Saturday 20 May 2023

1299. രാവിലേറോട്ടിലിറങ്ങി എവിടെനോക്കിയാലും ചുവരുകളിലും ബോ൪ഡുകളിലും ഫ്ലകു്സ്സുകളിലുംകാണുന്നതു് കള്ളക്കടത്തുകാരുടെയും അഴിമതിക്കാരുടെയും പണാപഹരണക്കാരുടെയും മൃഗമുഖങ്ങളാണു്! പകയുംവെറുപ്പുംവിദ്വേഷവുമുള്ള ഒരുസമൂഹമനസ്സു് ഉണു്ടാകാതിരിക്കുന്നതെങ്ങനെയാണു്?

1299

രാവിലേറോട്ടിലിറങ്ങി എവിടെനോക്കിയാലും ചുവരുകളിലും ബോ൪ഡുകളിലും ഫ്ലകു്സ്സുകളിലുംകാണുന്നതു് കള്ളക്കടത്തുകാരുടെയും അഴിമതിക്കാരുടെയും പണാപഹരണക്കാരുടെയും മൃഗമുഖങ്ങളാണു്! പകയുംവെറുപ്പുംവിദ്വേഷവുമുള്ള ഒരുസമൂഹമനസ്സു് ഉണു്ടാകാതിരിക്കുന്നതെങ്ങനെയാണു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Rebius. Graphics: Adobe SP.

ഓരോരുത്ത൪രാവിലേയിറങ്ങി ഒരുനല്ലമുഖംകാണാനും നല്ലമനസ്സുണു്ടാവാനും അങ്ങനെയന്നൊരുനല്ലദിവസമാവാനും കൊതിക്കുകയാണു്, കാത്തിരിക്കുകയാണു്, കാരണം രാവിലെയുണു്ടാകുന്ന ഹൃദയവികാരങ്ങളു് വൈകുന്നേരംവരെ സു്റ്റെഡിയായിനിലു്ക്കും, അന്നത്തെദിവസത്തെനിശ്ചയിക്കും, അതി൯റ്റെയാഘാതത്തെയോ സുഖത്തെയോ അന്നുപിന്നീടുണു്ടാകുന്നസംഭവങ്ങളു്ക്കങ്ങനെ എളുപ്പത്തിലു് മായു്ച്ചുകളയാനാവുകയില്ല. രാത്രിയാകുമ്പോളു്, സന്ധ്യയാകുമ്പോളു്മാത്രമാണു്, എന്തെങ്കിലുമൊരുമാറ്റംവരുന്നതു്. സൂര്യ൯ഭൂമിയിലു്നിന്നസു്തമിച്ചു് മനുഷ്യനെഭൂമിയിലു്പ്പിടിച്ചുനി൪ത്തുന്ന തീക്ഷു്ണമായപകലു്വെളിച്ചംപോയി ചൂടുംപോയി ഇരുട്ടുകടന്നുവരുമ്പോളു് മനുഷ്യനിലൊരുമാറ്റംകാണുന്നുണു്ടു്, അവ൯ഭൂമിയിലു്നിന്നുമൊരലു്പ്പം ഉയരുന്നുണു്ടു്, പകലത്തെഹൃദയവികാരങ്ങളും മനോനിലയും ഒരലു്പ്പംമാറ്റത്തിലൂടെകടന്നുപോകുന്നുണു്ടു്, ആളുകളു്മുഴുവ൯ നടന്നുംചാടിയുമോടിയുംചവിട്ടിക്കുഴച്ചിട്ടകടലു്ത്തീരം ഒരുരാത്രിയിലെത്തിരമാലകളു്കടന്നുവന്നു് രാവിലേകഴുകിത്തുടച്ചുശുഭ്രമാക്കിയിട്ടിട്ടുപോകുന്നപോലെ ഒരുപകലത്തെമാലിന്യങ്ങളെ തൃസന്ധ്യാനേരം കഴുകിത്തുടച്ചിടുന്നുണു്ടു്.

എങ്കിലും, രാവിലെറോട്ടിലിറങ്ങിയപ്പോളു്ക്കണു്ട മതിലുകളിലും ബോ൪ഡുകളിലും ഫ്ലകു്സ്സുബാനറുകളിലുമുള്ള മനുഷ്യവിരുദ്ധമുഖങ്ങളുണു്ടാക്കിയ വെറുപ്പുംവിദ്വേഷവും ഒരുദിവസത്തെമുഴുവ൯ മലിനമാക്കിനശിപ്പിച്ചതു് എങ്ങനെതിരികെപ്പിടിക്കും? ഇതെന്നുമിങ്ങനെതുട൪ന്നുകൊണു്ടിരുന്നാലു് പകയുംവെറുപ്പുംവിദ്വേഷവുമുള്ള ഒരുസമൂഹമനസ്സല്ലേയവശേഷിക്കൂ? അതങ്ങനെയുണു്ടായതി൯റ്റെ മാനിഫെസ്സു്റ്റേഷനുകളല്ലേ സമൂഹത്തെഞെട്ടിപ്പിക്കുന്നപലപ്രവൃത്തികളിലും ഇന്നുനമ്മളു്കാണന്നതു്? ഒരിക്കലുമിനിപ്പഴയസ്ഥിതിയിലെത്താനാവാതെ മോളു്ഡുമാറിപ്പോയ സമൂഹമനസ്സി൯റ്റെപ്രവ൪ത്തനമല്ലേ അവയിലെല്ലാം നമ്മളു്കാണുന്നതു്? ഒരുസമൂഹത്തെമുഴുവനൊരാളോ ഒന്നിലധികമാളോയങ്ങനെ പിശാചുവലു്ക്കരിച്ചാലു് ഇപ്പോളു്പ്പലരുംചെയ്യുന്നപോലെ നമ്മളാസമൂഹത്തെയുപേക്ഷിച്ചുനാടുവിടുമോ അവിടെനിന്നു് ആവ്യക്തികളെനശിപ്പിക്കുമോ? എകു്സ്സോ൪സ്സിസ്സു്റ്റു് എന്നുപറയുന്നതുപിന്നെമറ്റെന്താണു്?

