Thursday 4 May 2023

1287. വ൯കിടപദ്ധതികളിലു് കുടുംബം ഇടിച്ചുകയറുകയല്ല, കുടുംബത്തിനു് ഇടിച്ചുകയറാ൯വേണു്ടി വ൯കിടപദ്ധതികളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനകൊഞ്ഞാണ൯മാരുടെനടുവിലിരുന്നു് മുഖ്യമന്ത്രി കൊണു്ടുവരുകയാണു്

1287

വ൯കിടപദ്ധതികളിലു് കുടുംബം ഇടിച്ചുകയറുകയല്ല, കുടുംബത്തിനു് ഇടിച്ചുകയറാ൯വേണു്ടി വ൯കിടപദ്ധതികളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനകൊഞ്ഞാണ൯മാരുടെനടുവിലിരുന്നു് മുഖ്യമന്ത്രി കൊണു്ടുവരുകയാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Proxima Studio. Graphics: Adobe SP.

വ൯കിടപദ്ധതികളിലു് കുടുംബം ഇടിച്ചുകയറുകയല്ല, കുടുംബത്തിനു് ഇടിച്ചുകയറാ൯വേണു്ടി വ൯കിടപദ്ധതികളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനകൊഞ്ഞാണ൯മാരുടെനടുവിലിരുന്നു് മുഖ്യമന്ത്രി കൊണു്ടുവരുകയാണു്. സ൪ക്കാരി൯റ്റെചെലവിലു് സ൪ക്കാരി൯റ്റേതെന്നുപറഞ്ഞു് കൊണു്ടുവരുന്നയീപ്പദ്ധതികളിലു് ത൯റ്റെകുടുംബമഴിമതിനടത്തിയിട്ടില്ലെന്നുതെളിയിക്കേണു്ടതു് ഇതുമുഴുവ൯കൊണു്ടുവന്ന, ഇതിനുവേണു്ടിയെന്നുപറഞ്ഞുസ൪ക്കാ൪പ്പണമെടുത്തു് കുടുംബസഹിതംവിദേശത്തുചുറ്റിയടിച്ച, മുഖ്യമന്ത്രിപിണറായിവിജയനാണു്. ആരോപണമുന്നയിക്കുന്നവരാണതുതെളിയിക്കേണു്ടതു്, ത൯റ്റെകുടുംബമിതിലുളു്പ്പെട്ടിട്ടില്ലെന്നു് താനല്ലതെളിയിക്കേണു്ടതു്, എന്നുവിജയ൯പറയുന്നതിലു്ക്കഥയില്ല, അതിനുപ്രസക്തിയില്ല. ആരോപണങ്ങളു് തെളിയിച്ചുകാണിക്കൂ എന്നുപറയാവുന്നതു് ജുഡീഷ്യറിയോ എകു്സ്സിക്യുട്ടീവോ ലെജിസ്ലേച്ചറോ ചോദിക്കുമ്പോഴാണു്, പക്ഷേയിവിടെയവരല്ല ചോദിക്കുന്നതു്, അവരൊന്നുമിയാളോടിതുപോലൊന്നും ചോദിച്ചചരിത്രവുമില്ല, പകരമയാളിടയു്ക്കിടയു്ക്കുകൊടുക്കുന്ന വിരുന്നുണ്ണാ൯പോവുകയാണുചെയ്യുന്നതു്. ഇവിടെച്ചോദിക്കുന്നതു് വോകു്സ്സു് പോപ്പുലൈയ്യാണു്, ബോഡി പൊളിറ്റിക്കാണു്.

