Tuesday, 23 May 2023

1302. പാക്കിസ്ഥാ൯ നിരന്തരം ഇ൯ഡൃയുടെ 2000രൂപ കള്ളനോട്ടടിക്കുന്നതുകൊണു്ടു് ഇ൯ഡൃ 2000രൂപനോട്ടു് പി൯വലിച്ചു. പാക്കിസ്ഥാനുമായുള്ള കള്ളനോട്ടുയുദ്ധത്തിലു് നരേന്ദ്രമോദിതോറ്റുവെന്നുപറഞ്ഞുകൂടേ?

1302

പാക്കിസ്ഥാ൯ നിരന്തരം ഇ൯ഡൃയുടെ 2000രൂപ കള്ളനോട്ടടിക്കുന്നതുകൊണു്ടു് ഇ൯ഡൃ 2000രൂപനോട്ടു് പി൯വലിച്ചു. പാക്കിസ്ഥാനുമായുള്ള കള്ളനോട്ടുയുദ്ധത്തിലു് നരേന്ദ്രമോദിതോറ്റുവെന്നുപറഞ്ഞുകൂടേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Atstock Productions. Graphics: Adobe SP.

പാക്കിസ്ഥാ൯ നിരന്തരം ഇ൯ഡൃയുടെ 2000രൂപ കള്ളനോട്ടടിക്കുന്നതുകൊണു്ടു് ഇ൯ഡൃ 2000രൂപനോട്ടു് പി൯വലിച്ചു. 2023 മേയു് 19നാണു് 2000രൂപനോട്ടു് പി൯വലിച്ചതു്. പാക്കിസ്ഥാനുമായുള്ള കള്ളനോട്ടുയുദ്ധത്തിലു് നരേന്ദ്രമോദിതോറ്റുവെന്നുപറഞ്ഞുകൂടേ?

ഇ൯ഡൃയുടെയിതുവരെയുള്ളഭരണാധികാരികളിലു് രാജ്യത്തി൯റ്റെയുംജനങ്ങളുടെയും ജീവലു്രേഖയായ നോട്ടുകളു്കൊണു്ടുകളിക്കുന്ന ഏറ്റവുംനിരുത്തരവാദിയായഭരണാധികാരിയാണു് ബീജേപ്പീയുടെപ്രധാനമന്ത്രിയായ നരേന്ദ്രമോദി. ഇതിനുകാരണം സാമ്പത്തികശാസു്ത്രത്തെക്കുറിച്ചു് അയാളു്ക്കുയാതൊരുചുക്കുമറിഞ്ഞുകൂടാ എന്നുള്ളതാണു്. അതുപറഞ്ഞുകൊടുക്കാ൯കഴിവുള്ളവരെ കൂടെനി൪ത്തിയിട്ടുമില്ല. ഉള്ളവ൪തന്നെ ശ്രീരാമനും ശ്രീകൃഷു്ണനുമൊക്കെയിനിയുംവന്നു് രാജ്യത്തെനയിക്കുമെന്നു് വിശ്വസിച്ചുംപ്രതീക്ഷിച്ചുംനടക്കുന്ന മൂഢ൯മാരാണു്. ഇ൯ഡൃയിതിനുമുമ്പുഭരിക്കുകയും പ്രധാനമന്ത്രിയായിരിക്കുകയും റിസ൪വ്വുബാങ്കി൯റ്റെ ഗവ൪ണ്ണറും കേന്ദ്രധനകാര്യമന്ത്രിയുമൊക്കെയായിരിക്കുകയുംചെയു്ത മ൯മോഹ൯സിംഗുപോലുള്ളവരുടെയുപദേശമിയാളു് കേട്ടില്ല, തനിയു്ക്കതിനേക്കാളു്ക്കൂടുതലറിയാമെന്നഭാവത്തിലു് തള്ളിക്കളഞ്ഞു. നോട്ടുകളു്നിരോധിക്കുകയും പി൯വലിക്കുകയും പുതിയവയിറക്കുകയുംചെയ്യുമ്പോളു് പാലിക്കേണു്ടനടപടിക്രമങ്ങളെക്കുറിച്ചും അതെത്രത്തോളമാവശ്യമുള്ളതാണെന്നു് വിലയിരുത്തുന്നതിനെക്കുറിച്ചും അവ൪നലു്കിയമുന്നറിയിപ്പുകളുമിയാളു്കേട്ടില്ല. നരേന്ദ്രമോദിയുടെമുന്നിലുണു്ടായിരുന്നയേകയുദ്ദേശം അതിലൂടെത൯റ്റെഭാരതീയജനതാപ്പാ൪ട്ടിയുടെയും യജമാനകോ൪പ്പറേറ്റുകളുടെയും പണശേഖരംവ൪ദ്ധിപ്പിക്കുകയെന്നുള്ളതായിരുന്നു, അതോടൊപ്പം ശത്രുപക്ഷരാഷ്ട്രീയപ്പാ൪ട്ടികളുടെ പണശേഖരംനശിപ്പിക്കുകയും ഉള്ളതുപയോഗിക്കാ൯പറ്റാതാക്കുകയും അതിലൂടെഫലപ്പ്രദമായരാഷ്ട്രീയചെറുത്തുനിലു്പ്പു് അവരിലു്നിന്നു് തെരഞ്ഞെടുപ്പുകളിലു്ത്തനിയു്ക്കുനേരേവരുന്നതു് അവസാനിപ്പിക്കുകയുമായിരുന്നു.

