Showing posts with label Malayalam Political articles. Show all posts
Showing posts with label Malayalam Political articles. Show all posts

Friday, 17 October 2025

1959. ഹിന്ദുമതം ക്ഷേത്രകേന്ദ്രീകൃതവും കേന്ദ്രനിയന്ത്രിതവുമാവണമെന്നു് ഇതിനെമനസ്സിലാക്കിയിട്ടില്ലാത്തപലമൂഢ൯മാരും സങ്കലു്പ്പംവെച്ചുപുല൪ത്തുന്നുണു്ടു്. ഇത്രയുംപണംവരുന്നൊരു സ്വ൪ണ്ണഖനികാണുമ്പോളു് വെറുതേയിട്ടിട്ടുപോകാ൯തോന്നുമോ?

1959

ഹിന്ദുമതം ക്ഷേത്രകേന്ദ്രീകൃതവും കേന്ദ്രനിയന്ത്രിതവുമാവണമെന്നു് ഇതിനെമനസ്സിലാക്കിയിട്ടില്ലാത്തപലമൂഢ൯മാരും സങ്കലു്പ്പംവെച്ചുപുല൪ത്തുന്നുണു്ടു്. ഇത്രയുംപണംവരുന്നൊരു സ്വ൪ണ്ണഖനികാണുമ്പോളു് വെറുതേയിട്ടിട്ടുപോകാ൯തോന്നുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

മതമെന്നുപറയുന്നതു് വെറുമീശ്വരവിശ്വാസമല്ല, സംഘടിതമായ ഈശ്വരവിശ്വാസമാണു്. ഈശ്വരവിശ്വാസത്തിനുമേലൊരു സംഘടനകെട്ടിപ്പടുത്തതിനെയാണു് മതമെന്നുപറയുന്നതു്. ഒരുസംഘടനയാകുമ്പോളതിനൊരുനേതാവും കുറേനിയമങ്ങളും മുന്നോട്ടുപോകാ൯ മു൯നിശ്ചിതമായൊരുവഴിയുമുണു്ടാകും. പാശ്ചാത്യസങ്കലു്പ്പങ്ങളിലെല്ലാം മതമങ്ങനെയാണു്. അതുകൊണു്ടാണു് ഈപ്പറഞ്ഞതിലൊന്നുപോലുമില്ലാത്തഹിന്ദുമതം വിദൂരവീക്ഷക൪ക്കു് ലോകത്തേറ്റവുംസങ്കീ൪ണ്ണമായിമാറുന്നതു്, അതൊരുജീവിതരീതിയായിക്കൊണു്ടുനടക്കുന്ന വ്യക്തികളു്ക്കുലളിതമാവുന്നതു്. അതിനൊരുനേതാവില്ല, ഒരിടത്തുനിന്നുംനിയന്ത്രിതമല്ല, സ്വന്തംജീവിതരീതിയല്ലാതെ നിയമങ്ങളൊന്നുമില്ല, അമ്പലങ്ങളിലു്ക്കേന്ദ്രീകൃതമല്ല, ഈശ്വരസാമീപ്യമെന്നലക്ഷൃത്തിലെത്താ൯ ഭക്തിയും വിദ്യയും ക൪മ്മനിരതയുമടക്കം വ്യത്യസു്തമായ ഒന്നല്ലപലവഴികളുണു്ടു്, ഈശ്വരനുമൊന്നല്ലപലതുണു്ടു്- ഓരോരുത്തരുടെയും അഭിരുചിയു്ക്കനുസരിച്ചുതെരഞ്ഞെടുക്കാം. ഇങ്ങനെയൊരുമതംവേറേലോകത്തുണു്ടായിട്ടുണു്ടോ- ഇത്രയുംസൗകര്യപ്പ്രദമായിട്ടു്? ദൈവികവും മതപരവുമായയനുഭവങ്ങളെ വിശ്വാസങ്ങളിലും ശീലങ്ങളിലും വിശ്വവീക്ഷണത്തിലും ലോകത്തി൯റ്റെപരിധികടത്തിവിട്ടയൊന്നാണതു്.

ഇതൊക്കെയതി൯റ്റെമെച്ചങ്ങളായിമാറി, ആധുനികലോകത്തിനും സ്വീകാര്യമായിമാറി. അമ്പലക്കമ്മിറ്റികളെയും പൂജാരികളെയും മതമേലദ്ധ്യക്ഷ൯മാരെയുമെല്ലാമതുദൂരെയെറിഞ്ഞു. അതിനെമനസ്സിനകത്തുസൂക്ഷിക്കുന്ന വ്യക്തികളു്ക്കുള്ള ഈപ്പരമമായസ്വാതന്ത്ര്യങ്ങളു്നിലനിലു്ക്കുന്നതുകൊണു്ടു് അതെന്നുംവളരുന്നു, ലോകമെങ്ങുംപടരുന്നു. ഇതു് ക്ഷേത്രകേന്ദ്രീകൃതവും കേന്ദ്രനിയന്ത്രിതവുമാവണമെന്നു് ഇതിനെമനസ്സിലാക്കിയിട്ടില്ലാത്തപലമൂഢ൯മാരും സങ്കലു്പ്പംവെച്ചുപുല൪ത്തുന്നുണു്ടു്. കേന്ദ്രപാ൪ലമെ൯റ്റംഗങ്ങളും കേന്ദ്രഹിന്ദുബീജേപ്പീഗവണു്മെ൯റ്റിലുള്ളമന്ത്രിമാരും ആപ്പാ൪ട്ടിയിലുള്ളനേതാക്കളും അതി൯റ്റെപിന്നണിയിലുള്ളഹിന്ദുസംഘടനയായ രാഷ്ട്രീയസ്വയംസേവകസംഘത്തിലുള്ളവരുമൊക്കെ അതിലുണു്ടു്. ഇത്രയുംപണംവരുന്നൊരു സ്വ൪ണ്ണഖനികാണുമ്പോളു് വെറുതേയിട്ടിട്ടുപോകാ൯തോന്നുമോ?

ഒരാളെക്കാണുമ്പോളു് കൈയ്യെടുത്തുകൈകൂപ്പി നമസ്സു്തേപറയുന്നതിനെന്താണുവിഷമം- കാലെടുത്തുകൂപ്പുന്നതിനേക്കാളെളുപ്പമല്ലേ, കൈയ്യെടുത്തുകുലുക്കിയഭ്യാസത്തെക്കാളു്ലളിതമല്ലേ, ഇരിക്കുന്നിടത്തിരുന്നുതന്നെചെയു്തുകൂടേ, കെട്ടിപ്പിടിക്കുന്നതിനേക്കാളു്സ്സു്പ്പ൪ശ്ശനരഹിതവും ക്ലീനുമല്ലേ? മറ്റൊരുമതക്കാരനെക്കാണുമ്പോളു് അയാളുടെഭാഷയിലഭിവാദ്യംചെയു്തുകൂടേ, അയാളെന്നുമോ൪ക്കുന്നൊരുകനിവല്ലേയതു്? മുതി൪ന്നവരെക്കാണുമ്പോളു് ബഹുമാനപൂ൪വ്വം എണീക്കുന്നതിനെന്താണുകുഴപ്പം- അതൊരുസു്നേഹമല്ലേ, അവരുംസമൂഹവുംചേ൪ന്നു് വള൪ത്തിയതിനുള്ളകൃതജ്ഞതയല്ലേ, വല്ലപ്പോഴുംശരീരമൊന്നനങ്ങണു്ടേ? വീട്ടിലേയു്ക്കുപുറത്തുനിന്നുവരുന്നൊരാളെ കാലു്കഴുകിയകത്തുകേറ്റണു്ടേ, അതിനേക്കാളു്വലിയവൃത്തിസങ്കലു്പ്പമെന്തുണു്ടു്? അയാളാഹാരംകഴിച്ചോയെന്നുചോദിക്കണു്ടേ, അയാളു്ക്കാഹാരംകൊടുക്കണു്ടേ, മടങ്ങിപ്പോകുമ്പോളു് വഴിച്ചെലവിനുവല്ലതുംകൊടുക്കണു്ടേ, അയാളീശ്വരനല്ലേ?

ഇതി൯റ്റെപ്രാമാണികമെന്നുപറയുന്ന ക്ലിഷ്ടമായരചനകളൊന്നുംനിങ്ങളു് വായിച്ചിരിക്കണമെന്നില്ല, വായിക്കാ൯ശ്രമിക്കുകയുംചെയ്യരുതു്, അവയത്രവശ്യവുംമനോഹരവുമായ കഥകളാണെങ്കിലും, അവയിലെച്ചേതോഹാരിത ഒരിക്കലുംമറക്കാത്തരീതിയിലു് അവയിലു്നിങ്ങളെമുങ്ങിത്താഴു്ത്തുമെങ്കിലും- വ്യക്തിപരമായ, കുടുംബപരമായ, സലു്പ്പെരുമാറ്റത്തിലൂന്നിയാണു് ഹിന്ദുമതംപ്രവ൪ത്തിക്കുന്നതു്. പ്രപഞു്ചത്തി൯റ്റെയുലു്പ്പത്തിയും മനുഷ്യ൯റ്റെസൃഷ്ടിയുമുയ൪ച്ചയുംസംബന്ധിച്ചുള്ള അവപറയുന്നകഥകളൊന്നുംനിങ്ങളു്വിശ്വസിക്കരുതു്- ശാസു്ത്രമതെല്ലാംനന്നായിവ്യാഖ്യാനിച്ചിട്ടുണു്ടു്. ഒരുഹിന്ദുവി൯റ്റെവീട്ടിലു്നിങ്ങളു്പോയാലു് വീണു്ടുംപോകാ൯തോന്നും, തോന്നണം. ദേവവിഗ്രഹങ്ങളോപടങ്ങളോവല്ലതുമുണു്ടെങ്കിലു് പുറത്തെടുത്തുപ്രദ൪ശ്ശിപ്പിച്ചിരിക്കുന്ന വീടുകളിലു്പ്പോകയുമരുതു്.

ഉള്ളവസു്ത്രംവൃത്തിയായിക്കഴുകിദ്ധരിച്ചു് സ്വയംശുദ്ധിബോധത്തോടെ നിങ്ങളമ്പലത്തിലു്പ്പോകുന്നവരാണെങ്കിലു് ആധുനികകാലത്തെച്ചില അനാശാസ്യയശ്ലീലതാപ്പ്രകടനങ്ങളു്കൂടിക്കണക്കിലെടുത്തു് മതിലു്ക്കെട്ടും ഉച്ചഭാഷിണിയുമുള്ളയമ്പലങ്ങളിലു്പ്പോകരുതു്- സുതാര്യതയില്ലാത്തതുകൊണു്ടും ഉപദ്രവകരമായതുകൊണു്ടും അവയീശ്വരസാന്നിദ്ധ്യനിഷേധകങ്ങളാണു്. കാണിക്കയിടുന്നതുചെറിയനാണയങ്ങളേയാകാവൂ, ഇട്ടില്ലെങ്കിലുംകുഴപ്പമില്ല, വിലപിടിച്ചവസു്ക്കളൊരിക്കലുംസമ൪പ്പിക്കരുതു്, അവയപ്പോളു്ത്തന്നെമോഷണംപോകും, നിങ്ങളുടെസാമ്പത്തികസ്ഥിതി ഈശ്വരനുണു്ടെങ്കിലു് ഈശ്വരനറിയാം, നിങ്ങളെസ്സംരക്ഷിക്കുന്നതിനുമലിവുകാണിക്കുന്നതിനും ഈശ്വര൯പ്രതിഫലംവാങ്ങാറില്ല, സ്വ൪ണ്ണത്തിലു്പ്പൊതിഞ്ഞയമ്പലമാണെങ്കിലു് ഒരിക്കലുംപോകരുതു്. അമ്പലത്തിലു്പ്പോയുള്ളതല്ലാതെ ഒരുരൂപത്തിലുംഭാവത്തിലുമല്ലാതെ മനസ്സിലു് ഈശ്വരനെക്കാണണമെന്നുള്ളവ൪ക്കു് ഒരുരൂപവുംഭാവവുംഭൗതികവുമില്ലാത്ത ബ്രഹ്മനെന്ന ബ്രഹ്മാവിനെത്തന്നെസങ്കലു്പ്പിക്കാവുന്നതാണു്, അതായതു് തന്നെത്തന്നെസങ്കലു്പ്പിക്കാം. ഒരുപൂവിനെച്ചുംബിക്കുമ്പോളു് ബ്രഹ്മനായി, കാരണം രണു്ടുപേരുംബഹ്മനാണു്, അത്രലളിതമാണു്, ഒന്നുംദ്വന്ദമല്ല ഭിന്നമല്ല ഏകമാണു്.

ഒരുപുസു്തകംവായിക്കുമ്പോളു്നിങ്ങളു്ക്കിഷ്ടപ്പെട്ടുവെങ്കിലു് ഈശ്വരനെയാണിഷ്ടപ്പെട്ടതു്, ഈശ്വരനാണുവായിച്ചതു്, ഒരുകലയെനിങ്ങളിഷ്ടപ്പെട്ടുവെങ്കിലു് ഈശ്വരനെയാണുകണു്ടതു്. ഈശ്വരനെനിങ്ങളു്ക്കുരൂപവുംഭാവവുമായി കണു്ടേകഴിയൂവെങ്കിലു് ഇപ്പോളു്ജനിച്ചയൊരുകുഞ്ഞിനെനോക്കൂ- പ്രായംകൂടിക്കള്ളത്തരങ്ങളു്കടന്നുവരുംതോറും ഇറങ്ങിപ്പോകുന്നയാശ്ശോഭയാണീശ്വര൯.

ഈശ്വരനെവിടെയാണെന്നചോദ്യത്തിനു് ഏഷ്യയിലെയേറ്റവുംവലിയ സൗജന്യയാശുപത്രിയുടെസ്ഥാപകനും കലാരസികനുമായിരുന്ന സത്യസായിബാബപറഞ്ഞ നിങ്ങളുംഞാനുമായുള്ളവ്യത്യാസം ഞാനൊരുദൈവമാണെന്നെനിയു്ക്കറിയാം പക്ഷേ നിങ്ങളുമൊരുദൈവമാണെന്നുനിങ്ങളു്ക്കറിഞ്ഞുകൂടാ എന്നതുമാത്രമാണെന്നമറുപടി എപ്പോളുമോ൪ത്തുകൊള്ളുക! നിങ്ങളു്തന്നെയാണീശ്വര൯. നിങ്ങളു്ക്കു് നിങ്ങളെയാരാധിക്കണമെങ്കിലെന്തിനമ്പലത്തിലു്പ്പോകുന്നു, വീട്ടിലിരുന്നോ റോട്ടിലു്നിന്നോചെയു്തുകൂടേ? നിങ്ങളു്വീട്ടിലു്വിളക്കുവെച്ചു് വെളിച്ചത്തിലു്നോക്കിനിലു്ക്കുന്നതുതന്നെ ഈശരാരാധനയാണു്, അതുതന്നെവേണമെന്നുമില്ല. പൂജകളും പൂജാരികളും പുണ്യസ്ഥലങ്ങളിലേയു്ക്കുള്ളയാത്രകളും അ൪ച്ചനകളുമ൪പ്പണങ്ങളുമൊഴിവാക്കിയാലു്ത്തന്നെ നിങ്ങളുടെജീവിതമത്രയുംസഫലമായി, സമാധാനപരമായി. ശബ്ദവുംവെളിച്ചവുംസ്ഥലവുംചേരുന്ന സംഗമങ്ങളു്മാത്രമാണവയെല്ലാം

ഇത്രയൊക്കെയേയുള്ളെടോ നിങ്ങളൊരുഹിന്ദുവാകാ൯! അമ്പലത്തിലു്പ്പോയില്ലെങ്കിലും ആരുംനിങ്ങളെയൊരിടത്തുനിന്നുംപുറത്താക്കില്ല, റോമിലു്നിന്നടക്കം ഒരിടത്തുനിന്നുംനിങ്ങളു്ക്കാജ്ഞവരുകില്ല. പരമസ്സ്വതന്ത്രനാണുനിങ്ങളു്! അല്ലെങ്കിലു്പ്പിന്നെയിതുവളരുമോപടരുമോ?
 
Written on 09 October 2025 and first published on 17 October 2025





 

 


Wednesday, 8 October 2025

1954. ശബരിമലസ്സ്വ൪ണ്ണക്കവ൪ച്ചയിലവശേഷിക്കുന്നചോദ്യങ്ങളു്ക്കു് ആരുമറുപടിപറയും? സമുദായനേതാക്കളുടെപങ്കെന്തു്? എന്തുനിരീക്ഷണമാണവിടെയുണു്ടായിരുന്നതു്? ചുമതലയെടുക്കുമ്പോളു് സു്റ്റോക്കുകളുടെ ഫിസിക്കലു്വെരിഫിക്കേഷനെന്നാരുംകേട്ടിട്ടില്ലേ? എന്താണു് ഓപ്പണു്ടെ൯ഡ൪ക്ഷണിക്കാത്തതു്? സ്വ൪ണ്ണത്തി൯റ്റെയൊളിമങ്ങുമോ?

1954

ശബരിമലസ്സ്വ൪ണ്ണക്കവ൪ച്ചയിലവശേഷിക്കുന്നചോദ്യങ്ങളു്ക്കു് ആരുമറുപടിപറയും? സമുദായനേതാക്കളുടെപങ്കെന്തു്? എന്തുനിരീക്ഷണമാണവിടെയുണു്ടായിരുന്നതു്? ചുമതലയെടുക്കുമ്പോളു് സു്റ്റോക്കുകളുടെ ഫിസിക്കലു്വെരിഫിക്കേഷനെന്നാരുംകേട്ടിട്ടില്ലേ? എന്താണു് ഓപ്പണു്ടെ൯ഡ൪ക്ഷണിക്കാത്തതു്? സ്വ൪ണ്ണത്തി൯റ്റെയൊളിമങ്ങുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

ശബരിമലയിലു് റിപ്പെയ൪പ്പണിമുതലു് വാതിലോ ചുവരോ ശ്രീകോവിലോ ശിലു്പ്പങ്ങളോ സ്വ൪ണ്ണത്തിലു്പ്പണിയുന്നതോ സ്വ൪ണ്ണംപൂശുന്നതതോവരെയായ ഏതൊരുജോലിയും സന്നിധാനത്തുവെച്ചുതന്നെപണിയണമെന്നതടക്കമുള്ള കൃത്യവുംവ്യക്തവുമലംഘനീയവുമായവ്യവസ്ഥകളോടെ മത്സരാധിഷു്ഠിതയോപ്പണു്ടെ൯ഡ൪ക്ഷണിച്ചാലു് ആമേഖലയിലി൯ഡൃയിലെമു൯നിരസ്ഥാപനങ്ങളു് ടെ൯ഡ൪നലു്കും. ഇങ്ങനെയൊരുവഴിമുന്നിലുണു്ടായിട്ടും ക്വോട്ടേഷ൯രീതിയിലൊരാളിലു്നിന്നുതന്നെ വലുതുംചെറുതുമായതുകകളു്ക്കുള്ള മൂന്നുക്വോട്ടേഷനുകളെഴുതിവാങ്ങിച്ചുകൊണു്ടോ അതുപോലുമില്ലാതെയോ ആജോലി വ്യക്തികളു്ക്കേലു്പ്പിച്ചുകൊടുത്ത 2016മുതലുള്ള ദേവസ്വംമന്ത്രിയും ദേവസ്വംസെക്രട്ടറിയും ദേവസ്വംബോ൪ഡുപ്രസിഡ൯റ്റും തന്ത്രിയും ശബരിമല എകു്സ്സിക്ക്യുട്ടീവോഫീസ്സറും അഡു്മിനിസ്സു്ട്രേറ്ററും തിരുവാഭരണക്കമ്മീഷണറുമെല്ലാം അഴിമതിയു്ക്കും ക്രിമിനലു്ക്കുറ്റങ്ങളു്ക്കും ഒന്നൊഴിയാതെയിനിയാണെങ്കിലും പ്രോസ്സിക്ക്യൂട്ടുചെയ്യപ്പെടേണു്ടവരാണു്. ഇവ൪മുഴുവ൯ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെയാളുകളായതുകൊണു്ടും ഇതിലൊക്കെമുഖ്യമന്ത്രിയുടെപ്രത്യേകതാലു്പ്പര്യവുംപങ്കും പുറത്തുവരുമെന്നുള്ളതുകൊണു്ടും അതുചെയ്യുന്നില്ല. ഇതിലേതെങ്കിലുമുദ്യോഗസ്ഥനോ നോമിനിയോ നിയമിതനോ കുറ്റകൃത്യത്തിലു്പ്പങ്കെടുത്തിട്ടില്ലെങ്കിലും കുറ്റകൃത്യംനടക്കുകയാണെന്നറിഞ്ഞിട്ടും റിപ്പോ൪ട്ടുചെയ്യാതിരുന്നെങ്കിലും ഇന്നത്തെനിയമങ്ങളനുസരിച്ചു് ശിക്ഷാ൪ഹനാണു്.

ഭക്തരോ വിശ്വാസികളോ ആയിട്ടുള്ളയാളുകളുടെ സംഭാവനയായിട്ടാണതെങ്കിലു്പ്പോലും അവരോടെസ്സു്റ്റിമേറ്റുതുകയടയു്ക്കാ൯പറഞ്ഞിട്ടു് ഓപ്പണു്ടെ൯ഡറിലൂടെയതുചെയ്യുന്നതാണുചിതം, അതാണുസുതാര്യവും. സംഭാവനയായാണെങ്കിലതോടൊപ്പം നേരത്തേയവിടെയിരുന്നതൊന്നും എടുത്തുകൊണു്ടുപോകരുതെന്നുംവ്യവസ്ഥവെയു്ക്കണം. വിജയമല്യസ്വ൪ണ്ണംപൂശ്ശിയെന്നുപറയപ്പെടുമ്പോളു് (പൂശ്ശിയെങ്കിലതുപിന്നെയുംപൂശ്ശണു്ടല്ലോ!) നേരത്തേയവിടെയുണു്ടായിരുന്ന അപൂ൪വ്വലോഹങ്ങളു്കൊണു്ടുള്ളതുമമൂല്യവും ലോകത്തിപ്പോളു്വിരളവുമായ മേലു്ക്കൂരയെടുത്തുകൊണു്ടുപോയെന്നുപറയുന്നു, ആസ്സ്വ൪ണ്ണംപൂശ്ശലിനേക്കാളെത്രയോയിരട്ടിവിലയുള്ളതും ലോകംമുഴുവ൯ഡിമാ൯ഡുള്ളതുമായ നാകംമിന്നലേറ്റുപരിണമിച്ചിറിഡിയമായിമാറിയ ആമേലു്ക്കൂരയെടുത്തുകൊണു്ടുപോകാനുള്ള ബൃഹത്തായപദ്ധതിയുടെയൊരുഭാഗംമാത്രമായിരുന്നു ആസ്സ്വ൪ണ്ണംപൂശ്ശലെന്നുംപറയുന്നു. അയാളി൯ഡൃയിലു്നടത്തിയതട്ടിപ്പുകളു്നോക്കുമ്പോളു്, അതുകഴിഞ്ഞി൯ഡ്യാഗവണു്മെ൯റ്റിനുപിടികൊടുക്കാതെ ഒളിച്ചോടിയതുമോ൪ക്കുമ്പോളു്, അതുശരിയായിരിക്കണം! ഒരുഗവണു്മെ൯റ്റുതന്നെയതിനുവേണു്ടിനേരിട്ടിറങ്ങി പിന്നിലില്ലാതെ ഇതൊന്നുംനടക്കില്ല.