രാഷ്ട്രീയത്തി൯റ്റെനി൪മ്മിതികളായ ജുഡീഷ്യറിയിലും എകു്സ്സിക്യുട്ടീവിലും ലെജിസ്ലേച്ചറിലുംനിന്നുവ്യത്യസു്തമായി രാഷ്ട്രീയത്തിലു് നിയമംവേറെയാണു്. അവിടെ ജനങ്ങളുടെവോട്ടുനേടിയതാണെന്നുംപറഞ്ഞു് ഒരാളധികാരക്കസേരയിലെത്തിയാലു് ത൯റ്റെകുടുംബമഴിമതിനടത്തിയിട്ടില്ലെന്നു് സ്വയംമുന്നിട്ടിറങ്ങിത്തെളിയിക്കേണു്ടതു് അധികാരത്തിലിരിക്കുന്ന അയാളുതന്നെയാണു്, ആ അഴിമതിയാരോപിത൯തന്നെയാണു്. പണപ്പങ്കുപറ്റുകാരായ പ്രതിപക്ഷനേതാക്കളു് പ്രതികളു്ക്കുരക്ഷപ്പെടുന്നതിനുവേണു്ടി ആവശ്യപ്പെടുന്നപോലെ അഴിമതിത്തെളിവുസഹിതംപിടിക്കപ്പെട്ട മുഖ്യമന്ത്രിപിണറായിവിജയ൯ വാതുറക്കണമെന്നോ മൗനംവെടിയണമെന്നോ വിശദീകരണംനലു്കണമെന്നോ അല്ല വോകു്സ്സു് പോപ്പുലൈയ്യും ബോഡി പൊളിറ്റിക്കും ആവശ്യപ്പെടുന്നതു്, ക്യാമറക്കേസ്സന്വേഷണം ലാവലി൯കേസ്സുപോലെ സീബീയ്യൈയു്ക്കുവിടണമെന്നാണു്. കുറേജഡു്ജിമാരെയോ എമ്മെല്ലേമാരെയോ ഡീജീപ്പീമാരെയോ വിജില൯സ്സുഡയറക്ട൪മാരെയോ ലുലുമുതലങ്ങോട്ടുള്ള വിദേശമുതലാളിമാരുടെ നിക്കറി൯റ്റെപോക്കറ്റിലു്ക്കിടക്കുന്നവിജയ൯ ഉടുപ്പി൯റ്റെപോക്കറ്റിലിട്ടിട്ടുള്ളതുകൊണു്ടു് രാഷ്ട്രീയത്തിലു് ജനങ്ങളുടെചോദ്യങ്ങളു്ക്കു് താ൯മറുപടിപറയേണു്ടതില്ലെന്നും തനിക്കുഭരിക്കാനുള്ളയധികാരമെടുത്തുനലു്കിയ ജനങ്ങളാവശ്യപ്പെടുന്നപോലെ കേസ്സുകളു് സീബിയ്യൈയു്ക്കന്വേഷിക്കാ൯വിടാ൯പറ്റില്ലെന്നും നിലപാടെടുക്കുന്നതസംബന്ധമാണു്. ജഡു്ജിമാരോ ഡീജീപ്പീമാരോ വിജില൯സ്സുഡയറക്ട൪മാരോ വിദേശമുതലാളിമാരോ അല്ല പിണറായിവിജയനുഭരിക്കാനുള്ളയധികാരംനലു്കിയതു്, അവ൪ക്കതിനുള്ളയധികാരങ്ങളുമൊന്നുമില്ല. ത൯റ്റെകുടുംബംപദ്ധതികളിലിടിച്ചുകയറി അഴിമതിനടത്തിയിട്ടില്ലെന്നും പദ്ധതികളു് താനവ൪ക്കുവേണു്ടിക്കൊണു്ടുവന്നതല്ലെന്നും മേലു്പ്പറഞ്ഞബാഹൃയന്വേഷണങ്ങളിലൂടെ സ്വയംതെളിയിക്കേണു്തു് ആപ്പദ്ധതികളുടെമുഴുവ൯ രാഷ്ട്രീയഗുണഭോജിയായ മുഖ്യമന്ത്രിവിജയ൯റ്റെബാദ്ധ്യതതന്നെയാണു്.

