ക്കുമനധികൃതനിയമിത൪ക്കും അസ്വാഭാവികയുന്നതശമ്പളമെടുത്തുകൊടുക്കാ൯ അനുമതിനലു്കി എത്രകോടിരൂപയുടെയനാവശ്യച്ചെലവാണു് സംസ്ഥാനത്തിനു് ബാലഗോപാല൯വരുത്തിവെച്ചതു്? സാമൂഹ്യക്ഷേമവകുപ്പുള്ളിടത്തു് യുവജനക്കമ്മിഷനെന്തിനു്?

മുപ്പതും നാലു്പ്പതും അമ്പതുംവ൪ഷമോടാനായി ഇ൯ഡൃയിലെക്കമ്പനികളുണു്ടാക്കുകയും ജനങ്ങളതത്രയുംതന്നെവ൪ഷം സുഖമായോടിക്കുകയുംചെയു്തിരുന്നകാറുകളു് ചിന്തിക്കാ൯പോലുംപറ്റാത്തത്രവലിയ ദേശീയനഷ്ടമുണു്ടാക്കിക്കൊണു്ടു് സു്ക്രാപ്പുചെയു്തുപൊളിച്ചടുക്കി ആസ്ഥാനത്തു് അതി൯റ്റെവെറുമൊരതശതമാനംതുകയു്ക്കു് പുത്ത൯കാറുകളു്വിറ്റതിലു്നിന്നും ഇരുപതോ ഇരുപത്തഞു്ചോശതമാനംകമ്മീഷനുവേണു്ടി കേന്ദ്രഗതാഗതമന്ത്രിയും ധനമന്ത്രിയും പ്രധാനമന്ത്രിയുംകൂടി അടികിട്ടുകയില്ലെന്നുറപ്പുള്ള പാ൪ലമെ൯റ്റി൯റ്റെസുഖസുരക്ഷിതത്വത്തിലിരുന്നു് നിയമംകൊണു്ടുവന്നപ്പോളു്, കേന്ദ്രബീജേപ്പീയുടെ നരേന്ദ്രമോദികൊണു്ടുവന്നാലാനിയമം പിണറായിവിജയ൯റ്റെകേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കഷണം മീനുംചൂണു്ടയുമിരയുമടക്കം അപ്പോളു്ത്തന്നെ മൊത്തത്തിലു്വിഴുങ്ങണമല്ലോയെന്നനിശ്ചയത്തിലു് വെറുംമൂന്നുവ൪ഷംമാത്രമോടിയ മന്ത്രിമാ൪ക്കും മുഖ്യമന്ത്രിക്കുമകമ്പടിക്കാ൪ക്കും ഗവണു്മെ൯റ്റുസെക്രട്ടറിമാ൪ക്കും വകുപ്പദ്ധ്യക്ഷ൯മാ൪ക്കുമുള്ളകാറുകളു് അമ്പതുംനൂറുമൊരുമിച്ചുവാങ്ങിയിടുമ്പോളു്, സംസ്ഥാനംസാമ്പത്തികപ്പ്രതിസന്ധിയിലേക്കുപോകുമെന്നും ഗവണു്മെ൯റ്റി൯റ്റെനിത്യച്ചെലവുകളു്ക്കും ജീവനക്കാ൪ക്കുശമ്പളവുംപെ൯ഷനുംകൊടുക്കാനും ലോകംമുഴുവ൯നടന്നുകടംവാങ്ങേണു്ടിവരുമെന്നും ബാലഗോപാലനറിഞ്ഞുകൂടായിരുന്നോ? പിണറായിവിജയ൯റ്റെകുടുംബത്തിനുവേണു്ടി സംസ്ഥാനത്തി൯റ്റെട്രഷറിതാ൯ തുറന്നഴിച്ചിട്ടുകൊടുക്കാമെന്നുപറഞ്ഞു് തള്ളിക്കോണു്ടുമന്ത്രിയാകാ൯കയറിപ്പോയിരുന്നില്ലെങ്കിലു് ധനകാര്യമറിയാവുന്നമറ്റൊരാളാക്കസേരയിലു്ക്കയറിയിരുന്നു് സംസ്ഥാനത്തെക്കടക്കെണിയിലാവാതെരക്ഷിച്ചേനേയല്ലോ! കാറുകമ്പനികളുടെയെകു്സ്സിക്ക്യുട്ടീവുകളു്ക്കും ഷോറൂമുടമകളു്ക്കുംമുന്നിലു് അമ്പതുംനൂറുംകാറുകളൊരുമിച്ചുവാങ്ങിയിടുന്ന ഇന്നലത്തെമഴയു്ക്കുണു്ടായവ൯മുതലാളിചമഞ്ഞതാണല്ലേ?

സാമ്പത്തികവ്യയത്തി൯റ്റെ ഏതുനിയമമെടുത്തുനോക്കിയാലും കൊടുംകുറ്റവാളിയായ കേരളത്തി൯റ്റെ പിണറായിവിജയ൯വിഭാഗ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കഷണത്തി൯റ്റെ സംസ്ഥാനധനമന്ത്രിയായ കെ. എ൯. ബാലഗോപാലനു് സംസ്ഥാനത്തിനുകടമെടുക്കാനുള്ള വായു്പ്പാപ്പരിധികുറച്ചുവെന്നുപറഞ്ഞു് പരാതിപ്പെടാനല്ല മിണു്ടാ൯പോലുമുള്ളയവകാശമില്ല.

Written on 25 May 2023 and first published on: 27 May 2023












No comments:

Post a Comment