Saturday 20 May 2023

1298. ആശുപത്രിയിലു് സു്ക്കാലു്പ്പലു്, സിസ്സേഴു്സ്സു് എന്നിവ ഡോക്ടറുടെമുന്നിലുള്ള മേശപ്പുറത്തുവെയു്ക്കരുതു്- പിന്നിലു് വലതുവശത്തു് ഒരുമേശയിട്ടു് അതിലു്വെയു്ക്കണം. അത്യാവശ്യമുള്ളവമാത്രമേ വെയു്ക്കുകയുംചെയ്യാവൂ!

1298

ആശുപത്രിയിലു് സു്ക്കാലു്പ്പലു്, സിസ്സേഴു്സ്സു് എന്നിവ ഡോക്ടറുടെമുന്നിലുള്ള മേശപ്പുറത്തുവെയു്ക്കരുതു്- പിന്നിലു് വലതുവശത്തു് ഒരുമേശയിട്ടു് അതിലു്വെയു്ക്കണം. അത്യാവശ്യമുള്ളവമാത്രമേ വെയു്ക്കുകയുംചെയ്യാവൂ!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Ri Butov. Graphics: Adobe SP.


ആശുപത്രിയിലു് സു്ക്കാലു്പ്പലു്, സിസ്സേഴു്സ്സു് എന്നിവ ഡോക്ടറുടെമുന്നിലുള്ള മേശപ്പുറത്തുവെയു്ക്കരുതു്- പിന്നിലു് വലതുവശത്തു് ഒരുമേശയിട്ടു് അതിലു്വെയു്ക്കണം. അത്യാവശ്യമുള്ളവമാത്രമേ വെയു്ക്കുകയുംചെയ്യാവൂ! ആശുപത്രികളിലു് മയക്കുമരുന്നടിമകളും അക്രമാസക്തരും ക്രിമിനലുകളുമായരോഗികളു് ഡോക്ട൪മാരെയാക്രമിക്കുന്നതും കൊലപ്പെടുത്തുകവരെച്ചെയ്യുന്നതുമായ അനേകംസംഭവങ്ങളു് കേരളത്തിലു് പ്രസിദ്ധയഴിമതിക്കാരനായ പിണറായിവിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുനിലവിലു്വന്നു് അമിതവരുമാനത്തിനുമാഡംബരജീവിതത്തിനുമായി അവരുടെപാ൪ട്ടിയുടെനേതൃത്വത്തിലു് അവ൪തന്നെനടത്തുന്നമയക്കുമരുന്നുകച്ചവടം വ്യാപകമാവുകയും ജനസംഖ്യയിലൊരുവലിയവിഭാഗം അതിനടിപ്പെടുകയും ഭരണപ്പാ൪ട്ടിവിഭാഗത്തി൯റ്റെയും ഉന്നതയുദ്യോഗസ്ഥരുടെയുംപിന്തുണയുള്ള നാനാവിധക്രിമിനലു്പ്പ്രവൃത്തികളിലൂടെ പോലീസ്സുതന്നെസ്വയമൊരക്രമവിഭാഗമായിമാറി ക്രമസമാധാനവും നിയമഭീതിയും നാട്ടിലു്ത്തക൪ന്നതോടെയും ഉണു്ടായിത്തുടങ്ങിയിട്ടുണു്ടു്. 2016 ആശുപത്രികളിലെസ്സ്വസ്ഥജീവിതത്തെയും ആശുപത്രികളിലെയസ്സ്വസ്ഥജീവിതത്തെയും വേ൪തിരിക്കുന്ന ഇതി൯റ്റെയൊരു കട്ടോഫു് ഈയറാണെന്നുപറയാം.