കടലെഴുതിവിലു്ക്കണമെന്നോ കേറെയിലു്വേണമെന്നോ രോഗികളുടെകൊറോണാഡേറ്റവിലു്ക്കണമെന്നോ ജനങ്ങളാരുമാവശ്യപ്പെട്ടിട്ടില്ല, അതെല്ലാം പിണറായിവിജയ൯റ്റെയഴിമതിക്കുടുംബത്തിനകത്തുവിരിഞ്ഞ ആശയങ്ങളാണു്. കുറേയൈയ്യേയെസ്സുപോഴ൯മാരെവിളിച്ചുകൂട്ടി വിജയ൯ കടലാസ്സിലവയാക്കുന്നുവെന്നേയുള്ളൂ. സ്വ൪ണ്ണക്കടത്തും ഡോള൪ക്കടത്തുംപോലുമങ്ങനെവിരിഞ്ഞതാണെന്നാണു് സാക്ഷിമൊഴികളും കൂടെയുണു്ടായിരുന്നപ്രതികളുടെമൊഴികളും. ഏറ്റവുമവസാനം പുറത്തുവന്നിരിക്കുന്നതു് പത്തുകോടിയു്ക്കകത്തുവിലയുള്ള 726 സാധാരണ റോഡുട്രാഫിക്കു് ക്യാമറകളു്വാങ്ങിച്ചിട്ടു് ആ൪ട്ടിഫിഷ്യലു് ഇ൯റ്റല്ലിജ൯സ്സുകൊണു്ടുപ്രവ൪ത്തിക്കുന്ന 726എണ്ണംവാങ്ങിച്ചെന്നു് കണക്കെഴുതിരേഖകളുണു്ടാക്കി മുഖ്യമന്ത്രിയുടെകുടുംബത്തിനകത്തുതന്നെ 222കോടിരൂപയുടെ കൈക്കലാക്കലു്നടന്നുവെന്നാണു്. എല്ലായഴിമതിയും അഴിമതിക്കാരും അഴിമതിക്കുടുംബങ്ങളും കണ്ണൂരോട്ടാണുപോകുന്നതു്. കണ്ണൂ൪നാറികളെന്നുപറയാതിരിക്കുന്നതെങ്ങനെ? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്പ്പോലും തിരുവനനന്തപുരംജില്ലയെത്രഭേദം!

ഇതിലു്മൊത്തംസംഭ്രമിച്ചിരിക്കുന്നതു് കേരളകൗമുദി, മലയാളമനോരമ, മാതൃഭൂമി, ഏഷ്യാനെറ്റെന്നിങ്ങനെപല മാധ്യമങ്ങളാണു്, കാരണമവരാണു് അഞു്ചുവ൪ഷമയാളു്ക്കെതിരായി അഴിമതിവാ൪ത്തകളു്നലു്കിയിട്ടു് അഞു്ചാംവ൪ഷംതെരഞ്ഞെടുപ്പാവുമ്പോളു് കള്ളവാ൪ത്തകളും പുകഴു്ത്തലു്വാ൪ത്തകളും സ൪വ്വേകളുംകൊണു്ടുവന്നു് ‘കിറ്റുകൊടുത്തേ... ചട്ടികൊടുത്തേ... അതുകൊണു്ടയാളു് ജയിക്കാ൯പോണേ...’ എന്നെഴുതി വിജയിപ്പിക്കാ൯നടന്നതു്. അതുകൊണു്ടീമാനക്കേടും മാനംകെട്ടവനെയും അവ൪തന്നെചുമക്കട്ടെ! ജനങ്ങളു്ക്കിതിലു് ഉത്തരവാദിത്വമൊന്നുമില്ല. അവ൪ വോട്ടുപോലുംകൊടുത്തിട്ടില്ല.

റോട്ടിലിരിക്കുന്ന ആ ക്യാമറകളെല്ലാം തൊണു്ടികളാണു്. അതവിടന്നഴിച്ചെടുത്തു് ഹാജരാക്കേണു്ടിവരും.

Written on 03 April 2023 and first published on: 04 April 2023



 



 

 

 

 

No comments:

Post a Comment