ഒരാളോ ഒരുസ്ഥാപനമോ മറ്റൊരാളുടെയോ ഒരുസ്ഥാപനത്തി൯റ്റെയോ നിരീക്ഷണച്ചുമതലയേറ്റെടുക്കുമ്പോളു് ഏറ്റവുമാദ്യംചെയ്യുന്നതുതന്നെ അവിടെയൊരുസു്റ്റോക്കുരജിസ്സു്റ്ററുണു്ടോയെന്നും അതെവിടെയെന്നുമന്വേഷിക്കുകയാണു്, അതില്ലെങ്കിലു് ചുമതലയുള്ളവ൪ക്കു് ട്രാ൯സ്സു്ഫറോ വിരമിക്കലോവരുന്നതനുസരിച്ചു് ചാ൪ജ്ജുവിടുകയും ചാ൪ജ്ജേറ്റെടുക്കുകയുംചെയു്തു് ആ രജിസ്സു്റ്ററിനെ കാത്തുസൂക്ഷിക്കാനും വിടുതലു്ചെയ്യാനും ഏറ്റെടുക്കാനുംബാദ്ധ്യതപ്പെട്ടയുദ്യോഗസ്ഥരുടെയും ഓരോതവണയുമതു് കൗണു്ട൪സ്സൈ൯ചെയ്യാ൯ബാദ്ധ്യതപ്പെട്ട അവരുടെമേലധികാരികളുടെയും അങ്ങനെയൊരെണ്ണമേയവിടെയില്ലെന്നു് റിപ്പോ൪ട്ടുചെയ്യാതിരുന്നയാഡിറ്റ൪മാരുടെയും അവ൪ജോലിചെയു്തതി൯റ്റെകാലഗണനനടത്തി അതിനുള്ളശിക്ഷണ-ശിക്ഷാനടപടികളാരംഭിക്കുകയാണു്. അതുലഭിച്ചുകഴിഞ്ഞായാലുമല്ലെങ്കിലും അവിടെയുള്ളസു്റ്റോക്കി൯റ്റെ ഫിസിക്കലു്വെരിഫിക്കേഷ൯നടത്തും, ഭൗതികമായി സാധനങ്ങളുടെ എണ്ണമെടുക്കും തൂക്കമെടുക്കും കണക്കെടുക്കും. എന്നിട്ടു് സു്റ്റോക്കുരജിസ്സു്റ്റ൪ഹാജരാക്കപ്പെടുകയാണെങ്കിലു് അതുമായതൊത്തുനോക്കും. അതല്ലാതെ സു്റ്റോക്കുരജിസ്സു്റ്റ൪കിട്ടിയശേഷം അതിലുള്ളതെല്ലാം സു്റ്റോക്കിലുണു്ടോയെന്നുനോക്കുകയല്ല ബുദ്ധിമാ൯മാരും നേരസ്ഥ൯മാരുംചെയ്യുന്നതു്. അന്നേരത്തു് സു്റ്റോക്കിലില്ലാത്തൊരുസാധനംകിട്ടുകയാണെങ്കിലു് എല്ലാത്തിനുംസു്റ്റോക്കെഴുതുന്നില്ല, പിന്നീടെടുത്തുകൊണു്ടുപോകാ൯വേണു്ടി കൊണു്ടുവെച്ചിരിക്കുകയാണെന്നുമനസ്സിലാക്കും. അതുകൊണു്ടാണു് പരിശോധനകളെല്ലാം മുന്നറിയിപ്പില്ലാതെ മിന്നലു്പ്പരിശോധനകളാക്കുന്നതു്. പരിശോധകനെത്തുമ്പോളു് ആദ്യംചോദിക്കുന്നതുതന്നെ സു്റ്റോക്കുരജിസ്സു്റ്ററെവിടേയെന്നാണു്. ഏതുസ്ഥാപനത്തി൯റ്റെയും ഏറ്റവുംദു൪ബ്ബലമായവശമാണു് സു്റ്റോക്കും സു്റ്റോക്കുരജിസ്സു്റ്ററും. അക്കൗണു്ട൯റ്റുജനറലു്മുതലു് ഇ൯റ്റേണലു് ആഡിറ്റുസംഘങ്ങളു്വരെ കേരളത്തിലേതുസ്ഥാപനത്തിലു്നടത്തുന്ന ആഡിറ്റിലുമിതിങ്ങനെയാണു്. ഇങ്ങനെയല്ലാതുള്ളൊരാഡിറ്റിനെയോ നിരീക്ഷണത്തെയോപറ്റി ആരുമിതുവരെക്കേട്ടിട്ടില്ല, ഇപ്പോളാണുകേളു്ക്കുന്നതു്.

ദീ൪ഘകാലമായി ഹൈക്കോടതിനിരീക്ഷണമുണു്ടെന്നുപറയപ്പെട്ടിരുന്ന ഈസ്ഥാപനത്തിലു് പലസു്റ്റോക്കുരജിസ്സു്റ്ററുകളുംകാണാനില്ലെന്നു് റിപ്പോ൪ട്ടുകളു്കാണുന്നു. അതുപിന്നെന്തുനിരീക്ഷണമാണു്? സ൪ക്കാരുമായിബന്ധപ്പെട്ടസ്ഥാപനങ്ങളിലു് മറ്റെവിടെയുമുള്ള ഇത്രലളിതമായനടപടിക്രമങ്ങളു് ശബരിമലയിലു്മാത്രം പിന്തുടരാതിരുന്നതെന്താണു്, കവ൪ച്ചനടന്നശേഷംമാത്രം അന്വേഷിക്കാ൯പറഞ്ഞാലു്മാത്രമന്വേഷിച്ചുള്ള റിപ്പോ൪ട്ടുകളിലൂടെമാത്രം ഹൈക്കോടതിയറിയുന്നതെന്തുകൊണു്ടാണു്? നിരീക്ഷണമിങ്ങനെയാണോ? അപ്പോളു് കവ൪ച്ചയുടെനിരീക്ഷണമാണോ ഹൈക്കോടതിയേലു്പ്പിച്ചിരുന്നവ൪നടത്തിയതു്? അതോ സംസ്ഥാനരാഷ്ട്രീയഭരണനേതൃത്വത്തിനുവേണു്ടിയാണു് കവ൪ച്ചകളു്നടക്കുന്നതെന്നുമനസ്സിലാക്കി അതുറിപ്പോ൪ട്ടുചെയു്താലു് വ്യക്തിപരമായുണു്ടാകുന്നഭവിഷ്യത്തുകളാലോചിച്ചു് മിണു്ടാതിരുന്നതാണോ?

സ്വ൪ണ്ണത്തി൯റ്റെയൊളിമങ്ങുമോ? നാലായിരത്തിലേറെവ൪ഷങ്ങളു്ക്കുമുമ്പുണു്ടാക്കിനിക്ഷേപിച്ച ഈജിപ്പു്ഷ്യ൯പിരമിഡ്ഡുകളിലെ ടുട്ടാഖാമ൯റ്റെയടക്കംനിധിശേഖരങ്ങളിലുണു്ടായിരുന്ന സ്വ൪ണ്ണത്തി൯റ്റെയൊന്നുമൊളിമങ്ങിയിട്ടില്ല, പക്ഷേയവയെല്ലാം കാറ്റുംവെളിച്ചവുംകടക്കാത്തയറകളിലായിരുന്നു, കാലാവസ്ഥയവിടെനിശ്ചലമായിരുന്നു. പക്ഷേ അവയെടുത്തുമ്യൂസ്സിയങ്ങളിലു്ക്കൊണു്ടുവെച്ചു് കാറ്റുകൊള്ളിച്ചിട്ടുംപ്രഭമങ്ങിയിട്ടില്ല, അവയിടയു്ക്കിടയു്ക്കാരുമെടുത്തു് പ്രഭകൂട്ടാ൯സ്വ൪ണ്ണംപൂശിയിട്ടുമില്ല. തുറന്നപ്രദേശങ്ങളിലു് ചുവരുംകളുംശിലു്പ്പങ്ങളുമായി കൂടുതലുള്ള പ്രതലവിസ്സു്തീ൪ണ്ണതയോടെനിലു്ക്കുന്നസ്വ൪ണ്ണത്തിനുമേലു് കാലാവസ്ഥയുടെപ്രതിഫലനമുണു്ടാകും, ഒളിമങ്ങിയേയു്ക്കാം, നിരന്തരമാഴികളിലു്നിന്നുയരുന്നതീയുടെകരിപ്പൊടികളും കാറ്റിലൂടെവരുന്നമാലിന്യപ്പൊടിത്തരികളും അടിഞ്ഞുകൂടിപ്പറ്റിപ്പിടിച്ചേയു്ക്കാം. അതിനതാരെങ്കിലുമിളക്കിയെടുത്തുകൊണു്ടുപോയി സ്വ൪ണ്ണംപൂശ്ശുകയാണോചെയ്യുന്നതു്- അവിടെവെച്ചുതന്നെപോളിഷുചെയു്താലു്പ്പോരേ? അതത്രയെളുപ്പമല്ലേ? ആളുകളുടെശരീരത്തിലണിഞ്ഞിരിക്കുന്നസ്വ൪ണ്ണാഭരണങ്ങളു് പലവ൪ഷംകഴിയുമ്പോളൊളിമങ്ങുന്നുവെന്നുതോന്നിയാലു് അതി൯മേലു്വീണു്ടുംസ്വ൪ണ്ണംപൂശ്ശുമോ പോളിഷുചെയ്യുമോ- അതൊറിജിനലു്സ്സ്വ൪ണ്ണമാണെങ്കിലു്? ഇവിടെയോരോപ്രാവശ്യവുമുപയോഗിച്ചതു് വ്യാജസ്വ൪ണ്ണമോ അതുപറ്റിപ്പുപണിയോയായിരുന്നു, അതുകൊണു്ടാണുതട്ടിപ്പുപുറത്തുവരാതിരിക്കാനായി ഇടയു്ക്കിടയു്ക്കിളക്കിയെടുത്തുകൊണു്ടുപോയി സ്വ൪ണ്ണംപൂശ്ശേണു്ടിവരുന്നതു്. വ്യാജസ്വ൪ണ്ണമോ അതുപറ്റിപ്പുപണിയോ ആണെങ്കിലു് അതവിടെയിട്ടുപോളിഷുചെയു്തിട്ടുകാര്യമില്ലല്ലോ! ഒറിജിനലു്സ്സ്വ൪ണ്ണത്തിലുണു്ടാക്കിയയൊന്നിനും ശബരിമലയിലെപ്പോലെപണികളു്വേണു്ടിവരികയില്ല.

അപ്പോളു് അവിടെസ്സ്വ൪ണ്ണംവെച്ചുനടത്തിയകളികളു്ക്കുള്ളപണികളു് അത്യാവശ്യമാണെന്നുനോട്ടെഴുതിയവനും അതുചെയ്യാനുള്ളസ്ഥാപനങ്ങളുടെവൈരളൃം ഇ൯ഡൃയിലുണു്ടെന്നും വ്യക്തികളയതേലു്പ്പിക്കാമെന്നും പുറത്തുകൊണു്ടുപോയിച്ചെയ്യിക്കാമെന്നും കൗണു്ട൪സ്സൈ൯ചെയു്തവനും അതാരെയേലു്പ്പിക്കണമെന്നും എങ്ങനെചെയ്യണമെന്നുംതീരുമാനിച്ചു് ഒപ്പുവെച്ചവനുമുണു്ടാകണമല്ലോ! അവ൯മാരാരൊക്കെയാണു് ആരേഖകളെവിടെയെന്നാണു് കേരളത്തിനറിയേണു്ടതു്. ശബരിമലയിലു്മാത്രമല്ല കേരളത്തിലെവിടെയും ദേവസ്വംജീവനക്കാരുടെസംഘടനയുടെനേതൃത്വം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കാണു്, സകലജീവനക്കാരുമവ൪ക്കുവിധേയരാണു്. ഒരുകവ൪ച്ചനടത്താനിറങ്ങിയാലവ൪ക്കു് ആയിരക്കണക്കിനുജീവനക്കാരെ അതുനി൪വ്വഹിക്കുന്നതിനുകിട്ടും- സ൪ക്കാ൪മേഖലയിലെക്കൊള്ളകളു്ക്കു് ആപ്പാ൪ട്ടിക്കുംഗവണു്മെ൯റ്റിനുംവേണു്ടി എ൯ജീവോയൂണിയ൯പ്രവ൪ത്തിക്കുന്നതുപോലെത്തന്നെ. ഇങ്ങനെ നൂറുകണക്കിനുകൊള്ളകളു് ഇവരുടെഭരണമുള്ളയീക്ഷേത്രങ്ങളിലെല്ലാമായി നടന്നിട്ടുണു്ടാവണം!

ശബരിമലയിലു് ഗവണു്മെ൯റ്റുസംഘംകുറേക്കൊല്ലം തുട൪ച്ചയായിനടത്തിയകവ൪ച്ചകളു് പുറത്തുവരുമെന്നറിഞ്ഞയുട൯ ഒരുരാഷ്ട്രീയമു൯കരുതലായിപ്പ്രതിരോധിക്കാ൯ ഗവണു്മെ൯റ്റൊരു അയ്യപ്പസംഗമംനടത്തിയതിലു് ഇതുപുറത്തുവരാ൯പോവുകയാണെന്നറിഞ്ഞ സമുദായസംഘടനകളായ എസ്സെ൯ഡീപ്പീയുടെയും എന്നെസ്സെസ്സി൯റ്റെയും ജനറലു്സ്സെക്രട്ടറിമായ വെള്ളാപ്പള്ളിനടേശ൯ സുകുമാര൯നായ൪ എന്നിവ൪ ഗവണു്മെ൯റ്റുമായും അതിനെനടത്തുന്നപാ൪ട്ടിയുമായും അതി൯റ്റെമുന്നണിയുമായും അതുവരെയുണു്ടായിരുന്ന പ്രത്യക്ഷത്തിലുള്ള ഗുരുതരമായയഭിപ്രായവ്യത്യാസങ്ങളു്മാറ്റിവെച്ചു് ഓടിച്ചെന്നുപങ്കെടുക്കാ൯ എസ്സെ൯ഡീപ്പീ,യെന്നെസ്സെസ്സുജനറലു്സ്സെക്രട്ടറിമാ൪ക്കു് ആക്കവ൪ച്ചയിലുള്ളപങ്കെന്തു്? ഈരണു്ടുജനറലു്സ്സെക്രട്ടറിമാരുടെപേരിലും സ്വന്തംനിലയിലു്ത്തന്നെയും സംഘടനയുടെപേരിലും സാമ്പത്തികത്തട്ടിപ്പുകേസ്സുകളോ ആരോപണങ്ങളോയില്ലേ? നാട്ടിലവരുടെരണു്ടുസമുദായങ്ങളെയുംബാധിക്കുന്നതായി ആയിരക്കണക്കിനുപ്രശു്നങ്ങളുണു്ടായിരുന്നിട്ടും അതിലൊന്നുമിടപെട്ടുപരിഹരിക്കാത്തയിവ൪ 2019മുതലു് ഇവ൪രണു്ടുപേരുടെയുംസമുദായങ്ങളെ ഒരുതരത്തിലുംനേരിട്ടുബാധിക്കാത്ത ശബരിമലയെന്നവിഷയത്തിലു്ക്കൈവെച്ചതെന്തിനു്, അതുവരെയെതിരായിരുന്ന ഗവണു്മെ൯റ്റി൯റ്റെപ്രതിസന്ധിയവ൪ക്കു് സ്വന്തംപ്രതിസന്ധിയായതെങ്ങനെ? ആസ്സമ്മേളനത്തിനുപ്രതിനിധികളായിവന്നവരുടെപങ്കെന്തു്? അയ്യപ്പ൯റ്റെപേരിലായിരുന്നല്ലോ അവ൪പ്രതിനിധികളായിവന്നതു്, പ്രത്യേകതാലു്പ്പര്യമുണു്ടായിരുന്നതുകൊണു്ടാണല്ലോവന്നതു്! അപ്പോളവ൪ക്കു് അയ്യപ്പനോടുള്ളബന്ധമെന്തു്? ഒരുപ്രതിസന്ധിവന്നപ്പോളുടനോടിക്കൂടാ൯ ആത്താലു്പ്പര്യമെന്തു്? കാലങ്ങളായിവിവിധക്ഷേത്രങ്ങളിലെക്കൊള്ളകളിലു് അവ൪ക്കുള്ളപങ്കെന്തു്? അവരുടെമു൯കാലചരിത്രമെന്തു്?

ഈ ഓരോകവ൪ച്ചയേയുംസംബന്ധിച്ചു് ഗവണു്മെ൯റ്റി൯റ്റെയും ദേവസ്വംബോ൪ഡി൯റ്റെയും നിസ്സഹകരണംകാരണം അന്വേഷിക്കപ്പെടാതെപോയ ആരോപണങ്ങളു് നേരത്തേതന്നെയുണു്ടായിരുന്നെങ്കിലും ശബരിമലയിലു് സു്പെഷ്യലു്ക്കമ്മീഷണറായിപ്പ്രവ൪ത്തിക്കുന്ന ഒരുജുഡീഷ്യലോഫീസ്സറും ശബരിമലയിലു്ത്തന്നെ വിജില൯സ്സുകമ്മീഷണറായിപ്പ്രവ൪ത്തിക്കുന്നൊരു പോലീസ്സോഫീസ്സറുമാണു് ഇതിലു്പ്പലകവ൪ച്ചകളും അവരുടെയൊറ്റപ്പെട്ടയന്വേഷണങ്ങളിലൂടെയും റിപ്പോ൪ട്ടുകളിലൂടെയും ഇപ്പോളു് പുറത്തുകൊണു്ടുവന്നതെന്നു് റിപ്പോ൪ട്ടുകളു്വരുന്നുണു്ടു്. ഈ കവ൪ച്ചപ്പരമ്പരയുടെ വൈപുല്യംനോക്കുമ്പോളു് ഇതപര്യാപു്തമാണെങ്കിലും ഇവിടത്തെയും മറ്റുക്ഷേത്രങ്ങളിലെയും മുഴുവ൯കൊള്ളകളെയുംസംബന്ധിച്ചു് വിപുലമായയന്വേഷണസംവിധാനങ്ങളിലേയു്ക്കുകടക്കാനിതു് പ്രോത്സാഹനകരമാണു്.

ദേവസ്വംബോ൪ഡി൯റ്റെവകസ്സ്വ൪ണ്ണയുരുപ്പടികളു്, ശിലു്പ്പങ്ങളു്, വസു്തുക്കളു്, പാളികളു്, റിപ്പെയറിനായി അവനി൪മ്മിച്ചകമ്പനികളിലു്പ്പോകുമ്പോളു് നി൪മ്മാണസമയത്തവ൪നലു്കിയിരുന്ന ദശാബ്ദങ്ങളു്നീണു്ടുനിലു്ക്കുന്നവാറണു്ടികളു് ദേവസ്വംബോ൪ഡി൯റ്റേതിനുപകരം അവരേലു്പ്പിച്ചുവിടുന്നവ്യക്തികളുടെപേരിലാക്കിയിടത്തുനിന്നേ ദേവസ്വംബോ൪ഡിലെക്കൊള്ളയു്ക്കുള്ളയൊരുക്കങ്ങളു് ആരംഭിച്ചിരുന്നതാണു്. മുപ്പതുംനാലു്പ്പതുംവ൪ഷങ്ങളു് കുറ്റമില്ലാതെപ്രവ൪ത്തിക്കുമെന്നു് വാറണു്ടിനലു്കപ്പെട്ടയുരുപ്പടികളു് എങ്ങനെയാണു് നാലുമഞു്ചുംവ൪ഷംകഴിയുമ്പോളു്ത്തന്നെ കേടുപാടുവന്നുവെന്നുപറഞ്ഞു് ഇളക്കിയെടുകൊണു്ടുപോകപ്പെടാനിടയാകുന്നതു്? എങ്ങനെയാണു് കേടുപാടുവരുന്നതുതന്നെ? ആരെങ്കിലുംകേടുവരുത്തിയാലു് അപ്പോളു്ത്തന്നെപിടിക്കാനുള്ളസംവിധാനങ്ങളില്ലേ? ഇ൯ഡൃയിലു്മറ്റേതെങ്കിലുമൊരമ്പലത്തിലിങ്ങനെനടന്നിട്ടുണു്ടോ? സ്വ൪ണ്ണക്കള്ളക്കടത്തി൯റ്റെപശ്ചാത്തലവുംചരിത്രവുമുള്ളൊരു ഗവണു്മെ൯റ്റിനുകീഴിലു്മാത്രം കേരളത്തിലു്മാത്രം സംഭവിക്കുന്നതല്ലേയിതു്?

പത്തിലു്ക്കുറയാത്ത സായുധരായപോലീസ്സുഗാ൪ഡുകളുസാന്നിദ്ധ്യം സകലദിവസവുംരാപ്പകലു്ഷിഫു്റ്റുകളിലായി സദായുള്ളസന്നിധിയിലു് എന്തെങ്കിലുമെടുത്തുകൊണു്ടുപോകുന്നതുപോയിട്ടു് പ്രവേശിക്കുന്നതുപോലും അവരുടെയനുമതിയില്ലാതെപറ്റില്ലെന്നതുകൊണു്ടാണു് ഇതു് ഗവണു്മെ൯റ്റുതന്നെനടത്തിയൊരുകവ൪ച്ചയാണെന്നു് പ്രഥമദൃഷ്ട്യാതന്നെതെളിയുന്നതു്. കള്ളനെപ്പിടിക്കുന്നതിനും തടയുന്നതിനുമായിട്ടാണു് അവരെയവിടെനി൪ത്തിയിരിക്കുന്നതുതന്നെ, അതല്ലാതെമറ്റൊരുകാരണവുമവിടെയവരുടെസാന്നിദ്ധ്യത്തിനില്ല. എന്തുസാധനത്തിലാരുതൊട്ടാലും അനുവാദമാരുടേതു്, രേഖയെവിടേ,യെന്നു് ചോദിക്കേണു്ടവരല്ലേയിവ൪? എന്നിട്ടുമവരുടെസാന്നിദ്ധ്യത്തിലു്ത്തന്നെയവിടെ കവ൪ച്ചപ്പരമ്പരകളു്തന്നെനടന്നുവെങ്കിലു് മുഖംതിരിഞ്ഞുനിലു്ക്കണമെന്നും അല്ലെങ്കിലു്മാറിനിലു്ക്കണമെന്നും അവ൪ക്കുനി൪ദ്ദേശമുണു്ടായിരുന്നെന്നോ അല്ലെങ്കിലവ൪തന്നെനടത്തിയതാണെന്നോ മാത്രമാണതിന൪ത്ഥം. ഇതൊന്നുമല്ലെങ്കിലവ൪ തുട൪ച്ചയായിപ്പ്രവ൪ത്തിക്കുന്ന നിരീക്ഷണക്ക്യാമറകളു്നോക്കാതിരുന്നതെന്താണു്? ഇവരുടെയൊന്നും സ്വത്തുവിവരങ്ങളന്വേഷിക്കപ്പെട്ടിട്ടില്ല. അതിനുപുറമേയവിടെ അവിടെച്ചുമതലയുള്ളൊരു പോലീസ്സി൯റ്റെതന്നെ വിജില൯സ്സുവിഭാഗവുമുള്ളതാണു്. തനിയു്ക്കായാലുംത൯റ്റെമേലാപ്പിനുവേണു്ടിയായാലും എനിയു്ക്കുസ്വ൪ണ്ണംകൊണു്ടുവരൂവെന്നുനിലവിളിക്കുന്ന ഒരുമുഖ്യമന്ത്രിയെയല്ലാതെമറ്റാരെയാണിതിലു്ക്കാണുന്നതു്? മുഖ്യമന്ത്രിയല്ലാതെമറ്റാരാണുപോലീസ്സുമന്ത്രി?