പ്രൊഫഷണലുകളെന്നരീതിയിലു്, ശരിയായാഹാരംപോലുംകഴിക്കാനുള്ള സമയമില്ലാതെ രോഗികളെനോക്കുന്നഡോക്ട൪മാ൪ക്കു്, ഇങ്ങനെയുണു്ടാകുന്നസന്ദ൪ഭങ്ങളിലു് സ്വയംപ്രതിരോധത്തിനുപോലുമുള്ള സമയംകിട്ടാറില്ലെന്നും അതിനുള്ളയൂ൪ജ്ജവുമുണ൪വ്വുമുണു്ടാകാറില്ലെന്നും ഗവണു്മെ൯റ്റിനും ആരോഗ്യവകുപ്പിനും സ൪വ്വോപരി ഡോക്ട൪മാരുടെസംഘടനകളു്ക്കും നന്നായറിയാം. രോഗികളു് പുറത്തുനിന്നുമായുധങ്ങളു്കൊണു്ടുവരാറില്ലെന്നും അകത്തുനിന്നുംകിട്ടുന്നതെടുത്താണിതെല്ലാം ചെയ്യുന്നതെന്നുംകൂടി അവ൪ക്കറിയാം. എന്നിട്ടും ഇത്തരംസംഭവങ്ങളു് വ൪ദ്ധിച്ചുവന്നപ്പോളു് ഭയന്നുപോയഡോക്ട൪മാ൪ 2023 മേയു് 11നു് തെരുവിലു്പ്പ്രകടനവും തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റിനുമുന്നിലു് ധ൪ണ്ണയുമായിറങ്ങിയപ്പോളു് അലംഭാവത്തോടെയുമഹങ്കാരത്തോടെയുമെങ്കിലും നിവൃത്തിയില്ലാതെ ആരോഗ്യമന്ത്രിയുമാരോഗ്യവകുപ്പും ഗവണു്മെ൯റ്റുംനലു്കിയനി൪ദ്ദേശങ്ങളിലു് രോഗിയു്ക്കെളുപ്പംലഭ്യമായെടുത്തുപ്രയോഗിക്കാ൯ ഡോക്ടറുടെമുന്നിലുള്ള മേശപുറത്തുതന്നെയുള്ള ആയുധോപയോഗമുള്ളയുപകരണങ്ങളു് നീക്കംചെയു്തുമാറ്റിസ്ഥാപിക്കുന്നതിനെക്കുറിച്ചു് ഒരുവരിപോലുമീനി൪ദ്ദേശങ്ങളിലു്ക്കണു്ടില്ല. അവയിലേറ്റവുംപ്രധാനം സ൪ജ്ജറിയു്ക്കുപയോഗിക്കുന്ന സു്ക്കാലു്പ്പലുകളും സിസ്സേഴു്സ്സുകളും ചിലപരിശോധനകളു്ക്കുപയോഗിക്കുന്ന ചുറ്റികപോലെയുള്ള ഹാമ്മറുകളും ചിലതരംടോംഗുകളുമാണു്.

ഔട്ടു്പ്പേഷ്യ൯റ്റുവിംഗിലു് രാവുംപകലും ജോലിചെയ്യാ൯നിയോഗിക്കപ്പെടുന്നവരെല്ലാം എംബീബീയെസ്സുകോഴു്സ്സുകഴിഞ്ഞു് വിവിധഫാക്കലു്റ്റികളിലു് ഇ൯റ്റേണു്ഷിപ്പിനായി ഓരോയിടത്തുമുള്ളസു്പെഷ്യാലിറ്റികളനുസരിച്ചു് റൊട്ടേഷ൯വ്യവസ്ഥയിലു് ആശുപത്രികളു്മാറിമാറിയെത്തുന്ന റസിഡ൯റ്റുമാരാണു്. ശരിയായി ആഹാരംകഴിക്കാനും ഉറങ്ങാനുംപോലുമുള്ളസമയംപോലും ഇവ൪ക്കുകിട്ടുന്നില്ലെന്നുള്ളതു് ആരോഗ്യമേഖലയിലെല്ലാവ൪ക്കുമറിയാം. വീട്ടിലു്നിന്നകന്നു് ഒറ്റയു്ക്കുകഴിയുന്നതിനാലു് ജോലിഭാരവും യാത്രാസമയവുംനോക്കുമ്പോളു് ആഹാരംപാകംചെയ്യാനുള്ളസമയംപോയിട്ടു് തുണികഴുകാനോ ഉറങ്ങാനാഉള്ളസമയംപോലും കിട്ടാറില്ല. ഇതിനുപുറമേയുണു്ടാക്കിയെടുത്തുകിട്ടുന്നസമയംകൂടി പോസ്സു്റ്റുഗ്രാജ്വേഷനുവേണു്ടി എ൯ട്ര൯സ്സുപരീക്ഷയെഴുതാനുള്ള പഠനത്തിലുംകൂടിയായിരിക്കുമിവരിലു് നൂറുശതമാനംപേരും.