2014ലു് ബീജേപ്പീ ഇ൯ഡൃയിലു് ഭരണത്തിലു്വന്നയുട൯തന്നെ രഹസ്യമായി- രഹസ്യമായെന്നുവെച്ചാലു് സകലകോ൪പ്പറേറ്റുകളുമാദ്യമേയറിഞ്ഞെങ്കിലും ജനങ്ങളും രാജ്യത്തെപ്പ്രതിപക്ഷപ്പാ൪ട്ടികളുമറിയാതെ- നോട്ടുനിരോധനനടപടികളാരംഭിച്ചതു് അതി൯റ്റെതെളിവായിരുന്നു. രാജ്യത്തെജനജീവിതത്തെയും രാജ്യസുരക്ഷയെയുംബാധിക്കുന്ന ഒരുകാര്യത്തിലുംകാണിക്കാത്ത എടുത്തുചാട്ടവുംവെപ്രാളവുംബഹളവും നോട്ടുനിരോധിച്ചു് പുതിയതച്ചടിച്ചിറക്കി കണു്ടെയിന൪ക്കണക്കിനു് സ്വന്തംതാവളങ്ങളിലേക്കു് കൊണു്ടുപോകുന്നതിലു്മാത്രംകാണിച്ചതു് അയാളുടെ പണശേഖരിക്കുകയും ശത്രുക്കളുടേതു് നശിപ്പിക്കുകയുംചെയ്യുകയെന്ന രാഷ്ട്രീയലക്ഷൃങ്ങളാണു്. അയാളുടെമുഖത്തുനോക്കുമ്പോളു്ത്തന്നെ അസ്വസ്ഥതയുണു്ടാക്കുന്നതരത്തിലു് അതു് അയാളെയുമയാളുടെപാ൪ട്ടിയെയും അയാളുടെപാ൪ട്ടിയുടെ കോ൪പ്പറേറ്റുയജമാന൯മാരെയുമൊഴിച്ചു് രാജ്യത്തെമുഴുവ൯ജനങ്ങളെയുംബാധിച്ചു.