പണമൊഴുക്കിയും പ്രത്യയശാസു്ത്രമുപേക്ഷിച്ചുകേന്ദ്രഭരണകക്ഷിയോടുകൂട്ടുചേ൪ന്നു് വോട്ടിംഗു്യന്ത്രങ്ങളിലു് തെരഞ്ഞെടുപ്പിനുമുമ്പുതന്നെയട്ടിമറിനടത്തിയും ജനങ്ങളുടെപിന്തുണയില്ലാതെ അധികാരത്തിലു്വന്നയൊരുഗവണു്മെ൯റ്റിനു്, വിമാനത്താവളങ്ങളു്വഴിയാളുകളു്കടത്തിക്കൊണു്ടുവരുന്നസ്വ൪ണ്ണം പോലീസ്സിനെയയച്ചുംപാ൪ട്ടിസംഘങ്ങളെയയച്ചും പരിശോധനയെന്നുപറഞ്ഞുമല്ലാതെയും പൊട്ടിക്കലെന്നപേരിലു്പ്പിടിച്ചുപറിച്ചുകൊണു്ടുപോവുകയും, നേരിട്ടുദ്യോഗസ്ഥരെയയച്ചുവിമാനത്താവളങ്ങളിലൂടെയും കപ്പലു്ശ്ശാലകളിലൂടെയും അങ്ങോട്ടുനിയമവിരുദ്ധമായിശ്ശേഖരിച്ചഡോളറയച്ചു് വിദേശത്തുനിന്നു് ഇങ്ങോട്ടുസ്വ൪ണ്ണംകടത്തുകയും, നാട്ടിലുള്ളക്ഷേത്രങ്ങളിലു്നിന്നുമിങ്ങനെ പോലീസ്സിലൂടെയുമുദ്യോഗസ്ഥരിലൂടെയും അവിടെയിരിക്കുന്നതുംകൂടിയെടുത്തുകൊണു്ടുപോവുകയും, ചെയ്യേണു്വരുന്നരീതിയിലു് ഇത്രത്തോളംസ്വ൪ണ്ണത്തി൯റ്റെയാവശ്യമെന്താണു്? അവരുടെമേലധികാരകേന്ദ്രങ്ങളായ കോ൪പ്പറേറ്റുക്യാപ്പിറ്റലിസ്സു്റ്റുകളുടെ പലയിടപാടുകളും രഹസ്യമായിസ്സ്വ൪ണ്ണംകൊടുത്തേനടക്കൂ. അക്കൗണു്ടിലു്നിന്നുപണമെടുത്തുകൊടുത്തുസ്വ൪ണ്ണംവാങ്ങിച്ചവ തെളിവവശേഷിപ്പിച്ചുനടത്താനാകുമോ? അതുകൊണു്ടവരുടെകൈകാലു്വിരലുകളായ അവരുണു്ടാക്കിയയീഗവണു്മെ൯റ്റുകളിലൂടെപ്രവ൪ത്തിക്കുന്നു.

Written on 07 October 2025 and first published on 08 October 2025

 

 

 

 

 

Friday, 26 September 2025

1944. രാജ്യം ഏകീകൃതസിവിലു്ക്കോഡിലേയു്ക്കുമാറാ൯ സമയമായില്ലേയെന്നൊക്കെ ചോദിക്കുന്നതുകേട്ടാലു്ത്തോന്നും രാജ്യം ആധുനികകാലത്തു് ലോകത്തുമറ്റൊരിടത്തുമില്ലാത്ത സു്ത്രീധനവും ജാതിവിവേചനങ്ങളുമൊക്കെയവസാനിപ്പിച്ചു, ഇനിമാറാ൯മറ്റൊന്നുമില്ലെന്നു്!

1944

രാജ്യം ഏകീകൃതസിവിലു്ക്കോഡിലേയു്ക്കുമാറാ൯ സമയമായില്ലേയെന്നൊക്കെ ചോദിക്കുന്നതുകേട്ടാലു്ത്തോന്നും രാജ്യം ആധുനികകാലത്തു് ലോകത്തുമറ്റൊരിടത്തുമില്ലാത്ത സു്ത്രീധനവും ജാതിവിവേചനങ്ങളുമൊക്കെയവസാനിപ്പിച്ചു, ഇനിമാറാ൯മറ്റൊന്നുമില്ലെന്നു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

രാജ്യം ഏകീകൃതസിവിലു്ക്കോഡിലേയു്ക്കുമാറാ൯ സമയമായില്ലേയെന്നൊക്കെ ചോദിക്കുന്നതുകേട്ടാലു്ത്തോന്നും രാജ്യം ആധുനികകാലത്തു് ലോകത്തുമറ്റൊരിടത്തുമില്ലാത്ത സു്ത്രീധനവും ജാതിവിവേചനങ്ങളും അതുപോലെയി൯ഡൃ൯സമൂഹത്തിനുമേലു് ഭാരവുംമാനക്കേടുമായി നൂറ്റാണു്ടുകളായിക്കിടക്കുന്നവയൊക്കെയവസാനിപ്പിച്ചു, ഇനിമാറാ൯മറ്റൊന്നുമില്ലയിതേയുള്ളൂവെന്നു്! ഹിന്ദുരാഷ്ട്രാസക്തിയിലാമഗ്നമായി ഇപ്പോളു് ഡലു്ഹിഹൈക്കോടതിയാണിതുചോദിച്ചിരിക്കുന്നതു്. മറ്റുപലജുഡീഷ്യലു്സ്ഥാപനങ്ങളുമിപ്പോളു്പ്പെട്ടെന്നു് ഇതുപോലെതന്നെപലതും ചോദിച്ചുകൊണു്ടിരിക്കുകയാണു്. അതിനുപുറമേയാണീപ്പോളീമനോഗതങ്ങളു് പ്രതിഫലിപ്പിച്ചുകൊണു്ടുള്ളവിധികളും. അടുത്തുചോദിക്കാ൯പോകുന്നതു് ദരിദ്ര-സമ്പന്നയന്തരവും പരിമിതമായെങ്കിലുംവിദ്യാഭ്യാസംകിട്ടിയിട്ടും ഒരിക്കലുംസ്വഭാവത്തിലു്നിന്നുമാറാത്ത ജാതിയടിച്ചമ൪ത്തലുംകണു്ടു് സ്വതന്ത്രയി൯ഡൃയിലേ൪പ്പെടുത്തിയ ജാതിറിസ൪വ്വേഷ൯സമ്പ്രദായം അവസാനിപ്പിക്കാ൯സമയമായില്ലേയെന്നായിരിക്കും.

നിലവിലുള്ളനിയമനരീതികളെമാറ്റിക്കൊണു്ടു് സനാതനധ൪മ്മവിശ്വാസത്തിലൂന്നിയുള്ള ഹിന്ദുരാഷ്ട്രത്തി൯റ്റെജുഡീഷ്യലു്പ്പാനലു്വരുമ്പോളു് കയറിപ്പറ്റാ൯ എന്തുസാഹസങ്ങളൊക്കെയാണിവ൪ കാണിച്ചുകൊണു്ടിരിക്കുന്നതു്! വിരമിച്ചയൊരുസുപ്രീംകോടതിച്ചീഫു് ബാബറിമസ്സു്ജ്ജിദ്ദിരുന്നതിനടിയിലൊരു ഹിന്ദുക്ഷേത്രമുണു്ടെന്നു് ഇപ്പോളു്പ്പറഞ്ഞതേയുള്ളൂ. അതിനുമുമ്പിരുന്നയാളു് ഹിന്ദുവാളു്ക്കൂട്ടങ്ങളീപ്പള്ളിപൊളിച്ചതുശരിവെച്ചിട്ടു് ബീജേപ്പീയുടെപ്രതിനിധിയായിനേരേ പാ൪ലമെ൯റ്റിലു് രാജ്യസഭയിലേയു്ക്കാണുകയറിപ്പോയതു്. കോടതിക്കൂട്ടിനകത്തുംപുറത്തുമിരുന്നു് ഒറ്റയു്ക്കൊറ്റയു്ക്കോരോരുത്തരുംനടത്തുന്നയീ അഭിപ്രായപ്പ്രകടനങ്ങളു് മൊത്തത്തിലു്ച്ചേരുമ്പോളു് രാജ്യത്തി൯റ്റെമതേതരഘടനയെയാണവ൪ അധിക്ഷേപിക്കുന്നതെന്നവ൪കാണുന്നില്ല, കണു്ടാലു്ത്തന്നെയതറിഞ്ഞതായിക്കാണിക്കുന്നില്ല. ഹിന്ദുരാഷ്ട്രത്തി൯റ്റെജുഡീഷ്യറിയെങ്ങനെയിരിക്കുമെന്നാണു്, എത്തരക്കാരെക്കൊണു്ടുനിറഞ്ഞിരിക്കുമെന്നാണു്, ഇതുനമുക്കുകാണിച്ചുതരുന്നതു്, അതുമതേതരത്വംശീലിച്ചയി൯ഡൃയിലെജനങ്ങളു്ക്കു് സ്വീകാര്യമായിരിക്കുമെന്നുതോന്നുന്നില്ല.

ആദ്യംപറഞ്ഞവിഷയത്തിലു് രാജ്യം ഏകീകൃതസിവിലു്ക്കോഡിലേയു്ക്കുമാറേണു്ടതല്ലേ എന്നായിരുന്നുചോദ്യമെങ്കിലു്ന്യായമാണു്, കാരണം രാജ്യത്തെനിയമങ്ങളനുസരിച്ചു് പ്രായപൂ൪ത്തിയാകാത്തയൊരുബാലികയെ മുസ്ലിംവ്യക്തിനിയമപ്പ്രകാരം ഒരാളു്വിവാഹംകഴിച്ചു് അയാളു് രാജ്യത്തെനിയമങ്ങളു്ക്കെതിരായതാണുകേസ്സു്, പക്ഷേ അങ്ങനെയതിലോട്ടുമാറുന്നതിനുള്ള സമയമായില്ലേയെന്നുചോദിച്ചതിലാണനൗചിത്യം, കാരണം മറ്റുള്ളരാജ്യങ്ങളിലെപ്പോലെ അതിനുള്ളസാമൂഹ്യസാഹചര്യങ്ങളും പുരോഗമനവുമുണു്ടാക്കാ൯ സ്വാതന്ത്ര്യംകിട്ടിയിത്രയുംവ൪ഷമായിട്ടും ഇനിയുംഗവണു്മെ൯റ്റിനുകഴിഞ്ഞിട്ടില്ല. ഒരാളുടെതികച്ചുംവ്യക്തിപരമായകാര്യമായ വിവാഹംസംബന്ധിച്ചു് അതിലുളു്പ്പെടുന്നവരുടെ ശാരീരികവും മാനസ്സികവും സാമൂഹ്യവുമായ എല്ലായാവശ്യങ്ങളു്ക്കും നീതീകരണംനലു്കിക്കൊണു്ടുള്ളതാണെങ്കിലു് രാജ്യത്തെനിയമങ്ങളു്ക്കുവിധേയമാകുന്നരീതിയിലു് മുസ്ലിംവ്യക്തിനിയമവും ഹിന്ദുക്കളു്ക്കും ക്രിസ്സു്ത്യാനികളു്ക്കും മുസ്ലിമുകളു്ക്കും ഒരേരീതിയിലു്ബാധകമാവുന്ന ഒരേകീകൃതസിവിലു്ക്കോഡിനു് വിധേമാകേണു്ടതല്ലേയെന്നതാണുവിഷയം, പക്ഷേ ചോദ്യമതല്ല. അതിനുള്ളകാരണങ്ങളുള്ളതുകൊണു്ടാണല്ലോ രാജ്യത്തെമറ്റുനിയമങ്ങളു്ക്കുവിഘാതമായരീതിയിലു് ഭരണഘടനയനുവദിച്ചുതന്നെ മുസ്ലിംവ്യക്തിനിയമംരാജ്യത്തുനിലവിലിരിക്കുന്നതു്, ആക്കാരണങ്ങളു്നിവാരണംചെയ്യപ്പെട്ടിട്ടുമില്ലല്ലോ! അതുകണക്കിലെടുത്തുവേണമായിരുന്നു അഭിപ്പ്രായപ്രകടനം, എന്നാണുപറയുന്നതു്.

ഈപ്പറഞ്ഞകേസ്സിലു് പ്രായപൂ൪ത്തിയാകാത്തബാലികപറഞ്ഞതു് ത൯റ്റെയിഷ്ടപ്പ്രകാരമാണുവിവാഹമെന്നും തങ്ങളുടെമതനിയമമതനുവദിക്കുന്നുണു്ടെന്നുമാണു്. കോടതിയയാളു്ക്കുജാമ്യംകൊടുത്തുവിട്ടു. മുസ്ലിംവ്യക്തിനിയമമല്ലാതുള്ള രാജ്യത്തെമറ്റുനിയമങ്ങളു്പറയുന്നതു് പ്രായപൂ൪ത്തിയാകാത്തബാലികയുമായി ലൈംഗികബന്ധത്തിലേ൪പ്പെടുന്നതു് കുറ്റകരമാണെന്നാണു്. താ൯വിവാഹംകഴിച്ചെങ്കിലും കൊണു്ടുപോയി പ്രായപൂ൪ത്തിയാകുന്നതുവരെ ഒരുബന്ധത്തിലുമേ൪പ്പെടാ൯ ഉദ്ദേശിച്ചിരുന്നില്ലെന്നാണയാളു് പറഞ്ഞിരുന്നതെങ്കിലോ? ഇ൯ഡൃ൯നിയമങ്ങളു്ക്കെതിരാണെങ്കിലും തങ്ങളുടെഭക്ഷണരീതികളു്നോക്കുമ്പോളു് ലോകമെങ്ങുമുള്ളതങ്ങളുടെവിവാഹരീതികളു് മാനസ്സികമായും ശാരീരികമായും ബാലികമാ൪ക്കുനല്ലതാണെന്നുള്ള മുസ്ലിമുകളുടെവാദത്തിലേയു്ക്കിവിടെക്കടക്കുന്നില്ല.

ഗോത്രയുദ്ധങ്ങളും രാജ്യയുദ്ധങ്ങളും അന്യജനതകളുടെയാക്രമണയധിനിവേശങ്ങളും തുട൪ച്ചയായിസ്സംഭവിച്ചിരുന്നതുകാരണം ഓരോരുത്തരുടെയുമായുസ്സുകുറവായിരുന്നതിനാലു് എത്രയുംവേഗമൊരുകുടുംബമുണു്ടാക്കി വംശംനിലനി൪ത്തുന്നതിനുള്ളയാവശ്യകതയാലും വിവാഹിതരെയുംവെറുതേവിട്ടിരുന്നില്ലെങ്കിലും ഇതിലെല്ലാം അവിവാഹിതരായബാലികമാരെയുംയുവതികളെയുമാണു് തടവുകാരായിക്കൂടുതലു്പിടിച്ചിരുന്നതെന്നതിനാലും പെണു്കുട്ടികളെയെത്രയുംവേഗംവിവാഹിതരാക്കി ആണുങ്ങളു്ക്കുമൊരുകുടുംബമുണു്ടാക്കുന്നതിനുള്ള വ്യക്തിപരവുംസാമൂഹ്യവുമായത്വരയക്കാലങ്ങളിലു് പ്രബലമായിരുന്നിരിക്കാമെന്നുമാത്രംമനസ്സിലാക്കാം. പെണു്കുട്ടികളുടെവിദ്യാഭ്യാസത്തെയും പഠനകാലത്തെയുംകുറിച്ചു് പരിഷു്ക്കൃതമായകാഴു്ച്ചപ്പാടുകളുണു്ടാകുന്നതിനുമുമ്പു് ഒരുകാലത്തു് ഇ൯ഡൃയിലെഹിന്ദുക്കളിലുമിതിങ്ങനെതന്നെയായിരുന്നു.

1929ലു് ശിശുവിവാഹനിരോധനനിയമത്തിലൂടെ ബ്രിട്ടീഷുഗവണു്മെ൯റ്റാണിതില്ലാതാക്കിയതു്. അന്നുബാലികമാരുടെപ്രായം കുറഞ്ഞതുപതിന്നാലുവയസ്സെന്നാണുനിശ്ചയിച്ചതു്. സ്വാതന്ത്ര്യംകിട്ടിയശേഷം 1949ലാണു് പതിനഞു്ചെന്നും 1978ലു്മാത്രമാണു് പതിനെട്ടെന്നുമുയ൪ത്തിയതു്. അത്രയുംവ൪ഷം രാജ്യത്തിനുസ്വാതന്ത്ര്യംകിട്ടിയെങ്കിലും പെണു്കുട്ടികളു്ക്കുസ്വാതന്ത്ര്യംകിട്ടിയില്ല. ഹിന്ദുക്കളുടെയടക്കം അതി൯റ്റെലംഘനം എന്നുമെവിടെയുമെപ്പോഴുംതുട൪ന്നു. ഇപ്പോഴുംതുടരുന്നു. ബാലികാവിവാഹംനടത്തിയെന്നുപറഞ്ഞു് കേന്ദ്രമന്ത്രിമാരെവരെയതിനുപിടികൂടിയിട്ടുണു്ടു്, കേരളത്തിലൊരുമന്ത്രിരാജിവെയു്ക്കേണു്ടിവന്നിട്ടുണു്ടു്. പെണു്കുട്ടികളുടെവിവാഹപ്പ്രായം ഇരുപത്തിയൊന്നായുയ൪ത്തിക്കൊണു്ടു് 2021ലു്ക്കൊണു്ടുവന്ന ശിശുവിവാഹനിരോധന(ഭേദഗതി)നിയമത്തി൯റ്റെബില്ലു് ഇ൯ഡൃയുടെപാ൪ലമെ൯റ്റുപോലുംകടക്കാതെ 2024ലു് ലാപു്സ്സായി കാലഹരണപ്പെടുകയാണുചെയു്തതു്. ഇതിലേതുനടപ്പിലാക്കുന്നതിലും കേസ്സുകളിലു് മുസ്ലിംവ്യക്തിനിയമമൊരുതടസ്സമായിവന്നിട്ടുണു്ടു്.

എങ്കിലും പെണു്കുട്ടികളുടെവിവാഹപ്പ്രായത്തെ ഇരുപത്തിയൊന്നെങ്കിലുമായുയ൪ത്തുന്നതിനുവേണു്ടി ചിലസംസ്ഥാനങ്ങളതുവരെയവ൪ അവിവാഹിതരായിക്കഴിയുകയാണെങ്കിലു് ആപ്പ്രായമാകുമ്പോളവ൪ക്കു് ഇരുപത്തയ്യായിരംരൂപവരെ പണമാക്കിമാറ്റാവുന്നതായി ചെറുപ്പ്രായത്തിലേയവരുടെപേരിലു് പണംനിക്ഷേപിച്ചുസ൪ക്കാ൪ബോണു്ടുകളിറക്കുന്ന പദ്ധതിയാരംഭിക്കുകയുണു്ടായി. ലോകാരോഗ്യസംഘടനയും യൂണിസെഫുംചൂണു്ടിക്കാട്ടിയതാണു് ബാലികാവിവാഹനിരോധനത്തിനായി ഇങ്ങനെയി൯സ്സ൯റ്റീവുകളു്നലു്കുന്നതുഗുണകരമാണെന്നു്. കേരളമടക്കംവിദ്യാഭ്യാസത്തിലു്മുന്നേറിയ മറ്റുസംസ്ഥാനങ്ങളൊന്നുമീമാതൃകപിന്തട൪ന്നില്ല. അത്രലാഘവത്തിലെടുക്കേണു്ടവയല്ലാത്തതായി ഇതിലു്ച്ചിലകാര്യങ്ങളുണു്ടെന്ന൪ത്ഥം.

പ്രസക്തമായകാര്യത്തിലേയു്ക്കുമടങ്ങിവരികയാണെങ്കിലു് ഭരണഘടനാപരമായി, ഭരണഘടനനലു്കുന്നയുറപ്പനുസരിച്ചു്, ഒരുമതേതരജനാധിപത്യറിപ്പബ്ലിക്കായരാജ്യത്തു് വ്യക്തിസ്സ്വാതന്ത്ര്യവും മതസ്സ്വാതന്ത്ര്യവുമുറപ്പാക്കത്തക്കരീതിയിലു് മതേതരത്വത്തിലധിഷു്ഠിതമായ ചിന്തകളും ആശയങ്ങളും അഭിപ്രായങ്ങളും പ്രവണതകളും നയങ്ങളും നിയമങ്ങളും കുറഞ്ഞുവരുമ്പോളു് വിവേകത്തോടെ രാജ്യത്തി൯റ്റെയും വ്യത്യസു്തമതവിഭാഗങ്ങളടങ്ങുന്ന നൂറ്റിനാലു്പ്പത്തഞു്ചുകോടിവരുന്ന ജനതയുടെയും ഭാവികൂടിക്കണു്ടുകൊണു്ടു് സംരക്ഷണച്ചുമതലതങ്ങളിലു്നിക്ഷിപു്തമായിരിക്കുന്ന ഭരണഘടനയുടെസത്തയുയ൪ത്തിപ്പിടിച്ചുകൊണു്ടു് മതേതരത്വംസംരക്ഷിക്കേണു്ടതി൯റ്റെയുത്തരവാദിത്വം ജുഡീഷ്യറിയു്ക്കല്ലാതെമറ്റാ൪ക്കാണു്? ജുഡീഷ്യറിയീക്കാര്യങ്ങളിലു് ചെറിയപ്രവൃത്തികളിലും വലിയനടപടികളിലും വിട്ടുവീഴു്ച്ചയില്ലാതെ മതേതരത്വമാണുയ൪ത്തിപ്പിടിക്കുന്നതെങ്കിലു്, സ്വയമൊരുമാതൃകയായി മറിച്ചൊരുചിന്തപോലുമനുവദിക്കാതിരിക്കുകയാണെങ്കിലു്, മറിച്ചുചിന്തിക്കാനും അങ്ങനെയൊരാശയവുംചുമന്നുകൊണു്ടുനടക്കാനും എകു്സ്സിക്ക്യുട്ടീവും ലെജിസ്ലേച്ചറും മാധ്യമങ്ങളും ജനങ്ങളുമെന്നീഘടകങ്ങളിലു് ആ൪ക്കാണുപിന്നെക്കഴിയുക? ശാസ്സു്ത്രത്തിലൂടെയും സാമൂഹ്യമുന്നേറ്റത്തിലൂടെയും കെട്ടുപാടുകളു്ഭേദിച്ചു് വികസിതമായരാജ്യങ്ങളെല്ലാമിന്നുമതേതരമാണു്, അവിടെജുഡീഷ്യറിയാണതിനുകാവലു്ക്കാരായിനിന്നിട്ടുള്ളതു്; അന്ധകാരത്തിലു്ക്കിടക്കുന്നരാജ്യങ്ങളു്മാത്രമാണിന്നു് അവികസനത്തിലും മതപരതയിലുംകഴിയുന്നതു്. എന്നിട്ടുപോലും ജനാധിപത്യത്തിലും മതേതരത്വത്തിലും സോഷ്യലിസത്തിലും റിപ്പബ്ലിക്കനിസത്തിലുമടക്കം ലോകകാര്യങ്ങളിലു്മുന്നിലു്നിന്ന ഇംഗ്ലണു്ടിലും അമേരിക്കയിലും ഫ്രാ൯സ്സിലുമിപ്പോളു് വീണു്ടും മത-വംശീയചിന്തകളുടലെടുക്കുകയാണു്, മോശംചിന്തകളും ആശയങ്ങളും അഭിപ്രായങ്ങളും പ്രവണതകളും നയങ്ങളും നിയമങ്ങളും മടങ്ങിവരികയാണു്. മതേതരത്വത്തി൯റ്റെസു്പ്രിംഗയഞ്ഞുതുടങ്ങിയെന്നും മുറുക്കാനാളില്ലെന്നുമ൪ത്ഥം! ഇ൯ഡൃയിന്നു് ഇറാ൯റ്റെയും പാക്കിസ്ഥാ൯റ്റെയും അഫു്ഘാനിസ്ഥാ൯റ്റെയുംവഴിയു്ക്കുപോകുന്നതു് ജുഡീഷ്യറികാണുന്നില്ലേ?

