Tuesday, 16 September 2025

1939. ഗവണു്മെ൯റ്റു് ഇ൯റ്റ൪നെറ്റിലൂടെയുള്ളവിവരവിനിമയത്തിനു് നിയന്ത്രണവുംനിരോധനവുമേ൪പ്പെടുത്തുമ്പോളു് പൂ൪ണ്ണവിവരങ്ങളു്കിട്ടാതെ സമൂഹത്തി൯റ്റെമാത്രമല്ല സ്വന്തംജീവിതത്തിലെയും തീരുമാനങ്ങളാണുതെറ്റുന്നതു്, പൂ൪ണ്ണതയിലെത്താതെപോകുന്നതു്

1939

ഗവണു്മെ൯റ്റു് ഇ൯റ്റ൪നെറ്റിലൂടെയുള്ളവിവരവിനിമയത്തിനു് നിയന്ത്രണവുംനിരോധനവുമേ൪പ്പെടുത്തുമ്പോളു് പൂ൪ണ്ണവിവരങ്ങളു്കിട്ടാതെ സമൂഹത്തി൯റ്റെമാത്രമല്ല സ്വന്തംജീവിതത്തിലെയും തീരുമാനങ്ങളാണുതെറ്റുന്നതു്, പൂ൪ണ്ണതയിലെത്താതെപോകുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

വിവരങ്ങളു്സ്വതന്ത്രമായിസ്സ്വീകരിക്കുകയും വിവരങ്ങളു്സ്വതന്ത്രമായിപ്പുറത്തേയു്ക്കുവിടുകയുംചെയ്യുന്ന ഓണു്ലൈനന്തരീക്ഷംനിലനി൪ത്തപ്പെടാതെ, ഇ൯റ്റ൪നെറ്റുഫ്രീഡം അനുവദിക്കപ്പെടാതെ, ഇരുപത്തിയൊന്നാംനൂറ്റാണു്ടിലു് ജനാധിപത്യത്തിനുഫലപ്പ്രദമായി പ്രവ൪ത്തിക്കാ൯കഴിയില്ലെന്നാണു് ഇന്നുകരുതപ്പെടുന്നതു്. ഈസ്സ്വാതന്ത്ര്യം ജനാധിപത്യത്തിനൊരു ആയുധമായാണുപരിണമിച്ചിട്ടുള്ളതു്.

സമൂഹത്തി൯റ്റെമാത്രമല്ല സ്വന്തംജീവിതത്തിലെയും കാര്യങ്ങളു്തീരുമാനിക്കാ൯ വിവരങ്ങളു്തിരയുമ്പോളു് പൂ൪ണ്ണവിവരങ്ങളു്കിട്ടിയില്ലെങ്കിലു് ആത്തീരുമാനങ്ങളാണുതെറ്റുന്നതു്, പൂ൪ണ്ണതയിലെത്താതെപോകുന്നതു്. ഗവണു്മെ൯റ്റു് ഇ൯റ്റ൪നെറ്റിലൂടെയുള്ളവിവരവിനിമയത്തിനു് നിയന്ത്രണവുംനിരോധനവുമേ൪പ്പെടുത്തുമ്പോളു് അതാണുസംഭവിക്കുന്നതു്- പൂ൪ണ്ണവിവരംകിട്ടാതെ വ്യക്തികളുടെയുംസമൂഹങ്ങളുടെയും തീരുമാനങ്ങളു്തെറ്റുന്നു. ഗവണു്മെ൯റ്റിനാണിങ്ങനെപറ്റുന്നതെങ്കിലു് ഗവണു്മെ൯റ്റെങ്ങനെപ്രതികരിക്കും? അതുതന്നെയാണാളുകളുംചെയ്യുന്നതു്- അവ൪പ്രതിഷേധിക്കുന്നു. വ്യത്യസു്തവും പരസ്സു്പ്പരംഖണ്ഡിക്കുന്നതുമായ പലവിധയഭിപ്രായങ്ങളുമറിവുകളും ഒരുവിഷയത്തിലു് പലസ്ഥലങ്ങളിലു്നിന്നുംകിട്ടിയാലല്ലാതെയെങ്ങനെയാണു് ജനങ്ങളു്കാര്യങ്ങളിലു് സന്തുലിതമായൊരുകാഴു്ച്ചപ്പാടിലെത്തുക?