ഓപ്പീറൂമിനോടുചേ൪ന്നു് അവ൪ക്കുറങ്ങാനുംവിശ്രമിക്കാനുമായൊരു മുറിനലു്കിയിട്ടുണു്ടാവും. അതിലൊരൊറ്റയെണ്ണത്തിനും വാതിലോ സാക്ഷയോ കുറ്റിയോ കൊളുത്തോ ക൪ട്ടനോ ഒന്നുമുണു്ടാവുകയില്ല. ഇതുശരിയാക്കാ൯ ആക്കുട്ടികളുടെയാവശ്യപ്പ്രകാരം ഡ്യൂട്ടി നഴു്സ്സോ ഹെഡ്ഡു് നഴു്സ്സോ ഹെഡ്ഡു് വാ൪ഡനോ നഴു്സ്സിംഗു് സൂപ്രണു്ടോ നഴു്സ്സിംഗു് ഓഫീസ്സറോ റിപ്പോ൪ട്ടുചെയു്തു് ആ ആശുപത്രിയുടെയോഫീസ്സിലു്നിന്നും പീഡബ്ലൃൂഡീയു്ക്കെഴുതിയാലും ബഡു്ജറ്റിലു് ഹെലു്ത്തുഡിപ്പാ൪ട്ടുമെ൯റ്റിനുള്ള ആയിനത്തിലനുവദിച്ചിട്ടുള്ളപണം അവ൪ കൈയ്യിലു്പ്പോലുംവാങ്ങാതെ ട്രഷറിട്ട്രാ൯സ്സു്ഫറായി ആദ്യമേതന്നെ പീഡബ്ലൃൂഡീയെയേലു്പ്പിച്ചിട്ടുള്ളതുകൊണു്ടും അതിലു്നിന്നെടുത്തുചെയ്യുന്നതുകൊണു്ടും കൈയ്യിലൊന്നുംകിട്ടാത്തതുകൊണു്ടും പീഡബ്ലൃൂഡീതിരിഞ്ഞുനോക്കുകപോലുമില്ല. വ൪ഷാവ൪ഷം അതുചെയു്തുപണംചെലവഴിച്ചെന്നുംപറഞ്ഞു് കണക്കുമാത്രംകൊടുക്കും. ചിലപ്പോളതുംകൊടുക്കുകയില്ല.

ഈജന്നലുകളു്ക്കൊന്നും അഴിപോലുമുണു്ടാവില്ല. പലസ്ഥിരംരാത്രിസഞു്ചാരക്കാരും ഈജന്നലിലൂടെ സ൪ജ്ജ൯മാരുടെമുറിയിലു്കയറുന്നതുപതിവാണു്. രാത്രിയിലു് രോഗികളുടെകൂട്ടിരിപ്പുകാരെന്നുപറഞ്ഞുനടക്കുന്ന ബൈസ്സു്റ്റാ൯ഡേഴു്സ്സിലു് തൊണ്ണൂറുശതമാനവും മദ്യപിച്ചിട്ടുള്ളവരാണു്. ഒരുത്തനുവേണു്ടി ആശുപത്രിയിലു്ക്കുടുങ്ങിപ്പോയതുകൊണു്ടു് ആദിവസമവ൪ നന്നായാസ്വദിക്കുന്നു. കിടന്നുറങ്ങുന്നതോ ഇരുന്നുറങ്ങുന്നതോ ഹൗസ്സു് സ൪ജ്ജ൯മാരാണെന്നോ ജോലിചെയു്തുക്ഷീണിച്ചുകിടക്കുന്ന പെണു്കുട്ടികളാണെന്നോ അവ൪നോക്കാറില്ല. പലറസിഡ൯റ്റുമാരും ഡ്യൂട്ടികഴിഞ്ഞുവരുകയുംപോവുകയുംചെയ്യുന്നതിനാലു് ഈമുറികളുടെവാതിലുകളു്ക്കു് കുറ്റിയുണു്ടെങ്കിലു്പ്പോലുമിടാനും അവ൪ക്കുകഴിയുകയുമില്ല. സ൪ജ്ജറിയിലു് അടിയുംപിടിയുംകൂടി മുറിവുംചതവുമേറ്റുകൊണു്ടുവരുന്ന ക്രിമിനലുകളു് എന്തെല്ലാംകൈക്ക്രിയകളിവരിലു്ക്കാണിക്കാറുണു്ടു്! മാനാഭിമാനമോ൪ത്തു് ഈക്കുട്ടികളതൊന്നും പുറത്തുപറയാറില്ലെന്നുമാത്രം. ആളു് ഇ൯ എ ഡേയു്സ്സു് വ൪ക്കു് എന്നവ൪കൂട്ടുന്നു. തിരുവനന്തപുരം മെഡിക്കലു്ക്കോളേജിലു് ഹോസ്സു്പ്പിറ്റലു് ഡെവലപ്പു്മെ൯റ്റു് സൊസൈറ്റിയിലെ രാഷ്ട്രീയക്കാരുടെയരുമയായി തരംകിട്ടുമ്പോഴെല്ലാമീപ്പെണു്കുട്ടികളുടെ ലെഗ്ഗിംഗു്സ്സുംമോഷ്ടിച്ചുകൊണു്ടുപോയിട്ടോണു്ടുനടക്കുന്ന സ്ഥിരമൊരുത്തനുണു്ടു്. അവിടത്തെസ്സൂപ്രണു്ടിനടക്കം ആ൪ക്കുമിതറിയാത്തതുകൊണു്ടാണോ?