Written and first published on 26 September 2025 




 



 

 

Tuesday, 16 September 2025

1939. ഗവണു്മെ൯റ്റു് ഇ൯റ്റ൪നെറ്റിലൂടെയുള്ളവിവരവിനിമയത്തിനു് നിയന്ത്രണവുംനിരോധനവുമേ൪പ്പെടുത്തുമ്പോളു് പൂ൪ണ്ണവിവരങ്ങളു്കിട്ടാതെ സമൂഹത്തി൯റ്റെമാത്രമല്ല സ്വന്തംജീവിതത്തിലെയും തീരുമാനങ്ങളാണുതെറ്റുന്നതു്, പൂ൪ണ്ണതയിലെത്താതെപോകുന്നതു്

1939

ഗവണു്മെ൯റ്റു് ഇ൯റ്റ൪നെറ്റിലൂടെയുള്ളവിവരവിനിമയത്തിനു് നിയന്ത്രണവുംനിരോധനവുമേ൪പ്പെടുത്തുമ്പോളു് പൂ൪ണ്ണവിവരങ്ങളു്കിട്ടാതെ സമൂഹത്തി൯റ്റെമാത്രമല്ല സ്വന്തംജീവിതത്തിലെയും തീരുമാനങ്ങളാണുതെറ്റുന്നതു്, പൂ൪ണ്ണതയിലെത്താതെപോകുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

വിവരങ്ങളു്സ്വതന്ത്രമായിസ്സ്വീകരിക്കുകയും വിവരങ്ങളു്സ്വതന്ത്രമായിപ്പുറത്തേയു്ക്കുവിടുകയുംചെയ്യുന്ന ഓണു്ലൈനന്തരീക്ഷംനിലനി൪ത്തപ്പെടാതെ, ഇ൯റ്റ൪നെറ്റുഫ്രീഡം അനുവദിക്കപ്പെടാതെ, ഇരുപത്തിയൊന്നാംനൂറ്റാണു്ടിലു് ജനാധിപത്യത്തിനുഫലപ്പ്രദമായി പ്രവ൪ത്തിക്കാ൯കഴിയില്ലെന്നാണു് ഇന്നുകരുതപ്പെടുന്നതു്. അതിനുകാരണം ഭരണകൂടങ്ങളു്ക്കതുണു്ടായിരിക്കുമ്പോളു് ജനങ്ങളു്ക്കാസ്സൗകര്യമില്ലാതിരിക്കുന്നെങ്കിലു് ജനാധിപത്യംനിലനി൪ത്താനതുതടസ്സമാണെന്നതാണു്. മുമ്പത്തെപ്പോലെ രണു്ടുപേ൪ക്കുമതില്ലാതിരുന്നകാലത്തു് അപകടമാവഴിയു്ക്കുണു്ടായിരുന്നില്ല. ഒരാളു്ക്കുമാത്രമതുണു്ടെങ്കിലാണപകടം. ഈസ്സ്വാതന്ത്ര്യം ജനാധിപത്യത്തിനൊരു ആയുധമായാണുപരിണമിച്ചിട്ടുള്ളതു്.

സമൂഹത്തി൯റ്റെമാത്രമല്ല സ്വന്തംജീവിതത്തിലെയും കാര്യങ്ങളു്തീരുമാനിക്കാ൯ വിവരങ്ങളു്തിരയുമ്പോളു് പൂ൪ണ്ണവിവരങ്ങളു്കിട്ടിയില്ലെങ്കിലു് ആത്തീരുമാനങ്ങളാണുതെറ്റുന്നതു്, പൂ൪ണ്ണതയിലെത്താതെപോകുന്നതു്. ഗവണു്മെ൯റ്റു് ഇ൯റ്റ൪നെറ്റിലൂടെയുള്ളവിവരവിനിമയത്തിനു് നിയന്ത്രണവുംനിരോധനവുമേ൪പ്പെടുത്തുമ്പോളു് അതാണുസംഭവിക്കുന്നതു്- പൂ൪ണ്ണവിവരംകിട്ടാതെ വ്യക്തികളുടെയുംസമൂഹങ്ങളുടെയും തീരുമാനങ്ങളു്തെറ്റുന്നു. ഗവണു്മെ൯റ്റിനാണിങ്ങനെപറ്റുന്നതെങ്കിലു് ഗവണു്മെ൯റ്റെങ്ങനെപ്രതികരിക്കും? അതുതന്നെയാണാളുകളുംചെയ്യുന്നതു്- അവ൪പ്രതിഷേധിക്കുന്നു. വ്യത്യസു്തവും പരസ്സു്പ്പരംഖണ്ഡിക്കുന്നതുമായ പലവിധയഭിപ്രായങ്ങളുമറിവുകളും ഒരുവിഷയത്തിലു് പലസ്ഥലങ്ങളിലു്നിന്നുംകിട്ടിയാലല്ലാതെയെങ്ങനെയാണു് ജനങ്ങളു്കാര്യങ്ങളിലു് സന്തുലിതമായൊരുകാഴു്ച്ചപ്പാടിലെത്തുക?

എല്ലാവ൪ക്കുംലഭ്യമായ പൊതുവിവരങ്ങളല്ലാത്തവകിട്ടുന്നതിനുവേണു്ടി ജനങ്ങളു്പണു്ടുപുസു്തകങ്ങളെയും പത്രങ്ങളെയുമാണാശ്രയിച്ചിരുന്നതു്, ലൈബ്രറിയിലാണുപോയിരുന്നതു്. ഇ൯റ്റ൪നെറ്റുവന്നപ്പോളു് ആലോകലൈബ്രറികളുടെപുറത്തു് സാമൂഹ്യമാധ്യമങ്ങളും വ്യക്തി-സ്ഥാപന-ഗവണു്മെ൯റ്റുവിവരശേഖരണങ്ങളും കൂട്ടിച്ചേ൪ക്കപ്പെട്ടു, എല്ലാവ൪ക്കുമതുലഭ്യമായി, അറിവുവ്യാപകമായി. അറിവാണല്ലോ തീരുമാനങ്ങളെടുക്കുന്നതിലുള്ളപ്രധാനയായുധം- അതുനടപ്പാക്കുന്നതിനു് സാമൂഹ്യച൪ച്ചകളും!

ഇ൯റ്റ൪നെറ്റുണു്ടാകുന്നതിനുമുമ്പും തെറ്റിപ്പോകാത്ത പൂ൪ണ്ണതയുള്ളതീരുമാനങ്ങളില്ലായിരുന്നോ എന്നുചോദിച്ചാലു് അതിനുംമുമ്പു് അച്ചടിയും പുസു്തകങ്ങളും അക്ഷരങ്ങളുമുണു്ടാകുന്നതിനുമുമ്പും അങ്ങനെയുള്ളതീരുമാനങ്ങളുണു്ടായിരുന്നു. പക്ഷേയതൊക്കെവന്നതുകൊണു്ടാണു് മനുഷ്യചിന്ത അതിനുമുമ്പുണു്ടായിരുന്നതിലു്നിന്നുംവികസിച്ചതും അറിവുവിപുലമായതും അടുത്തതിനുപ്രാപു്തമായതും. അവയും മനുഷ്യചിന്തയുണു്ടാക്കിയതല്ലേ? മനുഷ്യനുചിന്തയുണു്ടെങ്കിലു് ഏതുകാലത്തായാലുമവ കണു്ടുപിടിക്കപ്പെടില്ലായിരുന്നോ? ഗണിതവും അലു്ഗരിതവും ഡിജിറ്റലു്സ്സാങ്കേതികവിദ്യയും ഇ൯റ്റ൪നെറ്റുമങ്ങനെതന്നെയല്ലേ?

പലസ്ഥലങ്ങളിലുള്ളവ൪, പലവിവരബോധതലങ്ങളിലുള്ളവ൪, പലതൊഴിലുകളിലേ൪പ്പെട്ടതിലു്നിന്നുനേടിയ പലവിധയറിവുകളുള്ളവ൪, ഒരുമിച്ചൊത്തുകൂടി പഴയപോലെയൊരിടത്തിരുന്നു് എല്ലാവരെയുംബാധിക്കുന്നയൊരുവിഷയത്തെക്കുറിച്ചു് ച൪ച്ചചെയ്യുന്നതിലുള്ളസ്ഥലകാലപരിമിതികളു്മറികടന്നു് പുതിയസാങ്കേതികവിദ്യയിലു് ഇന്നതുസാദ്ധ്യമാക്കുന്നതിനുള്ളയൊന്നാണു് സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വ്യക്തികളുടെയൊറ്റയു്ക്കുള്ള അഭിപ്രായപ്പ്രകടനവുംകടന്നുപോയുള്ള ഓണു്ലൈ൯ച൪ച്ചകളു്. ഗവണു്മെ൯റ്റുകളേറ്റവുംഭയപ്പെടുന്നയൊന്നുമതാണു്- തങ്ങളു്ഗവണു്മെ൯റ്റിലിരുന്നുചെയ്യുന്നപോലെ ജനങ്ങളു്സമൂഹത്തിലിരുന്നു് കാര്യങ്ങളു്ച൪ച്ചചെയ്യുന്നു, തീരുമാനങ്ങളെടുക്കുന്നു, നടപ്പിലാക്കുന്നു, തങ്ങളുപരിപ്ലവംമാത്രമാകുന്നു. പക്ഷേയതുതന്നെയല്ലേജനാധിപത്യം? സാമൂഹ്യമാധ്യമങ്ങളുടെയും ഇ൯റ്റ൪നെറ്റി൯റ്റെയുംനിരോധനത്തിലൂടെ അതിനാണുനിരോധനമേ൪പ്പെടുത്തിവരുന്നതു്, കാരണം സ്വന്തംഭാഗത്തുജനങ്ങളെബോധ്യപ്പെടുത്തുന്നതിനുള്ള ന്യായങ്ങളൊന്നുമില്ലാത്തതിനാലു് ആച്ച൪ച്ചകളിലവിടെച്ചെന്നുസ്വന്തംഭാഗംവിശദീകരിക്കാ൯ ഗവണു്മെ൯റ്റുകളു്ക്കുകഴിയുന്നില്ല. അത്രയുംജനങ്ങളു്ക്കു് ഗവണു്മെ൯റ്റിലു്ച്ചെന്നുച൪ച്ചയു്ക്കിരിക്കാനുംകഴിയില്ല. അതുകൊണു്ടുച൪ച്ചയേനടക്കരുതെന്നു്!

ഇ൯റ്റ൪നെറ്റിലൂടെ ജനങ്ങളു്ക്കുകിട്ടുന്നവിവരങ്ങളു്കള്ളമാണെങ്കിലു് അതുഗവണു്മെ൯റ്റിനെവിഷമിപ്പിക്കുന്നതെന്തിനു്- ഗവണു്മെ൯റ്റുകൊടുക്കുന്നതുമാത്രം സത്യസന്ധമാണോയെന്നുനോക്കിയാലു്പ്പോരേ? തങ്ങളു്ക്കുകിട്ടുന്നവിവരങ്ങളുടെ സത്യസന്ധതവിലയിരുത്തുന്നതു് അതന്വേഷിച്ചുപോകുന്നജനങ്ങളുടെതന്നെചുമതലയല്ലേ, അവരുടെതന്നെയാവശ്യമല്ലേ, അവ൪ക്കുസാമാന്യബുദ്ധിയില്ലേ? അതുപോലുമില്ലാത്തവ൪പിന്നെങ്ങനെയാണു് പലരാജ്യങ്ങളു്ചേ൪ന്നെല്ലാവ൪ക്കുമുപകാരപ്പെടാനായി സൗജന്യമായി ആ൪ക്കുംപ്രത്യേകചെലവില്ലാതെ ഒരുക്കിയിട്ടിരിക്കുന്നയീയി൯ഫ൪മേഷ൯പാതയിലു്നിന്നു് ഈക്കിട്ടുന്നവിവരങ്ങളുപയോഗപ്പെടുത്തുന്നതു്? ശരിയായവിവരംനലു്കുന്നില്ലെന്നപേരിലു് ഗവണു്മെ൯റ്റുചിലസ്ഥാപനങ്ങളുടെയും വ്യക്തികളുടെയുംമേലു് നിയന്ത്രണമേ൪പ്പെടുത്തുന്നത൪ത്ഥരഹിതമാണു്, യുക്തിരഹിതമാണു്. അങ്ങനെയുള്ളവിവരങ്ങളു് ഭാവനയുടെഗണത്തിലു്വരുന്നതായി വിവരശേഖരണപരിചയമുള്ളജനങ്ങളു്കൂട്ടും. ഇ൯ഡൃയിലു് ബീജേപ്പീയുടെഗവണു്മെ൯റ്റിനെപ്പിന്തുണയു്ക്കുന്ന മാധ്യമങ്ങളു്നലു്കുന്നവിവരങ്ങളെ ജനങ്ങളങ്ങനെയാണുകൂട്ടുന്നതു്.

അല്ലെങ്കിലു്ത്തന്നെചിലതരംവിവരങ്ങളു് ശരിയോതെറ്റോയെന്നു് ഗവണു്മെ൯റ്റെങ്ങനെയാണുവിലയിരുത്തുന്നതുതന്നെ? ഒരുദാഹരണത്തിനു് കേന്ദ്രത്തിലിരുന്നുകൊണു്ടു് ബീജേപ്പീഗവണു്മെ൯റ്റഴിമതിനടത്തുന്നുവെന്നുള്ള വിവരംതന്നെ! അതുശരിയോതെറ്റോയെന്നു് ബീജേപ്പീയുടെയാഗവണു്മെ൯റ്റുതന്നെയാണോ വിലയിരുത്തുന്നതു്? കാലമല്ലേയതുവിലയിരുത്തുന്നതു്, ഇതിലൂടെയിങ്ങനെ പുറത്തുവരുന്നവസു്തുതകളല്ലേയതുശരിവെക്കുന്നതു്?

ഇതിനെസ്സംബന്ധിച്ചുണു്ടായിട്ടുള്ള വിവിധസ൪ക്കാരുകളുടെനയങ്ങളിലു്നിന്നും വ്യക്തമായിട്ടുള്ളൊരുകാര്യമുണു്ടു്- ചിലരാജ്യങ്ങളി൯റ്റ൪നെറ്റുഫ്രീഡം വ൪ദ്ധിപ്പിച്ചുകൊണു്ടുവരുമ്പോളു് ചിലരാജ്യങ്ങളതില്ലാതാക്കുകയാണുചെയ്യുന്നതു്. അവരുടെപേരുകളെല്ലാമിന്നുലിസ്സു്റ്റുകളായിലഭ്യമാണു്. ഇ൯ഡൃയുംചൈനയുമെല്ലാം രണു്ടാമത്തെലിസ്സു്റ്റിലാണു്. ഗവണു്മെ൯റ്റിനും ഭരിക്കുന്നപാ൪ട്ടിക്കുംമാത്രം ഇ൯റ്റ൪നെറ്റുമതി എന്നതാണവരുടെനിലപാടു്, നയം.

ജനങ്ങളു്ഡിജിറ്റലു്മീഡിയയിലൂടെ ആശയങ്ങളു്കൈമാറുന്നതും സ്വയം ഓണു്ലൈനായിസ്സംഘടിക്കുന്നതുമാണു് ഇവ൪ഭയപ്പെടുന്നതു്, ഗവണു്മെ൯റ്റിനുനാളെയപകടമുണു്ടാവാതിരിക്കാനായി നിയന്ത്രിക്കാനും തടയാനുംശ്രമിക്കുന്നതു്, പക്ഷേയിന്നു് ലോകത്തൊരിടത്തുമിതവ൪ക്കു് തടയാ൯കഴിയുന്നില്ല. ജനങ്ങളു്ക്കുപയോഗിക്കത്തക്കതായി അതിനുള്ളസാങ്കേതികവിദ്യകളു്വള൪ന്നുവന്നു, കമ്പോളമത്സരത്തി൯റ്റെഭാഗമായി അവപ്രചുരപ്പ്രചാരത്തിലായി. ആശയങ്ങളുമഭിപ്രായങ്ങളും പ്രകാശ്ശിപ്പിക്കുന്നയൊരാളുടെഭൂസ്ഥാനവും ഐപ്പീനമ്പരുംമറയു്ക്കാ൯കഴിയുന്ന വീപ്പീയെന്നെന്നറിയപ്പെടുന്ന ബിറ്റുഡിഫെ൯ഡ൪പോലുള്ള വെ൪ച്ച്വലു് പ്രൈവറ്റു് നെറ്റുവ൪ക്കുകളുടെവരവോടെ ചെലവേറിയതാണെങ്കിലും പല൪ക്കുമതൊളിക്കാ൯സാധ്യമായിട്ടുണു്ടു്. ആളെത്തെരഞ്ഞുകണു്ടുപിടിച്ചു് പ്രതികാരംചെയ്യാനല്ലെങ്കിലു്പ്പിന്നെന്തിനാണു് സാമൂഹ്യമാധ്യമങ്ങളോടുഗവണു്മെ൯റ്റുകളു് അജ്ഞാതരായിരുന്നെഴുന്നവരെയനുവദിക്കരുതെന്നു് നിയമംകൊണു്ടുവന്നുപറയുന്നതു്?

ഗവണു്മെ൯റ്റേ൪പ്പെടുത്തുന്ന ഇ൯റ്റ൪നെറ്റുനിയന്ത്രണങ്ങളെ വളരെഫലപ്പ്രദമായിമറികടക്കുന്നതിനുള്ള ജനങ്ങളുടെയുപകരണങ്ങളായിരുന്നു വീപ്പീയെന്നുകളു്. കമ്പ്യൂട്ട൪ സെക്ക്യൂരിറ്റിയും ഇ൯റ്റ൪നെറ്റു് സെക്ക്യൂരിറ്റിയുംകൂടിനലു്കുന്ന സ്ഥാപനങ്ങളായിരുന്നു ഇവയുംനലു്കിയിരുന്നതു്, കാരണമതെല്ലാം ഓണു്ലൈ൯സെക്ക്യൂരിറ്റിയെന്ന ഒരേജോലിയുടെഭാഗമായിരുന്നു. ഇതുനിരോധിച്ചതോടെ സെക്ക്യൂരിറ്റിയുംദു൪ബ്ബലമായി, ജനങ്ങളവരുടെ സൈബ൪സുരക്ഷയുടെമേലുള്ളയാക്രമണങ്ങളു്ക്കു് കുറേക്കൂടെയോപ്പണായി. ഗവണു്മെ൯റ്റു് അതിനുള്ളബാധ്യതയേറ്റെടുക്കാതെ അതിലു്നിന്നൊഴിഞ്ഞു, അജ്ഞാതരായിരിക്കുന്നതിനുള്ളയവകാശത്തെ അടിച്ചമ൪ത്തുന്നതിലു്മാത്രംശ്രദ്ധിച്ചു. ഗവണു്മെ൯റ്റിങ്ങനെജനങ്ങളോടു് ശത്രുക്കളായിപ്പെരുമാറുന്നെങ്കിലു് ജനങ്ങളു്തിരിച്ചങ്ങോട്ടെങ്ങനെപെരുമാറും? അതാണിപ്പോളു്പ്പലരാജ്യത്തും സൈബ൪നിയമങ്ങളു്ക്കെതിരായ ജനങ്ങളുടെപ്രതിരോധമായിക്കലാശിക്കുന്നതു്. പലേടത്തുമതു് ശത്രുപക്ഷത്തായഗവണു്മെ൯റ്റിനുമേലുള്ള ആക്രമണമായുംതീരുന്നു. ഗവണു്മെ൯റ്റെന്തിനുജനങ്ങളുടെ ശത്രുപക്ഷമാവാ൯പോയി?

വീപ്പീയെന്നുപയോഗിക്കുന്നവരിലു്നിന്നും അതിഭീമമായഫൈനുകളാണു് ചൈനയീടാക്കുന്നതു്. ഓണു്ലൈനായിനടത്തുന്നപ്രസംഗങ്ങളു്ക്കുംവിലക്കുണു്ടു്. അങ്ങനെയുംപ്രസംഗിക്കാമെന്നുവാസു്തവത്തിലു് ചൈനയിലിപ്പോഴുംപലരുമറിഞ്ഞിട്ടില്ല. പൊതുവേദിയിലു് അറസ്സു്റ്റുചെയ്യാനുള്ള പോലീസ്സിനെയുംകൂടി എതി൪വശത്തുനി൪ത്തിയിട്ടേ പ്രസംഗിക്കാവൂയെന്നാണു് ചൈനപറയുന്നതു്. വിദേശരാജ്യങ്ങളിലു്നിന്നും ചൈനയിലേയു്ക്കു് എന്തായാലും ഇ൯റ്റ൪നെറ്റുസേ൪ച്ചുകളു്വരുന്നുണു്ടു്, അപ്പോളു്പ്പിന്നെച്ചൈനീസ്സുഗവണു്മെ൯റ്റുചെയ്യുന്നതു് അവരുടെയാഭ്യന്തരയി൯റ്റ൪നെറ്റിനെ ലോകനെറ്റിലു്നിന്നുവേ൪പെടുത്തി തികച്ചുമാഭ്യന്തരമാക്കി ആസ്സേ൪ച്ചുകളെല്ലാം ചൈനീസ്സുഗവണു്മെ൯റ്റി൯റ്റെതന്നെ വെബ്ബു്സ്സൈറ്റുകളിലേയു്ക്കുതിരിച്ചുവിടുകയാണു്. ഇതിനെ ജനങ്ങളു്ക്കും ലോകത്തിനുമെതിരായ അട്ടിമറിയെന്നുപറയാം. ഇതാണിന്നു് ജനങ്ങളുടെയഭിപ്രായസ്സ്വാതന്ത്ര്യത്തെയടിച്ചമ൪ത്തുന്ന ഇത്തരംപലരാജ്യങ്ങളുംചെയ്യുന്നതു്.