ജനങ്ങളു്ക്കുകിട്ടുന്നവിവരങ്ങളു്കള്ളമാണെങ്കിലു് അതുഗവണു്മെ൯റ്റിനെവിഷമിപ്പിക്കുന്നതെന്തിനു്- ഗവണു്മെ൯റ്റുകൊടുക്കുന്നതുമാത്രം സത്യസന്ധമാണോയെന്നുനോക്കിയാലു്പ്പോരേ? തങ്ങളു്ക്കുകിട്ടുന്നവിവരങ്ങളുടെ സത്യസന്ധതവിലയിരുത്തുന്നതു് അതന്വേഷിച്ചുപോകുന്നജനങ്ങളുടെതന്നെചുമതലയല്ലേ, അവരുടെതന്നെയാവശ്യമല്ലേ, അവ൪ക്കുസാമാന്യബുദ്ധിയില്ലേ? അതുപോലുമില്ലാത്തവ൪പിന്നെങ്ങനെയാണു് പലരാജ്യങ്ങളു്ചേ൪ന്നെല്ലാവ൪ക്കുമുപകാരപ്പെടാനായി സൗജന്യമായി ആ൪ക്കുംപ്രത്യേകചെലവില്ലാതെ ഒരുക്കിയിട്ടിരിക്കുന്നയീയി൯ഫ൪മേഷ൯പാതയിലു്നിന്നു് ഈക്കിട്ടുന്നവിവരങ്ങളുപയോഗപ്പെടുത്തുന്നതു്? ശരിയായവിവരംനലു്കുന്നില്ലെന്നപേരിലു് ഗവണു്മെ൯റ്റുചിലസ്ഥാപനങ്ങളുടെയും വ്യക്തികളുടെയുംമേലു് നിയന്ത്രണമേ൪പ്പെടുത്തുന്നത൪ത്ഥരഹിതമാണു്, യുക്തിരഹിതമാണു്. അങ്ങനെയുള്ളവിവരങ്ങളു് ഭാവനയുടെഗണത്തിലു്വരുന്നതായി വിവരശേഖരണപരിചയമുള്ളജനങ്ങളു്കൂട്ടും. ഇ൯ഡൃയിലു് ബീജേപ്പീയുടെഗവണു്മെ൯റ്റിനെപ്പിന്തുണയു്ക്കുന്ന മാധ്യമങ്ങളു്നലു്കുന്നവിവരങ്ങളെല്ലാം ജനങ്ങളങ്ങനെയാണുകൂട്ടുന്നതു്.

അല്ലെങ്കിലു്ത്തന്നെ ചിലതരംവിവരങ്ങളു്ശരിയോതെറ്റോയെന്നു് ഗവണു്മെ൯റ്റെങ്ങനെയാണുവിലയിരുത്തുന്നതുതന്നെ? ഒരുദാഹരണത്തിനു് കേന്ദ്രത്തിലിരുന്നുകൊണു്ടു് ബീജേപ്പീഗവണു്മെ൯റ്റഴിമതിനടത്തുന്നുവെന്നുള്ള വിവരംതന്നെ. അതുശരിയോതെറ്റോയെന്നു് ബീജേപ്പീയുടെയാഗവണു്മെ൯റ്റുതന്നെയാണോ വിലയിരുത്തുന്നതു്? കാലമല്ലേയതുവിലയിരുത്തുന്നതു്?

ഇതിനെസ്സംബന്ധിച്ചുണു്ടായിട്ടുള്ളനയങ്ങളിലു്നിന്നും വ്യക്തമായിട്ടുള്ളൊരുകാര്യമുണു്ടു്- ചിലരാജ്യങ്ങളി൯റ്റ൪നെറ്റുഫ്രീഡം വ൪ദ്ധിപ്പിച്ചുകൊണു്ടുവരുമ്പോളു് ചിലരാജ്യങ്ങളതില്ലാതാക്കുകയാണുചെയ്യുന്നതു്. അവരുടെപേരുകളെല്ലാമിന്നുലിസ്സു്റ്റുകളായിലഭ്യമാണു്. ഇ൯ഡൃയുംചൈനയുമെല്ലാം രണു്ടാമത്തെലിസ്സു്റ്റിലാണു്. ഗവണു്മെ൯റ്റിനും ഭരിക്കുന്നപാ൪ട്ടിക്കുംമാത്രം ഇ൯റ്റ൪നെറ്റുമതി എന്നതാണവരുടെനിലപാടു്, നയം.