പ്രൈവറ്റായയെ൯ഡുറിസ്സളു്ട്ടുകളും സ്വകാര്യനേട്ടങ്ങളും എന്തൊക്കെയായിരിക്കണമെന്നു് ആദ്യമേനിശ്ചയിച്ചുവെച്ച ആ ഒറ്റനടപടിക്കുശേഷമാണു് രാജ്യത്തു് ബീജേപ്പീയുടെസമ്പത്തു് കുത്തനെയുയ൪ന്നതും, ബീജേപ്പീയെനയിച്ചൊട്ടിനിലു്ക്കുന്നകോ൪പ്പറേറ്റുകളു് ലോകത്തൊന്നാംനമ്പ൪സ്സമ്പന്നരായിത്തീ൪ന്നതും, ഓഹരിവിപണിയിലും മറ്റുസകലരീതിയിലുമുള്ളധനസമാഹരണത്തിലും കൃത്രിമങ്ങളാരംഭിച്ചതും. (ലോകത്തൊന്നാംനമ്പ൪ സമ്പന്നരാകുന്നതിനേക്കാളു്ച്ചെലവാണു് ആ സ്ഥാനത്തു് നിലനിലു്ക്കുന്നതു്!). അതോടൊപ്പം ഉള്ളനോട്ടി൯റ്റെയുപയോഗമില്ലായു്മകാരണം പ്രതിപക്ഷപ്പാ൪ട്ടികളുടെഫണു്ടുതക൪ന്നു് രാഷ്ട്രീയരംഗത്തുംഭരണരംഗത്തും നരേന്ദ്രമോദിയപ്പ്രതിരോദ്ധ്യനാവുകയുംചെയു്തു. അതിനുവേണു്ടിമാത്രമായിരുന്നീനോട്ടുനിരോധനം. ഇ൯ഡൃകണു്ടയൊന്നാംതരം ചതിയുംവഞു്ചനയും കുടിലതയുമായിരുന്നുനടന്നതു്, അതും പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും റിസ൪വ്വുബാങ്കുഗവ൪ണ്ണറുമടക്കമുള്ള ഭരണഘടനാനിയമിതരിലു്നിന്നും. രാജ്യത്തിനുമുഴുക്കെയറിയാവുന്നയീപ്പച്ചപ്പരമാ൪ത്ഥം അംഗീകരിക്കാ൯ഭയന്നവരും അംഗീകരിക്കാ൯ലജ്ജിച്ചവരുമാണു് റിസ൪വ്വുബാങ്കും സുപ്രീംകോടതിയും. രാജ്യത്തുനോട്ടുനിരോധിക്കാനും പുതിയതിറക്കാനും ഗവണു്മെ൯റ്റിനുംപ്രധാനമന്ത്രിക്കുമൊന്നും യാതൊരധികാരവുമില്ല റിസ൪വ്വുബാങ്കിനേയധികാരമുള്ളൂവെന്നതുപോലും അംഗീകരിക്കാനവ൪ഭയപ്പെട്ടു, ലജ്ജിച്ചു. അവരുടെതീരുമാനങ്ങളും അവരുടെവിധികളുമെല്ലാം അങ്ങനെയുള്ളതായിരുന്നു. പഴയയൊറ്റരൂപാനോട്ടുപോലെ ഏറ്റവുംതാഴു്ന്നഡിനോമിനേഷനിലു് നോട്ടിറക്കാനേ കേന്ദ്രഗവണു്മെ൯റ്റിനധികാരമുള്ളൂവെന്നതു് ചൂണു്ടിക്കാണിച്ചതുപോലുമവരെ അസ്വസ്ഥരാക്കി. നാണയമടിക്കാ൯മാത്രമുള്ളയധികാരമാണു് സെ൯ട്രലു്ഗവണു്മെ൯റ്റിനുള്ളതു്. അതിലു്മാത്രം അതുവിതരണംചെയ്യാനുള്ളയധികാരമേ റിസ൪വ്വുബാങ്കിനുള്ളൂ.

പാക്കിസ്ഥാനച്ചടിക്കുന്ന 2000രൂപയുടെകള്ളനോട്ടു് ഡ്രോണുകളു്വഴിപറത്തുകയും വിമാനംപറത്തി ഇ൯ഡൃയിലു്ക്കൊണു്ടുവന്നു് ആകാശത്തുനിന്നും സൗജന്യമായി ചൊരിയുകയുമല്ലല്ലോ ചെയു്തിരുന്നതു്, അതൃത്തികടന്നെത്തിക്കുകയായിരുന്നില്ലേ? അതൃത്തിയിലിത്രയുംകാലവും നരേന്ദ്രമോദി എന്തുചെയു്തുകൊണു്ടുനിലു്ക്കുകയായിരുന്നു? അതൃത്തിയിലതുതടഞ്ഞാലു്പ്പോരായിരുന്നോ? ഒരുഭരണാധികാരിയൊരുനോട്ടിറക്കുമ്പോളു് ആനോട്ടിനുസംരക്ഷണംകൊടുക്കാ൯കഴിയാത്തഭരണാധികാരി എന്തുഭരണാധികാരിയാണു്?

Written on 20 May 2023 and first published on: 23 May 2023











No comments:

Post a Comment