ചൈന, ഇ൯ഡൃ, ഇറാ൯, പാക്കിസ്ഥാ൯, ഉത്തരകൊറിയ, ബ൪മ്മ, തായു്ല൯ഡു് എന്നിവയാണിപ്പോളു് ജനങ്ങളുടെയഭിപ്രായസ്സ്വാതന്ത്ര്യമടിച്ചമ൪ത്തുന്നതിലു് ഏഷ്യയിലു് മുന്നിലു്നിലു്ക്കുന്നരാജ്യങ്ങളു്. പാശ്ചാത്യരാജ്യങ്ങളിതിലു്ക്കുറവാണു്. ഏഷ്യയിലേറ്റവുമവസാനം ജനങ്ങളുടെയി൯റ്റ൪നെറ്റുബന്ധം വിച്ഛേദിച്ചുകൊണു്ടിരിക്കുന്നതു് ഇറാനെപ്പോലെമറ്റൊരു മതമൗലികതീവ്രയിസ്ലാമിസ്സു്റ്റുരാജ്യമായ അഫു്ഘാനിസ്ഥാനാണു്. അവിടെയവ൪ ജനങ്ങളു്ക്കുകുറഞ്ഞചെലവിലി൯റ്റ൪നെറ്റുനലു്കുന്ന ഒപു്റ്റിക്കു് ഫൈബ൪ കേബിളുകളു് മുറിച്ചുകൊണു്ടിരിക്കുകയാണു്. ഇവിടങ്ങളിലെ മനുഷ്യാവകാശലംഘനങ്ങളും പോലീസ്സതിക്രമങ്ങളും ഏറ്റവുമാദ്യംവരുന്നതിപ്പോളു് ഇ൯റ്റ൪നെറ്റിലാണു്, പ്രാദേശികപരിധികളു്കടന്നുകൊണു്ടവ പ്രചരിക്കുകയുംചെയ്യുന്നു. അതാണൊരുബ്ലാങ്കറ്റുനിരോധനത്തിലൂടെ ഗവണു്മെ൯റ്റുതടയാ൯ശ്രമിക്കുന്നതു്. എത്രയോരാജ്യങ്ങളിലു് അവപുറത്തുവിടുന്നതി൯റ്റെപേരിലു്ത്തന്നെ എത്രയോപേരെയനേകംവ൪ഷത്തേയു്ക്കു് ശിക്ഷിച്ചുതടവിലാക്കിയിട്ടുണു്ടു്!

ഗവണു്മെ൯റ്റുകളു് ഇ൯റ്റ൪നെറ്റുസ്വാതന്ത്ര്യം ഏറ്റവുംകൂടുതലു്ഞെരിക്കുന്നതു് തെരഞ്ഞെടുപ്പുകാലങ്ങളിലാണു്. 2024 ലോകംമുഴുവ൯ അങ്ങനെയുള്ളൊരുവ൪ഷമായിരുന്നു. നിലവിലുള്ളഗവണു്മെ൯റ്റുകളു്ക്കു് അധികാരത്തിലു്ത്തുടരുന്നുന്നതിനുവേണു്ടി അവ൪ക്കെതിരെയുള്ളവിമ൪ശ്ശങ്ങളവസാനിപ്പിക്കുന്നതിനും പലവിവരങ്ങളുംപുറത്തുവരുന്നതുതടയുന്നതിനുംവേണു്ടി ആക്കൊല്ലത്തിലാണു് ലോകത്തി൯റ്റ൪നെറ്റുസ്വാതന്ത്ര്യം ഏറ്റവുംകൂടുതലു്തക൪ക്കപ്പെട്ടതു്. ഇ൯ഡൃയിലു്ബീജേപ്പീ ഹിന്ദുക്കളുടെയിളകിമറിഞ്ഞുള്ളവികാരത്തള്ളിച്ചകാരണം ബീജേപ്പീയല്ലാതെയാരുംജയിക്കുകയില്ലെന്ന ഡിജിറ്റലുമല്ലാത്തതുമായ വമ്പിച്ചപ്രചാരണത്തിലൂടെ മറ്റുള്ളവരുടേതടിച്ചമ൪ത്തിത്തടഞ്ഞാണിതുനേടിയതു്. പരിമിതമാക്കപ്പെട്ടയെതി൪പ്പ്രചാരണങ്ങളെല്ലാം ബീജേപ്പീയോടൊപ്പംചേ൪ന്നു് സമാന്തരമായിനടന്നുകൊണു്ടിരുന്നയിലക്ഷ൯കമ്മിഷ൯റ്റെ നിയന്ത്രണങ്ങളിലു്പ്പെട്ടുമുങ്ങിപ്പോയി, മുക്കിക്കളഞ്ഞു. പ്രതിപക്ഷരീതിയിലു്പ്പ്രവ൪ത്തിക്കുന്നവെബ്ബു്സ്സൈറ്റുകളു്ക്കു് ഇക്കാലങ്ങളിലു്നിരോധനംവരിക സ൪വ്വസാധാരണമാണു്. ഇ൯ഡൃയിലു് ഹിന്ദുബീജേപ്പീഗവണു്മെ൯റ്റു് ‘ദി വയ൪’ എന്നൊരു ഓണു്ലൈ൯മാധ്യമത്തി൯റ്റെപ്രവ൪ത്തനംനിരോധിച്ചതൊരു ഉദാഹരണമാണു്. അതുമാധ്യമനിരോധനമായി ഉന്നതജുഡീഷ്യറിപോലുമി൯ഡൃയിലു്ക്കൂട്ടുന്നില്ല. തെരഞ്ഞെടുപ്പുകമ്മീഷനും സുപ്രീംകോടതിയുംപോലുള്ള ജനാധിപത്യസ്ഥാപനങ്ങളെയിതുപോലെ രാഷ്ട്രീയവലു്ക്കരിക്കുമ്പോഴും ജനങ്ങളിലു്നിന്നുപ്രതിഷേധമുണു്ടാവാതിരിക്കാ൯ ബീജേപ്പീയു്ക്കു് അഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യനിരോധനമാവശ്യമുണു്ടു്.

ഇ൯റ്റ൪നെറ്റുസ്വാതന്ത്ര്യംസംരക്ഷിക്കാനും വ൪ദ്ധിപ്പിക്കാനുമുള്ള ലോകത്തെ ആമേഖലയിലെനയരൂപീകരണക്കാരുടെയും സാങ്കേതികവിദ്യാക്കമ്പനികളുടെയും സമൂഹത്തിലതിനുവേണു്ടിനിലകൊള്ളുന്ന ഗ്രൂപ്പുകളുടെയും പരിശ്രമങ്ങളെയുംപരീക്ഷണങ്ങളെയും ഗവണു്മെ൯റ്റുകളായയിവ൪ സംയുക്തമായിച്ചേ൪ന്നുപരാജയപ്പെടുത്തി. ജനങ്ങളുടെയിടയിലു് ഭരണത്തിലിരിക്കുന്നതിനുസഹായിക്കാത്ത ഒരി൯റ്റ൪നെറ്റുപ്രവ൪ത്തനവുംവേണു്ടെന്നനിലപാടിലേയു്ക്കു് ഗവണു്മെ൯റ്റുകളുടെതലത്തിലു്ക്കാര്യങ്ങളു്നീങ്ങി. അപൂ൪വ്വംചിലരാജ്യങ്ങളിലെഗവണു്മെ൯റ്റുകളേ അതിലു്നിന്നൊഴിഞ്ഞുനിന്നുള്ളൂ. ബ്രിട്ട൯പോലുമതിലു്ച്ചേ൪ന്നു- അവിടെയുള്ള പൗരാവകാശനിയമങ്ങളുടെകാ൪ക്കശ്യംകാരണം അമേരിക്കയൊഴിഞ്ഞുനിന്നെങ്കിലും. ചെറുപ്പക്കാരുടെജീവിതചിന്തകളെയും കാഴു്ച്ചപ്പാടുകളെയും സമൂലംതക൪ത്തെറിഞ്ഞ രണു്ടാംലോകഹായുദ്ധാനന്തരത്തി൯റ്റെയും ലോകദാ൪ശ്ശനികനും അപരിമേയസ്സ്വാതന്ത്ര്യവാദിയുമായിരുന്ന ജീ൯ പോളു് സാ൪ത്രി൯റ്റെയുംകാലംമുതലേ വ്യക്തിസ്സ്വാതന്ത്ര്യബോധത്തി൯റ്റെ പരകോടിയിലു്നിലു്ക്കുന്നതുകൊണു്ടു് ഫ്രാ൯സ്സിലു്പ്പിന്നെയിങ്ങനെയുള്ളനിയന്ത്രണമൊന്നും ജനങ്ങളുടെമേലടിച്ചേലു്പ്പിക്കുകസാധ്യമല്ല.

ഉള്ളടക്കത്തിലു്മാലിന്യംകല൪ത്തലു്, ഉള്ളടക്കത്തി൯റ്റെമറിച്ചിടലു്, ഉള്ളടക്കത്തി൯റ്റെ സ൪ക്കാ൪സ്വയംതീരുമാനിച്ചമാനദണ്ഡങ്ങളു്നോക്കിയുള്ള പരിശോധന എന്നീസ്സകലവഴികളിലൂടെയും സ൪ക്കാ൪ ഓണു്ലൈനായ വിവരവിതരണവിഷയത്തിലിടപെടുന്നുണു്ടു്. ഇതിനുപുറമേയാണുനിരോധനവും. രാഷ്ട്രീയവിഷയങ്ങളു്കൈകാര്യംചെയ്യുന്ന വെബ്ബു്സ്സൈറ്റുകളെബ്ലോക്കുചെയ്യുക, സാമൂഹ്യമാധ്യമങ്ങളിലോട്ടുള്ളജനങ്ങളുടെ പ്രവേശനംതടയുക, ഇ൯റ്റ൪നെറ്റുകണക്ഷനേവിച്ഛേദിക്കുക എന്നിവയെല്ലാം തെരഞ്ഞെടുപ്പുകാലത്തുമല്ലാതെയും ഗവണു്മെ൯റ്റി൯റ്റെസ്ഥിരംപരിപാടികളാണു്. തെരഞ്ഞെടുപ്പുകാലത്തല്ലാത്തപ്പോഴും മതവിഭജനത്തിലൂടെയും പുതിയനിയമനി൪മ്മാണത്തിലൂടെയും കാഷു്മീരിലസ്വസ്ഥതയുണു്ടാക്കി ചുവടുപിഴച്ചഗവണു്മെ൯റ്റു് ജനപ്പ്രതിരോധംതടയുന്നതിനുവേണു്ടിയിതെല്ലാംചെയു്തതു് ഇ൯ഡൃയിലു് കാഷു്മീരിലു്നമ്മളു്കണു്ടതാണു്. തെരഞ്ഞെടുപ്പിലെയഴിമതികളും വോട്ടിംഗിലെയും വോട്ട൪പ്പട്ടികയിലെയുംക്രമക്കേടുകളും പ്രസിദ്ധീകരിക്കുന്നവെബ്ബു്സ്സൈറ്റുകളു്ക്കു് തടസ്സങ്ങളുണു്ടാക്കിയതും അവനിഷേധിക്കുന്ന ഇലക്ഷ൯കമ്മീഷ൯-ബീജേപ്പീഗവണു്മെ൯റ്റുജോഡികളുടെ വെബ്ബു്സ്സൈറ്റുകളുമവയിലെക്കണക്കുകളും ഒരുതടസ്സവുമില്ലാതെ അഭംഗുരംതുട൪ന്നതും ബീഹാറിലക്ഷനുമുന്നോടിയായും തെരഞ്ഞെടുപ്പഴിമതികളും ക്രമക്കേടുകളുംതുറന്നുകാട്ടിയുള്ള പ്രതിപക്ഷനേതാവുരാഹുലു്ഗാന്ധിയെംപീയുടെ ജനപര്യടനയാത്രാസമയത്തും 2025 ആഗസ്സു്റ്റു്-സെപു്റ്റംബ൪മാസങ്ങളിലു് ഇ൯ഡൃയിലു്ക്കണു്ടതാണു്.

ബംഗ്ലാദേശ്ശിലു് 2024 ജനുവരിയിലെയിലക്ഷനിലു് ഒരുപ്രതിപക്ഷപ്പാ൪ട്ടിയവരുടെറാലിയു്ക്കു് ആളെക്കൂട്ടുന്നതുതടയാ൯ ഗവണു്മെ൯റ്റു് ഒരാഴു്ച്ചമുമ്പേതന്നെ ഇ൯റ്റ൪നെറ്റുവിച്ഛേദിച്ചു, ജനങ്ങളു്ക്കപ്രാപ്യമാക്കി, ഗവണു്മെ൯റ്റിനതുതുട൪ന്നു. പാക്കിസ്ഥാനിലു് 2024 ഫെബ്രുവരിയിലെയിലക്ഷനിലു് മു൯പ്രധാനമന്ത്രി ഇമ്രാ൯ഖാ൯ തെരഞ്ഞെടുപ്പിലു്മത്സരിക്കാതിരിക്കാനായി സൈനികനേതൃത്വവുമിതുതന്നെചെയു്തു, അയാളെത്തടവിലുമാക്കി. ഇവിടെയെല്ലാമിതി൯റ്റെയടുത്തനടപടി ജനങ്ങളു്പരസ്സു്പ്പരംബന്ധപ്പെടാതിരിക്കാനായി മൊബൈലു്ഫോണുകളുംനിശ്ചലമാക്കുകയായിരുന്നു. ഈവാ൪ത്തകളൊക്കെയുടനുട൯പുറത്തുവരുന്നതുകൊണു്ടാണു് ഈഗവണു്മെ൯റ്റുകളു് ജനങ്ങളുടെയും പലമാധ്യമസ്ഥാപനങ്ങളുടെയും സംഘടനകളുടെയും പൊതുവുപകരങ്ങളുംവേദികളുമായ ട്വിറ്ററും ഫേയു്സ്സുബുക്കുമൊക്കെക്കൂടിനിരോധിക്കുന്നതു്. വെറുംകൂതറകളാണീഗവണു്മെ൯റ്റുകളു്: ജനാധിപത്യരീതിയിലു് ഇവ൪ക്കൊന്നുമധികാരത്തിലിരിക്കാ൯പറ്റില്ല.

ഇതിനെക്കുറിച്ചൊക്കെയുണു്ടായകേസ്സുകളിലു്ത്തെളിഞ്ഞതു് ഇവരുടെസുപ്രീംകോടതികളുമിതേവഴിയു്ക്കുതന്നെന്നാണു്, തെരഞ്ഞെടുപ്പുസ്ഥാപനങ്ങളുമതേയെന്നാണു്. അടിമുടിരാഷ്ട്രീയപക്ഷപാതിത്വത്തിലും ഹിന്ദുരാഷ്ട്രനി൪മ്മാണത്തിലുംമുഴുകിയ ഇ൯ഡൃയിലെയിലക്ഷ൯കമ്മീഷനിപ്പോളു്പ്പറയുന്നതു് അതിനെവിമ൪ശ്ശിച്ചാലു്ത്തൂക്കിക്കൊന്നുകളയുമെന്നാണു്! മറ്റെന്തുപറയും? ഭരണകൂടത്തിനുവേണു്ടി ഈരാഷ്ട്രീയലക്ഷൃങ്ങളു്നേടിക്കൊടുക്കുന്നതിനുവേണു്ടി നിയമംപോലുംമാറ്റി അയോഗ്യ൯മാരുടെയൊരുപാനലിലു്നിന്നും അതിലേറ്റവുമയോഗ്യനെനോക്കിയാണു് അവരെനിയമിക്കുന്നതുതന്നെ! ഇലക്ഷ൯കമ്മീഷനെതിരെയാണിപ്പോളു് ഇ൯ഡൃയിലു്പ്പ്രതിപക്ഷപ്പ്രക്ഷോഭങ്ങളു്നടക്കുന്നതു്. പിന്നെന്തുപറയാ൯! ഗവണു്മെ൯റ്റിനെതിരെ പ്രതിപക്ഷത്തിനുവോട്ടുകിട്ടുന്നപ്രദേശങ്ങളിലു് വോട്ട൪പ്പട്ടികയിലു്നിന്നെങ്ങനെ പതിനായിരക്കണക്കിനുവോട്ടുകളപ്പ്രത്യക്ഷമായെന്നതാണു് പ്രക്ഷോഭവിഷയം. ഇതിലൊക്കെമനംമടുത്തുജനങ്ങളു് വോട്ടുചെയ്യാ൯പോകാതിരുന്നാലു് അതുംകുറ്റമാണെന്നാണവരിണു്ടാസ്സിറക്കിയിട്ടുള്ളതു്. ഇറാനിലു് തെരഞ്ഞെടുപ്പുബഹിഷു്ക്കരിക്കുന്നതുമാത്രമല്ല സ്ഥാനാ൪ത്ഥികളിലാരെയെങ്കിലുംവിമ൪ശ്ശിക്കുന്നതുപോലും കുറ്റമാണെന്നാണുമതഭരണയുത്തരവു്. പിന്നെന്തുതെരഞ്ഞെടുപ്പു്!

പ്രതിപക്ഷപ്പാ൪ട്ടികളു്ക്കുതെരഞ്ഞെടുപ്പിനുമുമ്പു് ജനങ്ങളോടിടപെടാ൯പറ്റാതാക്കാനും തെരഞ്ഞെടുപ്പുകഴിഞ്ഞു് തെരഞ്ഞെടുപ്പുക്രമക്കേടുകളു്ക്കെതിരേപ്രതിഷേധിക്കാ൯ ജനങ്ങളെസജ്ജരാക്കാ൯പറ്റാതിരിക്കാനുമാണു് ഗവണു്മെ൯റ്റുകളു് തെരഞ്ഞെടുപ്പുസ്ഥാപനങ്ങളുടെസഹായത്തോടെ ഇതെല്ലാംചെയ്യുന്നതു്. അങ്ങനെയിലക്ഷനവ൪കടന്നുകൂടുന്നു- വിജയിച്ചുതന്നെ. അത്തരമൊരുഗവണു്മെ൯റ്റാണു് ഇ൯ഡൃയിലിന്നിരിക്കുന്നതു്. റഷ്യയിലുമമേരിക്കയിലുംകൂടിയതുതന്നെയെന്ന ആരോപണവുമുയ൪ന്നിട്ടുണു്ടു്. അമേരിക്കയിലു് തെരഞ്ഞെടുപ്പുകുറ്റവുമഴിമതിയുംതെളിഞ്ഞിട്ടും പ്രസിഡ൯റ്റായതുകൊണു്ടുവെറുതേവിടുന്നുവെന്നാണു് തള൪വാതംവന്നസുപ്രീംകോടതിപറഞ്ഞതു്! ഇ൯ഡൃയിലു് റിലയ൯സ്സദാനിക്കോ൪പ്പറേഷനുകളു്, ബീജേപ്പീയാറെസ്സെസ്സുകൂട്ടുകെട്ടുകളു്, പ്രധാനമന്ത്രിനരേന്ദ്രമോദിയെന്നിവ൪ക്കെല്ലാം ഏതുകേസ്സിലുംനിയമത്തിലുംശിക്ഷയിലുംനിന്നു് സുപ്രീംകോടതി സ്ഥിരമിളവുപ്രഖ്യാപിച്ചിട്ടുണു്ടു്. രാജ്യത്തെസ്സകലമൃഗസംരക്ഷണനിയമങ്ങളെയുംലംഘിച്ച കുപ്പ്രസിദ്ധറിലയ൯സ്സാനപ്പദ്ധതിയിലു്പ്പോലും അതുനമ്മളു്കണു്ടു. തെരഞ്ഞെടുപ്പുകാലത്തീക്കരുതലു്ശതഗുണീഭവിക്കും.

Written on 09 September 2025 and first published on 16 September 2025



 

 

 

 

Wednesday, 10 September 2025

1935. നേപ്പാളു്മോഡലു്യുവജനപ്പ്രക്ഷോഭം ഇ൯ഡൃയിലു്നടക്കുകയാണെങ്കിലു് എന്തൊക്കെയായിരിക്കുമാവശ്യങ്ങളു്?

1935

നേപ്പാളു്മോഡലു്യുവജനപ്പ്രക്ഷോഭം ഇ൯ഡൃയിലു്നടക്കുകയാണെങ്കിലു് എന്തൊക്കെയായിരിക്കുമാവശ്യങ്ങളു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

ഇ൯ഡൃയുടെ ആധുനികകാലജനാധിപത്യചരിത്രത്തിനൊത്തവിധം അഭിപ്രായസ്സ്വാതന്ത്ര്യംസംരക്ഷിക്കപ്പെടണം, സംസ്ഥാനങ്ങളിലുംകേന്ദ്രത്തിലും അതിനെതിരേയുണു്ടായിട്ടുള്ള സകലനിയമങ്ങളുംറദ്ദുചെയ്യപ്പെടണം, ഉന്നതചുമതലക്കാരെന്നനിലയിലു് തങ്ങളിലു്നിക്ഷിപു്തമായ അധികാരമെടുത്തു(ദുരു)പയോഗിച്ചുകൊണു്ടു് തങ്ങളു്ചെയ്യുന്നതി൯റ്റെഭവിഷ്യത്തെന്തെന്നറിഞ്ഞുകൊണു്ടുതന്നെ ആനിയമങ്ങളു്കൊണു്ടുവരാ൯ശ്രമിച്ചു് അതിലുളു്പ്പെട്ട ഗവണു്മെ൯റ്റുസെക്രട്ടറിമാ൪ക്കെതിരെയും സഭയിലവയവതരിപ്പിച്ച സാമാജിക൯മാ൪ക്കെതിരെയും അല്ലെങ്കിലവയോ൪ഡിന൯സ്സായിറക്കിയ ചീഫു്സ്സെക്രട്ടറിമാ൪ക്കും ഗവ൪ണ്ണ൪മാ൪ക്കുമെതിരെയും ഭരണഘടനാലംഘനത്തിനുകേസ്സെടുക്കണം, അവരുടെസേവനമവസാനിപ്പിക്കണം, മതേതരരാജ്യമായയി൯ഡൃയിലു് ഹിന്ദുമതാധിപത്യഭരണംസ്ഥാപിക്കാ൯ നേരിട്ടും പ്രസംഗങ്ങളിലൂടെയും പ്രസ്സു്താവനകളിലൂടെയും ആഹ്വാനംചെയു്തും പരിശ്രമിച്ചവ൪ക്കെതിരെ ഭരണഘടനയെയട്ടിമറിക്കാ൯ശ്രമിച്ചതായിക്കണക്കാക്കി കേസ്സെടുത്തുജയിലിലടയു്ക്കണം, പാ൪ലമെ൯റ്റംഗങ്ങളോ നിയമസഭാംഗങ്ങളോ അങ്ങനെചെയു്തിട്ടുണു്ടെങ്കിലു് അവ൪സത്യപ്പ്രതിജ്ഞാലംഘനംനടത്തിയതായിക്കണക്കാക്കി ഉട൯ അയോഗ്യരാക്കാനുള്ളനടപടികളാരംഭിക്കണം, പതിനായിരംരൂപയു്ക്കുമേലഴിമതിനടന്നിട്ടുള്ളതായി ഏതൊരുഗവണു്മെ൯റ്റുദ്യോഗസ്ഥനെതിരെയും രാഷ്ട്രീയനേതാവിനെതിരെയും മന്ത്രിക്കെതിരെയും ആരോപണംവന്നിട്ടുണു്ടെങ്കിലും പരാതിനലു്കപ്പെട്ടിട്ടുണു്ടെങ്കിലും നടപടികളെടുത്തിട്ടില്ലെങ്കിലു് അവരുടെസ്ഥാനവും നിലവിലുള്ളപരിരക്ഷയുംനോക്കാതെ കാലപ്പഴക്കംനോക്കാതെയുട൯നടപടികളെടുക്കണം, എന്നീയാവശ്യങ്ങളുന്നയിച്ചുകൊണു്ടു് ഇ൯ഡൃയിലും യുവജനങ്ങളുടേതായ നേപ്പാളു്മോഡലു്പ്പ്രക്ഷോഭം വള൪ന്നുവരാ൯ എല്ലാസ്സാധ്യതകളുമുണു്ടു്.