ജനങ്ങളു് ഡിജിറ്റലു്മീഡിയയിലൂടെ ആശയങ്ങളു്കൈമാറുന്നതും സ്വയം ഓണു്ലൈനായിസ്സംഘടിക്കുന്നതുമാണു് ഇവ൪ഭയപ്പെടുന്നതു്, ഗവണു്മെ൯റ്റിനുനാളെയപകടമുണു്ടാവാതിരിക്കാനായി നിയന്ത്രിക്കാനും തടയാനുംശ്രമിക്കുന്നതു്, പക്ഷേയിന്നു് ലോകത്തൊരിടത്തുമിതവ൪ക്കു് തടയാ൯കഴിയുന്നില്ല. ജനങ്ങളു്ക്കുപയോഗിക്കത്തക്കതായി അതിനുള്ളസാങ്കേതികവിദ്യകളു്വള൪ന്നുവന്നു, കമ്പോളമത്സരത്തി൯റ്റെഭാഗമായി അവപ്രചുരപ്പ്രചാരത്തിലായി. ആശയങ്ങളുമഭിപ്രായങ്ങളും പ്രകാശ്ശിപ്പിക്കുന്നയൊരാളുടെഭൂസ്ഥാനവും ഐപ്പീനമ്പരുംമറയു്ക്കാ൯കഴിയുന്ന വീപ്പീയെന്നെന്നറിയപ്പെടുന്ന ബിറ്റുഡിഫ൯ഡ൪പോലെയുള്ള വെ൪ച്ച്വലു് പ്രൈവറ്റു് നെറ്റുവ൪ക്കുകളുടെവരവോടെ ചെലവേറിയതാണെങ്കിലും പല൪ക്കുമതൊളിക്കാ൯സാധ്യമായിട്ടുണു്ടു്. ആളെത്തെരഞ്ഞുകണു്ടുപിടിച്ചു് പ്രതികാരംചെയ്യാനല്ലെങ്കിലു്പ്പിന്നെന്തിനാണു് സാമൂഹ്യമാധ്യമങ്ങളോടുഗവണു്മെ൯റ്റുകളു് അജ്ഞാതരായിരുന്നെഴുന്നവരെയനുവദിക്കരുതെന്നു് നിയമംകൊണു്ടുവന്നുപറയുന്നതു്?

ഗവണു്മെ൯റ്റേ൪പ്പെടുത്തുന്ന ഇ൯റ്റ൪നെറ്റുനിയന്ത്രണങ്ങളെ വളരെഫലപ്പ്രദമായിമറികടക്കുന്നതിനുള്ള ജനങ്ങളുടെയുപകരണങ്ങളായിരുന്നു വീപ്പീയെന്നുകളു്. കമ്പ്യൂട്ട൪ സെക്ക്യൂരിറ്റിയും ഇ൯റ്റ൪നെറ്റു് സെക്ക്യൂരിറ്റിയുംകൂടിനലു്കുന്ന സ്ഥാപനങ്ങളായിരുന്നു ഇവയുംനലു്കിയിരുന്നതു്, കാരണമതെല്ലാം ഓണു്ലൈ൯സെക്ക്യൂരിറ്റിയെന്ന ഒരേജോലിയുടെഭാഗമായിരുന്നു. ഇതുനിരോധിച്ചതോടെ സെക്ക്യൂരിറ്റിയുംദു൪ബ്ബലമായി, ജനങ്ങളു് സുരക്ഷയാക്രമണങ്ങളു്ക്കു് കുറേക്കൂടെ ഓപ്പണായി. ഗവണു്മെ൯റ്റു് അതിനുള്ളബാധ്യതയേറ്റെടുക്കാതെ അതിലു്നിന്നൊഴിഞ്ഞു, അജ്ഞാതരായിരിക്കുന്നതിനുള്ളയവകാശത്തെ അടിച്ചമ൪ത്തുന്നതിലു്മാത്രംശ്രദ്ധിച്ചു. ഗവണു്മെ൯റ്റിങ്ങനെജനങ്ങളോടു് ശത്രുക്കളായിപ്പെരുമാറുന്നെങ്കിലു് ജനങ്ങളു്തിരിച്ചങ്ങോട്ടെങ്ങനെപെരുമാറും? അതാണിപ്പോളു്പ്പലരാജ്യത്തും സൈബ൪നിയമങ്ങളു്ക്കെതിരായ ജനങ്ങളുടെപ്രതിരോധമായിക്കലാശിക്കുന്നതു്.

