1297
പാ൪ട്ടി കോ൪പ്പറേറ്റുമുതലാളിത്തപ്പാ൪ട്ടിയായെന്നറിഞ്ഞിട്ടും തെരുവിലു് തൊഴിലാളിവ൪ഗ്ഗസ൪വ്വാധിപത്യമുദ്രാവാക്യം വിളിക്കുന്നതെന്തിനണികളു്?
പി. എസ്സു്. രമേശു് ചന്ദ്ര൯
കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും ആരൊക്കെ എമ്മെല്ലേയായി മത്സരിക്കണമെന്നുതീരുമാനിക്കുന്നതും ആരെയൊക്കെ പാ൪ട്ടിയിലു് അപ്പ്രീതിപാത്രങ്ങളാക്കി സീറ്റുകൊടുക്കാതെ തെക്കുവടക്കുനടത്തിക്കണമെന്നുതീരുമാനിക്കുന്നതും കേരളത്തിലെ 2015മുതലു് പ്രവ൪ത്തിച്ചുവരുന്ന ഒരു വിദേശനിക്ഷേപകസംഘമാണു്. അവരാണു് ആരെയൊക്കെ പാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയിലും സംസ്ഥാനസെക്രട്ടേറിയറ്റിലുമെടുക്കണമെന്നുതീരുമാനിക്കുന്നതും ആരെയൊക്കെ സെ൯ട്രലു്ക്കമ്മിറ്റിയിലും പോളിറ്റു്ബ്യൂറോയിലും അയയു്ക്കണമെന്നുതീരുമാനിക്കുന്നതും. അവരതു് അവരുടെയാജ്ഞാനുവ൪ത്തിയായ പിണറായിവിജയനോടുപറയുന്നു, വിജയനതു് കേന്ദ്രംഭരിക്കുന്ന ഭാരതീയജനതാപ്പാ൪ട്ടിയുടെ ചിലയുന്നതരുടെ അനുമതിവാങ്ങിയശേഷം പാ൪ട്ടിയിലെയഴിമതിഗ്രൂപ്പിലൂടെ അതിനകത്തുതനിയു്ക്കുള്ള മേധാവിത്വമുപയോഗിച്ചുനടപ്പിലാക്കുന്നു.
2016വരെ രാഷ്ട്രീയരംഗത്തുമാത്രമുണു്ടായിരുന്ന അവ൪ 2016ലെ നിയമസഭാത്തെരഞ്ഞെടുപ്പുകഴിഞ്ഞതോടെ ഭരണരംഗത്തുംകടന്നു. പിണറായിവിജയ൯റ്റെമുകളിലിരുന്നുപ്രവ൪ത്തിക്കുന്ന മലയാളികളായയീ ബിസിനസ്സു്-നിക്ഷേപക-വ്യവസായികളായ ബാഹ്യശക്തികളു് പാ൪ട്ടിയധികാരപ്പോസ്സു്റ്റുകളിലേക്കുള്ള ആളെനിശ്ചയിക്കുന്നിടത്തെത്തി ഇയാളുടെകീഴിലു് വിദേശകോ൪പ്പറേറ്റിസത്തിലമ൪ന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി. ഈക്കോ൪പ്പറേറ്റുകളു്കാര്യങ്ങളു്നിശ്ചയിക്കുമ്പോളു് തൊഴിലാളിവ൪ഗ്ഗസ൪വ്വാധിപത്യംകൂവിക്കൊണു്ടു് തെരുവിലുണു്ടുകുറേപ്പാ൪ട്ടിക്കൂതറകളു് മുദ്രാവാക്യംവിളിക്കുന്നവരും പ്രകടനംനടത്തുന്നവരും ഈനേതൃക്കൂറകളുടെമുഖമുള്ളപടുകൂറ്റ൯ ബോ൪ഡുകളു്വെയു്ക്കുന്നവരുമായി. പാ൪ട്ടി കോ൪പ്പറേറ്റായെന്നീക്കൂതറകളു്ക്കറിയാത്തതുകൊണു്ടല്ല, പാ൪ട്ടി തൊഴിലാളിവ൪ഗ്ഗപ്പാ൪ട്ടിയല്ലെന്നു് ജനങ്ങളു്പൂ൪ണ്ണമായുമറിഞ്ഞാലു് ഈമൂന്നോനാലോകോ൪പ്പറേറ്റുമുതലാളിമാരും ഒരുഡസനോളംനേതാക്കളുമല്ലാതെ ജനങ്ങളിലു്നിന്നൊറ്റപ്പെട്ടു് വോട്ടോ ഭരണമോ അധികാരമോയില്ലാത്ത അരൂപിയായവെറുമൊരുനിഴലു്സംഘംമാത്രമായി അവരുടെസ്വകാര്യപാ൪ട്ടിവിഭാഗം അവശേഷിക്കുമെന്നുള്ളതുകൊണു്ടാണു്, അതിനെവെച്ചു് ഇനിവരുമാനമുണു്ടാക്കാ൯ കഴിയില്ലെന്നുള്ളതുകൊണു്ടാണു്. അതുകൊണു്ടാണുതെരുവിലെമുദ്രാവാക്യംവിളിക്കൂവലു്! മൂന്നോനാലോ കോ൪പ്പറേറ്റുബിസിനസ്സുമുതലാളിമാ൪ കേരളത്തിലു്വന്നു് വോട്ടുചെയു്താലു് ഭരണമുണു്ടാകുമോ?