ജനങ്ങളു്നേരിട്ടഭിപ്രായംപറയുന്ന, അതിനുള്ളയവരുടെയേകവേദിയായ, സാമൂഹ്യമാധ്യമങ്ങളു്ക്കുഗവണു്മെ൯റ്റു് ഇ൯ഡൃയിലു്നേരത്തേചെയു്തപോലെ, നേപ്പാളിലിപ്പോളു്ച്ചെയു്തപോലെ, നിയന്ത്രണമേ൪പ്പെടുത്തുകയാണെങ്കിലു് ആനിയന്ത്രണവുമാപ്പെരുമാറ്റച്ചട്ടവും ജനങ്ങളു്ക്കാണേ൪പ്പെടുത്തുന്നതു്. അവരെങ്ങനെയാണവരുടെയാപ്പീസ്സ൪മാരായ ജനങ്ങളു്ക്കുനിയന്ത്രണമേ൪പ്പെടുത്തുന്നതു്? അങ്ങനെവരുമ്പോളു് ഗവണു്മെ൯റ്റിലുള്ളവരുടെയഭിപ്രായംപറയലുകളു്ക്കു്, പെരുമാറ്റങ്ങളു്ക്കു്, ഒരുനിയന്ത്രണവുംപെരുമാറ്റച്ചട്ടവും ജനങ്ങളുടെവകയായി ജനങ്ങളുമേ൪പ്പെടുത്തണമെന്നതു് തികച്ചുംന്യായമായൊരാവശ്യമാണു്, അതുരൂപപ്പെടുത്തുന്നതുതികച്ചും ഓണു്ലൈനായിത്തന്നെവേണമെന്നതും യുക്തിസ്സഹമായൊരാവശ്യമാണു്. രണു്ടാമതുപറഞ്ഞനിയന്ത്രണവുംപെരുമാറ്റച്ചട്ടവും ഗവണു്മെ൯റ്റിലുള്ളവ൪ക്കു് ഗവണു്മെ൯റ്റുതന്നെയേ൪പ്പെടുത്തിയിട്ടുണു്ടല്ലോയെന്നതിനു് അതുപോരാതെവരുന്നതുകൊണു്ടാണല്ലോ ജനങ്ങളുടെയഭിപ്രായരൂപീകരണംനടത്തി ജനങ്ങളുമതേ൪പ്പെടുത്തുന്നതെന്നാണുജനങ്ങളുടെമറുപടി. ജനങ്ങളു്ക്കന്യമായും അവരിലു്നിന്നുവേ൪പെട്ടും അവരിലെയംഗങ്ങളു്മാത്രമായ ഭരണകൂടമെങ്ങനെമുന്നോട്ടുപോകും? അങ്ങനെയതിനെങ്ങനെനിലനിലു്ക്കാനാകും? അതുകൊണു്ടു് ആപ്പറഞ്ഞയാവശ്യമുയരും. അതായതു് നേപ്പാളിലെപ്പോലെ ഒരുമാഗ്നാക്കാ൪ട്ടയിലോട്ടാണുകാര്യങ്ങളു്പോകുന്നതു്. ഒരുഭരണാധികാരിക്കുമിന്നുചെയ്യുന്നപോലെ, ഇ൯ഡൃയിലിന്നിരിക്കുന്നപോലെ, ലോകഭാരംചുമലിലു്ച്ചുമക്കുന്നപോലെ, ആലോചനാനിമഗ്നനെന്നുതോന്നിപ്പിച്ചു് താടിയുംതടവിയിരിക്കാ൯പറ്റില്ല. അങ്ങനെയിരുന്നനേപ്പാളിലെപ്പ്രധാനമന്ത്രിയു്ക്കാണു് ചാട്ടവാറുപുറത്തുവീണതു്.

ഇവിടെയുള്ളപ്രശു്നം ഇതുവരെനേതാക്കളു്ചെയു്തുവെച്ചതെല്ലാം രാജ്യത്തെയുവജനങ്ങളംഗീകരിക്കുന്നുണു്ടോയെന്നുള്ളതാണു്, കാരണം രാജ്യംനാളെയവ൪ക്കുള്ളതാണല്ലോ! ഒരുദാഹരണംപറയുകയാണെങ്കിലു് അവ൪നാളെക്ക്യാനഡയിലു്പ്പോകാനുദ്ദേശിക്കുന്നെങ്കിലു് ഇന്നത്തെഭരണാധികാരി ക്യാനഡയുമായിക്കൊഴുപ്പുകാണിക്കുന്നതു് അവ൪ക്കിഷ്ടപ്പെടില്ല. അമേരിക്കയിലും ഇംഗ്ലണു്ടിലും ജ൪മ്മനിയിലും പാക്കിസ്ഥാനിലേയു്ക്കുംവരെ അവ൪പോകാനാഗ്രഹിച്ചേയു്ക്കാം- യാത്രയു്ക്കും ജോലിചെയ്യാനും ജീവിക്കാനും. ലോകംവളരുകയും അതോടൊപ്പം ദൂരംചുരുങ്ങുകയുമാണല്ലോ! അപ്പോളു് രാജ്യത്തെക്കാര്യങ്ങളിലവ൪ക്കൊരു താലു്പ്പര്യമുണു്ടാകുന്നതുസ്വാഭാവികം, രാജ്യമെങ്ങനെനടക്കണം നേതാക്കളെങ്ങനെജീവിക്കണം വിദേശരാജ്യങ്ങളോടെങ്ങനെപെരുമാറണം എന്നതിലവ൪ക്കൊരു അഭിപ്രായമുണു്ടാകുന്നതനിവാര്യം. അതിനുള്ളയവസരമവ൪ നേപ്പാളിലെപ്പോലെ ഇ൯ഡൃയിലുംകണു്പിടിക്കുമെന്നാണുപറയുന്നതു്.

ചെറുപ്പക്കാരെ ഭരണമേലു്പ്പിച്ചുകൊടുക്കണമെന്നൊന്നും നേപ്പാളു്പ്പ്രക്ഷോഭകരായ യുവജനങ്ങളു്പറയുന്നില്ല- അവരവരുടെയോണു്ലൈ൯വോട്ടിംഗിലു് എഴുപത്തിമൂന്നുവയസ്സുള്ളൊരു മു൯സുപ്രീംകോടതിജഡു്ജിയെ, ഒരുമുന്നദ്ധ്യാപികയെ, നാമനി൪ദ്ദേശംചെയ്യാനുള്ളവിവേകംകാണിച്ചു. അവരെത്തന്നെയവ൪ ഇടക്കാലപ്രധാനമന്ത്രിയായി തെരഞ്ഞെടുത്തുവെന്നാണു് പുറകേവന്നറിപ്പോ൪ട്ടുകളു്. അങ്ങനെനേപ്പാളിലെയാദ്യത്തെവനിതാച്ചീഫു്ജസ്സു്റ്റിസ്സു് അവിടത്തെ ആദ്യത്തെവനിതാപ്പ്രധാനമന്ത്രിയുമായി. അവരുടെഭരണാധികാരികളു് അവരുടെയഭിമാനത്തിനുംജീവിതരീതിയു്ക്കുമൊത്തവിധം അതിമതിക്കാരായിരിക്കരുതെന്നേ അവ൪പറയുന്നുള്ളൂ. ഇ൯ഡൃയിലുമതുതന്നെയുണു്ടാകും.

രാജ്യത്തെപ്പെട്രോളു്-ഡീസ്സലു്വിലക്കയറ്റം ഒരുപ്രക്ഷോഭവിഷയമാകാ൯പോവുകയാണു്. നാലു്പ്പതുരൂപയു്ക്കുകൊടുക്കേണു്ടപെട്രോളു് എണ്ണക്കമ്പനികളുടെകൊള്ളലാഭത്തിനും സ൪ക്കാരിനുള്ളയമിതനികുതിവരുമാനത്തിനും അതിലു്നിന്നുള്ളസ്വന്തംധൂ൪ത്തിനുമായി നൂറ്റിപ്പത്തുരൂപയു്ക്കാണുകൊടുക്കുന്നതു്. ഇതിലു്സ്സ൪ക്കാരിനെമുട്ടുകുത്തിക്കാനും പെട്രോളു്വിലവീണു്ടുംനാലു്പ്പതുരൂപയിലെത്തിക്കാനും രാജ്യത്തെപ്പ്രതിപക്ഷംപരാജയപ്പെട്ടു, അവ൪ എണ്ണക്കമ്പനികളുമായിയൊത്തുകളിച്ചു, പെട്രോളു്വിലവ൪ദ്ധനവിരുദ്ധസമരമെന്നപേരിലു് എണ്ണക്കമ്പനികളെയുംഗവണു്മെ൯റ്റിനെയും കടുത്തവിലകുറയു്ക്കലു്നടപടികളു്ക്കുനി൪ബ്ബന്ധിക്കത്തക്കരീതിയിലു് വളരെഫലപ്പ്രദമായസമരരീതികളിലൂടെ ദിവസങ്ങളോളംസമരംതുടരുന്നതിനുപകരം ഒന്നുരണു്ടുദിവസത്തെ വെറുംപ്രകടനങ്ങളുംജാഥകളുമെന്ന ദു൪ബ്ബലസമരരീതിയിലൊതുക്കി.

ലോകത്തി൯റ്റെമുഴുക്കെവിരോധം ഇ൯ഡൃയെക്കൊണു്ടേറ്റുവാങ്ങിപ്പിച്ചുകൊണു്ടു് പ്രധാനമന്ത്രിനരേന്ദ്രമോദിയും ബീജേപ്പീഗവണു്മെ൯റ്റും ലോകയുപരോധത്തിലു്പ്പെട്ടു് എണ്ണവിലു്ക്കാ൯കഴിയാതെനിലു്ക്കുന്ന റഷ്യയിലു്നിന്നെണ്ണവാങ്ങി, ഇ൯ഡൃയിലു്ക്കൊണു്ടുവന്നുസംസ്സു്ക്കരിച്ചു് ജനങ്ങളു്ക്കുനലു്കി എണ്ണവിലകുറയു്ക്കുന്നതിനുപകരം വീണു്ടുംവിദേശത്തേയു്ക്കുതന്നെകൊണു്ടുപോയിവിറ്റു്, എണ്ണക്കമ്പനികളു്ക്കുവ൯ലാഭമുണു്ടാക്കിക്കൊടുത്തു. ജനങ്ങളു്ക്കെണ്ണകിട്ടിയുമില്ല, വിലകുറഞ്ഞുമില്ല, ഇ൯ഡൃ൯പ്രധാനമന്ത്രി രാജ്യതാലു്പ്പര്യവും ലോകതാലു്പ്പര്യവുംനോക്കാതെ സ്വന്തംകോ൪പ്പറേറ്റുതാലു്പ്പര്യംമാത്രംനോക്കി റഷ്യ൯പ്രസിഡ൯റ്റി൯റ്റെകൂടെച്ചേ൪ന്നതിലൂടെ ഇ൯ഡൃലോകരാജ്യങ്ങളുടെനോട്ടപ്പുള്ളിയാവുകയുംചെയു്തു. ഇതൊരുരാഷ്ട്രവഞു്ചനയാണെന്നാണുജനങ്ങളു്കൂട്ടുന്നതു്, പ്രത്യേകിച്ചും രാജ്യത്തേറ്റവുംകൂടുതലു്മോട്ടോ൪സ്സൈക്കിളുകളുപയോഗിച്ചുകൊണു്ടു് വളരെച്ചലനാത്മകതയുള്ളയുവജനങ്ങളു്. ഇതു് ഗവണു്മെ൯റ്റിനുമെണ്ണക്കമ്പനികളു്ക്കുമസ്വസ്ഥതയുണു്ടാക്കിക്കൊണു്ടു് രാജ്യത്തെ രാഷ്ട്രീയക്കക്ഷികളുടെകൈയ്യിലു്നിന്നുപോവുകയും ഒരുപ്രക്ഷോഭവിഷയമായി യുവജനങ്ങളേറ്റെടുക്കുകയുംചെയ്യും.

രാഷ്ട്രീയേതരമോ രാഷ്ട്രീയത്തെയിഷ്ടപ്പെടാത്തതോ ആയ വെറുപ്പുനിലപാടല്ല നേപ്പാളിലെയുവജനങ്ങളു്ക്കിടയിലുള്ളതു്, വിവിധപാ൪ട്ടികളു്തലമുറകളായി പരസ്സു്പ്പരമൊത്തുചേ൪ന്നു് അഴിമതിതുടരുന്നവ്യവസ്ഥയോടുള്ളവിരോധമാണു്. ഭരണത്തിലു്ക്കാര്യങ്ങളു്നിയന്ത്രിക്കപ്പെട്ടില്ലെങ്കിലു് രാഷ്ട്രമനസ്സിലുംശരീരത്തിലുമുണു്ടാകുന്ന ആയവസ്ഥയെശ്ശത്രുപക്ഷത്തുനി൪ത്തിയാലു്പ്പിന്നെ പാസ്സീവായ വൃദ്ധജനങ്ങളു്ക്കതുപറ്റിയേക്കുമെങ്കിലും ആക്ടീവായ യുവജനങ്ങളു്ക്കുപിന്നെ പിന്നോട്ടുപോകുന്നതുബുദ്ധിമുട്ടാണു്. രാജ്യത്തി൯റ്റെനേതൃത്വം ഒരുളു്ക്കാഴു്ച്ചയില്ലാതെ അവ൪ക്കതിനുള്ളസാഹചര്യമുണു്ടാക്കിക്കൊടുക്കരുതായിരുന്നു, വീട്ടിലുള്ളമക്കളുംമരുമക്കളുമൊരു അഭിപ്രായംപറയുന്ന കാലംവരുമെന്നുകണക്കിലെടുക്കണമായിരുന്നു. പ്രായത്തി൯റ്റെയും വിജ്ഞാനത്തി൯റ്റെയും അതിലു്നിന്നുണു്ടാകുന്നയുളു്ക്കാഴു്ച്ചയുടെയും വിവേകത്തോടെ അവ൪ക്കുനേതൃത്വംകൊടുക്കാനൊരു ആളില്ലെന്നതാണിന്നുനേപ്പാളിലെവിഷമസ്ഥിതി. അവ൪വയലുഴുതുമറിച്ചിട്ടു- എപ്പോഴായാലുമുഴുവണമല്ലോ-, പക്ഷേ വിത്തുവിതയു്ക്കാനാളില്ല. ഇതേസ്ഥിതിയിന്നു് ഇതേവിഷയത്തിലു് ഇ൯ഡൃയിലെയുവജനങ്ങളുംനേരിടുന്നുണു്ടു്. പക്ഷേ കാലമേതുശൂന്യതയെയുംനികത്തുന്നതുപോലെ പഴയതലമുറയിലു്നിന്നോ പുതിയതലമുറയിലു്നിന്നോ അതിനുള്ളയാളുകളുയ൪ന്നുവരും. അല്ലെങ്കിലീസ്ഥിതിയെണ്ണമറ്റപ്രാവശ്യമാവ൪ത്തിക്കപ്പെട്ടിട്ടുള്ള സമൂഹംചരിത്രത്തിലൂടെയിത്രയുംവരില്ലല്ലോ!

നിലവിലുള്ളഭരണഘടന ഭാഗികമായോ പൂ൪ണ്ണമായോഭേദഗതിചെയ്യുക, നിലവിലുള്ളപാ൪ലമെ൯റ്റുപിരിച്ചുവിടുക, മുഴുവ൯ജനങ്ങളു്ക്കും നേരിട്ടു് ഓണു്ലൈനായി വോട്ടുചെയ്യത്തക്കരീതിയിലു് തെരഞ്ഞെടുപ്പുനടത്തുക, തെരഞ്ഞെടുപ്പു് പാ൪ലമെ൯റ്റിലേയു്ക്കുമാത്രമല്ല ഉയ൪ന്ന എകു്സ്സിക്ക്യുട്ടീവു് ഭരണവിഭാഗങ്ങളിലേയു്ക്കുമാക്കുക, കഴിഞ്ഞമുപ്പതുവ൪ഷം രാഷ്ട്രീയനേതാക്കളു്കൊള്ളയടിച്ച രാജ്യസമ്പത്തുകളെക്കുറിച്ചന്വേഷണംനടത്തുക, അവയിലു് പിടിച്ചെടുക്കാവുന്നവയെല്ലാംപിടിച്ചെടുത്തു് ദേശസാലു്ക്കരിക്കുക, എന്നിങ്ങനെനിരവധിയാവശ്യങ്ങളു് പ്രക്ഷോഭകാരികളുടേതായി നേപ്പാളിലുയ൪ന്നുവന്നിട്ടുണു്ടു്. ഒരുഭരണത്തെയവ൪ക്കു് താഴെയിറക്കാ൯കഴിഞ്ഞതിലൂടെയും സൈന്യമവരോടുയുദ്ധത്തിനുപോകാതെ അവരുമായീയാവശ്യങ്ങളു്ക്കുമേലു് അവരെവിളിച്ചുവരുത്തി ച൪ച്ചനടത്തുന്നതുകൊണു്ടും ഇതിലു്ച്ചിലതെങ്കിലുംനേപ്പാളിലു് നടപ്പിലായേക്കും. പക്ഷേയിതെല്ലാമി൯ഡൃയിലും ആവശ്യമുള്ളതല്ലേ, നാളെയുയ൪ന്നുവരികില്ലേ, എന്നചോദ്യംനിലനിലു്ക്കുകയാണു്.

ഒരാളു്രാജ്യത്തി൯റ്റെപ്രധാനമന്ത്രിയാകുന്നതു് പ്രധാനമന്ത്രിയാകാ൯പോകുന്നുവെന്നുപറഞ്ഞു് നേരിട്ടുമത്സരിച്ചു് രാജ്യത്തി൯റ്റെമുഴുവ൯വോട്ടുവാങ്ങിയാകണം, തെരഞ്ഞെടുപ്പുകഴിഞ്ഞു് പാ൪ലമെ൯റ്റിലുള്ള ജയിച്ചുവന്നയെംപീമാരും അവരുടെപാ൪ട്ടിയുംമാത്രംചേ൪ന്നു് അവ൪ക്കിഷ്ടമുള്ള അവരിലുള്ളയൊരാളെത്തെരഞ്ഞെടുത്താകരുതെന്നു്, നേപ്പാളു്പ്പ്രക്ഷോഭത്തിലാവശ്യമുയ൪ന്നിട്ടുണു്ടു്. ഒരാളു്രണു്ടുടേമിലു്ക്കൂടുതലു് പ്രധാനമന്ത്രിയോ എംപീയോയാകാ൯പാടില്ല എന്നവാദവുമുയ൪ന്നിട്ടുണു്ടു്. ഇ൯ഡൃയിലുംപിന്തുടരേണു്ടിവരുമെന്നുള്ളയൊരു നല്ലമാതൃകയാണിതു്. നിലവിലി൯ഡൃയിലു് പ്രധാനമന്ത്രിയെജനങ്ങളു്തെരഞ്ഞെടുക്കുകയല്ല, പാ൪ലമെ൯റ്റംഗങ്ങളു്തെരഞ്ഞെടുക്കുകയാണു്. ആരാകുംപ്രധാനമന്ത്രിയെന്നൊരുധാരണയേജനങ്ങളു്ക്കില്ലാതെ അവ൪വോട്ടുചെയ്യാ൯നി൪ബ്ബന്ധിതരാവുകയാണു്. ഇതുമാറിയേതീരൂ.

Written and first published on 10 September 2025


 



  

 

Tuesday, 9 September 2025

1933. ഭരണഘടനയിലെ ഓരോവകുപ്പും രാജ്യത്തുപാസ്സാക്കപ്പെട്ടിട്ടുള്ള ഓരോനിയമവുംകൊണു്ടു് എന്താണുദ്ദേശിച്ചിട്ടുള്ളതെന്നു് 2014വരെ ജുഡീഷ്യറിയു്ക്കൊരുസംശയവുമുണു്ടായിരുന്നില്ല. 2014ലു് വേറേതാലു്പ്പര്യംവന്നതുകൊണു്ടു് അതെല്ലാംപൊടുന്നനെയാരംഭിച്ചു!

1933

ഭരണഘടനയിലെ ഓരോവകുപ്പും രാജ്യത്തുപാസ്സാക്കപ്പെട്ടിട്ടുള്ള ഓരോനിയമവുംകൊണു്ടു് എന്താണുദ്ദേശിച്ചിട്ടുള്ളതെന്നു് 2014വരെ ജുഡീഷ്യറിയു്ക്കൊരുസംശയവുമുണു്ടായിരുന്നില്ല. 2014ലു് വേറേതാലു്പ്പര്യംവന്നതുകൊണു്ടു് അതെല്ലാംപൊടുന്നനെയാരംഭിച്ചു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

ഭരണഘടനയിലെ ഓരോവകുപ്പും രാജ്യത്തുപാസ്സാക്കപ്പെട്ടിട്ടുള്ള ഓരോനിയമവുംകൊണു്ടു് എന്താണുദ്ദേശിച്ചിട്ടുള്ളതെന്നു് 2014വരെ ജുഡീഷ്യറിയു്ക്കൊരുസംശയവുമുണു്ടായിരുന്നില്ല. 2014ലു് വേറേതാലു്പ്പര്യംവന്നതുകൊണു്ടു് അതെല്ലാംപൊടുന്നനെയാരംഭിച്ചു. ആ വേറേതാലു്പ്പര്യമെന്നുപറയുന്നതു് ഭാരതീയജനതാപ്പാ൪ട്ടിയധികാരത്തിലു്വന്നതുകൊണു്ടും അതി൯റ്റെപുറകിലു് രാജ്യത്തെയതിസമ്പന്നരായ കോ൪പ്പറേറ്റുകളുള്ളതുകൊണു്ടും ഹിന്ദുരാഷ്ട്രംസാദ്ധ്യമായേക്കാമെന്നയാഗ്രഹമാണു്. അതുസാദ്ധ്യമല്ലെന്നുതോന്നിച്ചിരുന്നകാലത്തവരൊതുങ്ങിക്കഴിഞ്ഞു, അതുസാധ്യമാണെന്നുവന്നപ്പോളവരുടെതനിനിറംപുറത്തുവന്നു. ഹിന്ദുരാഷ്ട്രമാഗ്രഹിക്കുന്നവരുടെയെണ്ണം രാഷ്ട്രീയത്തിലെന്നപോലെ ജുഡീഷ്യറിയിലും തുല്യമല്ലാതിരിക്കാ൯ എന്തെങ്കിലുംകാരണമുണു്ടോ?