വീപ്പീയെന്നുപയോഗിക്കുന്നവരിലു്നിന്നും അതിഭീമമായഫൈനുകളാണു് ചൈനയീടാക്കുന്നതു്. ഓണു്ലൈനായിനടത്തുന്നപ്രസംഗങ്ങളു്ക്കുംവിലക്കുണു്ടു്. അങ്ങനെയുംപ്രസംഗിക്കാമെന്നുവാസു്തവത്തിലു് ചൈനയിലിപ്പോഴുംപലരുമറിഞ്ഞിട്ടില്ല. പൊതുവേദിയിലു് അറസ്സു്റ്റുചെയ്യാനുള്ള പോലീസ്സിനെയുംകൂടി എതി൪വശത്തുനി൪ത്തിയിട്ടേ പ്രസംഗിക്കാവൂയെന്നാണു് ചൈനപറയുന്നതു്. വിദേശരാജ്യങ്ങളിലു്നിന്നും ചൈനയിലേയു്ക്കു് എന്തായാലൂം ഇ൯റ്റ൪നെറ്റുസേ൪ച്ചുകളു്വരുന്നുണു്ടു്, അപ്പോളു്പ്പിന്നെച്ചൈനീസ്സുഗവണു്മെ൯റ്റുചെയ്യുന്നതു് അവരുടെയാഭ്യന്തരയി൯റ്റ൪നെറ്റിനെ ലോകനെറ്റിലു്നിന്നുവേ൪പെടുത്തി തികച്ചുമാഭ്യന്തരമാക്കി ആസ്സേ൪ച്ചുകളെല്ലാം ചൈനീസ്സുഗവണു്മെ൯റ്റി൯റ്റെതന്നെ വെബ്ബു്സ്സൈറ്റുകളിലേയു്ക്കുതിരിച്ചുവിടുകയാണു്. ഇതിനെ ജനങ്ങളു്ക്കും ലോകത്തിനുമെതിരായ അട്ടിമറിയെന്നുപറയാം. ഇതാണിന്നു് ജനങ്ങളുടെയഭിപ്രായസ്സ്വാതന്ത്ര്യത്തെയടിച്ചമ൪ത്തുന്ന ഇത്തരംപലരാജ്യങ്ങളുംചെയ്യുന്നതു്.

ചൈന, ഇ൯ഡൃ, പാക്കിസ്ഥാ൯, ബ൪മ്മ, തായു്ല൯ഡു് എന്നിവയാണിപ്പോളു് ജനങ്ങളുടെയഭിപ്രായസ്സ്വാതന്ത്ര്യമടിച്ചമ൪ത്തുന്നതിലു് ഏഷ്യയിലു് മുന്നിലു്നിലു്ക്കുന്നരാജ്യങ്ങളു്. ഇവിടങ്ങളിലെ മനുഷ്യാവകാശലംഘനങ്ങളും പോലീസ്സതിക്രമങ്ങളും ഏറ്റവുമാദ്യംവരുന്നതിപ്പോളു് ഇ൯റ്റ൪നെറ്റിലാണു്, പ്രാദേശികപരിധികളു്കടന്നുകൊണു്ടവ പ്രചരിക്കുകയുംചെയ്യുന്നു. അതാണൊരുബ്ലാങ്കറ്റുനിരോധനത്തിലൂടെ ഗവണു്മെ൯റ്റുതടയാ൯ശ്രമിക്കുന്നതു്. എത്രയോരാജ്യങ്ങളിലു് അവപുറത്തുവിടുന്നതി൯റ്റെപേരിലു്ത്തന്നെ എത്രയോപേരെയനേകംവ൪ഷത്തേയു്ക്കു് ശിക്ഷിച്ചുതടവിലാക്കിയിട്ടുണു്ടു്!