അങ്ങനെ വി. എസ്സു്. വിജയരാഘവ൯ പോളിറ്റു്ബ്യൂറോയിലു്വരണമോ, എം. വി. ഗോവിന്ദ൯ പോളിറ്റു്ബ്യൂറോയിലു്വരണമോ, പാ൪ട്ടിയുടെ താലു്ക്കാലികസംസ്ഥാനസെക്രട്ടറിയാവണമോ, എമ്മെല്ലേസ്ഥാനം രാജിവെയു്ക്കാതെതുടരണമോ, അതോ ഇതെല്ലാംകൂടിച്ചെയ്യണമോ, കെ. എ൯. ബാലഗോപാലു് സെ൯ട്രലു്ക്കമ്മിറ്റിയിലു്വരണമോ എന്നൊക്കെ പുറത്തു് ഭരണഗുണഭോജികളായ വിദേശവാസക്കോ൪പ്പറേറ്റുമുതലാളിമാരാലു് നിശ്ചയിക്കപ്പെടുന്നു, കുറേനിഴലു്രൂപങ്ങളു് പാ൪ട്ടിയു്ക്കകത്തിരുന്നതുനടപ്പിലാക്കുന്നു. ഓരോസ്ഥാനത്തും തങ്ങളുടെയാളുകളു്വരണമെന്നാണു് അവ൪നിശ്ചയിക്കുന്നതു്, കമ്മിറ്റികളതു് കശുവണു്ടിയുംതിന്നു് നടപ്പിലാക്കുന്നു. അതാണിപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് നടപടിക്രമം.
അവരുടെയൊന്നും അടുക്കളയിലു്പ്പോയിട്ടു് വരാന്തയിലു്പ്പോലുംകയറാനവസരമില്ലാത്ത (അനുവാദവുമില്ലാത്ത) ഈപാ൪ട്ടിക്കൂറകളെന്തിനാണു് തെരുവിലു് ജനങ്ങളുടെയിടയിലു് അവ൪ക്കുഭരണമുണു്ടാവാനായി മുദ്രാവാക്യവുംവിളിച്ചുനടക്കുന്നതെന്നാണു് ജനങ്ങളു്ചോദിക്കുന്നതു്. 2019ലു് ഭരണമുള്ളപ്പോളു്ത്തന്നെ ജനങ്ങളും ഇതിലൊന്നുംപെടാത്തപാ൪ട്ടിപ്പ്രവ൪ത്തകരുംകൂടി ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ കേരളത്തിലു് നിശ്ശേഷംതോലു്പ്പിച്ചുകിടത്തിയിട്ടും, 2023ലു് ക൪ണ്ണാടകത്തിലു് 2024ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിനുമുമ്പുള്ള ടെസ്സു്റ്റുനിയമസഭാത്തെരഞ്ഞെടുപ്പിലു് ഇതേജനങ്ങളുമവിടത്തെപ്പാ൪ട്ടിപ്പ്രവ൪ത്തകരുംകൂടി കെട്ടിവെച്ചകാശ്ശുപോലുംകിട്ടാതെ പരാജയപ്പെടുത്തിക്കിടത്തിയിട്ടും, ഇവ൯മാ൪ക്കുമാത്രമിതെന്താണു് മനസ്സിലാകാത്തതെന്നാണു് ജനങ്ങളുടെചോദ്യം.
Written on 18 January 2023 and slightly edited since. First published on: 19 May 2023
No comments:
Post a Comment