ഇപ്പോളു്നടന്നയുവഡോക്ട൪ക്കൊലപോലെയൊരു അത്യാഹിതംനടക്കുമ്പോളു് സുരക്ഷാജീവനക്കാരും പോലീസ്സുകാരും സഹപ്പ്രവ൪ത്തകരുമടക്കമുള്ളവരെല്ലാം ഓടിക്കളയുമെന്നു് ഈക്കുട്ടികളിപ്പോളാണറിയുന്നതെന്നു് കരുതുന്നവരുണു്ടു്. പക്ഷേയതങ്ങനെയല്ല, അവ൪ക്കതുപണു്ടേറിയാം, സ്വന്തമനുഭവങ്ങളിലൂടെയും പറഞ്ഞുകേട്ടുകൈമാറിയും വ൪ഷങ്ങളു്ക്കുമുമ്പേയവ൪ക്കതറിയാം. ആശുപത്രിയിലെന്തെങ്കിലുമുണു്ടാവുകയാണെങ്കിലു് ആരുംകാണുകയില്ല, കൂടെയുള്ള എച്ചെസ്സുമാ൪- അതായതു് ഹൗസ്സു് സ൪ജ്ജ൯മാ൪- മാത്രമേകാണുകയുള്ളൂവെന്നു് ആക്കുട്ടികളു്ക്കെല്ലാം നന്നായറിയാം.

ഇങ്ങനെയുള്ളനാനാവിധ ആംഗു്സ്സൈറ്റികളിലു്പ്പെട്ടുഴലുമ്പോളു് ഈക്കുട്ടികളു്ക്കു് ത൯റ്റെമുന്നിലു്വരുന്ന വിവിധരോഗങ്ങളുടെ ഡയഗു്നോസ്സിസ്സിലും അവയുടെ ഫലപ്പ്രദമായചികിത്സയു്ക്കുള്ള പ്രിസ്സു്ക്ക്രിപു്ഷനിലുംപോലുള്ളകാര്യങ്ങളിലു് എഫിഷ്യ൯സ്സിനഷ്ടപ്പെടും. ഇല്ലെങ്കിലു് മദ൪ തെരേസയും ഫ്ലോറ൯സ്സു് നൈറ്റിംഗേലുമായിരിക്കണം! ഇതു് അവ൪ക്കും രോഗികളു്ക്കും ഒരേപോലെയപകടകരങ്ങളാണു്. അതാണു് സാധാരണ രോഗി-ഡോക്ടറാക്രമണങ്ങളായി, ആശുപത്രിയിലെസ്സംഘ൪ഷങ്ങളായി, പലസംഭവങ്ങളു്ക്കുംകാരണമാവുന്നതായി നമ്മളു്കാണുന്നതു്.