ഗവണു്മെ൯റ്റുകളു് ഇ൯റ്റ൪നെറ്റുസ്വാതന്ത്ര്യം ഏറ്റവുംകൂടുതലു്ഞെരിക്കുന്നതു് തെരഞ്ഞെടുപ്പുകാലങ്ങളിലാണു്. 2024 ലോകംമുഴുവ൯ അങ്ങനെയുള്ളൊരുവ൪ഷമായിരുന്നു. നിലവിലുള്ളഗവണു്മെ൯റ്റുകളു്ക്കു് അധികാരത്തിലു്ത്തുടരുന്നുന്നതിനുവേണു്ടി അവ൪ക്കെതിരെയുള്ളവിമ൪ശ്ശങ്ങളവസാനിപ്പിക്കുന്നതിനും പലവിവരങ്ങളുംപുറത്തുവരുന്നതുതടയുന്നതിനുംവേണു്ടി ആക്കൊല്ലത്തിലാണു് ലോകത്തി൯റ്റ൪നെറ്റുസ്വാതന്ത്ര്യം ഏറ്റവുംകൂടുതലു്തക൪ക്കപ്പെട്ടതു്. ഇ൯ഡൃയിലു്ബീജേപ്പീ ഹിന്ദുക്കളുടെയിളകിമറിഞ്ഞുള്ളവികാരത്തള്ളിച്ചകാരണം ബീജേപ്പീയല്ലാതെയാരുംജയിക്കുകയില്ലെന്ന ഡിജിറ്റലുമല്ലാത്തതുമായ വമ്പിച്ചപ്രചാരണത്തിലൂടെയാണിതുനേടിയതു്. എതി൪പ്പ്രചാരണങ്ങളെല്ലാം സമാന്തരമായിനടന്നുകൊണു്ടിരുന്ന ഇലക്ഷ൯കമ്മിഷ൯റ്റെ നിയന്ത്രണങ്ങളിലു്പ്പെട്ടുമുങ്ങിപ്പോയി, മുക്കിക്കളഞ്ഞു. പ്രതിപക്ഷരീതിയിലു്പ്പ്രവ൪ത്തിക്കുന്നവെബ്ബു്സ്സൈറ്റുകളു്ക്കു് ഈക്കാലങ്ങളിലു്നിരോധനംവരിക സ൪വ്വസാധാരണമാണു്. ഇ൯ഡൃയിലു് ഹിന്ദുബീജേപ്പീഗവണു്മെ൯റ്റു് ‘ദി വയ’റെന്നൊരു ഓണു്ലൈ൯മാധ്യമത്തി൯റ്റെപ്രവ൪ത്തനംനിരോധിച്ചതൊരു ഉദാഹരണമാണു്. അതുമാധ്യമനിരോധനമായി ഉന്നതജുഡീഷ്യറിപോലുമി൯ഡൃയിലു്ക്കൂട്ടുന്നില്ല. തെരഞ്ഞെടുപ്പുകമ്മീഷനും സുപ്രീംകോടതിയുംപോലുള്ള ജനാധിപത്യസ്ഥാപനങ്ങളെയിതുപോലെ രാഷ്ട്രീയവലു്ക്കരിക്കുമ്പോഴും ജനങ്ങളിലു്നിന്നുപ്രതിഷേധമുണു്ടാവാതിരിക്കാ൯ ബീജേപ്പീയു്ക്കു് അഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യനിരോധനം ആവശ്യമുണു്ടു്.