ഒരുദാഹരണം ജമ്മു-കാഷു്മീരെന്നസംസ്ഥാനത്തിനു് രാജ്യത്തിനു് 1947ലു് സ്വാതന്ത്ര്യംകിട്ടുമ്പോഴത്തെ നാട്ടുരാജ്യങ്ങളുമായുള്ള ലയനയുടമ്പടിപ്പ്രകാരം പ്രത്യേപദവിയനുവദിച്ചുകൊണു്ടുള്ള ഭരണഘടനയിലെവകുപ്പുതന്നെ! 2014വരെ അതെന്തിനാണെന്നുസുപ്രീംകോടതിയു്ക്കറിയാമായിരുന്നു, നല്ലയുറച്ചബോധ്യമുണു്ടായിരുന്നു. ബീജേപ്പീയധികാരത്തിലു്വന്നതിനുശേഷം അവരുടെഹിന്ദുരാഷ്ട്രനി൪മ്മാണപരിപാടിയുടെയൊരു കാതലായഭാഗമായി 2019ലു് ആവകുപ്പിനെയവ൪റദ്ദുചെയു്തപ്പോളു് ആവകുപ്പി൯റ്റെസാംഗത്യത്തെക്കുറിച്ചുതന്നെ സുപ്രീംകോടതിയു്ക്കുസംശയമായി, അതുറദ്ദുചെയു്തതെന്തുകൊണു്ടുശരിവെച്ചുകൂടെന്നചോദ്യമായി!

രാജ്യത്തൊരുമതേതരജനാധിപത്യ റിപ്പബ്ലിക്ക൯ഭരണഘടനയിരിക്കുമ്പോളു് അതി൯റ്റെകീഴിലു്നിയമിക്കപ്പെട്ടസുപ്രീംകോടതി അതി൯റ്റെയുംമുകളിലു്ക്കയറിയിരുന്നു് അതിനെനള്ളിഫൈചെയു്തു് ഒരുഭരണരാഷ്ട്രീയപ്പാ൪ട്ടി ഹിന്ദുരാഷ്ട്രംസ്ഥാപിക്കാ൯ശ്രമിക്കുന്നതിനു് തടയിടാ൯നിയോഗിക്കപ്പെട്ട രാജ്യത്തെയേകയേജ൯സ്സിയാണു്, ഒരു മതേതരജനാധിപത്യറിപ്പബ്ലിക്ക൯ഭരണഘടനയനുവദിക്കാത്ത അങ്ങനെയൊരെണ്ണത്തിനെതിരേജാഗ്രതപാലിക്കാ൯ സ്വന്തംവിധികളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ജനങ്ങളെപ്പഠിപ്പിക്കേണു്ടസ്ഥാപനമാണു്, അതിനെതിരേസ്വയംപുല൪ത്തുന്നജാഗ്രത ജനങ്ങളിലേയു്ക്കുകൂടിപ്പകരാ൯ ചുമതലപ്പെട്ടവിളക്കുമരമാണു്. അവിടെനിന്നുവന്നിട്ടുള്ളവിധികളു് ഹിന്ദുരാഷ്ട്രംസ്ഥാപിക്കുന്നതിലേയു്ക്കു് പടിപടിയായിനീങ്ങാ൯ ഭരണപ്പാ൪ട്ടിയെയെത്രയാണുസഹായിച്ചിട്ടുള്ളതു്, അതി൯റ്റെയെത്രയുദാഹരണങ്ങളാണുള്ളതു്!

മഹാരാഷ്ട്രയിലെ ഹിന്ദുത്തീവ്രസംഘടനയായ ശിവസേനയുടെചീഫായിരുന്ന ബാലു് താക്കറേ 1987 നവംബറിലൊരുതെരഞ്ഞെടുപ്പുസമയത്തു് ശിവസേനയുടെയൊരുസ്ഥാനാ൪ത്ഥിക്കുവേണു്ടി വോട്ടുചോദിച്ചുകൊണു്ടു് ഈത്തെരഞ്ഞെടുപ്പിലു്ഞങ്ങളു്പൊരുതുന്നതു് ഹിന്ദുയിസത്തി൯റ്റെസംരക്ഷണത്തിനുവേണു്ടിയാണെന്നും മുസ്ലിമുകളുടെവോട്ടുതങ്ങളു്ക്കുവേണു്ടെന്നും ഈരാജ്യംഹിന്ദുക്കളുടേതാണെന്നും അതെന്നുമങ്ങനെതന്നെയായിരിക്കുമെന്നൊരു പ്രസംഗംനടത്തി, ഈപ്പ്രസംഗംപലയിടത്തുമാവ൪ത്തിച്ചു. ഒരുതെരഞ്ഞെടുപ്പിലു് മതത്തി൯റ്റെപേരിലു്വോട്ടുതേടുന്നതു് തെരഞ്ഞെടുപ്പുകമ്മീഷനാലയോഗ്യരാക്കപ്പെടുന്നൊരുകുറ്റമാണു്. അങ്ങനെമതത്തി൯റ്റെപേരിലു് വോട്ടുചോദിച്ചെന്നും അതുജനപ്പ്രാതിനിധ്യനിയമത്തി൯റ്റെലംഘനമാണെന്നും അതുശിക്ഷാ൪ഹമാണെന്നുമായിരുന്നു ഇതിലുണു്ടായകേസ്സിലു് ബോംബെ ഹൈക്കോടതിയുടെവിധി. ഇതുമതത്തി൯റ്റെപേരിലു്വോട്ടുചോദിച്ചതല്ലെന്നും അതുശിക്ഷാ൪ഹമല്ലെന്നും ഹിന്ദുത്വത്തിനൊഴിവുണു്ടെന്നുമായിരുന്നു അപ്പീലിലു് സുപ്രീംകോടതിയുടെവിധി. ഈവിധിയോടു് ഹിന്ദുത്വമേധാവിത്വവാദികളല്ലാതെ ആരെങ്കിലുംയോജിക്കുന്നുണു്ടോ? ഈജോലിചെയ്യാനാണോ സുപ്രീംകോടതിയെയേലു്പ്പിച്ചിരുന്നതു്? ഹൈക്കോടതിവിധിശരിവെയു്ക്കുകയാണു് സുപ്രീംകോടതിചെയ്യേണു്ടിയിരുന്നതെന്നു് ആ൪ക്കാണറിഞ്ഞുകൂടാത്തതു്! അത്രവ്യക്തമല്ലേനിയമം, ഇവിടെത്തെളിഞ്ഞകുറ്റം? അതുകൊണു്ടുമറ്റൊരുവഴിയുമില്ലാത്തതുകൊണു്ടു് ഹിന്ദുത്വത്തിനൊഴിവുണു്ടെന്നൊരു അവ്യക്തക്കണു്ടുപിടിത്തംനടത്തിയാണു് സുപ്രീംകോടതി ശിവസേനാരാഷ്ട്രീയത്തെരക്ഷിച്ചതു്. എന്തിലൊഴിവുണു്ടെന്നു്? അല്ലെങ്കിലു്പ്പക്ഷേപിന്നെങ്ങനെയാണു് മഹാരാഷ്ട്രാമതരാഷ്ട്രീയത്തെമുന്നോട്ടുകൊണു്ടുപോവുക? ബീജേപ്പീയുടെമുന്നണിയുടെ വലിയൊരുഘടകമായിരുന്നുശിവസേന. ഈയസുഖമിവ൪ക്കു് വളരെമുമ്പേതുടങ്ങിയതാണെന്നുസാരം.

ഇതു് ’കേസ്സുകളു്കേളു്ക്കുമ്പോളു് ജുഡീഷ്യറി നിയമത്തിലു്മുറുകെപ്പിടിക്കണമെന്നും തെരഞ്ഞെടുപ്പുപ്രസംഗങ്ങളിലു് മതവിശ്വാസത്തെയുപയോഗിച്ചെന്നകേസ്സുകളിലു് വിധിപറയുമ്പോളു് മതങ്ങളുടെതത്വച്ചിന്തയന്വേഷിച്ചുപോകരു’തെന്നുമുള്ള വെറുമഞു്ചുമാസത്തിനുമുമ്പുതന്നെയുള്ള സുപ്രീംകോടതിയുടെതന്നെയുത്തരവിനെതിരായിരുന്നു. മറ്റൊന്നുംകിട്ടാത്തതുകൊണു്ടു് ഹിന്ദുത്വം ഭാരതീയത്വമാണെന്നും അതുപറയുന്നതുതെരഞ്ഞെടുപ്പുകുറ്റമല്ലെന്നും ഹിന്ദുത്തത്ത്വച്ചിന്തയെവ്യാഖ്യാനിച്ചുകൊണു്ടു് ശിവസേനയെരക്ഷപ്പെടുത്താനും പിന്നാലെബീജേപ്പീയു്ക്കു് സമാനമായയനേകംസംരംഭങ്ങളാരംഭിക്കാനുമുള്ള പാതയൊരുക്കിക്കൊണു്ടു് ഈവെറുതേവിടലു്വിധിപറയാ൯ സുപ്രീംകോടതിയാശ്രയിച്ചതു് വഹീദുദ്ദീ൯ഖാനെന്നൊരപ്പ്രസക്തവ്യക്തിയുടെ 1989ലെഴുതിയപുസു്തകത്തിലു്നിന്നട൪ത്തിയെടുത്തൊരു ഹിന്ദുത്വയെനി൪വ്വചിച്ചുകൊണു്ടുള്ള വെറുമൊറ്റവാക്യമായിരുന്നു! കടലുപോലെകിടക്കുന്നഹിന്ദുവാധികാരികഗ്രന്ഥങ്ങളിലൊന്നും ഈരാഷ്ട്രീയമൂല്യപതനപരിസ്ഥിയെയനുകൂലിക്കാ൯ ഒരുവാക്യംപോലുംകണു്ടെത്താ൯കഴിഞ്ഞില്ലെന്നതു് എത്രയപഹാസ്യമാണു്, ഇവരൊന്നുംകണു്ടിട്ടില്ലാത്ത യഥാ൪ത്ഥഹിന്ദുമതത്തെസ്സംബന്ധിച്ചിടത്തോളം എത്രയുജ്ജ്വലമാണു്!!

മഹാരാഷ്ട്രാഹൈക്കോടതിയുടെവിധിയു്ക്കെതിരെയുള്ളയപ്പീലു് സ്വീകരിച്ചതിലൂടെ, മഹാരാഷ്ട്രാഹൈക്കോടതിയയോഗ്യനാക്കിയ മനോഹ൪ജോഷിയെ പിന്നീടുമുഖ്യമന്ത്രിപദത്തിലു്ക്കയറ്റിയതു്, സുപ്രീംകോടതിയാണെന്നുപറയാം. ഹൈക്കോടതിവിധി അസ്ഥിരപ്പെടുത്താതിരുന്നെങ്കിലു് താക്കറേയുടെലെഫു്റ്റന൯റ്റായ അങ്ങനെയൊരുമുഖ്യമന്ത്രിയുടെ ഉദയമേയുണു്ടാകുമായിരുന്നില്ല. അതാണുരാഷ്ട്രീയംകളിക്കുന്നതെന്നുപറയുന്നതു്. ഇ൯ഡൃയിലെയാദ്യത്തെഹിന്ദുരാഷ്ട്രംസ്ഥാപിക്കപ്പെടുന്നതു് മഹാരാഷ്ട്രയിലായിരിക്കുമെന്നുപ്രസംഗിച്ചതു് തൊട്ടുപുറകേ 1990 ഫെബ്രുവരി 24നു് ഈമനോഹ൪ജോഷിയായിരുന്നു. അതായതു് ഒരുരാഷ്ട്രത്തിനകത്തു് ഒരുസംസ്ഥാനം ഒരുരാഷ്ട്രമായിസ്ഥാപിക്കപ്പെടുമെന്നു്! സുപ്രീംകോടതിനലു്കിയ ഊ൪ജ്ജത്തി൯റ്റെപുറത്തല്ലേയിതുപറഞ്ഞതു്? രാജ്യവിരുദ്ധതയും വിഘടനവാദവും ഭീകരപ്പ്രവ൪ത്തനവുംപറഞ്ഞു് ഭരണകൂടംവേട്ടയാടുന്ന ഖാലിസ്ഥാനികളുമിതുതന്നെയല്ലേപറഞ്ഞതു്? ആക്കോടതിപരസ്യമായി ഹിന്ദുരാഷ്ട്രത്തി൯റ്റെപക്ഷത്തല്ലാതെയാരുടെപക്ഷത്താണു്? ഹിന്ദുക്കളല്ലാത്ത ഇ൯ഡൃയിലെമറ്റുമതവിഭാഗങ്ങളെല്ലാം ചതിയ൯മാരുംവഞു്ചക൯മാരുമാണു്, അവ൪ക്കുവോട്ടുചെയ്യരുതെന്നുപറഞ്ഞ, ആക്കുപ്പ്രസിദ്ധപ്രസംഗത്തിനാണു് സുപ്രീംകോടതിനിയമപരമെന്നുപറഞ്ഞു് അംഗീകാരംനലു്കിയതു്. പിന്നീടുപലതിലും ഈപ്പ്രവണതതുട൪ന്നു, അതുതടയാനൊരുഭരണഘടനാനിക്ഷിപു്തച്ചുമതലയും സുപ്രീംകോടതിനിറവേറ്റിയില്ല. അതിലാണുപൗര൯മാ൪നിരാശരായതു്. ഗൗരവമായിയെടുക്കേണു്ടയൊരുകാര്യം സുപ്രീംകോടതി ഗൗരവമായിയെടുത്തില്ലെന്നും ലാഘവമായിയെടുക്കുന്നതിലുംകടന്നുപോയെന്നും അതുമറ്റുപലതിനുംവഴിയൊരുക്കിയെന്നുമാണു് ഇവിടെപ്പറയാനുള്ളതു്.

ബാലു് താക്കറേയേയും മനോഹ൪ജോഷിയേയും വെറുതേവിട്ടുകൊണു്ടുള്ള സുപ്രീംകോടതിയുടെഭാഗത്തുനിന്നുണു്ടായ ഈരണു്ടുവിധികളുടെയുംമേലുള്ളയപ്പീലുകളു്തള്ളിയതു് 2014കഴിഞ്ഞു് രണു്ടുവ൪ഷംകഴിഞ്ഞു് 2016ലാണു്. അതുകഴിഞ്ഞുഹിന്ദുമതത്തിലെ ജാതി-വ൪ണ്ണവ്യവസ്ഥയെസ്സുപ്രീംകോടതി ‘വളരെഗുണകരമായൊരുസംവിധാന’മെന്നുവരെവിളിച്ചു! ഇതെല്ലാമുണു്ടാകുന്നതു് ഒരുമതേതരഭരണഘടനയു്ക്കുകീഴിലു് അതിനെയട്ടിമറിച്ചുകൊണു്ടല്ലാതെ ഒരുഹിന്ദുരാഷ്ട്രമുണു്ടാക്കാ൯കഴിയില്ലെന്നു് സുപ്രീംകോടതിയു്ക്കറിയാത്തതുകൊണു്ടല്ല, അതിനെയട്ടിമറിച്ചുകൊണു്ടായാലും ഹിന്ദുരാഷ്ട്രമുണു്ടാകുന്നെങ്കിലുണു്ടാവട്ടെ എന്നകാഴു്ച്ചപ്പാടുകാരണമാണു്. ഇതല്ലഭരണഘടനാനിയോഗിതരായി ജനാധിപത്യത്തി൯റ്റെയും മതേതരത്വത്തി൯റ്റെയും റിപ്പബ്ലിക്കനിസത്തി൯റ്റെയും കാവലു്ക്കാരെയേലു്പ്പിച്ചിട്ടുള്ളപണി.

‘തെരഞ്ഞെടുപ്പുസ്വേച്ഛാധിപത്യമെന്നാണിന്നി൯ഡൃയെ പാശ്ചാത്യരാജ്യങ്ങളു്വിളിക്കുന്നതു്. ഭരണഘടനയനുസരിച്ചല്ല, പഴയഹൈന്ദവഗ്രന്ഥങ്ങളനുസരിച്ചാണു് (ഉത്ത൪പ്പ്രദേശ്ശുപോലുള്ള) ബീജേപ്പീഭരിക്കുന്നസംസ്ഥാനങ്ങളിലിന്നു് കാര്യങ്ങളു്തീരുമാനിക്കപ്പെടുന്നതു്. രാജ്യത്തെപ്പകുതിയോളംജനങ്ങളു്ക്കു് ഭരണഘടനയന്യമായി, അപ്പ്രാപ്യമായി’- മോഹ൯ഗോപാലെന്നുപറയുന്ന ഒരുസുപ്രീംകോടതിയഭിഭാഷക൯റ്റെനിരീക്ഷണമാണിതു്. ഇ൯ഡൃയു്ക്കൊരുമതേതരഭരണഘടയുണു്ടെന്നുപറഞ്ഞിട്ടു് നിയമവാഴു്ച്ചയുടെയഭാവംകാരണം അതുനടപ്പാക്കപ്പെടുന്നില്ലെങ്കിലെന്തുകാര്യം, എന്തുപ്രയോജനം?

ഹിന്ദുരാഷ്ട്രംരൂപീകരിക്കണമെന്നാവശ്യപ്പെട്ടുകൊണു്ടു് 2022 മേയിലു് ഡലു്ഹിയിലെ തലു്ക്കത്തോറാസ്സു്റ്റേഡിയത്തിലു് രാജ്യത്തെമതന്യൂനപക്ഷങ്ങളു്ക്കപമാനകരമായതും രാജ്യജനതയു്ക്കിടയിലു്ഭിന്നിപ്പുണു്ടാക്കുന്നതും തീവ്രമതവികാരമാളിക്കത്തിക്കുന്നതുമായ വിദ്വേഷപ്പ്രസംഗങ്ങളു്നടത്തുന്നതിനുകുപ്പ്രസിദ്ധരായ ഒരുസംഘംഹിന്ദുസംഘടനാനേതാക്കളുടെനേതൃത്വത്തിലു് പരസ്യപ്പൊതുയോഗച്ച൪ച്ചനടത്തുന്നതു് വിലക്കണമെന്നാവശ്യപ്പെട്ടുകൊണു്ടുള്ളഹ൪ജ്ജിയിലു് ഇടപെടാതിരിക്കാനാണുസുപ്രീംകോടതിതീരുമാനിച്ചതു്. അതിലെപ്പൊതുപ്പരാമ൪ശ്ശങ്ങളു് ഭരണഘടനാപരമായിരിക്കണമെന്നും അല്ലെങ്കിലു്ക്കേസ്സെടുക്കുമെന്നെങ്കിലുംപറയാ൯ സുപ്രീംകോടതിതയാറായിരുന്നെങ്കിലു് അതാണുസുപ്രീംകോടതി, അതാണുസുപ്രീംകോടതിയിലു്നിന്നും രാജ്യത്തെജനങ്ങളു്പ്രതീക്ഷിക്കുന്നതു്, അതല്ലനടക്കുന്നതു്.

ഹിന്ദുത്വയെന്ന ഭാരതീയമായജീവിതരീതിയെപ്പറ്റിപ്പറയുന്നതു് ഒരുമതാധിപത്യപ്പ്രവണതയല്ലെന്ന ജസ്സു്റ്റിസ്സുവ൪മ്മയെന്ന ഏകാംഗക്കോടതിയുടെയീവിധിയു്ക്കെതിരേവന്നയപ്പീലിലു് വിശദവാദംകേളു്ക്കാ൯ ഒരുവിശാലബെഞു്ചുരൂപീകരിക്കുമെന്നുപറഞ്ഞ മൂന്നംഗബെഞു്ചടങ്ങിയസുപ്രീംകോടതി ഒരിക്കലുമതുനടപ്പാക്കിയില്ല, അതിപ്പോഴുംപരമാവധിനീട്ടിക്കൊണു്ടുപോകുന്നു. അതുകൊണു്ടു് ഹിന്ദുത്വയെയതിരുകടന്നുവ്യാഖ്യാനിച്ചുകൊണു്ടുള്ള ആപ്പഴയവിധിയുടെബലത്തിലു് പിന്നാലെവന്നമൂന്നുബീജേപ്പീഗവണു്മെ൯റ്റുകളു് സാധ്യമാക്കാനവ൪ക്കുകഴിഞ്ഞു. ആമൂന്നുബീജേപ്പീഗവണു്മെ൯റ്റുകളുമുണു്ടാക്കിയതും ഇന്നുഹിന്ദുരാഷ്ട്രമുണു്ടാക്കുന്നതും സുപ്രീംകോടതിയല്ലാതെമറ്റാരാണു്?

പൗരത്വനിയമത്തിലു്ഭേദഗതിവരുത്തി ഹിന്ദുക്കളു്ക്കല്ലാതെയി൯ഡൃയിലു് പൗരത്വമില്ലെന്നുനിയമംകൊണു്ടുവന്നു് ഭരണഘടനയെയട്ടിമറിക്കുന്നതുവരെ സുപ്രീംകോടതിനോക്കിക്കൊണു്ടിരിക്കും, വരുന്നകേസ്സുകളിലിതുപോലെയപഹാസ്യമായ വിധികളു്പലതുപറഞ്ഞുകൊണു്ടിരിക്കും, അതുകഴിഞ്ഞപ്പോഴുംവിരമിക്കാത്തവും വിരമിച്ചവരും ഹിന്ദുരാഷ്ട്രത്തിലെജഡു്ജുകളാകും. നമ്മളു്പൗര൯മാരെന്തുചെയ്യും?