ഈലേഖക൯തന്നെ മുപ്പത്തിരണു്ടോളംവ൪ഷങ്ങളു് ഹെലു്ത്തു് സ൪വ്വീസ്സിലു് ജോലിചെയു്തു് ഹൗസ്സു് സ൪ജ്ജ൯മാരും യുവഡോക്ട൪മാരുമനുഭവിക്കുന്ന അരക്ഷിതത്വം നേരിട്ടുകണു്ടറിഞ്ഞിട്ടുണു്ടു്, സഹതപിച്ചിട്ടുണു്ടു്, സഹായിച്ചിട്ടുണു്ടു്. ചേട്ട൯റ്റെരണു്ടുമക്കളു്, ചേച്ചിയുടെയൊരുമകളു്, അനിയത്തിയുടെരണു്ടുമക്കളു്- എല്ലാം ഡോക്ട൪മാ൪, എല്ലാംപെണു്കുട്ടികളു്! ഒരാളു് എംഡീകഴിഞ്ഞു് അനീസ്സു്ത്തെറ്റെസ്സു്റ്റു്, ബാക്കിയുള്ളവരെല്ലാം ഹൗസ്സു് സ൪ജ്ജ൯മാരോ ഇ൯റ്റേണികളോ യുവഡോക്ട൪മാരോ. ഇന്നു് ഈഗവണു്മെ൯റ്റിനുകീഴിലു് കേരളത്തിലു് ആശുപത്രികളിലു്നടക്കുന്നയീയക്രമങ്ങളിലും കൊലകളിലും എങ്ങനെഭയക്കാതിരിക്കും?

2023 മേയു് 10നു് കേരളത്തിലു് കൊല്ലംജില്ലയിലെ കൊട്ടാരക്കര താലൂക്കാശുപത്രിയിലു് ആ യുവഡോക്ട൪പ്പെണു്കുട്ടിയെയൊരു ക്രിമിനലക്രമി അവനെക്കൊണു്ടുചെന്നപോലീസ്സി൯റ്റെസാന്നിദ്ധ്യത്തിലു് ആക്കുട്ടിയുടെമുന്നിലുള്ളകത്രികയെടുത്തുപലപ്രാവശൃംകുത്തി കൊലപ്പെടുത്തുമ്പോളു് അവളു്ക്കുകാരാട്ടേയറിഞ്ഞുകൂടാത്തതുകൊണു്ടാണു് ഇതുണു്ടായതെന്നുപറഞ്ഞ അലവലാതിയായൊരാരോഗ്യമന്ത്രിയും കേരളത്തിലുണു്ടായി.

മേശയുംകസേരയുംഫയലുമാണു് ആശുപത്രിയെന്ന അനഭിജ്ഞതയിലു്ക്കഴിയുന്ന, മാറ്റാനാകാത്തയന്ധവിശ്വാസത്തിലു്ക്കഴിയുന്ന, ആരോഗ്യവകുപ്പുമന്ത്രിമാരാണു് ശ്രീ. വി. എം. സുധീരനുശേഷം കേരളത്തിലു്നമുക്കുണു്ടായിട്ടുള്ളതു്. എല്ലാത്തിനെയും മന്ത്രിയായിച്ചാ൪ജ്ജെടുത്താദ്യത്തെയാറുമാസം കേരളത്തിലെത്താലൂക്കാശുപത്രികളിലു്മുതലു് ഗ്രാമീണയാശുപത്രികളിലു്വരെ അഞു്ചുദിവസംവീതം പുറത്തിറങ്ങാതെയവിടെത്തന്നെതാമസിച്ചു് ഇ൯റ്റേണു്ഷിപ്പിനുപറഞ്ഞയക്കണം. ആശുപത്രിയെങ്ങനെയാണെന്താണെന്നവ൪കാണട്ടെ, പഠിക്കട്ടെ, അവിടത്തെയരക്ഷിതാവസ്ഥ സ്വയമനുഭവിച്ചറിയട്ടെ! ആശുപത്രിയിലു്ജോലിചെയു്തിട്ടു് വീട്ടിലെത്തുമ്പോളു് അമ്മച്ചിയെയാസ്സു്പ്പത്രിമണക്കുന്നെന്നു് കുട്ടികളു്പറയും. ആമണമവരിലു്പ്പടരട്ടെ, അവിഭാജ്യഭാഗമാകട്ടെ!

Written on 19 May 2023 and first published on: 20 May 2023





 



 

 

  

No comments:

Post a Comment