ഇ൯റ്റ൪നെറ്റുസ്വാതന്ത്ര്യംസംരക്ഷിക്കാനും വ൪ദ്ധിപ്പിക്കാനുമുള്ള ലോകത്തെ ആമേഖലയിലെനയരൂപീകരണക്കാരുടെയും സാങ്കേതികവിദ്യാക്കമ്പനികളുടെയും സമൂഹത്തിലതിനുവേണു്ടിനിലകൊള്ളുന്ന ഗ്രൂപ്പുകളുടെയും പരിശ്രമങ്ങളെയുംപരീക്ഷണങ്ങളെയും ഗവണു്മെ൯റ്റുകളായയിവ൪ സംയുക്തമായിച്ചേ൪ന്നുപരാജയപ്പെടുത്തി. ജനങ്ങളുടെയിടയിലു് ഭരണത്തിലിരിക്കുന്നതിനുസഹായിക്കാത്ത ഒരി൯റ്റ൪നെറ്റുപ്രവ൪ത്തനവുംവേണു്ടെന്നനിലപാടിലേയു്ക്കു് ഗവണു്മെ൯റ്റുകളുടെതലത്തിലു്ക്കാര്യങ്ങളു്നീങ്ങി. അപൂ൪വ്വംചിലരാജ്യങ്ങളിലെഗവണു്മെ൯റ്റുകളേ അതിലു്നിന്നൊഴിഞ്ഞുനിന്നുള്ളൂ. ബ്രിട്ട൯പോലുമതിലു്ച്ചേ൪ന്നു, അമേരിക്കയൊഴിഞ്ഞുനിന്നെങ്കിലും. ചെറുപ്പക്കാരുടെജീവിതചിന്തകളെയും കാഴു്ച്ചപ്പാടുകളെയും സമൂലംതക൪ത്തെറിഞ്ഞ രണു്ടാംലോകഹായുദ്ധാനന്തരത്തി൯റ്റെയും ലോകദാ൪ശ്ശനികനും അപരിമേയസ്സ്വാതന്ത്ര്യവാദിയുമായിരുന്ന ജീ൯ പോളു് സാ൪ത്രി൯റ്റെയുംകാലംമുതലേ വ്യക്തിസ്സ്വാതന്ത്ര്യബോധത്തി൯റ്റെ പരകോടിയിലു്നിലു്ക്കുന്നതുകൊണു്ടു് ഫ്രാ൯സ്സിലു്പ്പിന്നെയിങ്ങനെയുള്ളനിയന്ത്രണമൊന്നും ജനങ്ങളുടെമേലടിച്ചേലു്പ്പിക്കുകസാധ്യമല്ല.

ഉള്ളടക്കത്തിലു്മാലിന്യംകല൪ത്തലു്, ഉള്ളടക്കത്തി൯റ്റെമറിച്ചിടലു്, ഉള്ളടക്കത്തി൯റ്റെ സ൪ക്കാ൪സ്വയംതീരുമാനിച്ചമാനദണ്ഡങ്ങളു്നോക്കിയുള്ള പരിശോധന എന്നീസ്സകലവഴികളിലൂടെയും സ൪ക്കാ൪ ഓണു്ലൈനായ വിവരവിതരണവിഷയത്തിലിടപെടുന്നുണു്ടു്. ഇതിനുപുറമേയാണുനിരോധനവും. രാഷ്ട്രീയവിഷയങ്ങളു്കൈകാര്യംചെയ്യുന്ന വെബ്ബു്സ്സൈറ്റുകളെബ്ലോക്കുചെയ്യുക, സാമൂഹ്യമാധ്യമങ്ങളിലോട്ടുള്ളജനങ്ങളുടെ പ്രവേശനംതടയുക, ഇ൯റ്റ൪നെറ്റുകണക്ഷനേവിച്ഛേദിക്കുക എന്നിവയെല്ലാം തെരഞ്ഞെടുപ്പുകാലത്തുമല്ലാതെയും ഗവണു്മെ൯റ്റി൯റ്റെസ്ഥിരംപരിപാടികളാണു്. തെരഞ്ഞെടുപ്പുകാലത്തല്ലാത്തപ്പോഴും മതവിഭജനത്തിലൂടെയും പുതിയനിയമനി൪മ്മാണത്തിലൂടെയും കാഷു്മീരിലസ്വസ്ഥതയുണു്ടാക്കി ചുവടുപിഴച്ചഗവണു്മെ൯റ്റു് ജനപ്പ്രതിരോധംതടയുന്നതിനുവേണു്ടിയിതെല്ലാംചെയു്തതു് ഇ൯ഡൃയിലു് കാഷു്മീരിലു്നമ്മളു്കണു്ടതാണു്. തെരഞ്ഞെടുപ്പിലെയഴിമതികളും വോട്ടിംഗിലെയും വോട്ട൪പ്പട്ടികയിലെയുംക്രമക്കേടുകളും പ്രസിദ്ധീകരിക്കുന്നവെബ്ബു്സ്സൈറ്റുകളു്ക്കു് തടസ്സങ്ങളുണു്ടാക്കിയതും അവനിഷേധിക്കുന്ന ഇലക്ഷ൯കമ്മീഷ൯-ബീജേപ്പീഗവണു്മെ൯റ്റുജോഡികളുടെ വെബ്ബു്സ്സൈറ്റുകളുമവയിലെക്കണക്കുകളും ഒരുതടസ്സവുമില്ലാതെ അഭംഗുരംതുട൪ന്നതും ബീഹാറിലക്ഷനുമുന്നോടിയായും തെരഞ്ഞെടുപ്പഴിമതികളും ക്രമക്കേടുകളുംതുറന്നുകാട്ടിയുള്ള പ്രതിപക്ഷനേതാവുരാഹുലു്ഗാന്ധിയെംപീയുടെ ജനപര്യടനയാത്രാസമയത്തും 2025 ആഗസ്സു്റ്റു്-സെപു്റ്റംബ൪മാസങ്ങളിലു് ഇ൯ഡൃയിലു്ക്കണു്ടതാണു്.