ഇവിടെയിത്രയുംസുപ്രീംകോടതിവിമ൪ശ്ശനങ്ങളെങ്ങനെവന്നു? ഇ൯ഡൃ൯ഭരണഘടനയുടെവൈശിഷ്ട്യമാണതു്- എകു്സ്സിക്ക്യുട്ടീവിലെയും ലെജിസ്ലേച്ചറിലെയും ജുഡീഷ്യറിയിലെയും ഏതുപ്രവൃത്തിയും പൗര൯റ്റെവിലയിരുത്തലിനും വിമ൪ശ്ശനത്തിനുംവിധേയമാണു്, പേരെടുത്തുപറഞ്ഞുള്ള ചിലതരംവിമ൪ശ്ശങ്ങളു്ക്കും ആക്ഷേപങ്ങളു്ക്കുമേയൊഴിവുള്ളൂ! അതാമൂന്നുരാഷ്ടഘടകങ്ങളു്ക്കും അസ്വസ്ഥതയുളവാക്കുന്നതാണു്. അതാണതുഹിന്ദുരാഷ്ട്രമെന്നപേരിലു് വിമ൪ശ്ശനവിധേയമല്ലാത്തരീതിയിലു് പുതിയതൊന്നുകൊണു്ടുവന്നു് അതുമൂന്നുംചേ൪ന്നൊഴിവാക്കാ൯ശ്രമിക്കുന്നതു്.

Written on 08 September 2025 and first published on 09 September 2025


 

 

 


Thursday, 4 September 2025

1932. ഈ ഓണത്തിനു് മുഖ്യമന്ത്രിയെ കസേരയിലു്നിന്നുതൂക്കിയെടുത്തെറിഞ്ഞു് മാവേലിതന്നെനേരിട്ടുഭരിക്കാനാഗ്രഹിക്കാത്ത ആരാണുകേരളത്തിലുള്ളതു്? ഗവണു്മെ൯റ്റുജീവനക്കാ൪ക്കും ആശാവ൪ക്ക൪മാ൪ക്കും അവകാശപ്പെട്ടയാനുകൂല്യമില്ല, സ൪ക്കാരിലെയഴിമതിക്കാര൯മാ൪ക്കും കൈക്കൂലിക്കാര൯മാ൪ക്കുമയാളുടെ പുതിയപൂ൪ണ്ണനിയമസംരക്ഷണം!

1932

ഈ ഓണത്തിനു് മുഖ്യമന്ത്രിയെ കസേരയിലു്നിന്നുതൂക്കിയെടുത്തെറിഞ്ഞു് മാവേലിതന്നെനേരിട്ടുഭരിക്കാനാഗ്രഹിക്കാത്ത ആരാണുകേരളത്തിലുള്ളതു്? ഗവണു്മെ൯റ്റുജീവനക്കാ൪ക്കും ആശാവ൪ക്ക൪മാ൪ക്കും അവകാശപ്പെട്ടയാനുകൂല്യമില്ല, സ൪ക്കാരിലെയഴിമതിക്കാര൯മാ൪ക്കും കൈക്കൂലിക്കാര൯മാ൪ക്കുമയാളുടെ പുതിയപൂ൪ണ്ണനിയമസംരക്ഷണം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

ഈ ഓണത്തിനു് മുഖ്യമന്ത്രിയെ കസേരയിലു്നിന്നുതൂക്കിയെടുത്തുപുറത്തെറിഞ്ഞു് മാവേലിനേരിട്ടുഭരിക്കാനാഗ്രഹിക്കാത്ത ആരാണുകേരളത്തിലുള്ളതു്? ഗവണു്മെ൯റ്റുജീവനക്കാ൪ക്കും വിരമിച്ചവ൪ക്കും ആശാവ൪ക്ക൪മാ൪ക്കും അവകാശപ്പെട്ടയാനുകൂല്യമില്ല, സ൪ക്കാരിലെയഴിമതിക്കാര൯മാ൪ക്കും കൈക്കൂലിക്കാര൯മാ൪ക്കുമയാളുടെ പുതിയപൂ൪ണ്ണനിയമസംരക്ഷണം! സത്യസന്ധരായയദ്ധ്വാനികളു്ക്കുകൊടുക്കേണു്ടപണമെടുത്തു് ഭരണാധികാരികളുടെയാ൪ഭാടജീവിതം, അതോടൊപ്പമതിലു്നിന്നെടുത്തു് അഴിമതിക്കാ൪ക്കുസംരക്ഷണമൊരുക്കുന്ന ഭരണസംവിധാനവും. ഇതൊന്നുമില്ലാതിരുന്നയൊരുകാലത്തെക്കുറിച്ചോ൪ക്കുമ്പോളു് ജനങ്ങളു് പ്രകോപിതരാകാതിരിക്കുന്നതെങ്ങനെ?

സ൪വ്വീസ്സിലിരിക്കുമ്പോളു് സ൪വ്വീസ്സിനകത്തുംപുറത്തുമുള്ള പലവിധക്രൈമുകളിലു്ക്കുരുങ്ങുന്ന സ൪ക്കാ൪ജീവനക്കാ൪ക്കെതിരേകേസ്സെടുക്കാ൯ പോലീസ്സിനാണെങ്കിലും വിജില൯സ്സിനാണെങ്കിലും ആക്കുറ്റവാളികളുടെമേലധികാരികളുടെ അനുമതിവേണമെന്നാണുപുതിയചട്ടം. ആ അനുമതികിട്ടിയില്ലെങ്കിലു്, അഥവാമേലധികാരികൊടുത്തില്ലെങ്കിലു്, തെളിവുണു്ടെങ്കിലും ഒരു എഫൈയ്യാറുപോലുംരജിസ്സു്റ്റ൪ചെയ്യാ൯കഴിയുകയില്ല. സ൪ക്കാ൪ജീവനക്കാരിലഴിമതിക്കാ൪ക്കും കൈക്കൂലിക്കാ൪ക്കുമാണല്ലോകേസ്സുവരുന്നതു്! വരുന്നകേസ്സുകളിലെല്ലാം മേലധികാരിയുടെയറിവോടെയോ അനുമതിയോടെയോ ആജ്ഞയോടെയോ ആക്കുറ്റകൃത്യങ്ങളു് നടക്കുന്നതായാണുകണു്ടുവരുന്നതു്. അല്ലാതെയൊരുത്തനുമൊന്നുംചെയ്യാ൯പറ്റില്ല-മേലാപ്പറിയാതെചെയ്യുന്നതൊക്കെപ്പണു്ടു്, ഇടപാടുകളുംഭരണവുമെല്ലാം ഓണലൈനാകുന്നതിനുമുമ്പു്!

എല്ലായാപ്പീസ്സുകളിലും ഡിപ്പാ൪ട്ടുമെ൯റ്റുകളുടെതലപ്പത്തും കീഴു്ജീവനക്കാരെന്താണുചെയുന്നതെന്നുനിരീക്ഷിക്കുന്നതിനു് ഒരോഫയലിനെയുംപിന്തുടരുന്ന ഓണു്ലൈ൯സംവിധാനമുണു്ടു്. ഓരോരുത്തനും ഏതുഫയലിലെന്താണുചെയു്തുവെച്ചിരിക്കുന്നതെന്നു് മുകളിലോട്ടുമുകളിലോട്ടാ൪ക്കും അവിടെയിരുന്നുതന്നെ എപ്പോളു്വേണമെങ്കിലുംപരിശോധിക്കാം. അങ്ങനെകുറ്റകൃത്യങ്ങളു്നടക്കാതിരിക്കാനാണല്ലോ പൊതുജനങ്ങളുടെകോടിക്കണക്കിനുരൂപയെടുത്തു് കേരളത്തിലെമുഴുവ൯സ൪ക്കാരാപ്പീസ്സുകളിലും സകലകാര്യങ്ങളുംഡിജിറ്റൈസ്സുചെയു്തു് ഓണു്ലൈനാക്കിവെച്ചിരിക്കുന്നതുതന്നെ! അതുകൊണു്ടു് ഒരുകുറ്റകൃത്യംനടക്കുമ്പോളു് നിരീക്ഷണക്കുറവോ കുറ്റകൃത്യപ്പങ്കാളിത്തമോയുണു്ടായ മേലധികാരികളു്ക്കെതിരെയുംകൂടിയാണുകേസ്സുവരുന്നതു്. അതുകൊണു്ടുസംഭവിച്ചതെന്തെന്നാലു് എ൯ജീവോയൂണിയ൯കാരും ഗസ്സറ്റഡ്ഡോഫീസ്സേഴു്സ്സസ്സോസ്സിയേഷ൯കാരുമൊക്കെയായി ദീ൪ഘകാലമായി മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിയായ പിണറായിവിജയനെപ്പൊതിഞ്ഞുപറ്റിപ്പിടിച്ചുകിടക്കുന്ന ഉന്നതയുദ്യോഗസ്ഥ൯മാ൪ക്കെതിരെയെല്ലാംകേസ്സായി, അല്ലെങ്കിലു്ക്കേസ്സാവാ൯പോകുന്നു. അവരെയടക്കിപ്പൊതിഞ്ഞുനി൪ത്താ൯ എന്തെങ്കിലുമൊരുനടപടിയെടുക്കണു്ടേ? അതിനാണുപുതിയചട്ടം. അതോടൊപ്പം പുതിയചട്ടംകൊണു്ടുവരുന്നതിലു് മുഖ്യമന്ത്രിവിജയ൯റ്റെ വ്യക്തിപരവും രാഷ്ട്രീയപരവുമായയാവശ്യകതയുമുണു്ടു്.

ഗവണു്മെ൯റ്റുസെക്രട്ടറിമാരെന്നുപറയുന്ന സ൪ക്കാരുദ്യോഗസ്ഥ൯മാ൪ കേസ്സിലു്പ്പ്രതിയാകുമ്പോളു്, അല്ലെങ്കിലവരന്വേഷംനേരിടുമ്പോളു്, മേലധികാരിയുടെ അറിവോ അനുമതിയോ ആജ്ഞയോ ഉണു്ടെന്നുപറഞ്ഞാലു്, ഉണു്ടായിരുന്നുവെന്നുതെളിഞ്ഞാലു്, അവരുടെമേലധികാരിയെന്നനിലയിലു് ചീഫു്സ്സെക്രട്ടറികൂടിപ്പ്രതിയാകില്ലേ? അങ്ങനെയൊരെണ്ണമൊഴിവാക്കാനാണു് ഇപ്പോളീച്ചട്ടംകൊണു്ടുവന്നതു്, കാരണമിപ്പോളുള്ളയാപ്പ്രത്യേകചീഫു്സ്സെക്രട്ടറി കീഴു്ജീവനക്കാരെക്കൊണു്ടുചെയ്യിച്ചതും സ്വയംചെയു്തതുമെന്നുപറഞ്ഞു് പലയഴിമതികളുടെയുംക്രമക്കേടുകളുടെയും ആരോപണങ്ങളുംകേസ്സുകളുംവന്നിട്ടുണു്ടു്. ചീഫു്സ്സെക്രട്ടറിപ്രതിയാകുമ്പോളു് അയാളുടെമേലധികാരിയായവകുപ്പുമന്ത്രിയും വകുപ്പുമന്ത്രിപ്രതിയാകുമ്പോളു് മുഖ്യമന്ത്രിയുംപ്രതിയാവുകയില്ലേ? മുഖ്യമന്ത്രിതന്നെസ്വന്തംനിലയിലു് പലവകുപ്പുകളുടെയുംമന്ത്രിയുമല്ലേ? അത്രഗുരുതരമായസ്ഥിതിയിലേയു്ക്കു് സെക്രട്ടേറിയറ്റിനകത്തും പുറത്തുഡയറകു്ടറേറ്റുകളിലും കമ്മീഷണറേറ്റുകളിലും കാര്യങ്ങളു്കടന്നു, അല്ലെങ്കിലു്ക്കടക്കാ൯പോകുന്നുവെന്ന൪ത്ഥം. ഇവിടെയിവ൪സംരക്ഷിക്കാ൯ശ്രമിക്കുന്നതു് വെറുംക്ലാ൪ക്ക൯മാരെയോ സെക്ഷനാപ്പീസ്സ൪മാരെയോയല്ല- മുഖ്യമന്ത്രിതന്നെനടപടിയുടെകാര്യത്തിലു് നേരിയയൊരുനൂലി൯റ്റെയപ്പുറത്തായിരിക്കണം!

പക്ഷേയിവിടെഗവണു്മെ൯റ്റുസ൪വ്വീസ്സിലു് കേരളത്തിലേറ്റവുംകൂടുതലഴിമതിനടത്തിയിട്ടുള്ളതും ഏറ്റവുംകൂടുതലു് കേസ്സുഭയമുള്ളതും ആരാണെന്നുചോദിച്ചാലു് അതു് മുഖ്യമന്ത്രിയായ പിണറായിവിജയ൯തന്നെയാണു്. ആരോപണങ്ങളുടെ ഒരുവലിയനിരമാത്രമല്ല സുപ്രീംകോടതിയിലടക്കം കേസ്സുകളുമുണു്ടു്. കേന്ദ്രയേജ൯സ്സികളുടെയടക്കം നിരവധിയന്വേഷണങ്ങളു് നേരിട്ടുകൊണു്ടുമിരിക്കുന്നു. അതിലു് ത൯റ്റെസീനിയറുദ്യോഗസ്ഥരിലൂടെ സ്വ൪ണ്ണംകടത്തിയതുമുതലു് സ്വയം ഡോള൪കടത്തിയതുവരെയുണു്ടു്. മുഖ്യമന്ത്രികുറ്റംചെയു്തതായല്ല കുറ്റംചെയു്തവ൯ മുഖ്യമന്ത്രിയായിരിക്കുന്നതായാണു് ജനങ്ങളിതുകാണുന്നതു്. അപ്പോളു് ത൯റ്റെയും ഒരുകേസ്സി൯റ്റെയുമിടയു്ക്കു് ഒരുമേലധികാരിയെത്തിരുകിവെയു്ക്കേണു്ടതി൯റ്റെ ഏറ്റവുംകൂടുതലാവശ്യമിന്നുകേരളത്തിലുള്ളതു് പിണറായിവിജയനുതന്നെയാണു്. ത൯റ്റെമേലധികാരിയെന്നനിലയിലു് ഗവ൪ണ്ണറെയാണവിടെത്തിരുകിവെച്ചിരിക്കുന്നതു്, ഒരുകേസ്സെടുക്കലാവശ്യംവരുകയാണെങ്കിലു് അതിനനുമതിനിഷേധിക്കുന്നതിനുവേണു്ടി മന്ത്രിമാരെയയച്ചു് ഗവ൪ണ്ണ൪ക്കോണക്കോടികൊടുത്തു് കൂടെനി൪ത്തുന്നതിനുള്ളശ്രമങ്ങളിന്നലെയുംനടന്നു.

ഗവണു്മെ൯റ്റുജീവനക്കാ൪ക്കും പെ൯ഷനായിവിരമിച്ചജീവനക്കാ൪ക്കും ക്ഷാമബത്തവ൪ദ്ധനവും അതി൯റ്റെകുടിശ്ശികകളും പിണറായിവിജയനെന്ന ഒറ്റമുഖ്യമന്ത്രിവ്യക്തിയുമയാളുടെധനമന്ത്രിമാരും തടഞ്ഞുവെച്ചിട്ടുവ൪ഷങ്ങളായി. വാസു്തവത്തിലതിയാളു്ഭരണത്തിലു്വന്നയന്നുമുതലു് കുടിശ്ശികയാണു്. ഓരോരുത്തരും കുറഞ്ഞതുനാലു്പ്പതിനായിരംരൂപമുതലു്മേലോട്ടു് (ഇപ്പോളതറുപതിനായിരമായെന്നുംകേളു്ക്കുന്നു!) ഇപ്പോളു്ത്തന്നെകുടിശ്ശികയായയാത്തുകകളു്കിട്ടുമ്പോളു് പലചരക്കുകടയിലെക്കുടിശ്ശികയടക്കംതീ൪ക്കുവാ൯ ഓരോമാസവുംവ൯പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ദാരിദ്ര്യത്തിലു്ജനിച്ചുവള൪ന്നിട്ടു് പൊതുമുതലു്കാണുമ്പോളു്ബു്ഭ്രാന്തുപിടിക്കുന്ന ഈദ്ധൂ൪ത്തടിഖലസംഘംകാരണമാപ്പ്രതീക്ഷയില്ലാതായി, അവ൪കണ്ണീരിലായി. അയാളടക്കമുള്ളഗവണു്മെ൯റ്റിലുള്ളയുന്നതരുടെ വ൪ദ്ധനവുകളുംകുടിശ്ശികകളുമവ൪ സ്വയം പാസ്സാക്കിയുമെഴുതിയെടുത്തുംകഴിഞ്ഞുവെന്നൊരു സ്വന്തംമനസ്സിനെപ്പ്രതിഫലിപ്പിക്കുന്ന പരമവൃത്തികേടുംകാണിച്ചു- കേരളത്തിലൊരുമുഖ്യമന്ത്രിയുംചെയ്യാതിരുന്ന പരമചെറ്റത്തരം! മറ്റൊരുവാക്കുനിങ്ങളു്ക്കുപറയാനുണു്ടെങ്കിലു്പ്പറയൂ!

കേരളത്തിലെവീട്ടമ്മമാരിലു്ച്ചിലരായ ആശാവ൪ക്ക൪മാരെന്ന ആരോഗ്യപ്പ്രവ൪ത്തകരുടെയൊരുസംഘം ഒരുവ൪ഷത്തിലേറെയായി മാസം വെറുംനൂറുരൂപാശമ്പളവ൪ദ്ധനവാവശ്യപ്പെട്ടുകൊണു്ടു് റോട്ടിലു്സ്സമരംകിടക്കുകയാണു്. ഈമുഖ്യമന്ത്രിവ്യക്തി തനിയു്ക്കടക്കമുള്ളയെമ്മെല്ലേമാ൪ക്കുംമന്ത്രിമാ൪ക്കും മാസം എഴുപതിനായിരംരൂപമുതലു് രണു്ടുലക്ഷംരൂപവരെ ശമ്പളവുംപെ൯ഷനുംകൂട്ടാനൊരുങ്ങുകയാണു്. ബഹാബലിയയാളെ സെക്രട്ടേറിയറ്റിലു്ക്കയറിച്ചെന്നു് മുഖ്യമന്ത്രിക്കസേരയിലു്നിന്നുതൂക്കിയെടുത്താലു്മാത്രംമതിയോ, ബാക്കിചെയ്യുവാ൯ രാജാവി൯റ്റെകാലത്തു് തിരുവിതാംകൂ൪ഭരണാധികാരിയായി രാജാവുകെട്ടിയ ഇതേസെക്രട്ടേറിയറ്റിലിരുന്നുജോലിചെയ്യുമ്പോളു് കൈക്കൂലിക്കാര൯റ്റെകൈവെട്ടിക്കളയാ൯പറഞ്ഞ എതി൪വശത്തുനിലു്ക്കുന്ന വേലുത്തമ്പിദളവയു്ക്കുതന്നെ എറിഞ്ഞുകൊടുക്കുകയുംകൂടിച്ചെയ്യേണു്ടതല്ലേ?

കേരളംഭരിച്ചിട്ടുള്ള ഏറ്റവുംജനക്ഷേമതലു്പ്പരനും കാര്യക്ഷമനുമായ ഭരണാധികാരിയാരെന്നുചോദിച്ചാലു് മഹാബലിയെന്നാണുടനുത്തരം. കേരളത്തിലേയു്ക്കുവീണു്ടും അദ്ദേഹത്തി൯റ്റെവാ൪ഷികവരവറിയിച്ചുകൊണു്ടുള്ള ഓണം സ൪ക്കാരിലുള്ളപണംമുടക്കി ഗവണു്മെ൯റ്റുതന്നെകളിക്കാനിറങ്ങുമ്പോളു് അദ്ദേഹമാണുമുഖ്യമന്ത്രിയുടെസ്ഥാനത്തിരുന്ന ഏറ്റവുംനല്ലഭരണാധികാരിയെന്നു് ഗവണു്മെ൯റ്റുമംഗീകരിക്കുന്നുവെന്നുസാരം. ഇത്രയുംജനപ്പ്രിയനും സ൪വ്വാധികാരിയും ചരിത്രപുരുഷനുമായമഹാബലിയു്ക്കല്ലാതെ ആ൪ക്കാണുകേരളത്തിലിതുപോലൊരുമുഖ്യമന്ത്രിയെ കസേരയിലു്നിന്നുതുക്കിയെടുത്തുപുറത്തെറിയാ൯ കഴിവുണു്ടാവുക, ജനങ്ങളഭിലഷിക്കുന്നതുപോലെ മുഖ്യമന്ത്രിയായി വീണു്ടുമവിടെക്കയറിയിരുന്നുനാടുഭരിക്കാ൯ പ്രതിബദ്ധതയുണു്ടാവുക? പാട്ടുകളിലൂടെകേളു്ക്കുന്ന അക്കാലത്തെക്ഷേമസമൃദ്ധിയും കൈക്കൂലിയഴിമതിരാഹിത്യവുമോ൪ക്കുമ്പോളു് ഈമുഖ്യമന്ത്രിയവിടെയിരിക്കുന്നതുകണു്ടാലു്, ഇത്രയുമഴിമതികളോടെഭരണംനടത്തുന്നയയാളുടെദു൪ഗ്ഗന്ധം ബലിവസതിയായപാതാളത്തിലുമെത്തുമ്പോളു്, വീണു്ടുംകടന്നുവന്നിതല്ലാതെയെന്തോന്നുമാബലിചെയ്യും? ഒരുകെട്ടഭരണാധിപനെമാറ്റുവാ൯ ഒരുതെരഞ്ഞെടുപ്പിനേക്കാളു് കേരളത്തെസ്സംബന്ധിച്ചിടത്തോളം ഓണംപോലെയൊരുസന്ദ൪ഭവും ബലിപോലെയൊരുഭരണാധിപനുമല്ലാതെമറ്റുണു്ടോ?

കേരളത്തിലെമുഖ്യമന്ത്രിയോ പോലീസ്സുമന്ത്രിയോ വിജില൯സ്സുമന്ത്രിയോ പ്രധാനമന്ത്രിയോ രാജാവോ ചക്രവ൪ത്തിയോയെന്നയേതുനിലയിലും ചരിത്രത്തിലുമൈതിഹ്യത്തിലും ഏറ്റവുംമുന്നിലു്സ്ഥാനംപിടിച്ച മഹാബലിയുടെ പ്രവൃത്തികളെയും ഭരണത്തെയും കാഴു്ച്ചപ്പാടുകളെയുംകുറിച്ചു് ആയിരക്കണക്കിനെന്നല്ല പതിനായിരക്കണക്കിനുതന്നെയനുസ്സു്മരണങ്ങളു് പുസു്തകങ്ങളായും ലേഖനങ്ങളായും പാട്ടുകളായും പ്രസംഗങ്ങളായും വന്നുകഴിഞ്ഞസ്ഥിതിക്കു് അവയെക്കുറിച്ചിവിടെപ്പറയുന്നതിനിപ്പ്രസക്തമല്ല, അതുകൊണു്ടു് ത൯റ്റെജനങ്ങളെങ്ങനെജീവിക്കുന്നുവെന്നുള്ള പതിവുപരിശോധനയുടെഭാഗമായി പതിവുസന്ദ൪ശ്ശനപരിപാടിയിലദ്ദേഹംവന്നാലു് വെറുമൊരുനിരീക്ഷക൯റ്റെപദവിവിട്ടുയ൪ന്നു് ആദ്യമെന്തുകാണും ആദ്യമെന്തുചെയ്യുമെന്നതിനെക്കുറിച്ചെഴുതുന്നു.

Written and first published on 04 September 2025