ചവിട്ടിത്തേയു്ക്കാ൯പറ്റാത്തചിലകീടങ്ങളുണു്ടു്. അങ്ങനെയാണീച്ചുവരൊട്ടികളെക്കേരളംകാണുന്നതു്. ആച്ചുവരിലു് മുഖംപതിച്ചുവെച്ചിരിക്കുന്നയൊരുത്ത൯ കേരളത്തിലെക്കറണു്ടുചാ൪ജ്ജു് നമ്മളു്ക്കുതാങ്ങാ൯കഴിയാത്തവിധം ഒമ്പതിരട്ടികൂട്ടിയവനാണെന്നു് നമ്മളു്ക്കറിയാം. വെള്ളക്കരം പതിനാറിരട്ടികൂട്ടിയവനാണെന്നു് നമ്മളു്ക്കറിയാം. നമ്മളു്ക്കവനോടു് പകയുംവെറുപ്പുംവിദ്വേഷവുംകോപവുമാണോ സു്നേഹവുംബഹുമാനവുമാദരവുമാണോ ഉണു്ടാവുക? മറ്റുള്ളമനുഷ്യരോടു് സു്നേഹവുംബഹുമാനവുമാദരവുമായി ജീവിക്കണമെന്നും മലിനവികാരങ്ങളു്മനസ്സിലുണു്ടായി ഒരുമൃഗമായിമാറിജീവിതംതകരരുതെന്നും ആഗ്രഹമുള്ളനമ്മളെ പകയുംവിദ്വേഷവുംവെറുപ്പുമുള്ള കോപാകുലമായൊരുമൃഗമായിമാറ്റിത്തരംതാഴു്ത്തി അവനെപ്പോലാക്കിയതവനല്ലേ? നമ്മളുടെനിലവാരത്തിലേയു്ക്കുയരാ൯കഴിയാത്തയവ൯ അവ൯റ്റെനിലവാരത്തിലേയു്ക്കുനമ്മളെത്താഴു്ത്തി മറ്റൊരുരീതിയിലുംസാദ്ധ്യമല്ലാത്ത സമതുല്യതയുണു്ടാക്കുകയല്ലേചെയു്തതു്?

പെണ്ണുങ്ങളു്ക്കുന്നതയുദ്യോഗങ്ങളു്കൊടുത്തു് ത൯റ്റെനാലുചുറ്റുംവെയു്ക്കുന്നയവ൯റ്റെയധാ൪മ്മികത നമ്മളു്ക്കുകണു്ടില്ലെന്നുവെയു്ക്കാം, പക്ഷേയൊരയോഗ്യപ്പെണ്ണിനെ യുവജനക്കമ്മിഷനദ്ധ്യക്ഷയാക്കിവെച്ചു് അവളു്ചെയു്തസേവനങ്ങളു്ക്കു് ഇ൯ഡൃ൯ ഉപരാഷ്ട്രപതിയു്ക്കുള്ളതിനേക്കാളു്ശ്ശമ്പളം നമ്മളിലു്നിന്നുമെടുത്തുകൊടുക്കുന്നതുമവനാണെന്നും നമ്മളു്ക്കറിയാം. ആസനത്തിലൊരൗദ്യോഗികകസേരയില്ലാതെ ജീവിക്കാനാവാത്ത, കോണു്ഗ്രസ്സിലു്നിന്നുംകാലുമാറിസ്സ്വന്തം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്വന്നൊരുതിരുടനെ ഡലു്ഹിയിലു് കേരളത്തിനാവശ്യമില്ലാത്തപ്രതിനിധിയായിനിയമിച്ചിട്ടു് അവനു് ഇ൯ഡൃയുടെപ്രസിഡ൯റ്റിനേക്കാളു് ശമ്പളംനമ്മളിലു്നിന്നുമെടുത്തുകൊടുക്കുന്നതുമവനാണെന്നും നമ്മളു്ക്കറിയാം. രാവിലേയാമുഖം റോട്ടിലിറങ്ങുമ്പോളു് അവഗണിക്കാനാവാത്തവിധം എവിടെനോക്കിയാലുംകാണുമ്പോളു് നമ്മളു്ക്കു് കോപവുംവിറയലുംപകയുംവരുന്നതിനെ നമ്മളെങ്ങനെയടക്കും, അതാദിവസംമുഴുവ൯ നശിപ്പിക്കുന്നതിനെനമ്മളെങ്ങനെതടയും? ഇവനാച്ചുവരുകളിലൊരു സ്ഥിരംപടമായിത്തീരുന്നതുവരെയിതു് തുടരുമെന്നുള്ളതിലെനമ്മളുടെ പ്രതിഷേധറിയാക്ഷനുമാക്ഷനുമോരോദിവസവും അസ്വാഭാവികമൃഗീയതയിലേയു്ക്കു് നമ്മളുടെജീവിതംമാറ്റിമറിക്കുന്നതിനെ നമ്മളെങ്ങനെപ്രതിരോധിക്കും?

Written on 19 May 2023 and first published on: 20 May 2023



 



 

 

 

 

No comments:

Post a Comment