ബംഗ്ലാദേശ്ശിലു് 2024 ജനുവരിയിലെയിലക്ഷനിലു് ഒരുപ്രതിപക്ഷപ്പാ൪ട്ടിയവരുടെറാലിയു്ക്കു് ആളെക്കൂട്ടുന്നതുതടയാ൯ ഗവണു്മെ൯റ്റു് ഒരാഴു്ച്ചമുമ്പേതന്നെ ഇ൯റ്റ൪നെറ്റുവിച്ഛേദിച്ചു, ജനങ്ങളു്ക്കപ്രാപ്യമാക്കി, ഗവണു്മെ൯റ്റിനതുതുട൪ന്നു. പാക്കിസ്ഥാനിലു് 2024 ഫെബ്രുവരിയിലെയിലക്ഷനിലു് മു൯പ്രധാനമന്ത്രി ഇമ്രാ൯ഖാ൯ തെരഞ്ഞെടുപ്പിലു്മത്സരിക്കാതിരിക്കാനായി സൈനികനേതൃത്വവുമിതുതന്നെചെയു്തു, അയാളെത്തടവിലുമാക്കി. ഇവിടെയെല്ലാമിതി൯റ്റെയടുത്തനടപടി ജനങ്ങളു്പരസ്സു്പ്പരംബന്ധപ്പെടാതിരിക്കാനായി മൊബൈലു്ഫോണുകളുംനിശ്ചലമാക്കുകയായിരുന്നു. ഈവാ൪ത്തകളൊക്കെയുടനുട൯പുറത്തുവരുന്നതുകൊണു്ടാണു് ഈഗവണു്മെ൯റ്റുകളു് ട്വിറ്ററും ഫേയു്സ്സുബുക്കുമൊക്കെക്കൂടിനിരോധിക്കുന്നതു്. വെറുംകൂതറകളാണീഗവണു്മെ൯റ്റുകളു്. ജനാധിപത്യരീതിയിലു് ഇവ൪ക്കൊന്നുമധികാരത്തിലിരിക്കാ൯പറ്റില്ല.

ഇതിനെക്കുറിച്ചൊക്കെയുണു്ടായകേസ്സുകളിലു്ത്തെളിഞ്ഞതു് ഇവരുടെസുപ്രീംകോടതികളുമിതേവഴിയു്ക്കുതന്നെന്നാണു്, തെരഞ്ഞെടുപ്പുസ്ഥാപനങ്ങളുമതേയെന്നാണു്. അടിമുടിരാഷ്ട്രീയപക്ഷപാതിത്വത്തിലും ഹിന്ദുരാഷ്ട്രനി൪മ്മാണത്തിലുംമുഴുകിയ ഇ൯ഡൃയിലെയിലക്ഷ൯കമ്മീഷനിപ്പോളു്പ്പറയുന്നതു് അതിനെവിമ൪ശ്ശിച്ചാലു്ത്തൂക്കിക്കൊന്നുകളയുമെന്നാണു്! മറ്റെന്തുപറയും? ഭരണകൂടത്തിനുവേണു്ടി ഈരാഷ്ട്രീയലക്ഷൃങ്ങളു്നേടിക്കൊടുക്കുന്നതിനുവേണു്ടി നിയമംപോലുംമാറ്റി അയോഗ്യ൯മാരുടെയൊരുപാനലിലു്നിന്നും അതിലേറ്റവുമയോഗ്യനെനോക്കിയാണു് അവരെനിയമിക്കുന്നതുതന്നെ! ഇലക്ഷ൯കമ്മീഷനെതിരെയാണിപ്പോളു് ഇ൯ഡൃയിലു്പ്പ്രതിപക്ഷപ്പ്രക്ഷോഭങ്ങളു്നടക്കുന്നതു്. പിന്നെന്തുപറയാ൯! ഗവണു്മെ൯റ്റിനെതിരെ പ്രതിപക്ഷത്തിനുവോട്ടുകിട്ടുന്നപ്രദേശങ്ങളിലു് വോട്ട൪പ്പട്ടികയിലു്നിന്നെങ്ങനെ പതിനായിരക്കണക്കിനുവോട്ടുകളപ്പ്രത്യക്ഷമായെന്നതാണു് പ്രക്ഷോഭവിഷയം. ഇതിലൊക്കെമനംമടുത്തുജനങ്ങളു് വോട്ടുചെയ്യാ൯പോകാതിരുന്നാലു് അതുംകുറ്റമാണെന്നാണവരിണു്ടാസ്സിറക്കിയിട്ടുള്ളതു്. ഇറാനിലു് തെരഞ്ഞെടുപ്പുബഹിഷു്ക്കരിക്കുന്നതുമാത്രമല്ല സ്ഥാനാ൪ത്ഥികളിലാരെയെങ്കിലുംവിമ൪ശ്ശിക്കുന്നതുപോലും കുറ്റമാണെന്നാണുമതഭരണയുത്തരവു്. പിന്നെന്തുതെരഞ്ഞെടുപ്പു്!

പ്രതിപക്ഷപ്പാ൪ട്ടികളു്ക്കുതെരഞ്ഞെടുപ്പിനുമുമ്പു് ജനങ്ങളോടിടപെടാ൯പറ്റാതാക്കാനും തെരഞ്ഞെടുപ്പുകഴിഞ്ഞു് തെരഞ്ഞെടുപ്പുക്രമക്കേടുകളു്ക്കെതിരേപ്രതിഷേധിക്കാ൯ ജനങ്ങളെസജ്ജരാക്കാ൯പറ്റാതിരിക്കാനുമാണു് ഗവണു്മെ൯റ്റുകളു് തെരഞ്ഞെടുപ്പുസ്ഥാപനങ്ങളുടെസഹായത്തോടെ ഇതെല്ലാംചെയ്യുന്നതു്. അങ്ങനെയിലക്ഷനവ൪കടന്നുകൂടുന്നു- വിജയിച്ചുതന്നെ. അത്തരമൊരുഗവണു്മെ൯റ്റാണു് ഇ൯ഡൃയിലിന്നിരിക്കുന്നതു്. റഷ്യയിലുമമേരിക്കയിലുംകൂടിയതുതന്നെയെന്ന ആരോപണവുമുയ൪ന്നിട്ടുണു്ടു്. അമേരിക്കയിലു് തെരഞ്ഞെടുപ്പുകുറ്റവുമഴിമതിയുംതെളിഞ്ഞിട്ടും പ്രസിഡ൯റ്റായതുകൊണു്ടുവെറുതേവിടുന്നുവെന്നാണു് തള൪വാതംവന്നസുപ്രീംകോടതിപറഞ്ഞതു്! ഇ൯ഡൃയിലു് റിലയ൯സ്സദാനിക്കോ൪പ്പറേഷനുകളു്, ബീജേപ്പീയാറെസ്സെസ്സുകൂട്ടുകെട്ടുകളു്, പ്രധാനമന്ത്രിനരേന്ദ്രമോദിയെന്നിവ൪ക്കെല്ലാം ഏതുകേസ്സിലുംനിയമത്തിലുംശിക്ഷയിലുംനിന്നു് സുപ്രീംകോടതി സ്ഥിരമിളവുപ്രഖ്യാപിച്ചിട്ടുണു്ടു്. രാജ്യത്തെസ്സകലമൃഗസംരക്ഷണനിയമങ്ങളെയുംലംഘിച്ച കുപ്പ്രസിദ്ധറിലയ൯സ്സാനപ്പദ്ധതിയിലു്പോലും അതുനമ്മളു്കണു്ടു. തെരഞ്ഞെടുപ്പുകാലത്തീക്കരുതലു്ശതഗുണീഭവിക്കും.

…..

…..

Written on 09 September 2025 and first published on 16 September 2025




 



 

 

 

No comments:

Post a Comment